Slider

വൃദ്ധവിലാപം

0

പുത്തനിളംകൊമ്പുകളിൽ
നോട്ടമിട്ടിരിപ്പൂ
സത്തയൂറ്റിയുണക്കിയ കൊമ്പിലിരു‐
ന്നിത്തിൾക്കണ്ണികൾ!
തിരിയുംകാലചക്രമിനിയു‐
മെറിയും ചതച്ചെത്രയോ
കരിമ്പിൻ ചണ്ടികൾ!
ഗ്രാമഭൂമികയിലാഢ്യനാഗരികത
നീട്ടിയെറിഞ്ഞോരുച്ഛിഷ്ട‐
പ്പൊതിക്കെട്ടുപോൽ
ചാരുകസേരയ്ക്കൊരു
താങ്ങാച്ചുമടായ്
ഒരു പേക്കോലമിരിപ്പൂ
സായന്തനസൂര്യനാ‐
യസ്തമയവും കാത്ത്!
ദന്തശൂന്യമാം ചിരിയിൽ
ഹൃദ്യശൈശവനൈർമ്മല്ല്യം
ഹൃദയമുരളിയിലൂറുവ‐
തതിവിഷാദരാഗം!
ഇരമ്പിയാർക്കുന്നുണ്ടാ‐
ക്കരളുരുകിയൊരു
കദനസാഗരം!
കേൾപ്പോരില്ല;കേഴുകയാ‐
ണന്തരംഗമനവരതം!
എത്രവേഗം വസന്തമായ് പൂത്തു
ചിത്രവർണ്ണത്തേൻകനികളൂട്ടി
നിറഞ്ഞാടിയരങ്ങൊഴിഞ്ഞു
നിറയൗവ്വനം,മാമ്പഴക്കാലം പോൽ!
പ്രണയാർദസ്പർശം സ്മിതംകുശലം
പ്രിയംകരം;കൊതിപ്പൂ മനം!
സ്നേഹവായ്പാർന്ന സന്തതീസംഗമം
സ്വപ്നമരീചികയായൊടുങ്ങവേ
വൃദ്ധഗദ്ഗതമാർന്നൊരു
ചോദ്യഭാവം!
പുത്രസ്നേഹവായ്പിൽ
പതിയെ മറക്കയോ?
പതിയെപ്പതിയെ നീ പ്രിയേ?
അത്രമേൽ നിന്നെ സ്നേഹിച്ചിവൻ
പുത്രനവൻ ചരിത്രസാക്ഷ്യം
കളത്രമേ!
ഇല്ലില്ല നീയില്ലാതവനെങ്കിലും
ഇല്ലഞാനില്ലാതെയുമവൻ പുത്രൻ!!
0

No comments

Post a Comment

ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക

both, mystorymag

DON'T MISS

Nature, Health, Fitness
© all rights reserved
made with by templateszoo