എന്റെ മിഴിമുനത്തുമ്പത്തു നിക്കെന്റെ പൊന്നെ
നിന്റെ കണ്ണുകള്‍ ഞാനൊന്ന്കാണട്ടെ പൊന്നെ
ഒത്തിരിനാളായി കാണാത്ത കണ്ണെന്റെ പൊന്നെ.
നിന്റെ കണ്ണുകള്‍ ഞാനൊന്ന്കാണട്ടെ പൊന്നെ
ഒത്തിരിനാളായി കാണാത്ത കണ്ണെന്റെ പൊന്നെ.
അരികത്തു ചെര്‍ന്നിരിക്കെന്റെ പൊന്നെ
നിന്റെ ഗന്ധത്തില്‍ ഞാനലിയട്ടെ പൊന്നെ
ഓര്‍മ്മകളില്‍ നിന്‍ സുഗന്ധം നിറയട്ടെ പൊന്നെ
നിന്റെ ഗന്ധത്തില്‍ ഞാനലിയട്ടെ പൊന്നെ
ഓര്‍മ്മകളില്‍ നിന്‍ സുഗന്ധം നിറയട്ടെ പൊന്നെ
കളിവാക്കു മെല്ലെ പറയെന്റെ പൊന്നെ
കിളിനാദം ഞാനൊന്നു കേള്‍ക്കട്ടെ പൊന്നെ
കാതുകള്‍ക്കിമ്പമായ് തീരട്ടെ പൊന്നെ
കിളിനാദം ഞാനൊന്നു കേള്‍ക്കട്ടെ പൊന്നെ
കാതുകള്‍ക്കിമ്പമായ് തീരട്ടെ പൊന്നെ
ചൊടികള്‍ കൊണ്ടെന്‍ കവിളിലൊരു
ചുടു മുത്തം തരികെന്റെ പൊന്നെ
ചൂടണഞ്ഞാലും മായരുതു പൊന്നെ
ചുടു മുത്തം തരികെന്റെ പൊന്നെ
ചൂടണഞ്ഞാലും മായരുതു പൊന്നെ
മടിയിലൊരു ഇടമൊന്നു തരികെന്റെ പൊന്നെ
നിന്‍ തലോടലില്‍ മയങ്ങുവാന്‍ മോഹമെന്‍ പൊന്നെ
ഉണരാതെ ഉറങ്ങുവാന്‍ ആശയെന്‍ പൊന്നെ
-------------------------------------അനഘ രാജ്
നിന്‍ തലോടലില്‍ മയങ്ങുവാന്‍ മോഹമെന്‍ പൊന്നെ
ഉണരാതെ ഉറങ്ങുവാന്‍ ആശയെന്‍ പൊന്നെ
-------------------------------------അനഘ രാജ്
No comments
Post a Comment
ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക