നല്ലെഴുത്ത്

The biggest ever archive in Malayalam Literature. 2.5 crores pageviews, 14000+ creations, 2000+authors and adding on....

New Books

Post Top Ad

Your Ad Spot

ടാറും പഴയ കാമുകിയും

 


"ടാ ,എന്റെ പഴയ കാമുകിയെ കെട്ടിച്ചു വിട്ടത് ഇവിടെയാണ് " ,കോൺട്രാക്ടർ ഹരി പറഞ്ഞു .

" അതിന്?" ഹെൽപ്പർ വാസു ചോദിച്ചു .

"അവളുടെ ,വീട് നമ്മൾ ... പണിയുന്ന റോഡിനു ഒരു വശമാണ് " ഹരി വളരെ രഹസ്യമായ് പറഞ്ഞു .

"എന്താ ,പ്ലാൻ "? വാസു ചോദിച്ചു .

" നമക്ക് ,അവളുടെ വീടിനു മുന്നിൽ റോഡ് കുറച്ച് ചെരിച്ച് പണിയാം, മഴക്കാലത്ത് വെള്ളം മുഴുവൻ അവരുടെ വീട്ടിലേക്ക് ഒഴുകണം" ,ഉള്ളിലെ കലിപ്പ് പുറത്തെടുത്ത് ഹരി പറഞ്ഞു .

അവർ അങ്ങനെ പ്ലാൻ ചെയ്തു പണിയുന്നു .

റോഡ് പണി മുന്നോട്ട് പോകുന്നതിനിടയിൽ ഒരു ദിവസം ഹരിയുടെ പഴയ കാമുകി പാർവതി ഹരിയുടെ അടുത്തേക്ക് വരുന്നു ,എന്നിട്ട് പറയുന്നു .

" പഴയത് ,ഒന്നും ,മനസ്സിൽ വെയ്ക്കരുത് ,ഇനി കാണുമോന്നും ... അറിയില്ല ... ഞങ്ങൾ ഈ വീട് വിറ്റ് കാനഡയിൽ സെറ്റിൽ ആകുവാ ..." ഇതും പറഞ്ഞ് പാർവതി തിരിഞ്ഞു നടന്നു .

"എന്നും, പാർവതി തനിക്കിട്ട് താങ്ങീട്ടേയുള്ളൂ .... ചെരിച്ച് പണിതത് വെറുതെയായ് ...." ഹരി മനസ്സിൽ പറഞ്ഞതും ,ഹരിയുടെ മൊബൈലിലേക്ക് ,അളിയൻ പ്രിയേഷ് വിളിക്കുന്നു .ഹരി ഫോൺ എടുക്കുന്നു .
"അളിയാ ... എല്ലാം പെട്ടെന്നായിരുന്നു ,ഞങ്ങൾ പുതിയ വീട് വാങ്ങി ... അളിയൻ ഇപ്പോ പണിയുന്നതിനു അടുത്തുള്ള ഒരു കാനഡക്കാരന്റെ വീട് " ,ചിലവു ചെയ്യുന്നുണ്ട് ,ഇന്ന് വരണം "

പ്രിയേഷ് ഫോൺ കട്ട് ചെയ്തു .

ഹരി ഹെൽപ്പർ വാസുവിനെ നോക്കി പറഞ്ഞു .

" ടാറും ചതിച്ചു " ,പഴയ കാമുകിയും ചതിച്ചു .

ഡോ റോഷിൻ

No comments:

Post a Comment

ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക

Post Top Ad

Your Ad Spot