നല്ലെഴുത്ത്

The biggest ever archive in Malayalam Literature. 2.5 crores pageviews, 14000+ creations, 2000+authors and adding on....

New Books

Post Top Ad

Your Ad Spot

മൗനം | Sivadsan Pambumekkad


 ഭർത്താവിന്റെ മൗനം പലപ്പോഴും അവളെ ശുണ്ഠി പിടിപ്പിച്ചു.
എന്ത് ചോദിച്ചാലും ചുമൽ കുലുക്കിയുള്ള മറുപടി അവളെ തൃപ്തയാക്കിയില്ല.
വാർധക്യത്തിൽ എത്തിയ ദമ്പതികൾ പോലും പ്രണയ സല്ലാപങ്ങൾ നടത്തുന്നത് കാണുമ്പോൾ അവൾ ചിന്തിക്കും എന്റെ ഭർത്താവ് മാത്രം എന്താണ് ഇങ്ങനെ?
ഇണചേരേണ്ട സമയത്തു പോലും ഒന്നും സംസാരിക്കാതെ തനിക്കു താല്പര്യം ഉണ്ടോ എന്നു പോലും തിരക്കാതെ ബലമായി വേഴ്ച്ച നടത്തുമ്പോൾ എന്തുകൊണ്ടോ അയാളോട് അവൾക്ക് വെറുപ്പ് തോന്നി.
അമ്മയോട് ഇതിനെ കുറിച്ച് പരാതി പെട്ടപ്പോൾ അമ്മ പറഞ്ഞു അതു അയാളുടെ ജന്മ സ്വഭാവം ആയിരിക്കും. നിന്റെ ആവശ്യങ്ങൾ എല്ലാം അയാൾ നിറവേറ്റി തരുന്നില്ലേ? ഇതുപോലെ ഒരു ജീവിതം കിട്ടാൻ മറ്റുള്ളവർ കൊതിക്കുന്നു.
അയാളുടെ സ്ഥായിയായ സ്വഭാവം ആയിരുന്നെങ്കിൽ അവൾക്കു പരാതി ഇല്ലായിരുന്നു, എന്നാൽ അയാളുടെ സുഹൃത്തുക്കളോടും സഹോദരങ്ങളോടും സംസാരിക്കുമ്പോൾ അയാൾ വാചാലനാകുന്നത് അവൾ ശ്രദ്ധിക്കാറുണ്ട്.
ഇനി തന്നെ ഇഷ്ടമില്ലാത്തത് കൊണ്ടാണോ അയാളിങ്ങനെ?
അവൾ പലപ്പോഴും ചിന്തിക്കാതിരുന്നില്ല.
ഓഫീസിൽ ജോലി ചെയ്യുന്ന സഹപ്രവർത്തകൻ അവളോട്‌ പ്രണയപൂർവം സംസാരിക്കുമ്പോൾ അവളുടെ മനസ്സ് ഒന്ന് എന്തിനോ ഒന്നു തുടിക്കും.
എങ്കിലും അവൾ അയാളെ സുഹൃത്തിന്റെ അതിർ വരമ്പുകൾക്കുള്ളിൽ ഒതുക്കി നിറുത്തുവാൻ ശ്രദ്ധിച്ചിരുന്നു.
ഒരു സെക്കൻഡ് സാറ്റർഡേ അയാളുടെ അമ്മയുടെ അറുപതാം പിറന്നാൾ ആണ് തന്നെ മാത്രം ക്ഷണിക്കുന്നുള്ളൂ എന്ന് പറഞ്ഞപ്പോൾ എന്തുകൊണ്ടോ ഒഴിവാകാൻ അവൾക്കു സാധിച്ചില്ല.
അമ്മക്ക് കൊടുക്കാൻ ഒരു സെറ്റ് സാരിയും കരുതി അവൾ അയാൾ പറഞ്ഞു കൊടുത്ത വഴികളിലൂടെ അയാളുടെ വീട്ടിലേക്ക് ചെന്നു.
ഒറ്റപെട്ടു കിടക്കുന്ന ആ വീടിനു മുമ്പിൽ ആരെയും കാണാതെ വന്നപ്പോൾ മനസ്സിൽ ആശങ്ക പെരുത്തു. തിരിച്ചു പോരാൻ മനസ്സ് പ്രേരിപ്പിച്ചപ്പോൾ അവൾ തിരിഞ്ഞു നടക്കാൻ ശ്രമിച്ചു. അപ്പോളേക്കും വാതിൽ തുറന്നു നിറഞ്ഞ ചിരിയോടെ അയാൾ അവളെ അകത്തേക്കു ക്ഷണിച്ചു..
ധൈര്യം സംഭരിച്ചു അവൾ അകത്തേക്ക് കടന്നപ്പോൾ അകത്തു മറ്റാരെയും കണ്ടില്ല.
അകത്തേക്ക് കയറിയപ്പോൾ സൂത്രത്തിൽ വാതിൽ അകത്തു നിന്നു കുറ്റിയിട്ടപ്പോൾ അവൾക്കു മനസ്സിലായി താൻ അയാൾ ഒരുക്കിയ കെണിയിൽ അകപ്പെട്ടുവെന്ന്.
ഉള്ളിലെ ഭയം പുറത്തു കാണിക്കാതെ അവൾ അയാളെ നോക്കി വശ്യമായി ചിരിച്ചു.
കുടിക്കാൻ ഒന്നും ഇല്ലേ? എന്ന് അവൾ ചോദിച്ചപ്പോൾ അയാൾ തിടുക്കം കൂട്ടാതെ അവൾക്കു ജ്യൂസ് എടുക്കാൻ അകത്തേക്കു പോയി.
അവൾ തിടുക്കത്തിൽ ഫോണെടുത്തു ഭർത്താവിനെ വിളിച്ചു. താൻ കെണിയിൽ അകപ്പെട്ടിരിക്കുകയാണ് എന്നു പറഞ്ഞിട്ട് സ്ഥലവും വെളിപ്പെടുത്തി.
അയാൾ ജ്യൂസുമായി വന്നപ്പോൾ അവളതു വാങ്ങി വെച്ചു.
പിന്നീട് സമാധാനമായി അയാളോട് സംസാരിക്കാൻ തുടങ്ങി.
കുറച്ചു സമയം കഴിഞ്ഞപ്പോൾ പുറത്തു ബൈക്ക് വന്നു നിൽക്കുന്ന ശബ്ദം കേട്ടു.
അയാൾ വാതിൽ തുറക്കാൻ മടിച്ചപ്പോൾ അവൾ പറഞ്ഞു എന്റെ ഭർത്താവാണ് വാതിൽ തുറന്നോളൂ എന്നു പറഞ്ഞു.
വാതിൽ തുറന്നപ്പോൾ ഒന്നും മിണ്ടാതെ ബാഗുമെടുത്തു അവൾ ഭർത്താവിന്റെ ഒപ്പം യാത്രയായി.
വീട്ടിൽ ചെന്നു അയാൾ വണ്ടിയിൽ നിന്നിറങ്ങി വീണ്ടും തന്റെ നിശബ്ദമായ ലോകത്തേക്ക് ഒതുങ്ങി കൂടിയപ്പോൾ അവൾക്ക് എന്തുകൊണ്ടോ അയാളോട് ആരാധന തോന്നി.

Written by Sivadasan Pambumekkad

No comments:

Post a Comment

ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക

Post Top Ad

Your Ad Spot