ദൂരമേറെ പോകാനുണ്ട്
കാലം കാത്തുനില്ക്കുമോ?
ഇതു വിധിഹിതമാണ്;
വന്നുചേരുന്നത്.
വിധി കാത്തുവെച്ചൊരു വേഷം!
എല്ലാം എനിക്കു സ്വന്തംതന്നെ;
മാനത്തുനിന്നിറങ്ങി
കടലിലേക്കു കുതിക്കുന്ന
മഴത്തുള്ളിപോലേ.
പോയേ മതിയാകൂ;
ചാരത്തണച്ച്
കൊട്ടും കുരവയുമാര്‍പ്പും
നാദസ്വരമേളവും
ഉയരുംവരെ.
ഒടുവില്‍, ഒഴുകിയിറങ്ങുന്ന
ചൂടിന്റെ കുളിരുള്ള
കണ്ണീര്‍ത്തുള്ളികളെങ്കിലും
സ്വന്തമായുണ്ടാകുമല്ലോ?
ഇതുവരെ അതുമാത്രം തന്നതിന്ന്,
ഇനിയും തരുമെന്ന
തുടിപ്പിന്റെ മിടിപ്പില്‍
നെഞ്ചകമൊരു ഗീതകമായ്
അര്‍പ്പിക്കുന്നു നിന്‍മുന്നില്‍.
----------------------------------------
ബാബുപോള്‍ തുരുത്തി
No comments
Post a Comment
ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക