ഒരു യാത്രാ കുറിപ്പ്:( ചെറുകഥ )
പനാജിയിൽ നിന്ന് രാവിലെ പുറപ്പെട്ട ഞങ്ങൾ മഹാരാഷ്ട്രയുടെ ദൃശ്യഭംഗി ആവോളം ആസ്വദിച്ചു. തോടും പുഴയും കായലും തരിശുനിലങ്ങളും കുന്നും മലകളും സമതലങ്ങളും മുംബൈ എന്ന മെട്രോ പോളിറ്റൻ സിറ്റിയെക്കുറിച്ച് മാത്രമറിയുന്ന ഞങ്ങൾക്ക് നവ്യാനുഭവമായിരുന്നു. വിശാലമായ പാടങ്ങളും കൃഷിസ്ഥലങ്ങളും നയനാനന്ദകരമായ കാഴ്ച തന്നെ. അതിലേറെ എന്നെ ആകർഷിച്ചത് പച്ച വിരിച്ചു നിൽക്കുന്ന പുൽമേടകളും പൂക്കളാൽ സമൃദ്ധമായ ചെറിയ ചെറിയ കുന്നിൻ ചരുവുകളും. ഹരിതാഭമായ വൃക്ഷങ്ങളെ കോടമഞ്ഞിനാൽ അലംകൃതമാക്കിയ മലകളിലൂടെ വെട്ടിയുണ്ടാക്കിയ റോഡുകൾ. താഴെ നിന്ന് നോക്കിയാൽ കാണുന്ന ചുരങ്ങളുടെ ഉച്ചി ആകാശത്തെ തൊട്ടുരുമ്മി നിൽക്കുന്നു എന്ന് തോന്നിപ്പോകും. ചുരത്തിന്റെ ഏറ്റവും ഉച്ചിയിലെത്തിയിട്ട് വാഹനം നിർത്തി നഗ്നനേത്രങ്ങൾ കൊണ്ട് കാണാൻ ശ്രമിച്ചാൽ നിരവധി കാഴ്ചകൾ ഒരേ സമയം ആസ്വാദിക്കാൻ കഴിയും. വളഞ്ഞു പുളഞ്ഞു പോകുന്ന കൊങ്കൺ റയിൽ പാളങ്ങൾ. അതിനെ മറക്കുന്നതുരങ്കങ്ങൾ.തേരട്ടയെ പോലെ അരിച്ചുകൊണ്ടിരിക്കുന്ന നമ്മുടെ സ്വന്തം തീവണ്ടികൾ. താഴെ അങ്ങിങ്ങ് ദൃശ്യമാകുന്ന കളിക്കോപ്പിന്റെ വലിപ്പത്തിലുള്ള ബസ്സുകളും ട്രക്കുകളും.
ആസ്വദിക്കുക തന്നെയായിരുന്നു ഞങ്ങൾ. ജീവിതത്തിൽ അപൂർവ്വമായി മാത്രം ലഭിക്കുന്ന അസുലഭ സുരഭില നിമിഷങ്ങൾ. സായന്തനത്തിന്റെ ശീതളിമയിൽ കായലോരത്ത് കാറ്റേറ്റിരിക്കാൻ അതിലേറെ രസം.
മനുഷ്യ ആസ്വാദനത്തിന് വേണ്ടി ദൈവം അണിയിച്ചൊരുക്കിയ പ്രകൃതി രമണീയത സ്മൃതിയുടെ അകക്കാഴ്ചകളിലേക്ക് മാറ്റി നിർത്തി മുംബൈ മെട്രോ പോളിറ്റൻ സിറ്റിയുടെ ഭാഗമായ പനവേലിൽ ഞങ്ങൾ എത്തിച്ചേർന്നു.
