നിനക്ക് മുഖലക്ഷണമറിയുമെങ്കിൽ
നീയിന്നെന്നെ കണ്ടിരുന്നെങ്കിൽ
ഒരിയ്ക്കലും നിനക്കിന്നെന്നോടിങ്ങനെ
ചൊല്ലാനാകുമായിരുന്നില്ലല്ലോ?
ഇന്നു നിന്റെ പഴികൾ കേൾക്കാൻ മാത്രം
വിധിയ്ക്കപ്പെട്ടൊരു പാവം
യാഥാർത്ഥ്യമംഗീക്കരിയ്ക്കാനാവാതെ
ഞാനുമിന്നുഴലേണ്ടി വരില്ലായിരുന്നല്ലോ?
ഉത്തരമില്ലാത്ത ചോദ്യങ്ങളനേകം കൂട്ടിനു
നൽകി നീ പറന്നു പോയതെങ്ങോട്ടോ ?
തിരികെ വരാനാവില്ലെന്നു നീ പറയുമ്പോഴും
മുറ്റത്തെ തൊടിയിൽ നീ കളിയ്ക്കുന്നതു
കണ്ടെൻ ഹൃദയം വിതുമ്പുന്നതു കേട്ടൂടേ-
യെൻ കുഞ്ഞരിപ്രാവേ നിനക്കു ?
നിന്റെ കുറുകലുകളില്ലാതെനിക്കെങ്ങനു-
റങ്ങാനാവുമെൻ കുഞ്ഞിക്കുരുന്നേ ?
ഇല്ലില്ലയിനിയൊരിയ്ക്കലും ഞാനിനി
ചൊല്ലീടില്ലൊന്നുമേ സത്യം
പിണങ്ങല്ലേ പറന്നു പോയീടല്ലേ
എന്നരികിൽ നിന്നുമിനിയൊരിയ്ക്കലുമേ
നീയിന്നെന്നെ കണ്ടിരുന്നെങ്കിൽ
ഒരിയ്ക്കലും നിനക്കിന്നെന്നോടിങ്ങനെ
ചൊല്ലാനാകുമായിരുന്നില്ലല്ലോ?
ഇന്നു നിന്റെ പഴികൾ കേൾക്കാൻ മാത്രം
വിധിയ്ക്കപ്പെട്ടൊരു പാവം
യാഥാർത്ഥ്യമംഗീക്കരിയ്ക്കാനാവാതെ
ഞാനുമിന്നുഴലേണ്ടി വരില്ലായിരുന്നല്ലോ?
ഉത്തരമില്ലാത്ത ചോദ്യങ്ങളനേകം കൂട്ടിനു
നൽകി നീ പറന്നു പോയതെങ്ങോട്ടോ ?
തിരികെ വരാനാവില്ലെന്നു നീ പറയുമ്പോഴും
മുറ്റത്തെ തൊടിയിൽ നീ കളിയ്ക്കുന്നതു
കണ്ടെൻ ഹൃദയം വിതുമ്പുന്നതു കേട്ടൂടേ-
യെൻ കുഞ്ഞരിപ്രാവേ നിനക്കു ?
നിന്റെ കുറുകലുകളില്ലാതെനിക്കെങ്ങനു-
റങ്ങാനാവുമെൻ കുഞ്ഞിക്കുരുന്നേ ?
ഇല്ലില്ലയിനിയൊരിയ്ക്കലും ഞാനിനി
ചൊല്ലീടില്ലൊന്നുമേ സത്യം
പിണങ്ങല്ലേ പറന്നു പോയീടല്ലേ
എന്നരികിൽ നിന്നുമിനിയൊരിയ്ക്കലുമേ
സുജ്
No comments
Post a Comment
ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക