എന്തുകൊണ്ടോ അവൾക്ക്
ഒരു കാമുകനേ ഉണ്ടായിരുന്നുള്ളൂ.
നിലാപക്ഷി മുറിവേറ്റു വീണ
ആ പൗർണ്ണമി രാവിലാണ്
അവൾ അവനിൽ അനുരാഗ വിവശയായത്.
മുറിവേറ്റ നിലാപക്ഷിയെ തഴുകിയുറക്കി
സ്വപ്നത്തിൻ ചില്ലയിൽ കൊരുത്ത ശേഷം
അവനവളെ ഗാഢമായി പുണർന്നു.
അധരങ്ങളിൽ അമർത്തി ചുംബിച്ചു.
സുന്ദര സുഭഗ നിമ്നോന്നതലങ്ങളിലൂടെ കരലാളനത്താൽ അവനവളെ
അവാച്യമായ അനുഭൂതിയുടെ ഗിരിശൃംഗത്തിലേക്കുയർത്തി.
കൊടും കുളിരുള്ള ആ രാവിൽ
ഉഷ്ണതൽപത്തിൽ അവളെ
മായാമയക്കത്തിലാഴ്ത്തി
അവനെങ്ങോ പോയി മറഞ്ഞു.
വിരഹം വേദനയായി നിലാപക്ഷിയുടെ
മുറിവവളിൽ വീണ്ടെടുത്തു.
എന്തുകൊണ്ടോ അവൾക്ക് ഒരു കാമുകനേ ഉണ്ടായിരുന്നുള്ളു.
2020 - 11 - 02
( ജോളി ചക്രമാക്കിൽ )
No comments
Post a Comment
ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക