Slider

ആത്മാവിന്റെ നൊമ്പരങ്ങൾ

1
✍🏻മുനീർ രണ്ടത്താണി. ( മുനീർചൂരപ്പുളക്കൽ)

എന്റെ ഉണ്ണിയേട്ടനും അമ്മയും ബന്ധുക്കളുമെല്ലാം എനിക്ക് ചുറ്റുമിരുന്ന് പരിസരം മറന്നു പൊട്ടിക്കരയുന്നുണ്ട്.., അയൽവാസികളും നാട്ടുകാരും കുടുംബസമേതവും അല്ലാതെയും വീട്ടിലേക്ക് കയറിവരുന്നുണ്ട്...,
കൊച്ചു കുട്ടികളെപ്പോലെ വാവിട്ടു കരയുന്ന ഉണ്ണിയേട്ടനെ കണ്ടപ്പോഴെനിക്ക് സങ്കടം സഹിക്കാൻ കയിഞ്ഞില്ല...,
കരയെണ്ടാ..... എനിക്കൊന്നുമില്ല... എന്നു ഞാൻ പറയാൻ ശമിച്ചു നോക്കിയെങ്കിലും നാവ് പൊങ്ങുന്നില്ല....,
ഉണ്ണിയേട്ടന്റെ കണ്ണുനീർ തുടച്ചു കൊടുക്കാനായ് കൈകൾ ഞാനുയർത്താൻ ശ്രമിച്ചെങ്കിലും കൈകളൊന്നനക്കാൾ പോലും എനിക്കായില്ല....,
സമയം കടന്നു പോകും തോറും വീട്ടിൽ ആളുകൾ കൂടിക്കൂടി വന്നു..,
ചിലർ എന്റെ അരികത്തിരുന്നെന്തൊക്കെയോ ചെയ്യുന്നുണ്ട്‌...
കുറച്ചു സമയത്തിനു ശേഷം ആരൊക്കെയോ ചേർന്നന്നെ താങ്ങിപ്പിടിച്ച് തൊടിയിലേക്ക് കൊണ്ടുപോയി, ഭയത്താൽ ഞാൻ ഉറക്കേ കരഞ്ഞു.... പക്ഷേ എന്റെ ശബ്ദം പുറത്തേക്കു വന്നതേയില്ല...
അന്നേ വരെ തനിച്ചൊരിടത്തു പോലും കഴിഞ്ഞിട്ടില്ലാത്ത ഞാൻ
കുറച്ചു സമയത്തിനു ശേഷം ഇരുട്ടിനാൽ ഭീകരമായ മണ്ണറക്കുള്ളിലായി,
ഒരു നിമിഷം പോലും തന്നെ പിരിഞ്ഞിരിക്കാൻ കഴിയില്ലെന്നു പറഞ്ഞ ഉണ്ണിയേട്ടനും എന്നെ തനിച്ചാക്കിപ്പോയി.
രാത്രി തന്നെ ഞാൻ മണ്ണറക്കുള്ളിൽ നിന്നും പുറത്തു കടക്കാൻ ശ്രമിച്ചു പക്ഷേ... കഴിയുന്നില്ല.... അവസാനം എന്റെ ശരീരമവിടെ ഉപേക്ഷിച്ച് ആത്മാവ് മാത്രമായി ഞാൻ അവിടെ നിന്നും പുറത്തു കടന്നു..,
വേകം തന്നെ തന്റെ പ്രിയപ്പെട്ട ഉണ്ണിയേട്ടനെ തേടി ഞാൻ വീട്ടിലെത്തി..,
ഉമ്മറത്തെ ചാരുകസേരയിൽ ദു:ഖം അടക്കിപ്പിടിച്ചിരിക്കുന്ന അച്ചനേയും തൊട്ടപ്പുറത്ത് തറയിലിരുന്ന് തേങ്ങലടിച്ചു കരയുന്ന അമ്മയേയും ഞാൻ കണ്ടു...,
എന്റെ പ്രിയതമനെ അന്വേഷിച്ചു ഞാൻ ഞങ്ങളുടെ കിടപ്പുമുറിയിലെത്തി..,
എന്റെ വസ്ത്രങ്ങളും കെട്ടിപ്പിടിച്ചു കരയുന്ന ഉണ്ണിയേട്ടനെ കണ്ട ഞാൻ സങ്കടം സഹിക്കവയ്യാതെ പൊട്ടിക്കരഞ്ഞു.
ഒന്നാശ്വസിപ്പിക്കാനൊ കണ്ണുനീർ തുടച്ചു കൊടുക്കാനൊ കഴിയാതെ നിസ്സഹായയായ ഞാൻ അവിടെ നിന്നും മടങ്ങി.
രാത്രി ആയാൽ വീട്ടിൽ ചെന്നെല്ലാവരേയും കാണുക എന്നത് ഞാൻ പതിവാക്കി. എനിക്കവരേ കാണാമെങ്കിലും അവർക്കെന്നെ കാണില്ലാ എന്നതു ഒരു വലിയ സങ്കടം തന്നെ ആയിരുന്നെനിക്ക്.
പതിയെ അവരെന്നെ മറന്നു തുടങ്ങിയെങ്കിലും ഞാനവരെ മറന്നില്ല.
ദിവസങ്ങളും മാസങ്ങളും വർഷങ്ങളും കടന്നു പോയി.
ഒരു ദിവസം രാത്രി വീട്ടിലെത്തിയ ഞാൻ കണ്ട കാഴ്ച്ച ശരിക്കുമെന്നെ അമ്പരപ്പിച്ചു.
വീട്ടിൽ പന്തലിട്ടിരിക്കുന്നു, അച്ചനും അമ്മയുമൊക്കെ പതിവിലും കൂടുതൽ സന്തോശത്തിലാണ്.
പതിവു തെറ്റിക്കാതെ ഉണ്ണിയേട്ടനെ കാണാൻ കിടപ്പുമുറിയിലേക്ക് കടന്നതും ഞാൻ ഞെട്ടിത്തരിച്ചു പോയി,
എന്റെ സ്വന്തമെന്നു ഞാൻ കരുതിയിരുന്ന ഉണ്ണിയേട്ടനും മറ്റൊരു പെണ്ണും കട്ടിലിലിരുന്ന് തമാശകൾ പറഞ്ഞു ചിരിക്കുന്നു.
ഈശ്വരാ...തന്റെ സ്ഥാനത്ത് വേറൊരു പെണ്ണ് വന്നു കയറി വന്നിരിക്കുന്നു..., ഇനിയെനിക്കിവിടെ സ്ഥാനമില്ല...
ഞാനെന്റെ ഉണ്ണിയേട്ടനെ സ്നേഹിച്ചപോലെ അവൾക്കും ഉണ്ണിയേട്ടനെ സ്നേഹിക്കാൻ കഴിയണേ... എന്ന പ്രാർത്ഥനയുമായ് ഞാനെന്റെ കുഴിമാടം ലക്ഷ്യമാക്കി നടന്നു....
✍🏻മുനീർ രണ്ടത്താണി.
1
( Hide )
  1. വേകം അല്ല- വേഗം. അച്ചനേയും അല്ല, അച്ഛൻ!
    കഥയ്ക്ക് ആത്മാവിനെ കണ്ടെത്താൻ കഴിഞ്ഞില്ല, മുനീർ.
    ഈ കഥ തന്നെ, ഇനിയും നന്നായി എഴുതി നോക്കുക.
    ആശംസകൾ!!

    ReplyDelete

ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക

both, mystorymag

DON'T MISS

Nature, Health, Fitness
© all rights reserved
made with by templateszoo