നല്ലെഴുത്ത്

The biggest ever archive in Malayalam Literature. 2.5 crores pageviews, 14000+ creations, 2000+authors and adding on....

New Books

Post Top Ad

Your Ad Spot

മാതൃത്വം | Liji Jayalal

 

എന്റെ ആദ്യത്തെ എഴുത്ത് ആണ്.ഒരു വീഡിയോ കണ്ട് വെറുതെ കുത്തിക്കുറിച്ചതാണിത് തെറ്റുകുറ്റങ്ങൾ ഉണ്ടെങ്കിൽ തിരുത്തി തരണേ കൂട്ടുകാരെ.
അടുത്തിടെ ഞാൻ ഒരു ചെറിയ വീഡിയോ കണ്ടു നല്ല തടിയുള്ള ഒരു മധ്യവയസ്ക ഡാൻസ് കളിക്കുന്നത് അതിനെ കുറിച്ചു അല്ല പറഞ്ഞു വരുന്നത് അതിന്റെ താഴെ ആസ്ത്രീയുടെ തടിയെ വിമർശിച്ചു കൊണ്ടുള്ള ഒരു കമന്റ് കണ്ടതിനെ കുറിച്ചാണ് . ഞാനും നിങ്ങളും നമ്മളിൽ പലരും ഇത്തരം വീഡിയോകൾ കാണാറുണ്ട് ആസ്വദിക്കാറുണ്ട് ചിരിക്കാറുണ്ട്. ഇത് എഴുതുന്നത് കൊണ്ട് ഞാൻ ഒരു പുരുഷ വിരോധിയോ സ്ത്രീവാദിയോ അല്ല . ഒന്നു പറഞ്ഞോട്ടെ സുഹൃത്ത്ക്കളെ സ്ത്രീ എന്ന നാമം അതിന്റെ പൂർണ്ണതയിലെത്തുന്നത് മാതൃത്വം എന്ന അവസ്ഥയിലെക്ക് അവളെ ത്തുമ്പോഴാണ്. തന്റെ കുഞ്ഞിനെ പത്തു മാസം ഉദരത്തിൽ പേറുമ്പോൾ ആ കാലയളവിൽ തനിക്കു മാത്രമല്ല തന്റെ കുഞ്ഞിനും കൂടി വേണ്ടിയാണ് അവൾക്ക് ഭക്ഷണം കഴിക്കേണ്ടി വരിക അപ്പോളവൾ തന്റെ ശരീര ഭാരത്തെ കുറിച്ച് ആലോചിക്കുന്നു കൂടിയുണ്ടാകില്ല .തന്റെ മാറിടത്തിന്റെ ആകാര ഭംഗി നഷ്ടപ്പെടുമോ എന്നു വേവലാതിപ്പെട്ടിട്ടല്ല ഒരു അമ്മയും തന്റെ കുഞ്ഞിന് മുലപ്പാൽ പകർന്നു കൊടുത്തിട്ടുണ്ടാവുക.
പത്തു മാസം ഒരു കുഞ്ഞു കിടന്ന ഏതൊരു വയറും ചാടുമെന്ന് ഇനിയും അറിയാത്ത ആളുകളോ, സുഹൃത്ത്ക്കളെ തന്റെ കുഞ്ഞിനു മുലപ്പാൽ നൽകിയ ഏതൊരു മാറിടത്തിന്റെയും ആകാരഭംഗി നഷ്ടപ്പെടും സുഹൃത്തേ അതുകൊണ്ട് അമ്മമാരായ സ്ത്രീകൾക്ക് ബോഡി ഷെയിം ഉണ്ടാകില്ല മറിച്ച് അഭിമാനമേ ഉണ്ടാകു . എല്ലാ സ്ത്രീകളും സുന്ദരിമാരാടോ മനസ്സുകൊണ്ട് അവൾ അഭിമാനത്തോടെ അവളുടെ മാതൃത്വത്തിനു പകരം കൊടുത്തതാണവളുടെ ആകാരവടിവ്. നിങ്ങൾ കളിയാക്കിക്കൊളു ഇനിയും ഇനിയും ആവോളം തളരില്ല ഒരിക്കലും മാതൃത്വം .സ്ത്രീ അമ്മയാണൾ, ഭാര്യയാണവൾ, സഹോദരിയാണവൾ മകളാണവൾ മനക്കരുത്തുള്ളവളാണവൾ തളരില്ലൊരിക്കലും അടി പതറില്ല മാതൃത്വം........

Written by

No comments:

Post a Comment

ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക

Post Top Ad

Your Ad Spot