നല്ലെഴുത്ത്

The biggest ever archive in Malayalam Literature. 2.5 crores pageviews, 14000+ creations, 2000+authors and adding on....

New Books

Post Top Ad

Your Ad Spot

പോ കോഴി

 


"ഇന്ന് അവളെ വളയ്ക്കാം "

പീറ്റർ ചിന്തിച്ചു .
എലിസബത്ത് പീറ്റർ ....നല്ല ചേർച്ച ,പീറ്റർ ചിന്തിച്ചു .
കൂട്ടുകാരന്റെ കയ്യിൽ നിന്ന് എലിസബത്തിന്റെ നമ്പർ പീറ്റർ സംഘടിപ്പിച്ചിട്ടുണ്ട്.
എന്തായാലും ഒരു മെസേജ് അയക്കാം.
പീറ്റർ ചിന്തിച്ചു .
ആദ്യം ചുമ്മാ ഒന്നു മുട്ടി നോക്കാം .
എന്നിട്ടും വളയുന്നില്ലെങ്കിൽ സെന്റി ഇറക്കാം .
എന്നിട്ടും വളഞ്ഞില്ലെങ്കിൽ ശല്യം ചെയ്യാം .ശല്യം സഹിക്കാതെ അവൾ മറുപടി ഉറപ്പായും തരും ,ഇതാണ് പീറ്റിന്റെ പ്ലാൻ .
പീറ്റർ ഒരു മെസേജ് അയച്ചു .
നോ റിപ്ലൈ ...
വീണ്ടും അയച്ചു ...
നോ റിപ്ലൈ ...
"ശെ .. ഇവൾ എന്താ ഇങ്ങനെ!"പീറ്റർ ചിന്തിച്ചു .
എന്നാ ഇനി കുറച്ച് സെന്റി ഇറക്കാം .
പീറ്റർ ആ വഴിയും നോക്കി.
നോ റിപ്ലൈ ....
ആഹാ ... എന്ന പ്ലാൻ c പിടിക്കാം .
പീറ്റർ മാന്യമായ് ശല്യമാരംഭിച്ചു .
അതിനു അവളുടെ മറുപടി വന്നു .
"പോ കോഴി".
എന്നിട്ട് കൂടെ ഒരു ബ്ലോക്കും .
അത് കണ്ട് പീറ്റർ ഞെട്ടി .അവൻ സ്വയം ചിന്തിച്ചു .
" അവൾ എന്നെ പറ്റി മനസ്സിലാക്കിയിരിക്കുന്നു" .
പീറ്റർ ഇതും ചിന്തിച്ചു അങ്ങനെ നിൽക്കുന്നതിനിടയിൽ പീറ്ററിന്റെ മമ്മി അടുക്കളയിൽ നിന്ന് വല്യവായിൽ വിളിച്ചു പറഞ്ഞു .
"ടാ ... 2 കിലോ കോഴി മേടിച്ചിട്ട് വാ " .
കോഴി എന്ന ആ വാക്ക് പെട്ടെന്ന് വീണ്ടും കേട്ടപ്പോൾ പീറ്ററിന്റെ മനസ്സ് വല്ലാതെ ഉലഞ്ഞു,അവൻ ഒന്നും നോക്കാതെ ദേഷ്യത്തോടെ തന്നെ തിരിച്ചു പറഞ്ഞു .
"ഇനി ഒരു മാസത്തേക്ക് ആരും ഈ വീട്ടിൽ കോഴി തിന്നണ്ട ".
------------------------
ഡോ റോഷിൻ

No comments:

Post a Comment

ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക

Post Top Ad

Your Ad Spot