'
ദുഷ്ക്കരമായിരുന്നുപിന്നീടങ്ങോട്ടുള്ള യാത്ര. വലിയ ട്രക്കുകൾക്കിടയിലൂടെ അരിച്ചരിച്ചുള്ള യാത്ര വിരസതയും അതിലുപരി സമയനഷ്ടവും വരുത്തി.സി റ്റി യേയും മഹാരാഷ്ട്ര സംസ്ഥാനത്തേയും പിറകിലാക്കുമ്പോൾ സമയം രാത്രി പന്ത്രണ്ട് മണി കഴിഞ്ഞിരുന്നു. വലിയ തിരക്കില്ലാത്ത ഒരു പെട്രോൾ പമ്പിൽ വാഹനം നിർത്തി അതിൽ നിന്നു തന്നെയുള്ള ഹോട്ടലിൽ നിന്ന് ഭക്ഷണം കഴിച്ചു. ഹോട്ടൽ ഉടമയോട് പലതും സംസാരിച്ച് ഒരു മണിക്കൂർ അവിടെ വിശ്രമിച്ചു.
വീണ്ടും യാത്ര തുടർന്നെങ്കിലും ട്രക്കുകൾക്കിടയിലൂടെയുള്ള യാത്ര വളരെ പ്രയാസകരമായി തോന്നി. അധികദൂരം പിന്നിടും മുമ്പെ മറ്റൊരു പെട്രോൾ പമ്പിൽ ടീം ലീഡറും ഡ്രൈവറുമായ ഉബൈദ് വാഹനം പാർക്കു ചെയ്തു.
പെട്രോൾ പമ്പ് എന്നു പറഞ്ഞാൽ എല്ലാ സൗകര്യങ്ങളുമുള്ള അതിവിശാലമായ അങ്കണങ്ങളുമുള്ള ഒരു കെട്ടിടം. വലിയ ഒരു ഹോട്ടൽ. അതിനു മുകളിൽ ലോഡ്ജ്. അതിവിശാലമായ മുറ്റം. പിറകിലായി നൂറുകണക്കിന് വാഹനങ്ങൾക്ക് പാർക്ക് ചെയ്യാൻ കഴിയുന്ന വിശാലമായ ഗ്രൗണ്ട്. ഗ്രൗണ്ടിന്റെ ഒരു ഭാഗത്തായിബാത്ത് റൂമുകൾ ഒരുക്കിയിട്ടുണ്ട്. പെട്ടെന്ന് എടുത്തു പോകാൻ കഴിയുന്ന തരത്തിൽ ഞങ്ങളുടെ ചുവന്ന ഇന്നോവ പാർക്ക് ചെയ്തപ്പോൾ പമ്പ് ജീവനക്കാരൻ പാഞ്ഞ് വരുന്നത് കാണാമായിരുന്നു. പമ്പ് ജീവനക്കാരന്റെ കൈയ്യിൽ ഇരുപത് രൂപ നോട്ട് തിരുകിക്കൊടുക്കുമ്പോൾ അവന്റെ കണ്ണ് തള്ളുന്നത് ഒരതിശയത്തോടെ ഞാൻ നോക്കി നിന്നു.

ഡോർ ലോക്ക് ചെയ്ത് ഏ സി ഓഫാക്കാതെത്തന്നെ ഇരുന്നുറങ്ങാനായിരുന്നു പരിപാടി. ഫുൾ ടൈം യാത്രയായതിനാൽ ഉറങ്ങാൻ അധികം പ്രയാസം ഒന്നും വേണ്ട. ഞങ്ങൾ എട്ടുപേരാണ് ഇന്നോവയിലുണ്ടായിരുന്നത്. മറ്റുള്ള ആറു പേർ നല്ല ഉറക്കത്തിലാണ്. അവരുറങ്ങുമ്പോൾ ഞാനുണർന്നിരിക്കുകയും ഞാനുറങ്ങുമ്പോൾ അവരുണർന്നിരിക്കുകയും ചെയ്യുക എന്ന പ്രത്യേകമായ ഒരു അവസ്ഥ ഞാൻ ശ്രദ്ധിച്ചിരുന്നു.എന്നാൽ ഒരാൾ മാത്രം ഉറങ്ങാതെ ലക്ഷ്യത്തിലേക്ക് തുറിച്ചു നോക്കിക്കൊണ്ടിരുന്നു. ടീം ലീഡറും ഡ്രൈവറുമായ ഉബൈദ്.
എന്നാൽ അവനും ഒരു നിമിഷം കാഴ്ച പാളിപ്പോയി. രാജസ്ഥാനിലെ മാർബിൾ മലകൾക്കിടയിലൂടെയുളള റോഡ് വളഞ്ഞു പുളഞ്ഞു പോയിക്കൊണ്ടിരിക്കുന്നു. വല്ലപ്പോഴും ഒക്കെ പോയിക്കൊണ്ടിരിക്കുന്ന ബാപ്പു മാർബിൾസിന്റെ കൂറ്റൻ പാറക്കല്ലുകൾ കയറ്റിയ ബോഡിയില്ലാത്ത വലിയ ട്രക്കുകൾ. വെട്ടി പാളികളാക്കാൻ കൊണ്ടു പോകുന്നതിനിടെ മറിഞ്ഞു കിടക്കുന്നുണ്ട് ചിലത്.
എല്ലാവരും ഉറക്കമാണ്. എതിർഭാഗത്ത് നിന്നു വരുന്ന വാഹനത്തിന്റെ നേരിയ പ്രകാശത്തിൽ ഞാനൊരു കാഴ്ച കണ്ടു. മലകൾക്കിടയിലെ കുറ്റിക്കാടിനിടയിലൂടെ ഒരു കുട്ടിയാന റോഡ് ലക്ഷ്യമാക്കി നടന്ന് വരുന്നു.ഞാൻ വാഹനത്തിന്റെ വേഗതയും ആനക്ക് റോഡിലെത്താനുള്ള ദൂരവും മനക്കണക്ക് കൂട്ടി നോക്കി. കറക്റ്റ്.. ഈ അവസ്ഥയിൽ ഇന്നോവ ആനയെ ഇടിക്കും. ഞാൻ ഉബൈദിനോട് ആവശ്യപ്പെട്ടു വണ്ടി സ്ളോവാക്കാൻ. കണക്ക് കൂട്ടൽ പിഴച്ചില്ല. വേഗത കുറച്ച കാറിന്റെ മുന്നിലൂടെ ആനക്കുട്ടിയുടെ വലിപ്പമുള്ള കാട്ടുപോത്ത് നടന്നു നീങ്ങുന്നത് ഞങ്ങൾ നോക്കി നിന്നു, ആ സമയം മറ്റു ആറു പേർ നല്ല ഉറക്കത്തിലായിരുന്നു.

പെട്രോൾ പമ്പിൽ നിർത്തിയിട്ടിട്ട് ഒരു മണിക്കൂറിലധികം കഴിഞ്ഞു.റോഡിൽ വാഹനങ്ങളുടെ തിരക്ക് പാടെ കുറഞ്ഞിരിക്കുന്നു. അപ്പോഴും കൂടെയുള്ളവർ നല്ല ഉറക്കത്തിൽ തന്നെയാണ്. എന്തോ വയറിന് വല്ലാത്ത അസ്വസ്ഥത ഉണ്ട്. ബാത്ത് റൂമിൽ പോകേണ്ടി വരുമോ?. അതിന് ഉബൈദിനെ ഉണർത്തേണ്ടി വരും. അവൻ ഉറങ്ങുകയല്ലെ?.
അൽപം സമയം കഴിഞ്ഞ് ഉബൈദ് ഡോർ തുറന്ന് ഒന്ന് കാറിത്തുപ്പി. ആ സമയം ഞാൻ ഒരു കാനുമെടുത്ത് പുറത്തിറങ്ങി. നേരെ ബാത്ത് റും ലക്ഷ്യമാക്കി നീങ്ങി. റോഡിൽ നിന്ന് 50 മീറ്റർ അകലെയാണ് ഹോട്ടൽ സ്ഥിതി ചെയ്യുന്നത് - മുന്നിൽ ഉള്ളത് പോലെത്തന്നെ പിറകിലും വിശാലമായ പാർക്കിങ്ങ് ഏരിയയാണ്. അതിന്റെ ഒരു മൂലയിലാണ് ബാത്ത്റൂം സ്ഥിതി ചെയ്യുന്നത് - വലിയ ട്രക്കുകൾക്കും നാഷണൽ പെർമിറ്റ് വാഹനങ്ങൾക്കും ഇടയിലൂടെ ഞാൻ നടന്നു. നൂറ് മീറ്ററിലധികം നടക്കാനുണ്ട്-വാഹനങ്ങൾക്കിടയിലൂടെ തപ്പിത്തടഞ്ഞ് വേണം നടക്കാൻ.വാഹനങ്ങൾക്കിടയിലെ മറവിലെത്തിയപ്പോൾ അവിടെയൊക്കെ ആളനക്കം ഉണ്ടെന്ന ഒരു തോന്നൽ. അൽപം കൂടെ മുന്നോട്ട് നടന്നപ്പോൾ എന്റെ സംശയം ബലപ്പെട്ടു.നേരിയ ഭയം ഉള്ളിൽ തുടങ്ങിയിരിക്കുന്നു. ബാത്ത് റൂമിൽ വെളിച്ചമുണ്ടെങ്കിലും അവിടെ ആരെയും കാണാനില്ല. പിന്തിരിഞ്ഞാലോ.? എല്ലാവരും ഉണർന്നതിന്ന് ശേഷം നോക്കാമല്ലൊ?. ഞാനൊന്ന് ശങ്കിച്ചു നിന്നു.. പിന്നെ പിന്തിരിയാൻ ശ്രമിച്ചതും ഒരു തുണിക്കഷ്ണം മുഖത്തിന് നേരെ വരുന്നതും കണ്ടു.ചെറുപ്പത്തിൽ കളരിക്കളങ്ങളിൽ പോയി ഒരു പാട് പ്രാക്ടീസ് ചെയ്തിട്ടുണ്ടായിരുന്നതിനാൽ മിന്നലാക്രമണത്തിൽ നിന്ന് രക്ഷപ്പെടാൻ കഴിഞ്ഞു.നേരെ താഴേക്ക് താഴ്ന്ന ഞാൻ ഒരു കൈ കൊണ്ട് ശീല പിടിച്ചെടുത്തു. ഒരു കൈ കൊണ്ട് കേൻ തുണി വീശിയ ആളുടെ താടിയെല്ലിനു നേരെ വീശി. അയാളത് ഇരു കൈ കൊണ്ട് തടുക്കാൻ ശ്രമിച്ചെങ്കിലും ഞാൻ പിടി വിട്ടില്ല. കേൻ വലിച്ചെടുത്ത് വീണ്ടും വിശാൻ ശ്രമിച്ചെങ്കിലും അവൻ അത് കാലുകൊണ്ട് തട്ടിത്തെറിപ്പിച്ചു.പക്ഷെ അവന് തെറ്റി!! അവന്റെ കാൽ ലോറിയുടെ ബോഡിയിൽ തട്ടി അവൻ താഴെ വീണു.
പിന്നിൽ നിന്ന് ഒരു ഞരക്കം കേട്ടപ്പോഴാണ് പിന്നിലേക്ക് തിരിഞ്ഞു നോക്കിയത്. അപ്പോഴുണ്ട് ടീം കാപ്റ്റൻ ഉബൈദ് ഒരുത്തനെ രണ്ടു കൈകളിൽ പൊക്കിയെടുക്കുന്നു. എന്നിട്ട് അവനെ പാണ്ടി ലോറിയുടെ മുകളിലേക്ക് എറിയുന്ന കാഴ്ച കണ്ട് ഞാൻ അന്തം വിട്ടു നിന്നു. ഞങ്ങൾ തമ്മിലുള്ള അടിപിടിക്കിടയിൽ പിന്നിലും സംഘട്ടനം നടക്കുകയായിരുന്നു എന്ന് അപ്പോഴാണ് എനിക്ക് മനസ്സിലായത്. ഞാൻ ഒറ്റക്ക് ഇറങ്ങി പുറപ്പെട്ടപ്പോൾ അപകട സാദ്ധ്യത മുൻകൂട്ടി കണ്ട് ക്യാപ്റ്റന്റെ ഉത്തരവാദിത്വം നിർവ്വഹിക്കുകയായിരുന്നു അവൻ. ( ഉബൈദ് ഇപ്പോൾ യു എ ഇ യിൽ ഒരു സ്ഥാപനത്തിൽ ഫിസിക്കൽ എജുക്കേഷനറായി ജോലി നോക്കുകയാണ്.)
