Slider

സ്ഥാനാർഥി I Anil Krishnan

0
 

നൈറ്റിയുടെ ഒരു ഭാഗം മുകളിലേക്ക് ചൊരുക്കി വച്ച് കോടാലിയിൽ കൈകൾ ഊന്നി അവൾ ആത്മഗതം ചെയ്യ്തു...
ഞാൻ കുഴഞ്ഞേ.. എത്ര മെനകെട്ടിട്ടും ഈ വിറക് കീറാൻ പറ്റുന്നില്ലല്ലോ... 🙄🙄
കുറച്ച് വെട്ടി കീറിയ വിറകും വാരി അവൾ അടുക്കളയിലേക്കു പോയി..
അടുക്കളയിൽ കറി ഇളക്കികൊണ്ടു നിൽക്കുമ്പോൾ അവളുടെ കുഞ്ഞ് വന്ന് നൈറ്റിയിൽ പിടിച്ചു വലിക്കുന്നു. അവൾ കുഞ്ഞിനേയും എടുത്ത് ഉമ്മറപ്പടിയിൽ വന്നിരുന്നു കുഞ്ഞിനെ കുളിപ്പിക്കാനായി അവന്റെ ദേഹത്ത് എണ്ണയും പുരട്ടി,,, മക്കള് ഇവിടെ ഇരിക്കണേ അമ്മച്ചി ഇപ്പോ വരാം എന്ന് പറഞ്ഞു വീണ്ടും അടുക്കളയിലേക്കു ഓടി
അല്പ സമയം കഴിഞ്ഞപ്പോൾ പുറത്ത് എന്തോ ശബ്ദം കേൾക്കുന്നു. അവൾ ഓടി ഉമ്മറപ്പടിയിൽ എത്തിയപ്പോൾ എണ്ണ തേച്ച് ഇരുത്തിയ കുഞ്ഞിനെ കാണുന്നില്ല...
അയ്യോ എന്റെ കുഞ്ഞെവിടെ എന്ന് വാവിട്ടലറികൊണ്ട് മുറ്റത്തേക്ക് ഇറങ്ങിയ അവൾ ആ കാഴ്ച കണ്ട് ഞെട്ടി....
ഒരാൾ കിണറ്റിന്കരയിൽ നിർത്തി കുഞ്ഞിനെ കുളിപ്പിക്കുന്നു,, വേറെ ഒരാൾ വെള്ളം കോരി കൊടുക്കുന്നു. മറ്റൊരാൾ താൻ കീറാൻ പറ്റാതെ ബാക്കിവച്ച വിറക് കീറാൻ ശ്രെമിക്കുന്നു.... ഭയവിഹ്വലയായ അവൾ തെല്ല് ഉറക്കെ ചോദിച്ചു... ആരാ നിങ്ങളൊക്കെ........
കുനിഞ്ഞു നിന്ന് കുഞ്ഞിനെ കുളിപ്പിച്ചുകൊണ്ടു നിന്നയാൾ മുഖം ചരിച്ചു ഒരു ചിരി സമ്മാനിച്ചു... എന്നേ മനസിലായില്ലേ ചേച്ചിക്ക്.. ഞാൻ ആണ് ഇവിടുത്തെ സ്ഥാനാർഥി....
അപ്പോൾ ആണ് അവൾ ഓർത്തത്‌ ഇന്നലെ റേഷൻ പീടികയിൽ പോയപ്പോൾ ചുമരിൽ "നമ്മുടെ ചിഹ്നം, നമ്മുടെ സ്ഥാനാർഥി "എന്ന പോസ്റ്ററിലെ അതെ മുഖം....
Written by Anil Krishnan
0

No comments

Post a Comment

ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക

both, mystorymag

DON'T MISS

Nature, Health, Fitness
© all rights reserved
made with by templateszoo