Slider

പ്രണയത്തിനു പല മുഖങ്ങൾ.

0

 


ഇടയ്ക്കു പതിവുള്ള ഒരു Night Ride നിടയിൽ പുലർച്ചെ 3.30 നു ചായ കുടിക്കാനായി ഒരു കടയിൽ കയറി. ഒറ്റപ്പെട്ട, വിജനമായ റോഡിൽ പാതിരാത്രിയിൽ ഒരു സ്ത്രീ നടത്തുന്ന ചായക്കട കണ്ടപ്പോൾ ഒരു ചായകുടിക്കണം എന്ന തോന്നലിൽ നിർത്തിയതാണ്. കാരണം രണ്ട് പുരുഷന്മാർ അവിടെയിരുപ്പുണ്ട്. ഒരാൾ ചായകുടിച്ചു തിരിച്ചു പോയി. ഏകദേശം 48 വയസ്സുള്ള മറ്റൊരു ചങ്ങാതി അവിടെ തന്നെ. സ്വാഭാവികമായും വന്ന സംശയം അങ്ങട് ചോദിച്ചു :

"ഈ ചേച്ചിയുടെ husband ആണോ മാഷേ? "

അങ്ങേരുടെ മറുപടി അല്പം നഷ്ടബോധം കലർന്ന തമാശയിൽ ആയിരുന്നു.

"ആയ കാലത്ത് അവള്ടെ അപ്പനോട് ചോദിച്ചു, പക്ഷെ തന്നില്ല "..

അതോടെ ചേച്ചിയുടെ ചിരിച്ചു കൊണ്ടുള്ള കൂട്ടിച്ചേർക്കൽ :

"രാത്രി തോട്ടത്തിന് കാവൽ എന്നും പറഞ്ഞു വീട്ടിൽ നിന്നിറങ്ങും, ഇയാൾക്ക് ഉറക്കമൊന്നുമില്ല "...

ചിരിയായിരുന്നു അങ്ങേരുടെ മറുപടി..

അവിടെ നിന്നും ചായകുടിച്ചിറങ്ങി വണ്ടിയോടിക്കുമ്പോൾ എനിക്ക് തോന്നി, അവരുടെ safety ക്കായി ആ മനുഷ്യൻ കാവൽ നിൽക്കുന്നതാണ്. പഴയ പ്രണയിനിക്കായി കാത്തു നിൽക്കുന്ന ചാവാളി കാമുകൻ അല്ല അയാൾ.. ഇന്നും ആ സ്ത്രീയോടുള്ള സ്നേഹവും, കരുതലും അയാൾക്കുണ്ട്.

ചില ബന്ധങ്ങൾ അങ്ങനെയാണ്...

(കഥയല്ല, യഥാർത്ഥമാണ്. ഒരു നൈറ്റ്‌ റൈഡിൽ കണ്ടു മുട്ടിയവർ)

Written by Seheer Ottayil

0

No comments

Post a Comment

ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക

both, mystorymag

DON'T MISS

Nature, Health, Fitness
© all rights reserved
made with by templateszoo