പിന്നെ അവിടെ നിൽക്കുന്നതിൽ അർത്ഥമില്ലായിരുന്നു. വേഗം ഓടി കാറിൽ കയറി ഗുജറാത്ത് എക്സ്പ്രസ് ഹൈവേയിലേക്ക് കയറി.മണിക്കൂറിൽ മൂന്ന് ട്രോൾ കേന്ദ്രങ്ങളെ മറികടന്ന ഞങ്ങൾ ഉച്ചക്ക് മുമ്പേ അഹമ്മദാബാദിലെത്തി.അവിടെ വച്ച് പോലീസ് പിടികൂടിയതോടെ ഞങ്ങൾ ആകെ ഭയന്ന് വിറച്ചു. ഇവിടത്തെ പോലെ ലാത്തി പോലീസ് ആയിരുന്നില്ല എകെ ഫോർട്ടി സെവൻ തന്നെയായിരുന്നു അവരുടെ കൈകളിൽ. ഭയക്കാൻ അതു മതിയായിരുന്നു.പെട്രോൾ പമ്പിലെ സംഭവം ഇവരറിഞ്ഞാൽ പുറം ലോകം കാണില്ലാ എന്നുറപ്പായിരുന്നു.എന്നാൽ വാഹനം മുഴുവൻ തിരഞ്ഞിട്ടും അസ്വാഭാവികമായി ഒന്നും കണ്ടെത്താൻ കഴിയാത്തതിനാൽ അവർ ചോദ്യം ചെയ്യൽ ആരംഭിച്ചു. എന്നാൽ അജ്മീറിലെ ബാബായുടെ സമീപത്തേക്കാണ് പോകുന്നത് എന്ന് കേട്ടപ്പോൾ അവരാകെ ഭയന്നു. കുറ്റബോധം കാരണം അവരുടെ തല താഴ്ന്നു. കാറിൽ നിന്നു വലിച്ചിട്ട ഞങ്ങളുടെ ബാഗുകൾ അവർ തന്നെ ശരിയാക്കിത്തന്നു. ഞങ്ങളെ ആശ്വസിപ്പിച്ചതിന് ശേഷം അൻപത് രൂപ ബാബായുടെ മഖ്ബറയിൽ സമർപ്പിക്കാൻ തന്നതിന് ശേഷം ഞങ്ങൾക്ക് വഴിയും പറഞ്ഞ് തന്ന് ഞങ്ങളെ യാത്രയാക്കി.

അങ്ങകലെ മാർബിൾ മലകളുടെ ഇടയിലൂടെ വാഹനം കുതിച്ചു പാഞ്ഞുകൊണ്ടിരുന്നു. രാത്രിയാകുന്നതിനു മുമ്പേ ഉദയ്പൂർ പിന്നിടാനുള്ള ഒരുക്കത്തിലാണ് ഞങ്ങൾ. അപ്പോഴും രാവിലെ പെട്ടെന്ന് പുറപ്പെട്ട് ചായ കുടിക്കാനും കൂടി നിർത്താതെ അഹമ്മദാബാദ് വരെ ഓടാനുണ്ടായ കാരണം എന്തായിരുന്നുവെന്ന് കൂടെയുള്ളവർക്ക് മനസിലായിട്ടുണ്ടായിരുന്നില്ല.
....................................................................

(ഈ കഥ ശരിക്കും ഉണ്ടായതു തന്നെയാണോ എന്ന ചോദ്യത്തിന് റീ പ്ളേ ഉണ്ടായിരിക്കുന്നതല്ലാ എന്ന് അറിയിക്കുന്നു.)
ഹുസൈൻ എം കെ

No comments
Post a Comment
ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക