ഒരു ശാപാദിനം
======//======
അച്ഛൻ മരിച്ചു. കുഞ്ഞമ്മയുടെ മകനാണ് വിളിച്ചു പറഞ്ഞത്. വാർത്ത കേട്ടതും ചെവിയിലിരുന്ന അവളുടെ ഫോൺ കൈകളിൽ നിന്നും വഴുതി താഴേക്ക് വീണു മൂന്ന് ഭാഗങ്ങളായി പല ഭാഗങ്ങളിലേക്ക് തെറിച്ചു പോയി.
======//======
അച്ഛൻ മരിച്ചു. കുഞ്ഞമ്മയുടെ മകനാണ് വിളിച്ചു പറഞ്ഞത്. വാർത്ത കേട്ടതും ചെവിയിലിരുന്ന അവളുടെ ഫോൺ കൈകളിൽ നിന്നും വഴുതി താഴേക്ക് വീണു മൂന്ന് ഭാഗങ്ങളായി പല ഭാഗങ്ങളിലേക്ക് തെറിച്ചു പോയി.
രാത്രിലെ മലയാളം ചാനലിലെ ഇഷ്ട കോമഡിഷോ റൂം മേറ്റുകളുമായി രസിച്ചു കണ്ടിരിക്കുന്ന അവസരത്തിലാണ് ഫോൺ വന്നത്.
ഇരുന്ന കസേരയിൽ നിന്നും അവൾ പെട്ടെന്നെഴുന്നേറ്റു നിന്നു. ചുറ്റിലുമുള്ള കാഴ്ചകൾ മുറിയിലുള്ള കൂട്ടുകാരികൾ, അവരുടെ ശബ്ദങ്ങൾ, ടീവി ചാനലിലെ കാഴ്ചകളും ശബ്ദങ്ങളും അവൾക്ക് ചുറ്റിലും കറങ്ങുന്നത് പോലെയും തന്റെ ശരീരത്തിന്റെ ഭാരം കുറഞ്ഞു ഭൂമിക്കും വായുവിനും ഇടയിൽ നിൽക്കുന്നതായും അവൾക്ക് തോന്നി. വെട്ടിയിട്ട പോലെ അവൾ തറയിലേക്ക് വീണു.
ടീവിയിലെ പരിപാടിയിൽ മുഴുകി ഇരുന്നവർ തങ്ങൾക്ക് പിന്നിലുണ്ടായ ശബ്ദം കേട്ട് ഒരേ സമയം എല്ലാവരും തിരിഞ്ഞു നോക്കി. കമിഴ്ന്ന് കിടക്കുന്ന അവളെ എല്ലാവരും അതിശയത്തോടെയും ഭയപ്പാടോടും കൂടി എഴുന്നേൽപ്പിച്ചു സോഫയിൽ കിടത്തി. ഒരാൾ അടുക്കളയിൽ നിന്ന് കപ്പിൽ വെള്ളം കൊണ്ട് വന്നു അവളുടെ മുഖത്തേക്ക് തെളിച്ചു.
വെള്ളം തളിച്ചതിൽ അബോധാവസ്ഥയിൽ നിന്നും അവൾ കണ്ണു തുറന്നു. അവൾക്കു ചുറ്റിലും വിടർന്നു നിന്ന കണ്ണുകളോട് അവൾ വിക്കി വിക്കി പറഞ്ഞു 'അച്ഛൻ.. പോയി... എനിക്ക് പോണം.. '
കൂട്ടുകാരികൾ പെട്ടന്ന് തന്നെ അവളെ വസ്ത്രം മാറാനും ബാഗിലേക്ക് വസ്ത്രങ്ങൾ നിറക്കാനും സഹായിച്ചു. തെറിച്ചു പോയ അവളുടെ മൊബൈൽ ഒരുവൾ എടുത്ത് കൂട്ടിയോചിപ്പിച്ചു. അപ്പോൾ തന്നെ അവളുടെ മാനേജർക്ക് അവളുടെ കൂട്ടുകാരി വിളിച്ചു വിവരം പറഞ്ഞു.
ചുവരിലെ ദൈവങ്ങളുടെ പടങ്ങളിലേക്ക് കൂപ്പുകൈകളുമായി പ്രാർത്ഥനാ രൂപത്തിൽ നിന്നവൾ തേങ്ങി. ഉള്ളിൽ ദൈവങ്ങളോട് ഒരു പ്രാത്ഥനയെ ഉണ്ടായിരുന്നുള്ളു കേട്ട വാർത്ത തെറ്റായിരിക്കണെ.. തന്റെ ജീവൻ എടുത്താലും അച്ഛന്റെ ജീവൻ തിരിച്ചു കൊടുക്കണേ.. '. സമയം തെറ്റിയ അവളുടെ പ്രാർത്ഥനയെ ദൈവങ്ങൾ മുഖവിലക്കെടുക്കുമോ...
സമയം ഒൻപത് മണി. കൂട്ടുകാരി നിമ്മി ബാംഗളൂർ ഓൺലൈൻ റെയിൽവേയുടെ വെബ്സൈറ്റിൽ നോക്കി പറഞ്ഞു
"ഒൻപത് നാല്പത്തിന് കന്യാകുമാരി എക്സ്പ്രസ് ഉണ്ട്...പക്ഷെ റിസർവേഷൻ ബുക്ക് ചെയ്യാത്തത് കാരണം ടിക്കറ്റ് കിട്ടാൻ ബുദ്ധിമുട്ടാവും. നമുക്ക് നോക്കാം.. "
"ഒൻപത് നാല്പത്തിന് കന്യാകുമാരി എക്സ്പ്രസ് ഉണ്ട്...പക്ഷെ റിസർവേഷൻ ബുക്ക് ചെയ്യാത്തത് കാരണം ടിക്കറ്റ് കിട്ടാൻ ബുദ്ധിമുട്ടാവും. നമുക്ക് നോക്കാം.. "
നഗരത്തിന്റെ രാത്രി സഞ്ചാര പഥത്തിലൂടെ അവൾ കൂട്ടുകാരികളോടത്ത് ഓട്ടോയിൽ യാത്ര ചെയ്തു. നിശബ്ദമായിരുന്നു ഓട്ടോക്കുള്ളിൽ. പുറത്തെ ശബ്ദമുഖരിതമായ വാഹനവ്യൂഹങ്ങളിലൂടെ അവരുടെ ഓട്ടോ തിക്കിത്തിരക്കി രാമമാരുതി നഗറിൽ നിന്നും റെയിൽവേ സ്റ്റേഷൻ ലക്ഷ്യമാക്കി യാത്ര തുടർന്നു.
ജന നിബിഡമായ റെയിൽവേ സ്റ്റേഷൻ ടിക്കറ്റ് കൗണ്ടറിന്റെ തിരക്കൊഴിഞ്ഞ മൂലയിൽ അവൾ ബാഗും തൂക്കി ചുവരും ചാരി ഒതുങ്ങി നിന്നു. അവളുടെ കയ്യിലെ തൂവാല നനഞ്ഞു കുതിർന്നിരുന്നു.
ചുവരും ചാരി കൂട്ടമായി ഇരുന്നു കന്നഡയിൽ സംസാരിക്കുന്ന ഗ്രാമീണരായ സ്ത്രീകളിൽ ഒരാൾ അവളുടെ കരച്ചിൽ കണ്ടിട്ടാവണം സഹതാപത്തോടെ ഓരോന്നും ചോദിച്ചു എന്നാൽ തികച്ചും പുതുതായി വന്ന അവൾക്ക് ആ ഭാഷ തീർത്തും അന്യമായിരുന്നു.
നീണ്ട ക്യൂവിൽ നിന്നു ടിക്കറ്റ് വാങ്ങി കൂട്ടുകാരികൾ അവളുടെ കൈകളിൽ ഏൽപ്പിക്കുകയും കൂടെ അവളുടെ കൈകളിലും തോളിലും പിടിച്ചു മൗനമായി കാണ്ണുകളാൽ ആശ്വസിപ്പിച്ചു.
തിരക്കുള്ള ബോഗി ആയിരുന്നു. എന്നാൽ നിൽക്കുന്നവർ ആരും ഉണ്ടായിരുന്നില്ല. ബാഗ് സീറ്റിന്റെ അടിയിലേക്ക് അവൾ തള്ളികയറ്റി. കമ്പിയിൽ ചാരിനിന്നു. അവളുടെ കരഞ്ഞു കലങ്ങിയ കണ്ണും ദുഃഖത്താൽ വീർത്ത കവിൾ തടവും കണ്ടിട്ടാവണം ഒരു കറുത്ത് തടിച്ച സ്ത്രീ മനസ്സലിഞ്ഞു അവൾക്ക് ഇരിക്കാൻ സീറ്റിന്റെ തല ഭാഗം സ്വയം ഒതുങ്ങി ഇരിപ്പിടം കൊടുത്തു.
നഗരത്തിലെ ഓരോ സ്റ്റേഷനുകൾ കഴിയുമ്പോഴും ബോഗിയിലെ തിരക്ക് കുറഞ്ഞു വന്നു.
ജനാലക്കടുത്ത സീറ്റിൽ അവൾ കൈകൾ താടിയിൽ താങ്ങി പുറത്തെ ഇരുട്ടിലേക്ക് നോക്കി ഇരുന്നു. ഓടുന്ന ട്രെയിനിന്റെ വെളിച്ചത്തിൽ ഇരുളിൽ പതുങ്ങിയിരുന്ന മരങ്ങളും ചെടികളും പ്രേതങ്ങളെ പോലെ അവൾക്ക് മുന്നിൽ തുറിച് നോക്കി.
അച്ഛനും അമ്മയും ചേച്ചിയും അവളുടെ കുടുംബം. പത്ത് സെന്ററിൽ ഓടിട്ട ഒരു കൊച്ചു വീട്. അവളുടെ അച്ഛൻ തൃശൂർ നഗരത്തിലെ ബസ്സ് സ്റ്റാൻഡിനു അടുത്തുള്ള പച്ചക്കറി മാർക്കറ്റിൽ സ്വന്തമായി ഒരു കടയുണ്ട്.
പുലർച്ചെ എല്ലാവരും ഉണരുന്നതിന്റെ മുൻപ് ഇറങ്ങി പോകുന്ന അച്ഛൻ. രാത്രിയിൽ ചിരിച്ച മുഖവുമായി കയ്യിൽ മിട്ടായിയും പലഹാര പൊതിയുമായി കയറി വരുന്ന അച്ഛൻ. ഒരിക്കൽ പോലും അച്ഛൻ മക്കളെ തല്ലിയിട്ടോ വഴക്ക് പറഞ്ഞിട്ടോ ഇല്ല. എപ്പോഴും സ്നേഹത്തോടെ സംസാരിക്കുകയും ചെയ്തിരുന്നു. അവളുടെയും ചേച്ചിയുടെയും ഏതു ആഗ്രഹങ്ങളും അച്ഛൻ സാധിപ്പിച്ചു തരാറുള്ളതായി അവൾ ഓർത്തു. പെണ്മക്കളാണ് ഇങ്ങനെ താലോലിക്കരുതെന്ന് പറഞ്ഞു അമ്മ എപ്പോഴും അച്ഛനെ കുറ്റപ്പെടുത്താറുണ്ട് എന്നാൽ അച്ഛൻ അമ്മയുടെ വാക്കുകളെ തിരസ്കരിച്ചു കൊണ്ട് ചിരിക്കും.
ചേച്ചിയുടെ ആഗ്രഹ പ്രകാരം ടീച്ചർ ആയ ദിവസം വളരെ സന്തോഷവാനായിരുന്നു അച്ഛൻ. എല്ലാവർക്കും പുതിയ ഉടുപ്പുകൾ തന്നു. വീട്ടിൽ അന്ന് ഒരു ഓണ സദ്യ ഉണ്ടാക്കി. അന്ന് അവളുടെ നെറുകയിൽ തലോടി അച്ഛൻ പറഞ്ഞു 'ഇനി എന്റെ ഈ മോളും കൂടി സ്വന്തം കാലിൽ നിൽക്കണം.
കമ്പ്യൂട്ടർ സയൻസ് എഞ്ചിനീയറിംഗ് കഴിഞ്ഞ അവൾക്ക് ബാംഗളൂർ ഇന്റൽ കമ്പനിയിൽ ട്രെയിനിയായി ജോലി ലഭിച്ചപ്പോൾ പോകാൻ അമ്മ എതിർത്തു. എന്നാൽ അച്ഛൻ അമ്മയെ പറഞ്ഞു സമ്മതിപ്പിച്ചു. ജോലിക്ക് കയറിയിട്ട് രണ്ട് മാസമായി.
കടയിൽ നിന്നിരുന്ന അച്ഛന് പെട്ടന്നായിരുന്നു ഒരു നെഞ്ചു വലി ഉണ്ടായതും ഉടനെ ജൂബിലി ഹോസ്പിറ്റലിൽ അഡ്മിറ്റ് ചെയ്ത്. ഐ സീയുവിൽ കയറ്റി നിമിഷങ്ങൾക്കകം മരണം സംഭവിച്ചു.
അച്ഛന്റെ സ്നേഹം നിറഞ്ഞ ഓരോ ഓർമകളിൽ മുഴുകി അവളുടെ കണ്ണുനീർ ഇറ്റിറ്റു വീണു ബോഗിയിലെ ജനൽ പടി നനഞ്ഞു കുതിർന്നു.
ഒരു മുരൾച്ച കേട്ടാണ് അവൾ ചിന്തയിൽ നിന്നുണർന്നത്. തല തിരിച്ചു അവൾ നോക്കുമ്പോൾ എതിർ സീറ്റിൽ ബലവിഷ്ടനായ ഒരുവൻ അവളെ തന്നെ നോക്കി ചിരിച്ചു ഇരിക്കുന്നു. അവന്റെ കണ്ണിലെ തീക്ഷ്ണമായ നോട്ടം അവളെ ഭയചകിതയാക്കി. ആരെങ്കിലും ഉണ്ടാവുമെന്ന് കരുതി അവൾ മറ്റുള്ള സീറ്റുകളിലേക്ക് നോക്കിയപ്പോൾ ആണ് അവളാ സത്യം തിരിച്ചറിഞ്ഞത്. ബോഗിയിൽ താനും അയാളും മാത്രം.
അയാൾ പുഞ്ചിരിച്ചു കൊണ്ട് അവളുടെ അരികിൽ വന്നിരുന്നു. ഭയചകിതയായ അവൾ സീറ്റിന്റെ കോണിലേക്ക് ഒതുങ്ങി ചേർന്നിരുന്നു.
അയാൾ അവളുടെ തോളിൽ കൈ വെച്ചു. അവൾ പരസഹായത്തിനായി അലറി കരഞ്ഞു വിളിച്ചു.
"ഹെൽപ് മീ... പ്ലീസ്... ഹെൽപ്.. "
"റിലാക്സ്... നോബഡി ഹിയർ.. "
അവളുടെ ശരീരത്തോട് അയാളുടെ ശരീരം തൊട്ടടുത്ത് വന്നപ്പോൾ വെറുപ്പോടെ അയാളെ തള്ളിമാറ്റി മുഖം തിരിച്ചു.
"ഹെൽപ് മീ... പ്ലീസ്... ഹെൽപ്.. "
"റിലാക്സ്... നോബഡി ഹിയർ.. "
അവളുടെ ശരീരത്തോട് അയാളുടെ ശരീരം തൊട്ടടുത്ത് വന്നപ്പോൾ വെറുപ്പോടെ അയാളെ തള്ളിമാറ്റി മുഖം തിരിച്ചു.
"റിലാക്സ്..... യു ആർ ലൂക്കിങ്.. വെരി ബ്യൂട്ടിഫുൾ..." അയാളെ കുതറി മാറ്റാൻ ശ്രമിച്ചു എന്നാൽ അവളെ അയാൾ ബലമായി പിടിച്ചു. "ശൂ.. "അയാൾ ചൂണ്ട് വിരൽ ചുണ്ടിൽ ചേർത്ത് അവളുടെ മുഖത്തിന് അടുത്ത് വന്നു.
ഇരു സീറ്റുകളുടെയും നടുവിലുള്ള തറയിൽ അവളെ അയാൾ പിടിച്ചു കിടത്തി. അവൾക്ക് മുകളിൽ അയാൾ കയറി കിടന്നു. അയാളുടെ നെഞ്ചിൽ ഇരു കാരങ്ങളുമായി തള്ളിമാറ്റാൻ ശ്രമിച്ച അവളുടെ മെലിഞ്ഞ ഇരു കൈകളും അയാളുടെ ബലമുള്ള ഒറ്റ കൈകളിൽ ഒതുക്കി മറ്റെ കൈ കൊണ്ട് അവളുടെ അടിവസ്ത്രത്തിന്റെ വള്ളികൾ അഴിച്ചുമാറ്റി അവളുടെ നഗ്നതയിലേക്ക് പ്രവേശിച്ചു. വീണ്ടും അലറിക്കരയാൻ ശ്രമിച്ച അവളുടെ വായ അയാൾ കൈ കൊണ്ട് ബലമായി പൊത്തിപിടിച്ചു. അവൾക്ക് മുകളിൽ അയാളുടെ താണ്ഡവ നൃത്തം നിറഞ്ഞാടി.
ക്ഷീണിതനായി അയാൾ തൊട്ടടുത്ത സീറ്റിൽ അമർന്നിരുന്നു. അവളെ നോക്കി പുഞ്ചിരിച്ചു.
അവൾ തല കുമ്പിട്ടിരുന്നു ചിന്തയിലാണ്ടു. ഒരേ ദിവസം തനിക്കുവന്ന രണ്ട് ശാപത്തെ അവൾ പഴിച്ചു. അച്ഛൻ നഷ്ടപ്പെട്ടു അതെ ദിവസം തന്റെ ചാരിത്ര്യത്തെയും കവർന്നു. ജീവിക്കണമോ അതോ മരിക്കണോ... ?
നീണ്ട ചിന്തയിൽ കുഴങ്ങുമ്പോഴും അവളുടെ കണ്ണുനീർ ധാരയായി ഇറ്റിറ്റു വീണു. എന്തൊക്കൊയോ തീരുമാനിച്ചു ഉറപ്പിച്ച അവൾ തല ഉയർത്തി അയാളെ നോക്കി. മുഖത്തെ കണ്ണുനീർ ഇരു കൈകളാൽ തുടച്ചു മാറ്റി. അയാൾ ചിരിച്ചു കൊണ്ടിരുന്നു. തീക്ഷണമായി അവൾ അയാളെ നോക്കി കോപത്തോടെ പറഞ്ഞു.
"ഡു യു ഹാപ്പി... "
അയാൾ തലകുലുക്കി.
"ഡു യു നോ വൈ ഐ ആം ക്രൈ.. ബികോസ് ഐ ആം ചെക് മൈ ബ്ലഡ് ടുഡേ.... റിസൾട്ട് ഈസ് പോസറ്റീവ്. .. "
അയാൾ തലകുലുക്കി.
"ഡു യു നോ വൈ ഐ ആം ക്രൈ.. ബികോസ് ഐ ആം ചെക് മൈ ബ്ലഡ് ടുഡേ.... റിസൾട്ട് ഈസ് പോസറ്റീവ്. .. "
ചിരിച്ചിരുന്ന അയാളുടെ മുഖം മങ്ങി. അയാളുടെ മുഖം കറുത്തിരുണ്ടു. അയാൾ വെപ്രാളപ്പെട്ട് സീറ്റിൽ നിന്നെഴുന്നേറ്റു. പതറിയ സ്വരത്തിൽ അവളോട് പറഞ്ഞു.
"നോ.... യു... ലൈ മീ... യു ചീറ്റ് മീ.. "
അവൾ പൊട്ടിച്ചിരിച്ചു.
അവൾ പൊട്ടിച്ചിരിച്ചു.
അയാൾ വെച്ച് വെച്ച് ബോഗിയിലൂടെ നടന്നു. ഇടക്ക് വീഴാൻ കാലിടറിയപ്പോൾ ഇരുമ്പ് തൂണിൽ പിടിച്ചു.
ബോഗിയുടെ വാതിലിൽ അയാൾ പുറത്തേക്ക് ഇരുട്ടിലേക്ക് നോക്കി നിന്നു. പിന്നെ തല തിരിച്ചു അവളെ ദയനീയമായി നോക്കി. അവൾ അപ്പോഴും ചിരിക്കുകയായിരുന്നു. പൊട്ടിച്ചിരിക്കുകയായിരുന്നു. പെട്ടന്ന് അയാൾ എന്തൊക്കെയോ തീരുമാനിച്ചുറപ്പിച്ചു.
ഓടുന്ന വണ്ടിയിൽ നിന്ന് അയാൾ ഒരെറ്റ കുതിപ്പ് പുറത്തേക്ക്. ഇലക്ട്രിക്ക് പോസ്റ്റിൽ ഇടിച്ച അയാളുടെ ശരീരം പൊന്തയിൽ വീഴുന്ന ശബ്ദം അവൾ കേട്ടു. കാറ്റിൽ പാറിവന്ന ചുടു രക്ത തുള്ളികൾ അവളുടെ മുഖത്തടിച്ചു. ഇരു കൈകൾ കൊണ്ട് അവൾ മുഖത്തെ രക്തം തുടച്ചു.
ഇതൊരു പാഴ്കിനാവാണെന്നും നഷ്ടങ്ങൾ ഒന്നും സംഭവിച്ചില്ലന്ന് കരുതി അവൾ ഭിത്തിയിൽ തല ചാരി. ആരും അറിയാത്ത തന്റെ നഷ്ടങ്ങളെ മറന്ന് കൊണ്ട് അച്ഛന്റെ സ്‌നേഹപൂർണമായ ഉത്തേജിപ്പിക്കുന്ന വാക്കുകൾ ഓർത്ത് അവൾ കണ്ണടച്ചു. തന്നോട് അക്രമം കാണിച്ചവനോട് പ്രതികാരം തീർത്ത സംതൃപ്തിയിൽ അവൾ ദീർഘനിശ്വാസം വിട്ടു.
(ശുഭം)
(ശുഭം)
നിഷാദ് മുഹമ്മദ്... "
NB: ബലാത്സംഗത്തിനു ഇരയായ സഹോദരിമാർക്ക് വേണ്ടി സമർപ്പിക്കുന്നു....

No comments
Post a Comment
ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക