നല്ലെഴുത്ത്

The biggest ever archive in Malayalam Literature. 2.5 crores pageviews, 14000+ creations, 2000+authors and adding on....

New Books

Post Top Ad

Your Ad Spot

കിലുക്കാംപെട്ടി | Neethi

 

"ചേച്ചിയേ ഒന്നു പെട്ടെന്നിങ്ങോട്ടു വരാവോ ?."
"ദേ വന്നുട്ടോ...എന്തേ?"
"ചേച്ചി ദേ ഇവളോടൊന്നു ചോദിച്ചു നോക്കി യേ.എന്തിനാ കരയുന്നതെന്ന് ...കുറേ നേരം കൊണ്ടു കരയുവാ:... എന്താ ചെയ്യ..!! ഇനി യും ഇവിടെ നിർത്തിയാ ഞാൻ തല്ലിപ്പോ വും.... അവക്കവളുടെ വലിയമ്മയുടെ അടു ത്തു പോണംന്ന്...ഒന്നു വിളിച്ചോണ്ടു പോകാ വോ ?...."
കൊണ്ടു പിടിച്ചു പാചകം ചെയ്യുകയായിരുന്ന ധന്യ കൈ തുടച്ചു കൊണ്ടു പുറത്തേക്കു വന്നു... ധന്യയെ കണ്ടതും അഞ്ചു വയസു കാരി ശ്രുതി വലിയ വായിൽ നിലവിളിക്കാൻ തുടങ്ങി...
"എന്താ മോളൂ ,എന്താ പറ്റിയേ ന്റെ കുട്ടി ക്ക് ?..വന്നേ വല്യമ്മ ഒരു കാര്യം തരാലോ.."
ധന്യ ,ശ്രുതിയെക്കൂട്ടി അകത്തേക്കു പോയി....
അയൽവക്കത്തെ പ്രിയയുടെയും രാകേഷി ന്റെയും ഒരേയൊരു മോളാണു ശ്രുതി... സ്കൂ ളിൽ പോകാത്ത നേരങ്ങളിൽ മിക്കവാറും സമയം ധന്യയുടെ കൂടെയാണവൾ..അവളു ടെ കളിക്കൂട്ടുകാരി...ധന്യയുടെ ഏകാന്തതയി ൽ വർണ്ണപ്പകിട്ടേകാൻ അവൾക്കു കിട്ടിയ അവളുടെ കിലുക്കാംപെട്ടി.... ധന്യയുടെ ഭർ ത്താവ് വിനയന്റെ ഓമന.....സകല വികൃതി ത്തരങ്ങൾക്കും അയാളാണവൾക്ക് കൂട്ട്....
ഇത്തിരി മുന്നേയാണ് കുട്ടി അവളുടെ വീട്ടിലേക്കു പോയത്.... സാധാരണ അവളുടെ അച്ഛനെത്തിയാലും പോകാത്ത കുട്ടി 'ഇന്നെന്താ ഇത്ര വേഗം' എന്നു ചോദിച്ചപ്പോ 'പോണം 'എന്നു മാത്രം പറഞ്ഞു....
അകത്തേക്കു പോകുന്നതിനിടയിൽ കുട്ടിയെ ആശ്വസിപ്പിച്ചു കൊണ്ടിരുന്ന ധന്യ , മോൾ കണ്ണു തുറക്കാതെയാണ് കരയുന്നതെന്ന് കണ്ട് വേവലാതിയേറി ...
"മോളൂ കണ്ണു തുറക്കൂ ,എന്താ കണ്ണടച്ചേക്കു ന്നെ ?... കണ്ണിലെന്തെങ്കിലും പോയോ ?"
കുട്ടിയുടെ കരച്ചിലിനു വീണ്ടും ശക്തി കൂടി... ഉറക്കെക്കരഞ്ഞു കൊണ്ടവൾ ധന്യയെ മുറുകെ കെട്ടിപ്പിടിച്ചു... അപ്പോഴും കണ്ണുകൾ തുറക്കുന്നില്ല..
"ദേ ഇങ്ങോട്ടൊന്നു നോക്കിയേ ?വല്ലിയമ്മേ
