Slider

ഒരു ഖത്തർ പ്രവാസിയുടെ ആദ്യത്തെ വെക്കേഷൻ

0

രണ്ടായിരത്തിപന്ത്രണ്ട് ആണെന്നാണ് ഓർമ്മ. പ്രിയ സ്നേഹിതൻ ഗൾഫിൽ നിന്നും
വരുന്ന ദിവസം. ആദ്യമായിട്ട് ലീവിന് വരുന്നതാണ്. അപ്പൊ അതിന്റെതായ ഒരു
ത്രിൽ ഉണ്ട്. അന്നെനിക്ക് ഒരു കാർ ഉണ്ട് . ഞാനും എൻ്റെ രണ്ടു കൂട്ടുകാരും, ഈ പറഞ്ഞ പ്രവാസി സുഹൃത്തിന്റെ വാപ്പയും ഉമ്മയും കൂടി രാത്രി രണ്ടു മണിക്ക് എയർപോർട്ടിലേക്ക്  തിരിച്ചു. അവിടെ ചെന്നപ്പോൾ വിമാനം രണ്ടുമണിക്കൂർ ലേറ്റാണ്. 
വാപ്പയെയും ഉമ്മയെയും അവിടെ ഇരുത്തി, ഞങ്ങ മൂന്നു പേരും കൂടി എയർപോർട്ട്
പാർക്കിംഗ് ഏരിയയിൽ ചുറ്റിക്കറങ്ങി നടന്നു. അന്ന് പോലീസ് ടെസ്റ്റിനായി
പ്രിപെയർ ചെയ്യുന്ന സമയമാണ്. അവിടെ റോട്ടിൽ വച്ചിരുന്ന ബാരിക്കേഡ്
കണ്ടപ്പോ കൂട്ടത്തിൽ ഒരുത്തൻ ഓടിച്ചെന്ന് അതിന്റെ മുകളിലൂടെ എടുത്തുചാടി.
ആഹാ കേമൻ!!
 പോലീസ് ടെസ്റ്റിനുള്ള ഒരു അഭ്യാസമാണ് ഇതെന്ന് ഓർത്തപ്പോൾ  ഒട്ടും .ശങ്കിച്ചില്ല. ഞാനും ഓടിച്ചെന്ന്   ഒറ്റച്ചാട്ടം.
ഠിം!!
ദേ കിടക്കുന്നു നിലത്ത്!!
"അയ്യോ... ആരെങ്കിലും ഓടി വരണേ... രക്ഷിക്കണേ.''
വലതു കൈയുടെ  ഷോൾഡർ ഊരിപ്പോകുന്ന അവസ്ഥ, ഈ അവസ്ഥ ആദ്യമായി സംഭവിച്ചത് ബിഎംസി കോളേജിൽ പഠിക്കുമ്പോളാണ് . ക്രിക്കറ്റ് ടൂർണമെൻറ് ഫൈനലിൽ ഫസ്റ്റ് ഓവറിൽ ഫസ്റ്റ് ബോൾ എറിഞ്ഞപ്പോൾ.
 ആദ്യ ബോളിൽ ബാറ്റ്സ്മാൻ ക്ലീൻ ബോൾഡ് . പക്ഷെ എൻ്റെ കൈ അന്നുമുതൽ ഡിസ്‌ലോക്കേഷൻ എന്ന പരിക്കിന്റെ പിടിയിലായി. ആ അവസ്ഥ സംഭവിച്ചാൽ സ്വയം പരിഹരിക്കാനുള്ള ഒരു ടെക്‌നിക്‌ എനിക്ക് അറിയാം, പക്ഷെ ആ രാത്രി അത് നടപടിയായില്ല. അവസാനം, രണ്ടു സുഹൃത്തുക്കൾ ചേർന്ന് എന്നെ
ആലുവയിലെ  ആശുപത്രിയിൽ എത്തിച്ചു.  അവിടെയെത്തുന്നത് വരെ ഞാൻ അനുഭവിച്ച വേദന!!! സഹിക്കാൻ കഴിയില്ല!!

ഞങ്ങളുടെ നാട്ടിലെ ആസ്ഥാന നഴ്സും  ഞങ്ങളുടെ ചങ്കുമായ  അസീസ്
ജോലി ചെയ്യുന്നത് അവിടെയാണ്. അവനെ കണ്ടപ്പോ തന്നെ പാതി ആശ്വാസമായി.
പിന്നെ അസിയും , അവന്റെ സഹപ്രവർത്തകരായ മാലാഖമാരും ചേർന്ന് എന്നെ
നല്ല രീതിയിൽ പരിചരിച്ചു. അവസാനം അവരുടെ പരിചരണം ഏൽക്കാതെ വന്നപ്പോൾ
ഡോക്ടർ വന്നു പറഞ്ഞു അനസ്തേഷ്യ വേണ്ടി വരും!!
ജീവിതത്തിൽ അനസ്തേഷ്യ എന്താണെന്ന് കെട്ടിയിട്ടു പോലുമില്ല. അങ്ങനെ ഒടുക്കം അനസ്തേഷ്യ തന്ന്
ഓപ്പറേഷൻ തിയേറ്ററിൽ വെച്ച് എന്റെ കൈ നേരെ ആക്കിത്തന്നു.

അതിനിടക്ക് നമ്മുടെ കഥാനായകൻ പ്രവാസി, എയർപോർട്ടിൽ എത്തിയിരുന്നു.  അവനെ എൻ്റെ
മറ്റു സുഹൃത്തുക്കൾ  സന്തോഷത്തോടെ വീട്ടിലെത്തിക്കുകയും ചെയ്തു. അനസ്തേഷ്യ തന്ന് ബോധം
പോയ എനിക്ക് പിറ്റേന്ന് കാലത്താണ് ബോധം വീഴുന്നത്. ബോധം വന്നപ്പോ അതാ
എൻ്റെ മുമ്പിൽ ആ പ്രവാസിയും മറ്റു കൂട്ടാളികളും!!
 അവർ ഇതൊരു  ആഘോഷമാക്കി എടുത്ത മട്ടാണ് . കളിക്കുന്നു, ചിരിക്കുന്നു, മാലാഖമാരുടെ
കൂടെ ആർത്തുല്ലസിക്കുന്നു. അവരുടെ സന്തോഷം കണ്ടപ്പോൾ എന്റെ വേദനയും എവിടേക്കോ പോയി.
എന്തായാലും വളരെ സന്തോഷം. 
ഹാപ്പി എൻഡിങ്.
അവൻ തന്നെ ബില്ലും കെട്ടി. ഞങ്ങൾ തിരികെ എൻ്റെ വീട്ടിലെത്തി. വീട്ടിൽ ഇരിക്കാതെ അപ്പോൾത്തന്നെ
അനസ്തേഷ്യയുടെ പാതിമയക്കത്തിൽ എന്നെയും കൊണ്ട് ഈ പറഞ്ഞ മൂന്നംഗ സംഘം
തൃശ്ശൂർക്ക് ഒരു ട്രിപ്പ് പോയി.
കൈ വയ്യെങ്കിലെന്താ ചങ്കുകളൊത്തുള്ള ട്രിപ്പ് മുക്യം ബിഗിലേ !!

നൗഫൽ കളമശ്ശേരി  
0

No comments

Post a Comment

ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക

both, mystorymag

DON'T MISS

Nature, Health, Fitness
© all rights reserved
made with by templateszoo