Slider

വരനുവേണ്ട യോഗ്യതകൾ

0


 "മോളേ ...നിന്റെ പഠിപ്പൊക്കെ കഴിയാറായ സ്ഥിതിക്ക് ..അച്ഛൻ നിനക്ക് വേണ്ടി മാറ്ററിമോണിയൽ സൈറ്റുകളിൽ പേര് രജിസ്റ്റർ ചെയ്യട്ടെ ..."

"ശെരി ഓക്കേ ..പക്ഷെ എനിക്ക് ചില ഡിമാൻഡ്സ് ഒക്കെയുണ്ട് ..അതായതു എന്റെ വരന് അത്യാവശ്യം വേണ്ട യോഗ്യതകൾ "

"എന്തൊക്കെയാണാവോ ഡിമാന്റുകൾ അച്ഛൻ കേള്ക്കട്ടെ "

"അയാൾക്ക്‌ ഒരു ആറരടി പൊക്കം വേണം "

"പക്ഷെ മോളെ അതുനിനക്കു മാച്ച് ആവുമോ ..നീ അഞ്ചടി അല്ലേയുള്ളു "

"എന്നാ പോട്ടെ ...ഒരു ആറടിയിൽ ഒതുക്കാം "

"പിന്നെ ...ചെക്കൻ നല്ല വെളുത്തിട്ടായിരിക്കണം ...സിക്സ് പാക്കോക്കെ വേണം ..കാണാൻ ഹൃതിക്‌റോഷനെപോലെ "

"അത്രയ്ക്ക് വേണോ ..."

"കുറഞ്ഞത് ടോവിനോനെ പോലെയെങ്കിലും വേണം "

"എന്റെ ഭഗവതി ...."

"തീർന്നില്ല...ഇനിയുമുണ്ട് "

"അറിയാം ...തുടരൂ "

"മാസ്റ്റർ ഡിഗ്രി ഉണ്ടായിരിക്കണം ...പി എച് ഡി ആയാൽ നല്ലതു ...അയാൾ ലണ്ടനിലോ യൂസ്ഇലോ ജോലിയുള്ള ആളായിരിക്കണം ...പ്രായത്തിൽ എന്നെക്കാൾ ഒന്നോ രണ്ടോ വയസു കൂടുതൽ മാക്സിമം ...ഒരേ പ്രയോ ..എന്നെക്കാൾ കുറവോ ആണെങ്കിൽ നല്ലതു ..."

"തീർന്നോ "

"പിന്നെ അയാൾ ശബ്ദമുണ്ടാക്കി ഭക്ഷണം കഴിക്കരുത് ...അത് നിർബന്ധ...പിന്നെ ...."
ലിസ്റ്റു നീണ്ട് നീണ്ട് പോയി ...

"ഭാഗീരതി ...എടി "
മകളുടെ നിബന്ധനകൾ കേട്ട് തലകറങ്ങിവീണു താതൻ 🤕🤢

"മോളെ അച്ഛൻ പറയുന്നത് ഒന്ന് കേൾക്കൂ ...ഇതിപ്പോ വർഷം മൂന്നുകഴിഞ്ഞു ...ഇതുവരെ നിന്റെ ഡിമാൻഡ്‌സ് എല്ലാം മീറ്റ് ചെയുന്ന ഒരു ചെറുക്കനെകണ്ടുപിടിക്കാൻ ആയിട്ടില്ല...അതുകൊണ്ടു ആ ലിസ്റ്റ് ചെറുതായിട്ടൊന്നു വെട്ടിച്ചുരുക്കണം "

"ഞാനിവിടെ കെട്ടുപ്രായം കഴിഞ്ഞു നിന്ന് പോയാലും എന്റെ ഡിമാൻഡ്‌സിൽ ഒരു മാറ്റോം അച്ഛൻ പ്രതീക്ഷിക്കേണ്ട "

വീണ്ടും സമയം മുന്നോട്ടു പാഞ്ഞു ...അവൾക്കു പ്രായവും കൂടിവന്നു ...ഇപ്പോൾ വരുന്നത് രണ്ടാംകെട്ടുകാരുടെ ആലോചനകളാണു കൂടുതലും

ഒരു ദിവസം ...

"ഇതെന്താ മോളെ ആ ഓട്ടോക്കാരന് വണ്ടിക്കൂലി കൊടുത്തില്ലേ ...അയാൾ എന്താ പോവാത്തെ "

"അച്ഛാ എന്നോട് ക്ഷമിക്കണം ...ഇനിമുതൽ രാജൻ ചേട്ടൻ ഇവിടെയാണ് താമസിക്കുക ..."

