നല്ലെഴുത്ത്

The biggest ever archive in Malayalam Literature. 2.5 crores pageviews, 14000+ creations, 2000+authors and adding on....

New Books

Post Top Ad

Your Ad Spot

ന്യൂ ജനറേഷൻ ആപ്പ്!!!


 റീനാമ്മയുടെ ഹൈ ഹീൽഡ്‌ ചെരിപ്പ് സിബിച്ചന്റെ കാലിൽ അമർന്നപ്പോളാണ് സിബിച്ചനു തങ്ങൾ കല്യാണ വിരുന്നിന് വന്നതാണെന്നുള്ള പരിസ്സരബോധം ഉണ്ടായത്......

ഭാര്യയുടെ ഓരോ ചവിട്ടിന്റെയും രീതിയും ഓരോരോ സിഗ്നൽ ആണ്. ഇതിപ്പോൾ ഇത്തിരി കടുപ്പത്തിലാണ്.... സീരിയസ് ആണ് പ്രശനം... മിക്കവാറും സിബിച്ചന്റെ നിഷ്ക്കളങ്ക നിൽപ്പും വായിനോട്ടവും ആൾക്കൂട്ടത്തിൽ മണ്ടത്തരം പറയുകയും ചെയ്യുമ്പോഴാണ് ഇതുപോലുള്ള സിഗ്നലുകൾ സാധാരണ വരിക...
ചുറ്റും നോക്കി.. എല്ലാം ഓക്കയാണ്.. ഇട്ടിരിക്കുന്ന ഡ്രസ്സ്‌ ഒക്കെ വടിപോലുണ്ട്....
ഒരു കൊച്ച് കയ്യിലും ബാക്കിയുള്ള രണ്ടെണ്ണം തന്റെ കൈപിടിച്ചും നിൽപ്പുണ്ട്... അപ്പോൾ ഇതൊന്നുമല്ല റീനാമ്മയുടെ പ്രശ്നം....
എന്താന്നുള്ള ഭാവത്തോടെ റിനായെ നോക്കിയ സിബിക്ക് ദഹിപ്പിക്കുന്ന നോട്ടവും.....
ത്രെഡുചെയ്ത് മേക്കപ്പ് ഇട്ട പുരികം മുന്നോട്ട് നീട്ടിയിട്ട്.......നിങ്ങടെ അപ്പച്ചനെ നോക്ക് മനുഷ്യാ....... നാണക്കേടാകുമല്ലോ ദൈവമേ......
അപ്പൻ ആൾക്കാരുടെ ഇടയിൽക്കൂടി വീട്ടിലെ കൃഷി പണിക്കാരോട് പണികൾ പറഞ്ഞു കൊടുക്കയുകയാണ്... സിബിക്ക് ഒന്നും മനസ്സിലായില്ല...
ലണ്ടനിൽ നേഴ്സ് ആയ റീനാമ്മയുടെ കുടുംബത്തിലെ ലാസ്റ്റ് കല്യാണമാണ് പൊടിപൊടിക്കുന്നത്...
പൊങ്ങച്ചത്തിനു ഒരു കുറവുമില്ലാത്ത റീനാമ്മ നിന്ന് തിളയ്ക്കുകയാണ്.... അപ്പനോടിങ്ങു വരാൻ പറ... ആ പീറ ഫോണുമായി നടന്നു മനുഷ്യനെ നാണം കെടുത്താനായിട്ട്...
ഒരു തരത്തിൽ അപ്പനെയും അമ്മച്ചിയെയും മൂന്നു പിള്ളേരെയും പള്ളിയിൽ നിന്നും വീട്ടിലെത്തിച്ച കഷ്ടപ്പാട് സിബിച്ചനെ അറിയൂ...
രാത്രിയിൽ ഇതിന്റെ ബാക്കി കാണും...
റീനാമ്മ വൈകിട്ടു കുരിശുവര കഴിഞ്ഞു രാവിലത്തെ പ്രശ്നം ചർച്ചക്കിട്ടു.....
അപ്പച്ചനും അമ്മച്ചിയും ഞങ്ങൾക്ക് നാണക്കേടുണ്ടാക്കി വെക്കല്ലേ...
ആർക്കും കാര്യം മനസ്സിലായില്ല......സിബിച്ചനും......
റീനാമ്മ വയലന്റ് ആണ്......അതുമാത്രമാണ് കിട്ടിയ ഏക ക്ലൂ......
സിബിക്കറിയാം അപ്പോൾ സൈലന്റ് ആകുന്നതാണ് ബുദ്ധി...
അപ്പച്ചാ....അമ്മച്ചീ...
എന്തോന്നാടി റീനാമ്മോ.... പറയടി... നീ...
നിങ്ങൾക്കൊരു ഫേസ്ബുക് ഉണ്ടോ.... മെസ്സന്ജർ ഉണ്ടോ....
വാട്സാപ്പ് ഉണ്ടോ...
ടെലഗ്രാം ഉണ്ടോ...
imo ഉണ്ടോ.....
അപ്പോൾ കുഞ്ഞു ഫോൺ ആണ് ഇന്നത്തെ വില്ലനും....... പ്രശ്നക്കാരനും..... നന്നായി...
10 വർഷം മുൻപ് ഈ കുഞ്ഞു ഫോൺ ആഡംബര വസ്തുവായിരുന്നെന്നു എല്ലാരും മനപ്പൂർവം മറക്കുന്നു...
അന്നു രാത്രി തന്നെ തീരുമാനം ആയി.... രണ്ടുപേർക്കും പുതിയ ടച്ച് ഫോൺ....
എല്ലാ ബുക്കുകളും, ആപ്പുകളും സെറ്റാക്കി കൊടുത്ത് പഠിപ്പിക്കേണ്ട ഉത്തരവാദിത്തം സിബിച്ചനും പിള്ളേർക്കുമായി....
ബാങ്കിലെ പാസ്സ് ബുക്കെന്നും...
പലചരക്ക് കടയിലെ പറ്റു ബുക്കെന്നും....
കേട്ടിട്ടുള്ളവർ..... ആ നാട്ടിൻപുറത്തുകാർക്ക് പുതിയ ഒരു ബുക്ക്കൂടി സ്വന്തമായി..കിട്ടി .....
#ഫേസ്ബുക്ക്‌.......
പത്തു ദിവസ്സം കൂടി ലീവുണ്ട്.....
അതിനുള്ളിൽ എല്ലാം പഠിപ്പിച്ചുകൊടുത്ത്.....
അവരെ ന്യൂ ജനറേഷൻ ആക്കണം....
അടുത്ത ഒരു വർഷത്തേക്ക് ഉള്ള
ഫാദേഴ്‌സ് day,...
മദേഴ്‌സ് day,.....
ഫാമിലി day......
അങ്ങനെ ഒരു വർഷത്തത്തേക്കുള്ള എല്ലാ ഫോട്ടോകളും സെൽഫികളും പോകുന്നതിനു മുന്നേ എടുക്കണം....
അത് റീനാമ്മക്ക് നിർബന്ധമാണ്....
ലണ്ടൻ ഫാമിലി.. ഫ്രെണ്ട്സ്... നേഴ്സസ്...
തുടങ്ങിയ ഗ്രൂപ്പുകളി ഇട്ട് ലൈക്കും കമന്റും നേടി ജയിക്കണം...
അങ്ങനെ 60 വയസ്സുള്ള മറ്റത്തിൽ ദേവസ്യ ഇപ്പോൾ
#ഡേവിസ്_മറ്റവും......
ഭാര്യ മേരിക്കുട്ടി മാമോദീസ മുങ്ങി.....
#ആൻ_മേരിയും ആയി....
നാലു ദിവസ്സത്തെ കഠിന പരിശീലനം കൊണ്ട് സ്വയം തോണ്ടാനും.....
കോൾ എടുക്കാനും.....
ആൾക്കാരെ വിളിക്കാനും..
വീഡിയോ കോൾ ചെയ്യാനും....
ഇംഗിളിഷ്... മംഗ്ളീഷ്....
ഭാഷകൾ ടൈപ്പ് ചെയ്യാനും....
മിസ്റ്റർ ഡേവിസ്സും..ആൻ മേരിയും പഠിച്ചു....
റീനാമ്മയും സിബിച്ചനും പിള്ളേരും ലണ്ടനിലേക്ക് വിമാനം കയറിയപ്പോൾ തന്നെ.....ആൻ മേരിക്ക്‌ 600 നു മുകളിൽ ഫേസ്ബുക് ഫ്രണ്ട്സ്സും കുറെയധികം ഗ്രൂപ്പുകളിലും മെംബർ ആയി അഡ്മിഷനും കിട്ടിയിരുന്നു.......
എല്ലാ ദിവസ്സവും റീനാമ്മ ഓഡിയോ, വീഡിയോ കോൾ ഒക്കെ വിളിച്ചും.... ഫേസ്ബുക്ക്‌ പോസ്റ്റുകൾ നോക്കിയും അമ്മായിയമ്മയുടെയും അപ്പന്റെയും പുരോഗതിക്ക്‌ മാർക്കിടും....
റീനാമ്മ ഡ്യൂട്ടിക്ക് പൊയ്ക്കഴിഞ്ഞാൽ സിബച്ചനു പിള്ളേരെ നോട്ടവും....വീട്ടുപണിയും....സ്കൂൾ,....
ട്യൂഷൻ....ഡ്രോപ്പുകൾ എല്ലാം കഴിഞ്ഞിട്ട് ... ഒരു കുഞ്ഞു നോട്ടുബുക്ക് എടുക്കാൻപോലും സമയം കിട്ടാറില്ല.....
സിബിച്ചന്.....തന്റെ ലണ്ടൻ ആഗ്രഹം സാധിച്ചുതന്ന ഭാര്യയോട് ഒരു പിണക്കവും പരിഭവവുമില്ല....ഇതെല്ലാം ലണ്ടനിൽ സർവ്വ സാധാരണമാണ്...എന്നാണ് സംസാരം....
മാസമൊന്നു കഴിഞ്ഞു....ദേവസ്യയുടെ ഇരിപ്പിടം മുൻവശത്തും മേരിക്കുട്ടിയുടെ അടുക്കളയുടെ പുറകിലത്തെ വർക്ക്‌ ഏരിയയിലുമാണ്....
പുറകിൽ നിന്നും നോക്കിയാൽ കെട്ടിയോനും കെട്ടിയോളും
#വെറ്റിലയിൽ_ചുണ്ണാബ് തേക്കുന്നതായേ തോന്നൂ.....
ഫോൺ താഴെവെക്കാൻ സമയമില്ല...
സ്വയം ഫോട്ടോസ് എടുക്കാനും ഗ്രൂപ്പിൽ ഇടാനും 8K യും 10K യും ലൈക്കുകൾ നേടാനും ആൻമേരി പഠിച്ചു...
ഡേവിസ് ഇപ്പോളും പരിശ്രെമിക്കുന്നു...
K യ്ക്കും കമന്റിനും വേണ്ടി....
ആൻ മേരിയെന്ന മേരിക്കുട്ടിയുടെ പ്രൊഫൈൽ പിക്ചറിനു പ്രായം കുറയും തോറും ഫ്രെണ്ട്സ് റിക്വിസ്റ്റും കുതിച്ചുയർന്നു....
4999 ആയപ്പോളേക്കും ഫേസ്ബുക്കിൽ നിന്നും കോൾ വന്നു 5001 ആയാൽ ഇതൊരു പേജ് ആക്കിക്കളയുമെന്നറിയിച്ച്.....
ദേവസ്യ #റിക്വിസ്റ്റ് അയച്ചു #റിസൾട്ട്‌ കാത്തിരിക്കുന്നു.. ഇപ്പോളും 1600 മാത്രം.....
ഭാര്യ ഇടുന്ന ഓരോ പോസ്റ്റിനും, ഫോട്ടോയ്ക്കും ലൈക്കുകളും...
കമന്റുകളും.... കുമിഞ്ഞു കൂടിക്കൊണ്ടിരുന്നത് കണ്ട് ദേവസ്യായ്ക്ക് ഇരിക്കപ്പൊറുതി ഇല്ലാതായി....
വീട്ടിലെ ഒരുവിധം എല്ലാ സാധനങ്ങളും ഗ്രൂപ്പിൽ വന്നു.... വീട്ടിലെ ഉപയോഗിക്കാതെ കിടന്ന #അമ്മിക്കല്ലിന് പോലും 7K കിട്ടി...
