Slider

എന്റെഓപ്പോൾ ഭാഗം - 6

0


എല്ലാ ഭാഗങ്ങളും വായിക്കുവാൻ, Nallezhuth Android App ഉപയോഗിക്കുക . ആപ്പ് ഇൻസ്റ്റാൾ ചെയ്തശേഷം "പുതിയ തുടർരചനകൾ എന്ന ഭാഗത്ത് ക്ലിക്ക് ചെയ്യുക

ഏകദേശം പത്ത് മണിയോടെ ജെറോം തിരുവില്വാമലയിലെത്തി. പമ്പിൽ നിന്ന് ഫുൾ ടാങ്ക് പെട്രോളടിച്ചിട്ട് ഇല്ലത്തേക്ക് തിരിച്ചു. അഞ്ച് മിനിറ്റുനുള്ളിൽ ഇല്ലത്തതിന്റെ പടിക്കൽ ചെന്നു.
വർഷങ്ങൾക്ക് മുന്നേ വന്നതാണ്. വീടിനും പരിസരത്തിനൊരു മാറ്റവുമില്ല. എന്നാൽ ചില മരങ്ങളൊക്കെ മുറിച്ച് മാറ്റപ്പെട്ടിരിക്കുന്നു. പടി വാതിൽ നല്ല മരം വെച്ച് അറ്റകുറ്റപ്പണി നടത്തിയിരിക്കുന്നു. പടി വാതിൽ തുറന്ന് കിടന്നത് കൊണ്ട് അവൻ ബുള്ളറ്റോടിച്ച് മുറ്റത്തേക്ക് ചെന്നു.
ബുള്ളറ്റ് നിർത്തി ചുറ്റും നോക്കി ആരേയും കാണുന്നില്ല. ബുള്ളറ്റ് സൈഡ് സ്റ്റാൻഡിൽ വെച്ച് ജെറോമിറങ്ങി. മുറ്റത്ത് നിൽക്കുന്ന വർഷങ്ങൾ പഴക്കമുള്ള ആ ചക്കരമാവിൻറെ ചുവട്ടിൽ അവൻ നിൽക്കുമ്പോൾ മിഥുന്റെയും തൻ്റേയും കോളേജ് ജീവിതമോർത്തവൻ.
'ഈ ചക്കരമാവിനെക്കുറിച്ച് മിഥുൻ പറയുമായിരുന്നു. തന്റെ ഓപ്പോൾ മാങ്ങാ പൂളി തന്ന കാര്യവും മറ്റും. അങ്ങനെ ആലോചിച്ച് കൊണ്ട് നിൽക്കുമ്പോൾ...
"ഓർമ്മകൾ അയവിറക്കുകയാണോ മിസ്റ്റർ ഡിറ്റക്റ്റീവ്" ? മിഥുനായിരുന്നു പുറകിൽ വന്ന് ചോദിച്ചത്
"ഡാ.... ഈ മാവ് മറക്കുവാൻ പറ്റുമോ നിനക്ക് , പിന്നെ കൂടുതലും ഇതിനെക്കുറിച്ച് കഥകൾ കേട്ട എനിക്കും" ജെറോം ഓർമ്മകളിൽ വിതുമ്പുന്ന പോലെ മറുപടി പറഞ്ഞു.
"വെൽക്കം മിസ്റ്റർ ഡിറ്റക്റ്റീവ് , വാ അകത്തേക്ക് പോവാം"
"മുത്തശ്ശനും മുത്തശ്ശിയും എവിടെപ്പോയി?"
"അവരകത്തുണ്ട്, മുത്തശ്ശന്റെ വൈദ്യർ വന്നിട്ടുണ്ട്. വാർദ്ധക്യ ചികിത്സയുണ്ട്"
"വാ എന്തേലും കഴിക്കാം" മിഥുൻ അവനേയും വിളിച്ചോണ്ട് അടുക്കളയിലേക്ക് പോയി.
"ഭവാനിയമ്മേ, ഇഡ്ഡലിയും സാമ്പാറും ചട്ട്ണിയും ഇങ് എടുക്ക. ചങ്ങാതി വന്നിരിക്കണ്" മിഥുൻ ഭവാനിയമ്മയെ നോക്കി പറഞ്ഞു.
ഈ മോനെ എനിക്കറിയാം മിഥുൻ മോനെ , അന്നൊരു ദിവസം വന്നത് ഓർക്കണ്ണ്ട് . മറക്കാൻ പറ്റോ ഇവനെ. അന്നെന്റെ കയ്യിന്ന് മാമ്പഴ പുളിശ്ശേരി ഇഷ്ടം പോലെ വാങ്ങി കഴിച്ചത് നല്ല നിശ്ചയണ്ട് .
മിഥുനവനെ നോക്കി കണ്ണിറുക്കി, എന്നിട്ട് പറഞ്ഞു, നിന്നെ അന്നും ഇന്നും ഫുഡിന്റെ പേരിലാണല്ലോ ആരും ഓർക്കുന്നത്. മിഥുൻ ചിരിച്ചു. കൂടെ മിഥുനും.
