"ഓള് ..പഠിത്തത്തിൽ നല്ല മിടുക്കത്തിയ ...പഠിച്ചു ഡോക്ടർ ആവണംന്ന ഓൾടെ ആഗ്രഹം "
"ഇങ്ങളെന്തു ബർത്താന ഹാജ്യാരെ പറേണത് ...അവള് നല്ല മൊഞ്ചത്തികുട്ട്യാ ..അവളെ നല്ല പൂവന്പഴം പോലത്തെ ചെക്കൻ വന്നു നികാഹ് കഴിക്കൂലേ ..പിന്നെ അവന്റെം പിള്ളേരുടെക്കെ കാര്യോം നോക്കി നല്ല രാജകുമാരിപോലെ ഓൾക്ക് കഴിയാലൊ ..ബെറുതെ കഷ്ട്ടപെട്ടു പഠിച്ചു ഡാക്ടറായി പുര നോക്കേണ്ട കാര്യം ഓൾക്കുണ്ടോ ...പറ ...അല്ലെങ്കിലും ഓള് പോരെന്നു പുറത്തുപോകുമ്പോഴൊന്നും പർദ്ദ ഇടാറില്ലന്നൊരു സംസാരം പള്ളിയിലുണ്ട് ...ബെറുതെ അതുമിതും പറയിപ്പിക്കണോ ഇജ്ജ് ...ഓളെ നല്ല ബിരിയാണീം നെയ്ച്ചോറും പത്തിരിയുമൊക്കെ ഉണ്ടാക്കാൻ പഠിപ്പിക്ക് ..."
"തങ്ങളെ ..നെയ്ച്ചോറും അതിശയപത്തിരിയുമൊക്കെ ഉണ്ടാക്കാൻ എന്റെ ബീവി ഓളെ നല്ലോണം പഠിപ്പിച്ചേക്കണ് ...പക്ഷേങ്കി കുയ്യാപ്ലക്ക് വച്ചും വിളിയമ്പിയും അയാളുടെ കുട്ടികളെ പെറ്റും നോക്കിയും ഒരു വീട്ടിൽ ഒതുങ്ങി തീരാനുള്ളതല്ല എന്റെ മോൾടെ ജീവിതം ...അവൾക്കു നല്ല ബുദ്ധിണ്ട് ...ജീവിതത്തി എന്തെങ്കിലുമൊക്കെ ആയിത്തീരണമെന്നുണ്ട് ...എനക്ക് പറ്റുനിടത്തോളം ഞാനവളെ പഠിപ്പിക്കും ...ഒരു നല്ല ജോലിചെയ്തു ജീവിക്കാൻ ശേഷിയുള്ളവളാക്കും ...എന്നിട്ടേ നിക്കാഹിനെക്കുറിച്ചു ഞമ്മള് ആലോചിക്കുന്നുള്ളു ...പിന്നേം കേട്ടോളി ...അവളെ ഞാൻ കരാട്ടെ ക്ലാസ്സിലും വിടുന്നുണ്ട് ...ഒരത്യാവശ്യസാഹചര്യങ്ങളിൽ അത്ഉപകാരപെടും ...പിന്നെ പർദ്ദയും ഹിജബും ധരിക്കണോ വേണ്ടയോ എന്നത് ഓൾടെ സ്വാതന്ത്ര്യ ...ഓള് ശരീരം കാട്ടിനടക്കില്ല ...ഒരു ബാപ്പ എന്ന നിലയിൽ ഞമ്മള് അത്രേം നോക്കിയാ പോരെ ...
എഡോ ...കാലമൊക്കെ വളരെ മാറീക്കണ് ...നുമ്മ ആണുങ്ങള് നമ്മുടെ പെണ്ണങ്ങള്ക്കു ആവശ്യത്തിന് സ്വാതന്ത്ര്യം കൊടക്കണം ...അവരെ ശക്‌തരും സ്വതന്ത്രരുമാക്കണം ...അല്ലാതെ അവരെ നിർബന്ധിച്ചു ബിരിയാണീം വെപ്പിച്ചു അടുക്കളയിൽ തളച്ചിട്ടു ...ശ്വാസം മുട്ടണ രീതിയിൽ മൂടിക്കെട്ടി കൊണ്ടുനടക്കരുത് ...പടച്ച തമ്പുരാനും ഇതൊക്കെതന്നല്ലേ കിതാബിലും പാറഞ്ഞേക്കണേ ...എന്തേയ് ..."
ഉത്തരം മുട്ടിയ തങ്ങള് അവിടെനിന്നും തടിതപ്പി ...
"മോളെ ജമീല ...ചായ വേണ്ടാ...അയാള് പോയേക്കണ് "
"ആ ചായ ഇങ്ങള് കുടിച്ചോളിൻ ബാപ്പ ...വലിയ ഡെയ്ലോഗൊക്കെ കാച്ചിയതല്ലേ "
"എന്തേയ് ...ഞമ്മള് പറഞ്ഞതിൽ വല്ല തെറ്റുമുണ്ടാ "
"ഒരു തെറ്റുമില്ല ബാപ്പ ....ബാപ്പ ...ഇങ്ങള് വെറും ബാപ്പയല്ല ...ഒരൊന്നൊന്നര ബാപ്പയാണ്കേട്ട "
"ഇന്ഷാ അള്ളാ "
Thanks for reading
V.M.Karupilly, Muriyad
No comments
Post a Comment
ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക