മില്യണയർ


മില്യണയർ
* * * * * * * *
ഞങ്ങൾ റൂമിൽ അഞ്ച് പേരാണ്. നാളെ വെള്ളിയാഴ്ച ലീവായതിനാൽ അതിൽ ഒരാൾ അതായത് ത്രിശൂർക്കാരൻ ആസിഫ് ദുബായിലുള്ള തന്റെ സുഹൃത്തിനെ കാണാൻ പോകാൻ തീരുമാനിക്കുന്നു. കുളിസീനും കാണാം മണലും വരാം എന്ന മട്ടിൽ സുഹൃത്തിനെ സന്ദർശിക്കുന്നതോടൊപ്പം കൂടെ ദുബായ് ഷോപ്പിംഗ് ഫെസ്റ്റിവലും കാണാമെന്ന മനസോടെയാണ് അവൻ ഡ്യൂട്ടി കഴിഞ്ഞ് എട്ട് മണിക്ക് ഷെയർ ടാക്സിയിൽ ഫുജൈറയിൽ നിന്ന് പുറപ്പെട്ടത്.
റൂമിലുള്ളവരിൽ ഞാനൊഴികെ ആരും ഇതുവരെ ദുബായ് കണ്ടിട്ടില്ല. എല്ലാവരും ഗൾഫിൽ കന്യകൻമാരാണ്. വന്നിട്ട് രണ്ട് മാസം ആകുന്നതേയുള്ളൂ.
ഇതിന് മുൻപ് മൂന്ന് വർഷം ദേരയിലുണ്ടായിരുന്നത് കൊണ്ട് ദുബായിയെക്കുറിച്ച് അത്യാവശ്യം അറിയുമായിരുന്ന ഞാൻ ,അവൻ കാണാൻ പോകുന്ന പൂരത്തിനെക്കുറിച്ച് പറഞ്ഞു പറഞ്ഞ് അതിന്റെ പകിട്ട് ആവുംവിധം കുറക്കാൻ ശ്രമിച്ചുകൊണ്ടിരുന്നു.
ഒടുവിലവൻ പുറപ്പെട്ടപ്പോൾ വഴിയിലെവിടെയെങ്കിലും പണ്ടാരമടങ്ങി കുടുങ്ങി ദുബായ് കാണാനുള്ള സാഹചര്യം ഇല്ലാതാക്കണേയെന്ന് എന്നെപ്പോലെ തന്നെ എല്ലാ സഹമുറിയൻമാരും മനസിൽ പ്രാർത്ഥിക്കുന്നുണ്ടെന്ന് അവരുടെ മുഖഭാവത്തിൽ നിന്ന് ഞാൻ മനസിലാക്കി.
പക്ഷേ ദൈവം അവന്റെ ഭാഗത്തായിരുന്നു.വിചാരിച്ചതിലും വേഗത്തിൽ അവൻ ദുബായിലെത്തിപ്പെട്ടു. പിറ്റേന്ന് ഫേസ് ബുക്കിലും വാട്സപ്പിലുമൊക്കെ ദുബായ് ഫോട്ടോകളുടെ കുത്തൊഴുക്കായിരുന്നു. ബുർജ് ഖലീഫയുടെയും ദുബൈ മാളിന്റെയുമൊക്കെ മുന്നിൽ ഇളിച്ചു കാട്ടിയുള്ള അവന്റെ സെൽഫികൾ ഞങ്ങളുടെ സമാധാനം കെടുത്തിയെന്ന് പറയേണ്ടതില്ലല്ലോ.
രാത്രി വളരെ വൈകി അവൻ തിരിച്ചെത്തിയപ്പോൾ എന്നെപ്പോലെ തന്നെ മൊബൈലിൽ ഞെക്കിക്കൊണ്ടിരിക്കുകയായിരുന്ന റംഷാദും തലയിലൂടെ പുതപ്പ് വലിച്ചുമൂടി കൃത്രിമ കൂർക്കം വലിയിലൂടെ ഉറക്കഭിനയം കെങ്കേമമാക്കി.
പിറ്റേന്ന് നേരം വെളുത്തതും , എന്നും എട്ടു മണിക്കെഴുനേൽക്കുന്ന ആസിഫ് ആറു മണിക്ക് തന്നെ ചാടിയെഴുന്നേറ്റു.ദുബായ് കഥകൾ പങ്കുവെക്കാനുള്ള തിരക്കാണെന്ന് ഞങ്ങൾക്ക് മനസിലായി. പക്ഷേ ഞങ്ങൾ അതിലേറെ തിരക്കിലായിരുന്നു. അതായത് അവന്റെ ദുബായ് കഥകൾ കേൾക്കാൻ ആർക്കും സമയമില്ലെന്ന മട്ടിൽ അങ്ങോട്ടുമിങ്ങോട്ടും ഓടിനടന്ന് തിരക്കഭിനയിച്ചുകൊണ്ടിരുന്നു എല്ലാവരും.എന്ത് ദുഫായ് എന്നൊരു പുഛ ഭാവം ഞങ്ങളുടെയെല്ലാം മുഖത്ത് ഒട്ടിച്ചു വെച്ചിട്ടുണ്ടായിരുന്നു.
വിശാലമായ ഒരു കഥ പറച്ചിലിന് സാഹചര്യം കിട്ടാത്തതിലുള്ള നിരാശ അവന്റെ മുഖത്ത് പ്രത്യേകം കാണുന്നുണ്ട്.
ഉച്ചഭക്ഷണത്തിന് റൂമിലെത്തിയപ്പോഴാണ് ആസിഫിന്റെ ഫോൺ നിർത്താതെ ശബ്ദിക്കുന്നത് കേട്ടത്.അടുക്കളയിൽ ഭക്ഷണമുണ്ടാക്കുന്ന തിരക്കിലായിരുന്ന അവൻ ഓടി വന്ന് ഫോണെടുത്തു. ഹലോ പറഞ്ഞ അവന് പിന്നെ ഒന്നും മിണ്ടാനാവാതെ നിലത്തേക്കിരിക്കുന്നതാണ് ഞങ്ങൾ കണ്ടത്. എല്ലാവരും ഓടിയെത്തി അവനെ പിടിച്ചെഴുന്നേൽപിച്ചു. എന്തായിരിക്കും ഫോണിലൂടെ അവൻ കേട്ടിട്ടുണ്ടാവുക.ഞങ്ങളോരോരുത്തരും മുഖത്തോടു മുഖം നോക്കി. അൽപ നേരത്തിന് ശേഷം അവനോട് കാര്യം തിരക്കി..
വിക്കി വിക്കി അവനൊടുവിൽ സങ്ങതി പറഞ്ഞു.
"ഞാൻ ദുബൈ ഷോപ്പിംഗ് ഫെസ്റ്റിവലിൽ നിന്നെടുത്ത ടിക്കറ്റിൽ മില്യൻ ദിർഹംസിന്റെ ലോട്ടറിയടിച്ചത്രേ.. "
ഇത്തവണ ഞെട്ടിയത് ഞങ്ങളാണ്. ലോട്ടറി കിട്ടിയ അവന് സന്തോഷം കൊണ്ട് കുഴഞ്ഞു വീണു. അത് കേട്ട ഞങ്ങൾ അസൂയയും സങ്കടവും സഹിക്കാനാവാതെ കുഴഞ്ഞു വീഴുമെന്ന അവസ്ഥയിലായി. എന്തിന് ഞങ്ങളെയിങ്ങനെ പരീക്ഷിക്കുന്നുവെന്ന ഭാവമായിരുന്നു എല്ലാവരുടെയും മുഖത്ത്.
അവന് സ്ഥലകാലബോധം വീണ്ടെടുക്കാൻ കുറെ സമയമെടുത്തു. കട്ടിലിൽ എണീറ്റിരുന്ന അവൻ പിന്നെയും കുറെ കഴിഞ്ഞാണ് സംസാരിച്ചു തുടങ്ങിയത്.
" എന്നോട് നാളെ ദുബൈയിലെ ഒരു ബാങ്കിലേക്ക് വരാൻ പറഞ്ഞിട്ടുണ്ട്.. "
" അതിന് ഞങ്ങളൊക്കെയില്ലേ. നമുക്ക് രാവിലെത്തന്നെ പോകാം.. "
" അപ്പൊ നാളെ ഡ്യൂട്ടിയില്ലേ.. "
"നാളെ നമുക്കെല്ലാർക്കും ലീവെടുക്കാം"
പിന്നെ എല്ലാവരും അവനെ ചുറ്റിപ്പറ്റിയായി നിൽപ്.
"നിനക്ക് വെള്ളം വല്ലതും വേണോ..."
ഞാനവനോട് ചോദിച്ചു. വില്ലയുടെ മുറ്റത്തിരുന്ന് ഭക്ഷണം കഴിക്കുമ്പോൾ തൊണ്ടയിലെന്തെങ്കിലും കുടുങ്ങി വെള്ളം വെള്ളമെന്ന് ആഗ്യം കാണിച്ച് കഥകളി കാണിക്കുമ്പോഴും കാണാത്ത പോലെ തിരിച്ചു നടക്കുന്ന ഞാൻ വെള്ളം വേണോയെന്ന് അങ്ങോട്ട് ചോദിച്ചത് കേട്ട് അവൻ നന്നായൊന്ന് ഞെട്ടിയത് ഞാൻ കണ്ടു.
പിന്നീടങ്ങോട്ട് ഓരോരുത്തരായിട്ട് അവന്റെ കാര്യങ്ങൾ നോക്കാൻ മത്സരിക്കുകയായിരുന്നു.ഇതിനിടയിൽ ഡ്യൂട്ടിയുടെ സമയമായത് പോലും മറന്നു പോയി.ലക്ഷക്കണക്കിന് ദിർഹംസ് കൈയിലെത്തുമ്പോൾ പിന്നെയെന്ത് ഡ്യൂട്ടി.
ഒരുമില്യൺ എന്നത് എത്ര ലക്ഷമുണ്ടാകുമെന്ന ചർച്ചയും ഇടക്ക് പുരോഗമിക്കുന്നുണ്ടായിരുന്നു. ആ ലക്ഷങ്ങളെ പതിനെട്ടു കൊണ്ട് ഗുണിക്കാൻ പാടുപെടുന്നുണ്ട് ചിലർ.
ഒരിക്കലും അവന് ലോട്ടറി കിട്ടിയിട്ടുണ്ടാകരുതേയെന്നാണ് ഓരോരുത്തരും പ്രാർത്ഥിക്കുന്നതെന്ന് മുഖം കണ്ടാലറിയാം. പക്ഷേ ഇനിയെങ്ങാനും അവന് ലോട്ടറിയടിച്ചിട്ടുണ്ടെങ്കിലോ...
എനിക്ക് പക്ഷേ ആക്രാന്തമൊന്നുമുണ്ടായിരുന്നില്ല. അതിന്റെ പകുതിയെങ്കിലും അവനെ സോപ്പിട്ട് എങ്ങിനെയെങ്കിലും കൈക്കലാക്കണമെന്ന ചിന്ത മാത്രമേ ഉണ്ടായിരുന്നുള്ളൂ.
അൽപസമയത്തിനകം മറ്റൊരു ഫോൺ കൂടി അവന് വന്നു. എല്ലാവരും മൂക്കും ചെവിയും പല്ലും നഖവുമൊക്കെ കൂർപ്പിച്ച് നിൽക്കുകയാണ്. നേരത്തെ വന്ന അതേ നമ്പറിൽ നിന്ന് തന്നെയാണ്. അവൻ പച്ച ബട്ടണിൽ പിടിച്ച് വലിച്ച് ഫോൺ ചെവിയോട് ചേർത്ത് വെച്ചു. പക്ഷേ അവനൊന്നും മിണ്ടുന്നില്ല. ഇങ്ങോട്ടെന്തോ സംസാരിക്കുന്നത് പുറത്തേക്ക് കേൾക്കാം.പക്ഷേ പറയുന്നതെന്താണെന്ന് വ്യക്തമാവുന്നില്ല. സെക്കന്റുകൾക്കകം ഫോണും പിടിച്ച് അവൻ പിന്നെയും വാഴ വെട്ടിയിട്ടതു പോലെ കിടക്കയിലേക്ക് വീണു.
ഇത്തവണ എല്ലാവരും അങ്ങേയറ്റത്തെ സ്നേഹത്തോടെ അവനെ മുഖത്ത് വെള്ളം കുടഞ്ഞും അണ്ണാക്കിലേക്കൊഴിച്ചുമൊക്കെ പതിയെ ഉണർത്തി.
ഞങ്ങളുടെയെല്ലാം നെഞ്ചിടിപ്പ് കൂടിക്കൂടി വരികയാണ്. ലോട്ടറിയടിച്ചത് രണ്ട് മില്യനാണെന്നെങ്ങാനുമാണോ അവർ വിളിച്ചു പറഞ്ഞിട്ടുണ്ടാവുക. അങ്ങിനെയെങ്ങാനുമാണെങ്കിൽ ഞാനിവിടെ നിന്നിടത്ത് വീഴും. ഒരിക്കലും അങ്ങനെയാവാതിരിക്കട്ടെയെന്ന് മനസ് പറയുന്നുണ്ടായിരുന്നു.
ഏതായാലും അവനോട് തന്നെ പതിയെ ചോദിച്ചു നോക്കാം..
പക്ഷേ,അവൻ തൊള്ള തുറക്കാൻ കുറച്ച് സമയമെടുത്തു. വാക്കുകൾ അണ്ണാക്കിലേക്ക് തള്ളിക്കയറ്റിയപ്പോഴാണ് എന്തെങ്കിലും മിണ്ടിത്തുടങ്ങിയത് തന്നെ.
ഇപ്പോൾ വിളിച്ചത് അവന്റയൊരു സുഹൃത്താണത്രെ. അപ്പോ നേരത്തേ ഇതേ നമ്പറിൽ നിന്ന് ലോട്ടറിയടിച്ചെന്നും ദുബായിലെ ബാങ്കിലേക്ക് വരണമെന്ന് പറഞ്ഞതും..?
അതും ഒരു സുഹൃത്തായിരുന്നത്രെ.ദുബായിൽ കറങ്ങാൻ കൂടെയുണ്ടായിരുന്ന രണ്ട് ചങ്ങായിമാർക്ക് ഇവൻ എട്ടിന്റെയൊരു പണി കൊടുത്തിരുന്നത്രെ. അത് പതിനാറാക്കി അവർ തിരിച്ചു കൊടുത്തതാണത്രെ ഈ ലോട്ടറിയടി.
ഹാവൂ. ഇപ്പോഴാ ശ്വാസം നേരെ വീണത്. ഒരുമിച്ച് ഗൾഫിലെത്തിയിട്ട് അവൻ മാത്രം മില്യൺ ദിർഹവുമായി നാട്ടിലേക്ക് മടങ്ങുന്നത് ഒരിക്കലും സങ്കൽപിക്കാൻ കഴിയുമായിരുന്നില്ല. അവന് ലോട്ടറി കിട്ടിയിട്ടില്ലയെന്ന് ഉറപ്പായപ്പോൾ ഞങ്ങളുടെ സന്തോഷം ഹൊ... അത് പറഞ്ഞറിയിക്കാൻ കഴിയില്ല. ഇനി സമാധാനമായി ഡ്യൂട്ടിക്ക് പോകാം..
_________________________
എം.പി സക്കീർ ഹുസൈൻ

ഓക്ക് വില്ല ...പ്രേത വില്ല ...


ഓക്ക് വില്ല ...പ്രേത വില്ല ...
-----------------------------------------
ഇരുട്ടു ..വീണു തുടങ്ങിയിരിക്കുന്നു എത്രയും പെട്ടന്ന് ..മുകളിൽ എത്തണം ,..ഞാൻ കിതപ്പോടെ കയറ്റം കയറിക്കൊണ്ടിരിക്കുകയാണ് ,ടൗണിൽ നിന്നും മുന്ന് കിലോമീറ്റർ മാത്രമേയുള്ളു .ഓക്ക് വില്ലയിലേക്ക്
അതുകൊണ്ടു തന്നെ ..വീട്ടിൽ നിന്നും വൈകിയാണ് ഇറങ്ങിയത് ..പക്ഷെ കയറ്റം ആയതുകൊണ്ട് മൂന്നുകിലോമീറ്റർ മുപ്പതു കിലോമീറ്റർ പോലെയായി ..നടന്നിട്ടും നടന്നിട്ടും എത്തുന്നില്ല ..
ഒരു ഷോർട്ട് ഫിലിം ചെയ്യാൻ വേണ്ടിയാണു ആദ്യം ഓക്ക് വില്ലയിൽ എത്തുന്നത് ..ഒരു യക്ഷി കഥ ..പക്ഷെ പല കാരണങ്ങൾ കൊണ്ട് അത് നടന്നില്ല ..വീണ്ടും പ്ലാൻ ചെയ്‌തെങ്കിലും എന്തൊക്കയോ തടസ്സം ..അവസാനം ഞാൻ ഒരു തീരുമാനമെടുത്തു .രാത്രി .കുറച്ചു ഭാഗം അവിടെ ഷൂട്ട് ചെയ്തു ..എഡിറ്റ് ചെയ്തു ചേർക്കാം അതാവുമ്പോൾ ഞാൻ മാത്രം ബുദ്ധിമുട്ടിയാൽ മതി ..പണവും ലാഭം ..
രാത്രിയിൽ ..നിലവിൽ കുളിച്ചുകിടക്കുന്ന വില്ലയുടെ ..ഭാഗം പിന്നെ ..ഉള്ളിലെ കുറച്ചു ഭാഗം ..അങ്ങനെ കുറച്ചു ഭാഗം ഞാൻ മനസ്സിൽ ..കണ്ടു വെച്ചിട്ടുണ്ട് ..ഒരു ഹൊറാർ മൂവിക്കു പറ്റിയ ലൊക്കേഷൻ ആണ് ഓക് വില്ല .പണ്ട് ബ്രിട്ടീഷ്കാർ ഉണ്ടാക്കിയതാണ് ..അതിനു ശേഷം ..ആരാണ് അതിൽ താമസിച്ചതെന്നു അറിയില്ല ..പക്ഷെ പത്തുമുപ്പതു കൊല്ലമായി ..അടച്ചിട്ടതാണ് ..സുഹൃത്തായ ..ജോമോന്റെ ഫാദർ ആണ് എപ്പോ അതെല്ലാം നോക്കുന്നത് ..അങ്ങനെയാണ് ഓക്ക് വില്ല ..ലൊക്കേഷൻ ആക്കാൻ തീരുമാനിച്ചത് .
അങ്ങനെ ഒരു വിധം ഞാൻ വില്ലയുടെ അടുത്തെത്തി ..വാച്ചിൽ നോക്കിയപ്പോൾ ഏഴുമണി കഴിഞ്ഞിരിക്കുന്നു ഞാൻ വില്ലയുടെ മുറ്റത്തേക്ക് മെല്ലെ നടന്നു ..മലമുകളിൽ മനോഹരമായ ഒരു വില്ല ..താഴെ ചുറ്റും റബ്ബർ മരങ്ങൾ വില്ലക്കു ചുറ്റും വലിയ പൈൻ മരങ്ങൾ ..ശാന്തമായ അന്തരീഷം .ഏഴുമണി ആയെങ്കിലും ..മലമുകളിൽ ആയതുകൊണ്ട് ഇരുട്ട് ആയിവരുന്നേ ഉള്ളു ..ഞാൻ ബാഗ് മുറ്റത്തു വെച്ചു അതിൽ നിന്നും ക്യാമറ എടുത്തു .പിന്നെ സ്റ്റാൻഡ് എടുത്തു നിവർത്തി ..ക്യാമറ അതിന്റെ മുകളിൽ ഫിറ്റ് ചെയ്തു ..അതിൽ കൂടെ വില്ലയെ നോക്കി ..മനസ്സിൽ വിചാരിച്ചതിനെക്കാളും മനോഹരം ..ഞാൻ വിഡിയോ മോഡ് ഓൺ ചെയ്തു ..വെച്ചു ..വില്ല പതിയെ നിലാവിൽ പൊതിയുന്നത് പകർത്തണം ..
അതിനുശേഷം ..വില്ലയുടെ അകത്തേക്ക് കയറാൻ ഞാൻ തീരുമാനിച്ചു കയ്യിൽ ഹെഡ് ലാംപ് .ഞാൻ കരുതിയിരുന്നു ..അത് ഓൺ ചെയ്തു പിന്നെ ..ഹാൻഡി കാമുമായി ഞാൻ .അകത്തേക്ക് കയറി,വില്ലയുടെ ഡോറിന്റെ താക്കോൽ ആദ്യമേ സംഘടിപ്പിച്ചിരുന്നു ..നമ്മളുടെ തച്ചന്റെ ശൈലി അനുസ്മരിപ്പിക്കുന്ന വിധത്തിലാണ് അതിന്റെ രീതി ..ആദ്യം മുന്ന് തവണ വലത്തോട്ട് തിരിക്കണം പിന്നെ തള്ളി ഒരു തവണ ഇടത്തോട്ട് ..ഞാൻ പതിയെ ഡോർ തുറന്നു ..ആദ്യതവണ വന്നപ്പോൾ ഡോർ തുറന്നു അകത്തു കയറിയതാണ് .പക്ഷെ വീണ്ടും പൊടി നിറഞ്ഞിരിക്കുന്നു ..
വിശാലമായ ഹാൾ ആണ് ..ചുമരിൽ കാട്ടുപോത്തിന്റെയും മാനിൻറെയും തലകൾ വെച്ച് അലങ്കരിച്ചിരിക്കുന്നു ഹാളിൽ ഒരു വലിയ സോഫാസെറ്റിയുണ്ട് ..ഞാൻ മെല്ലെ അതിൽ ചെന്നിരുന്നു ..കയറ്റം കറിയതുകൊണ്ടു കാലിൽ നല്ല വേദനയുണ്ട് ..ഞാൻ ക്യാമറ അരികത്തുള ടീപ്പോയിൽ വെച്ചു ..പിന്നെ ഹെഡ് ലാംപ് ഊരി ഓഫ് ചെയ്തു അതിനടുത്തു വെച്ചു ..പിന്നെ രണ്ടുകാലും എടുത്തു സോഫയിൽ വെച്ചു ..നിവർന്നു കിടന്നു ..ഒരു വല്ലാത്ത ആശ്വാസം ..ആദ്യം വിശ്രമം പിന്നെ ജോലി അതാണ് മടിയനായ എന്റെ ഒരു രീതി ..ഞാൻ മെല്ലെ കണ്ണടച്ചു കിടന്നു..
എപ്പോഴാണ് ..ഉറക്കത്തിലേക്കു വഴുതി വീണത് എന്നറിയില്ല,.ലൈറ്റ് മുഖത്തു അടിച്ചപ്പോഴാണ് ഞാൻ ഞെട്ടി എഴുനേൽക്കുന്നത് ..നോക്കുമ്പോൾ ഹെഡ് ലാംപ് ഓണായി എന്റെ മുഖത്തിനു നേരെ കിടക്കുന്നു ..ഞാൻ ചാടി ഏഴുനേറ്റു ..ആരാണ് അത് ഓണാക്കിയത് ..ഒരു പക്ഷെ ഉറക്കത്തിൽ എന്റെ കൈയ്യൊ കാലോ തട്ടി ഓണായതായിരിക്കാം .അപ്പോഴാണ് ..ഞാൻ മറ്റൊരു കാര്യം ശ്രദ്ധിക്കുന്നത് ..ഹാൻഡിക്യാമറ ഓണായി കിടക്കുകയാണ് ..ഞാൻ അത് മെല്ലെ കയ്യിലെടുത്തു ..പത്തു മിനിറ്റായി അത് ഓണായി കിടക്കുകയാണ് ...അപ്പോഴാണ് സമയത്തെ കുറിച്ച് എനിക്ക് ഓര്മ വന്നത് ..നോക്കിയപ്പോൾ പതിനൊന്ന് പതിനാറ് ...രണ്ടു മണിക്കൂറായി ..ഞാൻ ഉറക്കത്തിലാണ് ..എനിക്ക് അതൊന്നും വിശ്വസിക്കാനേ കഴിഞ്ഞില്ല ..
ഞാൻ ക്യാമറയുമായി ..സോഫയിൽ അമർന്നിരുന്നു ..അതിലെ റെക്കോർഡ് ചെയ്ത കാര്യങ്ങൾ മെല്ലെ റീവൈൻഡ് ചെയ്തു ....അത് കണ്ടപ്പോൾ എന്റെ കാലിന്റെ അടിയിൽ നിന്നും ഒരു തരിപ്പ് മെല്ലെ തലയിലേക്ക് ഇരച്ചു കയറി ..ആദ്യത്തെ കുറച്ചു സമയം ഞാൻ ..തിരിഞ്ഞും മറിഞ്ഞും കിടക്കുന്ന വീഡിയോ ...അത് കഴിഞ്ഞപ്പോൾ ..എന്റെ നേരെ നിന്നും ക്യാമറ മെല്ലെ തിരിയുന്നു ...ഇടയ്ക്കു ലൈറ്റ് തെളിയുന്നുണ്ട് ..പെട്ടന്ന് എന്തോ ഒന്ന് ...ക്യാമറയുടെ മുന്നിൽ കൂടെ ..വേഗത്തിൽ ഓടി മറഞ്ഞു ..പിന്നെ ..ക്യാമറ ..കോണിപ്പണിയുടെ നേരെ തിരിയുന്നു ...ആരോ ഒരാൾ ..സ്റ്റെപ് കയറി മുകളിലത്തെ നിലയിലേക്ക് കയറി പോകുന്നു ..ഒന്നും അത്രയ്ക്ക് വ്യക്തമല്ല ...ഞാൻ അതിലേക്കു സൂക്ഷിച്ചു നോക്കി..പെട്ടന്ന് .ഒരു ഒരു നീണ്ട മുടി ക്യാമറയുടെ ലെൻസ് മറച്ചു . ..പിന്നെ കുറച്ചു നിമിഷം ...അങ്ങനെ തന്നെ ..പിന്നെ ..കാണുന്നത് ..ഞാൻ കിടന്നു ഉറങ്ങുന്ന ഭാഗമാണ്
ഞാൻ അപ്പോഴേക്കും വിയർത്തു കുളിച്ചിരുന്നു ..വരുമ്പോൾ ഉണ്ടായിരുന്ന ധൈര്യമെല്ലാം എവിടെയോ പോയി മറഞ്ഞിരിക്കുന്നു ..നിരീശ്വരവാദിയായ ..എനിക്ക് ഇങ്ങനെ ഒന്ന് ഉണ്ടാവുമെന്ന് ഒരിക്കലും കരുതിയിരുന്നില്ല ..ഷൂട്ടിംഗ് മതിയാക്കി ..മലയിറങ്ങാം ..ഞാൻ ഉറപ്പിച്ചു ..എന്തെങ്കിലും സംഭവിച്ചാൽ വിളിച്ചു കൂവിയാൽ പോലും ആരും കേൾക്കില്ല ..അപ്പോഴാണ് ..ഞാൻ എടുത്ത റിസ്ക് എത്ര മാത്രമാണെന്ന് ബോധ്യം വന്നത് ..ഞാൻ ഹെഡ് ലാംപ് ധരിച്ചു ..ക്യാമറ ..എടുത്തു മെല്ലെ എഴുനേറ്റു ..പിന്നെ ചുറ്റും നോക്കി ..ഇല്ല ഒന്നും കാണുന്നില്ല ..ഞാൻ , .വാതിൽ ലക്ഷ്യമാക്കി വേഗത്തിൽ നടന്നു ..
മുറ്റത്ത് എത്തിയപ്പോഴാണ് ശ്വാസം നേരെ വീണത് ..ഞാൻ നേരെ അവിടെ ക്യാമറയുടെ അടുത്തെത്തി ..അത് ഞാൻ ഓൺ ചെയ്തു വെച്ചിരിക്കുകയാണ് ..അതിൽ എന്തെങ്കിലും പതിഞ്ഞിട്ടുണ്ടോ ..ഞാൻ ക്യാമറ കയ്യിലെടുത്തു ..പരിശോധിച്ചു ..ഇല്ല പ്രത്യകിച്ചു ഒന്നും കാണുന്നില്ല ..പക്ഷെ എന്തോ ഒരു കുഴപ്പം ഉണ്ട് ..ഇടയ്ക്കു ക്യാമറ ചെറുതായി സൂം ആകുന്നുണ്ട് ..ഞാൻ സൂം ആയ ഭാഗത്തു പോസ് അടിച്ചു ..സൂക്ഷിച്ചു നോക്കി .മുകളിലെത്തെ നിലയിൽ ..ആരോ ഒരാൾ ..നിൽക്കുന്നതുപോലെ നിലാവിൽ ഒരു നിഴൽപോലെ ..നിഴലിന്റെ മുഖം ....ഞാൻ കുറച്ചുകൂടി സൂം ചെയ്തു ..മുഖം വ്യക്തമാവാനായപ്പോൾ ..പെട്ടന്ന് നിഴൽ ഒന്നനങ്ങി .ഞാൻ അയ്യോ എന്നു പറഞ്ഞു ..ക്യാമറ നിലത്തേക്ക് ഇട്ടു ..
നിലത്തു വീണതും അത് ഓഫ് ആയി ..ഞാൻ തലയിൽ കൈവെച്ചു വില്ലയെ ഒന്ന് നോക്കി ..കുറച്ചു സമയം നിന്നു ..പിന്നെ ക്യാമറയും .സ്റ്റാൻഡും ബാഗിൽ വെച്ചു ..തിരിച്ചു മലയിറങ്ങാം ..ഞാൻ മനസ്സിൽ തീരുമാനിച്ചു ..ഞാൻ മെല്ലെ നടന്നു ..കുറച്ചു നടന്നപ്പോൾ എനിക്ക് എന്നോട് തന്നെ പുച്ഛം തോന്നി ..ഇരുപതാം നൂറ്റാണ്ടിലും ..ഇങ്ങനെ ആരെങ്കിലും അറിഞ്ഞാൽ മാനം പോകും ..ആരും വിശ്വസിക്കില്ല ..ഞാൻ അവിടെ നിന്നു ..ജീവിതത്തിൽ റിസ്ക് എടുക്കുന്നവനെ വിജയിക്കാൻ പറ്റൂ ..എന്നാണ് പപ്പാ എപ്പോഴും പറയാറ് ..ഒരു പക്ഷെ ഇപ്പോൾ സംഭവിച്ചതെല്ലാം ഒരു തോന്നൽ ആയിരിയ്ക്കം ..
ഞാൻ ബാഗ് അവിടെ വെച്ച് ..ഹാൻഡി ക്യാമറയുമായി തിരികെ നടന്നു ..ഹാൻഡി കാം ഓൺ ചെയ്തു ..എന്തു സംഭവിച്ചാലും എല്ലാം ഇതിൽ പകർത്തണം ..ഞാൻ ഡോർ തുറന്നു അകത്തുകയറി ..ഹാൾ ഹെഡ്‌ലാംപിന്റെ വെളിച്ചത്തിൽ നോക്കി ...ചുമരിലെ കാട്ടുപോത്തിന്റെയും മാനിന്റെയും തലകൾക്കു ജീവൻ ഉള്ളപോലെ എനിക്ക് തോന്നി ..അവ എന്നെ നോക്കുന്നതുപോലെ ..
ഞാൻ പതിയെ ഹാളിന്റെ നടുവിലുള്ള ..സ്റ്റെയർ കേസിന്റെ അടുത്തേക്ക് നടന്നു അതിലൂടെയാണ് ..ഞാൻ ആരോ മുകളിലേക്ക് കയറി പോകുന്നത് കണ്ടത് ..ഞാൻ പതിയെ സ്റ്റെപ് കയറി ..മരപ്പലകയാണ് ..അതിൽ ചവിട്ടുമ്പോൾ ടെക് ടേക് എന്ന ശബ്ദം ഉയരുന്നുണ്ട് ..
ഞാൻ പടികൾ കയറി ..മുകളിലെത്തി ..ജനൽ ചില്ലയിൽ കുടി നിലാവ് ..അകത്തേക്ക് നന്നായി കടന്നു വരുന്നുണ്ട് ഞാൻ ഹെഡ് ലാംപ് ഓഫ് ചെയ്തു ..അത്യാവശ്യ ഘട്ടത്തിൽ ഉപയോഗിക്കാം അല്ലെങ്കിൽ ഒരു പക്ഷെ ചാർജ് തീർന്നാൽ ബുദ്ധിമുട്ടാവും ,ഒരു നീണ്ട ഇടനാഴിയുണ്ട് ..അതിനപുറത്തെ മുറിയിൽ ആണ് പുറത്തു വെച്ച കാമറയിൽ നിഴൽ കണ്ടത് ..ഞാൻ അവിടം ലക്ഷ്യമാക്കി മെല്ലെ നടന്നു ..ക്യാമറാ ഞാൻ മുന്നിൽ തന്നെ പിടിച്ചു
തണുത്ത കാറ്റ് ..തുറന്നിട്ട ജനൽ ചില്ലയിലുടെ കടന്നു വരുന്നുണ്ട് ..പൈൻ മരങ്ങൾ കാറ്റിൽ മെല്ലെ ഇളകിയാടുന്നു ..ഞാൻ മെല്ലെ നടക്കവേ ..ജനൽ ചില്ലയിലുടെ മുറ്റത്തേക്കു നോക്കി ,നിലാവിൽ ഞാൻ അതുകണ്ടു ..എനിക്ക് എന്റെ കണ്ണുകളെ വിശ്വസിക്കാൻ കഴിഞ്ഞില്ല ...ഞാൻ ബാഗിൽ വെച്ച ക്യാമറ ..ആരോ എടുത്തു പഴയപോലെ വെച്ചിരിക്കുന്നു ..അത് ..ഞാൻ നടക്കുന്ന ഭാഗത്തേക്ക് തന്നെയാണ് തിരിച്ചു വെച്ചിരിക്കുന്നത് ..
എന്റെ തൊണ്ട വറ്റി വരണ്ടു ..നെഞ്ചിൽ ..പെരുമ്പറ കൊട്ടാൻ തുടങ്ങി ..തിരിച്ചു പോകാം എന്നു മനസ്സിൽ ആരോ പറയുന്നപോലെ ..എന്തായാലും എന്റെ ലക്‌ഷ്യം ..അതിൽ നിന്ന് പിറകോട്ടില്ല ..ഞാൻ മനസ്സിൽ വീണ്ടും ഉറപ്പിച്ചു ..കുട്ടത്തിൽ തള്ളി പറഞ്ഞ ദൈവങ്ങളെ എല്ലാം ഒന്ന് വിളിച്ചു ...
ഞാൻ ഇടനാഴിയിലെ പുറത്തോട്ടു തള്ളി നിൽക്കുന്ന മുറിയുടെ അടുത്തെത്തി ..വാതിൽ അടഞ്ഞു കിടക്കുകയാണ് .ഞാൻ വലതു കൈകൊണ്ടു കാമറ പിടിച്ചു ഇടതുകൈകൊണ്ട് വാതിൽ മെല്ലെ തള്ളി തുറന്നു ..തുറന്നതും ഒരു രൂക്ഷ ഗന്ധം ..പുറത്തേക്കു അടിച്ചു ..ഞാൻ അറിയാതെ മുക്ക് പൊത്തിപ്പോയി ..കുറച്ചു സമയം നിന്ന ശേഷം ഞാൻ മുറിയില്ലേക്ക് കാലെടുത്തു വെച്ചു ..മുറിയിൽ ഒരു ഭാഗത്തു നല്ല ഇരുട്ടാണ് ..ജനൽ തുറന്നു കിടക്കുന്നുണ്ട് ..
ഞാൻ നിഴൽ കണ്ട ജനൽ ചില്ലിനടുത്തേക്കു മെല്ലെ നടന്നു ..പെട്ടന്ന് ഇരുട്ടിൽ എന്തോ ..ഇളകിയ പോലെ എനിക്ക് തോന്നി ..വിറയ്ക്കുന്ന കൈകളോടെ ഞാൻ ക്യാമറ അവിടേക്കു തിരിച്ചു പിടിച്ചു ..പെട്ടന്ന് ചുവന്ന രണ്ടു കണ്ണുകൾ ..മെല്ലെ തെളിഞ്ഞു വന്നു ..
ഞാൻ വിറയ്ക്കുന്ന കൈകളോടെ ഹെഡ് ലാംപ് ഓൺ ചെയ്തു ..കത്തുന്നില്ല ...ആ രൂപം മെല്ലെ എന്റെയടുത്തേക്കു നീങ്ങി ...എന്റെ ശരീരം കിടുകിടാ വിറക്കാൻ തുടങ്ങി ..ഞാൻ കണ്ണടച്ചു പിടിച്ചു ..
"പേടിയാണോ ..."
ഒരു നേർത്ത ശബ്ദം ..എന്റെ ചെവിയിൽ വന്നു പതിച്ചു ..ഞാൻ മെല്ലെ കണ്ണ് തുറന്നു .ഒരു സ്ത്രീ രൂപം കുറച്ചു അകലെ ..തിരിഞ്ഞു നിൽക്കുന്നു ..
" എന്തിനാ പേടിക്കുന്നെ .മരണത്തെ ഇത്ര പേടിയാണോ ."
ഞാൻ തിരിച്ചു നിന്നുപോയി .ഒന്നും മിണ്ടാൻ കഴിയുന്നില്ല ...നാവു ഇറങ്ങിപോയോ എന്നു സംശയം .രക്ഷപെടാൻ .ഞാൻ ചുറ്റും നോക്കി ....നിലാവിൽ അവളെ ശരിക്കും കാണാം
"ഞാൻ സുന്ദരിയാണോ ..."..ആ രൂപം മെല്ലെ തിരിഞ്ഞു ..അതിനു കണ്ണുകൾ ഉണ്ടായിരുന്നില്ല .പകരം കുഴി മാത്രം
".അയ്യോ ..."ഞാൻ അറിയാതെ ഉറക്കെ കരഞ്ഞു പോയി ...
"പേടിക്കണ്ട ...എന്നെ ഒന്ന് കെട്ടഴിച്ചു വിടുമോ ...."..പെട്ടന്ന് അവളുടെ സ്വരം മാറി ..ഞാൻ കണ്ണടച്ചു തുറന്നപ്പോൾ അവിടെ കാണുന്നില്ല ..മുറിയുടെ ഇരുട്ടിൽ നിന്ന് ഒരു ഞെരുക്കം ...ഞാൻ മെല്ലെ ..അവിടേക്കു നടന്നു ..ഞാൻ വിഡിയോ കാമിന്റെ ഡിസ്പ്ലയുടെ വെളിച്ചത്തിൽ ആ കാഴ്ച കണ്ടു ..ഒരു സ്ത്രീയെ കസേരയിൽ ചങ്ങലയിട്ട് കെട്ടിയിരിക്കുന്നു ..അവളുടെ മുടി മുഖത്തേക്ക് വീണിരിക്കുന്നു ..അതുകൊണ്ടു മുഖം വ്യക്തമല്ല ..ചങ്ങല മുറുകി കൈ എല്ലാം മറിഞ്ഞിരിക്കുന്നു
ഞാൻ ..ഒരു നിമിഷം ആലോചിച്ചു ..എന്താണ് യാഥാർഥ്യം മനസ്സിലാകുന്നില്ല ..വേണ്ട ..റിസ്ക് എടുക്കണ്ട ..ഞാൻ പിറകോട്ടു നടന്നു ...
"നീയും ..ദുഷ്ടനാണ് ..."..അവൾ അലറി കരഞ്ഞു കൊണ്ട് പറഞ്ഞു ..അവളുടെ കരച്ചിൽ ചുമരിൽ തട്ടി അലകളായി ചെവിയിൽ വന്നു പതിച്ചുകൊണ്ടേ ഇരുന്നു ..എന്തു ചെയ്യണം ..അവസാനം ഞാൻ അവളുടെ അടുത്തേക്ക് നടന്നു ..പിന്നെ ചങ്ങല ഓരോന്നായി അഴിഞ്ഞു ..ആദ്യം കാലിലെ ..അവസാനം കയ്യിലെ ...എല്ലാം അഴിഞ്ഞു ഞാൻ മെല്ലെ നിവർന്നു ..പെട്ടന്ന് ഒരു മിന്നൽ ..പിണർ ..മുറിയെ തലോടിക്കൊണ്ട് .മുറ്റത്തേക്ക് ...പതിച്ചു ...അതിന്റെ വെട്ടത്തിൽ ഞാൻ കണ്ടു ...കസേരയിൽ ..സ്ത്രീയല്ലേ പകരം ഒരു അസ്ഥികൂടം ..അസ്ഥികൂടം കെട്ടിയ വെച്ച ചങ്ങലയാണ് ഞാൻ അഴിച്ചത് ...
അതോടെ എന്റെ ..ധൈര്യം എല്ലാം ഇല്ലാതായി ..ഞാൻ തിരിഞ്ഞോടി ...ഇടനാഴിയിലൂടെ ..ഓടി ഹാളിലെത്തി സ്റ്റെപ് ഞാൻ ഓടിയിറങ്ങി ..പെട്ടന്നാണ് ..കാല് തെറ്റി വീഴുന്നത് ..ഞാൻ പടിയിലൂടെ തലയടിച്ചു ഉരുണ്ടു..താഴെയെത്തി ..ഞാൻ മെല്ലെ മുകളിലേക്ക് നോക്കി ..അവൾ ഉണ്ട് ..മുകളിൽ എന്നെ നോക്കി നിൽക്കുന്നു എന്റെ ബോധം പോവുന്നപോലെ എനിക്ക് തോന്നി ..എന്റെ കണ്ണുകൾ മെല്ലെയടഞ്ഞു ..
നേരം വെളുത്തപ്പോൾ ഹാളിലെ തറയിൽ ആണ് കിടക്കുന്നത് ...എന്താണ് സംഭവിച്ചത് ..തലയ്ക്കു വല്ലാത്ത കനം പോലെ ..ശരീരത്തിൽ ..നല്ല വേദന .കൈ പൊട്ടി ചോര ഒലിച്ചു ..കട്ട പിടിച്ചിട്ടുണ്ട് .നെറ്റി തൊട്ടപ്പോൾ നെറ്റിയിലും മുറിവുണ്ട് ...ഞാൻ മെല്ലെ എഴുനേറ്റു .കാമറയുമായി പുറത്തേക്കു നടന്നു ...
വീട്ടിൽ ചെന്ന് ..ക്യാമറയിലെ മെമ്മറി കാർഡ് ഊരി .ലാപ്പിലേക്ക് കോപ്പി ചെയ്തു ..പിന്നെ ഓൺ ചെയ്തു ..ആദ്യം നോക്കിയത് ..പുറത്തുള്ള ക്യാമറയിലെ ..ദൃശ്യങ്ങൾ ആയിരുന്നു ..വീഡിയോ പ്ളേ ആയി ഒരു മിനിറ്റ് കഴിഞ്ഞപ്പോൾ ..ഓഫ് ആയി ..ഹാൻഡി കാമിൽ ആവട്ടെ ..ഒന്നും ഉണ്ടായിരുന്നില്ല ...എല്ലാം ഒരു തോന്നൽ ആയിരുന്നോ ..ആയിരിക്കട്ടെ ...പക്ഷെ കൈയ്യിലെ മുറിവ് ...പിന്നെ നെറ്റിയിലെ മുറിവ് ....എല്ലാം എങ്ങനെ ...?
ഉത്തരം കിട്ടാത്ത .അറിയാത്ത ..ചില കാര്യങ്ങൾ ...ഇ ഭൂമിയിൽ ഉണ്ട് ..അതോടൊപ്പം ഇതും ..

സ്നേഹപൂർവം sanju calicut

മരണം ഇരന്നു വാങ്ങുന്നവർ


മരണം ഇരന്നു വാങ്ങുന്നവർ
****************************
വിവാഹദിവസം തന്നെ വിധവയാകേണ്ടി വന്ന ഒരു ശാപജന്മമാണെന്റേത്.മണിക്കൂറുകൾക്ക് മുൻപ് കഴുത്തിൽ വരണമാല്യം ചാർത്തി നെറ്റിയിൽ കുങ്കുമം തൊടുവിച്ച.... പ്രിയതമന്റെ ആ കൈകൾ വെട്ടേറ്റു പിടയുന്നത് കൺമുന്നിൽ കാണേണ്ടി വന്നവൾ.വരനൊപ്പം വലതുകാൽ വെച്ച് കേറേണ്ട വീട്ടിലേക്ക് ഞാനിപ്പോൾ കേറാൻ
പോകുന്നത് താലികെട്ടിയവന്റെ ജീവനറ്റ ശരീരവുമായാണ്......
ഞാൻ പത്താംക്ലാസിൽ പഠിക്കുമ്പോഴാണ് അച്ഛൻ അമ്മയേയും എന്നേയും..അനിയത്തിയേയും തനിച്ചാക്കി നാടുവിട്ടത്. അച്ഛൻ പോയതോടെ അമ്മ വീട്ടു ജോലികൾ ചെയ്ത് ഞങ്ങളെ വളർത്തി.. പക്ഷേ അമ്മയുടെ തുച്ഛ വരുമാനം നിത്യവൃത്തിക്കപ്പുറം
ഞങ്ങളുടെ പഠനചിലവ് കൂടി താങ്ങാൻ കഴിയുന്ന തരത്തിലായിരുന്നില്ല..പത്തിൽ ഉയർന്ന മാർക്ക് വാങ്ങി ഞാൻ ജയിച്ചെങ്കിലും വീട്ടിലെ കഷ്ടപ്പാട് കാരണം എന്റെ തുടർ പഠനം നിർത്തേണ്ടി വന്നു .
അടുത്തുള്ള ഒരു തുണിക്കടയിൽ ജോലിക്ക് കയറി തുടങ്ങിയതു മുതൽ അനിയത്തിയുടെ പഠനം നല്ല രീതിയിൽ തുടരാൻ സാധിച്ചു..വർഷങ്ങൾ പോകുന്നതനുസരിച്ച് എന്റെ ശമ്പളവും കൂട്ടി തന്നു നല്ലവനായ മുതലാളി
ഞാനും അമ്മയും ചേർന്ന് അനിയത്തിയെ പഠിപ്പിച്ച് എഞ്ചിനീയറാക്കി .അവളുടെ പഠനം തീർന്നു ..അപ്പോഴേക്കും എനിക്ക് വയസ്സ്
28 ആയി..അതിനിടയിൽ വന്ന പല വിവാഹാലോചനകളും സാമ്പത്തികബാധ്യതയുടെപേരിൽ വേണ്ടെന്നു വെച്ചു..എന്റെ അനിയത്തി മീനുവിന്റെ പഠിത്തം അതായിരുന്നു എന്റെ മനസ്സിലെ ലഷ്യം..
പക്ഷേ പിന്നീടാണെനിക്ക് മനസ്സിലായത് വിവാഹ കമ്പോളത്തിൽ ഞാനെന്ന പെണ്ണിന്റെ വില .. എനിക്ക് പ്രായക്കൂടുതൽ ആണെന്നും പറഞ്ഞു ..
വരുന്ന ഓരോ വിവാഹ ആലോചനകളും മുടങ്ങാൻ തുടങ്ങി. അമ്മയുടെ കണ്ണുനീർ കണ്ട് ഞാൻ മടുത്തു.അതിനേക്കാളുപരി എന്റെ അനിയത്തിയുടെ ഭാവിയും ഞാൻ കാരണം നശിക്കുമല്ലോയെന്ന് ഓർത്തായിരുന്നു എന്റെ ദു:ഖം...
പതിവുപോലെ തുണിക്കടയിൽ ജോലിക്കായി പോയ ഒരു ദിവസമാണ് ,വീടിനടുത്തുള്ള വിനോദേട്ടൻ ."തന്നെ എനിക്ക് ഇഷ്ടമാണ് ..വിവാഹം ചെയ്യാൻ താല്പ്പര്യമുണ്ട് "
എന്നു പറഞ്ഞു പിന്നാലെ വന്നത്.ആദ്യം അതത്ര കാര്യമായെടുത്തില്ലെങ്കിലും പലതവണ ഈ കാര്യം ആവർത്തിച്ചപ്പോൾ എന്തോ ഒരിഷ്ടം എനിക്കു തിരിച്ചും തോന്നി.അതുകൊണ്ടു തന്നെയാണ് ഞാനന്ന് വിനോദേട്ടനോട് ഇങ്ങനെയൊരാവശ്യം ഉന്നയിച്ചതും..
"എനിക്കു വിനോദേട്ടനോട് ഒരു ഇഷ്ടക്കുറവും ഇല്ല ,പക്ഷേ രാഷ്ട്രീയത്തിലെ മേലാളൻമാർക്കു വേണ്ടി കൊല്ലാനും ചാവാനും തയ്യാറായി നടക്കുന്ന വാടക ഗുണ്ട എന്ന ഈ സ്ഥാനപ്പേര് മാറ്റണം..ചെറുതെങ്കിലും അല്ലലില്ലാതെ കഴിഞ്ഞു കൂടാൻ പറ്റുന്ന ഒരു സ്ഥിര ജോലി വേണം..അതിനെന്ന് വിനോദേട്ടൻ തയ്യാറാകുന്നുവോ അപ്പോൾ നമ്മുടെ വിവാഹത്തേക്കുറിച്ച് ചിന്തിക്കാം."
വിനോദേട്ടൻ എനിക്കുള്ള മറുപടി ഒരു ചിരിയിലൊതുക്കിയേതെങ്കിലും പിറ്റേന്ന് രാവിലെ
ഞാൻ ജോലിക്കായി പോകുമ്പോൾ കുമാരേട്ടന്റെ
വർക്ഷോപ്പിൽ വിനോദേട്ടൻ ജോലിക്കായി നിൽക്കുന്നത് കണ്ടപ്പോഴാണെനിക്ക് മനസ്സിലായത് എന്നെ ഒരുപാട് ആ മനുഷ്യൻ സ്നേഹിക്കുന്നുണ്ടെന്ന്...രാഷ്ട്രീയക്കാർക്ക് വേണ്ടി തല്ലാനും കൊല്ലാനും നടന്ന് 35 വയസ്സായിട്ടും പെണ്ണ് കെട്ടാത്ത മകന്റെ ഈ മാറ്റം വിനോദേട്ടന്റെ അമ്മയ്ക്ക് ഒരുപാട് സന്തോഷം നല്കി..
ഇരുവീട്ടുകാർക്കും ഈ വിവാഹം ,വേഗം നടന്നു കാണാനുള്ള തിരക്കായിരുന്നു.. രാഷ്ട്രീയം ഉപേക്ഷിച്ച് വർക്ഷോപ്പിലെ പണിക്ക് മാത്രം പോകാൻ തുടങ്ങി വിനോദേട്ടൻ. പിന്നീടിങ്ങോട്ട്സന്തോഷത്തിന്റെ കുറേ ദിനങ്ങളായിരുന്നു ,വിവാഹദിനത്തിന് തൊട്ടു മുൻപ് വരെ...
വിവാഹം ഞങ്ങടെ നാട്ടിലെ ദേവീക്ഷേത്രത്തിൽ വെച്ചുമതി എന്നുള്ളത് വിനോദേട്ടന്റെ തീരുമാനമായിരുന്നു.എല്ലാവർക്കും അത് സമ്മതമായിരുന്നു..റോഡിൽ നിന്നും അൽപ്പം ഉള്ളോട്ട് മാറി തിരക്കൊഴിഞ്ഞ ദേവീക്ഷേത്രമാണിത്. അധികമാൾക്കാരേ ആരേയും വിവാഹത്തിന് ക്ഷണിച്ചിരുന്നുമില്ല
അടുത്ത ബന്ധുക്കളും നാട്ടുകാരിൽ ചിലരേയും മാത്രമേ വിവാഹത്തിന് ക്ഷണിച്ചിരുന്നുള്ളൂ...
താലികെട്ട് കഴിഞ്ഞ് സദ്യയും കഴിഞ്ഞപ്പോഴേക്കും
ആൾക്കാർ ഏറെക്കുറെ തിരികെ പോയി തുടങ്ങിയിരുന്നു..വരന്റെ വീട്ടിലേക്ക് വധു ചെന്ന് കേറാനുള്ള മുഹൂർത്തം ഒരുപാട് വൈകിയാണെന്ന കാരണത്താൽ അത്രയും സമയം അമ്പലനടയിൽ തന്നെ ഇരിക്കേണ്ടി വന്നു.
ആ സമയത്താണ് അമ്പലത്തിന് അല്പം അകലെയായി ഒരു വാൻ വന്ന് നിന്നത്.അതിൽ നിന്നും ഇറങ്ങിയ ഒരാൾ അവിടെ നിന്നു കൊണ്ട് തന്നെ വിനോദേട്ടനെ പേരെടുത്ത് വിളിച്ചു അവിടേക്ക് ചെല്ലാൻ പറഞ്ഞു.
"ഞാൻ പോയി കാര്യമെന്താണെന്നറിഞ്ഞിട്ട് ഉടനേ
വരാം" എന്നും പറഞ്ഞ് വിനോദേട്ടൻ അവർക്കടുത്തേക്ക് പോയി..വണ്ടി കിടന്നത് അകലെയായതിനാൽ ആരാണ് വന്നതെന്നോ എന്താണ് സംസാരിച്ചതെന്നോ എനിക്കും മറ്റുള്ളവർക്കും അറിയാൻ കഴിഞ്ഞില്ല..
" ആ......അമ്മേ"എന്നൊരലർച്ച കേട്ടാണ് ഞാനടക്കമുള്ളവർ അങ്ങോട്ടേക്ക് ഓടി ചെന്നത്
ഞങ്ങൾ ചെന്നപ്പോഴേക്കും വന്നവർ വാനിൽ കേറി രക്ഷപെട്ടിരുന്നു..നോക്കുമ്പോൾ വിനോദേട്ടൻ രക്തത്തിൽ കുളിച്ച് കിടന്ന് ജീവനു വേണ്ടി പിടയുന്നു. "രാഷ്ട്രീയക്കാർക്ക് വേണ്ടി തല്ലാനും കൊല്ലാനും നടന്ന എന്റെ ജീവൻ തന്നെ അവസാനം ഞാൻ നല്ലവനായെന്ന ഒറ്റക്കാരണത്താൽ അവരില്ലാതാക്കി..എന്നെ ചതിച്ചത് ഞാൻ വിശ്വസിച്ച് സ്നേഹിച്ച എന്റെ പാർട്ടിയും പാർട്ടി പ്രവർത്തകരുമാണ്" വേദനയോടെ പതറിയ സ്വരത്തിൽ വിനോദേട്ടൻ പറഞ്ഞ ഈ വാക്കുകൾ കേട്ടുകൊണ്ട് ഞാനടുത്തേക്ക് ചെന്നതും
ആ കൈകൾ ഉയർത്തി എന്റെ കവിളിൽ തൊട്ടതും ആ മിഴികൾ എന്നെന്നേക്കുമായി അടഞ്ഞു.
വിനോദേട്ടനൊപ്പം വലത്കാൽ വെച്ച് കയറേണ്ട വീട്ടിലേക്ക് ഞാൻ ....വിനോദേട്ടന്റെ ജീവനറ്റ ശരീരവുമായി വണ്ടിയിൽ വന്നിറങ്ങി...വിനോദേട്ടന്റെ വീട്ടിൽ തിങ്ങിക്കൂടിയ ആൾക്കാരിൽ ചിലർ എന്നെ സഹതാപത്തോടെയും വെറുപ്പോടെയും ഒക്കെ പലതും പറയുന്നുണ്ടായിരുന്നു.
"പാവം കുട്ടി അതിന്റെ വിധി ഇങ്ങനെ ആയിപ്പോയല്ലോ"എന്ന് കുറച്ചുപേർ പറഞ്ഞപ്പോൾ "ഹും ശാപം കിട്ടിയ ജന്മമെങ്ങാണ്ടാ ഈ പെണ്ണിന്റേത് .അല്ലേൽ പിന്നെ
കെട്ട് കഴിഞ്ഞപ്പോഴേ കെട്ടിയവനേ പട്ടടയിലേക്ക്
എടുക്കേണ്ടി വരുമോ"എന്ന് മറ്റൊരു കൂട്ടർ വെറുപ്പോടെ പറയുന്നുണ്ടായിരുന്നു..
വിനോദേട്ടന്റെ അമ്മ കരഞ്ഞ് തളർന്ന് മുറിയിൽ കിടക്കുന്നു..എന്നെ കണ്ടതും കെട്ടിപ്പിടിച്ച് വീണ്ടും കരയാൻ തുടങ്ങി..മനസ്സ് മരവിച്ച എനിക്ക്
ചുറ്റിനും നടക്കുന്നതൊക്കെ എന്താണെന്നുള്ളത്
മനസ്സിലാക്കാനേ കഴിഞ്ഞില്ല..ആരോ വന്ന് പറഞ്ഞപ്പോഴാണ് അറിയുന്നത് വിനോദേട്ടന്റെ
ശരീരം അഗ്നിയിൽ എരിഞ്ഞടങ്ങാൻ പോകുകയാണെന്ന് ..
വിറയാർന്ന പാദത്തോടെ വേച്ച് വീഴാൻ പോയ എന്നെ ആരോ താങ്ങിയെഴുന്നേൽപ്പിച്ച് വിനോദേട്ടന്റെ ജീവനറ്റ ശരീരത്തിനടുത്തേക്ക് കൊണ്ടുവന്നു..ഇനിയുള്ള ജീവിതയാത്രയിൽ ഒപ്പമുണ്ടാകുമെന്ന് പറഞ്ഞു കൈപിടിച്ച് കൂടെ കൂട്ടിയ ആളാണ് എന്നെ തനിച്ചാക്കിപോയത്..
എന്റെ താലിയും നിറുകയിലെ സിന്ദൂരവും
എന്നേ നോക്കി പരിഹസിക്കുന്നതായി എനിക്ക് തോന്നി...
മണിക്കൂറുകൾക്ക് മുൻപ് അഗ്നിസാക്ഷിയായി
എന്റെ കൈപിടിച്ചയാൾ അഗ്നിയിൽവെന്തൊരു പിടി ചാരമായി മാറുന്നത് കാണുന്നതിന് മുൻപായെന്റെ ബോധം മറഞ്ഞിരുന്നു.
( രാഷ്ട്രീയം നല്ലതാണ്. പക്ഷേ അത് ജനനന്മയ്ക്കാവണം. രാഷ്ട്രീയനേതാക്കൻമാർക്കായി പാർട്ടിയുടെ പേരിൽ കൊല്ലിനും കൊലയ്ക്കുമിറങ്ങുന്നവർ ഒന്നോർക്കുക തോരാത്ത മിഴിനീരുമായി നിങ്ങൾക്കായി കാത്തിരിക്കുന്ന ഒരു കുടുംബം ഉണ്ടെന്നുള്ള സത്യം...രാഷ്ട്രീയ കൊലപാതകങ്ങളുടെ പേരിൽ തീരാദു:ഖത്തിലാണ്ട് പോകുന്ന കുടുംബങ്ങൾക്കായി സമർപ്പണം..)
By. .രമ്യരാജേഷ്.

അശ്ലീലം വിരൽത്തുമ്പിലൂടെ

എൻറെ അടുത്ത ബന്ധുവും സുഹൃത്തുമായ ഒരു സ്കൂൾ അധ്യാപികയുടെ ചെറിയൊരു അനുഭവമാണ് ആമുഖമെന്നോണം ഞാൻ പറഞ്ഞു വെക്കുന്നത്. ആ അധ്യാപികയുടെ വാക്കുകളിലൂടെ ഒരൽപ്പ സമയം...................!
അന്ന് പതിവുപോലെ ക്ലാസ് ആരംഭിച്ചു. കുറച്ച് സമയം കഴിഞ്ഞപ്പോൾ അടക്കി പിടിച്ച സംസാരം കേട്ടാണ് പെൺകുട്ടികൾ ഇരുന്ന ഭാഗത്തേക്ക് നോക്കിയത്. സാധാരണ ഗതിയിൽ ക്ലാസ് ടൈമിൽ ആൺകുട്ടികളാണ് കുഴപ്പക്കാർ.
അതുകൊണ്ട് തന്നെ കാര്യമാക്കാതെ ക്ലാസ് മുന്നോട്ട് പോകവേ വീണ്ടും അലോസരപെടുത്തുന്ന ശബ്ദം കേട്ട് ഞാൻ ആ ഭാഗത്തേക്ക് നീങ്ങി.
പെൺ കുട്ടികൾ ഇരിക്കുന്ന സൈഡിലെ മധ്യ ഭാഗത്തെ ബെഞ്ചിൽ ഒരു കുട്ടി തലചായ്ച്ചിരിക്കുന്നു. ചുറ്റുമുളളവരുടെ കണ്ണുകളിൽ വല്ലാത്തൊരു പരിഭ്രമം ഞാൻ തിരിച്ചറിഞ്ഞു
എന്താ പ്രോബ്ലം എന്നു ഞാൻ ചോദിച്ചു. ആർക്കും മിണ്ടാട്ടമില്ല. എനിക്ക് നല്ല ദേഷ്യം വന്നു തുടങ്ങി. ഞാൻ വലിയ ശബ്ദത്തോടെ വീണ്ടും ചോദ്യം ആവർത്തിച്ചു. എൻറെ മുഖഭാവം കണ്ടിട്ടാവാം മറ്റൊരു കുട്ടി മറുപടി നൽകി.
തലവേദനയാണ് മിസ്. ഞാനാ കുട്ടിയുടെ മുഖമുയർത്തി നോക്കി. കണ്ണുകൾ കുഴഞ്ഞിരിക്കുന്നപോലെ. അവ്യക്തമായി എന്തൊക്കെയോ പറഞ്ഞു കൊണ്ടിരിക്കുന്നു. രംഗം പന്തിയെല്ലന്ന് കണ്ട ഞാൻ സ്റ്റാഫ് റൂമിലേക്ക് ആളെ അയച്ചു. ഉടനെ മറ്റൊരധ്യാപികയും പ്യൂണും ക്ലാസ് റൂമിലേക്കു വന്നു. കൂടെയുളളവരുടെ നില പരുങ്ങലിലാണെന്ന് കണ്ട പ്യൂൺ അവരെ ചോദ്യം ചെയ്യുവാൻ തുടങ്ങി. ആദ്യമൊക്കെ അമാന്തം കാണിച്ചെങ്കിലും ഞെട്ടിപ്പിച്ചു കളയുന്ന വിവരങ്ങളാണ് ലഭിച്ചത്. ആ കുട്ടി മദ്യപിച്ചിട്ടുണ്ട്. എങ്ങിനെയെന്നാൽ ആരും കാണാതിരിക്കുവാൻ കോള ബോട്ടിൽ വാങ്ങി അതിൽ മിക്സ് ചെയ്തിരിക്കുന്നു.
ഉടൻ ബാഗ് പരിശോധിച്ചപ്പോൾ ബോട്ടിൽ കണ്ടെത്തി. മാത്രമല്ല, മൊബൈൽ... പെൻഡ്രൈവ് എന്നിവയും കണ്ടെടുത്തു.
സ്കൂളിലുളള മറ്റൊരു വിദ്യാർത്ഥി വഴിയാണ് മദ്യം കിട്ടിയിരിക്കുന്നത്. സംഭവം പ്രിൻസിപ്പാളിൻറെ മുൻപിലെത്തി. ഫോണും പെൻഡ്രൈവും പരിശോധനയ്ക്ക് വിധേയമാക്കി.ഓരോ വിഷ്വൽസും റെക്കോർഡ് വോയ്സുകളും തലച്ചോറിനെ മരവിപ്പിക്കുന്നതായിരുന്നു. അശ്ലീലതയുടെ അങ്ങേയറ്റം. എൻറെ ഹൃദയത്തിനു വല്ലാത്തൊരു വേദന തോന്നി. കാരണം ഞാനും ഒരമ്മയാണല്ലോ. പിന്നീട് കുറ്റക്കാർക്കു കിട്ടിയ ശിക്ഷാ വിധികൾക്കപ്പുറം എൻറെ മനസ് പായുകയായിരുന്നു. എങ്ങോട്ടാണ് ഈ ബാല്യകൗമാരങ്ങൾ സഞ്ചരിക്കുന്നത്? അന്ന് സ്കൂളിൽ നടന്ന മിന്നൽ പരിശോധനകളിൽ ലഭിച്ചത് ഇരുപതിൽപ്പരം ഫോണുകൾ, മെമ്മറീ കാർഡുകൾ.. ! വാക്കുകൾ മുറിഞ്ഞതുപോലെ ആ അധ്യാപിക പറഞ്ഞു നിർത്തി.
പ്രിയ സുഹൃത്തുക്കളെ ഇന്ന് എൻറെ മനസും കലുഷിതമാണ്. നിങ്ങളോട് പറയുവാനുളളത് ചിലതു മാത്രം!
നാളെയുടെ വാഗ്ദാനങ്ങളാവേണ്ട നമ്മുടെ കുട്ടികളിൽ അവരുടെ വിദ്യഭ്യാസ കാലയളവിൽ തന്നെ പുഴുകുത്ത് വീണു തുടങ്ങിയിരിക്കുന്നു. പീഡനശ്രമത്തിനിടയിലുള്ള കൊലപാതകങ്ങളിൽ പതിമൂന്നു വയസ്സുകാരനും നാലാം ക്ളാസ്സുകാരനും പ്രതികൾ....മോഷണ സംഘങ്ങളില് അംഗങ്ങളാകുന്ന സ്ക്കൂള് വിദ്യാര്ത്ഥികൾ മദ്യത്തിനും മയക്കുമരുന്നിനും കൊച്ചുകുട്ടികള് പോലും അടിമകളാകുന്നു. വാർത്താ മാധ്യമങ്ങളിൽ പരക്കെ ഇതെല്ലാം ആഘോഷിക്കപ്പെട്ടു കൊണ്ടിരിക്കുന്നു.എന്താണ് നമ്മുടെ വിദ്യാർത്ഥി സമൂഹത്തിൽ സംഭവിക്കുന്നത്.? ബന്ധങ്ങളും മൂല്യങ്ങളുമൊന്നും വകവയ്ക്കാതെ തിന്മയുടെ നീരാളിപ്പിടുത്തത്തില് കുടുങ്ങിപ്പോകുന്ന അവരെ രക്ഷിക്കാൻ ആർക്കാണ് കഴിയുക.? തീര്ച്ചയായും ചര്ച്ച ചെയ്യപ്പെടേണ്ട ഒരു വിഷയമാണിത്.

By: 
മില മുഹമ്മദ്

മനസ്സ് എവിടെയാ ഇരിക്കുന്നത്?


ചർച്ച സൗന്ദര്യത്തെക്കുറിച്ചായിരുന്നു..
മനസ്സിന്റെ സൗന്ദര്യമാണ് പ്രധാനം..
നശ്വരമായ ശരീര സൗന്ദര്യം കണ്ട് ഭ്രമിക്കരുത്....
രാഘവേട്ടനാണ് ആദ്യം സംശയം ഉണ്ടായത്...
മനസ്സ് എവിടെയാ ഇരിക്കുന്നത്?
മഞ്ജു നെഞ്ചിൽ തൊട്ടു കാട്ടി..
വർഗ്ഗീസ് വയറിൽ....
പ്രദീപ് തലയിൽ....
ചിലർ ചുണ്ടിലും മറ്റു ചിലർ നാവിലും തൊട്ടു കാട്ടി..
അടുത്തിരുന്ന പത്തു വയസ്സുകാരൻ തല ചരിച്ച് എന്നെ നോക്കി..
ഞാൻ വെറുതെ ചിരിച്ചു..
അങ്കിൾ...
ശരീരമില്ലെങ്കിൽ മനസ്സുണ്ടാവുമോ?.
വെള്ളിത്തൂവലുകൾ ചിതറിയ ആകാശത്തേയ്ക്ക് നോക്കി..
വട്ടമിട്ടു പറക്കുന്ന ഒരു പക്ഷി.
മനസ്സിന് സന്തോഷം തോന്നി..
ഉത്തരം അറിയാതെ ഞാൻ മിണ്ടാതിരുന്നു......
...പ്രേം...

പിന്തുടരുന്ന കണ്ണുകൾ.................


പിന്തുടരുന്ന കണ്ണുകൾ.................
"എടാ ,നിന്നെ കാണാൻ ഒരു വിസിറ്റർ വന്നിരിക്കുന്നു. ഒരു സഞ്ജീവ്.വേഗം വാ." ജയിൽ വാർഡൻ വന്നു അഴികളിൽ തട്ടി വിളിച്ചു.ജയിലറയുടെ ഒരു മൂലയ്ക്ക് തല കുമ്പിട്ടിരിക്കുകയായിരുന്ന വിനോദ് മുഖമുയർത്തി. "നിന്നെ തേടി ആദ്യമായിട്ടാണല്ലോടാ ഒരു വിസിറ്റർ വരുന്നത്?"വാർഡൻ പുച്ഛത്തോടു കൂടി പറഞ്ഞു. "ഏതായാലും വാ."തടവറയുടെ വാതിൽ തുറന്നു കൊണ്ട് അയാൾ വിളിച്ചു.വിനോദ് പതിയെ എഴുന്നേറ്റ് വാർഡന്റെയൊപ്പം പുറത്തേക്കു നടന്നു.
വാർഡൻ പറഞ്ഞതു പോലെ ജയിലിലായി ഇത്രയും കാലമായിട്ടും വീട്ടിൽ നിന്നോ കൂട്ടുകാരാരും തന്നെയോ ഇവിടെ കാണാൻ വന്നിട്ടില്ല. ആദ്യമായിട്ടാണ് ഒരാൾ കാണാൻ വരുന്നത്.അഴികൾക്കപ്പുറത്ത് സഞ്ജീവ്.അവന്റെ മുഖത്ത് ഒരു നിസ്സംഗഭാവം.വാർഡൻ അവിടുന്ന് മാറി.
" എങ്ങനെയുണ്ട് ജയിൽ ജീവിതം? സുഖം തന്നെയല്ലേ വിനോദ്?"സഞ്ജീവ് പുഞ്ചിരിച്ചു കൊണ്ട് ചോദിച്ചു.വിനോദിന്റെ മുഖത്ത് നിസ്സഹായത നിറഞ്ഞു. "എടാ. ഞാൻ.... ഞാൻ..... ഒരു കുറ്റവും ചെയ്തിട്ടില്ല. ആരോ എന്നെ ചതിച്ചതാ..... ആ വീഡിയോ പുറത്തു വിട്ടത് ഞാനല്ല........."
" വീഡിയോ എടുത്തത് നീയാണല്ലോ? എല്ലാവർക്കും അയച്ചതും നീ. പിന്നെങ്ങനെ നീ കുറ്റക്കാരനല്ലാതാവും?" സഞ്ജീവ് ചോദിച്ചു.
" അനിതയുടെ വീഡിയോ എടുത്തു എന്നുള്ളത് നേരാ. പക്ഷേ ഞാൻ അതു നേരമ്പോക്കിനു വേണ്ടി എടുത്തതാ. ഞാനതാർക്കും അയച്ചു കൊടുത്തിട്ടില്ല. നെറ്റിൽ അപ് ലോഡ് ചെയ്തിട്ടുമില്ല. ഇത് വേറെയാരോ എന്നെ കരുതിക്കൂട്ടി ചതിച്ചതാ. ആരോ ചെയ്തതിന് ഞാൻ അകത്തായി.അനിതയുടെ ചേട്ടൻ കോടതിയിൽ നിന്നിറങ്ങുമ്പോൾ ഭീഷണിപ്പെടുത്തിയിട്ടാ പോയത്.ജയിലീന്നെറങ്ങുമ്പോൾ ജീവനോടെ വച്ചേക്കില്ലെന്ന് .ജയിലീന്നെറങ്ങിയാലും വീട്ടിലേക്കു വരേണ്ടെന്നാ അമ്മയും അച്ഛനും പറഞ്ഞത്. എവിടെയെങ്കിലും പോയി തുലഞ്ഞോളാൻ? ഞങ്ങൾക്കിങ്ങനെയൊരു മകനെയോ പെങ്ങൾക്ക് ഇങ്ങനെയൊരു ചേട്ടനെയോ വേണ്ടെന്ന്?" അതു പറയുമ്പോൾ അവന്റെ സ്വരം വിറച്ചു.
"നന്നായി. വളരെ നന്നായി. " സഞ്ജീവ് പതിയെ ചിരിച്ചു. "നിന്നെ ചതിച്ചതാരാണെന്നല്ലേ നിനക്കറിയേണ്ടത്? നീ ശരിക്കു കണ്ടോ? ഞാനാ ആ വീഡിയോ യൂട്യൂബിൽ ചേർത്തത്. നിന്നെ കുടുക്കാൻ . നിന്റെ ഉറ്റ കൂട്ടുകാരൻ." സഞ്ജീവിന്റെ ചിരി ഗുഹയിൽ നിന്നും മുഴങ്ങുന്നതു പോലെ വിനോദിനു തോന്നി. കൊലച്ചിരി.
"എടാ, പട്ടീ, നീ ... നീ .... കൂടെ നിന്ന് നീയെന്നെ ചതിച്ചല്ലേ?"വിനോദ് അഴികൾക്കിടയിലൂടെ അവന്റെ ഷർട്ടിൽ കുത്തിപ്പിടിച്ചു. " റിലാക്സ്, റിലാക്സ്. രോഷം കൊള്ളേണ്ട. നീ ജയിലിനകത്താ .അത് മറക്കണ്ട." സഞ്ജീവ് പതിയെ വിനോദിന്റെ കൈകൾ ഷർട്ടിൽ നിന്നും പിടിവിടുവിച്ചു.
"നിന്റെയാ വാട്ട്സാപ്പ് കാമുകി അനിത സൂയിസൈഡിന് ശ്രമിച്ചത് നീയറിഞ്ഞില്ലല്ലോ? മരണത്തിൽ നിന്നും രക്ഷപ്പെട്ടെങ്കിലും കഴുത്തിലെ ഞരമ്പു പൊട്ടി ശരീരം തളർന്നു കിടപ്പുണ്ട്. അവളു ചെയ്ത തെമ്മാടിത്തരങ്ങൾക്ക് ദൈവം നൽകിയ ശിക്ഷയാ.അത്തരം അസുര ജന്മങ്ങളൊക്കെ ചാവുന്നതാ നല്ലത്. നിന്റെ ചക്കരവാക്കില് മതി മയങ്ങി അവളെന്തൊക്കെയാ ചെയ്തത്? ഹോസ്റ്റൽ ബാത്റൂമിൽ മൊബൈൽക്യാമറാ വച്ച് അവള് റൂം മേറ്റ്സിന്റെ മുഴുവൻ രഹസ്യ ചിത്രങ്ങളും വീഡിയോകളും നിനക്കയച്ചു തന്നു. നീ അതൊക്കെ ഇന്റർനെറ്റിൽ അപ് ലോഡ് ചെയ്യുന്നവർക്ക് എത്തിച്ചു കൊടുത്തു. നിനക്കറിയോ അതു മൂലം ജീവിതം തകർന്നവരിൽ എന്റെ കസിനുമുണ്ട്. ഒന്നുമറിയാത്ത ഒരു പാവം പെൺകുട്ടി. നിന്റെയാ കള്ളക്കാമുകി ബുദ്ധിമതിയാ.അവള് മറ്റുള്ളവരുടെ ജീവിതം വെച്ചാ കളിച്ചത്.നീ സൈലൻറ് പാർട്ട്ണറാണല്ലോ? അതു കൊണ്ട് കേസിന്റെ ഒരിടത്തും നീ രംഗത്തു വന്നില്ല. നഷ്ടം മുഴുവൻ ആ പാവം കുട്ടികൾക്ക് .നിന്നോട് ഞാൻ പല തവണ പറഞ്ഞിട്ടുണ്ട്.ഇത്തരം സ്വഭാവം ഉപേക്ഷിക്കാൻ. നീ കേട്ടില്ല. നീ എവിടെയൊക്കെ ജോലി ചെയ്തോ അവിടെയൊക്കെ നീ ഷവറിലും ഡോറിലും ക്ലോക്കിലും വയറിംഗിലും മറ്റു പലയിടത്തും ഒളിക്യാമറകളും സ്ഥാപിച്ചിട്ടുണ്ടെന്ന് എനിക്കു നന്നായിട്ടറിയാം. ഇതു വരെയും നീ പിടിക്കപ്പെട്ടില്ല.നിന്നെ പോലെയുള്ളവർ അകത്തു കിടക്കട്ടെ. മറ്റുള്ളവരെങ്കിലും സ്വൈര്യമായി ജീവിക്കട്ടെ. നീ ഓർക്കുന്നോ. ഒരു നാൾ നമ്മൾ രണ്ടു പേരും കൂടി മതി മയങ്ങും വരെ മദ്യപിച്ച ഒരു ഞായറാഴ്ച. അന്നു നിന്നെ മദ്യത്തിൽ കുളിപ്പിച്ചു കിടത്തിയിട്ട് നിന്റെ മൊബൈൽ ഫോൺ ഞാൻ കൈക്കലാക്കി. നിന്റെ പാസ് വേഡും യൂസർ ഐഡിയും ഇ മെയിൽ അഡ്രസും മറ്റു പലതും എനിക്കു കാണാപ്പാഠമായിരുന്നല്ലോ?നിനക്കും അനിതക്കും ഒരു പണി തരണമെന്നു കരുതിയിരുന്ന എനിക്ക് അതിനുള്ള വഴിയും ആ ഫോണിൽ തന്നെയുണ്ടായിരുന്നു. ഞാനാ നിന്നെ കുരുക്കിയതിനു പിന്നിലെ സൂത്രധാരൻ. എല്ലാ തെളിവുകളും നിനക്കെതിരാക്കി ഞാൻ കളിച്ചു.നീയല്ല ഞാനാ കുറ്റക്കാരനാണെന്ന് നിനക്കു തെളിയിക്കാൻ കഴിയുമെങ്കിൽ തെളിയിക്ക്......" സഞ്ജീവിന്റെ വാക്കുകൾ ലാവ പോലെ തിളച്ചു.
"നിന്നെ ഞാൻ കാണിച്ചു തരാമെടാ "വിനോദ് ആക്രോശിച്ചു. "അതിനു നീ ഇവിടെ നിന്നിറങ്ങിയിട്ടു വേണ്ടേ? ശിക്ഷ കഴിഞ്ഞിറങ്ങട്ടെ.അപ്പോൾ നമുക്കാലോചിക്കാം. ഇപ്പോൾ നീ ചെല്ല്. സമയം കഴിയാറായി. ബൈ. "സഞ്ജീവ് തിരിഞ്ഞു നടന്നു....
ഒളിക്യാമറകൾ നമ്മുടെ സ്വൈരജീവിതത്തെ പ്രതികൂലമായി ബാധിച്ചു കൊണ്ടിരിക്കുന്നു. ടെക്സ്റ്റൈൽ ഷോപ്പുകളിലും പബ്ലിക് ടോയ്ലറ്റുകളിലും ഹോസ്പിറ്റലിലും ഹോട്ടൽ മുറികളിലും എന്നു വേണ്ട എന്തിലും എവിടെയും ക്യാമറയുടെ രഹസ്യക്കണ്ണുകളെ ഭയക്കണമെന്ന അവസ്ഥ ഭീതിജനകമാണ്. ഇത്തരം ആശങ്കകൾ ദൂരീകരിക്കുന്നതിനാ വശ്യമായ കൃത്യമായ നിയമനിർമ്മാണം നടത്തേണ്ടിയിരിക്കുന്നു.........
രജിത കൃഷ്ണൻ

തൊഴിലാളി


തൊഴിലാളി
^^^^^^^^^^^^
"ഡാ ബംഗാളി "...................എന്താ യെടാ തീർന്നില്ലെ ഇതുവരെ
മുതലാളിയുടെ വിളി കേട്ട് അവൻ ഒന്ന് ഞെട്ടി
"മുതലാളി എന്റെ പേര് സാഹസ് എന്നാണെന്ന് എത്ര വട്ടം പറഞ്ഞിട്ടുണ്ട്. " കമ്പ്യൂട്ടറിൽ തന്നെ നോക്കിക്കൊണ്ട് അവൻ പറഞ്ഞു..
മുതലാളി: വയസ്സ് 45 സ്വയം അറിയപ്പെടുന്ന ഒരെഴുത്തുകാരൻ പേര് ജോസ് ചിത്രാംഗൻ
ജോചി എന്ന് അറിയപ്പെടും' (സാങ്കൽപ്പിക നാമം)
ബംഗാളി : വയസ്സ് 30 സാഹസ് എന്നാണ് പേര് കേരളത്തിൽ പണിക്ക് വന്നിട്ട് ആറ് വർഷമായി മലയാളം നന്നായ്
എഴുതാനും വായിക്കാനും അറിയാം , കാരണം അവൻ കേരളത്തിൽ വന്നപ്പോൾ ആദ്യത്തെ രണ്ട് വർഷം ഒരു പ്രസ്സിലായിരുന്നു ജോലി.
ജോചി മുതലാളിയുടെ കൂടെ കൂടിയിട്ടിപ്പോൾ വർഷം നാലായി
..........................
"മുതലാളീ തീർന്നു '' കമ്പ്യൂട്ടറിന് മുന്നിൽ ഇരുന്ന് തന്നെ സാഹസ് വിളിച്ചു പറഞ്ഞു.
എവിടെ നോക്കട്ടെ ?
"കൊള്ളാല്ലോടാ ഇതു പൊളിക്കും."
"അല്ല മുതലാളി ഈ കഥകളൊക്കെ എന്താ ഇങ്ങനെ"
"എങ്ങനെ"
"എല്ലാം സ്ത്രീയുമായി ബന്ധപ്പെട്ടതെഴുതാൻ പറയുന്നത്. "
ഡാ പൊട്ടാ .... ഡിമാന്റ് ഉള്ളത് എഴുതണം' എന്നാലെ എല്ലാപേരും വായിക്കുകയുള്ളു.
നിനക്കറിയുമോ.....
ആശാന്റെ വീണപൂവ് ഒരു പെണ്ണിന്റെ വർണ്ണന , ചണ്ഡാലഭിക്ഷുകി. ടോപ്പ് അല്ലെ. ഒ.എൻ വി യുടെ ഗോതമ്പുമണികൾ . അങ്ങനെ എല്ലാം '
"അതൊക്കെ ശരി തന്നെ
പക്ഷേ മുതലാളി ക്ക് ഞാൻ എഴുതി തന്നതെല്ലാം ടോപ്പായോ."
"പിന്നില്ലെ എല്ലാം വായനക്കാരുടെ പ്രശംസ നേടിക്കഴിഞ്ഞു. "
അതു കൊണ്ടല്ലെ നിനക്ക് ശമ്പളം തന്ന് ഇവിടിരുത്തിയിരിക്കുന്നത്.......
വിഷയം ഞാൻ പറഞ്ഞ് തരുന്നത്.
വേശ്യ, വേശ്യയുടെ മകൾ, അഭിസാരിക, അവൾ വേശ്യാ, വേശ്യ ആകാൻ വിധിക്കപ്പെട്ടവൾ, അറിയാത്ത വേശ്യ ............''ഇങ്ങനൊക്കെ.
"പക്ഷേ .......മുതലാളീ ഇതെല്ലാം ഒന്ന്
തന്നെയല്ലെ " '?
"ആണ്. "
"എടാ മണ്ടാ ഫെയിസ് ബുക്കിൽ പോസ്റ്റ് ചെയ്യുമ്പോൾ ഇങ്ങനത്തെ പേര് വേണം. എല്ലാം ഒന്നാണെങ്കിലും പേര് പലതായിരുന്നാൽ മതി. ഇതു മാത്രം വായിക്കാൻ താൽപര്യപ്പെട്ടിരിക്കുന്നവരാ കൂടുതലും."
ഒരു കഥ ആകുമ്പോൾ പണ്ടത്തെ ടി.ജി.രവി, ഉമ്മർ ഇവരുടെ ഒക്കെ സിനിമ പോലെ ആകണം'
"ഇന്നെന്ത് എഴുതണം മുതലാളി. "
"ഇപ്പോൾ ട്രന്റ് അൽപം മാറി. ആടു ജീവിതം വായിച്ചതിൽ പിന്നെ എല്ലാപേരും പ്രവാസിയുടെ പിറകിലാ. പ്രവാസി , പാവം പ്രവാസി, പ്രവാസി ഒരു നൊമ്പരം , ഒട്ടകവും പ്രവാസിയും , പ്രവാസിയുടെ ഭാര്യ, ഇങ്ങനെ ഒക്കെ ഉള്ള പേരുകൾ വേണം ഇനി ഇടാൻ ഗൾഫിൽ ഉള്ള പ്രവാസികൾ എല്ലാപേരും പിച്ച എടുത്തും, കഞ്ഞി കുടിച്ചും ജീവിക്കുകയാണെന്ന് പറയണം.
പറയുമ്പോൾ ഇല്ലായി മകളെ പറയാവു . ചില ആൾക്കാർ പറയുന്ന പോലെ അഞ്ച് പൈസ ഇല്ല കയ്യിൽ." കുബ്ബൂസിന് പ്രത്യേക പ്രാധാന്യം കൊടുക്കണം.
"അപ്പോ നമ്മുടെ നാട്ടിലുള്ള ഈ കാശുള്ള ഗൾഫുകാരോ ?"
" അവർ പാവപ്പെട്ടവരാണെന്ന് പറയണം"
"അതിന് മുതലാളി ഈ ചുറ്റുവട്ടത്തുള്ള പ്രവാസികളെല്ലാം ധാരാളം കാശുള്ളവരാണല്ലോ."
"അതിൽ കാര്യമില്ലെടാ...... നമ്മൾ കടയിൽ നിന്നും അരി മേടിച്ചു വന്നാൽ അതിലെ കറുത്ത അരി മണി വേഗം കണ്ടെത്തില്ലേ അതുപോലാ."
.....................................
അതേ മുതലാളി എന്തിനാ ഈ ജോചി എന്ന് വയ്ക്കുന്നത്, മുഴുവൻ പേര് വയ്ച്ചു കൂടെ."
ഡാ പൊട്ടാ... ഇതാകുമ്പോൾ വല്ല ജോസ്ന എന്നോ ജോളി എന്നോ ഒക്കെ കരുതി ഒരു അൻപത് ലൈക്ക് ആ വഴി കിട്ടും.
"ഈ കഥ ക്ക് അവാർഡ് കിട്ടുമോ മുതലാളി "
"നീ കിന്നാരം പറഞ്ഞിരിക്കാതെ ടൈപ്പ് ചെയ്യ്
എന്തൊരു കോമ്പറ്റീഷനാണെന്നോ ഫെയിസ് ബുക്കിലും, ഗ്രൂപ്പിലും. ഇന്നൊരു അഞ്ച് കഥയെങ്കിലും പോസ്റ്റ് ചെയ്യണം. മെഗാസീരിയൽ കണക്കല്ലെ ഇപ്പോൾ ഓരോരുത്തർ കഥ പോസ്റ്റുന്നത്.
ആ പിന്നെ ആ ഗൂഗിളിൽ നിന്നും ഒരു ചിത്രം കൂടി തപ്പി എടുത്തിടണം. ഒരു പെണ്ണ് ഒരുത്തന്റെ നെഞ്ചത്ത് കിടക്കുന്നതാകണം. വല്ലതും ചെറുതായി കാണുന്നതാകണം. പടം കണ്ട് ലൈക്ക് ചെയ്യുന്ന കുറേ പേരുണ്ട് അവർക്കാ."
"പിന്നൊരു കാര്യം കൂടെ കഥയുടെ ഇടക്ക് എവിടെ യെങ്കിലും ജോചി എന്ന് വയ്ക്കണം. വായിച്ചു നോക്കാതെ കോപ്പി ചെയ്ത് കടപ്പാട് വയ്ക്കാതെ സ്വന്തമെന്ന് പറഞ്ഞ് പോസ്റ്റ് ചെയ്യുന്നവർ ഉണ്ട്. "
ഓരോ ലൈക്കിനും ഫെയിസ് ബുക്ക് ഒരു രൂപ വച്ച് തരും എന്ന് പറയുന്നു. ഞാനൊന്ന് അന്യഷിച്ചിട്ട് വരാം.
എഴുതിക്കഴിഞ്ഞ കഥ ഗ്രൂപ്പിൽ പോസ്റ്റ് ചെയ്ത് സാഹസ് പുതിയ കഥ ആരംഭിച്ചു.
"കാണാതായ പ്രവാസിയും കാത്തിരുന്ന ഭാര്യയും "
സ്വന്തം
എസ്.കെ

തുടർ കഥകൾ (ചെറു കഥ )


തുടർ കഥകൾ (ചെറു കഥ )
....................................................................
അതാ... ആ മലമുകളിൽ സൂയിസൈഡ് പോയന്റിൽ നിൽക്കുന്ന അവനെ കണ്ടോ, എന്റെ കാമുകനായിരുന്ന,അജ്മൽ. ആത്മാർത്ഥമായ പ്രണയം , അല്ല അങ്ങനെ പറയാൻ പറ്റില്ലാട്ടോ, ഞാൻ ആത്മാർത്ഥ മായി അവനെ പ്രണയിച്ചു, പക്ഷെ അവൻ............. തിരിച്ചറിയൂമ്പോഴേക്കും വൈകിയിരുന്നു.
ഇപ്പൊ കുടുംബത്തിനേറ്റ ഒരു മാനക്കേടിൽ മനംനൊന്ത് ആത്മഹത്യാ ചെയ്യാൻ പോവാ അവൻ....... , സ്വന്തം അനിയത്തി കുട്ടിക്ക് പറ്റിയ ഒരു അബദ്ദം കുടുബത്തിനു മൊത്തം മാനക്കേടായി, അവനും അച്ഛനും പുറത്തിറങ്ങി നടക്കാൻ പറ്റാതായി, ആത്മഹത്യ അല്ലാതെ വേറെ ഒരു മാർഗവും അവരുടെ മുൻപിൽ ഇന്നില്ല,
അനിയത്തി കുട്ടി പെട്ടുപോയ ഒരു പ്രണയ ചതി , അവൾ ആത്മാർത്ഥ മായി സ്നേഹിച്ച, വിശ്വസിച്ച അവളുടെ ആ കാമുകൻ അവളെ വഞ്ചിച്ചിരിക്കുന്നു , പ്രണയം തലക്കുപിടിച്ച കാലം, പ്രണയാതുരമായ നിമിഷങ്ങൾ, അയാളുടെ പ്രണയ പൂർവം ഉള്ള ചില നിർബന്ധങ്ങളെ എതിർക്കാൻ അവൾക്കു കഴിഞ്ഞില്ല , പക്ഷെ ആ സ്വകാര്യ നിമിഷങ്ങൾ എല്ലാം അവൻ തന്റെ മെബൈൽ ഫോണിൽ റെക്കോർഡ് ചെയ്യുന്നത് അവൾ അറിഞ്ഞിരുന്നില്ല,
ദൃശ്യങ്ങൾ പുറത്തായപ്പോഴാണ് അവളടക്കം എല്ലാവരും അറിഞ്ഞത് , ആ കുടുബത്തിന്നു താങ്ങാവുന്നതിനും അപ്പുറത്തായിരുന്നു അതു, അവർക്കൊന്നും ചെയ്യാൻ കഴിയാത്ത അവസ്ഥ, എല്ലാം കൈ വിട്ടു പോയിരുന്നു, ലോകം സാമൂഹ്യമാധ്യമങ്ങളിലൂടെയും മറ്റും ആഘോഷിക്കുന്ന സ്വന്തം മകളുടെ, അനിയത്തിയുടെ, ദൃശ്യങ്ങൾ ആ അച്ഛനും ജേഷ്ടനും താങ്ങാവുന്നതിലും അപ്പുറമായിരുന്നു,
എന്നാൽ ആറു മാസങ്ങൾക്കു മുൻപ് അവൻ, അജ്മൽ എന്നോട് ചെയ്ത അതെ ക്രൂരത... , ഇന്നവന്റെ അനിയത്തിക്കും സംഭവിച്ചിരിക്കുന്നു.
അവൻ അന്ന് അതു വേണ്ടാന്ന് വച്ചിരുന്നങ്കിൽ......., അല്ലെങ്കിൽ കൂട്ടുകാരുമായി ആ ദൃശ്യങ്ങൾ പങ്കു വെക്കാതെ ഇരുന്നെങ്കിൽ....... "ഇന്നു ഞാനും എന്റെ കുടുബവും ജീവിച്ചിരുന്നേനെ ".
ഞങ്ങളുടെ മരണമോ , എന്റെ കുടുംബത്തിന്റെ മാനക്കേടോ അവനെ ബാധിച്ചിട്ടേ ഇല്ലായിരുന്നു, അവനു അതിലൊന്നും ഒരു വിഷമവും ഉണ്ടായിരുന്നില്ല, എന്നാൽ ഇപ്പൊ അതേ അനുഭവം സ്വന്തം അനിയത്തി കുട്ടിക്ക് വന്നപ്പോൾ,
അവൻ ആകെ തകർന്നിരിക്കുന്നു, അവനു പുറത്തിറങ്ങി നടക്കാൻ പറ്റാതായിരിക്കുന്നു, ആത്മഹത്യാ യെ കുറിച്ച വരെ ചിന്തിച്ചിരിക്കുന്നു.
അന്ന് എനിക്കും ഒരു അച്ഛനുണ്ട്......., ജേഷ്ടനുണ്ട്........., ഒരു കുടുംബമുണ്ട് എന്നു ഒന്നും അവൻ ചിന്തിച്ചിരുന്നില്ല,
ഇപ്പൊ സ്വന്തം കുടുബത്തിൽ സംഭവിച്ചപ്പോ................ ,
നമ്മളിൽ പലരും അങ്ങനാ.....
ഇത്തരം ദുരന്തങ്ങൾ മറ്റുള്ളോർകു സംഭവിക്കുമ്പോൾ നമ്മളെ ബാധിക്കാറേ ഇല്ല, ചിലപ്പഴൊക്കെ നമ്മളത് ആഘോഷിക്കും ചെയ്യും !!!!!!, എന്നാൽ സ്വന്തം ജീവിതത്തിൽ, സ്വന്തം കുടുമ്പത്തിൽ ആണെങ്കിലോ..... !!!!!!!!?
നന്ദി,
ഷിഹാബുദീൻ. കെ. പി,
ദുബായ്.

അവാർഡ് നിശ .


അവാർഡ് നിശ .
ലുലു കൺവെൻഷൻ സെന്ററിലെ ശീതീകരിച്ച ഹാൾ '
നല്ലെഴുത്തിലെ പോയ വർഷത്തെ
മികച്ച കഥാകാരനുള്ള അവാർഡ് കൊടുക്കുന്ന വേദിയാണ്. 
ഒപ്പം നല്ലെഴുത്തിലെ കഥാകാരന്മാരുടെ ആദ്യ കഥാസമാഹാരത്തിന്റെ
പ്രകാശനവും .
കുടംബത്തിലെ മിക്കവാറും എല്ലാവരും എത്തിയിട്ടുണ്ട്.
വേദിയിൽ ഗ്രൂപ്പ് അഡ്മിൻസ് ഇരിപ്പുണ്ട് .
ആങ്കറായി രാഹുൽ രാജും വിജിത വിജയകുമാറും.
സദസ്സ് നിറഞ്ഞിരിക്കുന്നു. മനസ്സുകൾ ആകാംക്ഷാഭരിതം
ആരാണ് വിജയി ,പലരും അത് തങ്ങൾക്കാണെന്ന് പ്രതീക്ഷിക്കുന്നു.
കാത്തിരിക്കുന്ന എല്ലാ പേരിലും ഉണ്ട് ഒരു പ്രതീക്ഷ.
ഏറ്റവും കൂടുതൽ ലൈക്ക് കിട്ടിയ കഥയ്ക്കാണോ അതോ ഏറ്റവും നിലവാരം പുലർത്തിയതിനാണോ അവാർഡ്?'
കണ്ണീരിന്റെ പശ്ചാത്തലത്തിൽ സ്നേഹം ചാലിച്ചെഴുതിയ കഥയ്ക്കാണോ ?
അതോ ഫലിത രസത്തിലൂടെ സാമൂഹിക വിമർശനം നടത്തിയതിനാണോ?
ജീവിതസമരം വിദേശത്ത് നടത്തുന്ന നിരവധി പ്രവാസികൾ അവാർഡ് മോഹികളായി അക്ഷമരായി കാത്തിരിക്കുകയാണ്.' അതു കൊണ്ടു തന്നെ ഈ സ്നേഹക്കൂട്ടായ്മയിൽ പങ്കെടുക്കുന്ന നല്ലെഴുത്ത് കുടുംബത്തിലെ അംഗങ്ങൾക്ക് ലഘുഭക്ഷണമായി നൽകുന്നത് ഗൾഫ് പ്രവാസികളുടെ ഇഷ്ട ഭക്ഷണമായ കുബുസും മുളകു ചമ്മന്തിയും കട്ടൻ ചായയുമാണ്.
നിരവധി നാട്ടുകാർക്ക് ആ രുചി അനുഭവിക്കാൻ കുടുംബത്തിലെ ചില ഭക്ഷണ പ്രേമികളായ പ്രവാസി സഹോദരൻമാർ ഏർപ്പാടു ചെയ്തതാണത്.
എല്ലാപേരും വിശിഷ്ടാതിഥിയെ കാത്തിരിക്കുന്നു. മിക്കവാറും അത് ഇപ്രാവശ്യത്തെ പത്മശ്രീ .അവാർഡിനർഹനായ മഹാകവി അക്കിത്തം നമ്പൂതിരി ആയിരിക്കും . വിശിഷ്ടാതിഥി പുസ്തകം പ്രസാധനം ചെയ്യുക മികച്ച കഥാകാരന് നൽകിയാവും.
ഇനി ശ്രീമതി ഋതു സ്വന്തം കവിത ആലപിക്കുന്നതാണ്.
വിജിതയുടെ അനൗൺസ്മെന്റ് കേട്ടപ്പോൾ അതുവരെ കൊച്ചുവർത്തമാനം പറഞ്ഞിരുന്നവരൊക്കെ വീണ്ടും വേദിയിലേയ്ക്ക് ശ്രദ്ധിച്ചു.
ഗ്രൂപ്പിലെ കവിതയെഴുത്തുകാർക്ക് തങ്ങളുടെ സൃഷ്ടികൾ ചൊല്ലാനുള്ള ഒരു അവസരവും ഇവിടെ ലഭിക്കുകയാണ്.
രതീഷ്, സുമേഷ് ,രമ്യാ , ജയാ മനോജ് തുടങ്ങി എല്ലാപേരും സ്കൂൾ യുവജനോത്സവത്തിന് പദ്യപാരായണത്തിന് പങ്കെടുക്കുന്ന മാനസികാവസ്ഥയിലാണിപ്പോൾ.
............
ഇപ്പോൾ 'മുഖ്യാതിഥി എത്തിയിരിക്കുന്നു.
ഉടനേ തന്നെ പുരസ്കാര പ്രഖ്യാപനം ഉണ്ടാകും .
മുഖ്യാതിഥിയാണ് അത് പ്രഖ്യാപിക്കുക , ശ്രീ .ഉണ്ണി മാധവനും ശ്രീ' പ്രേം മധുസൂധനനും ചേർന്ന്
അദ്ദേഹത്തിന്റെ കൈകളിൽ ലിസ്റ്റ് കൊടുത്തു കഴിഞ്ഞു.
എന്റെ ശരീരം വിയർപ്പിൽ മുങ്ങിയിരിക്കുന്നു. ഞാൻ മത്സരാർത്ഥിയല്ല , പക്ഷേ ആരായിരിക്കും എന്നതാണ് എന്നെ ടെൻഷനാക്കുന്നത് .
പെട്ടെന്ന് കറണ്ട് പോയി.
നിശബ്ദത
ഇരുട്ടിൽ ഒരു ശബ്ദം,
....
അയ്യോ ! ' "എന്റെ അവാർഡ്"
അതാരായിരിക്കും,
നിങ്ങൾക്കറിയാമോ?

By
Gopal A

ഒരു ചിക്കൻപോക്സ് വരുത്തിവച്ച ചതിയേ!!!!


ഒരു ചിക്കൻപോക്സ് കാലം മക്കൾക്ക് ചിക്കൻപോക്സ് വന്നുമാറിയ വകയിൽ എനിക്കും അടിച്ചു ആ ബംബർ ലോട്ടറി.ആദൃത്തെ രണ്ടു മൂന്നു ദിവസത്തെ അസ്വസ്ഥത കഴിഞ്ഞപ്പോ പിന്നെ ആകെ ഒരു വിരസത.അതുമാറ്റാൻ മുൻപ് വായിച്ചു തീർത്ത പുസ്തകങ്ങളിലേയ്ക്ക് .........ആയിടയ്ക്കാണ് ഫെയ്സ്ബുക്കിലെ എഴുത്ത് കൂട്ടായ്മകളിലേയ്ക്ക് വലതുകാൽവച്ച് കയറിയത്...കാൽവയ്ചതേ അറിയൂ കൂട്ടുകാരേ അവിടെ മൂക്കുംകുത്തി വീണു.എന്തുപറയാനാ പത്തുമിനിറ്റു കൂടുംമ്പോ പോസ്റ്റുനോക്കുന്ന അവസ്ഥ....ഒട്ടുമിക്കപോസ്റ്റുകളുടേയും വായനക്കാരിയായി......മക്കൾടെ കാരൃങ്ങൾ എെൻറ അമ്മ ഏെറ്റടുത്തതോടെ സമാധാനമായി....വായനയോ വായന.......അമ്മേടെ വഴക്കും കേൾക്കാൻ തുടങ്ങി...വയ്യാതീരിക്കുംമ്പോഴെങ്കിലും ഈ കുന്ത്രാണ്ടം ഒന്നു മാറ്റിവയ്ച്ചൂടെ..ഹും..കുന്ത്രാണ്ടം പോലും അമ്മയ്െക്കന്തറിയാം ....എെൻറ ആത്മഗതം കഴിഞ്ഞില്ല അതിനുമുന്പ് േദ വരുന്നു മൂത്തമോെൻറ വക....ഞാനൊരു ഗയിം കളിക്കാൻ ഫോൺ ചോദിച്ചാൽ അതു കണ്ണിനുദോഷം എന്നു പറയും...അമ്മയ്ക്ക് എപ്പോഴും അതും നോക്കിയിരിക്കാം....അല്പസമയത്തെ ഇതികർത്തവൃാ മൂഡതയ്ക്ക്ു ശേഷം ഞാൻ വീണ്ടും വായന തുടങ്ങി..പതിവില്ലാെത എപ്പോഴും ഫെയ്സ്ബുക്കിൽ കാണാൻ തുടങ്ങിയപ്പോ ഫ്രണ്ട്സിേൻറം ബന്ധുജനങ്ങൾേടം ആ ഒരിതുണ്ടല്ലോ........ഇവളെന്താ എപ്പോഴും ഫെയ്സ്ബുക്കിൽ.....അവരുണ്ടോ അറിയുന്നു ഞാനിവിടെ റൂംഅറസ്റ്റിലാണെന്ന്....എന്തായാലും ചിക്കൻപോക്സ് കാലം കൂറച്ചധികം വായിക്കാൻ പറ്റി...ഇതുവരെ ലൈക്കുമാത്രമേ കൊടുത്തിട്ടുള്ളു...കമൻറിയിട്ടില്ല.....ദേ ഇതിപ്പോ ആദൃത്തെ പോസ്റ്റും........ഇനിയും എന്തൊക്കെയാണാവോ.......വലുതെന്തോ വരാനിരുന്നതാ അതിങ്ങനൊക്കെയായി.............................................ഒരു ചിക്കൻപോക്സ് വരുത്തിവച്ച ചതിയേ!!!!

By Saritha Sunil

എന്റെ ഷാനിയും ഒരു ഉമ്മയായി...

''അല്ല നബീസൂ.. അന്റെ മോൻ കല്യാണം കയിഞ്ഞിട്ട് ഇതിപ്പോ അഞ്ചാമത്തെ വരവല്ലേ..? അന്റെ മര്വോൾക്ക് ഇതുവരേം വിശേഷം ഒന്നും ആയില്ലേ..?
ഓളെ ഇങ്ങക്ക് ഒരു ആസ്പത്രിയിൽ കൊണ്ടുപോയി കാട്ടിക്കൂടെ...? ഓൾക്ക് വല്ല കൊയപ്പോം ണ്ടാവും..''
ഒരു ബന്ധുവീട്ടിൽ കല്യാണത്തിന് ഞാനും ഷാനിയും ഉമ്മയും കൂടി പോയപ്പോൾ ഉമ്മാടെ അകന്ന ബന്ധത്തിൽ പെട്ട ഒരു താത്താന്റെ ഡയലോഗാണ് ഇത്...
ഉമ്മാന്റെ വക അതിനുള്ള മറുപടി ഡയലോഗ്
'' ഓനിപ്പോ അടുത്ത് വന്നല്ലേയുള്ളൂ.. ആകെ കുറച്ചീസത്തെ ലീവേ ണ്ടാവൂ ഓൻക്ക്... അതൊക്കെ അയിന്റെ സമയാവുമ്പോ ണ്ടായിക്കോളും... ഓളെ കൾപ്പിച്ച് ഓരോന്ന് പറഞ്ഞാ ഓൾക്ക് വേഷമാവൂല്ലേ.. അതോണ്ട് ങ്ങള് ങ്ങളെ പണിനോക്കിം.''
ഉമ്മാന്റെ ആ മാസ്സ് ഡയലോഗ് കേട്ടപ്പോൾ കെട്ടിപ്പിടിച്ചൊരുമ്മ കൊടുക്കാനാ അപ്പൊ തോന്നിയത്...
അല്ല പിന്നെ...!!
ഷാനിയേം കൊണ്ട് പുറത്തേക്കിറങ്ങിക്കഴിഞ്ഞാൽ തലമൂത്തവരുടെ ഒരു ഒടുക്കത്തെ ചോദ്യാ ഇത്...
അവളാണേൽ ഇത് കേൾക്കുമ്പോഴേക്കും മോങ്ങാൻ തുടങ്ങും..
ഒരു കരളുറപ്പൂല്ലാത്തൊരു പൊട്ടിപ്പെണ്ണ്..
ഞങ്ങൾക്കില്ലാത്ത ബേജാറെന്തിനാ നാട്ടുകാർക്ക്.. അവർക്കവരുടെ പണിനോക്കിയാൽ പോരെ..
ഉമ്മാടെ ബന്ധു ആയിപ്പോയി... ഇല്ലേൽ അവരുടെ അസുഖം ഞാൻ മാറ്റിക്കൊടുത്തേനേ...
ഉള്ളിൽ അവരോടുള്ള ദേശ്യം കടിച്ചു പിടിച്ചു ഞാൻ അവിടുന്ന് കുറച്ചു മാറിനിന്നു ഷാനിയെ ഒന്നു നോക്കി.
പാവം കണ്ണിൽ ഒരു കുടം വെള്ളം നിറച്ചിരിക്കുന്നു..
വല്ലാത്തൊരു ലോകം തന്നെ...
അന്നു രാത്രി ഭക്ഷണം കഴിക്കാൻ ഇരുന്നപ്പോ ഉമ്മ വന്നു പറയാണ്
''മോനേ.. കല്യാണം കയിഞ്ഞിട്ട് നാലു കൊല്ലം ആയില്ലേടാ... നല്ലൊരു ഡോക്ടറെ കാണിച്ച് ഒരു ചെക്കപ്പ് നടത്തിക്കൂടെ.. ''
''ഉമ്മാക്ക് ഇതെന്തിന്റെ കേടാണ്.. രാവിലെ വല്യ ഡയലോഗ് അടിച്ചത് ഇങ്ങള് തന്നെയല്ലേ.. അതൊക്കെ അതിന്റെ സമയം ആവുമ്പോ ഉണ്ടായിക്കോളൂന്ന് പറഞ്ഞ്...''
''അതൊക്കെ അവരുടെ വായ അടപ്പിക്കാൻ പറയുന്നതല്ലേ...
ഉമ്മാന്റ കുട്ടി നാളെത്തന്നെ ഷാനിയേം കൂട്ടി ഒന്നു പോയി നോക്ക്...''
''ഇല്ലുമ്മാ... ഇതിനു വേണ്ടി ഞങ്ങള് ഹോസ്പിറ്റലിൽ പോവില്ല.. കാരണം ചെക്കപ്പൊക്കെ നടത്തി അവൾക്കോ എനിക്കോ വല്ല കുഴപ്പവും ഉണ്ടെങ്കിൽ അതു ഞങ്ങളുടെ ജീവിതത്തെ ബാധിക്കും.. അതോണ്ട് പടച്ചോൻ ഒരു കുഞ്ഞിനെ തരാനുദ്ദേശിച്ചിട്ടുണ്ടെങ്കിൽ
അതിന് ഒരു ചെക്കപ്പും നടത്തേണ്ട ആവശ്യം ഇല്ല'' എന്നും പറഞ്ഞ് കെെകഴുകി ഞാൻ റൂമിലേക്ക് പോയി.
അവളുടെ പണിയൊക്കെ കഴിഞ്ഞ് കുളിച്ച് അവളും റൂമിൽ വന്നു..
അവളുടെ മുഖം രാവിലെ മുതൽ വാടിയിരിക്കുന്നു..
നെഞ്ചിലേക്ക് ചേർത്തിക്കിടത്തി ഞാനവളോട് പറഞ്ഞു...
''ഷാനീ.... നീ ഇങ്ങനെ തൊട്ടാവാടി ആവരുത്... കുറച്ചൊക്കെ ധെെര്യം കാണിക്കണം. ആരേലും എന്തേലും പറയുമ്പോഴേക്കും ഇങ്ങനെ കരയാൻ നിക്കരുത്.. കുറച്ച് സ്ട്രോങ്ങ് ആയി നിന്നു കഴിഞ്ഞാൽ ആരും ഒന്നും പറയില്ലെടി.. ആരെന്തു പറഞ്ഞാലും അപ്പൊത്തന്നെ മറുപടി കൊടുക്കണം,
പിന്നെത്തേക്ക് വെച്ചേക്കരുത്.. ഒന്നുല്ലേലും M.A വരെ പഠിച്ചതല്ലേ നീ..''
''ഇക്കാ.. നമ്മുടൊപ്പം കല്യാണം കഴിഞ്ഞവർക്കൊക്കെ കുട്ടികളായി..
നമുക്ക് മാത്രം...''
''ദേ... പിന്നേം കരഞ്ഞു... ന്റെ മുത്തേ... നമ്മുടെ കല്യാണം കയിഞ്ഞിട്ട് നാലു കൊല്ലം മാത്രമേ ആയിട്ടുള്ളൂ..
മുപ്പതും നാൽപ്പതും കൊല്ലം ഒന്നും ആയിട്ടില്ല ഇങ്ങനെ ഏതു സമയത്തും കിനാവും കണ്ണീരും കൊണ്ട് കാലം കഴിക്കാൻ.. നമുക്കിനിയും സമയം കിടക്കാണ് പെണ്ണേ...''
എന്നും പറഞ്ഞ് നെറ്റിയിൽ സ്നേഹത്തോടെ ഒരു മുത്തം കൊടുത്തപ്പോൾ അപ്പോഴത്തെ അവളുടെ സങ്കടം മാറി..
അമ്പതു ദിവത്തെ ലീവിന് വന്നാൽ അതു തീരും വരേ ഞാനും അവളും അടിച്ചു പൊളിക്കും.. പകൽ സമയത്ത്
കുടുംബത്തോടൊപ്പം വീട്ടിലും ഈവനിങ്ങിൽ അവളേയും കൊണ്ടൊരു ബെെക്ക് യാത്രയും.. എന്റെ ഇഷ്ടവാഹനമായ ചുവന്ന പൾസറിൽ..
വെെകുന്നേരങ്ങളിൽ കടൽ തീരത്ത് അവളേം ചേർത്ത് പിടിച്ച് അസ്തമയസൂര്യനേയും നോക്കിയിരിക്കുമ്പോൾ ഇൗ ലോകം മുഴുവൻ ഞങ്ങളെ അനുഗ്രഹിക്കുന്നുണ്ടെന്ന് തോന്നിപ്പോവും..
അതും കഴിഞ്ഞ് ഇഷ്ട്ടപ്പെട്ട ഭക്ഷണവും കഴിച്ചു വീണ്ടും യാത്ര തുടരും..
രാത്രിയുടെ സൗന്ദര്യത്തെ ആസ്വദിച്ചു കൊണ്ട് തിരക്കില്ലാത്ത വഴികളിലൂടെ ഒരു നീണ്ട യാത്ര..
പിന്നെ നേരെ വീട്ടിലേക്ക്... പുറത്തു നിന്നു എത്ര ഭക്ഷണം കഴിച്ചാലും വീട്ടിൽ വന്ന് ഒരു പിടിയെങ്കിലും കഴിക്കും..
അതു പതിവാണ്.
പിന്നെ നേരെ കിടത്തം.. അന്നും പതിവു പോലെ കിടന്നു... വെളുപ്പിനേ എണീക്കാൻ അവൾ അലാറം വെച്ചിരുന്നു...
രാവിലെ എട്ടുമണി ആയപ്പോൾ ഉമ്മ വന്നു വാതിലിൽ മുട്ടിയപ്പോഴാണ് എഴുന്നേൽക്കുന്നത്.. അലാറം അടിച്ചതു പോലും അറിഞ്ഞില്ല... അവളെ വിളിച്ചുണർത്തിയപ്പോൾ അവൾക്കെന്തോ ഒരു വയ്യായ്മ..
എഴുന്നേൽക്കാൻ മടി കണ്ടപ്പോൾ ഞാൻ കരുതിയത് ഇന്നലത്തെ യാത്രാക്ഷീണം കൊണ്ടാവും എന്നു കരുതി..
അവൾ മെല്ലെ എഴുന്നേറ്റ് അടുക്കളേൽക്ക് പോയി.. കുറച്ചു കഴിഞ്ഞപ്പോഴുണ്ട് ഉമ്മ വന്നു പറയുന്നു അവൾക്കെന്തോ നല്ല ക്ഷീണവും ഛർദ്ദിയും ഒക്കെയുണ്ട്.. നമ്മുടെ ബഷീറിന്റെ ലാബിൽ പോയി ഓളുടെ മൂത്രം ഒന്നു പരിശോധിച്ചു നോക്കാൻ..
സാധാരണ പീരിയഡ് ടെെം കറക്റ്റ് അല്ല.. അതു കൊണ്ട് ആ സംശയത്തിന്റെ പേരിൽ യൂറിൻ ടെസ്റ്റ് ചെയ്താൽ നിരാശപ്പെടേണ്ടിവരും.
എന്നാലും ഉമ്മാടെ നിർബന്ധത്തിന്
വഴങ്ങി ടെസ്റ്റ് ചെയ്യാൻ പോയി..
കഷ്ടകാലത്തിനു അന്നു ഞായറാഴ്ചയും..
ബഷീറിക്കാനെ വീട്ടിൽ പോയി ബെെക്കിൽ കൂട്ടിവന്ന് ടെസ്റ്റ് ചെയ്തപ്പോൾ റിസൾട്ട് പോസറ്റീവ്...
ടെസ്റ്റ് ചെയ്ത പെെസപോലും കൊടുക്കാതെ ബെെക്കെടുത്ത് നേരെ വീട്ടിലേക്ക്...
ഷാനി അടുക്കളേൽ കറിക്കെരിയായിരുന്നു..
അവളെ വാരിയെടുത്ത് സ്നേഹത്തോടെ ഒരു മുത്തം കൊടുത്ത് അവളോട് കാര്യം പറഞ്ഞു..
അതും കണ്ടുകൊണ്ട് ഉമ്മ കയറിവന്നു..
''എന്താടാ...ഇയ്യ് ഈ കാണിക്കുന്നേ... അന്റെ അനിയൻമാരുണ്ടിവിടെ എന്നു മറക്കണ്ട.. കോപ്രായങ്ങളൊക്കെ റൂമിൽ ചെന്ന് മതി..''
ഉമ്മാടെ ആ,ഡയലോഗിൽ ഒന്നു ചമ്മിയെങ്കിലും ആ സന്തോഷ വാർത്ത ഉമ്മാനോട് കൂടി പറഞ്ഞപ്പോൾ സന്തോഷം കൊണ്ട് ഉമ്മാടെ കണ്ണുനിറഞ്ഞു...
ഇത്തവണത്തെ ലീവ് തീർന്നത് പെട്ടെന്നായിരുന്നു..
അങ്ങനെ ഒരുപാടു സന്തോഷവും അതിലുപരി ഷാനിയെ ഈ അവസ്ഥയിൽ തനിച്ചാക്കിപ്പോവുന്നതിലുള്ള സങ്കടവും
കൊണ്ട് വീണ്ടും ഗൾഫിലേക്ക്..
അവിടെ എത്തിയ ഉടനെത്തന്നെ ഖഫീലിനോട് കാര്യങ്ങളൊക്കെ പറഞ്ഞ്
ഷാനിയുടെ ഡെലിവെറി ഡേറ്റ് ആവുന്ന ടെെമിലേക്ക് തിരിച്ചുപോവാനുള്ള ലീവ് തരാനും പറഞ്ഞു...
പിന്നീടുള്ള നാളുകൾ വാട്സപ്പിലും വീഡിയോ കോളിലും ഒക്കെ ആയി തീർത്തു..
വീണ്ടും നാട്ടിലേക്ക്..
അവളുടെ ഡെലിവെറി ഡേറ്റിന്റെ നാലുദിവസം മുന്നെ...
പിന്നീടങ്ങോട്ട് പ്രതീക്ഷയുടെ നാളുകൾ..
ഡോക്ടർ പറഞ്ഞ ഡേറ്റിൽ തന്നെ അവളെ അഡ്മിറ്റ് ചെയ്തു.. അവൾക്ക് കുഴപ്പമൊന്നും ഇല്ല..
പിറ്റേ ദിവസവും വേദനയില്ലാത്തതു കൊണ്ട് ഡോക്ടർ പറഞ്ഞു കുട്ടി മഷി കുടിച്ചിരിക്കുന്നു... പെട്ടെന്ന് സിസേറിയൻ നടത്തണമെന്ന്...
പെട്ടെന്ന് കേട്ടപ്പോൾ എന്ത് ചെയ്യണം എന്നറിയാതെ പകച്ചു പോയി.
തലചുറ്റുന്നതുപോലെ അനുഭവപ്പെട്ടപ്പോൾ ഒരു കസേരയിൽ ഇരുന്നു..
അവളെ ഓപറേഷൻ തിയേറ്ററിലേക്ക് കയറ്റുമ്പോൾ പാവം കണ്ണുകൾ ഇറുക്കി അടച്ചിരിക്കുകയായിരുന്നു.. എന്നെ ഒന്നു നോക്കുക പോലും ചെയ്തില്ല...
പടച്ചവനോട് ന്റെ ഷാനിക്കും കുഞ്ഞിനും ഒന്നും വരുത്തല്ലേ എന്ന് ഉള്ളുരുകി പ്രാർത്ഥിച്ചുകൊണ്ട് ഓപറേഷൻ തിയേറ്ററിന്റെ മുന്നിൽ തന്നെ നിന്നു..
കുറച്ചു കഴിഞ്ഞപ്പോൾ വെള്ളത്തുണിയിൽ പൊതിഞ്ഞ് കുഞ്ഞിനേയും കൊണ്ട് സിസ്റ്റർ വന്നു പറഞ്ഞു ''ഷാനി പ്രസവിച്ചു.. ആൺ കുഞ്ഞാണ്..''
സന്തോഷം കൊണ്ട് കരയണോ ചിരിക്കണോ എന്നറിയാത്തൊരു വല്ലാത്ത അവസ്ഥയിലായി...
ഉമ്മ വേഗം കുഞ്ഞിനെ വാങ്ങി എന്റെ കയ്യിൽ തന്നു..
ഞാൻ സിസ്റ്ററോട് ഷാനിക്ക് കുഴപ്പമൊന്നുമില്ലല്ലോ എന്ന് ചോദിച്ചു..
ഇല്ലെന്നു പറഞ്ഞപ്പോഴാണ് ശ്വാസം നേരെ വിണത്..
''ഒന്നു കാണാൻ പറ്റ്വോ അവളെ....?''
''ഡോക്ടറോട് ചോതിച്ചോളൂ''
ഡോക്ടറുടെ അനുവാദത്തോടെ അവളെ കാണാൻ ഞാൻ പോയി.
തളർന്ന് മരവിച്ചുകിടക്കുന്ന അവളെ കണ്ടപ്പോൾ എന്റെ ചങ്ക് പിടഞ്ഞു പോയി..
അടുത്തേക്ക് ചെന്ന് അവളുടെ നെറ്റിയിൽ ഒരു മുത്തം കൊടുത്തപ്പോൾ
വാടിത്തളർന്ന മുഖം പ്രകശിച്ചു.. വിടർന്ന കണ്ണുകളിൽ അവളുടെ സ്നേഹത്തെ ഞാൻ കണ്ടു.
പരിഹസിച്ചവർക്കും കളിയാക്കിയവർക്കും മറുപടി കൊടുത്തുകൊണ്ട് എന്റെ ഷാനിയും ഒരു ഉമ്മയായി...
എന്നും നെഞ്ചോട് ചേർത്ത് സേനേഹിക്കുന്ന എന്റെ പെണ്ണിന്റെ മുഖത്ത് സന്തോഷം നിറഞ്ഞു നിന്നു...
സ്നേഹവും സംരക്ഷണവും കൊണ്ട്
അവൾക്ക് തണലായി ഈ ജന്മത്തിൽ നേടിയ പുണ്യമായി അവൾക്കായ് ഞാൻ ജീവിക്കുന്നു..!!
ശുഭം
ജാസ്മിൻ സജീർ

അനുമോൾ

അനുമോൾ
° ° ° ° ° ° °
കാലുകൾ എത്ര ശക്തിയോടേ ആഞ്ഞ്‌ വലിച്ച്‌ വച്ചിട്ടും മുന്നോട്ട്‌ നീങ്ങാൻ കഴിയാത്ത വിധം ആരോ പിന്നിലേക്ക് വലിക്കുന്ന പോലെ. അനു റോഡിനരികു വശം ചേർന്ന് നിന്നു. താൻ വല്ലാതെ കിതക്കുന്നുണ്ട്‌. ഇല്ല പറ്റുന്നില്ല. ആകെ കുഴയുന്ന പോലെ. തിരിഞ്ഞ്‌ വീട്ടിലേക്ക് പാളി നോക്കി. അമ്മ അകത്തേക്ക്ക്ക്‌ കയറി പോയിരിക്കുന്നു. പതുക്കെ പിന്തിരിഞ്ഞു വീടിനോട്‌ ചേർന്നുള്ള മുത്തശ്ശി മാവിനെ ചാരിയിരുന്നു ആ പത്ത് വയസ്സുകാരി. അതാണവളുടെ പ്രിയ്യപ്പെട്ട ഇടം.
കുറച്ച്‌ സമയം മുൻപ് എന്തൊക്കെയാ നടന്നത്‌. ആരോടാ ഒന്നു പറയാ..... പറയണോ... അരി പൊടിപ്പിക്കാനായി താൻ എന്നും പോകാറുള്ള ലക്ഷ്മിയേച്ചിടെ വീട്ടിൽ നാളെ ക്രിസ്മസ്സിനു വട്ടേപ്പത്തിനുള്ള അരി പൊടിക്കാൻ പോയതല്ലേ . പിന്നെ എന്തൊക്കെയാ ഉണ്ടായത്. ഉച്ച സമയത്ത്‌ വന്നാൽ അധികം തിരക്ക്‌ കാണില്ലെന്ന് ലക്ഷമിയേച്ചി തന്നാ എപ്പോഴും പറയാറു. പക്ഷെ അമ്മ രാവിലേയാ എപ്പോഴും തന്നെ വിടുക. അധികം തിരക്കാണേൽ അവിടെ വച്ച്‌ പോയ്ക്കോളാൻ പറയും ലക്ഷ്മിയേച്ചി . ഉച്ചക്ക്‌ അപ്പ വരുമ്പോൾ എടുത്തിട്ട്‌ വരും. അതാണ്‌ പതിവ്.
ഇന്നും രാവിലെ തന്നാ പൊടിപ്പിക്കാൻ കൊണ്ടുപോയത് . അപ്പോഴാ പറഞ്ഞേ കറന്റ്‌ ഉണ്ടാവില്ലാന്നും ഒരുമണിക്ക്‌ ശേഷം കൊണ്ടീന്നാൽ മതിയെന്നും. അത്ര തിരക്കുണ്ട്‌. എല്ലാവരും വരി വരിയായി സഞ്ചികളിങ്ങനെ ക്യൂവിൽ വച്ചിരിക്കണ കാണാൻ എന്ത്‌ രസാ.. കറണ്ടില്ലാത്ത കാരണം ലക്ഷ്മിയേടത്തീനെ സഹായിക്കണ ആ തമിഴൻ ചെക്കൻ അവിടൊക്കെ തൂത്തു വാരുന്നുണ്ടാർന്നു.. സൈക്കിൾ ചവിട്ട്‌ പഠിക്കാൻ ക്രിസ്മസ്സ്‌ വെക്കേഷൻ പ്രമാണിച്ച് വാടകയ്ക്ക് ‌ എടുത്ത്‌ തന്ന സൈക്കിളിൽ കൈവിട്ടും എഴുന്നേറ്റു നിന്ന് ചവിട്ടിയും രണ്ടു നമ്പർ ചേച്ചി യെ കാണിച്ചു പിന്നെ വരാന്നു പറഞ്ഞ്‌ താൻ അപ്പോ തന്നെ സ്ഥലം വിട്ടു. അമ്പതമ്പസ്ഥാനി കളിക്കുന്നിടത്ത്‌ നിന്നാണു അരി പൊടിപ്പിക്കൽ ആക്രമണത്തിനു അമ്മ തന്നെ പറഞ്ഞ്‌ വിട്ടത്‌. സൈക്കിൾ ഉണ്ടായിരുന്ന കാരണം അത്ര വിഷമം തോന്നിയില്ല. ഇല്ലേൽ അപ്പയില്ലാതെ സൈക്കിൾ റോട്ടിലോട്ടെടുക്കാൻ അമ്മ സമ്മതിക്കൂലല്ലോ.
ഉച്ചക്ക്‌ രണ്ട്‌ മണിക്ക്‌ മുൻപായി താനവിടെ ചെല്ലുമ്പോൾ ലക്ഷ്മിയേച്ചിയില്ല . പകരം ഈ ചെക്കനാണു. തന്റെ സഞ്ചി തൊട്ടിട്ടില്ലെന്ന് കണ്ടപ്പോൾ പിന്നെ വരാന്ന് പറഞ്ഞ്‌ തിരിഞ്ഞതാ. അടുത്തത്‌ അനൂന്റെ ആണെന്ന് പറഞ്ഞപ്പോൾ പിന്നെ 100 വട്ടം വായിച്ചതാണേലും അവിടെ കണ്ട ബാലരമയെടുത്ത്‌ വായിക്കാൻ തുടങ്ങി. ഇല്ലേൽ ചെക്കൻ ഓരോന്ന് ചോദിച്ചോണ്ടിരിക്കും.
തനിക്കെന്തോ ഈ ചെക്കനെയിഷ്ടല്ല. വിശേഷ ദിവസങ്ങളിൽ അപ്പ മണികണ്ഠനു കുറച്ച്‌ കാശ്‌ കൊടുക്കും. ഓ അവന്റെ പേര് അങ്ങനെയാ. അത്‌ കാരണം അപ്പയെ ഭയങ്കര കാര്യാ. പഠിക്കാൻ കഴിവില്ലാത്ത കാരണം എട്ടാം ക്ലാസ്സിൽ വച്ച്‌ പഠിപ്പ്‌ മുടങ്ങിത്രേ. ഇവിടത്തെ ബാലു അങ്കിൾ അരി ബിസിനസ്സ്‌ ആയി ഇടക്കിടെ തമിഴ്‌നാട്ടിൽ പോകും. ഒരിക്കൽ വരുമ്പോൾ കൂ ടെ കൂട്ടിയതാ... ലക്ഷ്മിയേച്ചിക്ക്‌ സഹായാവുമെന്ന് പറഞ്ഞിട്ട്‌. ഇപ്പോ രണ്ട്‌ കൊല്ലായി ഇവിടുണ്ട്‌.മണി മണിയായി ഇപ്പൊ മണികണ്ഠൻ മലയാളം പറയും.
"അത്‌ പഴേതാ.. പുതിയ ബാലരമ ഈ മേശവലിപ്പിലുണ്ട്‌."
"വേണ്ട...ഞാൻ വായിച്ചു."
ലക്ഷ്മിയേച്ചി ആയിരുന്നേൽ അരിപൊടിപ്പിക്കുന്ന കാഴ്ച ഞാൻ കണ്ട്‌ നിൽക്കുമായിരുന്നു . കാതടപ്പിക്കുന്ന ശബ്ദമാണേലും അതിങ്ങനെ മാറി മാറി വന്നു രണ്ട് അരിപ്പാത്രത്തിലും വന്നു വീഴുന്ന കാഴ്ച തനിക്ക് കൗതുകമുള്ളതാണ്‌.
"ഇതെന്തിനുള്ള പൊടിയാ.."
"വട്ടേപ്പത്തിനു...തരി വേണം.."
"തരിയിടാൻ കവർ കൊണ്ട്‌ വന്നിട്ടുണ്ടോ..?"
അപ്പോഴാ അനു അതോർത്തത്‌. കവർ വയ്ക്കാൻ അമ്മ മറന്നെന്ന് തോന്നുന്നു.
"..ഇല്ല.."
മടിച്ചാ താൻ അത്‌ പറഞ്ഞത്‌. ലക്ഷ്മിയേച്ചി എപ്പോഴും പറയും തരിയിടാൻ വേറെ കവറോ പേപ്പറോ കരുതണമെന്ന്.കളിയുടെ ഇടയിൽ നിന്നായ കാരണം താൻ അത്‌ അമ്മയോട്‌ ചോദിക്കാനും വിട്ടു. തിരക്കില്ല, നല്ല മൂഡ്‌ ആണേൽ ലക്ഷ്മിയേച്ചി തന്നെ തരും. ഇല്ലേൽ കിട്ടിയ സ്പീഡിൽ വീട്ടിലേക്ക് വച്ച്‌ പിടിക്കും കവറെടുക്കാൻ. ഇന്നിപ്പോ വയ്യ. ലക്ഷ്മിയേച്ചി തന്നെ ശരണം.
"ലക്ഷ്മിയേച്ചി എന്തേ..?"
"അക്കേനെ വിളിക്കണ്ടാ... തലവേദനാന്ന് പറഞ്ഞ്‌ മരുന്ന് കഴിച്ച്‌ കിടക്കാണു."
"ഞാൻ വീട്ടിൽ പോയെടുത്തിപ്പോ വരാം."
"വേണ്ടാ ഇവിടെ കാണും. ആ മേശേടെ ചോട്ടിലൊന്ന് നോക്ക്‌.."
വീട്ടിലേക്ക്‌ പോകേണ്ടാന്ന് പറഞ്ഞപ്പോ സന്തോഷായി. അനു മേശേടെ ചോട്‌ അരിച്ചു പെറുക്കി. ഒരു കഷ്ണം കടലാസ്സ്‌ പോലുമില്ല.
മില്ലിനോട്‌ ചേർന്ന് തന്നെ അരി പാക്കിംഗ്‌ ചെയ്യുന്ന ഒരു ഗോഡൗൺ ആണു. അവിടുന്ന് ഷട്ടറോട്‌ ക്കൂടി ഒരു ഡോർ മില്ലിലേക്ക്‌ ഉണ്ട്‌.അവിടെ അടുത്ത് ഇരുന്ന ചാക്കിലും നോക്കി. ഒരു കഷ്ണം കടലാസില്ല ഒന്നെടുക്കാൻ.
ങ് ഹാ... ഞാൻ മോർണിംഗ് എല്ലാം ക്ലീൻ പണ്ണിയാച്ച്. ആ ഷട്ടർ കടന്നാൽ അവിടെ കാണും. "
അനു ഒന്നങ്ങോട്ട് നോക്കി. ഇരുട്ട് മാത്രം.
"അതിനുള്ളിലേക്ക് ഒന്നും കാണാനില്ല. "
"പേടിക്കേണ്ട ഞാൻ ഇവിടിരിക്ക് . ക്രിസ്മസിന് 3 ദിവസം ഹോളിഡേയ് കാരണം ‌ അവിടാരുല്ലേയ്.. എനിയ്ക്കിവിടുന്നു മാറാൻ പറ്റില്ല." അരി ഇടിക്കുന്ന ആ ശബ്ദത്തിലും അവൻ വലിയ വായിൽ വിളിച്ചു പറഞ്ഞു.
ശരിയാ.... അവനവിടുന്നു മാറാൻ കഴിയില്ല. ഒന്ന് കടന്നു നോക്കിയാലോ. വീട് വരെ ഇനി വീണ്ടും പോയിവരാൻ വയ്യ. മില്ലിൽ നിന്നും പൊടി കേറാതിരിക്കാനായി ഡോറിനോട് ചേർന്ന് പലക അടിച്ചിട്ടു ണ്ട്. ചാടികടക്കണം. രണ്ടും കല്പ്പിച്ചു ചാടി . ഡോറിനടുത്തപ്രദേശത്തൊന്നും കുറച്ചു ചാക്കും വടിയോ അല്ലാതെ മറ്റൊന്നും കയ്യിൽ തടഞ്ഞില്ല. മുന്നോട്ടു നോക്കിയപ്പോൾ തന്നെ പേടിയായി. കുറ്റാകൂരിരുട്ട്. എന്തൊക്കെയോ രൂപങ്ങൾ.അനു തിരിച്ചു ചാടി. അവിടൊന്നുമില്ലെന്ന് കൈകൊണ്ട് ആംഗ്യം കാണിച്ചു.
അവനവിടുന്നു വന്നു ഡോറിലു ടെ തലയിട്ട് ഇത്തിരി അകലെ ചൂണ്ടി അവിടെ കുറച്ചു നീങ്ങി മേശയുണ്ടെന്നും അതിന്മേൽ കാണുമെന്നും പറഞ് തിരിച്ച് അരി ഇടിക്കുന്നിടത്ത് പോയി. അനു ഒന്ന് തമ്പിട്ട് പിന്നെ വീണ്ടും ആ ഇരുട്ടി ലേക്ക്‌ ചാടി കടന്നു. പേടിയുണ്ടെങ്കിലും പതുക്കെ മുന്നോട്ട് നടന്നു . കാലിൽ എന്തോ ഉടക്കി...... പാട്ട പോലെന്തോ. തട്ടി മാറ്റി വീണ്ടും നടന്നു അരി അടി ശബ്ദം കുറയുന്ന പോലെ. വല്യേമെഷീൻ പോലെന്തൊക്കെയോ ചുറ്റും. ഒരിക്കൽ അപ്പയുടെ കൂടെ ബാലു അങ്കിളിനെ കാണാൻ ഇവിടെ കേറിയിട്ടു ണ്ട്. എന്തിലോ ചെന്നിടിച്ചു നിന്നു.... മേശ പോലെന്തോ....
കൈകൊണ്ട് തപ്പി. അതിൻമേൽ ഒന്നുമില്ല.
പെട്ടന്ന് പിന്നിലെന്തോ അനക്കം. അനു പേടിച്ചു തരിച്ചുപോയി....
അല്ല തോന്നലല്ല..
അത് അടുത്തേക്ക് വരുന്നു.... പെട്ടെന്നായിരുന്നു ഇരുട്ടിൽ രണ്ടു കൈ കൾ അവളെ കഴുത്തിൽ പിന്നിലുഉടെ വളഞ്ഞത്....
അനു സ്ഥലകാലബോധം വീണ്ടെടുത്തു . ഇത് സ്വപ്നമല്ല... ആരോ തന്നെ ഉപദ്രവിക്കാൻ... ഇല്ല... അനു കുതറി... വായ പൊത്തി പിടിച്ചിരിക്കാണ്. ഇരുട്ടായിരുന്ന കാരണം അയാൾക്കും ശരിക്കും പിടുത്തം കിട്ടിയില്ല. അനു സർവ്വശക്തിയുമെടുത്ത് കൈ മാറ്റാൻ ശ്രമിച്ചു. കാലെടുത്ത് പിന്നിലേക്ക്‌ ചവിട്ടി... ഒരുവേള വായിൽ നിന്ന് കൈ മാറിയപ്പോൾ മറ്റേ കൈയ്യിൽ ആവുന്നത്ര ശക്തിയിൽ കടിച്ചു. വേദനയാൽ അയാൾ കൈവിടുവിച്ച നിമിഷം അനു കുനിഞ്ഞു മുന്നോട്ടു നീങ്ങി. വാതിൽ എവിടെന്ന് നോക്കി. വെളിച്ചം കാണാനേയില്ല. ഷട്ടർ തുറന്നല്ലേ ഇരുന്നിരുന്നത്. വെറുതെയല്ല അരി ഇടിയുടെ ശബ്ദം കുറഞ്ഞു വന്നത്. അത് ആരോ താഴ്ത്തിയിരിക്കുന്നു. ബഹളം വെച്ചാലും ആരും കേള്ക്കാൻ പോണില്ല.മുന്നിൽ കണ്ട എന്തൊ പെട്ടി പോലെ കണ്ടതിലേക്കു കഷ്ടപ്പെട്ട് കേറി. പെട്ടന്ന് തല ചെന്നു എവിടെയോ ശക്തിയായ് ഇടിച്ചു. അനുവിന് തല കറങ്ങുന്ന പോലെ തോന്നി.
ദൈവമേ... എന്നെ കൈവിടല്ലേ... കാൽപ്പെരുമാറ്റം അടുത്ത് വരുന്നു. എന്തൊ മെഷിനിന്റെ ഉള്ളിലേക്ക് ആണ് താൻ കയറിയിരിക്കണേ. പെട്ടെന്ന് എന്തോ ദേഹത്ത് കുത്തുന്ന പോലെ. അയാളെന്തോ വടികൊണ്ട് കുത്തി പുറത്തു ചാടിക്കാൻ ശ്രമിക്കാണ്. അനു വീണ്ടും വാതിൽ എവിടെന്ന് തപ്പി. അതാ ദൂരെ പൊടി കടക്കാതിരിക്കാൻ അടിച്ചു വച്ചിരിക്കണ പലകയുടെ ഇടയിലുഉടെ ചെറിയ വെട്ടം. അയാൾ എതിർവശത്തേക്ക് മാറിയപ്പോൾ അനു നുഴഞ്ഞു പുറത്തു കടന്നു ശബ്ദമുണ്ടാക്കാതെ മുട്ടിലിഴഞ്ഞു. തിരിഞ്ഞ് നോക്കാൻ പോയില്ല. അരി ഇടിക്കുന്ന ശബ്ദം കൂടുതൽ വ്യക്തമായി കേള്ക്കാൻ തുടങ്ങി. വാതിലിനു അടുത്തേക്ക് തന്നെയാണ് താൻ നീങ്ങുന്നതെന്ന് അനുവിന് ഉറപ്പായി. കൂടുതൽ ശക്തിയോടെ മുന്നോട്ട് കാലു നീട്ടി വച്ചതിനിടയിൽ ബ്ലേഡ് പോലെ എന്തോ ഒന്നിൽ ഉരഞ്ഞു. വേദന സഹിക്കാതെ അറിയാതെ അനുവിന്റെ ശബ്ദം പുറത്ത വന്നു. പെട്ടെന്ന് പിന്നിൽ എന്തോ ഇരുമ്പ് വടി നിലത്തു വീഴുന്ന ശബ്ദം. അയാൾക്ക്‌ മനസ്സിലായിരിക്കണൂ താൻ ഇവിടെ എത്തിയെന്ന്. അനു പിന്നെ ഒന്നും നോക്കിയില്ല. എഴുന്നേറ്റു ഷട്ടറിനടുത്തേക്ക് ഓടി. സർവ ശക്തി യുമെടുത്ത്‌ പൊക്കാൻ ശ്രമിച്ചു. പറ്റുന്നില്ല... അയാളെടുത്തെത്താറായി....
ആ ചെക്കനെവിടെ....
വിയർപ്പിൽ കൈ വഴുതുന്നു...
ദൈവമേ....
സർവ്വ ശക്തിയുമെടുത്ത് പൊക്കി. പെട്ടെന്നായിരുന്നു ചൂണ്ടുവിരൽ എന്തിലോ കേറിപ്പോയതും ആ പിടിത്തത്തിൽ ഷട്ടർ മേലേക്ക്‌പൊങ്ങി. വിരൽ മുറിഞ്ഞു ചോര വരാൻ തുടങ്ങി. ആ വേദനയൊന്നും അനു അറിഞ്ഞില്ല. വിരല് മുറിഞ്ഞത് അറ്റ് പോയാലും സാരമില്ല.... എങ്ങനേലും ചാടി കടക്കും എന്നതായിരുന്നു മനസ്സിൽ. ഒരു കണക്കിന് പലകയിലേക്ക് ഏന്തി വലിഞ്ഞു കേറി ഊർന്നിറങ്ങി. എവിടൊക്കെയോ പൊട്ടി നീറുന്നത് അനു അറിഞ്ഞു.
ഒരു കണക്കിന് മില്ലിൽ നിന്ന് പുറത്തു കടന്നു. ജനലിലുഉടെ കിതച്ചു കൊണ്ട് ആ ചെക്കനെ തിരഞ്ഞു. അവനെ അവിടെ കാണാനില്ല. അവനെവിടെ.... ?
അനുവിന്റെ നെഞ്ചിടിപ്പ് വീണ്ടും കൂടി. അപ്പോ..... അവനായിരുന്നോ.... ?
അനുവിന് അത് വിശ്വസിക്കാൻ തോന്നിയില്ല. ഇനി അവൻ ലക്ഷ്മിയേച്ചിയെ വിളിക്കാൻ പോയതാവോ ? അതോ..... ?
അപ്പോ ആരാ ഷട്ടർ താഴ്ത്തിയത്.... ?
അനു ആ വാതിലിൽ തന്നെ ദൃ ഷ്ടി ഉറപ്പിച്ച് ആ ജനലിനടുത്ത് തന്നെ നിന്നു. അരി ഇടിയുടെ ശബ്ദത്തെത്തേക്കാൾ ഉച്ചത്തിൽ അനുവിന് തന്റെ ഹൃദയമിടിപ്പ് കേൾക്കാമായിരുന്നു. ഇല്ല.... അവിടുന്നു ആരും വരുന്നില്ല....
അനു പിന്നെ അവിടെ നിന്നില്ല. സൈക്കിൾ എടുത്ത് ഗേറ്റ് കടന്നു ഓടി. ചവിട്ടാനുള്ള ശക്തിയില്ല. ചെറിയ സൈക്കിൾ ആണേലും ഇപ്പൊ അതിന്റെ ഭാരം തനിക്ക് താങ്ങാൻ പറ്റുന്നില്ല. ബാലൻസ് തെറ്റി സൈഡിലെ ഓടയിലേക്ക് ചെന്നു പതിച്ചു. എഴുന്നേൽക്കാൻ പറ്റുന്നില്ല. തലയ്ക്കു ഭയങ്കര ഭാരം. പെട്ടെന്ന് തന്നെ ആരോ പൊക്കിയെടുക്കുന്ന പോലെ. അനു ഭാരപ്പെട്ടു കണ്ണ് തുറന്ന് നോക്കി. പപ്പടം വാങ്ങാൻ പോകാറുള്ള വീട്ടിലെ അപ്പാപ്പൻ.
"എന്തിനാ മോളെ അപ്പയില്ലാതെ സൈക്കിൾ റോഡിലേക്ക് എടുത്തത് ? വീട്ടിലറിയോ ഇത് ?
മേലാകെ പൊട്ടിയല്ലോ... ? സാരല്ല്യ...വീട്ടിലേക്ക് വാ... കാലിലും നെറ്റി യിലും നിറയെ ബ്ലഡ്‌ ആണ്. "
അപ്പോഴേക്കും ആ വീട്ടിലെ ചേച്ചിയും ഇറങ്ങി വന്നു. മുന്നിലുള്ള പൈപ്പിൽ നിന്ന് മുഖവും കൈയും കാലും കഴുകി. ചേച്ചി കൊണ്ട് വന്ന വെള്ളം മണ.. മണാന്ന് കുടിച്ചു. ഒരു സമാധാനമായപ്പോൾ അനു സൈക്കിൾ ഇവിടിരിക്കട്ടേന്ന് പറഞ്ഞു വീട്ടിലിലേക്ക് ഒരോട്ടം വച്ചു കൊടുത്തു.
വീട്ടിലെത്തി വാതിൽ തുറന്നതും അമ്മ എവിടാർന്നു നീ എന്ന് ചോദിച്ചു അടി തുടങ്ങിയതും ഒരുമിച്ചാർന്നു.അടിയുടെ ഇടയിൽ അപ്പ വരട്ടെ, പറഞ്ഞു കൊടുത്തിട്ടുള്ള കാര്യമേയുള്ളൂ എന്നും അമ്മ പറയുന്നുണ്ടാർന്നു. അനു മതി വരുവോളം കരഞ്ഞു. പക്ഷെ അമ്മയുടെ അടി അനുവിനു വേദനിച്ചില്ല എന്നുള്ളതാണ് സത്യം. കുറച്ചു കഴിഞ്ഞപ്പോൾ തരിയിടാൻ കവർ വേണമെന്ന് പറഞ്ഞപ്പോഴാണ് അമ്മ പൊടിയെ കുറിച്ചോർക്കുന്നത് പോലുമെന്ന തോന്നുന്നു. വേഗം ഒരു കവർ എടുത്തിട്ടു പിന്നെയെന്തോ ഓർത്തിട്ട് 'അല്ലേൽ വേണ്ട ഇനി അപ്പ കൊണ്ട്‌ വന്നോളുമെന്നു' പറഞ്ഞു തിരിഞ്ഞു. എന്തൊ തനിക്ക് തന്നെ പോകണമെന്ന് തോന്നി അനുവിന്.
"വേണ്ട.. ഞാൻ ഓടി പോയി കൊണ്ട് വരാം. എനിക്ക് സൈക്കിളും എടുക്കണം. "
"അപ്പൊ നിനക്ക് കാലും കൈയും പൊട്ടിച്ചിട്ട് വേദനയൊക്കെ പോയോ.. "
പൊട്ടിയതൊക്കെ എന്ത് വേദന. തന്റെ മനസ്സിലെ വേദന അമ്മ അറിയുന്നില്ലല്ലോ. അനു മുത്തശ്ശി മാവിനെ കെട്ടി പിടിച്ചു. ഈ മാവിന്റെ തണൽ തന്റെ എന്തൊക്കെയോ ആണ്. വല്ലാത്ത ഒരു ആശ്വാസം തോന്നിയപ്പോൾ അനു പിന്നെ മില്ല് ലക്ഷ്യമാക്കി പതുക്കെ നടന്നു.
ചെക്കനെ അപ്പോഴും അവിടെ കണ്ടില്ല. പൊടി സഞ്ചിയിലാക്കിയിട്ടുണ്ട്. തരി വേറെ കവറിലാക്കി സഞ്ചിയിൽ തന്നെ ഉണ്ട്.
"അനുവിനെ കാണാതായപ്പോൾ ഇനി ഇപ്പൊ അപ്പ വരുമെന്നാ കരുതിയത്."
ലക്ഷ്മിയേച്ചി വീട്ടിൽ നിന്നിറങ്ങി വരുന്നു. ലക്ഷ്മിയേച്ചിക്ക് പൈസ കൊടുക്കുമ്പോഴും അനു ആ ചെക്കനെ പരതി. കാണാനില്ല. ലക്ഷ്മിയേച്ചിയോട് ചോദിച്ചാലോ.
"മോൾ കൊണ്ട് പോയാൽ ഇനി ഇത് അടച്ചിടാണൂട്ടോ. ഇനി കുറച്ചു ദിവസം കഴിഞ്ഞേ തുറക്കൂട്ടോ. ആ ചെക്കൻ പോയി."
അനു ഞെട്ടി പ്പോയി.
"പോകേ.... എപ്പോ... ?"
"ഇപ്പൊ തന്നെ....മോള് വരുന്നതിന് തൊട്ട് മുൻപ്. അവന്റെ അച്ഛൻ സുഖമില്ലാതെ കിടക്കായിരുന്നു. അസുഖം കൂടിയത്രേ. നാട്ടിൽ നിന്ന് ആളു വന്നൂന്നാ പറഞ്ഞേ. ഞാൻ വരുമ്പോ ഴേക്കും നാട്ടിൽ നിന്ന് വന്ന ആള് ബസ്‌ സ്റ്റോപ്പിലേക്ക് പോയി. ബാലു അങ്കിൾ വന്നിട്ട് പോകാന്നു പറഞ്ഞിട്ട് കേട്ടില്ല. ഇപ്പൊ ഒരു ബസ്‌ ഉണ്ടെന്നു പറഞ്ഞു ആള് ഓടി. അവന്റെ ഡ്രസ്സ് എല്ലാം കൊണ്ട് പോയിട്ടുണ്ട് . ഇനി വരോ ആവോ. എനിക്ക് നല്ല സഹായായിരുന്നു. ഞാൻ കുറച്ചു പൈസ തരാന്ന് പറഞ്ഞിട്ട്...... നിന്നാൽ വൈകുമെന്ന് പറഞ്ഞു ഓടി. പാവം..... "
ലക്ഷ്മിയേച്ചി ആരോടെന്നില്ലാതെ പറഞ്ഞു കൊണ്ടിരുന്നു.
ഉവ്വ്... പാവം തന്നെ....
അപ്പോ.....
തിരിഞ്ഞു നടക്കുമ്പോൾ അനു മനസ്സിൽ പറഞ്ഞു കൊണ്ട് പല്ല് കടിച്ചു.
അവൾക്കു ദേഷ്യം അടക്കാൻ കഴിഞ്ഞില്ല.
കണ്ടാലും എന്ത് പാവം. പോകുന്ന വഴി കണ്ട കമ്യൂണിസ്റ് പച്ച പിഴുതെറിഞ്ഞു.
സൈക്കിളെടുത്ത് വീട്ടിലെത്തിപ്പോൾ കളിക്കാൻ പിള്ളേർ വന്നിരുന്നു. തല അപ്പോഴും നല്ല വേദന. മുത്തശ്ശി മാവിനടുത്ത് വന്നിരുന്നു അവർ കളിക്കുന്നതും നോക്കിയിരിക്കുമ്പോൾ, പെൺകുട്ടികളുടെ കൂടെ കൊത്താങ്കല്ല് കളിക്കുന്നതിനേക്കാൾ ആൺപിള്ളേരുടെ കൂടെ കള്ളനും പോലീസും കളിക്കാൻ ഇഷ്ടപ്പെടുന്ന, മരംകേറി പെണ്ണെന്നു അമ്മ വിളിക്കുന്ന അനു, ഒരു തീരുമാനമെടുത്തിരുന്നു.
"ഇനി ഈ വർഗത്തെ താൻ ഒരിക്കലും വിശ്വസിക്കില്ല. "
****** ****** ****** ****** *****
ഇതൊരു അനുഭവ കഥ ആണ്. പേര് യഥാർത്ഥമല്ല. വിവാഹം വേണ്ടെന്ന് ശഠിച്ചിരുന്ന എന്റെ ആ സുഹൃത്ത് പിന്നീട് കുറച്ചു വൈകിയാണേലും ദൈവാനുഗ്രഹത്താൽ മനസ്സിനിഷ്ടപ്പെട്ട ഒരാളെ കണ്ടെത്തി വിവാഹം കഴിച്ചു മക്കളൊക്കെ ആയി സുഖമായിക്കഴിയുന്നു. വിവാഹം കഴിഞ്ഞു കുഞ്ഞുങ്ങളായപ്പോൾ ജോലി ഉപേക്ഷിച്ച അവൾ ഇപ്പോൾ വീട്ടിൽ ഇരുന്നു സ്വന്തമായി ഒരു ചെറിയ ബിസിനസ്സുംആയി മക്കളെയും നോക്കി ആർക്കും അസൂയ തോന്നുന്ന, തോറ്റുകൊടുക്കാൻ തയ്യാറല്ലാത്ത ജീവിതവുമായി മുന്നോട്ട് പോകുന്നു.

° ° ° ° ° ° ° ° °

DON'T MISS

Nature, Health, Fitness
© all rights reserved
made with by templateszoo