ടെ മുത്തല്ലേ ?'പറ എന്താ കാര്യമെന്ന്.."
ശ്രുതി പൊട്ടിക്കരഞ്ഞു കൊണ്ടു പറഞ്ഞു...
'
"നോക്കാൻ പറ്റില്ലാ... അയ്യോ.. എന്നെ രക്ഷി ക്കണേ.."
ഇവിളിങ്ങനെ കരയാൻ തുടങ്ങിയാ നാട്ടുകാ രോടിക്കൂടും... ധന്യ പോയി അവൾക്കിഷ്ടമു ള്ള ചോക്ലേറ്റ് എടുത്തോണ്ടു വന്നു..അപ്പോഴും കണ്ണുകളടച്ച് അവൾ ധന്യയുടെ ഡ്രസിൽ പിടിച്ചു നടപ്പാ കരഞ്ഞു കൊണ്ട്.....
"ഇനി പറഞ്ഞേ എന്താ പറ്റിയേ ?.."
അത്രയുമായപ്പോഴേക്കും കുളിച്ചു കൊണ്ടിരു ന്ന വിനയൻ കുളി കഴിഞ്ഞു പുറത്തിറങ്ങി...
"ആഹാ വന്നോ സുന്ദരി ?... നേരത്തേ പോയ സ്പീഡ് കണ്ടപ്പോ തോന്നി ഇനി വരില്ലാന്ന്.... എന്നാ പറ്റി ?"
"വിനയേട്ടാ കുട്ടിക്കെന്തോ പ്രോബ്ലം . ഞാനൊന്നു ചോദിക്കട്ടെ... മോളൂ പറ
വല്യമ്മയ്ക്ക് ടെൻഷനാവുന്നൂട്ടൊ... എന്താ പറ്റിയേ ?"
അവൾ ഏങ്ങലടിച്ചു കരഞ്ഞു കൊണ്ടു പറ ഞ്ഞു..
"എന്റെ കണ്ണിൽ പവറു കേറീ.. അയ്യോ എനിക്കു കാണാൻ വയ്യാണ്ടാവും.."
'പവറു കയറാനോ ഇവളെന്തായീ പറയു ന്നേ ?.."
ധന്യ ,വിനയന്റെ നേരെ നോക്കിയാണ് പറ ഞ്ഞത്...അയാളുടെ മുഖത്ത് ചിന്താക്കുഴപ്പം...
"എപ്പഴാ പവറു കേറിയേ ?"
"നേരത്തേ വലിയമ്മയേടടുത്തു വന്നപ്പോ... അയ്യോ എന്റെ കണ്ണടിച്ചു പോകും...
കണ്ണിലെ ഫ്യൂസ് പൊട്ടിയേ..."
"എന്താ മോളേ .. എന്തൊക്കെ വേണ്ടാതീന ങ്ങളാ ഈ പറയുന്നത് ?.."
ശ്രുതി പറയുന്ന കാര്യങ്ങൾ കേട്ട് അന്തം വിട്ട് അവൾ വിനയനെ നോക്കി .. പുള്ളിയെ ആ പരിസരത്തേ കാണാനില്ല..അവൾക്കെന്തോ എവിടെയോ ഒരു പന്തികേടു മണത്തു..
"മോളോടിതൊക്കെ ആരാ പറഞ്ഞെ ?."
"വലിയച്ഛൻ... !"
കുട്ടി ഒറ്റനിമിഷം കൊണ്ട് വിനയനെ ഒറ്റിക്കൊ ടുത്തു....
"ദേ ഒന്നിങ്ങോട്ടു വന്നേ ..."
വിനയൻ ഒരു ചമ്മിയ ചിരിയൊക്കെ ചിരിച്ചു അവരുടെ അടുത്തേക്കു വന്നു...
"എടി എടി ഞാനെന്താ നിന്നോടു പറഞ്ഞത് ? നീയിങ്ങനെ കരയാൻ....!"
"അല്ലാ നിങ്ങളെന്താ അവളോടിങ്ങനൊക്കെ പറയുന്നത് ?..."
"അല്ല ധന്യേ .. നേരത്തേ അവളിങ്ങോട്ടു വന്ന പ്പോ അവളെന്റ കണ്ണടയിട്ടു... അതിനു നല്ല പവറില്ലേ ?....അതിന്റെ കാര്യങ്ങൾ ഞാനവ ളെ പറഞ്ഞു മനസിലാക്കിയെന്നേ ഉള്ളൂ.."
ധന്യക്ക് കാര്യങ്ങളുടെ ഏകദേശ രൂപം വ്യക്ത മായി തുടങ്ങി... വല്യച്ഛൻ്റെ കൂടെ
