നല്ലെഴുത്ത്

The biggest ever archive in Malayalam Literature. 2.5 crores pageviews, 14000+ creations, 2000+authors and adding on....

New Books

Post Top Ad

Your Ad Spot

ആദ്യരാത്രിയിലെ പാല് | Dr Roshin

 

അന്ന് ആ ആദ്യരാത്രിയിൽ തൻ്റെ മുന്നിലിരിക്കുന്ന പ്രസീതയെ നോക്കി പങ്കജ് പറഞ്ഞു ,,,
" പാല് പെങ്ങടെ മകൻ ഭീമൻരാജ് കുടിച്ച് തീർത്തു " .
പ്രസീത മൈൻ്റ് ചെയ്യാതെ ഇരിക്കുന്നു .
പ്രസീതയുടെ വിഷമം മനസ്സിലാക്കിയ പങ്കജ് വീണ്ടും പറഞ്ഞു ...
"ഭീമൻ രാജ് ഒരു ദിവസം 2 ലിറ്റർ പാല് കുടിക്കും ,പാവത്തിന് ഇന്ന് ഒരു ലിറ്റർ പാലെ കുടിക്കാൻ കിട്ടിയുള്ളൂ ... "
പ്രസീത മിണ്ടാതെ തല കുനിച്ചിരുന്നു .
പങ്കജ് അല്പം വിഷമത്തോടെ പറഞ്ഞു .
"മോൾക്ക് വിഷമമായെങ്കിൽ ഞാൻ ,ജാനകി ചേച്ചിടെ പശുവിനെ കറന്നു പാലെടുപ്പിക്കാം " .
പ്രസീത മിണ്ടാതെ ദൂരേയ്ക്ക് നോക്കി നിന്നു .
ഇത്തവണ പങ്കജിനു ദേഷ്യം വന്നു .
"എല്ലാത്തിനും കാരണം, ആ ഭീമൻ രാജാണ് ,പന്ന കൊച്ച് ,4 വയസ്സുള്ളൂ ... ഒരു ലിറ്റർ പാലാ ആ വയറൻ കേറ്റിയത് " .
പ്രസീത മിണ്ടി ...
"
ഒന്നല്ല ... അര ലിറ്റർ പാലാണ് ഭീമൻ കേറ്റിയത് .
" അപ്പോ ,ബാക്കി ...? "
പങ്കജ് ചോദിച്ചു .
" അത് ദാഹിച്ചപ്പോ ,,, ഞാൻ എടുത്തു കുടിച്ചു " ,പ്രസീത നാണത്തോടെ പറഞ്ഞു .
പങ്കജ് കട്ടിലിൽ ചാരി ഇരുന്നു പറഞ്ഞു .
" ദാഹിക്കുമ്പോ ... ഞങ്ങടെ നാട്ടിലൊക്കെ വെള്ളാ ... കുടിക്കാറ്" .
" ഞാൻ ദിവസം ഒരു ലിറ്റർ പാല് കുടിയ്ക്കും പ്രസീത മുല്ലപ്പൂ പിച്ചിക്കൊണ്ട് പറഞ്ഞു " .
ഈ സമയം ,പങ്കജിൻ്റെ പെങ്ങൾ കതകിൽ തട്ടി പുറത്ത് നിന്നു കൊണ്ട് പറഞ്ഞു .
"ടാ .. നാളെ തൊട്ട് ഒന്നര ലിറ്റർ പാല് പറഞ്ഞിട്ടുണ്ട്,
ഏട്ടനു ട്രാൻസറായ് ,ഞാനും ഭീമനും മൂന്ന് മാസത്തേക്ക് ഇവിടെ കാണും ,അതോണ്ടാ ..."
അകത്തിരുന്നു കൊണ്ട്
പങ്കജ് പറഞ്ഞു .
" അതു വേണ്ട ചേച്ചി ,, നാളെ ഞാൻ ഒരു പശുവിനെ വാങ്ങുന്നുണ്ട് " .
-----------------------
ഡോ റോഷിൻ

No comments:

Post a Comment

ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക

Post Top Ad

Your Ad Spot