നല്ലെഴുത്ത്

The biggest ever archive in Malayalam Literature. 2.5 crores pageviews, 14000+ creations, 2000+authors and adding on....

New Books

Post Top Ad

Your Ad Spot

ചില മോഹങ്ങൾ


 ഹരിയെട്ടാ ഞാൻ സ്റ്റേഷനിൽ എത്തിട്ടോ......
സുമി.....നീ അവിടെ വെയ്റ്റ് ചെയ്യ്......ഞാൻ വണ്ടി വിളിച്ചു വരാം....
വേണ്ടാ...ദേ ഇവിടെ ധാരാളം വണ്ടികൾ ആളുകളെ കയറ്റി കൊണ്ടുപോകുന്നുണ്ട്.ഞാൻ വന്നോളാം...
കേരളത്തിലെ പെട്ടെന്നുള്ള ഹർത്താലും പണിമുടക്കും ഒന്നും നേരത്തെ പ്രവചിക്കാൻ പറ്റില്ലല്ലോ...
ട്രെയിനിൽ ഇരിക്കുമ്പോൾ തന്നെ ആളുകൾ പറഞ്ഞിരുന്നു.ഇന്ന് ഹർത്താൽ ആണ് കേരളത്തിൽ.എങ്ങനെ വീട്ടിലെത്തും എന്നൊക്കെ.....
രാവിലെ സ്റ്റേഷൻ എത്താറായപ്പോഴാണ് ഹരിയേട്ടന്റെ ഫോൻകോൾ.ഇന്ന് ഹർത്താലാ സുമി....വണ്ടി ഒന്നും ഉണ്ടാവില്ലെന്ന്.ഹൈദരാബാദിൽ നിന്നു വരുമ്പോൾ അറിഞ്ഞിരുന്നില്ല.അല്ലെങ്കിൽ ഈ യാത്ര ഒഴിവാക്കാമായിരുന്നു....ആ ഇനി പറഞ്ഞിട്ടെന്താ കാര്യം......
വീണ്ടും ഫോൺ റിങ് ചെയ്യുന്നത് കേട്ടപ്പോൾ നോക്കി ഹരിയേട്ടനാണ്....
ഹലോ.... ഹരിയെട്ടാ...ഞാൻ സ്റ്റേഷന്റെ പുറത്തുണ്ട്.... ആളുകൾ ഉണ്ട്.....ഞാൻ വന്നോളാം..... പേടിക്കണ്ട......
അപ്പോഴാണ് കുറെ ബൈക്കുകൾ അവിടെ കിടക്കുന്നത് കണ്ടത്.ആണുങ്ങളെല്ലാം ബൈക്കിൽ കയറി പോകുന്നത് കണ്ടു....
ഒന്നുരണ്ടു ബൈക്കുകൾ കൂടിയേ ബാക്കിയുള്ളൂ....
എന്തായാലും ഈ ലഗ്ഗേജ് വെച്ചു നടക്കാൻ പറ്റില്ല.ബൈക്കിൽ യാത്ര ചെയ്യുക എന്നത് തന്റെ ഒരു ആഗ്രഹവുമാണ്...
ജീവിതത്തിൽ ആദ്യമായി ഒരു ബൈക്കിൽ കയറാൻ പോകയാണ്. എത്ര തവണ ഹരിയേട്ടനോട് തന്റെ ഈ ആഗ്രഹം പറഞ്ഞിട്ടുള്ളതാണ്.ഒരിക്കലും തന്റെ ആഗ്രഹങ്ങൾക്ക് ഒരു വിലയും കല്പിച്ചിട്ടില്ലാത്ത മനുഷ്യൻ.എന്നാൽ താൻ എവിടെയെങ്കിലും പോയാലോ വരുന്നവരെ വിളിയായിരിക്കും...ഇറങ്ങിയോ,എവിടേംവരെയായി ,എത്താറായോ എന്നൊക്കെ ചോദിച്ചുകൊണ്ട്....ഇന്നലെ മുതൽ ഈ നിമിഷം വരെ എത്ര തവണ വിളിച്ചിട്ടുണ്ട്....
ഹലോ.... പോകുമോ....
ഉം....ചേച്ചി ഒറ്റക്കാ....
അതെ...
എവിടാ പോകേണ്ടത്....
തിരുവാങ്കുളം...
ആ പയ്യൻ തന്റെ ലഗ്ഗേജ് എടുത്തു ഫ്രണ്ടിൽ വെച്ചു....ചേച്ചി കേറിക്കോ...
തന്റെ ബൈക്കിലേക്കുള്ള കയറ്റം കണ്ടപ്പോൾ തന്നെ പയ്യൻ ചോദിച്ചു...
ആദ്യയിട്ടാ.....
എന്ത്.......
ബൈക്കിൽ...
ഉം.....
ചെറുക്കന്റെ മുഖത്തു എന്തോ ഒരു വളിച്ച ചിരി...
ഉം...എന്താ....
ഒന്നുല്ല ചേച്ചി.......കേറിക്കോ.....
താൻ കയറി ഗമയിൽ തന്നെ ഇരുന്നു.വണ്ടി സ്റ്റാർട്ട് ചെയ്തപ്പോൾ പെട്ടന്ന് താനൊന്നു കുലുങ്ങി....
ചേച്ചി പിടിച്ചിരിക്ക ണേ....
ഉം....ഉള്ളിൽ ചെറിയ ഭയം ഉണ്ടെങ്കിലും പുറത്തു കാണിക്കാൻ പോയില്ല...അപ്പോഴാണ് ഫോൺ വീണ്ടും ശബ്ധിക്കാൻ തുടങ്ങിയത്..
ചേച്ചി. ഫോൺ..... വണ്ടി നിർത്തണോ....
ഉം....ഒന്നു നിർത്ത്....
ഹരിയെട്ടാ വണ്ടി കിട്ടി....ഞാൻ വന്നോണ്ടിരിക്യ....
ഇനി വിളികണ്ട...കേൾക്കാൻ പറ്റില്യ....ഫോൺ സ്വിച്ച് ഓഫ് ചെയ്തു വെച്ചു...
എന്തിനാ ഇപ്പോൾ ഈ സമരം...
പെട്രോൾ വില,സാധനങ്ങളുടെ വില അതിനെതിരെ ഉള്ളതാ...
ചേച്ചി എവിടുന്നാ വരുന്നത്....
ഹൈദരാബാദ്....
ജോലിയാണോ....
അല്ലാ...
അവൻ സാമാന്യം നല്ല സ്പീഡിൽ തന്നെ വണ്ടി വിടാൻ തുടങ്ങി...
ചേച്ചി പിടിച്ചിരിക്ക ണേ....
ഉം...ഇയാള് പേടിക്കേണ്ട....
കുറച്ചു കഴിഞ്ഞപ്പോൾ തന്റെ ഭയമെല്ലാം പോയി.ബൈക്ക് യാത്ര അസ്വാധിക്കാൻ തുടങ്ങി എന്നതാണ് സത്യം...
തിരക്കില്ലാത്ത വഴിയിലൂടെ ബൈക്കി ലെ യാത്ര.......
വിട് എത്താറായപ്പോഴേക്കും അവനുമായി നല്ലൊരു ഫ്രണ്ട്ഷിപ്പ് ആയി എന്നു പറയുന്നതാകും ശരി...
ഗേറ്റിന്റെ പുറത്തു തന്നെ ഹരിയെട്ടൻ നിൽപ്പുണ്ടായിരുന്നു.....
തന്റെ ബൈക്കിലെ വരവ് അത്ര ഇഷ്ട്ടായി ല്ലെന്നു ആ മുഖം കണ്ടപ്പോഴെ മനസ്സിലായി...
ഓ...ഇതിലാണോ വന്നത്.....വേറെ വണ്ടിയൊന്നും കിട്ടിയില്ലേ....
കിട്ടിയതിൽ കേറി വന്നു....
എത്രയായി വിനോദ്.......
പണം വേണ്ടാ ചേച്ചി.....ഒരു സേവനമായി കൂട്ടിയാൽ മതി....
അവന്റെ ഫോൺ നമ്പർ താൻ സേവ് ചെയ്തു വെച്ചു....എപ്പോഴെങ്കിലും ആവശ്യം വന്നാലോ......
പേരും നാളും ഫോണും എല്ലാം കുറച്ചു നേരം കൊണ്ട് നീ മേടിച്ചോ.....
പിന്നെ...താനെന്തിനാ ബൈക്കിൽ വന്നത്....
പിന്നെ ഇത്ര കിലോമീറ്റർ നടന്നു വരാൻ പറ്റോ...
പിന്നെ ഹരിയെട്ടാ ഈ ബൈക്ക് യാത്ര നല്ല സുഖ ട്ടോ.....
ആ മുഖഭാവം താൻ ശ്രദ്ധിക്കുകയായിരുന്നു....
എത്ര വർഷമായി ഞാൻ പറയുന്നു ഒരു ബൈക്ക് മേടിക്കാൻ....
ഇനി ഇങ്ങനെ എന്തെങ്കിലും ഹർത്താലാ മറ്റോ ഉണ്ടായാൽ ഞാൻ ബൈക്കിലെ വരൂ...
എന്തായാലും പിറ്റേ ദിവസം വൈകുന്നേരം ഒരു ബൈക്കിന്റെ ശബ്ദം കെട്ടുകൊണ്ടാണ് താൻ വാതിൽ തുറന്നത്......
By.Santha

No comments:

Post a Comment

ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക

Post Top Ad

Your Ad Spot