ആഹാരം കഴിച്ച് കഴിഞ്ഞപ്പോഴേക്കും മുത്തശ്ശിയും മുത്തശ്ശിയും വൈദ്യരെ പറഞ്ഞ് വിട്ട് വന്നു. അവരുമായി കുറച്ച് നേരം കുശലം പറഞ്ഞിട്ട് ജെറോം മിഥുന്റെ മുറിയിലേക്ക് പോയി.
മിഥുനപ്പോൾ ഏതോ ഒരു പഴയ ആൽബമെടുത്ത് കണ്ണോടിക്കുകയായിരുന്നു. ജെറോം അകത്തേക്ക് വരുന്നത് കണ്ടപ്പോൾ മിഥുൻ ആൽബം നീട്ടിയിട്ട് പറഞ്ഞു,
"ജെറോം ഇതാണെന്റെ ഓപ്പോൾ, നീ ചിത്രം കണ്ടിട്ടുണ്ടെങ്കിലും ഈ വിത്യസ്ത ചിത്രങ്ങൾ കണ്ടിട്ടുണ്ടാവില്ല. എന്റെ ജീവനാണീ ചിത്രങ്ങൾ , എന്റെ ഓപ്പോൾ ജീവിക്കുന്നു എന്ന് തോന്നിപ്പിക്കുന്ന ചിത്രങ്ങൾ"
ജെറോം ആൽബം വാങ്ങി മറിച്ച് നോക്കി. കുറെ ചിത്രങ്ങൾ. ചക്കരമാവിൻ ചുവട്ടിലിരുന്ന് മാങ്ങ പൂളുന്നതും പറമ്പിൽ ഊഞ്ഞാലിൽ ആടിക്കളിക്കാക്കുന്നതും, സദ്യ ഉണ്ണുന്നതുമൊക്കെയായി ഒത്തിരി ചിത്രങ്ങൾ.
"വിദേശത്ത് നിന്ന് അച്ഛനും അമ്മയും വരുമ്പോൾ എടുത്ത ചിത്രങ്ങളായിരുന്നു" ജെറോം ചിത്രങ്ങൾ കണ്ട് കൊണ്ടിരിക്കുമ്പോൾ മിഥുൻ വിവരിച്ചു
ജെറോം ചിത്രങ്ങൾ മറിച്ച് നോക്കികൊണ്ടിരിക്കുമ്പോൾ ഒരു പേജിൽ ഒട്ടിച്ചിരിക്കുന്ന രണ്ട് ചിത്രങ്ങളും മറ്റൊരു പേജിലുള്ള ഒരു ചിത്രവും അവന്റെ കണ്ണിലുടക്കി.
ആ ചിത്രത്തിലേക്കവൻ സൂക്ഷിച്ച് നോക്കി. വീണ്ടും വീണ്ടും നോക്കി.
താൻ ഇല്ലത്തേക്ക് കയറുമ്പോൾ മുതൽ ഒരു ഡിറ്റക്റ്റീവായി ജെറോം മാറിക്കഴിഞ്ഞിരുന്നു. ഓരോ മുക്കും മൂലയും, എന്തിനേറെ പറയുന്നു കാറ്റിന്റെ ഗതിയും ഇലകളുടെ അനക്കവും വരെ ജെറോം ശ്രദ്ധിക്കാൻ തുടങ്ങിയിരുന്നു.
തന്റെ ഫോണെടുത്ത് ജെറോം ആ ചിത്രങ്ങൾ പകർത്തി. ആൽബം മിഥുന് കൊടുത്തിട്ട് പറഞ്ഞു. മിഥുൻ ഞാനീ ചിത്രങ്ങൾ പകർത്തിയിട്ടുണ്ട് . ഗ്യഹാതുരത്വം വല്ലാതുണർത്തുന്ന ഈ ചിത്രങ്ങൾ വല്ലാതെനിക്കിഷ്ടപ്പട്ടു.
"എനിക്കും, എന്നാലെനിക്ക് ഒരു വ്യത്യാസമുണ്ട് , എന്റെ കണ്ണുകൾ ഈറനണയിക്കുന്ന ചിത്രങ്ങളാണിവ - എന്റെ ഓപ്പോൾ"
സ്വന്തം കൂടെപ്പിറപ്പിനെ ഇത്രമാത്രം സ്നേഹിക്കുന്ന ഒരാളെ ഞാനിത് വരെ കണ്ടിട്ടില്ല. ജെറോം മനസ്സിലോർത്തു.
"മിഥുൻ എനിക്ക് ഓപ്പോളിന്റെ മുറിയൊന്ന് കാണണം"
"അത് തുറക്കാറില്ല ജെറോം. അഞ്ചാറ് വർഷങ്ങളായി തുറന്നിട്ട് തന്നെ. ആകെ പൊടി പടലങ്ങളായിരിക്കും. അത് തുറക്കണ്ട ജെറോം"
എടാ , ഞാനിവിടെ ഇപ്പോൾ നില്ക്കുന്നത് നിന്റെ കൂട്ടുകാരനായിട്ടോ, എഴുത്തുകാരനായിട്ടോ അല്ല , ഞാനൊരു കുറ്റാന്യോഷകനാണ്. എനിക്ക് കണ്ടെ പറ്റൂ.
ഓഹ് , ഞാനക്കാര്യം പെട്ടെന്നോർത്തില്ലടാ. നമുക്ക് തുറക്കാം.
