അമ്മുമ്മ :- പുതിയ വീടിന് സ്ഥാനം നോക്കിയത് വാസ്തു നോക്കിയാണോ?
അച്ഛൻ - ഉം , വാസു നോക്കി.
അമ്മുമ്മ :- കിണറിന് സ്ഥാനം കണ്ടത് വറ്റാത്ത ഉറവയുള്ള ഭാഗത്താണോ?
അച്ഛൻ :- ഉം , അതും വാസു നോക്കി.
അമ്മുമ്മ :- അഗ്നികോൺ ഭാഗത്തു തന്നേയല്ലേ അടുക്കളയുടെ സ്ഥാനം.
അച്ഛൻ :- അതേ, അതും വാസു നോക്കിയിട്ടുണ്ട്.
അമ്മുമ്മ :- എന്റെ മോനേ വാസ്തു നോക്കുക എന്നെങ്കിലും തെറ്റാതെ പറയാൻ അറിയാത്ത നീ എന്തു മലയാളം വാദ്ധ്യാരാണ്.
അച്ഛൻ :- അതിനിവിടെ വാസ്തു നോക്കിയെന്നാരു പറഞ്ഞു, ഞാൻ പറഞ്ഞത് അമ്മേടെ പുന്നാര കൊച്ചു മോൻ വാസു എല്ലാം നോക്കിയിട്ടുണ്ട് എന്നാണ് , അവന് വേണ്ടി വയ്ക്കുന്ന പുരയല്ലേ , നമ്മളല്ലല്ലോ അവനല്ലേ പുതിയ വീട്ടിൽ സന്തോഷത്തോടെ കഴിയേണ്ടത്. അതുകൊണ്ട് എല്ലാം അവനാണ് നോക്കിയത്.
അമ്മുമ്മ:- അതിന് അവന് ഐറ്റി ഫീൽഡ് അല്ലാതെ വാസ്തു സംബന്ധമായി എന്തെങ്കിലുമെല്ലാം അറിയാമോ?
അച്ഛൻ :- വസ്തു സംബന്ധമായതും, വാസ്തു സംബന്ധമായ തൊന്നും അവന് ഒരു ഗ്രാഹ്യവുമില്ലെന്ന് അമ്മയ്ക്കറിയില്ലേ.
അമ്മുമ്മ :- നീയെന്താ ആളെ കളിയാക്കുകയാണോ, അവനെല്ലാം നോക്കി എന്നും പറയുന്നു, അവനതിനെ പറ്റി ഒന്നുമറിയില്ല എന്നും പറയുന്നു.
അച്ഛൻ :- അവൻ നോക്കിയത് നെറ്റ് ഫോർ ജീ, ഫൈവ്ജീ വൈഫൈ എന്നിവയെല്ലാം വീടിന്റെ എല്ലാ മുക്കിലും മൂലയിലും തടസ്സമില്ലാതെ എത്തുന്നു ണ്ടോ എന്ന കാര്യം പരിശോധിച്ചു എന്നാണ് പറഞ്ഞത്. അല്ലെങ്കിൽ ഫോർജീ ആയാലും ഫൈജീ ആയാലും ആകെ 3G ആയിപ്പോകും എന്ന് ആരോ കൂട്ടുകാരോട് ഫോണിൽ പറയുന്നത് കേട്ടു. അതെന്താണെന്ന് എനിക്ക് മനസ്സിലായില്ല.
അമ്മുമ്മ :- അത് എനിക്ക് മനസ്സിലായി, പണ്ട് മുത്തച്ഛൻ ദേഷ്യം വരുമ്പോൾ പറയുന്ന വാക്കാണ്. ഇപ്പോഴത്തേ 5G തലമുറക്ക് മുമ്പിൽ നമ്മൾ പഴമക്കാർ എല്ലാം 3G.
By PS Anilkumar DeviDiya
No comments
Post a Comment
ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക