ഒട്ടാൽജിയ എഴുതിക്കഴിഞ്ഞപ്പോൾ കോളജി ലെ ചില ഓർമ്മകൾ എന്നെത്തേടി എത്തി ത്തുടങ്ങി. ....അതിൽ ലീവ് ആപ്ലിക്കേഷൻ സംബന്ധിച്ച ചില രസകരമായ ഓർമ്മകൾ തന്നെയാണ് .. ഒപ്പം അന്നത്തെ നമ്മുടെ
പ്രിൻസിപ്പാളായ വിജയരാഘവൻസാറിനെ
പറ്റിയും ഓർത്തു ഞാൻ ..
വിജയരാഘവൻ സാറിനെ പറ്റി പറയുമ്പോൾ
ഇതൊരു കളിയാക്കലായി എടുക്കരുതെന്ന്
അപേക്ഷയുണ്ട്ട്ടോ .. വളരെ നിഷ്കളങ്കനും
സാത്വികനുമായ ഒരു മാന്യൻ .ഞാൻ ഒരു പാട്
ബഹുമാനിച്ചിരുന്നു സാറിനെ ... സാറിൻ്റെ
ഇംഗ്ലീഷ് ക്ലാസിൽ സംസാരിക്കാതെയിരുന്ന് ക്ലാസ് ശ്രദ്ധിക്കുന്ന ചുരുക്കം ചിലരിൽ ഞാനും പെടുമായിരുന്നു .. സ്പോക്കൺ ഇംഗ്ലീഷ് ക്ലാസ് എന്നും പറഞ്ഞ് കോളജ് വിട്ട ശേഷം ഒരു മണിക്കൂർ സാറിൻ്റെ ക്ലാസ് ഉണ്ടാവാറു ണ്ടായിരുന്നു .മാക്സിമം പത്ത് കുട്ടികൾ മാത്രം ഉണ്ടാവുമായിരുന്ന ആ ക്ലാസിൽ ഞാൻ എന്നും ഹാജരായിരുന്നു ... വിജയരാഘവൻ സാറിൻ്റെ ഏറാൻ മൂളി എന്ന് എൻ്റെ ഫ്രണ്ട്സ് എന്നെ കളിയാക്കുമായി രുന്നു ..
ബ്രണ്ണൻ കോളേജിൽ നിന്ന് റിട്ടയർ ചെയ്ത ശേഷം നമ്മുടെ കോളജിൻ്റെ പ്രിൻസിപ്പാൽ
സ്ഥാനം ഏറ്റെടുത്തതായിരുന്നു അദ്ദേഹം ..
ചിന്മയാ മിഷൻ്റെ ആയത് കൊണ്ട് തന്നെ
കോളജ് ഭയങ്കര സ്ട്രിക്ട് ആയിരുന്നെന്ന്
പറഞ്ഞിരുന്നല്ലോ .. ലഞ്ച് ബ്രേക്കിന് അടുത്ത് താമസിക്കുന്ന ചില കുട്ടികൾ വീട്ടിൽ പോയി ലഞ്ച് കഴിച്ചു വരും .അങ്ങനുള്ളവർക്കേ ഗേറ്റി
നു വെളിയിൽ പോകാൻ അനുവാദമുള്ളൂ .
ബെല്ലടിച്ചാൽ ഉടൻ ഗേറ്റ് അടച്ചിടും ..
ഏതെങ്കിലും പരീക്ഷയിൽ തോറ്റാൽ റിപ്പോർട്ട് കൊണ്ട് പ്രിൻസിപ്പാളിനെ കണ്ട് ബോധിപ്പിക്കണം ."എന്ത് കൊണ്ട് തോറ്റു , എന്ത് കൊണ്ട് ആബ്സൻ്റ് "ആയി എന്നൊ ക്കെ അദ്ദേഹത്തോട് പറയണം .ചിലപ്പോ രക്ഷിതാക്കളെ വിളിച്ചോണ്ട് ചെല്ലാൻ പറയും .. മൊത്തം പുലി വാലാന്നേ ...!!
ചില പെൺകുട്ടികൾക്ക് ലവ് ലെറ്റർ വരും
തപാൽ വഴി .. അത് ഓഫീസിൽ നിന്ന് നേരേ
പ്രിൻസിപ്പാളിൻ്റെ അടുത്തേക്കാണ് പോവു ക .അത് തുറന്ന് വായിച്ചിട്ട് സാർ തീരുമാനി ക്കും അതിൻ്റെ ഉടമസ്ഥയ്ക്ക് കൊടുക്കണോ
വേണ്ടയോ എന്ന് ..
അങ്ങനെയിരിക്കുന്ന സമയത്താണ് ഞാൻ
ചെവി പ്രശ്നത്തിൻ്റെ പേരിൽ പരീക്ഷയ്ക്ക്
അവധിയെടുക്കുന്നത് .( ഹാ അത് തന്നെ . ഒട്ടാൽജിയ ).. റിപ്പോർട്ട് കിട്ടിയപ്പോ ഒരു പരീ ക്ഷയ്ക്ക് ലീവ് ആയതിൻ്റെ പേരിൽ
പ്രിൻസിപ്പാളിൻ്റെ മുന്നിൽ എന്ത് കൊണ്ട് ലീവ്
ആയി എന്നത് കാര്യകാരണസഹിതം വിവരി ക്കണം .ചിലപ്പോ സാറിൻ്റെ ചീത്ത നല്ലവണ്ണം
കേൾക്കേണ്ടി വരും .
അന്ന് ഞാൻ ഓഫീസി ലേക്ക് ചെല്ലുമ്പോ ലീവെടുത്ത വേറെ ചിലരും റിപ്പോർട്ടും പിടിച്ചു നിൽപ്പുണ്ടായിരുന്നു ... ആബ്സെൻ്റ് ആയതിൻ്റെ കാരണം ചോദിച്ചപ്പോൾ ഓരോരുത്തർക്കും ഓരോ കാരണങ്ങളുണ്ട് . ഒരാൾക്ക് ചേട്ടൻ്റെ കല്ല്യാണം ആയിരുന്നെ ങ്കിൽ മറ്റെയാൾക്ക് അമ്മൂമ്മ മരിച്ചു , മൂന്നാമ ത്തെയാൾ മംഗലാപുരം പോയിട്ട് ... ഓരോ കാരണത്തിനും സാർ ഉഷാറായി ചീത്ത പറ ഞ്ഞു കൊണ്ടിരുന്നു .എനിക്ക് നിന്ന നിൽപിൽ ക്ഷീണം വരാൻ തുടങ്ങി .. പേടിച്ചിട്ട് തന്നെ .. മൂന്നു പേരുടെയും ക്വാട്ട കഴിഞ്ഞപ്പോ അവർ പോയി .സാർ എൻ്റെ നേരേ നോക്കി ... ഇനിയും ആരെങ്കിലും ഉണ്ടായെന്ന് തിരിഞ്ഞു നോക്കി ഉറപ്പു വരുത്തിയ ശേഷം ഞാൻ റിപ്പോർട്ട് കാർഡ് സാറിൻ്റെ നേരേ നീട്ടി ... റിപ്പോർട്ട് കാർഡ് ഒന്ന് ഓടിച്ച് നോക്കിയ ശേഷം അദ്ദേഹം എൻ്റെ നേരേ നോക്കി ..
"ഒരു പേപ്പറിന് ലീവ് .എന്താ കാര്യം ?"
"ചെവി വേദന."
അത്രയും നേരം രോഷാകുലനായിരുന്ന സാർ
പെട്ടെന്ന് ശാന്തനായി .. ആ മുഖത്ത് കരുണ
യോ വേറെന്തൊക്കെയോ ചേർന്ന ഭാവങ്ങൾ തെളിഞ്ഞു..
"ചെവിവേദനയോ ? പെൻസിലോ പെന്നോ
ചെവിയിലിടാറുണ്ടോ ?.."
"ഇല്ല സർ"
"ഒരിക്കലും അങ്ങനൊന്നും ചെയ്യരുത് .. അങ്ങനെ ഇട്ടിട്ടാണ് എൻ്റെ ചെവി ഞാൻ നശിപ്പിച്ചത് .കേൾവിക്കുറവ് വരെ വന്നു .. ഡോക്ടരെ കാണിച്ചില്ല ?
"കാണിച്ചിരുന്നു സാർ .. ആൻ്റിബയോട്ടിക്കും ഡ്രോപ്സും തന്നു .."
"നല്ലോണം ശ്രദ്ധിക്കണം .. എന്നാ പൊക്കോ ളൂ"
ഞാൻ സ്വപ്നലോകത്തിലെന്ന പോലെ ഓഫീ സിന് വെളിയിലിറങ്ങി .. അത്രയും നേരം സാറിൻ്റെ രൗദഭാവം കണ്ടു പേടിച്ച് ബോധം പോകുമെന്ന് വിചാരിച്ചിരിക്കുമ്പോഴാണ് സാറിൻ്റെ ഈയൊരു രൂപം ഞാൻ കാണു ന്നത് ശാന്തസ്വരൂപനായ വിജയരാഘവൻ സാർ ... ഇതെന്ത് മറിമായം !!
അന്ന് ഞാനൊരു കണ്ടു പിടുത്തം നടത്തി ..
സാറിന് ചെവിയും ചെവിവേദനയും വീക്നെ സ്സ് ആണ് .. അന്ന് മുതൽ എപ്പോൾ ലീവെടു
ത്താലും എന്തിന് ലീവെടുത്താലും എനിക്ക്
ചെവിവേദന തന്നെ ..
അന്ന് ക്ലാസ്സിൽ ചെന്ന് ഫ്രണ്ട്സിനോടൊക്കെ
പറഞ്ഞു ,"ഇനി എന്ത് വന്നാലും ചെവിവേദന യിൽ പിടിച്ചോ" എന്ന് ....
അതിനു ശേഷം ഏതോ ഒരു ടേമിൽ ലീവെടു
ത്ത് റിപ്പോർട്ട് കാർഡിൽ ആബ്സെൻ്റ് അടയാളം കിട്ടിയ ചിലർ ഒന്നിച്ച് പ്രിൻസിപ്പാ ളിൻ്റെ മുന്നിലെത്തി .അക്കൂട്ടത്തിൽ റീനയുമു ണ്ടായിരുന്നു .. ചെവിവേദന എന്നും പറഞ്ഞ് ആപ്ലിക്കേഷനെഴുതി വാങ്ങിയവൾ .. പോയി കുറച്ചു കഴിഞ്ഞ് വളരെ വിഷമത്തോടെ ക്ലാസിൽ തിരിച്ചെത്തി ..കണ്ടപാടെ വളരെ പ്രതീക്ഷയോടെ ഞാൻ ചോദിച്ചു ..
"എന്തായി ? സാർ ചീത്ത പറഞ്ഞോ ?"
ഇല്ല എന്ന മറുപടി പ്രതീക്ഷിച്ച ,എന്നോടവൾ
പറഞ്ഞു
"നാളെ അച്ഛനെ കൂട്ടിച്ചെല്ലാൻ പറഞ്ഞു .".
ഞാനന്തം വിട്ടു .. ചെവിവേദന എന്നു പറ ഞ്ഞാൽ അലിയാത്ത മനസ്സോ വിജയരഘവ ൻ സാറിന് ..എന്തോ എവിടെയോ ഒരു പന്തി കേട് ..
"നീ തെളിച്ച് പറ കുട്ടീ .എന്താണ്ടായേ ?"
"എണേ സാറിന് ചെവിവേദന എന്ന് കേട്ടാൽ
ഭയങ്കരം സിമ്പതി ആണെന്ന് നീ ആരോടൊ ക്കെയാ പറഞ്ഞിട്ടുള്ളത് ?"
"എന്തേ ?"
"അല്ല ഇന്ന് ഈ ക്ലാസിന്ന് അഞ്ച് പേര് സാറി ൻ്റെ മുന്നിൽ ചെന്നു .. എല്ലാവരും ചെവി വേ ദന എന്ന് പറഞ്ഞു .സാറിന് ദേഷ്യം വന്നു .. ഗെറ്റൗട്ട് അടിച്ചു .. അച്ഛനെ കൂട്ടിക്കൊണ്ടു
ചെന്നിട്ട് ക്ലാസിൽ കയറിയാ മതീന്നും പറ ഞ്ഞു"
യഥാർത്ഥത്തിൽ ചെവിവേദന അനുഭവിക്കു ന്ന എനിക്കു പോലും രക്ഷയില്ലാതായി ..
എൻ്റെ ഒട്ടാൽജിയ ഭഗവാനേ ... കാത്തോള ണേ ...അവൾക്ക് ചെവിവേദന എന്ന് എഴുതി ക്കൊടുക്കാൻ തോന്നിയ പൊട്ട ബുദ്ധി ഓർത്ത് ഞാൻ നെടുവീർപ്പിട്ടു ...
നീതി
No comments
Post a Comment
ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക