Slider

കാവിലെ സ്കൂൾ ( അനുഭവ കഥ )

0


വെള്ളൂർ ഗ്രാമത്തെ മനോഹരമാക്കുന്ന ചാമകാവ് . കുട പോലെ കാണപ്പെടുന്ന ഈ കാവിന്റെ ഭംഗി പറഞ്ഞറിയിക്കാൻ കഴിയില്ല.
ചാമക്കാവ് ക്ഷേത്രത്തിന്റെ ചാരുതയിൽ നിറഞ്ഞ് നിൽക്കുന്നു ഗ്രാമഭംഗിയും .പുറം നാട്ടുകാരുടെ ചോദ്യം ഇതായിരിക്കും വെള്ളൂരിലെ കാവിന്റെ ഭംഗിയെ കുറിച്ച് മാത്രം.
വെള്ളൂരിൽ വിരുന്നിനു വന്ന ഏതു നാട്ടുകാരരയും ആശ്ചര്യപ്പെടുത്തുന്ന മനോഹരമായ ഭംഗിയാണ് വെള്ളൂരിനെ വ്യത്യസ്തമാക്കുന്നത്.
കുട പോലെ നിറഞ്ഞു നിൽക്കുന്ന കാവിൽ . കാവിന്റെ നടുവിൽ റോഡും . കാവിനുള്ളിൽ വസിക്കുന്ന ചില ഭൂമിയുടെ അവകാശികൾ .അവർക്ക് മാത്രം കാവ് സ്വന്തമെന്ന് പലപ്പോഴും തോന്നീട്ടുണ്ട് അവരും അവകാശികളാണ്.
കാവിൽ നിറഞ്ഞ് നിൽക്കുന്ന ഔഷധങ്ങളും മനോഹരമാക്കുന്നു ഈ കാവിനെ .

കാവിന്റെ തൊട്ടടുത്ത് അറിവിന്റെ ജാലകമായ വെള്ളൂർ ഗവ: ഹയർ സെക്കണ്ടറി സ്കൂൾ. ആ വിദ്യാലയത്തിൽ വെള്ളയും നീലയും കളറുകളായി സൗഹൃദങ്ങൾ വിദ്യാലയത്തിൽ നിറഞ്ഞു നിന്നു !
കുഞ്ഞുകുഞ്ഞു ശലഭങ്ങൾ ക്ലാസ്സ് റൂമുകളിൽ കളിച്ചുല്ലസിച്ചു. ആ വിദ്യാലയത്തിന് പുതുമകളേറെ ഉണ്ടായിരുന്നു.
സ്കൂൾ മുറ്റത്ത് ഒരു കൊടിമരം തണൽ മരമായ ബദാം മരം കുട പോലെ നിറഞ്ഞു നിന്നു!
ഒരു വലിയ നീണ്ട ഒരു ഹാൾ ആ ഹാൾ ഓരോ തട്ടിയായി വിഭജിച്ച് ഓരോ ക്ലാസ്സ് റൂം !
ആ വലിയ ഹാളിൽ ഒരു സ്റ്റേജുണ്ട് . ഓരോ ക്ലാസ്സായി വിഭജിച്ച ആ തട്ടികൾ ഓരോ ക്ലാസ്സിൽ ചുമരിലേക്ക് അടുപ്പിച്ച് നീണ്ട ഹാൾ രക്ഷിതാക്കൾക്കും അധ്യാപകർക്കും കുട്ടികളുടെ പരിപാടിയും പാരന്റ്സ് മീറ്റിംങ്ങും.
വലിയ ഒരു ഓഡിറ്റോറിയവും ആ വലിയ ഹാളിൽ അങ്ങനെ ഒരു സൂത്രവിദ്യയും അതിനു പിറകിൽ ഉണ്ടായിരുന്നു !
ജനലുകൾ മരത്തിന്റെ അതിലും വികൃതികൾ നിറഞ്ഞു നിന്നിരുന്നു .ക്ലാസിലേക്കുള്ള വാതിൽ ഉണ്ടെങ്കിലും ആ ജനാലയിലൂടെ കയറാൻ പറ്റുന്ന വഴികളും വികൃതി കൂട്ടുകാർക്ക് അത്ഒരു രസമായിരുന്നു !
മണി പോലും ഒളിപ്പിച്ച് വെക്കുന്ന കൂട്ടുകാരുണ്ട് സ്വയം ബെല്ലടിക്കാൻ ആവേശമായിരുന്നു അവർക്ക് .

സ്കൂളിന്റെ പരിസരത്തെ ചെറിയ പെട്ടി കടയുണ്ടായിരുന്നു. ഇപ്പോ കടല വണ്ടി കാണാറില്ലേ ആ വണ്ടിയിൽ അതിൽ തന്നെ ഒരു പാട് നിറങ്ങളുടെ വിസ്മങ്ങൾ തന്നെ ഉണ്ടായിരുന്നു ആ കുഞ്ഞു സ്കൂളിന്റെ പരിസരത്തെ കടയിൽ .
ഒരു ഇന്റർവെൽ സമയത്ത് നേരെ കൂട്ടുകാരുടെ കൂടെ കടയിലേക്ക് പോകും.സൗഹൃദങ്ങളുടെ കൂട്ടം തന്നെ ഉണ്ടാകും ആ കുഞ്ഞ് കടയിൽ .
എന്നിട്ടോ ചെറിയ പാക്കറ്റിൽ മാങ്ങ അച്ചാർ വാങ്ങും , പിന്നെ പുളിയച്ചാർ ഇതൊക്കെ വാങ്ങി കീശയിൽ ഇട്ട് സ്കൂളിലേക്ക് പോകും.
മറ്റുള്ള കൂട്ടുകാരുടെ കീശ മൊത്തം നിറഞ്ഞിട്ടുണ്ടാകും. തരിപ്പ് മുട്ടായി , ഒയലച്ച, ചക്കര മുട്ടായി ഇതൊക്കെ വാങ്ങും. എന്നിട്ടോ ചില കൂട്ടുകാര് വീട്ടിൽ നിന്ന് കാലി കുപ്പിയുമെടുത്ത് ആ കടയിലേക്ക് വരും നല്ല എരുവുള്ള സംഭാരം വാങ്ങും ...എന്നിട്ട് ക്ലാസ്സിലേക്ക് പോകും.
പുളിയച്ചാർ അന്നത്തെ സ്റ്റാർ തന്നെയായിരുന്നു. അതിൽ ഉരുണ്ട കുരു അകത്തുണ്ടാകും അതിൽ പറ്റിയ പുളിയുടെ ടേസ്റ്റ് പോലും ഒരു രസ ആണ് കുരുവിന്റെ പുളിയൊക്കെ കഴിഞ്ഞാൽ അത് കളയും എന്നിട്ടോ പുളിയൊക്കെ കഴിഞ്ഞാൽ അതിന്റെ പാക്കറ്റ് പോലും വിടാത്ത വിരുതന്മാർ ഉണ്ട് . പാക്കറ്റിലെ പുളി മധുരം ഇല്ലാതാകുംമ്പോൾ പാക്കറ്റിനെ വെറുതെ വിടുകയുള്ളു.

ഉച്ചയ്ക്കുള്ള വിശേഷങ്ങളോ അവര അവരുടെ ബാഗിൽ ഭക്ഷണത്തിനായുള്ള പാത്രവും കൊണ്ടുവന്നിട്ടുണ്ടാകും!
ഭക്ഷണപ്പുരയ്ലേക്ക് ട്രെയിൻ പോലെ നീണ്ട് നിവർന്ന് പാത്രവുമായി
ആയി നിൽക്കും സൗഹൃദങ്ങൾ !
ആ പാത്രമാണെങ്കിലോ ഭക്ഷണപ്പുരയുടെ അടുത്ത് എത്തുന്നതു വരെ പാത്രം കൊണ്ട് കുസൃതിയുമായിരിക്കും!
ഭക്ഷണത്തിന്റെ അടുത്ത് എത്തിയാൽ കഞ്ഞി തരുന്നത് നമ്മുടെ പ്രിയപ്പെട്ട അധ്യാപകരും !
ചൂടു കഞ്ഞിയും പയറും ഉണ്ടാകും അതും എടുത്ത് നീണ്ട വരാന്തയിൽ സൗഹൃദങ്ങൾ മുഖത്തോട് മുഖം നോക്കിയിരുന്ന് ഊതി ഊതി കഴിക്കും. പിന്നെ ഇന്റർവെൽ ന് വാങ്ങിയ മാങ്ങ അച്ചാർ സംഗതി ഉഷാറായി എന്തൊരു ടേസ്റ്റാ തൊട്ടു കഴിക്കാൻ .
പിന്നെ സംഭാരം വാങ്ങിയ കൂട്ടുകാർ ദേശം കഞ്ഞിയിൽ ഒഴിച്ച് ഉച്ച കഞ്ഞി ഉഷാറാക്കും .
ഉച്ചയ്ക്കു ശേഷം രണ്ട് മണി വരെ ഒരേ രസകരമായ കളികളും ഒരു ആവേശമായിരുന്നു .വെള്ളയും നീലയും കളറുകൾ ആ കാറ്റാടി മരത്തണലിൽ നിറഞ്ഞ് നിന്നു. ആ കുഞ്ഞ് മനസ്സുകളുടെ ചിരിയും ശബ്ദങ്ങൾക്കിടയിൽ തല ഉയർത്തി നിൽക്കുന്ന കാറ്റാടി മരം കുഞ്ഞ് പിള്ളേരുടെ മനസ്സ് കവർന്നിരുന്നു. തണൽ മര ചുവട്ടിൽ ഉച്ച ഭക്ഷണം കഴിഞ്ഞ് സൗഹൃദങ്ങളുടെ കൂടെ കാറ്റാടി മര ചുവട്ടിൽ വിശ്രമിക്കുന്ന സുന്ദര കാലവും . നീണ്ട കാറ്റാടി മരങ്ങളുടെ ഇടയിൽ കുഞ്ഞു മനസ്സുകൾ ഓടി ചാടി ക്ഷീണമില്ലാതെ കളിച്ചിരുന്ന നാളുകൾ .
കാവിനെ കുറിച്ചുള്ള പഠനത്തിനു വേണ്ടി ചിലപ്പോഴൊക്കെ ബാല്യകാലത്ത് അധ്യാപകരോടൊപ്പം കുട്ടികൾ കാവ് പുറമേ സന്ദർശിക്കാറുണ്ട് നോട്ട്ബുക്കിൽ എഴുതാറുണ്ട്....
കുട്ടികൾക്കും അധ്യാപകർക്കും മനോഹരമായ ഈ കാവ് കൂടുതൽ അറിവുകൾ പകർന്നിട്ടുമുണ്ട്.
ദൂരത്ത് പോകാതെ കൈയെത്തുന്ന അടുത്ത് കാവുള്ളത് ഒരു അനുഗ്രഹമാണ്.

വൈകുംന്നേരം നാലു മണി ബെല്ലടിക്കുന്നതിനുമുന്നേ ബുക്ക് ഒക്കെ റെഡിയാക്കിവെക്കും വീട്ടിലേക്കുള്ള ഓട്ടമായിരിക്കും.

ഓർമ്മകൾ ജീവിത കഥയിലെ ഭാഗമാകുന്നു !

അഭിജിത്ത് വെള്ളൂർ
0

No comments

Post a Comment

ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക

both, mystorymag

DON'T MISS

Nature, Health, Fitness
© all rights reserved
made with by templateszoo