കാടില്ല മക്കളേ, മേടില്ല മക്കളേ
ഈ കാട്ടു പൂഞ്ചോലയില്‍ നീരുമില്ല.
ഈ കാട്ടു പൂഞ്ചോലയില്‍ നീരുമില്ല.
കാറ്റില്ല മക്കളേ, കുളിരില്ല മക്കളേ
ചുടു ബാഷ്പം നിറയുമീ അന്തരീക്ഷം.
ചുടു ബാഷ്പം നിറയുമീ അന്തരീക്ഷം.
ക്രാ ഇല്ലമക്കളേ , കൂ കൂ ഇല്ല മക്കളേ
പക്ഷിവംശങ്ങളും ചത്തൊടുങ്ങി.
പക്ഷിവംശങ്ങളും ചത്തൊടുങ്ങി.
തോടില്ല മക്കളേ , ആറില്ല മക്കളേ
ഈ ദേഹം വെളുപ്പിക്കാന്‍ ജലവുമില്ല.
ഈ ദേഹം വെളുപ്പിക്കാന്‍ ജലവുമില്ല.
ആളില്ല മക്കളേ , നാടില്ല മക്കളേ
ഈ നാട്ടിന്നരചനും നാടുനീങ്ങി.
ഈ നാട്ടിന്നരചനും നാടുനീങ്ങി.
കുന്നില്ല മക്കളേ, മരുവില്ല മക്കളേ
ഉറവ വറ്റിപ്പോയ നീരൊഴുക്കും.
ഉറവ വറ്റിപ്പോയ നീരൊഴുക്കും.
കടലുണ്ടു മക്കളേ, ഹിമമുണ്ട് മക്കളേ
കലിതുള്ളി ഉയരുമീ ജലനിരപ്പും.
കലിതുള്ളി ഉയരുമീ ജലനിരപ്പും.
അലിവില്ല മക്കളേ, കനിവില്ല മക്കളേ
തമ്മിലടിക്കുമീ നാട്ടുകൂട്ടം.
തമ്മിലടിക്കുമീ നാട്ടുകൂട്ടം.
എന്തുണ്ടു മക്കളേ, ഇനി, എന്തുണ്ട് മക്കളേ
നല്‍കുവാനിനിയൊന്നും ബാക്കിയില്ല.
നല്‍കുവാനിനിയൊന്നും ബാക്കിയില്ല.
ലേസറിന്‍ രശ്മികള്‍ കുത്തിത്തുളച്ചെന്റ്റെ,
മേനിയിലാകെ വൃണവുമായി,
എന്റ്റെ ദേഹിയിലാകെ വൃണവുമായി.
മേനിയിലാകെ വൃണവുമായി,
എന്റ്റെ ദേഹിയിലാകെ വൃണവുമായി.
നല്‍കിയതെല്ലാം ചേര്‍ത്തങ്ങുവെച്ചെന്റ്റെ
വൃണങ്ങളെല്ലാം വീണ്ടും പൊതിയുക നീ.
നിന്റ്റെ കാലം കഴിക്കുവാന്‍ പൊതിയുക നീ
വൃണങ്ങളെല്ലാം വീണ്ടും പൊതിയുക നീ.
നിന്റ്റെ കാലം കഴിക്കുവാന്‍ പൊതിയുക നീ
ജികെ
27-04-2016
27-04-2016
No comments
Post a Comment
ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക