Slider

വ്യക്തിയും പഠനവും (ലേഖനം)

0


ഒരു വ്യക്തിയെ മനസ്സിലാക്കാൻ നീണ്ട ദിവസങ്ങൾ അത്യാവശ്യമാണ്. നല്ല വിനയമുള്ള വ്യക്തികളെ പഠിക്കേണ്ടത് ഒരു നിമിഷം കൊണ്ട് കഴിയില്ല...ഒരു വ്യക്തിയുടെ നല്ല മനസ്സ്  അറിയണമെങ്കിൽ നല്ല പെരുമാറ്റ ശീലം ആദ്യത്തെ കാഴ്ച്ചപ്പാടിൽ നിന്ന്  മനസ്സിലാകില്ല .പഠിക്കേണ്ട സമയങ്ങൾ നിങ്ങൾക്കുമുന്നിൽ പ്രത്യക്ഷപ്പെടും. അപ്പോൾ ഒരു വ്യക്തിയുടെ മനസ്സ് പഠിക്കാൻ നിങ്ങൾക്ക് സാധിച്ചു .ആ തിരിച്ചറിവ് നിങ്ങൾക്ക് കിട്ടുന്ന ജീവിതത്തിലെ പ്ലസ് പോയ്ന്റ് ആണ് .ജീവിതം ഒരു യാത്രയാണ് ആ യാത്രയിൽ സഞ്ചരിക്കുമ്പോൾ പല പാഠങ്ങളും തിരിച്ചറിവുകളും നമുക്ക് കിട്ടാവുന്ന അല്ലെങ്കിൽ മുന്നോട്ട് ജീവിക്കേണ്ട മുതൽ കൂട്ട് ആണ് .


നാം മനസ്സിലാക്കുക


ഒരു വ്യക്തിയെ തോൽപിക്കാൻ എളുപ്പമാണ്. ചിരി ആയുധമാക്കി നിഷ്കളങ്കനായ വ്യക്തിയെ തോൽപിക്കാം .      പക്ഷെ കുറച്ചു മാസങ്ങൾ  കഴിയുംമ്പോൾ

ചതിക്കുകയാണെന്ന്   തിരിച്ചറിയുകയും ചെയ്യും . പിന്നീട് കുറച്ചു കാലം കഴിയുംമ്പോൾ വീണ്ടും ശാന്ത സ്വഭാവമും ഇളം ചിരിയോടെ ആ രൂപം വീണ്ടും പ്രത്യക്ഷപ്പെടും .

വീണ്ടും ആ ചതികുഴിയിൽ നിഷ്കളങ്കനായ വ്യക്തി പെടുകയും ചെയ്യും .അതിൽ വീണ്ടും പെട്ടെന്ന് എടുത്തു ചാടിയാൽ നിങ്ങളുടെ സന്തോഷമുള്ള ജീവിതം നിരാശയാവാതെ  നിങ്ങൾ സ്വയം  തിരിച്ചറിഞ്ഞ് പ്രയോഗിക്കുക. ഓർക്കുക നിങ്ങൾ ആദ്യത്തെ ഒരു തിരിച്ചറിവിൽ നിങ്ങൾ പാഠം പഠിച്ചാൽ നിങ്ങൾക്ക് ഒരു വ്യക്തിയെ കുറിച്ച്

സ്വഭാവവും , ആ വ്യക്തി നല്ലതാണോ മോശമാണോ എന്ന് ആദ്യത്തെ  കാഴ്ച്ച പ്പാടിൽ അനുഭവിച്ച പാഠം ഏതു കാലവും മറക്കാതെ സൂക്ഷിക്കുക . തിരിച്ചറിവ് ആണ് പ്രധാനം . വാശി പലപ്പോഴും ഈ ഒരു വാക്ക് അനാവശ്യമായി എന്തിനും ഏതിനും ഉപയോഗിക്കുന്നു ...


വാശി എന്തിനാണ് ?


ഓരോ വാശിയിലും  നിങ്ങളുടെ മനസ്സിലെ നന്മയില്ലാതാകുന്നു . അമ്മയോടും അച്ഛനോടും വാശികാണിച്ചാൽ നിങ്ങൾ ചെയ്യുന്നത് കൊടുംക്രൂരത അല്ലെങ്കിൽ വളർത്തി വലുതാക്കി നിങ്ങൾ തിരിച്ച്കൊടുക്കുന്ന ഔദാര്യം. ഓർക്കുക നിങ്ങളുടെ പിണക്കങ്ങൾ വാശിയായി മാറരുത്.ഒരു വീട്ടിൽ ഇണക്കവും പിണക്കവും സാധാരണയാണ്.  പക്ഷെ വീട്ടിനു പുറത്ത് ശുദ്ര ജീവികൾ കാതോർത്ത് നിൽക്കുന്നുണ്ടാകും.

വാശി, മൂർച്ച കൂട്ടി കൊടുത്താൽ അല്ലെങ്കിൽ അത് തിരിച്ചറിയേണ്ട അറിവ് നിങ്ങൾക്കില്ലെങ്കിൽ നിങ്ങൾ ജീവിതം എന്തെന്ന് ഇതുവരെയും പഠിച്ചിട്ടില്ല.

നിങ്ങളുടെ ദു:ഖം പോലും സന്തോഷമായി കാണുന്ന മനുഷ്യ ജീവിതങ്ങൾ നമ്മൾക്കിടയിൽ സജീവമാണ്. ഭൂമിയോളം ക്ഷമിക്കുക .

ജീവിതം സന്തോഷിക്കാനുള്ളതാണ്. ആ സന്തോഷം അല്ലെങ്കിൽ സ്നേഹം നിങ്ങളിലൂടെ മറ്റുള്ളവർക്ക് മാതൃകയായ്  മാറുകയാണ് വേണ്ടത് .


വളർത്താൻ കഴിയില്ലെങ്കിൽ മിണ്ടാപ്രാണികളെ  വളർത്തരുത്. നിങ്ങൾക്ക് വീട്ടിൽ വിലപിടിപ്പുള്ള നായയുണ്ട്  പൂച്ചയുണ്ട് കാണിക്കാനാണെങ്കിൽ അല്ലെങ്കിൽ വളർത്താൻ കഴിയില്ലെങ്കിൽ

പിന്നെന്തിന് മനുഷ്യ ജന്മങ്ങൾ വളർത്തുന്നു.ആ പാവങ്ങൾക്കുവേണ്ടി പ്രതിക്ഷേധിക്കാൻ ആരും ഇല്ലെന്ന ധാരണയാണോ ഈ ചില മനുഷ്യ ശുദ്ര ജീവികൾക്ക് . ഓർക്കുക ഇന്നലെ കണ്ടത് കെട്ടിവലിച്ചിട്ട് ഒരു പാവം മിണ്ടാപ്രാണിയെ ഒരു പാഴ് ജന്മം പോകുന്നത് കണ്ടില്ലേ .

ആ പാവം നായക്ക് വേണ്ടി ഒരു നായയും  ഒരു ശാന്ത സ്വഭാവം ഉള്ള മനുഷ്യൻമാർക്ക് ഇടയിലുള്ള സ്നേഹിയും അപേക്ഷിച്ചു ....

മനസ്സ്  ഇത്രയും ദുഷ്ടമാകുന്നതെങ്ങനെ  

 ഒരു നിമിഷം  ചിന്തിച്ചു പോകും. വളർന്നു വരുന്ന മക്കളെ നല്ല  മനുഷ്യനായി വളർത്തുക.

ചില മനുഷ്യരുണ്ട്  ഇഷ്ടപ്പെടാത്ത വാർത്തകൾ   അല്ലെങ്കിൽ മനസ്സിനെ വേദനിപ്പിക്കുന്ന വാക്കുകൾ പിന്നെയും പിന്നെയും  പറഞ്ഞു കൊണ്ടിരിക്കും . ഒരു വ്യക്തി കേൾക്കാൻ ഇഷ്ടപ്പെടാത്ത വാക്കുകൾ പറയുംമ്പോൾ എന്തെങ്കിലും

ഒരു സുഖം ഈ പറയുന്ന  വ്യക്തികൾക്ക് ലഭിക്കുന്നുണ്ടോ ?

ആ സുഖം  ആ പറയുന്ന വ്യക്തികൾക്ക് സന്തോഷമായി ഒരു ദിവസം ഉറങ്ങാൻ കഴിയുന്നുണ്ടോ ?

ഒരു വ്യക്തിയെ വേദനിപ്പിക്കുന്ന അല്ലെങ്കിൽ ആ മനസ്സിന് കേൾക്കാനിഷ്ടമില്ലാത്ത വാക്കുകൾ പറയാതിരിക്കുക .

അത് ചിലപ്പോൾ ആ മനസ്സിന് താങ്ങാൻ കഴിയില്ല....

Wrutten by Abhijith



0

No comments

Post a Comment

ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക

both, mystorymag

DON'T MISS

Nature, Health, Fitness
© all rights reserved
made with by templateszoo