കളിക്കാനിരുന്നാ മിക്കവാറും കുട്ടി വല്യച്ഛൻറ ക്ലാസ് കേട്ട് ആകെ അങ്കലാപ്പിലാകും... ഇതു പോലെ പിച്ചും പേയും പറയുന്ന അവസ്ഥയി ലെത്തും മിക്കവാറും ...
"വല്ല കാര്യോമുണ്ടോ വിനയേട്ടാ.. നിങ്ങൾക്കു പറഞ്ഞാ മനസിലാവാത്തതെന്താ?..
ഇവളോടെന്താ പറഞ്ഞേ ?.."
"ഒന്നുംല്ല... കണ്ണട വെച്ചപ്പോ ഞാൻ പറഞ്ഞു അതിനു നല്ല പവറുണ്ട്... മോൾക്ക് ഇടാൻ പാടില്ലാന്ന്..."
"അല്ല എന്റ കണ്ണിൽ പവറു കേറീന്നാ പറഞ്ഞേ..."
"അങ്ങിനല്ല.... പവറുണ്ട് , കണ്ണിനു മോശാന്ന്.. നീ വെറുതെ . അപ്പോ അവളു ചോദിച്ചു, എന്താ പവറെന്നു പറഞ്ഞാലെന്ന്... അപ്പോ ഞാനത് വിശദീകരിച്ചു കൊടുത്തു..."
"ഫ്യൂസടിച്ചു പോവും പറഞ്ഞു വലിയച്ചൻ..."
"അതായത് ധന്യേ .."
"നിങ്ങളൊന്നു മിണ്ടാതിരി വിനയേട്ടാ.... ആ കൊച്ചിനെ ഓരോന്നും പറഞ്ഞു
പേടിപ്പിച്ചിട്ട്...ഇങ്ങനൊക്കെയാണോ കൊച്ചു കുട്ടികളോടു പറയുന്നേ ?... അതിനു വല്ലതും മനസിലാവുമോ ?.."
"അതിനെനിക്കു കൊച്ചുങ്ങളോടു സംസാരി ച്ചു ശീലമുണ്ടോ ?.. അതിനു നീയൊരവസരം തന്നില്ലാല്ലോ ?.."
പറഞ്ഞു കഴിഞ്ഞാണ് പറഞ്ഞതബദ്ധമാ യെന്ന് അയാൾക്കു തോന്നിയത്...അവളുടെ
മുഖത്തേക്കയാൾ നോക്കി.... അവളുടെ കണ്ണുകൾ ഒരു തടാകം പോലെ ..അവൾ വളരെ വേദനയോടെ അയാളെ മെല്ലെ വിളിച്ചു..
"വിനയേട്ടാ.... "
അയാൾ പറഞ്ഞു...
"ഞാനൊരു തമാശ പറഞ്ഞതല്ലേ... നീയാദ്യം വളരൂ... എന്നിട്ടുമതി നമുക്കു വേറെ കുട്ടി... ദേ ഇതുപോലല്ലേ ഉണ്ടാവുക..!!. എന്നെ ചീത്ത കൊള്ളിക്കാൻ ഇതു പോലൊരെണ്ണം മതിയല്ലോ.. "
ശ്രുതിയുടെ നേരെ നോക്കിയാണയാളത് പറഞ്ഞത്.....അവളൊന്നും മനസിലാവാതെ വിനയന്റെ മുഖത്തേക്കു നോക്കിയിരിപ്പാ..
വിനയനെ ധന്യ ,വഴക്കു പറഞ്ഞു കേൾക്കാ ത്തതിന്റെ നിഷ്കളങ്കമായ വൈക്ലബ്യം മുഖത്ത്...
എന്നിട്ടവൾ ധന്യയുടെ കൈ പിടിച്ചു പറ ഞ്ഞു..
"വലിയമ്മ വലിയച്ഛനെ ചീത്ത പറയൂ .. "
ധന്യയും വിനയനും പൊട്ടിച്ചിരിച്ചു.. ചിരിക്കിട യിൽ വിനയൻ പറഞ്ഞു....
"കണ്ടോ കണ്ടോ ഞാൻ പറഞ്ഞതല്ലേ നിന്നോട്....!!"
നീതി

No comments:

Post a Comment

ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക

Post Top Ad

Your Ad Spot