കാലിനു താങ്ങായി ഒരുവടിയുമേന്തി
കടകനെ പോലെ
കോരപുഴയുടെരികിലൂടെ
കടന്നുപോവുന്നു... വൃദ്ധൻ
കാലം നരയെണ്ണി തുടങ്ങീട്ടും
കാലന് തൻ ജീവിതം
കൊടുക്കാതെ
കണ്ണിൽനിന്നും കാണ്ണീരിലാം
കടലിനോടെന്തൊക്കെയോ
കടുവാക്കിലാം മൊഴിഞ്ഞീടുന്നു....
കല്ലുകളാൽ തൻ ശിരസ്സിൽ
കുട്ടികൾ വർഷിച്ചിട്ട്
കടപൊട്ടിയൊഴുകുന്ന രക്തത്തിലവിടം കിടപ്പൂ...
കരടിലാം ദാഹക്കുടൽ
കരിഞ്ഞീടുമീ നിമിഷം
കരുണയില്ലാതെ
കാർക്കശ്യത്തോടെ,
കളിയാക്കി ചിരിച്ചീടുന്നു....
കൊണ്ട് പോകുവാനാരില്ലെ ന്നറിഞ്ഞിട്ടും
കടന്ന് വരുമോയെന്നൊരു
കുറിയ ചിന്തയിലവിടം
കാത്തിരിപ്പൂ....
✒️സഫ്‌വാൻ കൈവേലിക്കൽ
No comments
Post a Comment
ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക