നല്ലെഴുത്ത്

The biggest ever archive in Malayalam Literature. 2.5 crores pageviews, 14000+ creations, 2000+authors and adding on....

New Books

Post Top Ad

Your Ad Spot

സീമയ്ക്കൊരു സാരി


 ചേട്ടാ .... ഉജാല കളറിൽ പീച്ച് കളർ മിക്സ് ചെയ്തു വരുന്ന പോലൊരു സാരി വാങ്ങുമോ? ,,,, എനിക്ക് നല്ല തലവേദന ,കടയിലേക്ക് വരാൻ പറ്റുന്നില്ല" ,സീമ തൻ്റെ ഭർത്താവ് കൗശിക്കിനെ വിളിച്ചു പറഞ്ഞു .
അവളുടെ കുഞ്ഞമ്മയുടെ വകയിലെ ആങ്ങളയുടെ മകൻ്റെ മകളുടെ കല്യാണത്തിനു ഉടുക്കാനാണ് അവൾ കൗശിക്കിനെ വിളിച്ച് പറഞ്ഞത് .
" ഹോ ,ഭാഗ്യം ," 2 മണിക്കൂറിൽ തീരുന്ന കാര്യം 10 മിനിറ്റിൽ തീർക്കാമല്ലൊ ....! ,കൗശിക്ക് മനസ്സിൽ വിചാരിച്ചു .
അവൻ കാർ നേരെ കടയിലേക്ക് വിട്ടു .
കടയിൽ ചെന്ന് ഉജാലയിൽ പീച്ച് കളർ മിക്സ് ചെയ്തു വരുന്ന ഒരു സാരി തരാൻ കടയിലെ ചേച്ചിയോട് പറഞ്ഞു .
അവർ സാരിയെടുത്തു കൊടുത്തു .
അവർ കൊടുത്ത സാരിയുമായ് കൗശിക്ക് നേരെ വീട്ടിലേക്ക് കയറി ചെന്നു .
വാങ്ങിയ സാരി സീമയ്ക്കു നേരെ നീട്ടി .
കവർ പൊട്ടിച്ച സീമ ദേഷ്യത്തിൽ സാരി വലിച്ചെറിഞ്ഞിട്ട് പറഞ്ഞു .
" ഇത് പീച്ച് കളറാ ..." ഇതിൽ ഉജാല കളർ മിക്സിംഗ് വന്നിട്ടില്ല "
വലിയ ബഹളം .....
ബഹളത്തോട് ബഹളം ...
ഒടുവിൽ സഹിക്കെട്ട് സീമയുടെ അടുത്തേക്ക് വന്നിട്ട് കൗശിക്ക് ദേഷ്യത്തിൽ പറഞ്ഞു .
"കുറച്ച് ഉജാല മുക്കിയാ പോരെ "!
സീമ പിന്നെ മിണ്ടിയില്ല .
-----------------------
ഡോ റോഷിൻ

No comments:

Post a Comment

ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക

Post Top Ad

Your Ad Spot