"മാജി നീ എന്താടി സ്വപ്നം കാണുകയാണോ" ആനി തട്ടി വിളിച്ചപ്പോഴാണ് ഞാൻ ഓർമ്മകളിൽനിന്നും ഉണർന്നത്
" വാടി നീ നോക്കിയ ഷർട്ട് നിൻറെ ഉപ്പാക്ക് നന്നായി ചേരും"
"അതിനു നീ എന്റെ ഉപ്പയെ കണ്ടിട്ടുണ്ടോ" "എന്തിനാ കാണുന്നത് നീ പറഞ്ഞു തന്നെ എനിക്ക് അറിയാമല്ലോ നിൻറെ ഉപ്പയെയും ഉമ്മയെയും അനിയനെനും ഒക്കെ"
" ചേട്ടായി ഈ ഷർട്ട് എന്താ വില"
" ഇത് പീറ്റർ ഇംഗ്ലണ്ട് ആണ് കുറച്ചു കൂടിയ മോഡലാണ് 1200 രൂപയാകും"
" ഉം ഈ കളർ ഉപ്പാക്ക് ഇഷ്ടപ്പെടും ഇതു മതി അല്ലേ"
ഉമ്മ
ാക്കും അനിയനും പ്രദീപ് ചേട്ടൻറെ മകൾക്കും ഡ്രസ്സുകൾ എടുത്തു പുറത്തിറങ്ങിയപ്പോൾ ആനി പറഞ്ഞതുപോലെ തന്നെ ശമ്പളം കിട്ടിയത് പകുതിയോളം ചെലവായി. റൂമിൽ വന്നു കിടന്നു ഉറക്കം വരുന്നില്ല തിരിഞ്ഞും മറിഞ്ഞും കിടന്നു വീട്ടിലേക്ക് എത്തുന്ന നിമിഷം മനസ്സിൽ ഒരുപാട് തവണ കണ്ടു. ഒരു മാസം മുൻപ് ഇങ്ങോട്ട് പോരുമ്പോൾ ഒരുപാട് ആശങ്കകൾ ഉണ്ടായിരുന്നു ഞങ്ങളുടെ നാട്ടിൽ നിന്ന് 200 കിലോമീറ്റർ ഇപ്പുറം വയനാട് ഫോറസ്റ്റ് ഡിപ്പാർട്ട്മെൻറ്ൽ അതും സ്ത്രീകളാരും ജോലി ചെയ്യാത്ത ഏരിയയിൽ വന്നു താമസിച്ച് ജോലി ചെയ്യുക എന്നത് ചിന്തിച്ചാൽ അല്പം പ്രയാസം തന്നെയായിരുന്നു.
ഉമ്മ
ാക്ക് എന്നെ പറഞ്ഞയക്കാൻ തീരെ താല്പര്യം ഇല്ലായിരുന്നു പക്ഷേ ഉപ്പ എൻറെ കൂടെ നിന്നു ഇങ്ങോട്ട് പോരുമ്പോൾ ഉമ്മ
എന്നെ കെട്ടിപ്പിടിച്ച് ഒരുപാട് കരഞ്ഞു 'നിൻറെ ആഗ്രഹം പോലെ ജോലി ചെയ്തിട്ടാണെങ്കിലും ഇനി നീ വരുമ്പോൾ നിൻറെ മുഖത്ത് പഴയ ചിരിയും കളിയും ഒക്കെ ഉണ്ടായി കണ്ടാൽ മതിയായിരുന്നു' എന്നു പറഞ്ഞു. ഉപ്പ എൻറെ കൈപിടിച്ച് പടച്ചവനോട് കുറേ ദുആ ചെയ്തു സാധാരണപോലെ എൻറെ മൂർദാവിൽ അമർത്തി ചുംബിച്ചു.
ഇവിടെ വന്നു ഒരാഴ്ച കഴിഞ്ഞപ്പോൾ എല്ലാ ആശങ്കകളും മാറി ഇത്രയും വലിയ റിസ്ക് എടുത്തു ഫോറസ്റ്റ് ഡിപ്പാർട്ട്മെൻറ്ൽ ജോലി ചെയ്യാൻ തയ്യാറായ എന്നെ ആണുങ്ങളായ സഹപ്രവർത്തകർ എല്ലാം അഭിനന്ദിച്ചു ഒരാഴ്ച കഴിഞ്ഞപ്പോൾ ആനിയും ഇവിടെ ജോലിക്ക് വന്നത് എനിക്ക് തുണയായി എല്ലാം എൻറെ ഉപ്പയുടെ പ്രാർത്ഥനയുടെ ഫലം ആയിരിക്കാം.
ഒരു മാസം തികഞ്ഞ ഉടനെ ഞാൻ രണ്ടു ദിവസത്തെ അവധിക്ക് പോകുമെന്ന് റേഞ്ച് ഓഫീസറോട് പറഞ്ഞിരുന്നു. എൻറെ വീട്ടിലെ കാര്യങ്ങളൊക്കെ ആനിയിൽ നിന്ന് മനസ്സിലാക്കിയ ഓഫീസർ ' ആദ്യമായി പോവുകയല്ലേ നാലഞ്ചു ദിവസം കഴിഞ്ഞു വന്നാൽ മതി' എന്ന് പറഞ്ഞു എന്നെ അത്ഭുതപ്പെടുത്തി.
അർദ്ധരാത്രി കഴിഞ്ഞു എപ്പോഴോ അല്പം ഉറങ്ങിയ ഞാൻ പുലർച്ചെ മൂന്ന് മണിക്കുള്ള അലാറം കേട്ടാണ് ഉണർന്നത് പെട്ടെന്ന് കുളിച്ചു ഡ്രസ്സ് മാറ്റി ആനിയെ വിളിച്ചു യാത്രപറഞ്ഞു ഞാനിറങ്ങി വാതിൽക്കൽ വരെ അവളും വന്നു അവിടെനിന്നും എൻറെ ബസ്സ് വന്നു ഞാൻ അതിൽ കയറിയതിനു ശേഷമാണ് അവൾ അകത്തേക്ക് പോയത്. എൻറെ ബാക്കി ഉറക്കം ബസ്സിലെ ടിക്കറ്റും എടുത്തു സീറ്റിൽ ചാരി ഇരുന്നു കൊണ്ടായിരുന്നു ഉറങ്ങിയും ഉണർന്നും 5 മണിക്കൂർ കടന്നുപോയത് അറിഞ്ഞതേയില്ല.
ടൗണിൽ ബസ്സിറങ്ങി നേരെ പോയത് ഹോട്ടലിലേക്ക് ചായ കുടിക്കാൻ ആയിരുന്നു ചായ കുടിച്ചു വന്നു നാട്ടിലേക്കുള്ള ബസ്സിൽ കയറി മൂന്നു നാല് മണിക്കൂർ കൂടി കഴിഞ്ഞാൽ എന്നാൽ എനിക്ക് എൻറെ വീട്ടിൽ എത്താം അത് ചിന്തിച്ചിരുന്നു ഉറക്കം വന്നതേയില്ല മൊബൈലിലും തോണ്ടിയിരുന്നു സമയം കൊന്നു.
നാട്ടിൽ ബസ്സിറങ്ങി കവലയിൽ നിന്ന് ഒരു ഓട്ടോ വിളിച്ചു വീട്ടിലെത്തിയപ്പോൾ ഫായിസ് ഓട്ടോക്കരികിലേക്ക് ഓടിവന്നു അവൻ രാവിലെ മുതൽ എന്നെ കാത്തിരിക്കുകയാണ് എന്നു തോന്നുന്നു ഓട്ടോക്ക് പൈസ കൊടുത്തു അവൻറെ കയ്യും പിടിച്ച് തിരിഞ്ഞു നടക്കാൻ തുടങ്ങിയപ്പോഴേക്കും
ഉമ്മ
കുളിമുറിയിൽ നിന്നും ഓടിക്കിതച്ചുവന്നു മുറ്റത്ത് വച്ച് തന്നെ ഞങ്ങൾ രണ്ടുപേരും കെട്ടിപ്പിടിച്ച് ഒരുപാട് കരഞ്ഞു മൂന്നുപേരും കൂടി ഒരുമിച്ച് വീടിനകത്തേക്ക് കയറി ഉപ്പയുടെ റൂമിലേക്ക് ആവേശത്തോടെ ഞാൻ ചെല്ലാൻ തുടങ്ങിയപ്പോൾ " ഉപ്പ അയൽവീട്ടിൽ ആണെന്നും ഫായിസിനോട് വിളിക്കാൻ പറയാമെന്നും"
ഉമ്മ
പറഞ്ഞു "അത് വേണ്ട ഞാൻ പോയി കണ്ടോളാം" എന്നു പറഞ്ഞു ഞാൻ സാധനങ്ങളൊക്കെ വീട്ടിൽ വച്ച് അയൽ വീട്ടിലേക്കോടി. അവിടെ മുറ്റത്തെത്തിയപ്പോൾ തന്നെ അവരുടെ കാർഷെഡ്ഡിൽ അഞ്ചാറു സ്ത്രീകളിരുന്നു അടക്ക പൊളിക്കുന്നുണ്ടായിരുന്നു. ഷെഡിന് അൽപ്പം മാറി മറ്റൊരു ഭാഗത്ത് ഒരു കസേരയിൽ ഇരുന്ന് സ്റ്റൂളിലേക്ക് കാലും കയറ്റിവെച്ച് എൻറെ ഉപ്പ ഇരുന്ന് അടക്ക പൊളിക്കുന്നു.
ഉപ്പയുടെ ചെറിയ പെട്ടിക്കടയിൽ കച്ചവടം കുറവാണെന്നും ഇനി കച്ചവടം നടത്തുന്നില്ലെന്നും കുറച്ചുനാൾ മുൻപ് പറഞ്ഞിരുന്നു അതിനുശേഷം ആയിരിക്കാം ഇരുന്നുകൊണ്ടുള്ള പുതിയ തൊഴിൽ ഉപ്പ കണ്ടെത്തിയത് .
"മാജീ നീ എപ്പോഴാണ് വന്നത് " അയൽപക്കത്തെ താത്ത ചോദിക്കുന്നത് കേട്ടുകൊണ്ട് ഉപ്പ തിരിഞ്ഞുനോക്കി ഉപ്പയുടെ അടുത്തേക്ക് ഓടി ചെല്ലാൻ നിന്ന എന്നെ തടഞ്ഞുകൊണ്ട് ഉപ്പ വിളിച്ചുപറഞ്ഞു "ഉപ്പാൻറെ കുട്ടി അവിടെ നിന്നാൽ മതി ഉപ്പ പരസഹായമില്ലാതെ നടക്കാൻ തുടങ്ങിയത് നിനക്ക് കാണണ്ടേ"
ഞാൻ അത്ഭുതപ്പെട്ടു അവിടെ തന്നെ നിന്നു. ഉപ്പ മടിയിൽ ഉണ്ടായിരുന്ന അടക്കയുടെ പാത്രം ഒക്കെ നിലത്ത് വെച്ച് തൊട്ടടുത്തുള്ള തൂണിൽ പിടിച്ച് എഴുന്നേറ്റു നിന്നു എന്നിട്ട് ഉടുത്തിരിക്കുന്ന മുണ്ട് ഒന്നുകൂടി മുറുക്കി ഉടുത്തുകൊണ്ട് വേച്ച് വേച്ച് എൻറെ അടുത്തേക്ക് നടന്നു വന്നു കൊണ്ടിരുന്നു.
എന്റെ കണ്ണുകൾ നിറഞ്ഞു തുളുമ്പി എനിക്കൊന്നും കാണാൻ കഴിയുമായിരുന്നില്ല എട്ടു പത്ത് അടികൾ നടന്ന ഉപ്പ മറിയാൻ വേണ്ടി ഒരു ഭാഗത്തേക്ക് ചരിഞ്ഞതും ഞാൻ ഓടിച്ചെന്ന് പിടിച്ചു എൻറെ തോളിൽ കൈ ഇട്ട് വീട്ടിലേക്ക് പോരുമ്പോൾ അവിടെയിരുന്ന ഇത്താത്ത മാരോട് ഉപ്പ പറയുന്നുണ്ടായിരുന്നു "ഇന്ന് ന്റെ മാജി വന്ന ദിവസമാണ് ഇന്നിനി ഞാൻ പണി മതിയാക്കി പോവുകയാണ് ഒരുമാസമായി ഞാൻ എൻറെ കുട്ടിയെ കണ്ടിട്ട് അവൾ എനിക്ക് കൊണ്ടുവന്ന സമ്മാനങ്ങൾ ഒക്കെ ഞാൻ ഒന്നു പോയി കാണട്ടെ"
വീട്ടിലെത്തിയപ്പോഴേക്കും
ഉമ്മ
ചായയും പലഹാരവും ഹാളിൽ കൊണ്ടു വെച്ചിരുന്നു ഞങ്ങൾ നാലുപേരും അവിടെ ഇരുന്നു തന്നെ കുടിച്ചു വിശേഷങ്ങൾ ക്കിടയിൽ ഉപ്പ ആവേശത്തോടെ പറഞ്ഞു "ആറുമാസത്തിനുള്ളിൽ പഴയപോലെ എനിക്ക് നടക്കാൻ കഴിയുമെന്നും അടുത്ത ഒരു വർഷമാകുമ്പോഴേക്കും ജോലിക്ക് പോയി തുടങ്ങാമെന്നും മാത്യു ഡോക്ടർ പ്രതീക്ഷ പറഞ്ഞിട്ടുണ്ട്"" എല്ലാം നടക്കും ഉപ്പാ നമ്മുടെയൊക്കെ പ്രാർത്ഥന പടച്ചവൻ കേട്ടു . യതീം കുട്ടികളെ സഹായിക്കുന്ന ഉപ്പാനെ പടച്ചവൻ ഒരിക്കലും കൈവിടില്ല"
ഞാൻ കൊണ്ടുവന്ന സാധനങ്ങളിൽ
ഉമ്മ
ാക്കും അനിയനും ഒക്കെ ഉള്ളത് കൊടുത്തതിനുശേഷം ഉപ്പാൻറെ മുണ്ടും ഷർട്ടുമായി ഉപ്പയുടെ അടുത്തേക്ക് വന്നു എന്നിട്ട് അത് രണ്ടും ഉപ്പയുടെ കാൽക്കൽ വെച്ചു "ഇത് എനിക്ക് കിട്ടിയ ആദ്യത്തെ ശമ്പളത്തിൽനിന്ന് ഞാൻ എൻറെ ഉപ്പാക്ക് വാങ്ങിയതാണ് ഞങ്ങൾക്ക് മാത്രം നല്ലത് വാങ്ങിത്തന്ന് ഉപ്പ വിലകുറഞ്ഞതും നിലവാരമില്ലാത്തതും ആയ വസ്ത്രങ്ങൾ അല്ലേ ഇത്രയും കാലം ഉപയോഗിച്ചത് ഇനി മുതൽ ഉപ്പ ഉടുക്കേണ്ടത് ഏറ്റവും മുന്തിയ വസ്ത്രങ്ങളാണ് "
ഞാൻ ഉപ്പാക്ക് ഇഷ്ടപ്പെട്ട മെറൂണ് കളറിലുള്ള ഷർട്ട് എടുത്ത് ഉപ്പയുടെ മാറത്തു വെച്ചു നോക്കി ഒരു പ്രതിസന്ധിയിലും കരഞ്ഞിട്ടില്ലാത്ത ഉപ്പയുടെ കണ്ണുകൾ രണ്ടും നിറഞ്ഞൊഴുകാൻ തുടങ്ങി
ഉപ്പ എന്നെ ചേർത്ത് പിടിച്ചു പതിവുപോലെ മൂർധാവിൽ അമർത്തി ചുംബിച്ചു.
ഒരുപാട് വർഷം പിറകോട്ട് പോയി ഞാൻ പഴയ പൊട്ടികാളി മാജി ആയിട്ട് പെട്ടെന്ന് മാറിയതായി എനിക്ക് തോന്നി..
ശുഭം..
അബ്ദുൽ നാസർ മുഹമ്മദ്.
No comments
Post a Comment
ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക