Slider

ചതിക്കുവോടെ ??

0

 പരസ്യത്തിൽ പറഞ്ഞ പോലെ മുടി വളര്ന്നില്ല; ധാത്രിക്കും നടന് അനൂപ് മേനോനും എതിരെ കോടതി വിധി!
പൊളിച്ചു !!!
പണ്ട് മമ്മൂട്ടിയെ പോലെ വെളുക്കും എന്നും പറഞ്ഞിറക്കിയ ഇന്ദുലേഖ സോപ്പ് തേച്ചിട്ട് , മമ്മൂട്ടിയെ പോലെ ആയില്ല എന്നും പറഞ്ഞു കേസ് കൊടുത്ത ചാത്തു ണ് അന്ന് കോടതി വിധി പ്രകാരം കിട്ടിയത് 30000 രൂപ നഷ്ടപരിഹാരം !!!!
ഒരു വിധം എല്ലാ പരസ്യങ്ങളും , ഇച്ചിരി തള്ളാന്. ഹൈപ് എന്ന ഓമനപ്പേരിൽ തള്ളി മറച്ചാലെ ആള് വാങ്ങു .
അങ്ങനെ സൗരവ് ഗാംഗുലി നെ വെച്ചു ആരോഗ്യ എണ്ണ പരസ്യം ചയ്ത ആളും വരെ കുടുങ്ങി . ദാദ അറ്റാക്ക് ആയി ഹോസ്പിറ്റൽ ആയപ്പോൾ ആള് പരസ്യവും കൊണ്ടു ഓടി . ഇനിയിപ്പോ അനൂപ് മേനോൻ പറഞ്ഞ പോലെ ഞാൻ പരസ്യത്തിൽ മാത്രേ ഉള്ളു, ഉപയോഗിച്ചില്ല എന്നു ഗാംഗുലി നെ കൊണ്ടു വേറെ പരസ്യം ചെയ്യിപ്പിക്കേണ്ടി വരും.
അല്ലെങ്കിലും പരസ്യം ഉടായിപ്പാണ് എന്നു എനിക്ക് പണ്ടേ മനസ്സിൽ ആയിട്ടുണ്ട് .
കോൾഗേറ്റ് കൊണ്ടു പല്ലു തേച്ചു നടന്നിട്ട് ഒരു പെണ്ണും എന്റെ അടുത്തു വന്നിട്ടില്ല . പെപ്പസോടാണ്ട് മാറ്റി നോക്കി .എവടെ .
അപ്പോളാണ് ഒരുത്തി നിങ്ങളുടെ പേസ്റ്റിൽ ഉപ്പുണ്ടോ ന്നു ചോദിച്ചു വന്നത് .അപ്പൊ പെപ്സോഡന്റിൽ ഉപ്പിട്ട് മാനം രക്ഷിച്ചതാണ് .
എന്നാൽ, സോപ്പ് ന്റെ പ്രശ്നം ആണ് എന്നു വെച്ചു ലൈഫ്‌ബോയ്‌ ഹമാം ഒക്കെ നോക്കി .നോ രക്ഷ. കുട്ട്യോൾ അയപ്പോ സന്തൂർ നോക്കി.
അവസാനം കുളിച്ചു ഫോഗ്ഗ് വരെ അടിച്ചു നോക്കി . ഏഹ് ഹേ ...
മുഖം വെളുപ്പിക്കാൻ വേണ്ടി ഫയർ ആൻഡ് ഹാൻഡ്സം വാങ്ങി പുരട്ടി .കൈ വെളുത്തു ന്നല്ലാതെ മുഖം വെളുത്തില്ല. ആ പോട്ടു പുല്ലു എന്നു വിചാരിച്ചിട്ടിക്കുമ്പോ ആണ് മുടി നരക്കാൻ തുടങ്ങിയത് . മുടി അല്ലെ നരക്കട്ടെ എന്നു വിചാരിച്ചപ്പോ , പരസ്യത്തിൽ മോൾ അച്ഛനോട് പറയുന്നു..ഇങ്ങനെ ആണെങ്കിൽ അച്ഛൻ സ്‌കൂളിലേക്ക് വരണ്ട. ഇനി അത് കേൾക്കേണ്ട എന്നു വെച്ചു ഡൈ വാങ്ങി പുരട്ടി. ഇപ്പൊ മുടി കറുപ്പുഅല്ല വെളുപ്പും അല്ല.ഒരു കാവി നിറം.
ഭാരത് മാതാ കി ജയ്.
എന്നാൽ ഹീറോയിസം കാണിക്കാം എന്നു വെച്ചാണ് വി ഐ പി ആൻഡർവെയർ ഇട്ടു റോഡിൽ ഇറങ്ങിയത്. അതിനു ശേഷമാണ്
വേദനക്കും നീരു മാറാനും , വിക്‌സും അമൃതാജ്ഞനും പരസ്യത്തിൽ കണ്ട വേദന സംഹരികളും ഒന്നും കാര്യല്ല ന്നു മനസ്സിലായത് .
വീട്ടിൽ സ്വർണം വെച്ചിട്ടെന്തിന് നാട്ടിൽ തേടി നടപ്പൂ എന്നും പറഞ്ഞു സ്വർണ്ണം കൊടുത്തിട്ട് ഇപ്പൊ സ്വര്ണവുമില്ല , പലിശയും ബാക്കി അയപ്പോ ആണ് കോവിഡ് മൊത്തം പൂട്ടിയത് .
അപ്പൊ ആരോഗ്യ മന്ത്രാലയത്തിന്റെ പരസ്യം നാം രണ്ടു നമുക്കു രണ്ടു കണ്ടിട്ടാനു , രാജ്യ സ്നേഹം ഉള്ള ഭാരതീയൻ എന്ന നിലക്ക് മെഡിക്കൽ ഷോപ്പിൽ മാസ്‌ക് ഇട്ട് പരസ്യത്തിൽ കാണും പോലെ ,നെഞ്ചും വിരിച്ചു ചെന്നു പറഞ്ഞത് ...മൂഡ്‌സ് പ്ളീസ്!!!
ഓരോടാണ് ആ കമ്പനിക്കാരോടാണ്...
ചതിക്കുവോടെ ???
°°°°°°°°°°°°°°°°°°°°°°
ജെയിംസ് ജിജോയ് കൊരട്ടി
0

No comments

Post a Comment

ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക

both, mystorymag

DON'T MISS

Nature, Health, Fitness
© all rights reserved
made with by templateszoo