Slider

ജ്ഞാനവും അജ്ഞതയും (ലേഖനം )

0

നാം മനസ്സിലാക്കുക അല്ലെങ്കിൽ ഒരു നിമിഷം ചിന്തിക്കുക. ഉറക്കമില്ലാത്ത പല രാത്രികളും നമ്മൾക്കിടയിൽ ഉണ്ടാകും.
ജീവിത വിഷമങ്ങൾ , മാനസിക സമ്മർദ്ദങ്ങൾ,സൗഹൃദങ്ങൾ തമ്മിലുള്ള പിണക്കങ്ങൾ , മനസ്സിനെ വേദനിപ്പിക്കുന്ന പ്രശ്നങ്ങൾ , ഇവയൊക്കെ ഇല്ലാത്ത ജീവിതങ്ങൾ കുറവാണ് അത് നാം മനസ്സിലാക്കുക .
നിങ്ങളുടെ ജീവിതത്തിൽ അനുഭവിക്കുന്ന പ്രശ്നങ്ങൾ ആരോടെങ്കിലും തുറന്നു പറയാറുണ്ടോ?
നിങ്ങളുടെ ജീവിത പ്രശ്നങ്ങൾ അടുത്ത സൗഹൃദങ്ങൾ മനസ്സിലാക്കാറുണ്ടോ ?
നാം മാറണം ഇന്ന് പല സൗഹൃദ ഗ്രൂപ്പുകളും ഉണ്ട് .കളിയും ചിരിയുമായി പഴയ കാല  ഓർമ്മകൾ ഇതിലൂടെ മനസ്സിന് ഒരു ദിവസത്തെ സന്തോഷമെങ്കിലും ആ വേദനിക്കുന്ന ജീവിതങ്ങൾക്ക് ലഭിക്കും.
അല്ലെങ്കിൽ ഒരു നിമിഷം കൊണ്ട് പല വേദനകളും മറന്നു പോകും തീർച്ച!
നിങ്ങളുടെ ഇരു കണ്ണുകളിലൂടെ നോക്കൂ അതായത് നിങ്ങളുടെ അച്ഛനും അമ്മയോടും വിഷമഘട്ടങ്ങൾ തുറന്നു പറയുക.
അത് കേൾക്കാൻ അല്ലെങ്കിൽ മനസ്സിന് ആശ്വാസം നൽകാൻ അവർക്കേ കഴിയൂ.....
സൗഹൃദങ്ങൾ വളരുക .അടുത്തുള്ളവരുടെ വിഷമങ്ങൾ അടുത്തറിയാൻ ശ്രമിക്കുക.
ഓരോ നല്ല തീരുമാനങ്ങൾക്ക് പിറകിൽ ഓരോ ജീവിതത്തിലെയും വേദനിക്കുന്ന  നഷ്ടങ്ങൾ ഉണ്ടാകും. കണ്ണുണ്ടായിട്ടും കാണാത്തത് ജീവിതത്തിലെ നഷ്ടങ്ങൾ വരാൻ കാത്ത് നിൽക്കുകയാണ് 
ചെയ്യുന്നത് സമൂഹം .
ഒന്നുമില്ലാത്തവരുടെ വിഷമങ്ങൾ കാണാൻ ആരെങ്കിലും ഒരാളുടെ ശ്രദ്ധമതി അവരുടെ ജീവിതം മാറാൻ .
കണ്ടിട്ടും കാണാത്ത രീതിയിൽ നടക്കാതെ. 
അവരുടെ വിഷമങ്ങൾ അറിയാൻ ശ്രമിക്കുക. അവരുടെ വിഷമഘട്ടങ്ങൾ ജനപ്രതിനിധിയുടെ ശ്രദ്ധയിൽ പെടുത്തുക .
മനുഷ്യാ നീയും കറുത്ത ചാരമാകുന്നു
തുളു തുളുത്തൊരു
വെളുത്തൊരു
മനുഷ്യനുണ്ട് !
കറുകറുത്തവരെ
ആക്ഷേപിച്ചു !
തുളു തുളുത്ത്
വെളുത്ത മനുഷ്യൻ
കരി കറുത്ത
ചാരമായി 
മണ്ണിലടിഞ്ഞു 
ആ മനുഷ്യനും !
അവസാനമോ
തുല്യതയായി
ഒരേ നിറമായി
മാറുന്നു ....
എന്റെ ചെറിയ വരികളാണിവ . ഇന്നും നിറവ്യത്യാസത്തിൽ സമൂഹം അവരുടേതായ വില കല്‌പിക്കുന്നുണ്ട്.
നാം മാറണം നാം വ്യത്യസ്തനല്ല നാം ഒന്നാണ് എന്ന് തിരിച്ചറിയുക. 
നാം അടുത്തറിയുന്നവർ നാം അറിയാത്ത ഒരു മുഖം ഉള്ളിൽ ഒളിപ്പിക്കാൻ കഴിവുള്ളവരായിരിക്കും.
ആ തിരിച്ചറിവ് വൈകി വരുന്ന ഒരു പാഠമായിരിക്കും .
ജീവിതത്തിൽ ആ വ്യക്തികൾ അവസരത്തിനൊത്ത് പെരുമാറ്റവും മുഖഭാവം പോലും മാറുന്നു .
അവരുടെ ജീവിതംപോലും ഓരോ പല വേഷങ്ങളായി മാറിമറിയുകയാണ് ഓരോ
കഥയില്ലാത്ത ജീവിതങ്ങളും .
നിന്റെ ശബ്ദം മൗനമാകുംമ്പോൾ നിനക്ക് വേണ്ടി  ശബ്ദമുയർത്തുന്നവൻ യഥാർത്ഥ സുഹൃത്ത് .
നിന്റെ മനസ്സ് അറിയുന്നവൻ അല്ലെങ്കിൽ  നിന്റെ തെറ്റായ ചിന്തയിൽ നിന്നും നല്ലതിലേക്ക് നയിക്കുന്നവൻ യഥാർത്ഥ നന്മയുള്ള സൗഹൃദം .
ഒരു വീട്ടിലെ സുഖകരമായ ജീവിതത്തിൽ ആ സുഖം കളഞ്ഞ് സ്വയം സുഖത്തിനും സ്വയം
സന്തോഷത്തിനു വേണ്ടി വീട്ടിൽ നിന്ന് പടിയിറങ്ങുന്നവർ മനസ്സിലാക്കുക .
നിങ്ങൾ  സുഖകരമായ ഒരു വീടിനെ ഇരുട്ടാക്കി അല്ലെങ്കിൽ മനസ്സമാധാനം
ഇല്ലാതാക്കിയാണ് നിങ്ങൾ പടി ഇറങ്ങുന്നത് യെന്ന് മനസ്സിലാക്കുക.
ജീവിതത്തിൽ പുറമേ കാണുന്ന സൗന്ദര്യങ്ങൾ ശാശ്വതം മാത്രം. .
വീട്ടിലെ സ്നേഹബന്ധം , അച്ചടക്കം , വിശ്വസ്തത ,അമ്മയുടെയും അച്ചന്റെയും കരുതൽ തിരിച്ചറിയുക ,ഇതൊക്കെ ജീവിതത്തിൽ തിരിച്ചറിയുന്നവർ മാത്രമേ ജീവിത വിജയം നേടിയിട്ടുള്ളു.
മനസ്സിലാക്കി തിരിച്ചറിഞ്ഞാൽ   നിങ്ങളുടെ വീട്ടിൽ സന്തോഷത്തോടെ സുഖകരമായി ജീവിക്കാം.
അമ്മ മനസ്സ്
അമ്മയുടെ മനസ്സ് അറിയണമെങ്കിൽ നാം അമ്മയുടെ കരുതൽ അറിയുക ....
 ജീവിതത്തിലെ ചില സന്ദർഭം ഇതാ ഒരു നേർ കാഴ്ച്ചയ്ക്കു വേണ്ടി ഞാൻ എഴുതിയ ഒരു ജീവിതം തിരിച്ചറിയൂ..
മോനേ ജോലി സ്ഥലത്ത് എത്തിയാൽ ഒന്ന്  വിളിക്കണേ ?
അമ്മേ ..... വിളിക്കാ... ഞാൻ പോയിട്ടു വരാ ....
മകന്റെ വിളിക്കു വേണ്ടി കാതോർത്ത് റീചാർജ് ചെയ്യാത്ത ഫോണിനു മുന്നിൽ നിൽക്കുന്നു .
സ്വന്തം വേവലാതികളും ഹൃദയമിടിപ്പ്പോലും ആ പാവം അമ്മയ്ക്ക് താങ്ങാൻ കഴിയില്ലായിരുന്നു.
ആ പാവം അടുത്ത വീട്ടിലേക്ക്  ഒന്ന് ഓടി അവരുടെ ഫോൺ വാങ്ങി മകന്റെ നമ്പറിലേക്ക് വിളിച്ചു.
എന്നിട്ടും റിങ്ങ് അടിക്കുന്നു മകൻ എടുക്കുന്നില്ല ....
വേവലാതികളും പല ചിന്തകളും ആ അമ്മയെ വേട്ടയാടി.
ആ നമ്പറിലേക്ക് മകൻ തിരിച്ചു വിളിച്ചു.
മോനെ നീ എത്തിയോന്ന് ചോദിക്കാൻ വിളിച്ചതാ ...
ഞാൻ നേരത്തെ എത്തിയില്ലേ ഇപ്പോ സമയം ഒരു മണി ആയല്ലോ ...
ഞാൻ ഭക്ഷണം കഴിക്കട്ട് വെക്കുന്നു.
ശരി മോനേ.....
  വീട്ടിലെ സന്ദർഭമാണ്  ഈ ഒരു ചെറിയ ചിന്താ ജീവിതം... നാം മക്കൾ മനസ്സിലാക്കുക
ജോലി സ്ഥലത്ത് എത്തിയാൽ വിളിക്കണേ യെന്ന് മുൻകൂട്ടി ആ പാവം അമ്മ പറഞ്ഞിരുന്നു ...
ഒരു വിളിക്ക് വേണ്ടി കാതോർത്ത് നിൽക്കുന്ന അമ്മയും തിരിച്ചു മകനെ വിളിക്കാനാണെങ്കിൽ റീചാർജ് പോലുമില്ലാത്ത മൊബൈലും ...
നാം ഓർക്കുക  ആ അമ്മയുടെ ഒരു നിമിഷത്തെ വെപ്രാളം പല വേദനിപ്പിക്കുന്ന ചിന്തകളും മനസ്സിൽ ഉണ്ടാകും. 
ആ പാവം ആ ദിവസം ഭക്ഷണം പോലും കഴിച്ചിട്ടും ഉണ്ടാകില്ല. മകന്റെ ആ ഫോൺ കോൾ വരുംമ്പോൾ അല്ലെങ്കിൽ മകന്റെ ശബ്ദം കേൾക്കുംമ്പോൾ മാത്രം ആ മനസ്സിന് ആശ്വാസം ലഭിക്കുകയുള്ളു.
ആ മകൻ അമ്മയോട് ഭക്ഷണം കഴിച്ചോന്ന് പോലും ചോദിച്ചില്ല ഇതൊക്കെ നാം മനസ്സിലാക്കേണ്ടിരിക്കുന്നു.
നാം മക്കൾ അറിയുക   സ്വയം ഉള്ളിൽ വേവലാതികൾ കൊണ്ട് ജീവിക്കുന്ന അമ്മയെ നിങ്ങൾ വേദനിപ്പിക്കാതിരിക്കുക ....
അമ്മയുടെ കരുതൽ ആണ് നമ്മുടെ
ജീവിതം….
ഒരു നേരം സന്തോഷിക്കുമ്പോൾ ഒരു നിമിഷം കൊണ്ട് ഓരോ ദിവസവും ഓരോ സ്ഥലങ്ങളിലെ ദുഃഖ വാർത്തകൾ പിൻതുടരുന്നു അല്ലെങ്കിൽ മനസ്സിനെ വേദനിപ്പിക്കുന്നു.
സത്യത്തിൽ സന്തോഷം ഉണ്ടോ ?
ഇല്ലെന്ന് മാത്രമേ  പറയാൻ കഴിയൂ. 
സന്തോഷിക്കാൻ എളുപ്പമാണ് പക്ഷെ ജീവിതത്തിലെ ഒരു വ്യക്തിയും കുടുംബവും അനുഭവിക്കുന്ന ദുഃഖം  മാറ്റാൻ വളരെ പ്രയാസമാണ് . ഒരിക്കലും മറക്കാൻ കഴിയാത്ത വേദനകളാണ് അല്ലെങ്കിൽ ആ വാർത്തകൾ കേട്ട് ഉറക്കംപോലും നമുക്ക് വരില്ല എങ്ങനെ ഉറങ്ങും .
നമ്മൾ കാണാത്ത ഓരോ  ഒരോ വ്യക്തികളും പല വേദനയിടയിൽ പിടയുന്നത് ഓരോ വാർത്തകൾ ദിനംപ്രതി കാണാൻ കഴിയും.
സ്വയം സന്തോഷിക്കാൻ നാം മറ്റൊരു വ്യക്തിയെ ദു:ഖത്തിലാഴ്ത്തരുത്.
നാം ജീവിക്കുക ആപത്തിലേക്ക് എടുത്ത് ചാടാതിരിക്കുക ഒരു നാൾ ഈ വിഷമഘട്ടങ്ങൾ മാറും തീർച്ച.
സുഖകരമായ ജീവിതം എന്താണ് ?
എന്റെ ചെറിയ വരികളാണിവ തിരിച്ചറിയുക.
ജ്ഞാനമുള്ള വ്യക്തികൾക്ക്
അജ്ഞതയെന്ന അഹങ്കാരം ഉണ്ടെങ്കിൽ
ജ്ഞാനത്തിന് വിവരദോഷം കൽപിക്കും !
കാണാത്ത കാര്യങ്ങൾ
കണ്ടെന്നു പറയാതെ
കാണുന്നത് മാത്രം  ശരിയെന്നു 
കണ്ട് മനസ്സിലാക്കുക !
തിരയുന്ന കടൽപോലെ
തിരയാവണം നാം
തിരയാത്ത മനസ്സുകൾ
തിരയും ഒരിക്കലെങ്കിലും
തിരയുന്നത് നമ്മുടെ 
ഓർമ്മകളാണ് !
ജീവിതത്തിൽ നന്മയിലൂടെ മുന്നേറാം നമുക്ക് .   പല പരീക്ഷണവും പാഠമായി കരുതി ജീവിത വഴി ജാഗ്രതയോടെ മുന്നോട്ട് പോകാം ഒരുമിച്ച്...

അഭിജിത്ത് വെള്ളൂർ

0

No comments

Post a Comment

ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക

both, mystorymag

DON'T MISS

Nature, Health, Fitness
© all rights reserved
made with by templateszoo