Slider

പുഴ

0

പുഴ ഒഴുകിക്കൊണ്ടേയിരുന്നു
സ്വഛമായ് , സുന്ദരമായ്, എന്നും
പക്ഷേ, എന്നിലേക്കു മാത്രം
എന്തേ ഒരിയ്കലുമതു തിരികെ
ഒഴുകിയില്ല?? ഒരിയ്ക്കലും??
അറിയില്ല, ഒന്നു മാത്രമറിയാം
അതെന്നും ആ സ്നേഹം!!!! അതു
നദി പോലെ താഴോട്ടു മാത്രമൊഴുകി
ഒരിയ്ക്കലും
തിരികെ പ്രതീക്ഷിയ്ക്കാതെ
ഒന്നും
തിരികെ പ്രതീക്ഷിയ്ക്കാതെ
താണ നിലത്തേ നീരോടൂ അവിടേ
ദൈവം തുണ ചെയ്യ്വൂ എന്നെന്നെ-
പറഞ്ഞു പഠിപ്പിച്ചൂ
അങ്ങനെയാ സ്നേഹപ്പുഴ ഒഴുകീ
കര കവിഞ്ഞൊഴുകീ പലപ്പോഴും
വാരിപ്പുണർന്നൂ പലപ്പോഴും
എങ്കിലും
തിരികെയൊഴുകാനൊരവസരം
തരാതെ പോയില്ലേ????
തിരികെപ്പുണരാനൊരവസരം
തരാതെ പോയില്ലേ???
പിടി തരാതെ പോയില്ലേ?? പോയി
ആഴങ്ങളിലേക്കു പതിച്ചില്ലേ?
ഇന്നു തിരിഞ്ഞു നോക്കവേ
തിരികെയൊഴുകാനാശിയ്ക്കവേ
ഇന്നു ഞാനറിയുന്നു
ഒരിയ്ക്കലുമിനി ആ പുഴ തിരികെ
വരില്ലെന്ന്
തിരികെ ഒഴുകാനാവില്ലെന്ന്
ഒരിയ്ക്കലും ഒരിയ്ക്കലുമാ-
നന്മപ്പുഴയിനി തിരികെ വരില്ലെന്ന്
എന്റെ
അമ്മപ്പുഴയ്ക്കിനി തിരികെ
വരാനാവില്ലെന്ന്
സുജ്
0

No comments

Post a Comment

ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക

both, mystorymag

DON'T MISS

Nature, Health, Fitness
© all rights reserved
made with by templateszoo