നല്ലെഴുത്ത്

The biggest ever archive in Malayalam Literature. 2.5 crores pageviews, 14000+ creations, 2000+authors and adding on....

New Books

Post Top Ad

Your Ad Spot

തൊണ്ടിമുതൽ | കഥ | Salin NC

     നാട്ടിലെ അറിയപ്പെടാത്തൊരു കള്ളനായിരുന്നു അയാൾ.. ഒരിക്കലും ആർക്കും പിടികൊടുക്കാതെ രക്ഷപ്പെട്ടു പോന്നു.. മോഷണത്തിനായി കൊട്ടാര സമാനമായ വീട്ടിൽ കയറിയ ആൾ അവിടത്തെ കാഴ്ചക്കൾ കണ്ട് കണ്ണ് മഞ്ഞളിച്ചു നിന്ന്. ഒരു സ്ഥലത്തു ഒറ്റ തവണയേ കയറു  എന്നാണ് അയാളെ രീതി... ഒന്നെല്ലാം ആളുകൾ ക്ഷമിക്കും, അങ്ങനെ ആളുകളുടെ ക്ഷമയെ മുതലെടുത്തു ഒരു പാട് മോഷണം നടത്തി... അങ്ങിനെയാണ് ആർക്കും അറിയാത്തൊരു കാട്ടിൽ ഒരു വലിയ ബംഗ്ലാവ് ഉണ്ടാക്കിയത്..

   വിലപിടിപ്പുള്ള വസ്തുക്കൾ തേടി ഇരുട്ടിൽ ചെറിയ വെളിച്ചത്തിൽ പാത്തും പതുങ്ങിയും നടന്നു... എടുക്കുമ്പോ ഏറ്റവും നല്ലതേ എടുക്കാറുള്ളൂ...

ഏതോ ഒരു റൂമിൽ കയറിയപ്പോൾ മങ്ങിയ വെളിച്ചത്തിൽ ഒരാൾ കിടന്നുറങ്ങുന്നു... ടോർച് ആളുടെ മുഖത്തേക്ക് പിടിച്ചു... ഒരു സുന്ദരിയായ പെൺകൊടി... ഏറ്റവും വിലപിടിച്ച ഒന്ന്...തന്നെ

    അപ്പോൾ അവസാനമായി മോഷണം നിറുത്താൻ തോന്നി... അവളെ കണ്ണെടുക്കാതെ നോക്കി നിന്ന്...താൻ കണ്ട ഏറ്റവും വിലപിടിച്ച ഒന്ന് ഇതാണെന്നും ഇതെടുത്താൽ തന്റെ മോഷണം പാടെ  നിന്നുപോവുമെന്നും അയാളെ മനസ്സിൽ വന്നു.. എങ്കിലും അർദ്ധ ശങ്കക്കിടവരാതെ അയാൾ ഉറപ്പിച്ചു..

ശബ്ദം കേട്ട് ഉണർന്ന സുന്ദരി അയാളെ കണ്ട് ഞെട്ടി... കൊടും കള്ളൻ തന്റെ മുന്നിൽ... ചിരിച്ചു നിൽക്കുന്നു... അവൾ സ്വർണം വെച്ച ഇടത്തേക്ക് വിരൽ ചൂണ്ടി...

സുന്ദരി : നിനക്ക് ആവശ്യം ഉള്ളത് അവിടെ ഉണ്ട്.....

കള്ളൻ : നിന്നെയാണ് ഞാൻ എടുക്കാൻ പോവുന്നത്... ഈ കൊട്ടാരത്തിൽ നിന്നിലും ഭംഗിയും വിലയും ഉള്ള ഒന്നില്ല സുന്ദരീ....

പെൺകുട്ടി ധൈര്യം വീണ്ടെടുത്തു സംസാരിക്കാൻ തുടങ്ങി:

ഒരു കള്ളൻ ആയിരുന്നില്ലേൽ നീ എന്റെ കാമുകൻ ആയേനെ...

കള്ളൻ : ഒരു കള്ളൻ ആവാൻ ആയിരുന്നില്ല എന്റെ നിയോഗമെങ്കിൽ നിന്നെ ഇങ്ങനെ കാണില്ലായിരുന്നു...
വേറെ എന്ത് കട്ടാലും കള്ളൻ ആണ്, ഒരു പെണ്ണിനെ ഒഴികെ ആ ചിന്ത അയാളെ വഴിത്തിരിവിൽ എത്തിച്ചു..അങ്ങനെ  പേര് മാറി ഒരു കാമുകൻ ആയി മാറി..

അവൾ തല നാണം കൊണ്ടു താഴ്ത്തി..

വിശപ്പ് മാറ്റാൻ ആണ് ആദ്യമായി മോഷണം തുടങ്ങിയത്... പിന്നെ പിന്നെ പാണക്കാരൻ ആവാൻ ആഗ്രഹിച്ചു... അയാൾ തന്റെ കഥ അവളോട് പറഞ്ഞു...
അപ്പോഴേക്കും അവളുടെ മനസ്സിൽ ഒരു കള്ള കാമുകൻ ആയി അയാൾ മാറിയിരുന്നു... ഇത്രയൊക്കെ വിലപിടിച്ചു എല്ലാം ഉണ്ടായിട്ടും തന്നെ പിടിച്ചെങ്കിൽ അയാളേക്കാൾ തനിക്ക് കിട്ടാവുന്ന ഒരു കാമുകൻ ഉണ്ടാവില്ല എന്ന് അവൾക്ക് ബോധ്യമായി....

അന്ന് രാത്രി തന്നെ തന്റെ എല്ലാ സ്വർ ണവുമെടുത്തു അവൾ കള്ളകാമുകന്റെ കൂടെ  ബംഗ്ലാവിലേക്ക് പോയി..

ശിഷ്ട കാലം കളവു നടത്തതെ അവളെ കൂടെ മനോഹരമായി ജീവിച്ചു... തന്നോടവള് പിണങ്ങുന്ന രാത്രികളിൽ മാത്രം അയാൾ മോഷണം നടത്തി.. തിരിച്ചു വന്നു അവള്കായി കൊണ്ട് വന്ന സമ്മാനം കൊടുക്കുമ്പോൾ അവൾക്കു അയാളോട് പിണക്കമെല്ലാം മാറും.

Salin NC


No comments:

Post a Comment

ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക

Post Top Ad

Your Ad Spot