"എന്ത് "

"എത്രനാളാ ഞാൻ കാത്തിരിക്യാ ...എന്റെ ഡിമാൻഡ്‌സ് അനുസരിച്ചുള്ള ഒരു പയ്യനെ പോലും അച്ഛന് നാളിതു വരെയായി കണ്ടെത്താൻ സാധിച്ചില്ലല്ലോ ..അതുകൊണ്ടു ഞാൻ ...രാജൻ ചേട്ടനുമായി അടുപ്പത്തിലായി ...ഇന്നുരാവിലെ രജിസ്റ്റർ വിവാഹം കഴിഞ്ഞു ...അച്ഛൻ അനുഗ്രഹിക്കണം "

നവവരനും വധുവും അച്ഛന്റെ കാൽക്കൽ വീണു ...തന്റെ മരുമകനെ അയാൾ ശെരിക്കുമോന്നു നോക്കി ....ഉയരം നന്നേകുറവു ...എണ്ണ കറുപ്പ് നിറം ...നല്ലപോലെതടിച്ചു വയറു ചാടിയ രൂപം ...ഉദ്ദേശം അവളെക്കാൾ പത്തുവയസു കൂടുതൽ വരും ..പത്താം ക്ലാസ് ഗുസ്തിയായിരിക്കും ...

അങ്ങിനെ അവളുടെ ഡിമാന്റുകളുടെ നീണ്ട നിര യാഥാർഥ്യവുമായി തട്ടിച്ചു നോക്കി പിതാവ് ...

"ഓ അവസാനം നിനക്ക് എല്ലാം തികഞ്ഞ ചെക്കനെ തന്നെ കിട്ടിയല്ലോ ...എനിക്കാശ്വാസമായി "

മനസ്സിൽ വന്ന പൊട്ടിച്ചിരി അടക്കാൻ അയാൾക്കായില്ല ...

ഹ ഹ ...ഹ ഹ ...ഹ ഹ

മകൾക്കു പറ്റിയ ചെക്കനെ തേടിത്തുടങ്ങിയ നാൾമുതൽ ...ഇതുവരെ വിശ്രമമോ മന ശാന്തിയോ എന്താണെന്ന് അയാൾ അറിഞ്ഞിരുന്നില്ല ...എന്തേലും ആവട്ടെ ...അവളുടെ മംഗല്യം കഴിഞ്ഞല്ലോ ...അയാൾ സമാദാനിച്ചു

മരുമകനെ കാണുമ്പോഴൊക്കെ പണ്ട് മകൾ പറഞ്ഞ ഡിമാൻഡ്‌സിന്റെ ലിസ്റ്റ് അച്ഛൻ ആലോചിച്ചെടുക്കും ...പിന്നെ ചിരി നിർത്തണമെങ്കിൽ ഒരര മണിക്കൂർ കഴിയും ....😛😝😝😜🤣😄

"അച്ഛാ രാജേട്ടനെ കാണുബോള് എന്തിനാ ചിരിക്കൂന്നേ ...അദ്ദേഹത്തിന് ആതിഷ്ട്ടമല്ല ..."

മകൾ പറഞ്ഞതിൽ കാര്യമുണ്ടെന്നു അച്ഛന് തോന്നി ...ചിരിയടക്കി നിർത്താൻ ശ്രമിച്ചു ...

അന്ന് രാത്രി അത്താഴം കഴിക്കുമ്പോൾ ഒരു ശബ്ദം അച്ഛന്റെ ശ്രദ്ധയിൽപെട്ടു ...

"ഞ്ഞപ് ഞ്ഞപ് ഞ്ഞപ് "

അത് മരുമകൻ ഭക്ഷണം നല്ലപോലെ ആസ്വദിച്ചു ചവച്ചിറക്കുന്നതിന്റെ ആയിരുന്നു ...

"പിന്നെ അയാൾ ശബ്ദമുണ്ടാക്കി ഭക്ഷണം കഴിക്കരുത് ...അത് നിർബന്ധ"
മകൾ പണ്ട് പറഞ്ഞ നിബന്ധന അയാളുടെ മനസ്സിൽ മിന്നിമാഞ്ഞു ...

പിന്നെ തൃശൂർ പൂരത്തിന്റെ അമിട്ടുകൾക്കു തീപിടിച്ച പോലെ അച്ഛൻ 😄😆😅🤣😂🤪😝😜....

നന്ദിയോടെ

Vinod Dhamodaran Menon, Muriyad

0

No comments

Post a Comment

ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക

both, mystorymag

DON'T MISS

Nature, Health, Fitness
© all rights reserved
made with by templateszoo