അതു കോപ്പിയടിച്ചു വേറെ ഗ്രൂപ്പിലിട്ട ദേവസ്യക്ക്‌ കിട്ടിയത് 307 ലൈക്കും കുറച്ച് കമന്റും....
വവ്വാൽ കടിച്ച പേരയ്ക്ക ഇട്ടിട്ട്.....
ഇതിന്റെ പേരെന്താണ് എന്നറിയാമോ എന്ന് ചോദിച്ചതിന് 10k യും 1500 കമന്റും... ആൻ മേരിക്ക്....
ആൻ മേരിയുടെ ആ വവ്വാൽ പേരക്കാ ഫോട്ടോയും...ചോദ്യവും... കോപ്പിയടിച്ചു ചോദിച്ച ഡേവിസിനു കിട്ടിയത് ജീവിതത്തിൽ ഇതുവരെ കേൾക്കാത്ത തെറികളും....
മനസ്സു തകരാൻ വേറെന്തു വേണം.....
ഒരു പോസ്റ്റിനെക്കുറിച്ചു കുറ്റം പറഞ്ഞ മരുമകൾ റീനാമ്മയെ നിർധാഷ്യണ്യം ബ്ലോക്കാക്കി... അൺഫ്രണ്ടാക്കാനും മേരിക്കുട്ടി ഭയന്നില്ല.....
മാസം മൂന്നു കഴിഞ്ഞപ്പോളേക്കും വീട്ടിലെ അടുപ്പ് പുകയാതായി... ദേവസ്യ പുറത്തുനിന്നും കഴിക്കും....
എന്തെങ്കിലും പേരിന് മേടിച്ചു വെച്ചുണ്ടാക്കി മേരിക്കുട്ടിയും കഴിച്ചു....
പല പാതി രാത്രികളിലും വിശപ്പെന്ന സത്യം മേരിക്കുട്ടിയെ ശല്യപ്പെടുത്തി....എങ്കിലും കമന്റും ലൈക്കും കിട്ടുന്നത് കൊണ്ട് സ്വയം സമാധാനിച്ചു...
ദേവസ്യ പലപ്പോളും വിശപ്പ് കയറി അക്രമാസ്ക്തൻ ആയി.......,
അതിലൊരു ഫോട്ടോ ആൻ മേരി ഗ്രൂപ്പിൽ ഇട്ടത് കണ്ടിട്ട്....... കെട്ടിയോനെ കൊല്ലണം എന്നുവരെ പറഞ്ഞവരുണ്ട്...
ആ ഫോട്ടോ കുറച്ചുപേർ പോലീസിന്റെ ആപ്പ് ആയ #പൊല്ലാപ്പിൽ ഷെയർ ചെയ്തപ്പോളാണ് യഥാർത്ഥ പ്രശ്നം നാട്ടുകാരും വീട്ടുകാരും അറിയുന്നത്...
മരുമോൾ ഇട്ട """ന്യൂ ജെൻ"""" പേരിന്റെ ഉടമകൾ ആയ ആൻ മേരിയെയും ഡേവിസിനെയും നാട്ടുകാർ അറിയില്ലല്ലോ.... അവർക്ക് ദേവസ്സ്യയെയും മേരിക്കുട്ടിയെയും ഇപ്പോളത്തെ മുഖവും അറിയാം...
അവസാനം ഗതികെട്ട് ദേവസ്യ മകനോട് പറഞ്ഞു.. നിന്റമ്മയെ ഞാൻ ഡിവോഴ്സ് ചെയ്യും..... അല്ലേൽ അവളെ ഞാൻ കൊല്ലും...
ഒരു ഭർത്താവുദ്യോഗസ്ഥനായ സിബിച്ചൻ ഉണർന്നു പ്രവർത്തിച്ചു..... ആദ്യമായി ലണ്ടനിൽ സിബിച്ചന്റെ ശബ്ദം ഉയർന്നു കേട്ടു...... കെട്ടിയോൻ വയലന്റ് ആയി.....
റീനാ യെന്നുള്ള പേര് തല തിരിച്ചു വിളിക്കപ്പെട്ടു....
കല്യാണം കഴിഞ്ഞു മൂന്നാമത്തെ തവണയാണ്....
#നാ... #റീ... ന്നുള്ള വിളി വരുന്നത്....
ഇനി തന്റെ ശബ്ദം പൊങ്ങിയാൽ ചെവിക്കല്ല് തകരുമെന്നും,...
ലിപ്സ്റ്റിക്കും,...മേക്കപ്പും.....
ഇല്ലാതെ തന്നെ തന്റെ മുഖം ചുവന്നു തുടുക്കും എന്നുള്ളത് അനുഭവം ആണ്....
താൻ മൂലമാണ് ഇത്രേം ഓൺലൈൻ പ്രശ്നങ്ങൾ ഉണ്ടായതെന്നു മനസ്സിലാക്കിയ റീന സ്വന്തം ആയുധമായ....
#നാക്കിനു റസ്റ്റ്‌ കൊടുത്ത് കീഴടങ്ങി....കുറച്ചു ദിവസ്സത്തേക്ക്......
എമർജൻസി ലീവിൽ ലണ്ടനിൽ നിന്നും റീനയും കുടുംബവും നാട്ടിൽ ലാൻഡ് ചെയ്തു....
ഫേസ്ബുക്കിൽ രാപകൽ ജോലിചെയ്ത് ഊണും ഉറക്കവുമില്ലാതെ മെലിഞ്ഞുണങ്ങി.....
തമ്മിൽ പിണങ്ങി വടക്കോട്ടും....
തെക്കോട്ടും.....ഇരിക്കുന്ന കാർന്നോന്മാരെ പാടുപെട്ടാണ് മക്കളും കൊച്ചു മക്കളും തിരിച്ചറിഞ്ഞത്.....
ആദ്യമേ തന്നെ മുടങ്ങിക്കിടന്ന കുരിശുവര പുനസ്ഥാപിച്ചു ഒരു കോംപ്രമൈസ് ചർച്ച റീനാമ്മ തുടങ്ങി വെച്ചു...
പിറ്റേന്ന് തന്നെ മേരിക്കുട്ടിയുടെ നേരാങ്ങളയും അടുത്ത പള്ളിയിലെ വികാരി അച്ചന്റെയും ....
മൂന്നു സിസ്റ്റേഴ്സിന്റെയും ഉച്ചവരെയുള്ള ബ്രെയിൻ വാഷിംങ്ങ് ഫലം കണ്ടു....
സ്വർഗത്തിലേക്ക് ഉള്ള രണ്ടു വാതിലുകൾ അവർക്കായി അച്ചൻ ഫ്രീ ആയി തുറന്നിട്ട് കൊടത്തു...
സാത്താന്റെ ഉടമസ്ഥതയിലുള്ള...
ഫേസ്ബുക്ക്‌, മെസൻജർ, വാട്സ്ആപ്പ് തുടങ്ങി എല്ലാ ആപ്പുകളും പിഴുതെറിയപ്പെട്ടു....
കുറേ നാൾ കൂടി ശാലോം TV വീട്ടിൽ ചാർജടുത്തു.....
TV യിൽ കൂടി അനുഗ്രഹങ്ങളും സൗഖ്യങ്ങളും ഫ്രീ ആയി ലഭിക്കാൻ തുടങ്ങി....
ആൻ മേരിയുടെ പ്രാർത്ഥനയും... കയ്യടിയും... ഹല്ലേലുയയും....
കുടുംബത്തിൽ ഉയർന്നു കേട്ടു....
പഴയ പ്രതാപം കെട്ടടങ്ങിയ കുഞ്ഞി ഫോൺ തിരിച്ചു വന്നു....
അയ്യോ....
എന്നാടീ....
റീനാമ്മേ......
ദേ മനുഷ്യാ രണ്ടാഴ്ചത്തെ ലീവ് തീരാറായി... എല്ലാം ഒന്ന് പാക്ക് ചെയ്യാൻ കൂടിക്കേ....
അടുത്ത സിഗ്നനൽ കിട്ടുന്നതിന് മുന്നേ സിബിച്ചൻ പായ്ക്കിങ്ങിൽ കർമ്മനിരതനായി.....
ആൻ മേരിയുടെ ആരാധകർ പെരുവഴിയിലും.....
✍️✍️ഒരു പാവം
പാലാക്കാരൻ✍️✍️
അഭിപ്രായങ്ങൾ പറയണേ... 😁
07.01.2021

1 comment:

ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക

Post Top Ad

Your Ad Spot