നല്ലെഴുത്ത്

The biggest ever archive in Malayalam Literature. 2.5 crores pageviews, 14000+ creations, 2000+authors and adding on....

New Books

Post Top Ad

Your Ad Spot

കൂട്ടുകാരൻ്റെ പെങ്ങൾ | Dr Roshin


കൂട്ടുകാരൻ്റെ പെങ്ങളെ പ്രേമിച്ച് കല്യാണം കഴിക്കുന്നത് തെറ്റാണൊ?
സബീഷ് ക്യതേഷിനോട് ചോദിച്ചു .
"ടാ .... നിന്നെപ്പോലെ ഒരുത്തനു എൻ്റെ പെങ്ങളെ ഞാൻ കെട്ടിച്ച് തരില്ല " ,നിന്നെ ഞാൻ എൻ്റെ കുടുംബത്തിൽ കേറ്റില്ല " .
ക്യതേഷ് കലിപ്പായ് ....!
അല്ലേലും ,നിന്നെപ്പോലെ ഇരിക്കുന്ന നിൻ്റെ പെങ്ങളെ എനിക്ക് വേണ്ട ,സബീഷും തിരിച്ചു പറഞ്ഞു .
അല്ല ... പിന്നെ ഏത് കൂട്ടുകാരൻ? ,,, ക്യതേഷിനു ആകാംഷയായ് .
"അത് നമ്മടെ ,,, ടിബിൻ്റെ പെങ്ങൾ റ്റെസി .. ", നീ ഇത് എങ്ങനെയെങ്കിലും നടത്തിത്തരണം ", സബീഷ് നാണത്തോടെ പറഞ്ഞു .
ഇതു പറഞ്ഞ് തീർന്നതും
ടിബിൻ അങ്ങോട്ടേക്ക് വന്നു .
"എന്താടാ .... ഒരു ചർച്ച '' ,
ടിബിൻ അവരോട് ചോദിച്ചു .
"ടാ ... അതിപ്പൊ ,പാലിൽ ആരെങ്കിലും എലിവിഷം ഇടുമോ?" ,ക്യതേഷ്
ടിബിനോട് ചോദിച്ചു .
" ഇല്ല" ,ടിബിൻ പറഞ്ഞു.
"എന്നാ, നിൻ്റെ പെങ്ങളെ ഇവനു കെട്ടിച്ചു കൊടുക്കേണ്ട ആവശ്യമുണ്ടൊ? ക്യതേഷ് ടിബിനോട് ചോദിച്ചു .
കുറച്ച് നേരം മിണ്ടാതെ നിന്നിട്ട് ,ടിബിൻ പറഞ്ഞു, അവനും അവൾക്കും ഇഷ്ട്ടമാണെങ്കിൽ കെട്ടിച്ച് കൊടുക്കാം .
ഇത് കേട്ട് ക്യതേഷ് ,ടിബിനെ മാറ്റി നിർത്തി ചോദിച്ചു .
"നീ ..., എന്താ ഈ പറയുന്നത് " ,ഇവനു കെട്ടിച്ചു കൊടുക്കാനൊ! .. "
ടിബിൻ, ചിരിച്ചു കൊണ്ട് ,
ക്യതേഷിനോട് ചോദിച്ചു .
"സയനൈഡിൽ ഇച്ചിരി എലിവിഷം വീണാ ഒന്നും സംഭവിക്കില്ല ... അവള് സയനൈഡാടാ ......"
------------------------

ഡോ റോഷിൻ 

No comments:

Post a Comment

ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക

Post Top Ad

Your Ad Spot