ഡസ്ക്കിൽ പൂർവ്വ വിദ്യാർത്ഥികളുടെ കയ്യക്ഷരങ്ങൾ .. നോവുകൾ, ആനന്ദാശ്രുക്കൾ, പുഞ്ചിരി, തമാശകൾ എല്ലാ മൊതുങ്ങിയ യാത്രാമൊഴിയുടെ താളത്തിൽ സിനിമാ ഗാനത്തിന്റെ ഇടവരികൾ .മരുഭൂമിയിലെ അരുവിപോലെ ചിലപ്പോൾ 'അവസാന നിമിഷങ്ങളിൽ പറഞ്ഞറിയിക്കാൻ പറ്റാത്ത സങ്കടത്തിനാശ്വാസം കൊടുക്കാൻ ഈ വാക്കുകൾക്കായിരിക്കാം. പ്രണയ നൊമ്പരങ്ങൾ പൂർത്തിയാക്കാൻ പറ്റാത്ത ഇംഗ്ലീഷ് വാചകങ്ങളിൽ നിരാശയുടെ കണ്ണീർതുള്ളികൾ തളം കെട്ടീയിട്ടുണ്ടാവാം. വൈറ്റ് മാർക്കറും തൂലികയിലെ മഷിയും തീരും വരെ കുത്തി കുറിക്കലിന് ആശ്വാസം കൊടുത്തില്ലായിരിക്കാം. ഒരു പിടി സൗഹൃദയാമങ്ങൾക്ക് വിരാമം ... ഓർമയിൽ തെളിയുന്ന വിജനമായ വഴികളിൽ ലക്ഷ്യമില്ലാതെ നീണ്ടു കിടക്കുന്നു. നാളയുടെ സന്ധ്യയിൽ ''കലാലയം" എന്ന വാക്കിനോടൊപ്പം ഓർക്കുമ്പോ ഒരിറ്റ് കണ്ണുനീർ കവിളിൽ കൂടി തലയണനനയക്കാൻ വേണ്ടി മാത്രം അവന്റെ അനുഭവങ്ങൾ മുതൽക്കൂട്ടായി മാറിയിരുന്നു. അവന്റെ ഹൃദയത്തിലെ ഇരുട്ടിലും ഏകാന്തതയിലും മാത്രമേ അന്ന് കലാലയത്തേ കണാൻ പറ്റൂ.
അന്നും ഞാൻ നേരത്തേ ക്ലാസിലെത്തി കൂട്ടുകാരുമൊത്ത് കളിപറഞ്ഞ് സമയത്തേ മെല്ലേ കൊന്നു കൊണ്ടിരിന്നു. അവരുടെ വാക്കിലും ഇനി ദിവസങ്ങൾ വളരെ കുറവാണന്ന ചുവയുണ്ടായിരുന്നു. എങ്കിലും മായാത്ത പുഞ്ചിരി അവർ എല്ലാവർക്കും വീതിച്ച് സമ്മാനിക്കുകയായിരുന്നു. അതിലൊരു പങ്ക് എനിക്കും തന്നു.
എന്റെ കണ്ണ് അറിയാതെ സസ്ക്കിൽ എഴുതിയ ഒരു വാക്കിൽ പൂട്ടിട്ടു .. " ഇനിയില്ലിത് പോലെ സുഖമറിയുന്നൊരു കാലം'' ഒരു കാമ്പസ് ചിത്രത്തിലെ ഈരടികൾ, ഹൃദയാവർജ്ജകമായ വരികളിലെ ഉള്ളർത്ഥം അന്നാണ് ഞാൻ മനസിലാക്കുന്നത്, ഉണ്ടാവുമോ ഇനി ഇങ്ങനെ കളി പറയാനും തമാശ പറയാനുമൊക്കെ .. യാത്ര ചോദിക്കാൻ പോലും ഇനിയൊരുഭാവി ഉണ്ടായെന്ന് വരില്ല.ഞാൻ കൈമടക്കി ഡസ്ക്കിൻമേൽ കിടന്നു.ഹൃദയത്തിലെ ഉരുൾപൊട്ടൽ കോളേജിലെ ആദ്യ ദിനങ്ങളിലേക്കായി... അനശ്വരത യേ സ്പർശിച്ചുനിൽക്കുന്ന ഒരു ഗിരി ശിഖരം പോലെ യൗവ്വനത്തിന്റെ ദാഹങ്ങൾ ഹൃദയത്തിൽ കത്തി നിന്ന കാലത്ത് ഒരു മരുഭൂമിയിലൂടെയായിരുന്നല്ലോ എന്റെ യാത്ര, അതിന്റെയോർമ ഒരു വിഷാദം പോലെ മനസിൽ തങ്ങി നിൽക്കുന്നു.
മനസിനിണങ്ങിയ കൂട്ടുകാർ, ഉള്ളം സ്പർശിക്കുന്ന സൗഹൃദങ്ങൾ 95% സംവരണം വിജയകരമായി പൂർത്തിയാക്കിയ ക്ലാസ് മുറി... അലങ്കോലതയിൽ നിന്ന് മാറാല തട്ടി പൊടി കളഞ്ഞ ആനന്ദത്തിന്റെദിനങ്ങൾ ചേക്കേറിവന്നു തുടങ്ങും മുമ്പേ "വിട തരൂ" എന്ന വാക്ക് ഉള്ളിലായി ചോദിക്കും പോലെ. ദിനങ്ങൾക്കും നിമിഷങ്ങൾക്കും ദൈർഘ്യം കൂടിയാ മതിയായിരുന്നു എന്ന് പോലും ആശിച്ചു. ഒരിക്കൽ കൂടി വന്നിരുന്നെങ്കിൽ ആ കുസൃതി നിറഞ്ഞ ദിവസങ്ങൾ, കളിയാക്കിയ കാലം, നിറം മങ്ങിയ നിമിഷങ്ങളോർത്തപ്പോ മിഴികൾക്ക് നനയേണ്ടി വന്നു. സൗഹൃദം അഗാതവും തിക്തവുമായ ആനന്ദമാണ്, അങ്ങനെ അതിൽ നിന്ന് ചില ചങ്ങാതി കൂട്ടങ്ങൾ രൂപംപ്രാപിച്ചു.റാൻസ്, ഡാഫോഡിൽസ് അങ്ങനെയങ്ങനെ
കുസൃതി നിറഞ്ഞ ' സ്മരണകൾക്കും രസമുള്ള വികൃതിത്തരങ്ങൾക്കും ശക്തി കൂട്ടാൻ അവർ ഒപ്പമുണ്ടായിരുന്നു. ഇത്തരം കൂട്ടങ്ങളുടെ നാമങ്ങളിൽ പ്രചണ്ഡമായ, പ്രചുബ്ദമായ വികാരതീഷണത ഉളവാക്കുന്ന തരത്തിലുള്ള അർത്ഥമായിരിക്കും നിഗൂഢമായി ഒളിഞ്ഞിരിക്കുക... ഉൽഭവങ്ങൾ ചിലപ്പോൾ കൂട്ടുകാരുടെ പേരിലേ ആദ്യാക്ഷരമാവാം. നിഘണ്ടുവിലെ ഹൃദയസ്പർശിയായ വാക്കുകളാവാം. നാളെ പിൻതലമുറ ചിലപ്പോൾ ഇത്തരം സൗഹൃദഘാഡത അസൂയയോടെ നോക്കിക്കാണുമായിരിക്കാം. എനിക്കും കൂട്ടുകാർക്കും മധുരസ്മരണക്കായ് ഒരുക്കൂട്ടം .. പിരിയാത്ത ബന്ധങ്ങൾ കണ്ണിന്റെ അകലം ഹൃദയങ്ങൾ ബാധിച്ചില്ലങ്കിൽ.
ക്ലാസിലെ ഒരു കുട്ടിയുടെ വിളി ചിന്തയ്ക്ക് വിരാമമിട്ടു. ഞാൻ അവളുടെ മുഖത്തേക്ക് നോക്കി പുഞ്ചിരിച്ച് നിൽക്കുന്ന അവൾ എന്റെ നേരേ 2010 എന്ന് വലുതാക്കി എഴുതിയ ഡയറി പുഞ്ചിരിച്ചോണ്ട് തന്നെ നീട്ടി. നാളെ നിന്റെ യാമങ്ങളിൽ ചിലപ്പോ ഞാനില്ലായിരിക്കാം നിന്റെ പുഞ്ചിരിക്ക് ചിലപ്പോൾ ഇതിനേക്കാൾ ഭംഗി വന്നേക്കാം.. ഇവിടത്തേക്കാൾ നല്ല സുഹൃത്തുക്കൾ നിന്റെ ജീവിതം മഴവില്ല് പണിതെന്ന് വരാം.. എന്നെങ്കിലും ഇതിലെ പേജുകളിൽ നീ എന്നെ കാണുമ്പോൾ നീ ചിന്തിചേക്കാം ഞാനിപ്പോൾ എന്ത് ചെയ്യുവായിരിക്കുമെന്ന്. ഇത്രയും ചിന്ത സങ്കടത്തിന്റെ കോശങ്ങൾ ചിലപ്പോൾ കണ്ണിലേക്കെത്താൻ ശ്രമിക്കാതെ എന്റെ ഹൃദയത്തെ കീറിയ പോലെ.
ഹൃദയം വൃണിതമായി, ദൗർഭാഗ്യകരവും തമോജഡിലവുമായ നിമിഷം..... ഒരു മനുഷ്യാത്മാവിന്റെ കുരിശ് മരണം പോലെ ഞാൻ പകച്ചു. സമയത്തെ വലിച്ച് നീട്ടി സൂര്യനെ അസ്തമിക്കാൻ സമ്മതിക്കാതെ നിങ്ങളുമായുള്ള നിമിഷത്തെ അനുഭവമായി കാണുന്നുണ്ടായിരുന്നു ഞാൻ.. നിശബ്ദമായ രാത്രിക്കായിരിക്കാം ചിലപ്പോ ഭംഗിക്കൂടുതൽ എന്നാൽ നിന്റെ ശബ്ദംക്കൂട്ടി പറഞ്ഞ ചില വാക്കുകളാൽ കോലാഹലം സൃഷ്ടിച്ച മനസിനാണ് എന്റെ നോട്ടത്തിൽ സൗന്ദര്യം കൂടുതൽ,.... "അല്ലയോ കൂട്ടുകാരീ, നൂറ്റാണ്ടുകൾ എത്ര പിറന്നാലും എന്റെ മനസിന് മരണം സംഭവിച്ചില്ലങ്കിൽ, ജനിക്കും നിമിഷവും ഈ ക്ലാസിനെയും നിന്നെയും കുറിച്ചുള്ള ഓർമകൾ'' ഞാൻ ആ പുസ്തകം വാങ്ങി.. അതിൽ എന്റെ കൈയ്യക്ഷരം കുറിച്ചിട്ടു."ഓർമകൾ മരിക്കാറില്ലാ അത് സ്വയം ഹിംസിക്കുകയാണ്, നിന്നെ കുറിച്ചുള്ള ഓർമകളെ ആത്മഹത്യയ്ക്ക് തനിയേ വിടുകയില്ല... ഞാനില്ലാതെ" പുഞ്ചിരിച്ച് കൊണ്ട് ഞാനും അത് തിരികെ കൊടുത്തു' ഓട്ടോഗ്രാഫ് ' നിന്റെ മനസിന്റെ ബലം കുറയ്ക്കാതിരിക്കട്ടെ! അവളത് കാര്യമാക്കാതെ തിരിഞ്ഞ് നടന്നു... അടുത്ത കൂട്ടുകാരന് അത് കൈമാറുമ്പോ അവളുടെ ചുണ്ടിൽ മൂളുന്നുണ്ടായിരുന്നു
" ഇനിയില്ലിത് പോലെ സുഖമറിയുന്നൊരു കാലം"

---ninefsix--
No comments
Post a Comment
ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക