നല്ലെഴുത്ത്

The biggest ever archive in Malayalam Literature. 2.5 crores pageviews, 14000+ creations, 2000+authors and adding on....

New Books

Post Top Ad

Your Ad Spot

മുഖാമുഖം (ചെറുകഥാ )

ഇരുട്ടിനെ വകഞ്ഞുമാറ്റിക്കൊണ്ട് ആ ബൈക്ക് ഗതിവേഗതയിൽ ഓടിക്കൊണ്ടേയിരുന്നു ..മഴപെയ്തുതോർന്നതിനാലാവാം അനിയന്ത്രിതമാംവിധം തണുപ്പ് അനുഭവപ്പെട്ടിരുന്നു ഉള്ളിലൊരു മഞ്ഞുരുകുന്നതിനാലാവാം അവനെ തണുപ്പിക്കാൻപോന്നതായിരുന്നില്ല ആ രാത്രി . ദൂരമേറെതാണ്ടി ജില്ലാതിർത്തിയിൽ കൈകാട്ടിയ പോലീസുകാരൻ പറഞ്ഞ നല്ലവാക്കും കേട്ട് തിരിച്ചുവന്നപ്പോളാണ് ഓർമകളുടെ കുത്തൊഴുക്കിൽ അവനും അകപ്പെട്ടുപോയത് .. പിന്നെയെല്ലാം യാന്ത്രികമായിരുന്നു തന്റെ നിയത്രണം പതിയെ ഓർമ്മകൾ കയ്യേറുന്ന വിഭ്രാന്തമായ അവസ്ഥ .. നിലയില്ലാതെ ഒഴുകി എവിടെയോ എത്തിപ്പെട്ടു കണ്ടുപരിചയമില്ലാത്ത സ്ഥലങ്ങൾ .ഒരു ഗ്രാമീണതയുടെ വന്യമായ സൗന്ദര്യം നിഴലോ, നിലവോ ,നിറമോ ഏതെന്ന് തിരിച്ചറിയാൻ പറ്റാത്തത്ര ഇരുട്ട് ..

ഏറെ ദൂരം മുൻപിൽ എത്തിയിരിക്കുന്നു പിന്നിട്ടവഴികളെതന്നതും നിശ്ചയമില്ല , അകലെ എവിടെയോ നിന്ന് അവനെ വിളിക്കുന്ന ഒരു ശബ്ദം അത് മാത്രമായിരുന്നു ആ യാത്രയുടെ പിന്നിലെ അഗാധമാം കാരണം. ആരും ശല്യപ്പെടുത്താനില്ലാത്ത ഏതോ വിജനമാം ജലാശയത്തിനരികെ അവൻ അവന്റെ ഓർമ്മകളെയും ഓർത്തു വിലപിച്ചു ..

ക്രൂരമാം നിന്റെ വാക്കുകൾ കൂരമ്പുപോൽ തറച്ചപ്പോൾ
നോവിനാൽ നീറിയെന്നിൽ .
നീയിരിക്കുന്നിടം ....

കണ്ണിൽ നിറയെ ഇരുട്ടുപടർന്നു .. എങ്കിലും യാത്ര, അത് തുടർന്നേ പറ്റൂ എന്ന ചിന്ത അവനെ ഉണർത്തി .. ഇരുട്ടിൽ എഴുതിക്കൂട്ടിയതൊക്കെയും കീശയ്ക്കുള്ളിൽ ഒളിപ്പിച്ചു മറ്റെന്തെല്ലാമോ തേടി അവൻ പോകുകയായിരുന്നു ---

അതിവേഗം തന്നെ ആ ബൈക്ക് എങ്ങോട്ടെന്നില്ലാതെ പോക്കൊണ്ടേയിരുന്നു . പരിചിതമായവഴികളിൽ എത്തിപ്പെട്ട അവൻ പണ്ടുമുതലേ കൗതുകത്തോടെ കണ്ടിരുന്ന ഒത്തിരിയേറെ ഉയരമുള്ള പറയിടുക്കുകളുള്ള കുന്നിനുമുകളിലേക്ക് നോക്കി അതെ അതാവണം അവനെ സ്വാധീനിച്ചിരുന്നത് ....
ചിന്തകളിൽ ഇരുട്ടിനൊപ്പം വന്നുപെട്ട മരണം അവനിൽ വ്യാപിക്കാൻ തുടങ്ങി. ഏതോ യാന്ത്രികമായ ശക്തിയിൽ അവൻ മരണത്തിന്റെ മുനമ്പിൽ എത്തിക്കൊണ്ടേയിരിക്കുന്നു .. വഴുവഴുക്കുള്ള പറക്കുന്നിന് മുകളിൽ അവൻ തന്റെ മരണം മുഖാമുഖം കണ്ടിരുന്നു .. ചിന്തകൾ വന്യമായ ഒരു അന്തരീക്ഷം അവനിലുണ്ടാക്കി . ജീവിതത്തിൽ എത്രമേൽ ആത്മാർത്ഥമാം സ്നേഹിക്കുന്നോ അത്രമേൽ പറ്റിക്കപ്പെടുമ്പോളുണ്ടാകുന്ന അവസ്ഥ അതൊരു വിഭ്രാന്തിയായി രൂപാന്തരപ്പെടാൻ അധികസമയം വേണ്ടിവന്നില്ല ..
അവിടെ ആ മുനമ്പിൽവെച്ചവൻ മരണത്തോട് കെഞ്ചിയിരുന്നേക്കാം .. അല്ലെങ്കിൽ മരണം വെറുതെ വിട്ടിരുന്നേക്കാം .. മുഖാമുഖം കണ്ട മാത്രയിൽ ചിലപ്പോൾ വിളിക്കാതെ മാറ്റിനിർത്തപ്പെട്ടിരുന്നതുമാവാം .. എന്തിരുന്നാലും ഇന്നും ഞാൻ എഴുതുന്നു ..... നമ്മുടെയുള്ളിൽ ഉറങ്ങിക്കിടക്കുന്ന മറ്റൊരാൾ ഉണ്ട് .. ഒരു ഭ്രാന്തൻ .......

നിന്റെ മൊഴികളിലെ കാപട്യവും
നിന്റെ ചുംബനത്തിലെ വിഷവും .
നീ ഒളിപ്പിച്ചിരുന്ന ചതിക്കുഴിയും .
പിന്നെ നിന്നെ സ്നേഹിച്ചിരുന്ന ഞാനും .

എല്ലാം എന്റെ ഓർമകളായി മാത്രം സൂക്ഷിപ്പു ... ♥
 @Anoopnandhakumar 
Insta :an_oopz_


1 comment:

  1. The King Casino: A Review of A Good Casino
    An overview communitykhabar of the The King Casino, the https://septcasino.com/review/merit-casino/ best online https://vannienailor4166blog.blogspot.com/ casino of the 2020, casino game list. https://septcasino.com/review/merit-casino/ Learn about bonuses and games and more worrione

    ReplyDelete

ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക

Post Top Ad

Your Ad Spot