എടാ.. ഞാൻ ജീവിതത്തിൽ വിജയിച്ചവനാണ്.
മധു : എന്നുപറഞ്ഞാൽ??
ഈ കാണുന്ന ഏക്കറു കണക്കിന് പറമ്പ് എന്റെതാണ്, കൂടാതെ വീടുണ്ട്, കാറുണ്ട് അതും ഒന്നിൽ കൂടുതൽ. അപ്പോ ഞാൻ ജീവിതത്തിൽ വിജയിച്ചവനല്ലേ.?
അതേ ഒരർത്ഥത്തിൽ നീ ലോകത്തിന്റെ മുൻപിൽ വിജയിച്ചവനാ. എന്നാൽ നീ ശരിക്കും വിജയിച്ചവനാണോ..? അല്ല.. !
സുരേഷ് ചോദ്യ ഭാവത്തിൽ മധുവിനെ നോക്കി.?
സുരേഷേ.. ജീവിതവിജയം എന്നുപറയുന്നത് ഈ കാറിലോ, വീടിലോ, തൊടിയിലോ അല്ല.
പിന്നെ.?
ഒരു നിമിഷം നിനക്ക് ശൂന്യമായി ഇരിക്കാൻ സാധിക്കുമോ. അതായത് മനസ്സിൽ ഒന്നുമില്ലാതെ, ഭാരമില്ലാത്ത ഒരു മനുഷ്യനായി. !
മ്മ്.. നോക്കട്ടെ.
നിനക്ക് സാധിക്കില്ല. കാരണം, നിനക്ക് തൊടിയിൽ പണിയുന്നവർക്ക് കൂലി കൊടുക്കണം, വീട്ടിലേയ്ക്ക് ആവശ്യമുള്ള സാധനസാമഗ്രികൾ വാങ്ങണം. കുഞ്ഞുങ്ങൾ ക്ക് വേണ്ടുന്ന കാര്യങ്ങൾ ചെയ്യണം,
നിനക്ക് സമയാ സമയങ്ങളിൽ ഇൻസുലിൻ എടുക്കണം. പ്രഷറിന്റെ മരുന്ന് കൃത്യമായി കഴിക്കണം. പോരാത്തതിന് നിനക്ക് ഇഷ്‌ടപ്പെട്ട ഭഷണം പോലും കഴിക്കാൻ ശരീരം അനുവദിക്കില്ല.
ശരിയാണ് മധു. ഓരോ നിമിഷവും എന്റെ മനസ്സ് ഓരോന്നിന്റെയും പുറകെ പായുകയാണ്.
അതാണ് സുരേഷ് ഞാൻ പറഞ്ഞത്. ഒരാൾക്ക് കുറ്റബോധമില്ലാതെ, ഉത്കണ്ഠയി ല്ലാതെ, വേവലാതിയില്ലാതെ, നാളെയെ കുറിച്ചുള്ള വ്യാകുലതയില്ലാതെ, മനസ്സിൽ കലഹങ്ങലില്ലാതെ, അഹങ്കാരമില്ലാതെ..
"ശാന്തമായ മനസ്സോടെ ശൂന്യമായി ഒരുനിമിഷം ഇരിക്കാൻ സാധിച്ചാൽ, ആ ഒരുനിമിഷത്തെ ജീവിതമാണ് വിജയം. !"
സുരേഷ് ചിന്തയോടെ മധുവിനെ നോക്കി.
അങ്ങനൊരു വിജയത്തിലെത്താൻ നീയും ഞാനും ഇനിയും ഒരുപാട് മാനസികമായി വളരേണ്ടി ഇരിക്കുന്നു.
സുരേഷ് ശരിയാണ് എന്നർത്ഥത്തിൽ തല കുലുക്കി.
വിജയിച്ചവർ എന്ന് നമ്മൾ കരുതുന്ന പലരും സത്യത്തിൽ വിജയിച്ചവർ ആണോ...?
ആവോ..?? !
ജോളി വർഗീസ്.
###############################
No comments
Post a Comment
ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക