നല്ലെഴുത്ത്

The biggest ever archive in Malayalam Literature. 2.5 crores pageviews, 14000+ creations, 2000+authors and adding on....

New Books

Post Top Ad

Your Ad Spot

ഉത്തരക്കടലാസും പ്രണയലേഖനവും


കല്യാണം കഴിഞ്ഞ് സന്ദീപും ആതിരയും ആ കൊച്ചു വീട്ടിൽ താമസിക്കുന്നതിനിടയിൽ ,ആതിര വീടുമൊത്തം തൂത്ത് വാരണം എന്ന ഒരു തീരുമാനമെടുത്തു .
പൊതുവേ മടിച്ചിയായ ആതിരയുടെ ആ തീരുമാനം സന്ദീപിനെ ഞെട്ടിച്ചു .
എന്നാലും അവനും കൂടി സഹായിക്കാമെന്ന് ഏറ്റു .
അങ്ങനെ അവർ പ്രവർത്തനം ആരംഭിച്ചു .
സന്ദീപ് പണ്ട് മുതലെ ഒരു പഠിപ്പിസ്റ്റായിരുന്നു.
വൃത്തിയാക്കുന്നതിനിടയിൽ വീട്ടിൽ നിന്ന് സന്ദീപിൻ്റെ പഴയ ഉത്തരക്കടലാസുകൾ സന്ദീപിനു കിട്ടി .പൊതുവേ മലയാളം പരീക്ഷയ്ക്ക് ഫുൾ മാർക്ക് കിട്ടിയിരുന്ന സന്ദീപ് കിട്ടിയ മലയാളം പേപ്പർ പൊക്കി പിടിച്ച് ഭാര്യയെ കാണിച്ചു കൊണ്ട് ഷോ ഇട്ടു .
ഇതൊക്കെ എന്ത് എന്നൊരു ലൈൻ .
ഭാര്യ ഇതൊക്കെ കണ്ട് തൻ്റെ കെട്ടിയോൻ ഒരു ഒ എൻ.വി യാണെന്നൊരു ലൈനിലും .
വീണ്ടും വീട് അങ്ങനെ വ്യത്തിയാക്കി വരുന്നതിനിടയിൽ ഭാര്യയായ ആതിരയ്ക്ക് ദേണ്ടെ കിട്ടുന്നു ഒരു പ്രണയ ലേഖനം .
ഭാര്യയുടെ കയ്യിൽ താൻ എഴുതിയ പഴയ അഡൽസ് ഒൺലി പ്രണയലേഖനം കണ്ട സന്ദീപ് ബുദ്ധി കയ്യിൽ നിന്നിട്ടു പറഞ്ഞു .
'' ആതു... ഇതെൻ്റെ കൂട്ടുകാരൻ്റെ ആണ് " .
പക്ഷെ അതിലും ബുദ്ധിമതിയായ ഭാര്യ ...
അവിടെ ഇരുന്ന ഉത്തരകടലാസും പ്രണയ ലേഖനവും ഒന്ന് കയ്യക്ഷര താരതമ്യം നടത്തി കൊണ്ട് പറഞ്ഞു .
" ഏട്ടൻ്റെ പരീക്ഷയൊക്കെ കൂട്ടുകാരനാണൊ എഴുതിയിരുന്നത് " .
സന്ദീപ് ....
ഭിത്തിയിലെ പെയ്ൻ്റ് ചുരണ്ടി മിണ്ടാതെ നിന്നു.
-------------------------
ഡോ റോഷിൻ

No comments:

Post a Comment

ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക

Post Top Ad

Your Ad Spot