നല്ലെഴുത്ത്

The biggest ever archive in Malayalam Literature. 2.5 crores pageviews, 14000+ creations, 2000+authors and adding on....

New Books

Post Top Ad

Your Ad Spot

ദി ആൽക്കമിസ്റ്റ് I BOOK REVIEW I ഉമൈർ അലി കങ്ങരപ്പടി"നാം എന്തെങ്കിലും ഒരു കാര്യം ചെയ്യുമെന്ന് ദൃഢപ്രതിജ്ഞ ചെയ്താൽ അതിന് വേണ്ടി പ്രപഞ്ചം മുഴുവൻ സഹായത്തിനെത്തും "
  ബുക്ക് : ; ദി ആൽക്കമിസ്റ്റ്
  രചയിതാവ് ; പൗലോ കൊയ്‌ലോ   
 വിവർത്തനം ; രമാ മേനോൻ
  
 രചയിതാവ് :::        
        വായനക്കാരെ തന്നെ ഏറ്റവും കൂടുതൽ 
സ്വാധീനം ചെലുത്തിയ ജീവിച്ചിരിക്കുന്ന എഴുത്തുകാരൻ ആര് ? എന്ന ചോദ്യത്തിന് ഒറ്റ മറുപടി ആണ് 1947 August 24 ഇന് ജനിച്ച ബ്രസീലിയൻ എഴുത്തുകാരൻ പൗലോ കൊയ്‌ലോ . ഒരു എഴുത്തുകാരൻ എന്ന നിലക്ക് കുറെ കഥകളും നോവലുകളും അദ്ദേഹം സംഭാവന ചെയ്തിട്ടുണ്ട്.
അദ്ദേഹത്തിന്റെ ചെറു പ്രായം മുതൽക്കേ ഒട്ടേറെ പ്രതിസന്ധികൾ നേരിട്ടത് കൊണ്ടാവാം
ഇത്രയേറെ മധുരമാർന്ന പദവിയിലേക്ക് അദ്ദേഹം എത്തിച്ചേർന്നത്
    തന്റെ സഹപാഠികൾ പല വഴികളും തിരഞെടുത്തെങ്കിലും എഴുത്താണ് ഏറ്റവും വലിയ ആയുധം എന്ന് തിരിച്ചറിഞ്ഞ് എഴുത്തിന്റെ വഴിയിലൂടെ പുനർജനിക്കുക ആയിരുന്നു ആ റിയോ ഡി ജനീറക്കാരൻ .  
നോവൽ :: ( ദി ആൽക്കമിസ്റ്റ് )
1988 ഇൽ ആണ് ഈ കൃതി ആദ്യമായി വെളിച്ചം കാണുന്നത്. ഏറ്റവും കൂടുതൽ ഭാഷകളിലേക്ക് വിവർത്തനം ചെയ്യപ്പെട്ട ജീവിച്ചിരിക്കുന്ന എഴുത്തുകാരന്റെ ബുക്ക് എന്ന ഗിന്നസ് റെക്കോർഡ് (ദി ആൽക്കമിസ്റ്റ് )
ഇന് സ്വന്തമാണ്
70 ഓളം ഭാഷകളിലേക്ക് വിവർത്തനം ചെയ്യപ്പെട്ട ഈ ബുക്കിന്റെ മൂല കൃതി പോർച്ചുഗീസ് ഭാഷയിലാണ്... 
രമാ മേനോൻ മൊഴിമാറ്റം നടത്തി 2000 ത്തിൽ dc books പബ്ലിഷ് ചെയ്തു
ജീവിതത്തിലൂടെ സന്ദേഹിയായ ഒരു മനുഷ്യൻ നടത്തുന്ന തീർത്തയാത്രയുടെ കഥ പറയുന്ന ബുക്ക് ആണ് ഇത്. " സാന്റിയാഗോ" എന്ന ഇടയബാലൻ സ്വപ്ന ദർശനത്തിന്റെ പേരിൽ നടത്തുന്ന യാത്രയിലൂടെ ആണ് കഥ വികസിക്കുന്നത്
    ഉൽത്താളുകളിൽ ::::
        ആട്ടിൻ പറ്റങ്ങളെ മേച്ച് നടന്നപ്പോൾ ഒരു കുഞ്ഞ് അവന്റെ കൈ പിടിച്ചു പിരമിടുകളുടെ ഇടയിലേക്ക് കൊണ്ട് പോവുന്നു,, എന്നിട്ട് നിധി കാണിച്ചു കൊടുക്കുന്നു. ഇതാണ് നമ്മുടെ കഥാനായകൻ കാണുന്ന സ്വപ്നം
  അവൻ യാത്ര തുടങ്ങുന്നു...
  സാന്റിയാഗോ എന്നായിരുന്നു അവന്റെ പേര് . ഇടിഞ്ഞ് പൊളിഞ്ഞ പഴയ പള്ളിക്കരികിൽ നാം കണ്ടുമുട്ടുന്ന കൗമാരകാരനായ ആട്ടിടയൻ.
ഇത് അവന്റെ കഥയാണ്......
ലോകം മുഴുവൻ യാത്ര ചെയ്യണമെന്നുള്ള മോഹം കൊണ്ടാണ് പാതിരി ആവാൻ നിൽക്കാതെ പഠിത്തം പാതി വഴിയിൽ ഉപേക്ഷിച്ചു അവൻ ആട്ടിടയൻ ആവുന്നത്.എന്നാൽ ആട്ടിടയൻ ആയിട്ടുള്ള അവന്റെ യാത്രകൾ ആണ്ടലൂസിയിലെ
പുൽമേടുകളിൽ മാത്രം ഒതുങ്ങാൻ തുടങ്ങിയപ്പോൾ, മനസ്സ് കമ്പിളി കച്ചവടക്കാരന്റെ മകളിലേക്ക് മാത്രം ഒതുങ്ങാൻ തുടങ്ങിയപ്പോൾ ആണ് സലേമിലെ രാജാവാണെന്നു സ്വയം പരിചയപ്പെടുത്തിയ ഒരു വൃദ്ധനെ അവൻ കണ്ടുമുട്ടുന്നത്.ആ വൃദ്ധൻ ആണ് അവനെ അവന്റെ സ്വപ്നത്തിലേക്ക് വഴി തിരിച്ചു വിടുന്നത്..
 നോവലിന്റെ മർമ്മം എന്ന് തന്നെ പറയാവുന്ന വാക്കുകളാണ് ആ വൃദ്ധൻ അവന് നൽകുന്ന ഉപദേശം .
       " കുട്ടികാലത്ത് നാം നമ്മുടെ ഉള്ളിൽ മോഹിക്കുന്നതെന്താണോ അതാണ് നമ്മുടെ ജീവിത ലക്ഷ്യം,, ആ ലക്ഷ്യത്തിലേക്കുള്ള പ്രയാണം ആണ് നമ്മുടെ ജീവിതം. നാം എന്തെങ്കിലും കാര്യം ചെയ്യുമെന്ന് ദൃഢപ്രതിജ്ഞ ചെയ്താൽ പ്രബഞ്ചം മുഴുവനും നമ്മുടെ സഹായതിനെത്തും "
പ്രബഞ്ച രഹസ്യത്തിന്റെ നിഗൂഢതകൾ ശരിക്കും അനുഭവിക്കുന്ന രീതിയിൽ അവതരിപ്പിച്ചിട്ടുള്ളതാണ് ഈ നോവലിന് ഇത്രയേറെ ജനപ്രീതി നേടി കൊടുത്തത്.
നിധി തേടുന്ന യാത്രയിൽ സ്പെയിൻ ,ആഫ്രിക്ക,ഈജിപ്ത് എന്നിവടങ്ങൾ അവൻ കടന്നു ഇതിന്റെ ഇടയിൽ മരുഭൂമിയുടെ മന്ത്രജാലകൻ ആൽക്കമിസ്റ്റിനെ പറ്റി അറിയുകയും ഇടപെഴുകുകയും ചെയ്തു..
പൗലോ കൊയ്‌ലോ ഇതിൽ വെറും സ്വപ്ന കഥ മാത്രം പറഞ്ഞ് ഒതുക്കുന്നില്ല, ഒരു മനുഷ്യൻ യാത്രക്കിടയിൽ നേരിടുന്ന പ്രതിസന്തികളും അതിനെ തരണം ചെയ്യുന്നതും എല്ലാം ഉള്കൊള്ളിക്കുന്നുണ്ട്.
 ആൽക്കമിസ്റ്റ് എന്ന മന്ത്രജാലകരുടെ മാന്ത്രികതയും ജീവിതവും\ ആഫ്രിക്കയിൽ വെച്ച് കയ്യിൽ ഉള്ള പണം നഷ്ടപ്പെടുകയും ബാക്കി ഉള്ള യാത്ര ചെലവിന് വേണ്ടി കച്ചവടം നടത്തുന്ന സാന്റിയാഗോനേയും \ ഫാത്തിമ എന്ന ഒരു പ്രണയിനിയെ കുറിച്ചുള്ള പ്രേമ കഥയും , എല്ലാം ഉൾകൊള്ളിച്ചു കൊണ്ടാണ് രചയിതാവ് ഈ ബുക്ക് അലങ്കരിച്ചിട്ടുള്ളത്.
     ജീവിതത്തിന്റെ സന്തോഷം അനുഭവിക്കാതെ ജീവിതാവസാനം വരെ നാൻ അത് ഓർത്ത് കാലം കഴിക്കും ഇതാണ് സ്ഫടിക കച്ചവടക്കാരനും , ബേക്കറികടക്കാരനും അവനോട് പറഞ്ഞത് ( അങ്ങനെയാണ് അധികം പേരും) ,, പക്ഷെ അവൻ അവന്റെ സ്വപ്നത്തിന്റെ പിറകെ പോയി. അതായിരുന്നു അവന്റെ നിയോഗം
   എങ്ങനെയാണ് നിയോഗങ്ങളെ തിരിച്ചറിയുന്നത് ????
 * നാം നമ്മുടെ ഉള്ളിൽ ഉത്കടമായി ആഗ്രഹിക്കുന്നതെന്താണോ അതാണ് നമ്മുടെ നിയോഗം , അതാണ് നമ്മുടെ ലക്ഷ്യം  
   നാം ഒന്ന് ഓർക്കണം : എന്തായിരുന്ന അവന്റെ സ്വപ്നം( ഒന്ന് ലോകം ചുറ്റികറങ്ങണം)
   അതിന് ലോകം നടത്തിയ ഒരു ഗൂഡാലോചന ആയിരിക്കും ഈ സ്വപ്നം എന്ന് നമുക്ക് ഇതിലൂടെ വായിക്കാം.
( സ്പെയിൻ, ആഫ്രിക്ക, ഈജിപ്ത്)
  പക്ഷെ സ്വപ്ന ദർശനത്തിന്റെ പേരിൽ അവൻ നടത്തിയ യാത്ര തുടങ്ങിയിടത്ത് തന്നെ എത്തിച്ചു എന്നതാണ് വസ്തുത..
ഇങ്ങനത്തെ ഒരു ബുക്ക് ഇത്രയേറെ വായിക്കപ്പെടുന്നെങ്കിൽ എന്ത് അത്ഭുതം...
ഒരിക്കൽ വായിച്ചാലും വീണ്ടും വീണ്ടും വായിക്കാൻ പ്രചോദിപ്പിക്കുന്ന ലളിതമായ രചനാ സാഹിത്യങ്ങൾ..
    ഓരോ വായനയിലും പുതിയ ചോദ്യങ്ങളും
പുതിയ ഉത്തരങ്ങളും വരാൻ പാകത്തിനുള്ള കൃത്യമായ ദാർശനികത ആണ് ഈ ബുക്കിന്റെ മർമം എന്ന് തന്നെ പറയാൻ
ഇന്നീ കാലത്ത് ജനങ്ങൾ എന്തെങ്കിലും കാര്യം ചെയ്യാനായി മുന്നിട്ടിറങ്ങുന്നു , പക്ഷെ അവരുടെ ശ്രമങ്ങൾ പാതി വഴിയിൽ ഉപേക്ഷിക്കുന്നു . ഇങ്ങനത്തെ ആളുകൾക്കുള്ള മറുപടി ഈ ബുക്കിന്റെ ആശയങ്ങളിൽ നിന്ന് നമുക്ക് വായിച്ചെടുക്കാൻ സാധിക്കും
         അതാണ് ഈ കാലത്തും ഈ ബുക്കിന്റെ പ്രസക്തി ഏറി കൊണ്ടിരിക്കുന്നത്

 ^* ആദ്യം വേണ്ടത്: എന്ത് വേണം എന്ന് തീരുമാനിക്കുക....
    ജീവിതത്തിൽ എന്ത് വേണം എന്ന് തീരുമാനം എടുത്തവർക്കെ എന്തെങ്കിലും നേടാൻ കഴിയൂ...
    നമ്മൾ എന്തെങ്കിലും ഒരു കാര്യം ചെയ്യുകയാണെങ്കിൽ പൂർണ്ണ ശ്രദ്ധ അതിന് തന്നെ കൊടുക്കുക്ക , വേറെ ഒന്നിലേക്ക് ശ്രദ്ധ പോവാത്രിക്കാൻ ശ്രമിക്കുക
 ഈ ബുക്ക് നാല് രീതിയിൽ ഉള്ളവർക്ക് വായിക്കാൻ പറ്റിയതാണ്
*** യാത്ര ഇഷ്ടപ്പെടുന്നവർക്ക്
*** കഥ ഇഷ്ടപ്പെടുന്നവർക്ക്
*** നല്ല മെസ്സേജ് കിട്ടാൻ ആഗ്രഹിക്കുന്നവർക്ക്
*** ചെറിയ ബുക്കുകൾ വായിക്കാൻ ഒഷ്ടപ്പെടുന്നവർക്ക് (160 page)   
 ^ഇതിൽ ഒന്നും ഉൾപ്പെടാത്തവർ വെറും ചുരുക്കം പേർ മാത്രം^
   Where there is a will there is a way
 എന്നല്ലേ ( ഒരുത്തന് ഒരു ആഗ്രഹം ഉണ്ടെങ്കിൽ അതിലേക്കുള്ള വഴിയും ഉണ്ടാവും).  എല്ലാവരും ഈ ബുക്ക് വായിക്കാൻ ശ്രമിക്കണം
 
        *ഉമൈർ അലി കങ്ങരപ്പടി*

#Reading_day #SKSSF_Maneesha #Review

No comments:

Post a Comment

ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക

Post Top Ad

Your Ad Spot