നല്ലെഴുത്ത്

The biggest ever archive in Malayalam Literature. 2.5 crores pageviews, 14000+ creations, 2000+authors and adding on....

New Books

Post Top Ad

Your Ad Spot

ഒട്ടാൽജിയ

 


വാട്ടീസ് ഒട്ടാൽജിയ ? ഡൂ യൂ നോ ദ മീനിംഗ് ഓഫ് ഒട്ടാൽജിയ ?.. ഇതൊരു ബയോളജി ക്ലാസ് അല്ല ..നിങ്ങളോടൊക്കെത്തന്നെയാ ചോദിക്കുന്നത് ....! അറിയില്ലെങ്കിലും അറി യുമെങ്കിലും ഞാൻ പറഞ്ഞു തരാം .

ഞാൻ ചിന്മയാ മിഷൻ കോളജിൽ ബി .എ സെക്കൻറ് ഇയറിന് പഠിക്കുന്ന കാലം .കോള ജിലെ അന്തരീക്ഷം വളരെയധികം സ്ട്രിക്ടാ യിരുന്നു ...പോരാത്തതിന് ചിന്മയ മിഷൻ കോളേജ് ആയത് കൊണ്ട് തന്നെ ബാക്കി കോളജുകളെ പോലെയല്ല ,നമുക്ക് സ്കൂൾ ടൈമിങ്ങാണ് .അതായത് 9.30 മുതൽ 3.30 വരെ .രാവിലെ ബെല്ലടിച്ചാൽ പ്രാർത്ഥന, വൈകുന്നേരം ബെല്ലടിക്കും മുന്നേ പ്ലെഡ്ജ് .. വൈകുന്നേരത്തെ പ്രതിജ്ഞ ഇത്തിരി ഗുലുമാൽ പിടിച്ച കാര്യമാണ് . കാരണം , പലരും ബസ് കിട്ടാൻ ബസ് സ്റ്റോപ്പിലേക്ക് ഓടാൻ വെമ്പി നിൽക്കുകയായിരിക്കും . അപ്പോഴാണ് പ്രതിജ്ഞ ചൊല്ലി നന്നാക്കാൻ കോളേജ്കാര് ശ്രമിക്കുന്നത് .പ്രതിജ്ഞ ചൊല്ലി കഴിയുമ്പോഴേക്കും മിക്കവാറും, പിള്ളേർ നടന്ന് നടന്ന് വാതിലിൻ്റെ
അടുത്തത്തിയിരിക്കും ... പിന്നെയൊരോട്ടമാ ണ് .. ഇല്ലെങ്കിൽ സ്റ്റെയർകേസിൽ തിരക്കാ വും .ആ ഉന്തിലും തള്ളിലും നിന്നു കൊടുത്താ മതി .നടക്കേണ്ട ആവശ്യമില്ല .താഴെ പോയി ലാൻഡ് ചെയ്യാം ...
കോളജിൻ്റെതായ യാതൊരു വിധ ആർഭാട ങ്ങളും ഇല്ലാത്ത എന്നാൽ സ്കൂളിൻ്റെ എല്ലാ വിധ സാഹചര്യങ്ങളും ഒത്തുചേർന്ന ഒരു സ്ഥാപനം .. അവധിയെടുത്താൽ ലീവ് ലെറ്റർ
കൊടുത്തിരിക്കണം .. പിന്നെ സ്കൂളിലേ
പോലെ മാസപ്പരീക്ഷ ,കാൽക്കൊല്ലപ്പരീക്ഷ ,
അരക്കൊല്ലപ്പരീക്ഷ കൊല്ലപ്പരീക്ഷ അങ്ങനെ എല്ലാ പരീക്ഷകളും ഉണ്ട് .. ഇതിലെ ഹൈ ലൈറ്റ് എന്താറിയോ ? ..ഇതിനൊക്കെ നമുക്ക് റിപ്പോർട്ട് കാർഡും കിട്ടും .. അത് രക്ഷിതാക്കളുടെ ഒപ്പ് വാങ്ങി പ്രിൻസിപ്പാളി നെ കാട്ടണം . ഇപ്പോ മനസിലായല്ലോ ഞാൻ പഠിച്ച കോളജിൻ്റെ അന്തരീക്ഷം .!.. പ്രീഡിഗ്രി കഴിഞ്ഞ് വീണ്ടും സ്കൂളിൽ കൊണ്ടു പോയി ചേർത്തതു പോലെയൊരു തോന്നലായിരു ന്നെനിക്ക് ..
അക്കാലത്ത് ചെറിയ തോതിൽ പരോപകാ രം ചെയ്യുന്ന ഒരു സ്വഭാവം എനിക്ക് ഉണ്ടായി രുന്നു..വേറൊന്നുമല്ല ,എൻ്റെ ഫ്രണ്ട്സിനും അല്ലാത്തവർക്കും ലീവ് ലെറ്റർ എഴുതിക്കൊ ടുക്കുക എന്ന മഹത്തരമായ ജോലി ,പിന്നെ കാൻ്റീനിൽ പോയി പഴം പൊരി പോലുള്ള ഐറ്റംസ് ,ബോൾ പെന്നിൻ്റെ റീഫിൽ എന്നിവ വാങ്ങിക്കൊണ്ടു കൊടുക്കുക തുടങ്ങിയ നിരുപദ്രവകരമായ ജോലി ഞാൻ യാതൊരു മടിയും കൂടാതെ ചെയ്തിരുന്നു ... എൻ്റെ അടുത്ത കൂട്ടുകാരികൾക്ക് തീരെ ഇഷ്ടമല്ലാ യിരുന്നു അക്കാര്യം .
ഒരു ദിവസം കോളേജിൽ എത്തി വഴിനീളെയു
ള്ള കാര്യങ്ങൾ എൻ്റെ കൂട്ടുകാരിയോട് വിവരി
ക്കുന്നതിനിടയിൽ റീന ഓടി വന്ന് എന്നോടു
പറഞ്ഞു ,
"എണേ ,എനിക്കൊരു ലീവ് ലെറ്റർ എഴുതി ത്താ ,ഇല്ലെങ്കിൽ ഇന്നലെ വരാത്തേന് പ്രിൻസിപ്പാളിൻ്റെ മുന്നിൽ പോയി തൊഴണ്ടി വരും ".
"എടാ ഇപ്പോ ബെല്ലടിക്കും .. ഇപ്പഴാ ഓർമ്മ വരുന്നേ ?"
സംസാരത്തിൻ്റെ രസച്ചരട് മുറിഞ്ഞ നീരസ ത്തോടെ ഞാൻ പറഞ്ഞു .ഇല്ലെന്ന് പറഞ്ഞാ
ലും ഞാൻ അവസാനം എഴുതിക്കൊടുക്കും
എന്നറിയാവുന്നത് കൊണ്ട് പേപ്പർ എന്നെ
ഏൽപിച്ചിട്ട് അവൾ പോയി .ഞാൻ റീനയെ വിളിച്ചു ചോദിച്ചു
"ഡാ എന്തുകൊണ്ടാണ് ലീവെടുത്തതെന്നെഴു തണം ? "
"പനി എന്നെഴുതിക്കോ "...
ഞാൻ ഇടയ്ക്ക് വെച്ച് നിന്നു പോയ സംസാ രം തുടർന്നു കൊണ്ട് പേപ്പർ എടുത്ത് വെച്ച് എഴുതാൻ തുടങ്ങി .. സ്ഥിരം എഴുതുന്നതു കൊണ്ട് ഫുൾ കോൺഫിഡൻ്റ് ആണ് ട്ടോ . ഓവർ കോൺഫിഡൻ്റ് എന്നും പറയാം .. എഴുതിക്കഴിഞ്ഞപ്പോഴേക്കും ബെല്ലടിച്ചു. റീന ഓടി വന്ന് ലീവ് ലെറ്റർ വാങ്ങി തിരിച്ചോടി . ഞാൻ വിളിച്ചു പറഞ്ഞു ,
"ഡാ ഒന്നു വായിച്ചു നോക്കീട്ട് കൊടുക്കണേ ".
"നീയല്ലേ എഴുതിയത് ..പ്രശ്നമൊന്നുമുണ്ടാവി ല്ല ..."
അപ്പോഴേക്കും മിസ് ക്ലാസിലെത്തി .. അറ്റൻ ഡൻസ് (ഹാ അതൊക്കെയുണ്ടായിരുന്നു ) എടുക്കാൻ തുടങ്ങി .. അത് കഴിഞ്ഞ പാടെ റീന എൻ്റെ മുന്നിലൂടെ ലീവ് ലെറ്ററും
കൊണ്ടു പോകുന്നത് കണ്ടു .ഞാൻ ബുക്കും
പെന്നും എടുത്ത് വെക്കുന്ന തിരക്കിനിടയിൽ
മിസിനെയും റീനയെയും ഒന്നു നോക്കി .. മിസ്
ലീവ് ലെറ്റർ വായിച്ച പാടെ റീനയോടൊരു
ചോദ്യം ,
"ഐ വാസ് ഫീവർ എന്നോ ? നീയിന്നലെ ഫീവറായിരുന്നോ ?പോയി മാറ്റി എഴുതിക്കൊ ണ്ടു വന്നേ .."
ലീവ് ലെറ്റർ മിസിൻ്റെ കൈയിൽ നിന്ന് തിരിച്ച്
വാങ്ങി പോകുന്ന വഴിയിൽ റീന എൻ്റെ ഇടത്
കൈത്തണ്ടയിൽ നല്ലൊരു നുള്ളു വെച്ചു തന്നു ..എനിക്ക് ചിരി പൊട്ടി .. ഏസ് ഐ വാസ് ഹാവിങ്ങ് ഫീവർ എന്നത് സംസാരത്തി നിടയിൽ, ഹാവിങ്ങ് മുഴുവനായിട്ടങ്ങ് വിഴുങ്ങി .ഹാവിങ്ങ് ചേർത്ത് മാറ്റിയെഴുതാൻ ഞാൻ അവളോട് പറഞ്ഞു .
ഒഴിവു സമയങ്ങളിൽ ഞാൻ റീനയിൽ നിന്ന കന്ന് നടന്നു .റിസ്കെടുക്കാൻ വയ്യാഞ്ഞിട്ടാ. അല്ലാതെ പേടിച്ചിട്ടല്ല ..
അങ്ങനെ മറ്റുള്ളവർക്ക് ഉപകാരി ആയിരി ക്കുന്ന സമയത്താണ് ഒരു പരീക്ഷയ്ക്ക് ഞാൻ ലീവെടുക്കുന്നത് .. കാരണം വിശ്വ വിഖ്യാതമായ ചെവിവേദന .ചെവിവേദന ആയി വീട്ടിലിരുന്ന ദിവസം ആണെന്ന് തോ ന്നുന്നു ,എൻ്റെ മൂത്ത ചേച്ചി ഡിക്ഷ്ണറിയിൽ നിന്ന് ചെവി വേദനയ്ക്ക് ഒരു പുതിയ വാക്ക് കണ്ടു പിടിച്ചത് ... "ഒട്ടാൽജിയ.".. എന്നു വെച്ചാൽ ചെവിവേദന.. ആ വാക്ക് കാട്ടിത്ത ന്നിട്ട് എന്നോട് പറഞ്ഞു ,
"ഇനി ലീവ് ആപ്ലിക്കേഷനിൽ നീ ഇയർ പെയ്ൻ അല്ലെങ്കിൽ ഇയർ എയ്ക് എന്നൊ ന്നും എഴുതേണ്ട .ഒറ്റ വാക്ക് "ഒട്ടാൽ ജിയ" ..അതെഴുതിeക്കാട്ടാ ".
ഞാനവളെ നോക്കി .. എന്തോ സാധാരണ കാണുന്ന പാരയൊന്നും ആ കണ്ണുകളിൽ
തെളിഞ്ഞില്ല .അതുമല്ല തലയ്ക്ക് ചുറ്റും ഒരു
വെള്ളിവെളിച്ചം കാണുകയും ചെയ്തു .. എനിക്ക് പുതിയ അറിവു പകർന്ന് തന്ന മാലാഖ ...പോരാത്തതിന് അവൾ ഇംഗ്ലീഷ്
മീഡിയമാ ,ഇംഗ്ലീഷ് മീഡിയം .. നമ്മൾ സാദാ
സർക്കാർ സ്കൂൾ . ഇംഗ്ലീഷിൻ്റെ കാര്യം എന്ത് പറഞ്ഞാലും ഞാൻ കേൾക്കും ... അങ്ങനെ ചെവിവേദന മാറി സ്കൂളിലേക്ക് , സോറി കോളേജിലേക്ക് പോകുമ്പോൾ " ഒട്ടാ ൽജിയ" അടക്കം ചെയ്ത ലീവ് ആപ്ലിക്കേ ഷനുമുണ്ടായിരുന്നു എൻ്റെ പുസ്തകത്തിനിടയിൽ ..
=====
സാധാരണ പോലെ തന്നെ നേരത്തേ ക്ലാസി ലെത്തി കലപില സംസാരങ്ങൾക്കിടയിൽ എൻ്റെ ശബ്ദവും കൂടിച്ചേർന്നു .. ബെല്ലടി
ച്ചതോടെ മിസ് ക്ലാസിലെത്തി ..അറ്റൻഡൻസ്
എടുത്ത് കഴിഞ്ഞ പാടെ ഞാൻ എൻ്റെ ലീവ് ലെറ്റർ എടുത്ത് മിസ്സിന് കൊടുത്തു .. ഞാൻ
നോക്കി നിൽക്കേ മിസ് അത് ഒരാവർത്തി
വായിച്ചു ... എന്നിട്ട് എന്നെ നോക്കി .. ഒന്നും
മിണ്ടിയില്ല .. മിസ് ഒന്നു കൂടെ വായിച്ചു ..
വീണ്ടും എന്നെ നോക്കി .ഞാൻ മിസിനെയും നോക്കി ... മിസ് ഒന്നും പറയുന്നില്ല. 'മിസെന്നാ
ഇങ്ങനെ നോക്കുന്നേ' എന്നോർത്തോണ്ടിരി ക്കുമ്പോ മിസ് പറഞ്ഞു ,
"പൊക്കോളൂ .."
ഞാൻ പോയി എൻ്റെ സീറ്റിലിരുന്നു .. മിസ്സിന്
എന്തോ ഒരു വിഷമം പോലെയുണ്ടോ ?ഏയ്
തോന്നലാവും .ഞാൻ സമാധാനിച്ചു .ഇടയ്ക്ക്
മിസ് ആ പേപ്പർ കയ്യിലെടുക്കും ,പിന്നെന്തോ
ചിന്തിച്ച് മടക്കി വെക്കും .. ഇങ്ങനെ രണ്ടു മൂ
ന്നാവർത്തി എടുത്ത് നോക്കി ,മിസ് രജിസ്റ്ററി ലേക്ക് ലെറ്റർ എടുത്ത് വെച്ചു. ക്ലാസ് കഴിഞ്ഞ് സ്റ്റാഫ് റൂമിലേക്ക് പോയി ..
കുറച്ചു കഴിഞ്ഞപ്പോ എൻ്റെ ക്ലാസിലെ തന്നെ
ഒരു കുട്ടി വന്നു പറഞ്ഞു,
"നിന്നെ ശോഭ മിസ് വിളിക്കുന്നുണ്ട് കേട്ടോ ."
ഞാൻ വേഗം സ്റ്റാഫ് റൂമlലേക്ക് ചെന്നു . ശോ ഭാമിസും വേറേ രണ്ടു ലക്ചറർമാരും ഉണ്ടാ യിരുന്നു സ്റ്റാഫ് റൂമിൽ .. ഞാൻ ചെന്ന പാടേ മിസ് ,ലീവ് ലെറ്റർ നീട്ടിയിട്ട് പറഞ്ഞു ,
"നീതി ,ഇതൊന്ന് മാറ്റി എഴുതിക്കൊണ്ട് വന്നേ ."
ഞാനത് വാങ്ങി ,വായിച്ചു കൊണ്ട് ക്ലാസിലേ ക്ക് നടന്നു .എനിക്കെഴുതാനറിയാവുന്ന രീതി യിൽ സാധാരണ എല്ലാവരുമെഴുതുന്ന അതേ ആപ്ലിക്കേഷൻ .. ഇതിനെന്താണ് കുഴപ്പം എ ന്ന് മാത്രം മനസിലായില്ല .. ഞാൻ പല പ്രാവ ശ്യം വായിച്ചു നോക്കി ..
"ഏസ് ഐ വാസ് ഹാവിങ്ങ് ഒട്ടാൽജിയ, ഐ കുഡ്ൻ്റ് അറ്റൻഡ് ദ എക്സാം ഓൺ ".... തുട ങ്ങി ബാക്കി എല്ലാ ചേരുവകളും ചേർന്ന ഒരു നോർമൽ ലീവ് ആപ്ലിക്കേഷൻ .. ശരി ,അതി നെ മാറ്റിക്കളയാം ..ഞാൻ പെട്ടെന്ന് തന്നെ എഴുതി ശോഭാ മിസിനെ കാണാത്തതു കൊ ണ്ട് വിജയ മിസിനെ ഏൽപ്പിച്ച് ക്ലാസിലേക്ക് പോയി .
അന്ന് എന്തോ കാരണത്താൽ ഉച്ചക്ക് ശേഷം
അവധിയായിരുന്നു .ആ ദിവസം അങ്ങനെ
പോയി ..
പിറ്റേ ദിവസം ക്ലാസിൽ എത്തിയ പാടേ എനി ക്ക് വീണ്ടും സ്റ്റാഫ് റൂമിൽ നിന്ന് വിളി വന്നു .. ഞാനോടി ... സ്റ്റാഫ് റൂമിൽ അഞ്ചാറു ലക്ച റർമാരുണ്ടായിരുന്നു .. വീണ്ടും ശോഭാ മിസ് എനിക്ക് നേരേ ലീവ് ലെറ്റർ എടുത്ത് നീട്ടി .
"നീയിതൊന്ന് മാറ്റിയെഴുതിeക്ക "..
ഞാൻ ലെറ്ററിലേക്ക് വൈക്ലബ്യത്തോടെ നോക്കി .ഇതിലും ഭേദം ഇമ്പോസിഷൻ തരുന്നതായിരുന്നു .. എന്താ പ്രശ്നമെന്ന് മനസിലാവുന്നുമില്ല .. ഹാൻഡ് റൈറ്റിങ്ങ് നന്നാക്കാനാണോ ആവോ വീണ്ടും വീണ്ടും എഴുതിക്കുന്നത് ?.. എൻ്റെ ഹാൻഡ് റൈറ്റിങ്ങ് പൊതുവേ നല്ലതാണെന്നാണ് എല്ലാവരും പറയാറ്. .അപ്പോപ്പിന്നെ അതാവില്ല ... ഇത്ത വണ ഞാനെഴുതിയിരുന്നത് ,ഡ്യൂറ്റു ഒട്ടാൽജി യ ,ഐ കുഡ്‌ൻ്റ് അറ്റൻഡ് ദ എക്സാം ഓൺ ......... ബാക്കിയെല്ലാം മുറ പോലെ ..
വീണ്ടും വേറേ രീതിയിൽ എഴുതി മിസ്സ് ഉള്ള ക്ലാസിൽ കൊണ്ട് കൊടുത്ത് ഞാനെൻ്റെ
ക്ലാസിൽ ചെന്നിരുന്നു .. എന്തോ ഒരു വൈക്ല
ബ്യം .. 'വൺസ് മോർ', 'വൺസ് മോർ 'എന്ന്
പറഞ്ഞ് എൻ്റെ ലീവ് ആപ്ലിക്കേഷൻ എഴുതാ നുള്ള കഴിവ് ഭേദപ്പെടുത്താനാണോ എന്ന് എനിക്ക് സംശയം തോന്നി .ഇത്രയും നാൾ
ഞാനെഴുതിയതൊക്കെ ശരിയായിരുന്നില്ലേ ?
..
ആ ദിവസം ലഞ്ച് ബ്രേക്കിന് വേറേ ക്ലാസിലെ കുട്ടി വന്ന് എൻ്റെ ക്ലാസിൽ ആകെ മൊത്തം വീക്ഷിക്കുന്നത് കണ്ടപ്പോൾ തന്നെ എനിക്ക് മനസ്സിലായി എന്നെ ശോഭാ മിസ് വീണ്ടും വിളിക്കുന്നുണ്ടെന്ന് .. ഞാൻ ആ കുട്ടിയുടെ അടുത്തേക്ക് ചെന്നു ,എന്നെ കണ്ട പാടെ അവൾ പറഞ്ഞു
"ഹാ ,നിന്നെത്തന്നെ ".
"ശോഭാ മിസ് ?"
"അതെ .."
ഞാനൊന്നും മിണ്ടാതെ സ്റ്റാഫ് റൂമിലേക്ക്
വീണ്ടും ... എന്തൊക്കെ പുലിവാലാണോ എ ൻ്റെ ദൈവമേ എന്നെ വിടാതെ പിന്തുടരു ന്നത് ..! ലഞ്ച് ബ്രേക് ആയതു കൊണ്ട് സ്റ്റാഫ് റൂമിൽ ഒരു വിധം എല്ലാ ലക്ചറർമാരും ഉണ്ടാ യിരുന്നു .. എന്നെ കണ്ട പാടെ ശോഭാ മിസ്
പറഞ്ഞു ..
"നിന്നോട് എത്ര പ്രാവശ്യം പറഞ്ഞു ആപ്ലിക്കേ ഷൻ മാറ്റി എഴുതാൻ .. വീണ്ടും വീണ്ടും അത്
തന്നെ എഴുതിക്കൊണ്ടു വരുന്നതെന്താ ?"
ചക്രവ്യൂഹത്തിലകപ്പെട്ട അഭിമന്യുവിനെപ്പോ ലെ ഞാൻ ചുറ്റും നോക്കി ..എല്ലാ ടീച്ചർസും
എന്നെ നോക്കി ഞാനെന്ത് പറയുമെന്ന്
നോക്കിയിരിപ്പാണ് ... ഞാൻ വിഷമത്തോടെ
പതിയെ പറഞ്ഞു .
"മിസ് ഞാൻ മാറ്റി എഴുതിയല്ലോ "..
"എവിടെ ?.. ഇതെന്താണ് ഒട്ടാൽജിയയോ ?
എന്താണ് അങ്ങനെ പറഞ്ഞാൽ ?എവിടെ യും കേട്ടിട്ടില്ലാത്ത ഒരു പേര് .."
പെട്ടെന്ന് എൻ്റെ തലയ്ക്കുള്ളിൽ നൂറ് വാൾട്ട്
ബൾബ് കത്തി .. അപ്പോ ഒട്ടാൽജിയ ആണ്
വില്ലൻ .അല്ലാതെ എൻ്റെ ലീവ് ആപ്ലിക്കേഷ
നെഴുതാനുള്ള കഴിവല്ല .ആശ്വാസമായി .. ഞാൻ പറഞ്ഞു ,
"മിസ് ,ഒട്ടാൽജിയ എന്ന് വെച്ചാൽ ചെവിവേദ ന എന്നാണർത്ഥം ".
"ആര് പറഞ്ഞു ?ഇതും കൊണ്ട് പ്രിൻസിപ്പാളി ൻ്റെ അടുത്ത് ചെന്നാൽ പ്രിൻസിപ്പാൾ ചോദി
ക്കില്ലേ ഇതെന്താണെന്ന് ? ഞാനെങ്ങനെ പറയും ?"
"ഡിക്ഷ്ണറിയിൽ ഉണ്ട് മിസ് ".
"ഏത് ഡിക്ഷ്ണറിയിൽ ? ഇവിടെ വന്ന് ഇതി ലൊന്ന് നോക്കിക്കേ .ഉണ്ടോന്ന് ."
ഞാനാ ശബ്ദം കേട്ട ഭാഗത്തേക്ക് നോക്കി .
ഇംഗ്ലീഷിൻ്റെ മിസ് ഭാനുമതി ..
"മെഡിക്കൽ ടേം അല്ലെങ്കിൽ അത് ഉപയോ ഗിക്കരുത് "..
കോമേഴ്സിലെ വേണു സർ .
സംഭവം സ്റ്റാഫ് റൂമിൽ മൊത്തം ചർച്ചാ വിഷ യം ആയെന്ന് എനിക്ക് മനസിലായി .. ശോഭാ മിസ് പറഞ്ഞു ,.
"നീ ചെന്ന് ഇയർ പെയ്ൻ എന്നോ ഇയർ എ യ്ക് എന്നോ എഴുതിക്കൊണ്ടു വരൂ" ..
ഞാൻ ആ ലീവ് ലെറ്റർ വാങ്ങി ക്ലാസിൽ പോ യി .. മര്യാദയ്ക്ക് ഒട്ടാൽജിയ എന്ന ഹൈലെ
വൽ ചെവിവേദനയെ മാറ്റി ഇയർ പെയ്ൻ
എന്ന സാദാ ചെവിവേദനയാക്കി മാറ്റി മിസിന്
കൊടുത്തു .. ശോഭാ മിസ് ഖുശ് ,പൂരാ സ്റ്റാഫ്
റൂം ഖുശ് .. ഞാൻ മാത്രം നാ ഖുശ് .. ചെവിവേ ദനയ്ക്ക് ഗമ പോരാത്ത പോലെ ....
പിറ്റേ ദിവസം ചേച്ചി പറഞ്ഞ പ്രകാരം ഞാൻ വീട്ടിലെ ഡിക്ഷ്ണറിയും പേറിയാണ് കോളേ ജിലേക്ക് പോയത് ..ശോഭാ മിസിനെ കാട്ടിയ പ്പോൾ മിസ് ഒന്ന് നോക്കിയിട്ട് ഇംഗ്ലീഷിൻ്റെ ഭാനുമതി മിസിനെ കാണിക്കാൻ പറഞ്ഞു .. ഭാനുമതി മിസ് പറഞ്ഞു .
"വേണു സർ പറഞ്ഞത് കേട്ടില്ലേ ?മെഡിക്ക ൽ ടേം അല്ലാത്തതു കൊണ്ട് ഉപയോഗിക്ക രുതെന്ന് ...അതുമല്ല നമുക്ക് ഭാഷ എന്തിനാ ണ് ? ആശയ വിനിമയത്തിനല്ലേ ?.അപ്പോൾ എല്ലാവർക്കും മനസിലാകുന്ന വാക്ക് ഉപയോഗിച്ചാൽ മതി കേട്ടോ ".
ഞാൻ തലയാട്ടി ... എൻ്റെ ചേച്ചിയോട് ആ സമയം തോന്നിയ ദേഷ്യം പറഞ്ഞറിയിക്കാൻ
വയ്യ ... ഡിക്ഷ്ണറിയിൽ ഉള്ളതെല്ലാം വിശ്വ സിക്കരുത് എന്ന് എന്നോടാരോ പറഞ്ഞതു പോലെ തോന്നി .. ഒട്ടാൽജിയയെ ഡിക്ഷ്ണ റിക്കുള്ളിൽ ഒളിപ്പിച്ച് ഞാൻ പതിയേ ക്ലാസി ലേക്ക് നടന്നു...
നീതി

No comments:

Post a Comment

ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക

Post Top Ad

Your Ad Spot