Slider

എൻ മനം

0

വെറുമൊരു കല്ലു സ്ലേറ്റായിരുന്ന
നിന്നെ
താളിയോലയാക്കിയതാരാര് ??
കല്ലു പെൻസിൽ കൊണ്ടെഴുതിയിരുന്ന
നിന്റെ മേൽ
നാരായം കൊണ്ടെഴുതിയതാരാര്??
വെറുമൊരു മഷിത്തണ്ടുകൊണ്ടു മായ്ച്ചോരോർമ്മകളെല്ലാമേ മായ്ക്കു- വാനാവാതാക്കിയതാരാര് ??
കോറിയോരാക്ഷരങ്ങളും പേറി നിന്നെ
നീറി നീറി മരിയ്ക്കുവാൻ വിട്ടതാരാര് ??
നാരായമതു
ദൂരെപ്പോയതോ ദൂരേയ്ക്കെറിഞ്ഞതോ ??
മായ്ക്കാനാവാത്തൊരാക്ഷരങ്ങൾ
നിന്നെപ്പുണരാൻ ശ്രമിയ്ക്കുന്നതും
തടയാനാവാതാക്കിയതാരാര് ??
ശ്വാസമതെടുക്കാനാവാതാ താളിയോല
ദൂരെക്കീറിയെറിഞ്ഞതാരാര് ??
ആവോ ? നീയതാരാര് ചൊല്ലൂ ?
നീയെൻ മനം തന്നെയല്ലോ ?
മനമില്ലാതെ ഞാനിപ്പോ കേഴുന്നിതാ
കല്ലു സ്ലേറ്റിൻ
മനമതെനിക്കു തിരികെ തരാനായ്
മഷിത്തണ്ടുകൊണ്ടു മായ്ക്കാനെൻ
മനമെനിക്കു
തിരികെ തരാനായ് തിരികെ തരാനായ്
സുജ്
0

No comments

Post a Comment

ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക

both, mystorymag

DON'T MISS

Nature, Health, Fitness
© all rights reserved
made with by templateszoo