പൂക്കളെപ്പോലേ സംസാരിക്കാന്‍
ആര്‍ക്കാണു കഴിയുക?
പേടിയില്ലാതെ മരിച്ചുവീഴാന്‍
ഇതളുകള്‍ക്കല്ലാതെ
ആര്‍ക്കു കഴിയും?
കൊഴിഞ്ഞുവീഴുന്ന
ഇലകള്‍ക്കല്ലാതെ
കാലമാറ്റത്തെക്കുറിച്ച്
പറയാന്‍ ആര്‍ക്കു കഴിയും?
തണുപ്പിന്റെ വരവിന്നായ്
പേടിയില്ലാതെ മരിച്ചുവീഴാന്‍
ഇലകളല്ലാതെ ആരുണ്ട്?
വിരിഞ്ഞും കൊഴിഞ്ഞും
പടിപ്പുരയിലും
തൊടിയിലും നില്ക്കുന്ന
പൂക്കള്‍ക്കു പറയാനാകാത്തത്
ജീവിതത്തെക്കുറിച്ച്
ആരാണ് പറഞ്ഞിട്ടുള്ളത്?
വീണുകിടക്കുന്ന
ഇതളുകളെക്കാളു-
മേകാന്തനൊമ്പരം
പൊള്ളിക്കുന്നതേതു
നെഞ്ചകത്തെയാണ്?
----------------------------------------
ബാബുപോള്‍ തുരുത്തി
No comments
Post a Comment
ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക