നല്ലെഴുത്ത്

The biggest ever archive in Malayalam Literature. 2.5 crores pageviews, 14000+ creations, 2000+authors and adding on....

New Books

Post Top Ad

Your Ad Spot

കോമാളി

 

ഞാനൊരു കോമാളി;
ചിരിയുടെ ജീവിതം.
മുഖത്ത്
നിയതമല്ലാത്ത 
ചായക്കൂട്ട്.
നിറഭേദങ്ങളുടെ 
തൊപ്പി.
പുള്ളിയും വരകളും
നിറഞ്ഞ കുപ്പായം
പിഞ്ഞിയ നിക്കറിന്റെ
കീറല്‍ കാണാത്തത്ര
നീളത്തില്‍.
കളിക്കളത്തില്‍
വട്ടമോടുക; 
ചിരിപ്പിക്കുക;
എന്റെ ജോലി.
ആനയും കുതിരയും
കടുവയും സിംഹവും
തത്തയും കുരങ്ങും
മരണക്കിണറും
റിങ്ങും ബാന്‍ഡുമായ്
ഉത്സവമേളം.
എത്ര ചിരിച്ചാലും
തീരാത്ത കളികള്‍.
എത്ര കളിച്ചാലും
തീരാത്ത ചിരികള്‍.
കളമൊഴിഞ്ഞു;
കൂട്ടച്ചിരികളും.
ഞാനെന്റെ 
എകാന്തയിലേക്കും.
ചിരിക്കുമ്പോള്‍,
ചായക്കൂട്ടുകള്‍ക്കിടയില്‍
മനസ്സാര്‍ത്തുകരയുന്ന
കണ്ണീരിന്റെ 
നനവുണ്ടായിരുന്നു.
ഇരുട്ടിലെങ്കിലും 
ഒന്നു ചിരിക്കാന്‍;
ഒന്നിന്നുമല്ലെങ്കിലും
ഉള്ളുതുറന്ന്
ഒന്നു കരയാനെങ്കിലും
ഏതു കളത്തില്‍
ഏതു വേഷമാടേണ്ടൂ?! 
-----------------------------------------
ബാബുപോള്‍ തുരുത്തി

No comments:

Post a Comment

ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക

Post Top Ad

Your Ad Spot