Slider

പ്രവാസം

0

രാവിലെ എഴുന്നേറ്റു കുളിച്ചു
നേരെ അന്പലത്തിൽ പോയി
നല്ല തിരക്ക്.
തൊഴുതു പുറത്തിറങ്ങിയപ്പോൾ മനസിനൊരാശ്വാസം.
എന്തൊക്കെയോ ഭാരങ്ങൾ
ഇറക്കി വച്ച ഒരു പ്രതീതി.
മനസ് കൊണ്ട് ഞങ്ങളുടെ രാജാവിന് നന്ദി പറഞ്ഞു.
അല്ലെങ്കിൽ ദുബായ് പോലെ ഒരു മെട്രോ സിറ്റിയിൽ
ഒരു അന്പലം നമുക്ക് ചിന്തിക്കാൻ പറ്റുമോ?
നാട്ടില് മുക്കിന്‌ മുക്കിന്
അന്പലങ്ങൾ ഉണ്ട് എന്നാലും
പോകൂല.
ഇപ്പൊ അന്പലങ്ങൾ ഇല്ലാത്ത സ്ഥലത്ത് വന്നപ്പോൾ
പോയെ പറ്റൂ.
ഞങ്ങൾ പ്രവാസികൾ ഇങ്ങിനെയൊക്കെ ആണ് സാർ.
എന്തൊക്കെയോ നഷ്ടപെട്ടു
എന്ന തോന്നലാണ്
നമ്മളെ കൊണ്ട് ഓരോന്ന് ചെയ്യിക്കുന്നത്.
അല്ലെങ്കിൽ നാട്ടിൽ
ആർക്കും വേണ്ടാതെ പറന്പിൽ കിടന്നിരുന്ന ചക്കയും ചക്കകുരുവും ഒക്കെ വലിയ വില കൊടുത്ത് നമ്മൾ മേടിക്കുമോ?
ഇന്ന് വെള്ളിയാഴ്ച്ച ആണ്.!
അച്ചായനെ പള്ളിയിൽ നിന്നും പിക്ക് ചെയ്യണം!
പള്ളിയുടെ അടുത്ത് കാർ പാർക്ക് ചെയ്തു.
പള്ളി കഴിയാൻ സമയമുണ്ട്
വല്ലതും കഴിക്കാം അടുത്തുള്ള
കഫെറ്റെറിയയിൽ കയറി
ദോശയും സാന്പാറും
കഴിച്ചു.
രണ്ടു ഉഴുന്ന് വട അച്ചായന്
വേണ്ടി പാർസൽ വാങ്ങി.
പുറത്ത് ഇറങ്ങി ഒരു സിഗരറ്റ് കത്തിച്ചു.
വിട്ട പുക നോക്കി സമയം കഴിച്ചു കൂട്ടി.
"പാടുക സൈഗാൾ പാടു...."
എന്റെ മൊബൈലിൽ നിന്നാ.
അച്ചായനായിരിക്കും.
(സൈഗാൾ പാടുകയുമില്ല
രാജകുമാരി ഉണരുകയും
ഇല്ല എന്നാലും ഉംബായ്
പാടി കൊണ്ടിരിക്കും)
ഫോണ്‍ എടുത്തു.
ഡാ !!
നീ എവിടെ?
നിന്റെ വണ്ടി ഞാൻ കണ്ടു
നീ ആവിയായി പോയാ.?
എന്തൊരു ചോദ്യം?
ഞാൻ നിന്നെ കണ്ടെടാ കോപ്പേ ഞാൻ ഇപ്പൊ വരാം...
(മറുപടി)
എടാ വയറു വിശക്കുന്നു
അച്ഛന്റെ പ്രസംഗം അങ്ങ് നീണ്ടു പോയി.
ബേജാറാവല്ലെ കോയാ
നല്ല വട കൊണ്ട് വന്നിട്ടിണ്ട്
ങ്ങള് തിന്നോളിൻ.
പാവത്തിന് സന്തോഷമായി.
വട തിന്ന് കൊണ്ട് അച്ചായൻ വണ്ടിയിൽ കയറി
നേരെ ഷാർജയിലുള്ള കോയയുടെ ഫ്ലാറ്റ്.
....
ബെൽ അടിച്ചു.
ആരോ തുറന്നു തന്നു.
ഇന്നലെ ആരൊക്കെയോ
വന്നിട്ടുണ്ട്.
പരിചയം ഇല്ലാത്ത ഒന്ന് രണ്ടു മുഖങ്ങൾ.
എല്ലാരും നല്ല ഉറക്കത്തിലാണ്.
തൽക്കാലം ആരെയും ഉണർത്തേണ്ട.!
നേരെ കിച്ചണിലേക്ക് നടന്നു.
അച്ചായൻ ദോശയും
ചട്ട് ണിയും ഉണ്ടാക്കി.
പാചകത്തിൽ അച്ചായനെ തോൽപ്പിക്കാൻ ആരും ഇല്ല അതുകൊണ്ട് തന്നെ മറ്റുള്ളവർ ഒക്കെ സഹായികൾ മാത്രമാണ്.
പ്രാതൽ റെഡി ആയപ്പോൾ
വളരെ പണിപെട്ട്‌ കോയയെ
ഉണർത്തി.
പ്രാന്തൻമാർ രാവിലെ തന്നെ
വന്നോ എന്ന ഭാവത്തോടെ
ഒരു നോട്ടം.
വീണ്ടും ഉറങ്ങാൻ പോയ അവനെ ഉടലോടെ പൊക്കി
ഹാളിൽ കൊണ്ട് വന്നു.
ഒരേ ഒരു വെള്ളിയാഴ്ച അന്നെങ്കിലും ഒന്ന് സ്വസ്ഥമായി ഉറങ്ങാൻ സമ്മതിക്കില്ല ഈ പഹയൻമാര്.
എന്ന് പിറു പിറുത്തു കൊണ്ട് കോയ തന്റെ സുഹൃത്തുക്കളെ
കൂടി വിളിച്ചുണർത്തി.
അബുദാബിക്കാരാണ്
ഇന്നലെ രാത്രി ആയി വന്നപ്പോൾ.
എല്ലാരേയും പരിചയപ്പെട്ടു.!
കോയയുടെ ഭാര്യ കടിഞ്ഞൂൽ
പ്രസവത്തിനു നാട്ടിൽ പോയതിനു ശേഷം
എല്ലാ വാരാന്ത്യത്തിലും
അഥിതികളുടെ വരവാണ്,
അവർ ദോശയും ചട്ട് ണിയും കഴിച്ചു കൊണ്ടിരിക്കുന്പോൾ അച്ചായനും ഞാനും
ദം ബിരിയാണി ഉണ്ടാക്കാനുള്ള തയ്യാറെടുപ്പുകൾ തുടങ്ങി.
മണി പന്ത്രണ്ടര.!
കോയ അടുത്ത തന്റെ ഫ്ലാറ്റിലെ രണ്ടു സുഹൃത്തുക്കളുമായി
പള്ളീൽ പോയി
ഇന്ന് ജുമാ നിസ്ക്കാരം ഉള്ള ദിവസമല്ലേ!
പള്ളി കഴിഞ്ഞു വന്ന ഉടനെ ദം ബിരിയാണി പൊട്ടിച്ചു.
എല്ലാരും ചൂടുള്ള ബിരിയാണി നല്ല പോലെ കഴിച്ചു
നല്ല ഒരു ഉറക്കം.
അഞ്ചു മണിയായപ്പോൾ
എല്ലാരും കടലിൽ പോയി നീന്തി അർമാദിച്ചു.!
നല്ല ക്ഷീണം.
അങ്ങിനെ ക്ഷീണം മാറ്റാൻ
ശകലം കള്ളും ബിയറും.
അവസാനം എല്ലാരും കൂടി കെട്ടി പിടിച്ച് ഒരുറക്കം .
...
ഒരു പാട് ദൂരെ നിന്ന് മനുഷ്യൻമാരുടെ ദൈവം ആ കാഴ്ച കണ്ട് പുഞ്ചിരിച്ചു.!!
അകകാഴ്ച:
പേരും രൂപവും സാഹചര്യങ്ങളും ഒക്കെ മാറ്റമുണ്ടാകാം പക്ഷെ പ്രവാസികളുടെ അവധി ആഘോഷം
ഇങ്ങനെ ഒക്കെ തന്നെ ആണ്.!

By: Rakesh Vallittayil
0

No comments

Post a Comment

ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക

both, mystorymag

DON'T MISS

Nature, Health, Fitness
© all rights reserved
made with by templateszoo