നല്ലെഴുത്ത്

The biggest ever archive in Malayalam Literature. 2.5 crores pageviews, 14000+ creations, 2000+authors and adding on....

New Books

Post Top Ad

Your Ad Spot

പേനയുടെ ദുഃഖം | Riyaz PK

 


അതൊക്കെ ഒരു കാലം , ഇപ്പോൾ ഓർത്തു സങ്കടപ്പെടാനാവും എന്റെ വിധി . പല പേരുകളിൽ (ബ്രാൻഡുകളിൽ ) അറിയപ്പെട്ടിരുന്ന എന്നെ ഇപ്പോൾ ആർക്കും വേണ്ട . സ്‌കൂളിൽ പഠിക്കുന്ന കുട്ടികൾ കൂടി ഒഴിവാക്കിയാൽ എന്താവും എന്റെ അവസ്ഥ . ഓർക്കുമ്പോഴേ സമാധാനം നഷ്ടപ്പെടുന്നു . ഇനി വല്ല മ്യുസിയത്തിലോ മറ്റോ പോയി ഇരിക്കാനാവും വിധി .

ഒരു കാലത്ത് മഷി നിറച്ചു വീണ്ടും വീണ്ടും എന്നെ ഉപയോഗിച്ചിരുന്നു . ഞാൻ എല്ലാവര്ക്കും പ്രിയപ്പെട്ടവളായിരുന്നു . ചിലർ പ്രത്യക കൂടുകളിലാക്കിയൊക്കെ എന്നെ സൂക്ഷിക്കുകയും സംരക്ഷിക്കുകയും ചെയ്തിരുന്നു . ചിലർ അഭിമാനത്തോടെ പോക്കറ്റിൽ കുത്തി വച്ച് എന്നെ കൊണ്ട് നടന്നിരുന്നു . കുട്ടികളെക്കാൾ എന്നെ ഇഷ്ടപ്പെട്ടിരുന്നത് അധ്യാപകനായിരുന്നു . പ്രയാസകരമായ ചോദ്യങ്ങൾക്ക് ഉത്തരം പറയുമ്പോഴും , ക്ലാസ്സിൽ കൂടുതൽ മാർക്ക് വാങ്ങുന്നവർക്കും , രചന മത്സരങ്ങളിലെ വിജയികൾക്കും എല്ലാം സമ്മാനമായി അവർ എന്നെയാണ് കൊടുത്തിരുന്നത് .
പാർക്കർ , ഷീഫാർ , റെയ്നോൾഡ്സ് , ഹീറോ തുടങ്ങിയ ഞങ്ങളുടെ തറവാട്ടിലെ മഹത്തുക്കൾ എല്ലാം ഇന്ന് അലങ്കാര മുറികളിൽ പോലും ഇടമില്ലാതെ സങ്കടപ്പെടുന്നു. ഉപയോഗിക്കുന്നവർ വിരളം , അവർ തന്നെ ഇടയ്ക്കിടെ എന്നെ വലിച്ചെറിയുന്നു . ഭൂമിക്കൊരു ഭാരമായി മണ്ണിനോട് ചേരാനാവാതെ , മണ്ണിനെയും പ്രകൃതിയെയും നശിപ്പിക്കാനാണ് എന്റെ വിധി . ചില സർക്കാർ ഓഫീസുകളിലെ മേശ വലിപ്പുകളിൽ മാത്രം ഒതുങ്ങിക്കൂടുന്ന ആ അവസ്ഥ ഇനി മറ്റാർക്കും ഉണ്ടാവരുതേ എന്നാണ് പ്രാർത്ഥന . വെറും ഒരു ഒപ്പ് ഉപകരണമായി ഞാൻ മാറിപ്പോകുന്നു . അതും ഇനി കൂടുതൽ കാലം പ്രതീക്ഷിക്കാൻ വയ്യ . ഇപ്പോൾ ഏറെക്കുറെ എല്ലാവര്ക്കും ഡിജിറ്റൽ സിഗ്നേച്ചർ ആണ് പഥ്യം .
സ്‌കൂളിൽ പഠിക്കുന്ന കുട്ടികളിൽ മാത്രമാണ് ഇപ്പോൾ ചെറിയൊരു പ്രതീക്ഷ . അതും കൂടി ഇനി ഡിജിറ്റലൈസ് ചെയ്യപ്പെട്ടാൽ ?? കൊറോണയും എനിക്കൊരു പാരയായി . പരീക്ഷകൾ എല്ലാം ഓൺലൈൻ ആയി . അടുത്ത ഒന്നോ രണ്ടോ വർഷത്തിനുള്ളിൽ ഞങ്ങളുടെ വർഗത്തെ തന്നെ ഈ ഭൂമിയിൽ നിന്ന് നിഷ്‌കാസനം ചെയ്യപ്പെട്ടേക്കാം .
മുൻപൊക്കെ എത്രയോ ആളുകൾ കഥയും കവിതകളും , ലേഖനങ്ങളും ഗ്രൻഥങ്ങളും എഴുതാൻ എന്നെ ഉപയോഗിച്ചിരുന്നു . ഇപ്പോൾ എന്റെ സങ്കടം പറയുന്ന ഈ എഴുത്തുകാരൻ പോലും എന്നെ ഉപയോഗിക്കാതെ കീ ബോർഡിൽ കടകട ശബ്ദം ഉണ്ടാക്കുവാണ് .
ആരോട് പറയാൻ , ആര് കേള്ക്ക്കാൻ !!!

Written BY Riyaz PK

1 comment:

  1. വളരേ അർത്ഥവത്തായ എഴുത്ത്..

    ReplyDelete

ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക

Post Top Ad

Your Ad Spot