മുത്തശ്ശന്റെ കൈവശമുള്ള താക്കോൽ മിഥുൻ മേടിച്ച് കൊണ്ട് വന്നു.
ജെറോം താക്കോൽ വാങ്ങി ആ മുറിയുടെ പൂട്ട് തുറന്നു.
താക്കോലിട്ടപ്പോൾ തന്നെ മുറിക്കുള്ളിൽ തന്നെ എലിയോ മറ്റോ ഓടുന്നതും തട്ടുന്നതും മുട്ടുന്ന പോലത്തെയൊക്കെ ശബ്ദം കേട്ടു.
ജെറോം വാതിൽ തള്ളിത്തുറന്നു. തുറക്കുമ്പോൾ ഭാർഗ്ഗവി നിലയം പോലെ തോന്നിക്കും വിധം വിജാഗിരി ശബ്ദമുണ്ടാക്കി.
സിനിമകളിലും മറ്റും കാണുന്ന പോലത്തെ പ്രതീതി. മാറാലയും ചിലന്തിവലയും പൊടിയും പിടിച്ച് കിടക്കുന്ന മുറി.
മരണപ്പെട്ടയാളുടെ മുറിയായതിനാലാണ് ആരും തുറക്കാത്തതും അടിച്ച് വാരാത്തതും. സ്വിച്ചിട്ടപ്പോൾ ബൾബ് കത്തുന്നില്ല . മിഥുൻ അപ്പുറത്തെ മുറിയിൽ നിന്നും ഒരു ബൾബുരി കൊണ്ട് വന്ന ഹോൾഡറിലിട്ടു. കത്തുന്നില്ല. വയറുകളെല്ലാം ഏലി കരണ്ടിരിക്കുന്നു.
ഒരു എമെർജൻസി ലാമ്പ് കത്തിച്ച് ജെറോമും മിഥുനും മുറി വൃത്തിയാക്കാൻ തുടങ്ങി
ഓപ്പോളിന്റെ പുസ്തകങ്ങളും മറ്റും ഒരു ഇരുമ്പ് പെട്ടിക്കുള്ളിലായതിനാൽ വല്ല്യ കേടുപാടുകളില്ല . എങ്കിലും ചിലതൊക്കെ ഉറുമ്പരിച്ച് പോയിരിക്കുന്നു. അഞ്ച് വർഷം മുന്നേ മിഥുനും ഇല്ലത്തെ പണിക്കാരും കൂടി വൃത്തിയാക്കിയതാണ്. പിന്നെ തുറന്നിട്ടില്ല.
മിഥുൻ വേഗമൊരു ഇലക്ട്രീഷ്യനെ വിളിച്ച് അറ്റകുറ്റപ്പണികൾ തീർക്കാൻ പറഞ്ഞു. അന്ന് തന്നെ തന്നെ വയറിങ് പ്രശ്നമൊക്കെ തീർത്തു.
പിറ്റേ ദിവസം വരാമെന്ന് പറഞ്ഞ് ജെറോം വൈകുന്നേരം തിരിച്ച് പോയി. ജെറോം വീട്ടിൽ ചെന്ന് അവിടുന്ന് പകർത്തിയ ചിത്രങ്ങൾ കംപ്യൂട്ടറിലിട്ട് ശരിക്കുമൊന്ന് വിശകലനം ചെയ്തു.
തന്റെ എഴുത്തിനുള്ള, അല്ല അന്യോഷണത്തിനുള്ള തുടക്കം എന്ന പോലെ ഡയറിയിൽ എന്തോ എഴുതി കുറിച്ചു.
എന്നിട്ട് ആനിയെ വിളിച്ച് ആ ചിത്രങ്ങൾ കാണിച്ചിട്ട് പറഞ്ഞു.
അന്നാമ്മേ, നോക്കൂ, നിനക്കെന്തെങ്കിലും തോന്നുണ്ടോ?
ആനി ചിത്രത്തിലേക്ക് സൂക്ഷിച്ച് നോക്കി, എന്നിട്ട് ഇല്ല എനിക്കൊന്നും മനസ്സിലായില്ല .. ആനി പറഞ്ഞു.
"അതാണ് ഒരു ഡിറ്റക്റ്റീവിന്റെ മനസ്സും നിരീക്ഷണവും മറ്റുള്ള മനസ്സും തമ്മിലുള്ള വിത്യാസം, ഞാൻ പറയാം, എനിക്ക് തോന്നിയ കുറച്ച് കാര്യങ്ങൾ"
ആനി തെല്ലൊരാശ്ചര്യത്തോടെ ജെറോമിനെ നോക്കി
തുടരും
0

No comments

Post a Comment

ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക

both, mystorymag

DON'T MISS

Nature, Health, Fitness
© all rights reserved
made with by templateszoo