#ഏട്ടൻ"


"അച്ഛാ അമ്മയ്‌ക്കെന്താ ഹോർലിക്ക്സ് വാങ്ങിക്കൊടുക്കാത്തത്" ടി വി കണ്ടുകൊണ്ടിരിക്കുന്ന അഞ്ചു വയസ്സ് കാരൻ പുത്രന്റെ ചോദ്യം കേട്ട് ഒന്നും മനസ്സിലായില്ല.
"അതെന്തിനാടാ എനിക്കിപ്പോ ഹോർലിക്ക്സ്" അടുക്കളയിലെ പാത്രം കഴുകൽ നിർത്തി ഭാര്യയും നമ്മുടെ കൂടെകൂടി.
"അമ്മ പരസ്യം കണ്ടിട്ടില്ലേ.....അമ്മ ഹോർലിക്സ് കുടിച്ചാൽ വയറ്റിൽ വാവ ഉണ്ടാവും അപ്പൊ എനിക്ക് കളിക്കാൻ കൂട്ടാവുമല്ലോ...എനിക്ക് വാവ വേണം അമ്മെ.."
'മദേർസ് ഹോർലിക്ക്സ് ' ന്റെ ടി വി പരസ്യത്തിൽ മകൻ നടത്തിയ കണ്ടെത്തൽ കണ്ട് ഞങ്ങൾ അന്തംവിട്ടു നിന്നുപോയി.
രണ്ടുപേരും ജോലിക്കാർ,സിറ്റി ലൈഫ്,ജീവിക്കാനുള്ള നെട്ടോട്ടം ഇതിനിടയിൽ രണ്ടാമതൊരു കുഞ്ഞിനെപ്പറ്റി ചിന്തിച്ചിട്ടുപോലും ഇല്ലായിരുന്നു.
മോന്റെ ഒറ്റപെടലുകളെകുറിച്ചു നല്ല ബോധമുണ്ടായിട്ടും കണ്ടില്ലെന്നു നടിക്കുകയായിരുന്നു.നിർബന്ധിച്ചുകൊണ്ടിരുന്ന വീട്ടുകാരുടെ മുന്നിൽ ഇവിടുത്തെ ജീവിതത്തിരക്കുകൾ നിരത്തി വെച്ച് ഒഴിഞ്ഞുമാറുകയായിരുന്നു.
മോന്റെ മനസ്സിലെ ഒരു കുഞ്ഞി വാവയ്ക്കുള്ള ശക്തമായ ആഗ്രഹത്തിനു മുന്നിൽ ഞങ്ങൾക്ക് തീരുമാനം മാറ്റേണ്ടിവന്നു.
"അമ്മേ എനിക്ക് ആണ് വാവ വേണം കേട്ടോ...എങ്കിലേ എന്റെ കൂടെ ക്രിക്കറ്റും ഫുട്ബോളും കളിക്കാൻ കൂടൂ". അമ്മയുടെ വയറ്റിൽ കുഞ്ഞാവ വളരുന്നുണ്ടെന്നറിഞ്ഞപ്പോ മുതൽ അവൻ അക്ഷമനായി കാത്തിരിപ്പ് തുടങ്ങി.വയറ്റിൽ കൈവെച്ച് കുഞ്ഞുവാവയുടെ ചലനങ്ങൾ അവൻ ആസ്വദിച്ചു.
ലേബർ റൂം ൽ നിന്നും കുഞ്ഞിനെ കൊണ്ടുവന്നപ്പോൾ ഞാൻ മോന്റെ മടിയിൽ വെച്ചുകൊടുത്തു.അവൻ ആഗ്രഹിച്ചത്പോലെ തന്നെ 'ആൺ വാവ'.ഇതുവരെ ഒരു സമ്മാനത്തിനും നല്കാനാവാത്ത ഒരു സന്തോഷം അവന്റെ മുഖത്തു തുളുമ്പുന്നത് കണ്ടു.
വാവയ്ക്കിപ്പോ ഒരു വയസ്സ് കഴിഞ്ഞു. കുടുംബത്തിൻറെ സന്തോഷം യഥാർത്ഥത്തിൽ പൂർണത പ്രാപിച്ചത് ഇപ്പോഴാണെന്ന് ഞങ്ങളും തിരിച്ചറിയുന്നു.
ഒരു വല്യേട്ടനെപോലെ കുഞ്ഞ
നിയനെ അവൻ പരിപാലിക്കുന്നത് കാണുമ്പോ ഞാൻ അവളോട് പറയും " ഈ ബുദ്ധി നമുക്കെന്താ നേരത്തെ തോന്നാഞ്ഞത് ദാസാ....."
"ഹോർലിക്സ് കുടിക്കാൻ അതിന്റെതായ സമയമുണ്ട് വിജയാ..."

(മാതാപിതാക്കളുടെ തിരക്കിട്ട ജീവിത സാഹചര്യങ്ങളാൽ കൂടപ്പിറപ്പിന്റെ സ്നേഹം നിഷേധിക്കപ്പെട്ട പുതുതലമുറയിലെ മുഴുവൻ കുഞ്ഞുങ്ങൾക്കുമായി സമർപ്പിക്കുന്നു)
(റിജു )

വിവാഹം സ്ത്രീയോട് ചെയ്യുന്നത്


വിവാഹം സ്ത്രീയോട് ചെയ്യുന്നത്
......
ഞങ്ങളുടെ 'TN 55 C 6011' എന്ന് നമ്പറുള്ള കാർ ,കേരളത്തിന്റെ അതിർത്തി കടന്നു. കഥകളിയുടെയും തുള്ളലിന്റെയും ഓർമ്മയിൽ എന്റെ ഹൃദയം വാദ്യം മുഴക്കി. ആര്യ കൃഷ്ണൻ, എന്റെ ഭർത്താവ് ഒരു പുഞ്ചിരിയോടെ, 'ഭവതിയെയുമതികരുണമഴകിനൊരു വീണ്ടു നിൻ ഭർത്താവയോധ്യക്കെഴുന്നെള്ളുമാദരാൽ... ' എന്ന് തുടങ്ങി രാമായണ ശകലം മലയാളത്തിൽ ഭവ്യതയോടെ പാരായണം ചെയ്തു .വിവാഹം കഴിഞ്ഞ ആദ്യ നാളുകളിൽ മാത്രമേ അവനെന്നെ മലയാളം വ്യക്ത തയിൽ പറഞ്ഞ് ഞെട്ടിച്ചിരുന്നുള്ളൂ .പിന്നെപ്പിന്നെ എനിക്കത് ശീലമായി.
"നാളെത്തന്നെ തിരികെപ്പോവണം" ആര്യ ഡ്രൈവിംഗിൽ ശ്രദ്ധ പുലർത്തിക്കൊണ്ട് പറഞ്ഞു.
"വെറും 1 ദിവസം ?ഇങ്ങനെയാണെങ്കിൽ എന്തിനാ ഇങ്ങോട്ട് വന്നത്?" ഞാൻ നിസ്സഹായയായിരുന്നു.
അമ്മമ്മയും അമ്മയും അച്ഛനും ജോലിക്കാരുമുള്ള പൂങ്കാവനത്തിലേക്ക് കടന്നാൽ തിരികെ ചെന്നൈയിലേക്ക് പോവുക എന്നെ സംബന്ധിച്ചിടത്തോളം അസാധ്യമായിരുന്നു. ഞാൻ വിതുമ്പലടക്കാൻ അന്ന് ഒരുപാട് കഷ്ടപ്പെട്ടു. പിന്നീട് ഞങ്ങൾ ഒരു പാട് സംസാരിച്ചു. വീടെത്തിയപ്പോൾ അമ്മ ഓടി വന്നു. അമ്മയുടെ മുടിഴിയകൾക്ക് നര വന്നു തുടങ്ങിയിരുന്നു. അമ്മയെ വിവാഹശേഷം ഞാൻ ആദ്യമായാണ് കാണുന്നത്. അമ്മമ്മ കോലായിൽ സന്ധ്യാ വിളക്കിന് മുന്നിലിരുന്ന് " ശുക്ലാംബകധരം വിഷ്ണും
ശശിവർണം ചതുർഭുജം
പ്രസന്നവദനം ധ്യായേൻ
സർവ്വ വിഘ്നോഭ ശാന്തയേ "
എന്ന് പാടിക്കൊണ്ടിരുന്നു. എന്നെ കണ്ടപ്പോൾ 'ഇതാര് വൃന്ദമോളോ? 'എന്ന് കൗതുകപ്പെട്ടു. 3 മാസത്തെ എന്റെ വിശേഷങ്ങളെല്ലാം
അമ്മയോട് പങ്കുവെച്ച് ഞാൻ മുറിക്കകത്ത് കടന്നു ചെന്നു. വിവാഹിതയായി ചെന്നൈയിലേക്ക് ഞാൻ പടിയിറങ്ങിയപ്പോൾ എന്നെ യാത്രയാക്കിയ എന്റെ പ്രിയപ്പെട്ട മുറി. ഞങ്ങളുടെ 500 വർഷം പഴക്കമുള്ള തറവാട്ടിലെ പഴയ ഇരട്ടപ്പൊളി മരവാതിൽ ഞാൻ ചേർത്തടച്ചപ്പോൾ എന്റെ പഴകിയ ഷെൽഫിൽ നിന്നും ആര്യ ഒരു പുസ്തകവുമായി വന്നു. ഒറ്റ നോട്ടത്തിൽ ഞാനത് തിരിച്ചറിഞ്ഞു .നാലകത്തു വീട്ടിൽ കുഞ്ഞിക്കുട്ടൻ തമ്പുരാനായ എന്റെ വലിയ വലിയ വലിയ മുത്തച്ഛൻ പത്നിക്ക് സമ്മാനിച്ച രാമായണപുസ്തകം. തലമുറകളായി കടന്നു വന്ന ഞങ്ങളുടെ തറവാട്ടിലെ പെൺകൊടികൾക്ക് ലഭിച്ച പഴയ പുസ്തകം. ഞാനത് ആര്യയുടെ കൈയ്യിൽ നിന്ന് വാങ്ങി, അതിൽ വിരലോടിച്ചു. പുസ്തകത്തിന്റെ പുറത്ത് സുഖവാസം നയിച്ച 3 മാസത്തെ പൊടി എന്റെ കൈത്തലങ്ങളിൽ പതിഞ്ഞു. 3 മാസത്തിന്റെ പഴക്കം.
അടുത്ത ദിവസം രാവിലെത്തന്നെ എനിക്ക് ചെന്നൈയിലേക്ക് പോകേണ്ടി വന്നു .ഞായറാഴ്ചയായിരുന്നു.
യാത്രയിൽ കാറിലിരുന്നു അവനോട് സംസാരിക്കെ ഞാൻ ഏറെ വിതുമ്പി.
"ആര്യ, വിവാഹം ഒരർത്ഥത്തിൽ ഒരു വ്യക്തിത്വത്തിന്റെയും സ്വപ്നത്തിന്റെയും മരണമാണ്. " ഞാൻ വിതുമ്പലിനിടയിൽ പറഞ്ഞു:
"എനിക്കുമില്ലേ ആര്യ അമ്മയും അച്ഛനും ?"
എന്റെ അച്ഛന്റെ ഗൾഫിലുള്ള കൂട്ടുകാരൻ സുരേന്ദ്രൻ അങ്കിളിന്റെ മകനാണ് ആര്യ.
സുരേന്ദ്രൻ അങ്കിളിന്റെ മരണം ഇന്നും വ്യക്തമല്ല.
" അച്ഛനെങ്ങനെയാ മരിച്ചത്?"
എന്നെ ചൂഴ്ന്നു നിന്ന ചോദ്യം ഞാൻ ചോദിക്കുക തന്നെ ചെയ്തു.
" അച്ഛന് ലുക്കീമിയയായിരുന്നു .മൂക്കിൽ നിന്നും കൊഴുത്ത രക്തം ചാടി അച്ഛൻ മരിച്ചു. കാൻസർ നീന്തിക്കുളിച്ച രക്തം."
ആ ദിവസത്തിന്റെ ഓർമ്മയിൽ അവന്റെ കണ്ണു നിറഞ്ഞു. ഞങ്ങളുടെ കാർ ഹൈവേയിലെ തിരക്കിനിടയിൽ നിന്നു പോയി.
അവനെ ആശ്വസിപ്പിക്കാനെന്നോണം ഞാൻ അവന്റെ ഇടതു കൈത്തലത്തിൽ മൃദുവായി പിടിച്ചു.
പിറകിൽ നിന്നും മറ്റു വാഹനങ്ങൾ ഹോൺ മുഴക്കി. അവയുടെ ശബ്ദം താറാവിൻ കൂട്ടത്തെ അനുസ്മരിപ്പിച്ചു.
ആര്യ കാർ സ്റ്റാർട്ടാക്കി .ഞാൻ ആര്യയുടെ കുട്ടിക്കാലത്തെ ഓർക്കുകയായിരുന്നു.
ചെന്നൈയിലെ വീട്ടിലെത്തിയപ്പോൾ ഞാൻ തീർത്തും അവശയായിരുന്നു. എനിക്ക് ആര്യയുടെ വസ്ത്രങ്ങൾ ഇസ്തിരിയിടാനും ചിലത് അലക്കാനുമുണ്ടായിരുന്നു. ആര്യയാകട്ടെ വിയർത്ത വസ്ത്രങ്ങൾ മാറ്റാതെ നേരെ ബെഡ്ഡിലേക്ക് ചെരിഞ്ഞു. ജോലികൾ തീർത്ത് മേൽ കഴുകി നൈറ്റി ധരിച്ച് വന്നപ്പോൾ ആര്യ ഉറക്കത്തിലാണ്. പാന്റ്സിൽ നിന്നും ബെൽറ്റ് ഊരിയെടുത്തും സോക്സ് ഊരിയും ചുവന്ന കളംകളം ഷർട്ടിന്റെ ആദ്യത്തെ മൂന്ന് ബട്ടൺസ് അഴിച്ചും ആര്യയെ സ്വാതന്ത്രനാക്കി, ഞാൻ ചാരിതാർത്ഥയായി.
3 ആഴ്ചകൾ മിണ്ടാതെ കടന്നു പോയി.
ടെറസിൽ ചെടികൾ നനക്കുകയായിരുന്നു ഞാൻ. എന്നെ ഏകാന്തതയിൽ നിന്ന് രക്ഷിച്ച എന്റെ ചെടികൾ. പൊടുന്നനെ എന്റെ മൊബൈൽ ശബ്ദിച്ചത്. ആര്യയുടെ നമ്പറിൽ നിന്നായിരുന്നു. എടുത്ത ഉടനെ, "മിസ്സിസ് ആര്യയല്ലേ?" എന്ന് സ്ത്രീ ശബ്ദം അന്വേഷിച്ചു. ഞെട്ടിപ്പിക്കുന്ന വാർത്തയായിരുന്നു അവർ പറഞ്ഞത്.
ആര്യക്ക് ആക്സിഡന്റായി. ഞാൻ ഉലഞ്ഞു പോയി.
ഞാൻ വീട്ടിൽ ധരിക്കുന്ന സാരിയുടുത്ത് തന്നെ ആശുപത്രിയിലേക്ക് പോയി. ഉലഞ്ഞ മുടിയുമായി ഐ .സി .യുവിന്റെ വാതിൽ വരെയെത്തി. ഞാൻ തീർത്തും അവശയായിരുന്നു.
ആ നിമിഷം ഡോക്ടർ എന്നെ അകത്തേക്കാനയിച്ചു. ഐ. സി. യു വിൽ മരണത്തിന്റെ മുഷിപ്പിക്കുന്ന ഗന്ധം നിറഞ്ഞു നിന്നിരുന്നു.
ഓക്സിജൻ മാസ്ക് ധരിച്ച ആര്യയുടെ മുഖം എന്നെ പരിഭ്രാന്തയാക്കി .അവന്റെ ശരീരം നിറയെ രക്തമായിരുന്നു.
" കൊണ്ടുവന്നപ്പോൾ ഇ. സി .ജി. ഫ്ലാറ്റ് ലൈനായിരുന്നു."
ഡോക്ടർ എന്റെ മുഖത്തേക്കുറ്റുനോക്കി.
എനിക്ക് ഒരു കൈത്താങ്ങാവാൻ അവിടെ ആരും ഉണ്ടായിരുന്നില്ല.
ജീവന്റെ തുടിപ്പുകൾ ഉള്ളിൽ അവശേഷിച്ചിട്ടും നിർജീവമെന്ന് തോന്നിപ്പിക്കുന്ന 5 അടി 8 ഇഞ്ച് ഉയരവും 90 കിലോ ഭാരവുമുള്ള ഒരു ശരീരമായിരുന്നു 1.C. Uവിലെ ആ കിടപ്പിൽ അവനെ തോന്നിച്ചത്. അവൻ എന്നാണ് എഴുന്നേൽക്കുന്നതെന്ന് ഞാൻ ഉൽകണ്ഠപ്പെട്ടപ്പോൾ " ഹീ ഈസ് ഇൻ കോമ സിറ്റ്വേഷൻ " എന്ന് ഡോക്ടർ ഭവ്യതയോടെ പറഞ്ഞു. എന്റെ ഹൃദയം കൊടുങ്കാറ്റടിച്ചതു പോലെ കിടുങ്ങി. കോമയിൽ നിന്ന് തിരിച്ചു വരാൻ 2 വർഷം വേണ്ടിവരും, അതുമല്ലെങ്കിൽ 4. എന്റെ നെഞ്ചിടിപ്പ് എനിക്കു തന്നെ കേൾക്കാമായിരുന്നു.
കഷടിച്ച് 300 ഗ്രാമുള്ള എന്റെ ഹൃദയഭാരം 3000ഗ്രാമായി വർദ്ധിച്ചു എന്നും ഒരു മിനുട്ടിലെ എന്റെ ഹൃദയത്തിന്റെ ശരാശരി സ്പന്ദനം 72 ൽ നിന്നും 82 ആയി വർദ്ധിച്ചു എന്നും ഞാൻ വിഭ്രമിച്ചു. 20 വർഷമായി മിടിക്കുന്ന ഹൃദയത്തിലെ സ്വപ്നജീവി വിതുമ്പുന്നത് ഞാൻ വ്യക്തതയിൽ കേട്ടു .
അവൻ പഴയ രൂപത്തിൽ എഴുന്നേൽക്കാൻ ഇനിയും രണ്ടു വർഷം , കാത്തിരിപ്പിന്റെയും പ്രത്യാശയുടെയും രണ്ടു വർഷം അവൻ എഴുന്നേറ്റു വരികയാണെങ്കിൽ തന്നെ ഭൂതകാലത്തെ കുറിച്ച് അവന് ഓർമയുണ്ടാകുമോ?
അവൻ അബോധാവസ്ഥയിലെ ബോധാവസ്ഥയിൽ നിൽക്കുമ്പോൾ തീർച്ചയായും ഞാൻ ബോധാവസ്ഥയിലെ അബോധാവസ്ഥയിലായിരിക്കും.
അൽപ ദിവസത്തിന് ശേഷം അവനെ വീട്ടിലേക്ക് മാറ്റി. ഞങ്ങളുടെ വീട്ടിലെ വിശാലമായ രണ്ടു മുറികളുള്ള വലിയ ഹാളിലെ ഒരു മുറിയിൽ അവൻ ബെഡ്പാനിന് മുകളിൽ ഗർഭജലത്തിലെ ഭ്രൂണത്തെ പോലെ പുറത്തു നടക്കുന്നത് എന്തെന്നറിയാതെ കണ്ണടച്ചു കിടന്നു.
കഴിഞ്ഞു പോയ മൂന്നു മാസവും എന്റെ കൂടെ നടന്ന എന്റെ ഭർത്താവ്,.
'ആര്യ' ഞാൻ ഗദ്ഗദത്തോടെയാണ് വിളിച്ചത് .
എനിക്ക് പറഞ്ഞു തീർക്കാനുള്ളത് കഴിഞ്ഞ മാസങ്ങളിൽ ജോലി തിരക്കുമൂലമായിരിക്കാം അവൻ തള്ളി കളഞ്ഞത് .
വിവാഹ ശേഷം അമ്മക്ക് മുറ്റമടിച്ചു കൊടുക്കാതെ തിരക്കുള്ള ഈ ചെന്നൈ നഗരത്തിൽ വീട്ടിൽ വെറുതെ പുസ്തകം വായിച്ചിരുന്നപ്പോൾ എന്റെ വീട്ടുമുറ്റത്ത് കൊഴിഞ്ഞു വീണ ഇലകളെല്ലാം എന്റെ മനസിൽ തീർത്ത എന്തോ ഒരു വികാരം പോലെ ആയിരുന്നു, എനിക്ക് ആര്യയോട് പറയാനുള്ള വാക്കുകൾ; എല്ലാം നഷ്ടബോധങ്ങൾ.
"ആര്യ ഞാനും ഒരു വ്യക്തിയല്ലേ? എനിക്കും ബന്ധങ്ങളില്ലേ ?അമ്മയേയും അമ്മമ്മയേയും കാണാനെങ്കിലും നമ്മൾ കേരളത്തിലേക്ക് പോകേണ്ടതല്ലായിരുന്നോ? ഞാനും സ്വപ്നമുള്ളവളായിരുന്നു. പക്ഷേ ജീവിതം എന്തോ ഒരു വലിയ വസ്തുവാണെന്ന് കരുതി കുട്ടിക്കാലത്തെ പെട്ടെന്ന് അനുഭവിച്ചു തീർത്ത് 20 വയസിൽ കുടുംബ ജീവിതം നയിക്കാൻ തയാറെടുത്ത വെറും വിഡ്ഢി.
എന്റെ കൂട്ടുകാരെല്ലാം അവിവാഹിതരാണ്. ഈ വിവാഹത്തിന് മുതിർന്നതിന് ഞാൻ അവർക്കിടയിൽ ഒരുപാട് പരിഹസിക്കപ്പെട്ടിട്ടുണ്ട്.
അതും ഞാൻ വളർന്ന നാട്ടിൽ നിന്ന് കിലോമീറ്ററുകൾ അകലെയുള്ള ഈ നാട്ടിലേക്ക്. പഠിച്ചും വായിച്ചും എഴുതിയും അന്ന് ഞാൻ നയിച്ച എന്റെ വിദ്യാർത്ഥിനി ജീവിതം തന്നെയാണ് നല്ലതെന്ന് ഇപ്പോൾ തോന്നുന്നു. ഒരു കുടുംബിനിയാവുന്നത് സ്ത്രീ ജീവിതത്തിന്റെ ഏറ്റവും വലിയ ഘട്ടമാണെന്ന് അമ്മ പറഞ്ഞത് ഇപ്പോഴാണ് എനിക്ക് മനസ്സിലാക്കാൻ കഴിഞ്ഞത്. " ഞാൻ സംസാരത്തിനിടെ അവന്റെ കൈത്തലത്തിൽ എന്റെ മുഖം ചേർത്തു. വാടിക്കരിഞ്ഞതും മഴ പോലെ കണ്ണുനീർ ഒലിച്ചിറങ്ങി വെള്ളപ്പൊക്കം സൃഷ്ടിച്ചതുമായ എന്റെ മുഖം. ആ നിമിഷം, അവന്റെ വിരലുകളിൽ നേർത്ത വിറയലുണ്ടായി. ഞാൻ പ്രതീക്ഷയോടെ അവന്റെ മുഖത്തേക്ക് നോക്കി .മുഖം നിർജീവമായതു പോലെത്തന്നെ ഇരുന്നു .എനിക്കിനിയും പറയാനുണ്ടായിരുന്നു. അവന്റെ ഭാഗത്ത് നിന്നും മറുപടിയുണ്ടാകാത്തത് കൊണ്ട് ഒരു മൃതശരീരത്തോട് സംസാരിക്കുന്നതായാണ് എനിക്കനുഭവപ്പെട്ടത് .അതാണ് സംസാരിക്കുന്നതിന്റെ ഗുണം, നാം പറയുന്നത് നമുക്കെങ്കിലും കേൾക്കാം.
" പഠിക്കുന്ന കാലത്ത് ഞാൻ നല്ല മാർക്കുകൾ വാങ്ങി. നാട്ടുകാർക്കിടയിലും കുടുംബാംഗങ്ങൾക്കിടയിലും നല്ല കുട്ടിയായി, പലരും അമ്മയോട് എന്നെപ്പറ്റി പുകഴ്ത്തി. വിവാഹ ശേഷവും ആര്യ, ഞാൻ അങ്ങനെയൊരു ശ്രമം നടത്തി. അതുവരെ അറിയാത്ത ,ഒരു താലി കെട്ടിലൂടെ ശരീരത്തിന്റെ പകുതിയായിത്തീർന്നവന്റെ വസ്ത്രമലക്കി, എച്ചിൽ പാത്രങ്ങൾ കഴുകി, അവനു വേണ്ടി പ്രാർത്ഥിക്കുകയും അവന് വേണ്ടി ചോറുപൊതികെട്ടുകയും അവന് വേണ്ടി ജീവിക്കുകയും ചെയ്തു. അവന്റെ ആജ്ഞകൾ അനുസരിച്ചു. എതിർത്തൊന്നും പറഞ്ഞില്ല. പക്ഷേ ആര്യ, എന്റെ പരാതിയും പരിഭവങ്ങളും കേൾക്കാൻ ആരുമുണ്ടായിരുന്നില്ല. എന്റെ ജീവിതത്തെ നന്മയിലേക്ക് നയിക്കുന്ന വാതിൽ നീയാണെന്ന് കരുതി നിന്റെ കൂടെ വന്നു. നിനക്ക് വേണ്ടി സിന്ദൂരം കുത്തുകയും നിനക്കു വേണ്ടി അമ്പലത്തിൽ പോയി തൊഴുകയും ചെയ്തു. ആ ത്യാഗങ്ങളൊക്കെയല്ലേ ആര്യ, വലുത്?"
എനിക്ക് ഹൃദയം ശൂന്യമായതു പോലെ തോന്നി. എന്റെ ഹൃദയത്തിലുള്ള പരാതിയും പരിഭവങ്ങളുമെല്ലാം പറഞ്ഞു തീർത്ത് ഞാൻ ചാരിതാർത്ഥയായി.
ഞാൻ ആര്യയുടെ അപ്പോഴത്തെ അവസ്ഥയെ എന്റെ ശരീരത്തോട് തുലനം ചെയ്തു. അത് ഭയാനകമായിരുന്നു. ഒരു പെട്ടിക്കുള്ളിൽ അടഞ്ഞു പോകുന്ന അവസ്ഥ. പെട്ടിയുടെ ഇരട്ടറകളിൽ ഭയത്തോടെ കരഞ്ഞ്, പെട്ടി തുറക്കുന്നത് കാത്തിരിക്കുന്ന അവസ്ഥ. ആ നിമിഷം ഞാൻ അസ്തപ്രജ്ഞയായി. കോമ എന്നുള്ളത് മരണതുല്യമായ പ്രതിസന്ധിയാണെന്ന് ഞാൻ ഞെട്ടലോടെ തിരിച്ചറിഞ്ഞു. അതെന്റെ ഹൃദയത്തെ വല്ലാതെ വ്രണപ്പെടുത്തി.
എന്റെ കണ്ണു നിറഞ്ഞു പോയി. ശരീരത്തിനുള്ളിൽ നിന്ന് പുറത്തുചാടാൻ വ്യഗ്രതപ്പെടുന്ന അവനോട് എന്റെ പരാതികൾ ബോധിപ്പിച്ചതിന് എനിക്ക് കടുത്ത കുറ്റബോധം അനുഭവപ്പെട്ടു.
ആ നിമിഷം അവനെ സ്നേഹിച്ചതു പോലെ ഞാൻ മറ്റാരെയും സ്നേഹിച്ചിട്ടില്ല.
അവൻ എന്റെ ഭർത്താവായിരുന്നു. ഒരു താലി കെട്ടിലൂടെ ശരീരത്തിന്റെ പകുതിയായ ഒരുവളെ സ്വന്തം ചെലവിൽ വളർത്താൻ സാഹസം കാണിച്ച ഒരുവൻ.25 വയസ്സ്.ആ പ്രായത്തിലേ കോമായിൽ കിടക്കണമെന്ന ദൈവവിധിക്ക് മുന്നിൽ പതറിപ്പോയ ഒരുവൻ. അതായിരുന്നു ആര്യ. എന്റെ ഹൃദയത്തിൽ ഒരു വല്ലാത്ത വിങ്ങൽ അനുഭവപ്പെട്ടു .
1 മാസം കഴിഞ്ഞു പോയി. ഇനിയും ഒരുപാട് ദിവസങ്ങൾ, ആഴ്ചകൾ, മാസങ്ങൾ....
അതിനിടെ അച്ഛൻ എനിക്ക് വിളിച്ചു. അമ്മമ്മയുടെ മരണം വിറക്കുന്ന സ്വരത്തോടെ പറഞ്ഞു. എന്റെ ഹൃദയം പുകഞ്ഞുനീറി. ആര്യയെ ഈ അവസ്ഥയിൽ തനിയെ വിട്ട് പോകാൻ ആത്മാവ് അനുവദിച്ചില്ല.
ഒരു മാസം വീണ്ടും ഞാൻ തനിയെയായി.
പതിയെ ഒരജ്ഞാതമായ ഭയം എന്നെ വരിഞ്ഞുമുറുക്കിയിരുന്നു. ആര്യക്കെന്തെങ്കിലും സംഭവിച്ചാൽ......
ഞാൻ അപ്പോൾ തന്നെ അച്ഛന് വിളിച്ചു. ഇന്നു തന്നെ നാട്ടിലേക്ക് പുറപ്പെടണമെന്ന് ഏങ്ങലടിച്ചു കരഞ്ഞപ്പോൾ ഞാനൊരു 20 വയസുകാരിയായിരുന്നില്ല. വെറും 5 വയസ്സുള്ള കൊച്ചു കുട്ടിയായിരുന്നു.
ഒന്നര വർഷം കഴിഞ്ഞു. ഡോക്ടർ വന്ന് ആര്യയെ പരിശോധനക്ക് വിധേയനാക്കി. ഉടനെ എഴുന്നേൽക്കുമെന്ന് പറഞ്ഞു. ആ സമയം ഞാനനുഭവിച്ച ആഹ്ലാദം .......!
2 മാസം കഴിഞ്ഞ് ഒരുച്ചക്ക് ആര്യ പതിയെ കണ്ണു തുറന്നു. കൈകൾ അനക്കി. അവന് എഴുന്നേൽക്കാനോ നടക്കാനോ വ്യക്തമായി സംസാരിക്കാനോ സാധിച്ചില്ല.
പിന്നീട് എന്റെ കൈ പിടിച്ചാണ് അവൻ എഴുന്നേറ്റിരുന്നത് .എന്റെ തോളിലൂടെ കൈയ്യിട്ടാണ് അവൻ നടക്കാൻ ശീലിച്ചത്. അമ്മയുടെ ഗർഭപാത്രം പുറന്തള്ളപ്പെട്ട കുട്ടിയെപ്പോലെയായിരുന്നു അവൻ. അവന് ആരെയും മനസ്സിലായില്ല. പിന്നെ ഞങ്ങളൊക്കെ ആരാണ് എന്ന് അവൻ ഞങ്ങളിൽ നിന്നു തന്നെ ഗ്രഹിച്ചെടുത്തു. ഇപ്പോൾ അവൻ നന്നായി പഴയതുപോലെ സംസാരിക്കുന്നു.
കാലം കടന്നു പോകും. പഴയ യാഥാർത്ഥ്യങ്ങൾ പുതിയ ഓർമ്മകളാകും.
📌 Harsha TP

ആരാണ് തെറ്റുകാർ

ആരാണ് തെറ്റുകാർ
......................................

ചില ചോദ്യങ്ങളോ, വാർത്തകളോ പലപ്പോഴും കൊണ്ട് ചെന്നെത്തിക്കാറ് പിന്നിട്ട വഴികളിലെവിടെയെങ്കിലുമായിരിക്കും.
" ഈ പ്രസവം ഒരു സംഭവാമാണല്ലേ, -???? ആദ്യമായി അമ്മയാകാൻ പോകുന്ന ഒരു പെണ്ണിന്റെ ചോദ്യം.
"സഹിക്കാൻ പറ്റുന്നില്ല. ആ ഡോക്ടർ നേരത്തെ പറഞ്ഞിരുന്നെങ്കിൽ അവൾ രക്ഷപ്പെട്ടേനെ.... "
- മറ്റൊരു സുഹൃത്തിന്റെ ഉള്ള് പിടയുന്ന വാക്കുകൾ !
രണ്ടും എന്നെ കൂട്ടിപോയത് വർഷങ്ങൾ പിറകിലേക്ക്.
പ്രസവത്തെപ്പറ്റി ഒരു പാട് വായിച്ചിട്ടുണ്ട് ഈ മുഖപുസ്തകത്തിൽ തന്നെ.
അതിന്റെ വേദനയും കഷ്ടപ്പാടും വളരെ കൃത്യമായി പലരും എഴുതി വച്ചിട്ടുണ്ട്.
അസ്വസ്ഥവും, ആശങ്കയും നിറഞ്ഞ ഗർഭകാലങ്ങളിലും താരാട്ട് പാട്ടിന്റെ ഈണം നെഞ്ചോട് ചേർത്ത് നടക്കുന്ന പെണ്ണിന്റെ സ്വപ്നങ്ങൾ പൂർത്തീകരിക്കപ്പെടുന്നത് ഭൂമിയിലെദൈവങ്ങളായ ഡോക്ടർമാരിലൂടെയാണ്.
അങ്ങിനെയൊരു ദൈവതുല്യയുടെ കൈകളിൽ എത്തിപ്പെട്ട ഞാനും അന്ന് ഏറെ സന്തോഷവതിയായിരുന്നു.
നഗരത്തിലെ ഒരു സ്വകാര്യ ഹോസ്പിറ്റലിൽ ആദ്യ പ്രസവത്തിനായി കാത്ത്ക്കിടക്കുമ്പോൾ എന്നെ ചികിത്സിച്ച ഡോക്ടർ എന്റരികിൽ ഉണ്ടായിരുന്നു.
നല്ല ചിരിച്ച മുഖവും, സൗമ്യമായ പെരുമാറ്റവും നിറച്ച് .
മരണമായിരുന്നു ഇതിലും ഭേദമെന്ന് തോന്നി തുടങ്ങിയ നിമിഷങ്ങൾ - ഭൂമിയിലേക്കുള്ള ജീവന്റെ കുതിപ്പിന്റെ ശക്തി താങ്ങാൻ കഴിയാതെ ഞാൻ അവശയായി തുടങ്ങിയിരുന്നു.
ഭയാനകമായ ആ അന്തരീക്ഷത്തിൽ എല്ലു നുറുങ്ങുന്ന വേദനയേയും പുണർന്ന് കരയുമ്പോൾ ആ ലേബർ റൂമിൽ ഞാൻ തേടിയിരുന്നു - എന്റെ ഗർഭപാത്രത്തെ അതുവരെ പഠിച്ച് വച്ച ഡോക്ടറെ.
പക്ഷെ പിന്നീട് എനിക്കാ ഡോക്ടറെ അവിടെ കാണാൻ കഴിഞ്ഞില്ല.
സൂര്യൻ മറഞ്ഞ് ഇരുട്ട് പരന്നിട്ടും കൊല്ലുന്ന വേദനയും ഞാനും മാത്രം!
മറുതലക്കൽ എനിക്ക് കാണാൻ കഴിഞ്ഞു. ഒരുകുഞ്ഞിന് ജന്മം നല്കിയ പെൺകുട്ടിയോട് കുശലം പറഞ്ഞ് ചിരിക്കുന്ന മറ്റൊരു ഡോക്ടർ അവരോട് എനിക്ക് വല്ലാത്ത ആദരവും, സ്നേഹവും തോന്നിയ നിമിഷം!
ആ ഡോക്ടറും, പ്രസവം കഴിഞ്ഞ പെണ്ണും വെളിയിലേക്ക് പോകുന്നത് കണ്ട എന്റെ മനസ്സും സന്തോഷം കൊണ്ട് നിറഞ്ഞിരുന്നു.
എന്റെ പ്രസവവും ഒന്ന് കഴിഞ്ഞ് കിട്ടിയിരുന്നെങ്കിലെന്ന് വല്ലാതെ ആഗ്രഹിക്കുകയായിരുന്നു.
പിന്നീട് ആ മുറിയിൽ എന്റെ വേദനയും, നിശ്ശബ്ദ്ദതയും മാത്രമായിരുന്നു.
" "ഡോക്ടർ വന്നേ പറ്റൂ... ഈ കുട്ടിക്ക് കാലത്ത് വേദന തുടങ്ങിയതാണ് ... ഇപ്പോ രാത്രി എട്ട് മണി സിസേറിയൻ നിർബന്ധമാണ് ... വളരെ റിസ്ക്കാണ്. പ്ലീസ് ഡോക്ടർ." "
എന്നെ ഏൽപ്പിച്ച് കൊടുത്ത രണ്ട് മാലാഖമാരുടെ ഇംഗ്ലീഷിലുള്ള അപേക്ഷ ഞാനും കേൾക്കുന്നുണ്ടായിരുന്നു.
" "എനിക്ക് വരാൻ പറ്റില്ല. നിങ്ങൾ ശ്രമിക്കൂ " "എന്നുള്ള നിരാശ കലർന്ന മറുപടിയിൽ നഴ്സുമാർഫോൺ കട്ട് ചെയ്തു.
ആ നഴ്സുമാരുടെ പേടി നിറഞ്ഞ മുഖഭാവം എന്നെ കൂടുതൽ തളർത്തിക്കൊണ്ടിരുന്നു.
ഒടുവിൽ എന്റെ വേദനയെ ഏതോ ഡ്യൂട്ടി ഡോക്ടറേയും കൂട്ട്പിടിച്ച് അവർ ഇല്ലാതാക്കി.
എന്റെ കുഞ്ഞിന്റെ കരച്ചിൽ ആ ലേബർ റൂമിൽ നിറഞ്ഞു.
പുറത്ത് സിസേറിയൻ വേണമെന്ന് പറഞ്ഞ മകൾ സുഖപ്രസവം പ്രാപിച്ചുവെന്ന സന്തോഷത്താൽ ഉറ്റവരുമുടയവരും!
പ്രസവം കഴിഞ്ഞാ പിന്നെന്ത് വേദന. നേരത്തെ മുറി വിട്ട് പോയ പെൺകുട്ടിയെ പോലെ ഞാനും ചിരിക്കാൻ ശ്രമിച്ചു.
കൈകാലുകൾ അനക്കാൻ വയ്യാതെ എന്റെ ദേഹമാസകലം വീണ്ടും ആ കൊത്തി മുറിക്കുന്ന വേദന പടരുന്നു.
അവിടെക്കിടന്ന് പുളയുന്ന എന്നെ അമ്പരപ്പോടെ നോക്കി നില്ക്കുന്ന നഴ്സുമാരുടെ മുഖത്ത് അകാരണമായ എന്തോ ഭയം നിഴലിക്കുന്നു.
സഹിക്കാൻ പറ്റാത്ത വേദനകൾ മരണത്തെ തേടുമെന്ന് പറയുന്നത് വാസ്തവമായിരുന്നു. അസ്ഥികൾ നുറുങ്ങുന്ന വേദന വിട്ട് പോകാതെ എന്നെ മുറുക്കി ക്കൊണ്ടിരുന്നു.
വയറ്റീന്ന് കീഴെ എന്തോ ഭാരം വന്ന് തിങ്ങിനിറഞ്ഞ് നില്ക്കുന്നു.
സുഖപ്രസവം കഴിഞ്ഞ യുവതിയെ പുറത്തേക്ക് കൊണ്ടു പോകേണ്ട സമയം കഴിഞ്ഞത് കൊണ്ടാവാം വെളിയിൽ നിന്ന് കതകിന് തട്ട് തുടങ്ങിയിരുന്നു.
എന്റെ നേരെ ചീറി പാഞ്ഞ് വന്ന നഴ്സുമാർ വല്ലാത്ത വെപ്രാളത്തിൽ ആയിരുന്നു ആ സമയം.
"ചുമ്മാ കിടന്ന് കരഞ്ഞ് ആളെ കൂട്ടുന്നോ... പുറത്ത് നില്ക്കുന്നവർക്ക് ഞങ്ങളെ കൊലയ്ക്ക് കൊടുക്കാണോ.. കൂട്ടീ... കേട്ടില്ലേ.. മുട്ട് തുടങ്ങി.നിങ്ങട കുട്ടി ഇവിടെക്കിടന്ന് കരയാന്ന് പറയാം... എന്നിട്ട് ഞങ്ങളെ മേൽ അവര് ഓടിക്കയറട്ടെ. "
ഒന്നും ശബ്ദ്ദിക്കാൻ പോലും ആവാതെ ഞാൻ അവരെ ദയനീയമായി നോക്കുകയായിരുന്നു.
കാര്യകാരണമില്ലാതെ തട്ടിക്കയറുന്ന ഒരു വിഭാഗത്തെയാണ് അവർ ഭയപ്പെടുന്നത് എന്നത് ശരിയായിരുന്നു.
പക്ഷെ എന്റെ പിടച്ചിൽ കൺമുന്നിൽ കണ്ടിട്ടും നാട്യമാണെന്ന് വിധിയെഴുതാൻ അവർ ഒരുങ്ങുകയായിരുന്നു.
പുറത്ത് പോയി നിങ്ങട കൊച്ഛ് ചുമ്മാ കിടന്ന് കരയുന്നു അല്പം കഴിഞ്ഞ് റൂമിലേക്ക് മാറ്റാമെന്ന് പറഞ്ഞ് ഉറ്റവരെ സമാധാനിപ്പിച്ച് അവർ എന്നെ മരണത്തിന് വിട്ട് കൊടുത്ത പോലെ കർട്ടന് പിറകിൽ മറഞ്ഞിരുന്നു.
ഒഴുകുന്ന രക്തവും, നുറുങ്ങുന്ന നാഡീഞരമ്പുകളും അനക്കാൻ പറ്റാത്ത കാലുകളും ,കൊണ്ട് ഓരോ സെക്കന്റും എന്നെ കൊല്ലുകയായിരുന്നു.
നിമിഷങ്ങൾ വേഗേന എന്റെ ശരീരത്തിൽ വിറയലാരംഭിച്ചിരുന്നു. ഒരു ചുഴിയിലകപ്പെട്ടത് പോലെ ഞാൻ കറങ്ങാൻ തുടങ്ങുകയായിരുന്നു. തീർച്ചയായും മരണം തൊട്ടു മുൻപിൽ വന്ന് നില്ക്കുന്നത് ഞാൻ കാണാൻ തുടങ്ങുന്നു.
പക്ഷെ വന്നത്-
ചുക്കിചുളിഞ്ഞ ആ കൈ എന്റെ നെറ്റിയിൽ തലോടുന്നു.
ഒരു വലിയ സ്റ്റീൽഗ്ലാസ് നിറയെ വെള്ളം എന്റെ തൊണ്ടയിലോട്ട് ഒഴിക്കുന്നു. "മോളേ ഒന്നുമില്ല, ആദ്യമല്ലേ അതുകൊണ്ടാ... ഈശ്വരനെ വിചാരിക്ക്,മനസ്സിന് ശക്തി നല്കൂ... ... ഇപ്പോ ജനിച്ച് വീണ നിന്റെ കുഞ്ഞിനെ ഓർക്ക്.
ശരീരത്തിന് ബലം കൊടുക്ക് " അവര് വീണ്ടും ഓടി പോയി വെള്ളം എന്റെ വായിലേക്ക് ഒഴിച്ച് കൊണ്ടേയിരുന്നു. സാരിത്തലപ്പ് കൊണ്ട് മുഖവും കഴുത്തും തുടച്ച് തന്നു.
എന്നെക്കണ്ടാൽ അവര് ചീത്ത പറയും മോളേ... ഞാൻ പോട്ടെ ... മോൾക്ക് ഒന്നും വരില്ല " .
അവരവിടുന്ന് അപ്രത്യക്ഷമായി. ഇന്നും ഞാൻ വിശ്വസിക്കുന്നു . ദൈവശക്തിയായിരുന്നു അത്.
എന്നെ പുല്കാൻ വന്ന മരണത്തെ കൂട്ടി പോയ ദൈവശക്തി ഒന്നു മാത്രം!
ആ ദൈവംഎന്റെ കൂടെ ഉണ്ടായിരുന്നു. അവിടെ എന്നെ മറച്ച് കൊണ്ട് തൂങ്ങിയാടിയ കർട്ടൻ വലിച്ച് പൊട്ടിച്ച് താഴെയിട്ടു. പതുങ്ങിയിരിക്കുന്ന നഴ്സുമാർ അട്ടഹസിച്ച് കൊണ്ട് എന്നെ തുറിച്ചു നോക്കി.
എന്റെ വേദന മാറിയെന്നും എന്നെ പുറത്തേക്ക് കൊണ്ട് പോകണമെന്നും ഞാൻ കരഞ്ഞു പറഞ്ഞു.
"പറ്റില്ല. കള്ളം പറയുന്നു ... അവിടെ എത്തിയിട്ട് ഞങ്ങളെ തെറ്റുകാരാക്കാനുള്ള അടവല്ലേ...." എന്ന മറുചോദ്യം !
കുറച്ച് സമയത്തേക്കുള്ള രക്ഷനേടൽ മാത്രമാണ് അവരുടെ ലക്ഷ്യം. പലപ്പോഴും നടക്കുന്നതും അതാ വില്ലേയെന്ന് ചിന്തിക്കാതിരിക്കാൻ കഴിയാത്തതും ഇതുകൊണ്ടു മാത്രം.
പുളയുന്ന എന്റെ ശരീരത്തെ നിയന്ത്രിക്കാൻ ആ ശക്തി എന്നോടൊപ്പം ഉണ്ടായിരുന്നു.
വേദന പോയെന്നും.
പുറത്ത് കൊണ്ടു പോയില്ലെങ്കിൽ ഞാൻ ഒച്ഛ വയ്ക്കുമെന്നും ,,, ഉച്ഛത്തിൽ പ്രതികരിക്കാൻ തുടങ്ങിയ എന്റെ വായ അവര് പൊത്തി പിടിച്ചു.
"നൂറ് വട്ടം സത്യമാണല്ലോ... പറയില്ലല്ലോ "
എന്നാവർത്തിച്ച് ചോദിച്ച് സ്ട്രെക്ച്ചറിൽ പുറത്തേക്ക് തള്ളാൻ തുടങ്ങി.
പാവങ്ങൾ അല്ലേലും അവരെന്ത് പിഴച്ചു.
മാസന്തോറും നോട്ടുകൾ എണ്ണി വാങ്ങി ,സ്വന്തം രോഗി മരണത്തോട് മല്ലിടുമ്പോഴും സുഖനിദ്രയ്ക്ക് ഭംഗം വരുത്താത്ത ഡോക്ടർമാർ പിന്നെന്തിന് ആ വേഷം കെട്ടണം എന്നേ ഞാൻ ചിന്തിച്ചുള്ളൂ.
കടുത്ത വാക്കുകൾ പേടിച്ച് നിന്ന നഴ്സുമാർക്ക് ആശ്വാസമായിരുന്നു എന്റെ ബന്ധുക്കളുടെ പ്രതികരണം.
" അവൾ ഒട്ടും വേദന സഹിക്കൂല. അതു കൊണ്ടാ... പേടിച്ച് പോയിക്കാണും."
ആ നിമിഷമായിരുന്നു ഞാൻ ഹൃദയം പൊട്ടി ശരിക്കും കരഞ്ഞ് പോയത്. ഇതിൽപരം ഇനിയെന്ത് സഹനമാണ് ഒരു പെണ്ണിന്.ഞാൻ തിന്ന് തീർത്ത വേദന, ആ നിമിഷവും പേറിക്കൊണ്ടിരിക്കുന്ന വേദന എന്റെ കണ്ണുനീരിന്റെ ഒഴുക്കിനെ തടയിടാൻ കഴിയാതെ വരികയായിരുന്നു.
''വേദന, വേദന എന്ന് പറയുന്നത് കൊണ്ട് ഇന്നീ മുറിയിൽ നില്ക്ക് .റൂമിലേക്ക് നാളെ ഡോക്ടർ വന്ന് പരിശോധിച്ചിട്ട് മാറ്റാം.. "
ലേബർ റൂമിനോട് ചേർന്ന മുറിയിൽ കിടന്നായി പിന്നീടുള്ള എന്റെ പുളയൽ .രാത്രി പകലാകുന്നതും കാത്ത് ആരാലും തിരിച്ചറിയാത്ത എന്റെ വേദനയും ഞാനും!
നേരം പുലർന്ന് ജീവച്ഛവം പോലെ കിടക്കുന്ന എന്നെ ആരൊക്കെയോ തൊട്ട് നോക്കുന്നു. പരിചയമുള്ള പല നഴ്സുമാരും "എന്താടോ... ഇത് " എന്ന കളി പറയൽ ,കൂടെ എന്റെ ബന്ധുമിത്രാദികളും. കണ്ണീര് വറ്റിയത് കൊണ്ടാവാം കരയാൻ പോലും തോന്നിയില്ല.
ഒടുവിൽ എന്നെ ചികിത്സിച്ച ഡോക്ടർ റൗണ്ട്സിന് വന്നു.
"ഇന്നലേ ഇവിടെ കരയുന്നു എന്ന് പറഞ്ഞ കുട്ടി എവിടെ. ഞാനൊന്ന് നോക്കട്ടെ."
പരിശോധിച്ച ഉടനെ കണ്ണുകൾ പുറത്തേക്ക് തള്ളുന്നത് എനിക്ക് കാണാമായിരുന്നു. കൂടെ ഉണ്ടായിരുന്ന- ഞാൻ ലേബർ റൂമിൽ കണ്ട സ്നേഹത്തിന്റെ ,കരുതലിന്റെ ആ ഡോക്ടറോട് എന്നെ പഠിച്ച ഡോക്ടർ എന്തോസ്വകാര്യം കാതിൽ പറയുന്നു. നഴ്സുമാരെ ക്രുദ്ധയായി നോട്ടം കൊണ്ട് ചുട്ടുചാമ്പലാക്കുന്നുണ്ടായിരുന്നു.
''പെട്ടെന്ന് തന്നെ ഒരു ഓപ്പറേഷൻ ആവശ്യമുണ്ട്. നിങ്ങൾ പെട്ടെന്ന് ഒപ്പ് വെയ്ക്കണം ."
അതുവരെ എന്റെ സഹനശക്തിയെ കുറ്റപ്പെടുത്തിയവർ അന്ധാളിച്ചു., ഞെട്ടിത്തരിക്കുകയായിരുന്നു.
"ഇന്നലെ സുഖമായി പ്രസവിച്ച കുട്ടിക്ക് ഇന്ന് ഓപ്പറേഷനോ.. ഡോക്ടർ എന്ത് വിവരക്കേടാണ് പറയുന്നത്? എന്തിനാണെന്ന് പറയൂ.. "
"കാര്യത്തിന്റെ ഗൗരവം മനസിലാക്കൂ, സംസാരിച്ച് സമയം കളയരുത്, കുട്ടിയുടെ ജീവനാണ് ഇപ്പോ പ്രാധാന്യം ,!"
ആരൊക്കെയോ കരയാൻ തുടങ്ങിയിരുന്നു.
വേദനയുടെ ആഴങ്ങളിൽ മുങ്ങി ,ഒരു തുള്ളി രക്തം ശരീരത്തിൽ അവശേഷിക്കാതെ വിളറി വെളുത്ത ഒരു പേക്കോലമായി ഞാൻ മാറിക്കഴിഞ്ഞിരുന്നു.
" കുട്ടി ഇന്നലേ വേദന സഹിക്കുന്നതല്ലേ... അതു കൊണ്ട് ഈ പച്ച വസ്ത്രം ധരിക്കൂ.. ഒന്ന് മയക്കീട്ട് നമുക്കീ വേദന മാറ്റാട്ടോ..." ഓപ്പറേഷൻ തിയേറ്ററിലേക്ക് മാറ്റുമ്പോൾ ആ ഡോക്ടർ സൗമ്യമായി യാതൊരു സങ്കോചവുമില്ലാതെ പറഞ്ഞ വാക്കുകളായിരുന്നത്.
അനസ്തേഷ്യ തരാൻ കൈകൾ വലിച്ച് പിടിക്കുമ്പോൾ ആ മുറിയിലെ പേടിപ്പെടുത്തുന്ന നിശ്ശബ്ദതയിൽ ,ചുറ്റിലും വായ മൂടിക്കെട്ടി നില്ക്കുന്ന ഡോക്ടർമാരേയും ,തൂങ്ങിയാടുന്ന രക്തം നിറച്ച കുപ്പികളും ഞാൻ കണ്ടു.
പിന്നീടെപ്പോഴോ കണ്ണ് തുറന്നപ്പോൾ ശരീരത്തിൽ നിന്നും എന്തോ ഭാരം ഇറക്കി വച്ചത് പോലെ - എന്നെ പുളഞ്ഞ വേദനയിൽ നിന്നും മുക്തയായിക്കഴിഞ്ഞിരുന്നു.
ആശുപത്രിയിൽ ബന്ധുജനങ്ങൾ കാരണം തിരക്കി ബഹളം വയ്ക്കുന്നു. എല്ലാറ്റിനും ഒടുവിൽ അതാണല്ലോ എവിടേയും പതിവ്.
എല്ലാവരും നിസ്സഹായർ ,ഒന്നും അറിയാതെ പ്രിയപ്പെട്ടവരുടെ ജീവനെ ദൈവതുല്യമായി കാണുന്ന ഡോക്ടർമാരുടെ കൈകളിലേക്ക് വച്ച് കൊടുക്കുമ്പോൾ കൂടെഒരു പാട് പ്രതീക്ഷകളും ,സ്വപ്നങ്ങളും, പ്രാർത്ഥനകളും ഉണ്ടാകും .
ഒരു നിമിഷത്തെ അശ്രദ്ധ തല്ലിക്കൊഴിക്കുന്നത് എത്രയോ പാവങ്ങളുടെ ജീവിതങ്ങളാവാം.. അപ്രതീക്ഷിതമായി ആശുപത്രികളിൽ ഉണ്ടാവുന്ന മരണങ്ങൾ ഉറ്റവരെ പ്രകോപിതരാക്കുമ്പോൾ എന്റെ മുന്നിൽ മരണത്തെ ഭയപ്പാടോടെ ഏറ്റു വാങ്ങുന്ന ,വിറങ്ങലിച്ച ഏതൊക്കെയോ ജന്മങ്ങളുടെ മുഖം തെളിയാറുണ്ട്.
ഒരിക്കലും സംഭവിക്കരുതേയെന്ന് മനംനൊന്ത് പ്രാർത്ഥിക്കാറുണ്ട്. രക്ഷകരെന്നും രക്ഷകരായിത്തന്നെ ഇരിക്കട്ടെ. ചെയ്യുന്ന കർമ്മങ്ങളിൽ ആത്മാർത്ഥതയുടെ അംശങ്ങൾ നിറയ്ക്കട്ടെ.
" "ചാടിക്കടിക്കാൻ വരരുത്. തുന്നിക്കൂട്ടുമ്പോൾ ഒരു ഞരമ്പ് കൂട്ടിക്കെട്ടാൻ വിട്ടു പോയി. അതിലൂടെ രക്തം വാർന്ന് കട്ടയായതാണ് " ചോദിക്കാൻ ചെന്നവർക്ക് വളരെ നിസാരമായി ഡോക്ടർ മറുപടി കൊടുത്തു.
അതുവരെ ഞാൻ അനുഭവിച്ച മരണവേദനയ്ക്കുള്ള മറുപടി.
വിശ്വസിക്കാം - വിശ്വസിക്കാതിരിക്കാം..
ഞാനിന്നും വിശ്വസിക്കുന്നു.
മരണം എന്നെ തേടി വന്നിരുന്നുവെന്ന്.
ഭാഗ്യ നിർഭാഗ്യങ്ങളുടെ പിടിയിൽ നിന്നും രക്ഷപ്പെടാൻ എത്ര പേർക്ക് കഴിയുന്നുണ്ടാകും എന്ന സത്യം നിങ്ങളും ഓർക്കുക!
ഷംസീറ ഷമീർ.

പടിപ്പുരകൾക്കുള്ളിൽ ഇരുട്ട് പടരുമ്പോൾ

പടിപ്പുരകൾക്കുള്ളിൽ ഇരുട്ട് പടരുമ്പോൾ
´´´´´´´´´´´´´´´´´´´´´´´´´´´´´´´´´´´´´´´´´´´´´´´´´´´´´´´´´´
ഉഗ്രപ്രതാപികളായ ഒരുപാട് തമ്പുരാക്കൻമാരും
തമ്പുരാട്ടിമാരും ജനിച്ചു വളർന്ന തറവാട്. കണ്ണെത്താ ദൂരത്തോളം കൃഷിഭൂമിയും,പടുകൂറ്റൻ കയ്യാലകളും,കളവും, അനുബന്ധ സൗകര്യങ്ങളുമുള്ള നാലുകെട്ട്. അനേകം സേവകരും വാല്യക്കാരും കാര്യസ്ഥൻമാരും. സമ്പത്സമൃദ്ധി മാത്രമല്ല കലകളും,സംഗീതവും, സാഹിത്യവും നിറഞ്ഞു നിന്നിരുന്ന ഇല്ലം.ഇപ്പോഴും നാട്ടിലെ കൊച്ചു കുട്ടികൾക്ക് പോലും മനഃപാഠമായ, പ്രസിദ്ധമായ ഇല്ലപ്പേര്.സൂര്യ മംഗലത്തില്ലം.
കാലം കുറേയേറെ കടന്നുപോയിരിക്കുന്നു.
ഇല്ലത്ത് തലമുറകൾ ഒരുപാട് വന്നു പോയിരിക്കുന്നു.
ജന്മിമാരും കുടിയാന്മാരും തുല്യരായിരിക്കുന്നു.
പണ്ടത്തെ കുടിയാന്മാർ പുതു തലമുറ ജന്മിമാരായി മാറിയിരിക്കുന്നു.പേരുകേട്ട ഒരുപാട് ഇല്ലങ്ങൾ ക്ഷയിച്ചു നാമാവശേഷമായിരിക്കുന്നു.
കാഴ്ചക്കുലകളും,നെല്ലും, പച്ചക്കറികളും നിറഞ്ഞു കവിഞ്ഞിരുന്ന കലവറകളിൽ ഇന്ന് പത്തു കിലോ അരി പോലും തികച്ചില്ലാതായിരിക്കുന്നു. ആശ്രിതർക്കും, ജോലിക്കാർക്കും ഓണക്കോടിയും ഓണ സദ്യയും യഥേഷ്ടം കൊടുത്തിരുന്ന ഇല്ലത്ത്‌ ഇന്ന് അരപ്പട്ടിണിയും ദുരിതങ്ങളും മാത്രം.
പഴയ കാലത്തിന്റെ പ്രതാപം വിളിച്ചോതിക്കൊണ്ട് മച്ചിന് മുകളിൽ കൂടിക്കിടക്കുന്ന പഴയ ഓട്ടു പാത്രങ്ങളിൽ മാറാലയും പൊടിയും എലികളുടെയും, ഇഴ ജന്തുക്കളുടെയും സ്ഥിര തമസവും മാത്രം.
അനേകം നില വിളക്കുകൾ വെളിച്ചം ചൊരിഞ്ഞിരുന്ന അകത്തളങ്ങളിൽ പകൽ സമയത്തു പോലും വെളിച്ചമില്ലാതായിരിക്കുന്നു.
പടിപ്പുരയ്ക്കു മുന്നിൽ നേരം പുലരും വരെ കെടാതെ കത്തിയിരുന്ന വലിയ തിരി വിളക്കുകളും ഇന്നില്ല.
കറന്റ് ബിൽ അടക്കുവാനാകാതെ വന്നതോടെ ഇല്ലത്തെ വൈദ്യുതി കണക്ഷൻ പോലും
വിച്ഛേദിക്കപ്പെട്ടിരിക്കുന്നു.
ഇപ്പോൾ മണ്ണെണ്ണ വിളക്കുകളാണ് ഏക ആശ്രയം.
നാടും ഒരുപാട് മാറിയിരിക്കുന്നു.ഇല്ലത്തെ നാലുകെട്ടിനേക്കാൾ മനോഹരമായ കോൺക്രീറ്റു കെട്ടിടങ്ങളും അപ്പാർട്ട്മെന്റുകളും യഥേഷ്ടം ഉയർന്നു വന്നിരിക്കുന്നു.
ഇല്ലത്തിനു മുന്നിലൂടെ രണ്ടുവരിപ്പാതയായ വലിയ റോഡ് വന്നിരിക്കുന്നു. അതിലൂടെ അനേകം കാറുകളും ബസുകളും മറ്റു വാഹനങ്ങളും ധാരാളം സഞ്ചരിച്ചു കൊണ്ടേയിരിക്കുന്നു.
പക്ഷേ ഒരു മോട്ടോർ വാഹനം പോലും ഇതുവരെ ഇല്ലത്തിന്റെ പടി കടന്നെത്തിയിട്ടില്ല.
പണ്ട് ഗ്രാമത്തിലെ ഒരേയൊരു വാഹനമായ കാളവണ്ടി ഈ ഇല്ലത്തിലേതായിരുന്നു. ഇല്ലത്തു ഇപ്പോഴും ആ വണ്ടി മാത്രമേ ഉള്ളൂ. ജീർണ്ണാവസ്ഥയിൽ ഇല്ലപ്പറമ്പിനു പിന്നിൽ ഇപ്പോഴും അത് കിടപ്പുണ്ട്.
ഇല്ലത്ത് എല്ലാവർഷവും നവരാത്രി കാലത്തു പതിവുള്ള എഴുത്തിനിരുത്തൽ ചടങ്ങ് ഗംഭീരമായ ഉത്സവം തന്നെയായിരുന്നു.സംഗീതവും നൃത്ത പരിപാടികളും നിറഞ്ഞു നിന്ന രാവുകൾ.
ഒരുകാലത്ത് ഒരുപാട് കുട്ടികൾക്ക് പുസ്‌തകങ്ങളും പുത്തൻ വസ്ത്രങ്ങളും സമ്മാനിച്ചു പള്ളിക്കൂടങ്ങളിൽ അയച്ചു പഠിപ്പിച്ചിരുന്നത് ഇല്ലത്തെ തമ്പുരാക്കന്മാരായിരുന്നു. ഇന്ന് ഇല്ലത്തെ അംഗങ്ങളായ കുട്ടികളുടെ
പഠനം പോലും പാതി വഴിയിൽ നിലച്ചിരിക്കുന്നു.
ഒരുപാട് പണ്ഡിത കവികളും,അക്ഷര ശ്ലോക
വിദഗ്ധരും, നർത്തകികളും കലാകാരന്മാരും ഉണ്ടായിരുന്ന ഇല്ലത്ത്‌ ഇന്ന് രണ്ടു അംഗങ്ങൾ
ചിത്തഭ്രമക്കാരാണ്.
നാട്ടുകാർ ഏറെ ആദരിക്കുകയും ബഹുമാനിക്കുകയും ചെയ്തിരുന്ന പ്രശസ്ത നർത്തകി കൂടിയായിരുന്ന ശ്രീദേവി തമ്പുരാട്ടിയുടെ ഒരേയൊരു മകനാണ് ഉണ്ണി. അമ്മയുടെ മുഖം പോലും ഉണ്ണി കണ്ടിട്ടില്ല. ഉണ്ണിയെ ഈ ലോകത്തിന്റെ കൈകളിലേക്കു സമ്മാനിച്ച ഉടനെ തന്നെ അവർ ഈ ലോകം വിട്ടു യാത്രയായി.
ഭക്ഷണത്തിനും വെള്ളത്തിനും പോലും ബന്ധുക്കളെയും നാട്ടുകാരെയും ആശ്രയിച്ചുകൊണ്ട്
തീർത്താലും തീരാത്ത കടപ്പാടുകളുമായാണ് ഉണ്ണി വളർന്നത്. ഉണ്ണി കോളേജ് വിദ്യാഭ്യാസം പൂർത്തിയാക്കിയതും നാട്ടുകാരുടെയും പഞ്ചായത്തിന്റെയും സഹായങ്ങൾ സ്വീകരിച്ചു കൊണ്ടാണ്. ഇപ്പോൾ ഇല്ലത്തെ ഒരേയൊരു ബിരുദ ധാരിയും ഉണ്ണിയാണ്.
ഇളം തലമുറക്കാരനായ ഉണ്ണിക്കാണ് ഇപ്പോൾ തമ്പുരാൻ സ്ഥാനം.തമ്പുരാൻ പട്ടം ഇപ്പോൾ വെറുമൊരു ആലങ്കാരിക പദവി മാത്രം. പലപ്പോഴും ഉണ്ണി ആ വാക്കിനെ വെറുത്തിട്ടുണ്ട്. പ്രത്യേകിച്ചും പട്ടിണി കിടക്കുന്ന തമ്പുരാൻ എന്ന് സഹപ്രവർത്തകർ തമാശയ്ക്കായെങ്കിലും വിളിക്കുമ്പോൾ.
ഒരേ ഷർട്ട് അനേകം ദിവസങ്ങൾ ധരിക്കുമ്പോൾ പഴന്തുണി തമ്പുരാൻ എന്ന് രഹസ്യമായി ചെല്ലപ്പേര് വിളിക്കപ്പെടുമ്പോൾ.
പൊട്ടിയ ചെരിപ്പുകൾ തുന്നിക്കൂട്ടി വീണ്ടുമുപയോഗിക്കുമ്പോഴും, തകരാറുള്ള കുട ഉപയോഗിക്കുമ്പോഴും അതു പോലെ പുതിയ ചെല്ലപ്പേരുകൾ ഉണ്ടായിക്കൊണ്ടിരുന്നു.
നഗരത്തിലെ ഒരു സ്വകാര്യ സ്ഥാപനത്തിൽ ഉണ്ണി ജോലിക്കു പോകുന്നുണ്ട്. അവിടെ നിന്നു കിട്ടുന്ന തുച്ഛമായ ശമ്പളം കൊണ്ടാണ് ഇപ്പോൾ ഇല്ലത്തെ കാര്യങ്ങൾ ഒരുവിധം നടന്നു പോകുന്നത്.ഞായറാഴ്ചകളിലും മറ്റു അവധി ദിവസങ്ങളിലും ദൂരെയുള്ള ഒരു ക്ഷേത്രത്തിൽ സഹ പൂജാരിയായും ഉണ്ണി ജോലി ചെയ്യുന്നുണ്ട്.
ശമ്പളം എല്ലാ കാര്യങ്ങൾക്കുമായി പങ്കു വെച്ചു തീരുമ്പോൾ ഉണ്ണിക്ക് ബസു കൂലിക്കുള്ള പണം പോലും തികയാറില്ലെന്നതാണ് വാസ്തവം. സമയത്തിനു തന്നെ ജോലിക്ക് കയറുവാനായി ബസിലാണ് ഉണ്ണി പോകാറുള്ളത്.
പക്ഷെ മടക്കയാത്ര കാൽനടയായാണ്.ഒന്നൊന്നര മണിക്കൂറോളമുള്ള നടത്തം.
പലപ്പോഴും സഹപ്രവർത്തകർ ഉണ്ണിക്ക് ഭക്ഷണം പകുത്തു കൊടുക്കുമായിരുന്നു .പിന്നീട് അഭിമാനം മുറിപ്പെട്ടു തുടങ്ങിയപ്പോൾ ഉണ്ണി നുണ പറഞ്ഞു തുടങ്ങി. തനിക്കു വിശപ്പില്ലെന്ന്.
പക്ഷേ മെലിഞ്ഞുങ്ങിയ ശരീരവും ഒരു കുഴിയിലേക്കെന്ന പോലെ ആണ്ടു പോയ കണ്ണുകളും ഉണ്ണിയുടെ വിശപ്പ് എന്ന സത്യത്തെ വിളിച്ചു പറയുന്നുണ്ടായിരുന്നു .
നാലു മണി നേരത്തു ചായയുമായി ജോലി സ്ഥലത്തു വരുന്ന ചായക്കാരൻ ഗോപിയേട്ടനിൽ നിന്നു വാങ്ങി കഴിക്കുന്ന ഒരു കട്ടൻ ചായയിലും ഒരു ഉഴുന്നു വടയിലും ഉണ്ണി ഉച്ച വിശപ്പിനെ അടക്കി നിർത്തി.
പതിവുപോലെ, വേദനകളും അടക്കിപ്പിടിച്ച രോദനങ്ങളുമായി,ചിത്ത ഭ്രമമുള്ള ഇളമുറ തമ്പുരാക്കന്മാരുടെ അവനവനോട് തന്നെയുള്ള തുടർന്നു കൊണ്ടേയിരിക്കുന്ന സംഭാഷണങ്ങളുമായി
സൂര്യ മംഗലം ഇല്ലത്തെ അന്നത്തെ പകലും കഴിഞ്ഞു.
മൺ കൂജയിൽ നിന്ന് അഞ്ചാറ് കവിൾ വെള്ളം കുടിച്ചു കൊണ്ട് വായനശാലയിൽ നിന്നു കടം വാങ്ങി കൊണ്ടു വന്നിരുന്ന പത്രവുമായി ഉണ്ണി
പടിപ്പുരയിലേക്കു നടന്നു. അവിടെയാകുമ്പോൾ നല്ല നാട്ടു വെളിച്ചം ലഭിക്കും. അകത്തെ ബഹളങ്ങളൊന്നും ശ്രദ്ധിക്കുകയും വേണ്ട.
ഉണ്ണി തീരെ അവശനായിരുന്നു. രണ്ടു ദിവസം മുൻപാണ് വയറു നിറയെ ചോറ് കഴിച്ചത്. അതും ഒരു വിവാഹ സൽക്കാര ചടങ്ങിൽ ബാക്കി വന്ന ഭക്ഷണത്തിന്റെ പകർച്ച ആരോ ദയാപൂർവം ഇല്ലത്തു കൊണ്ടു വന്നു കൊടുത്തപ്പോൾ മാത്രം..
ഇന്നലെയും ഇന്നും ഇല്ലത്തു പ്രഭാത ഭക്ഷണം മാത്രമേ ഉണ്ടായിരുന്നുള്ളൂ.കഞ്ഞിയും ചമ്മന്തിയും.
പിന്നെ ഇതുവരെ പിടിച്ചു നിന്നിരുന്നത് നാലു മണിക്ക് കഴിച്ച കട്ടൻ ചായയുടെയും ബിസ്കറ്റിന്റെയും ബലത്തിലായിരുന്നു.
പണ്ടൊക്കെ,ഇല്ലത്തെ കുട്ടികൾ വിശപ്പു സഹിക്കാതാകുമ്പോൾ കരയുമായിരുന്നു.കുട്ടികൾ മാത്രമല്ല. മുത്തശ്ശിയും... ചിലപ്പോൾ താനും....
കരയുന്നത് കേൾക്കാനും സാന്ത്വനിപ്പിക്കാനും ആരും വരാനില്ലെന്നു തിരിച്ചറിഞ്ഞപ്പോൾ ആരും കരായതായി. പക്ഷേ ചിത്ത ഭ്രമമുള്ള അമ്മാവന്മാർ വിശന്നാൽ ഉറക്കെയുറക്കെ സംസാരിക്കും. അവനവനോട് തന്നെ. ഭിത്തിയിലും വാതിലിലും കൈകാലുകൾകൊണ്ടടിക്കും.വെറ്റിലച്ചെല്ലം എടുത്തു തറയിലടിച്ചു ഒച്ചകൂട്ടും...
സന്ധ്യയും കഴിഞ്ഞു ഇരുട്ട് കൂടുതൽ വ്യാപിച്ചിരിക്കുന്നു. അരണ്ട വെളിച്ചത്തിൽ കണ്ടു കൊണ്ടിരുന്ന തെരുവിലെ കാഴ്ചകൾ ഇരുട്ടിന്റെ കറുപ്പിൽ അവ്യക്തമായിക്കൊണ്ടിരിക്കുന്നു.
അകത്തു നിന്നും വൃദ്ധയായ മുത്തശ്ശിയുടെ പരിക്ഷീണമായ സ്വരം ഉണ്ണിയെ തേടിയെത്തി.
--ഉണ്ണീ പടിപ്പുര അടയ്ക്കാറായി.
പത്രത്തിന്റെ അവസാനത്തെ താളും വായിച്ചു തീർത്തു ഉണ്ണി എഴുന്നേറ്റു.
പണ്ടു മുതലേ ഉള്ള ഒരാചാരമുണ്ട്. പടിപ്പുര വാതിലുകൾ കൊട്ടിയടയ്ക്കും മുൻപ് മൂന്നു പ്രാവശ്യം ഉള്ള ഒരു വിളിച്ചു ചോദിക്കൽ.
--അത്താഴപട്ടിണിക്കാർ ആരെങ്കിലും ഉണ്ടോ.. ?
ഇരുട്ടിൽ നിന്നു ഒരു പ്രതികരണവും ഉണ്ടായില്ല.
രണ്ടാമതും ഉണ്ണി ചോദിച്ചു.
--അത്താഴപട്ടിണിക്കാർ ആരെങ്കിലും ഉണ്ടോ.. ?
ഇല്ല.ആരുമില്ല അത്താഴപ്പട്ടിണിക്കാരായി.
മൂന്നാം വട്ടം ചോദിക്കുവനായി ഉണ്ണി വാ തുറന്നതാണ്. സ്വരം ഉയരും മുൻപേ അയാളുടെ കണ്ണുകളിൽ ഇരുട്ട് കയറി.തല കറങ്ങി. ഇല്ലവും പടിപ്പുരയും അല്പാല്പമായി മങ്ങി മങ്ങി ഇല്ലാതായി.
പടിക്കെട്ടിൽ തലയടിച്ചു വീണതിന്റെ വേദന പോലും ഉണ്ണിയറിഞ്ഞില്ല. പെട്ടെന്ന് ശക്തി പ്രാപിച്ചു ദ്രുത ഗതിയിലായ ആ ശ്വാസം മെല്ലെ മെല്ലെ ഇല്ലത്തു കെട്ടിക്കിടക്കുന്ന പഴമയുടെ ഗന്ധവുമായി അലിഞ്ഞു ചേർന്നു.
ഉമ്മറക്കോലായിൽ കത്തിയിരുന്ന കൊച്ചു തിരിവിളക്കു കാറ്റിൽ ഒന്നുലഞ്ഞു, പിന്നെ അണഞ്ഞു.
പടിപ്പുര വാതിൽ പിന്നെയും ഏറെ നേരം തുറന്നു കിടന്നു. എന്നിട്ടും അത്താഴത്തിനായി ആരും പടികൾ കയറി വന്നില്ല. അത്താഴപ്പട്ടിണിക്കാർ പടിപ്പുരയുടെ ഉള്ളിലായിരുന്നല്ലോ.
°°°°°°°°°°°°°°°°°°°°°°°°°°°°°°°°
സായ് ശങ്കർ, തൃശ്ശൂർ
=======================©

അമേരിക്കൻ സുന്ദരിയുടെ ഞെട്ടിക്കുന്ന ബർത്ഡേ സമ്മാനം :-

അമേരിക്കൻ സുന്ദരിയുടെ ഞെട്ടിക്കുന്ന ബർത്ഡേ സമ്മാനം :- 

പത്ത് പതിനേഴ് വർഷം മുൻപുള്ള സംഭവമാണ്. അന്ന് ഇതുപോലെ മൊബൈലും നെറ്റുമൊന്നുമില്ല. ഒന്നു ചാറ്റ് ചെയ്യാനായി 30 km ബസിൽ യാത്ര ചെയ്ത് എറണാകുളം ടൗണിൽ പോകണം. ടൗണിലുള്ള ഇന്റർനെറ്റ് കഫേയിൽ മണിക്കൂറൊന്നിന് അൻപത് രൂപാ കൊടുത്താണ് ചാറ്റിങ്. അന്ന് യാഹൂവാണ് ചാറ്റിങ് രാജാവ്. ചാറ്റ് ചെയ്യുന്നത് മുഖ്യമായും കല്യാണം കഴിക്കാൻ ഒരു പെണ്ണിനെ കണ്ടു പിടിക്കാനാണ്. അതും അമേരിക്കകാരി തന്നെ വേണം! ചാറ്റിങ്ങ് വോളിൽ അമേരിക്ക സെർച് ചെയ്താൽ അമേരിക്കയിലുള്ള ഓരോ പ്രദേശത്തിന്റെയും പേര് നിരനിരയായി പ്രത്യക്ഷപ്പെടും. അങ്ങനെ കേട്ട് പരിചയമുള്ള ഏതെങ്കിലും സ്ഥലപ്പേര് ക്ലിക് ചെയ്ത് ചാറ്റിങ് തുടങ്ങും. പെൺകുട്ടികളുടെ പേരിലുള്ള ബോക്സിലെല്ലാം കയറി "ഹായ് " സെൻഡ് ചെയ്യും. hi യ്ക്ക് ശേഷം പേര്, സ്ഥലം, ജോലി, പഠിക്കുവാണോ, ഇത്യാദി ചോദ്യങ്ങളാണ്. ഇതൊക്കെ നിഷ്കളങ്കമായ ചോദ്യങ്ങളല്ല. പെൺകുട്ടി സ്വന്തമായി വരുമാനമുള്ള സ്വതന്ത്രയാണോ എന്നറിയാനാണ്. അതറിഞ്ഞിട്ട് വേണം " I love you " സെൻഡ് ചെയ്യാൻ. അന്ന് ഞാനങ്ങനാണ്. പെൺകുട്ടി വിവാഹം കഴിക്കാൻ, അല്ലെങ്കിൽ പ്രണയത്തിന്റെ പേരിൽ എന്നെ ഇവിടെ നിന്നും അമേരിക്കയിലേക്ക് കൊണ്ട് പോകാൻ പ്രാപ്തയാണെന്ന് തോന്നിയാൽ "I love you " സെൻഡ് ചെയ്യും. ഈ "I love you "കൾ മുഴുവൻ അമേരിക്കക്കാരികൾ ആഹ്ലാദപൂർവ്വം സ്വീകരിക്കും എന്ന് മാത്രമല്ല; താങ്ക്സും പറയും. പിന്നെ കാര്യത്തിലേക്ക് കടക്കുമ്പോഴാണ് ആ തരുണീമണികൾ മുഴുവൻ അകന്ന് പോകുക!. അമേരിക്കയിലേക്ക് വിസ , അവിടെയുണ്ടെന്ന് എവിടെയോ വായിച്ചറിഞ്ഞ ഏതോ തടാകക്കര., തടാക കരയിലിരുന്നുള്ള കഥയെഴുത്ത്. അതെല്ലാം കേൾക്കുമ്പോൾ ഓരോ അമേരിക്കൻ യുവതിയും അകന്ന് പോകും. ഇങ്ങനെ പദ്ധതി പ്രാബല്യത്തിലാകാതെ മുന്നോട്ട് പോകുമ്പോഴും ഞാൻ പ്രതീക്ഷ കൈയൊഴിഞ്ഞില്ല. അതിന് കാരണം ഒരമേരിക്കൻ അപ്പൂപ്പനായിരുന്നു. അപ്പൂപ്പന്റെ ചാറ്റിങ് ഐഡിയിലെ പേര് കണ്ടപ്പോൾ അതൊരു പെൺകുട്ടിയാണെന്ന് ഞാൻ തെറ്റിദ്ധരിച്ചിരുന്നു. കുറേ ചാറ്റിങ്ങിന് ശേഷം എഴുപത് വയസ്സുള്ള റിട്ടൈർമെന്റ് ലൈഫ് നയിക്കുന്ന ആളാണെന്ന് അപ്പൂപ്പൻ സ്വയം പരിചയപ്പെടുത്തിയപ്പോഴാണ് എനിക്ക് വിശ്വാസമായത്. പക്ഷേ അപ്പൂപ്പന് അപ്പോഴേക്കും എന്റെ പ്രണയരോഗം പിടികിട്ടിയിരുന്നു. അദ്ദേഹം എന്നെ പരിഹസിക്കുകയോ നിരുത്സാഹപ്പെടുത്തുകയോ ചെയ്തില്ല. മാത്രമല്ല പെൺകുട്ടികൾ പെട്ടെന്ന് വലയിലാകാൻ സാധ്യതയുള്ള ചില ചാറ്റിങ് ലൊക്കേഷനുകൾ നിർദ്ദേശിക്കുകയും ചെയ്തു. കൂടെ പെൺകുട്ടികളുടെ അല്പം മനശാസ്ത്രവും പറഞ്ഞു തന്നു. അങ്ങനെ ഞാൻ കൂടുതൽ ആർജ്ജവത്തോടെയും നവോന്മേഷത്തോടെയും ചാറ്റിങ് തുടർന്നു. ദിവസങ്ങൾ ഒരുപാട് കടന്നു പോയി. അവസാനം ആ സുദിനമെത്തി!. എന്റെ അമേരിക്കൻ വിവാഹ സ്വപ്നത്തോട് അനുകൂലമായി പ്രതികരിച്ചു കൊണ്ട് ഒരു അമേരിക്കൻ യുവതിയുടെ മെസ്സേജ് എന്നെ തേടിയെത്തി. പിന്നെ ആഹ്ലാദത്തിന്റെയും ഉത്കണ്ഠയുടെയും ദിനങ്ങൾ! ഒരോ ചാറ്റിങ്ങും അവളെ വേദനിപ്പിക്കാതെ മധുരതരമാക്കാനുള്ള ശ്രമങ്ങൾ. ഇതിനിടയിൽ എനിക്ക് അമേരിക്കയിലേക്ക് വരണമെന്ന ആഗ്രഹവും അവിടെയിരുന്ന് തടാകക്കരയിലിരുന്ന് കഥയെഴുതണമെന്ന മോഹവുമെല്ലാം ഞാൻ അവതരിപ്പിച്ചു. അതെല്ലാം അവളുടെ ആഹ്ലാദവും അത്ഭുതവും വർദ്ധിപ്പിക്കുന്നത് കണ്ട് ഞാൻ ശുഭപ്രതീക്ഷയുടെ മായാലോകത്തിൽ അകപ്പെട്ടു. അങ്ങനെ ആഴ്ചകളും മാസങ്ങളും കഴിഞ്ഞു പോയി. ഒരു ദിവസം അവൾ ഒരു സന്തോഷ വാർത്ത എന്നെ അറിയിച്ചു. അവളുടെ അടുത്ത ബർത്ഡേ ദിനത്തിൽ അവൾ എനിക്കൊരു അത്ഭുതപ്പെടുത്തുന്ന സമ്മാനം അയക്കും. അത് എന്ത് സമ്മാനമാണെന്ന് അവൾ വെളിപ്പെടുത്തിയില്ല. ആ സമ്മാനം അത്ര അത്ഭുതകരമാണെങ്കിൽ അത് ചിലപ്പോൾ അമേരിക്കയിലേക്കുള്ള വിസയായിരിക്കും എന്ന് ഞാൻ സങ്കൽപിച്ചു. ഞാൻ അലമാരയിലിരുന്ന പാസ്പോർട്ട് ഇടയ്ക്കിടെ എടുത്ത് മണപ്പിച്ച് നോക്കാൻ തുടങ്ങി. പാസ്പോർട്ടിന് ഗോതമ്പിന്റെ നിറമുള്ള അവളുടെ ഗന്ധമാണെന്ന് എനിക്ക് തോന്നി. അങ്ങനെ ആ ദിവസം അടുക്കാറായി. അവളുടെ ബർത്ഡേ! ആ ദിവസത്തിന്റെ തലേന്ന് എനിക്ക് ഒരു മെസ്സേജ് കിട്ടി. നാളെ നിന്റെ Email box ൽ ആ ബർത്ഡേ സമ്മാനം ഉണ്ടാകും എന്നായിരുന്നു ആ അറിയിപ്പ്. അങ്ങനെ അവളുടെ ജന്മദിനമെത്തി. ഞാൻ ഇമെയ്ൽ box തുറന്നു. അവളുടെ Email Id യിൽ ഒരു ചിത്രം വന്നിരിക്കുന്നു. ഞാനാ ചിത്രം നെഞ്ചിടിപ്പോടെ ഡൗൺലോഡ് ചെയ്തു! ഞാൻ ഞെട്ടിപ്പോയി! ഗോതമ്പ് നിറമുള്ള അവളുടെ യുവത്വം തുടിക്കുന്ന നഗ്‌ന ഫോട്ടോ. നൂൽബന്ധമില്ലാത്ത അവളുടെ നഗ്നചിത്രം! എന്നിട്ട് കുറേ അന്വേഷണങ്ങളും അറിയിപ്പുകളും! : "ഞാൻ സുന്ദരിയാണോ? സെക്സി ആണോ? ഞാനാദ്യമായാണ് നഗ്‌ന ഫോട്ടോ എടുക്കുന്നത്! എന്റെ നഗ്നഫോട്ടോ ആദ്യമായി കാണുന്നത് നീയാണ്! സന്തോഷമായോ? നീ ഫോട്ടോ കണ്ട് കഴിഞ്ഞ് അഭിപ്രായം അറിയിക്കണം. എന്നിട്ട് വേണം എന്റെ മറ്റ് ബോയ് ഫ്രണ്ട്സിന് അയക്കാൻ!" ഞാൻ കീബോഡിലേക്ക് നെറ്റിയമർത്തി ഇതികർത്തവ്യാമൂഢനായി കുനിഞ്ഞിരുന്നു.

Kadarsha

ഒരു അച്ഛന്റെ രോദനം

ഒരു അച്ഛന്റെ രോദനം
**********************
"വാതില്‍ തുറന്നിട്ട് നടന്നോളും എത്ര പറഞ്ഞാലും കേൾക്കില്ല..."
ഓഫീസില്‍ നിന്നും മടങ്ങിയെത്തിയ മഹേഷ് ഉറക്കെ പിറുപിറുത്തുകൊണ്ട് വീടിനകത്തു കയറി
ബൈക്കിന്റെ സ്വരം കേട്ട് അടുക്കളയില്‍ നിന്നും പുറത്തേക്ക് വന്ന കീർത്തിക്ക് മനസ്സിലായി ആളൽപം കലിപ്പിലാണ്..
""അടുക്കളയില്‍ ആയിരിക്കുമ്പോൾ മുൻവാതിൽ അടച്ചിടണമെന്ന് എത്ര തവണ പറഞ്ഞു ? കേൾക്കരുത്.. മാളൂട്ടി എവിടെ ?"" ഷർട്ടിൻ്റെ ബട്ടൻസ് അഴിക്കുന്നതിനിടെ മഹേഷ് ചോദിച്ചു
"അവള്‍ ഗോപിചേട്ടൻ്റെ വീട്ടില്‍ ...".കീർത്തി അത്രയും പറഞ്ഞ് വരുമ്പോഴേക്കും മഹേഷ് ചൂടായി പറഞ്ഞു
"ഏതു സമയത്ത് നോക്കിയാലും അപ്പുറത്തെ വീട്ടില്‍ , സ്വന്തം വീട്ടില്‍ ഇരുന്നാൽ പോരേ? എങ്ങനാ ഇതൊക്കെ നോക്കാന്‍ നിനക്ക് നേരമില്ലല്ലോ? "മഹേഷ് എണ്ണിപറഞ്ഞുകൊണ്ടിരുന്നു..
ംഗം പന്തിയെല്ലെന്ന് കണ്ട് കീർത്തി പതിയെ പുറത്തിറങ്ങി . ഇന്ന് ഓഫീസില്‍ ബോസിൻ്റെ അടുത്ത് നിന്നും ആവശ്യത്തിന് കിട്ടി കാണും അതിന്റെ ചൂടാവും അല്ലേല്‍ ആദ്യമായിട്ടല്ല അവള്‍ തൊട്ട് അടുത്ത ഗോപിചേട്ടൻ്റെ വീട്ടില്‍ പോകുന്നത് ..
ഗർഭിണിയായ തന്നേയും കൊണ്ട് ഈ നാട്ടില്‍ ജോലിക്കു മഹേഷ് വരുമ്പോള്‍ താമസിക്കാന്‍ ഒരു വീട് ശരിയാക്കി തന്നത് ഓഫീസിലെ പ്യൂണായ ഗോപിചേട്ടനായിരുന്നു ഗോപിയേട്ടനും കുടുംബവും പിന്നീട് സ്വന്തം ആയി മാറുകയായിരുന്നു...
മാളൂട്ടി ഉണ്ടായപ്പോൾ തൊട്ട് എപ്പോഴും ഗോപിയേട്ടൻ്റെ ഭാര്യ ഓടി വരും തന്നെ സഹായിക്കും .. അല്ലെങ്കില്‍ മോളെ എടുത്ത് കൊണ്ട് പോകും ...വളർന്ന് വന്നിട്ടും മോൾക്ക് അവരെ മതിയായിരുന്നു ...
ഇതൊക്കെ മഹേഷിനും അറിയാതെയല്ല...പിന്നെന്താണാവോ ഇന്ന് ഇങ്ങിനെ ?
കീർത്തി ഗോപിയേട്ടൻ്റെ വീട്ടിൽ വാതിൽക്കലെത്തിയപ്പോൾ തന്നെ മാളൂട്ടിയുടെ ഉച്ചത്തില്‍ ഉള്ള പൊട്ടിച്ചിരി കേട്ടു ...
അകത്ത് കേറിയപ്പോൾ കണ്ടു . ഗോപിയേട്ടൻ്റെ മൂത്ത മോൻ സനലിൻ്റെ പുറത്തു വേതാളത്തെ പോലെ തൂങ്ങി കിടക്കുന്നു മോൾ..തൊട്ടടുത്ത് ഇളയ മോന്‍ വിമലുമുണ്ട്...
മാളൂട്ടി വായാടിയാണ്....
"വാ മോളേ അച്ഛന്‍ വന്നു ..""കീർത്തി വിളിച്ചു ..
അത് കേട്ടു മനസ്സില്ലാമനസ്സോടെ മാളൂട്ടി പുറത്തു നിന്നും ഊർന്നിറങ്ങി അമ്മയെ കെട്ടി പിടിച്ചു
""നാളെ വരാട്ടാ... "അവള്‍ കൈകള്‍ ഉയര്‍ത്തി യാത്ര പറഞ്ഞു ..
വീട്ടില്‍ കയറി മഹേഷിനെ കസേരയില്‍ ഇരിക്കുന്നത് കണ്ടതും ഓടിചെന്ന് മടിയില്‍ കയറാന്‍ നോക്കി ..
മഹേഷ് അത് തടഞ്ഞു കൊണ്ട് ചോദിച്ചു
""നീ എവിടെയായിരുന്നു?""
അച്ഛൻ്റെ പതിവില്ലാത്ത ആ ചോദ്യം കേട്ട് മാളൂട്ടി പകച്ചുനിന്നു ..
"നിന്നോടല്ലേ ചോദിച്ചേ? "മഹേഷിൻ്റെ സ്വരം കനത്തിരുന്നു..
ഞാന്‍ അപ്പുറത്ത് ...സനലേട്ടൻ്റെ കൂടെ .....ഭയം കൊണ്ട് അവൾ വിക്കി വിക്കി പറഞ്ഞു
"നിന്റെ ഒരു സനലേട്ടനും വിമലേട്ടനും ഇനി ഇവിടെ ഇരുന്നു കളിച്ചാ മതി കേട്ടാ ..."കണ്ണുരുട്ടി ചൂണ്ടു വിരല്‍ ഉയര്‍ത്തി അത് പറയുമ്പോഴേക്കും മാളൂട്ടി കരച്ചില്‍ തുടങ്ങിയിരുന്നു ..മഹേഷ് അത് നോക്കാതെ കസേരയില്‍ നിന്നും എഴുന്നേറ്റു പോയി ..
കൈകെട്ടി അനുസരണയുള്ള കുഞ്ഞായി നിന്ന് ഏങ്ങലടിച്ചു കരഞ്ഞു മാളൂട്ടി...അച്ഛനെന്താ ഇങ്ങനെ പറഞ്ഞേ അവൾക്കൊന്നും മനസ്സിലായില്ല
കീർത്തി പതിയെ മോളുടെ അടുത്ത് ചെന്നു മുഖം തുടച്ചു .."മോള് കുളിക്കാന്‍ ഉടുപ്പു മാറ് അമ്മ ഇപ്പോള്‍ അച്ഛന് ചായ കൊടുത്തിട്ടു വരാം .."
ചായ കൊടുത്ത് കീർത്തി പതിയെ മഹേഷിനോട് കാര്യം ചോദിച്ചു ..
രാവിലെ പത്രത്തില്‍ വന്ന അഞ്ച് വയസ്സ് കാരി പീഡിപ്പിച്ച കേസ് ഓഫീസിലെ ഒരാളുടെ മോളാണെന്ന്....മഹേഷ് അത് പറയുമ്പോള്‍ വികാരാധീനനായി...
കീർത്തി മറുപടി ഒന്നും പറയാന്‍ ഉണ്ടായില്ല ..ഓരോ പീഡനകഥയും കേൾക്കുമ്പോൾ വിറകൊള്ളുന്നത് മാതാപിതാക്കളാണ് ...മക്കൾ വരാന്‍ ഒരൽപം വൈകിയാൽ ചങ്ക് പിടക്കും.. മഹേഷ് ഇങ്ങനെ ഒരു തിരുമാനം എടുത്ത് പോയതിൽ ഒന്നും പറയാനൊക്കില്ല...
കുളിപ്പിക്കുന്ന നേരം കീർത്തി മോളോടു പറഞ്ഞു ...
"കുട്ടികളെ ഒക്കെ ഉപദ്രവിക്കുവാ ഓരോരുത്തര്... അതോണ്ട് മോളിനി എവിടേം കളിക്കാന്‍ പോണ്ടട്ടാ..."
"അപ്പോ ഇനി ഞാന്‍ ഗോപിമാമൻ്റെ വീട്ടിലും പോണ്ടേ?"
"അമ്മേടെ കൂടെ മാത്രം പോയാ മതീട്ടാ..ആണുങ്ങടെ കൂടെ ഒന്നും കളിക്കാന്‍ പോണ്ടാട്ടാ.."
"അതെന്താ അമ്മേ ചേട്ടന്‍മാര് ചീത്തയല്ലോ
? ആണ്ങ്ങള് ഒക്കെ ചീത്തയാണോ?"
"ഹേയ് അല്ല മോളേ കുറച്ച് പേരെ ചീത്തയുള്ളൂ... പക്ഷേ നമ്മള്‍ പെണ്ണുങ്ങള് സൂക്ഷിക്കണം .....ആരേം മോളുടെ ശരീരത്തില്‍ തൊടാൻ കൂട്ടാക്കരുത്ട്ടാ..."
ഉം.. അവളൊന്നിരുത്തി മൂളി . പിന്നെ ചോദിച്ചു .. "അപ്പോ അച്ഛനും ? അച്ഛനും ഇനി എന്നെ തൊടാൻ പാടില്ലേ?"
അവളുടെ ആ ചോദ്യത്തിന് എന്തു മറുപടി എന്ന് പറയുമെന്നോർത്ത് കീർത്തി പരുങ്ങി..
അവരുടെ സംസാരം കേട്ടു നിന്ന മഹേഷ് തലതാഴ്ത്തി അവിടെ നിന്നും നടന്നു നീങ്ങി..
അച്ഛന്റെ വിരലുകളിൽ തൂങ്ങി നടക്കുന്ന മകള്‍ ..
അച്ഛന്‍്റെ മടിയില്‍ ഇരുന്നു നെഞ്ചില്‍ ചാഞ്ഞു കിടന്നുറങ്ങിയ എത്രയോ രാത്രികള്‍ ..
അങ്ങനെ ഹൃദയത്തില്‍ ചേര്‍ത്ത് വളര്‍ത്തിയ പെൺകുട്ടികളോട് വളരുമ്പോ അച്ഛനെ സൂക്ഷിക്കണമെന്ന് എങ്ങനെ പറയും...
ഒരു അപരിചിതനെ പോലെ ....
ബാല്യം മുതല്‍ പുരുഷന്മാരെ ഭീതിയോടെ കാണണമെന്ന് എങ്ങനെ പറയും? അങ്ങനെ വളരുന്ന പെൺകുട്ടി നാളെയൊരിക്കൽ മറ്റൊരാളുടെ വധുവായി തീരണ്ടതല്ലേ? ഭയത്തോടെ ജീവിക്കുന്ന അവള്‍ ഈ സമൂഹത്തില്‍ എങ്ങനെ ആത്മാവിശ്വസത്തോടെ പെരുമാറാനാവും?
അവള്‍ ആരെ വിശ്വസിക്കണം? ജന്മം തന്ന പിതാവിനേയും കഥകള്‍ പറഞ്ഞു തരുന്ന അപ്പൂപ്പനേയും കൂടി പഠിക്കുന്ന സഹപാഠിയേയും ഹൃദയം കീഴടക്കുന്ന കാമുകനേയും സംശയത്തിൻ്റെ നിഴലോടെ മാത്രം കണ്ടു കൊണ്ട് ഒരു ജീവിതം ....
കുളിച്ച് കയറി വരുമ്പോള്‍ ഉച്ചത്തില്‍ വച്ച ടിവിയില്‍ പീഡനകഥവികൾ വിവരിക്കുന്നു.. മാളൂട്ടി കുറച്ചു നേരം അത് നോക്കി നിന്നു പിന്നെ നടന്നു പോയി .
രാത്രി ഉറങ്ങാന്‍ കിടക്കുമ്പോള്‍ പെട്ടെന്ന് മാളൂട്ടി ചോദിച്ചു ..
"എന്നേം പീഡിപ്പിക്കോ?"
ആര്?
"അവര്...ആണുങ്ങള്..."
"ഇല്ല മോളേ.. മോളുറങ്ങിക്കോ അമ്മേടെ അടുത്തല്ലേ മോള്.."അതും പറഞ്ഞു കീർത്തി മോളെ ചേര്‍ന്ന് കിടന്നു..
പിറ്റേന്ന് സ്കൂളില്‍ പോകാന്‍ മുടി കെട്ടി നിൽക്കുമ്പോഴാണ് വിമൽ ആ വഴി വന്നത് ..
കണ്ടപ്പോള്‍ തന്നെ മാളൂട്ടി പറഞ്ഞു .."ഞാന്‍ ഇനി അങ്ങോട്ടു വരില്ലാ..ആണ്ങ്ങള് പീഡിപ്പിക്കുന്ന്..."
മോളുടെ പെട്ടെന്ന് മുഖത്തടിച്ച പോലെ ആ പറച്ചില്‍ കേട്ട് തരിച്ച് നിന്നു വിമൽ ..
കീർത്തി മോളുടെ വാ പൊത്തി പെട്ടെന്ന് .
മുഖം തിരിച്ചു മാളൂട്ടി അമ്മയെ നോക്കി ..
ഒരു നിമിഷം പകച്ചു നിന്ന വിമൽ പെട്ടെന്ന് മടങ്ങി ..
വിമലിൻ്റെ ഉള്ളില്‍ സങ്കടം തിരതല്ലുകയായിരുന്നു.
പിറക്കാതെ പോയ അനിയത്തികുട്ടി...ഒരു നിമിഷം കൊണ്ട് അവള്‍ അന്യയായി ..വളർന്നു പോയി അവളെന്ന് ഒരിക്കല്‍ പോലും ചിന്തിച്ചിട്ടില്ല..
ആരാണ് അവളെ അന്യയാക്കിയത്?
പ്രായമോ ? കാലമോ? സമൂഹമോ? കാഴ്ചപ്പാടോ?
ആ കുടുംബങ്ങള്‍ അകലുകയായിരുന്നു..
നിഷ്കളങ്കമായ ഹൃദയങ്ങളിൽ കരിനിഴൽ വീഴ്ത്തിയ
മുഖംമൂടി ധരിച്ച കാമവെറി പൂണട ചില ആത്മാക്കളുടെ ചെയ്തികൾ...

Shabna Felix

മിഴികൾ (ഭാഗം 7)

മിഴികൾ (ഭാഗം 7)
******************
ട്രെയിനിൽ കയറാതെ നീന മടിച്ചു നിൽക്കുകയാണ്...ഹരി അവളുടെ അടുത്ത് ചെന്ന്..ചോദിച്ചു..
എന്താ ഇങ്ങനെ നിക്കുന്നെ ? വരൂ..ട്രെയിൻ ഇപ്പൊ പോകും...അവൾ ഹരിയുടെ നേരെ നോക്കി....പോകണോ..ഹരിയേട്ടാ..ഓർക്കുമ്പോ തന്നെ വല്ലാത്ത....ഞെട്ടൽ
ഹരി അവളെയും പിടിച്ചു കൊണ്ട്...ട്രെയിൻ നകത്തോട്ടു കയറി....
തിരക്ക് കുറവായിരുന്നു....അവർ ഒരു വിന്ഡോക്കു അരികിലുള്ള സീറ്റിലിരുന്നു....
നീന ആകെ അസ്വസ്ഥയിൽ ആയിരുന്നു..
അവൾ പുറത്തോട്ടു നോക്കി എന്തെക്കെയോ..ആലോചിച്ചു കൊണ്ടിരുന്നു....ട്രെയിൻ പതിയെ മൂവ് ചെയ്യാൻ തുടങ്ങി..
ഹരി പതിയെ ഉറക്കത്തിലൊട്ടു..വഴുതി വീണു...
വയറ്റിൽ വലിയൊരു പിച്ച് കൊണ്ടിട്ടാണ്‌ ഹരി ഞെട്ടി എഴുന്നേറ്റത്...നോക്കുമ്പോ
ദേഷ്യത്തോടെ കണ്ണുരുട്ടി അവനെ തന്നെ തുറിച്ചു നോക്കി നീന.....
ചോദ്യ ഭാവത്തിൽ അവളെ നോക്കി...അപ്പോഴാണ് അവനതു ശ്രദ്ധിച്ചത്..അവന്റെ...തൊട്ടപ്പുറത്തിരുന്ന പെൺകുട്ടി...അവന്റെ തോളിൽ ചാരി ഇരുന്നുറങ്ങുന്നു....
അത്രയും നേരം വീട്ടിലെ കാര്യമോർത്തു ടെൻഷൻ അടിച്ചിരുന്ന..നീന..ഇത് കണ്ടപ്പോ..ടെൻഷനും വിഷമകളെല്ലാം മറന്നു.....
ഹരി ആ പെൺകുട്ടിയെ പതിയെ തട്ടി വിളിച്ചു...ആ കുട്ടി കണ്ണ് തുറന്നു...പെട്ടന്ന് വല്ലാതായീ അവനോടു...സോറി പറഞ്ഞു...
നീന എഴുന്നേറ്റു വാതിലിനടുത്തു ചെന്ന് നിന്നു..ഹരി പതിയെ അവളുടെ..അടുത്തെത്തി...അവൾ ഒന്നും മിണ്ടാതെ പുറത്തോട്ടു നോക്കി നിൽക്കുകയാണ്.....
നിനക്കെന്താ പെണ്ണെ ? അവൾ അവനെ ഒന്ന് നോക്കിയിട്ടു പിന്നെയും പുറത്തോട്ടു നോക്കി...നിന്നു....
അപ്പോഴാണ് ചായക്കാരൻ അത് വഴി വന്നത്...ഹരി രണ്ടു ചായ മേടിച്ചു...
ഒന്ന് അവളുടെ നേരെ നീട്ടി....
എനിക്ക് വേണ്ട....
നീ ഇത് കുടിക്കു..നിന്‍റെ ദേഷ്യവും വിഷമവും ഒക്കെ മാറട്ടെ...
നീന നീ എന്താ സ്കൂളിൽ പഠിക്കുന്ന...കുട്ടികളെ പോലെ ?
ഹരിയേട്ടാ...ഹരിയേട്ടന്റെ കാര്യത്തിൽ ഞാൻ സ്വാർത്ഥയാണ്...ഭയകരമായിട്ടു...
ചെറിയ കാര്യം പോലും എനിക്ക് സഹിക്കാൻ കഴിയില്ല....
എന്നിട്ടാണോ വീട്ടിലെ കാര്യത്തിൽ ടെൻഷൻ അടിക്കുന്നതെന്നു..ചോദിച്ചു
ദേവിടെ അനുഗ്രഹം എപ്പോഴു നമ്മുടെ കൂടെ ഇല്ലേ...പിന്നെ എന്തിനാ വിഷമിക്കുന്നെ.....
ആ കുട്ടി എന്‍റെ മേലെ ചാരിയതാണ് നിന്‍റെ പ്രോബ്ലെമെങ്കിൽ..ഞാൻ ആ കുട്ടിയെ മേലെ പോയി തിരിച്ചു ചാരിയിരിക്കാം..എന്താ പോരെ...?
അവൻ ചിരിച്ചു കൊണ്ട് ചോദിച്ചു
അയ്യടാ.മോനെ...ഒരു പൂതി...അവൾ ചിരിച്ചു..
അവന്റെ കയ്യിൽ നിന്നും ചായ വാങ്ങി കുടിക്കുവാൻ തുടങ്ങി .
.കുറച്ചു നേരത്തിനു ശേഷം അവർ സീറ്റിൽ തിരിച്ചു വന്നിരുന്നു.
ട്രെയിൻ അടുത്ത സ്റ്റേഷനിൽ എത്തി.
അവരുടെ അടുത്ത സീറ്റിൽ ഇരുന്ന എല്ലാവരും അവിടെ ഇറങ്ങി...
പെട്ടന്നാണ് അവരുടെ എതിർ സീറ്റിൽ രണ്ടു പോലീസുകാരും..ഒരു പയ്യനും വന്നിരുന്നത്..
ആ പയ്യന്റെ കയ്യിൽ വിലങ്ങു അണിഞ്ഞിരുന്നു...
നീനയും ഹരിയും പരസ്പരം നോക്കി...
നീന പതിയെ ആ പയ്യനെ ശ്രദ്ധിക്കാൻ തുടങ്ങി..ഏകദേശം..ഇരുപത്തി രണ്ടു ഇരുപത്തി മൂന്ന് വയസ്സ് പ്രായം കാണും..
മെലിഞ്ഞിട്ടാണ്....വല്ലാത്ത ഒരു നിരാശ അവന്റെ മുഖത്തു പ്രതിഭലിക്കുന്നുണ്ടായിരുന്നു.....അവൻ ആരെയും ശ്രദിക്കാതെ...അലഷ്യമായിട്ടു എങ്ങോട്ടോ നോക്കി കൊണ്ടിരിക്കുകയാണ്..
വല്ലാത്തൊരു ദയനീയത അവന്റെ കണ്ണുകളിൽ ഉണ്ടായിരുന്നു...
ഒരു സ്ത്രീയും രണ്ടു കുട്ടികളും അപ്പൊ..ഹരിയുടെ അരുകിലായിട്ടു വന്നിരുന്നു..ആ പയ്യൻ..കുഞ്ഞുങ്ങളെ നോക്കി....ശ്രദിച്ചു കൊണ്ടിരുന്നു...അപ്പൊ ആ സ്ത്രീ...ആ പയ്യനെ നോക്കി...പെട്ടന്ന് ഭയത്തോടു കൂടി..കുട്ടികളെയും കൊണ്ട് അവിടുന്ന് എഴുനേറ്റു പോയി....
അത് കണ്ടു നിസ്സംഗ ഭാവത്തിൽ അവൻ വീണ്ടും പുറത്തോട്ടു നോക്കിയിരിക്കാൻ തുടങ്ങി..
നീന ഹരിയുടെ ചെവിയിൽ പറഞ്ഞു...
ഹരിയേട്ടാ...ആ പയ്യനെ കണ്ടിട്ട് എനിക്ക് പാവം തോന്നുന്നു....എന്തിനായിരിക്കും അവനെ പോലീസ് പിടിച്ചിട്ടുണ്ടാകുക..?
ചോദിച്ചാലോ....
പിന്നെ പോലീസ് കാര് നിന്നെ വെച്ചേക്കുല..ചുമ്മാതിരിക്കുന്നുടോ..ഹരി അവളെ വഴക്കു പറഞ്ഞു...
അവൾ ഒന്നും മിണ്ടാതെ..പുറത്തോട്ടു നോക്കി ഇരുന്നു..
സമയം അങ്ങനെ നീങ്ങികൊണ്ടിരുന്നു...
ട്രെയിൻ....സമയത്തെ കീറിമുറിച്ചു കൊണ്ട്..
താളത്തിൽ ഒഴുകികൊണ്ടേ ഇരുന്നു.....
എല്ലാരും പതിയെ ഉറക്കത്തിലോട്ടു...വഴുതി വീണു...നീന മാത്രം ഉറങ്ങിയില്ല...മനസിൽ..ഒത്തിരി പ്രശ്നങ്ങളുടെ കൂടെ..ആ പയ്യനെകൂടി ചേർത്ത്...അവനെ പറ്റി..ഓർത്തു കൊണ്ടിരുന്നു....
അപ്പോൾ അവളുടെ എതിരെ ഇരുന്ന പോലീസ്കാരൻ..ഉറക്കത്തിലായിരുന്ന മറ്റേ
പോലീസ്കാരനോട്..ചെവിയിൽ എന്തോ പറഞ്ഞിട്ട് പതിയെ എഴുനേറ്റു...നടന്നു പോയി..
ഉറക്കത്തിലായിരുന്ന പോലീസ്കാരൻ...
പോക്കറ്റിൽ നിന്ന് കീ എടുത്തു ആ പയ്യന്റെ വിലങ്ങു അഴിച്ചിട്ടു...ഒരണ്ണം അയാളുടെ കയ്യിലോട്ട് ലോക്ക് ച്യ്തിട്ടു....അയാൾ പിന്നെയും ഉറങ്ങാൻ തുടങ്ങി...
ട്രെയിൻ അങ്ങനെ പൊയ്ക്കൊണ്ടേ ഇരുന്നു...
പെട്ടന്നാണ് നീന അത് ശ്രദിച്ചതു....വിലങ്ങുന്‍റെ കീ അവന്റെ കയ്യിൽ..ഉറങ്ങുന്ന പോലീസുകാരൻ അറിയാതെ..എടുത്തതാണ് അവൻ. അവൾ നോക്കുമ്പോൾ അവൻ പോലിസുകാരന്റെ കയ്യിലെ വിലങ്ങു..വളരെ സാവധാനം..അഴിക്കുകയാണ്...
അവൻ അത് അഴിച്ചു..കഴ്ഞ്ഞു നോക്കുമ്പോൾ നീന അവനെ തന്നെ തുറിച്ചു നോക്കികൊണ്ടിരിക്കുന്നു...
അവന്റെ മുഖം വിളറി...അവൻ അവളെ നോക്കി...കണ്ണുകൊണ്ടു യാചിച്ചു....
അവൾക്കു..എന്ത് ചെയ്യണമെന്നറിയാത്ത അവസ്ഥ ഹരിയേട്ടനെ വിളിച്ചുണർത്തനോ...?പോലീസുകാരനെ വിളിക്കാനോ ?....പക്ഷെ...ആ പയ്യന്റെ ദയനീയ മുഖം....അത്‌ അവളെ പിടിച്ചു നിർത്തി... എന്തെക്കെയോ പ്രശ്നങ്ങൾ അവനെ അലട്ടുന്നുണ്ടായിരിക്കാം...
അവൾ ഒന്നും മിണ്ടാതെ അങ്ങനെ തന്നെ ഇരുന്നു.....
അടുത്ത സ്റ്റേഷൻ അടുക്കാറായപ്പോ...ട്രെയിൻ പതിയെ വേഗം..കുറച്ചു......
സ്റ്റേഷൻ അടുക്കുംതോറും അവൾക്കു ടെൻഷൻ കൂടി കൂടി വന്നു..
അവൻ ചാടി ഇറങ്ങി ഓടും...എന്ന് അവൾക്കു ഉറപ്പായിരുന്നു...
അവൻ രക്ഷപെട്ടോട്ടെയെന്നു അവളുടെ
മനസു പറയുന്നുണ്ടായിരുന്നു...എന്തോ ഒരു സഹതാപം അവനോടു അവൾക്കു തോന്നിയൊരുന്നു...
പക്ഷേ അവൾ ഒട്ടും പ്രതീഷിക്കാത്ത കാര്യമാണ് പിന്നീട് അവിടെ നടന്നത്..അവൾ ഞെട്ടി തരിച്ചു പോയി ............
(തുടരും)

Binoy

#കുടുംബം

''ആട്ടു തൊട്ടിലിൽ നിന്നെ കിടത്തിയുറക്കി മെല്ലെ
മണി പളുങ്കു കവിൾ തടങ്ങൾ
നുള്ളി നുകരും ശലഭമായ് ഞാൻ...''
ഒന്നു നിർത്തുന്നുണ്ടോ മനുഷ്യാ...
ഇങ്ങളുടെ ഒരു ആട്ടുതൊട്ടില്....
ഒരു ഊഞ്ഞാലില് പോലും ഇതുവരെ എന്നെ ഒന്ന് ആട്ടിത്തന്നിട്ടില്ല...
പിന്നെയാ ആട്ടു തൊട്ടില്...
ഭർത്താവിന്റെ അനശ്വര സംഗീതത്തിനെതിരെ അവൾ അട്ടഹസിച്ചു...
''ഈ തേങ്ങയൊന്നു ചിരവിത്തരുന്നുണ്ടോ ഇങ്ങള്... പണിയെടുത്ത് എന്റെ നടുവൊടിഞ്ഞു... ലീവുള്ള ദിവസമെങ്കിലും എന്നെ ഒന്ന് വന്ന് സഹായിച്ചൂടെ ഇങ്ങക്ക്...
എപ്പൊ നോക്കിയാലും ഈ കുന്ത്രാണ്ടത്തിൽ തോണ്ടി കുത്തിരിന്നോളിം...
ഹും...''
അങ്ങാടിയിൽ തോറ്റതിന് അമ്മയോട് എന്ന ചൊല്ല് എത്ര ശരിയാ...
രാവിലെ പോയ കറണ്ട് ഇതുവരെ വരാത്തതിലുള്ള ദേഷ്യമാണ് അവൾ ഭർത്താവിനോട് തീർക്കുന്നത്...
അവളുടെ കയ്യിലിരുന്ന തേങ്ങാ മുറി കുറച്ചു ഗൗരവത്തോടെ വാങ്ങി അവളോടൊപ്പം നേരെ അടുക്കളയിലേക്ക്...
ഇതെല്ലാം കണ്ടും കേട്ടും ഒരു കള്ളച്ചിരിയോടെ വരാന്തയിലെ ചാരു കസേരയിൽ നീണ്ടു നിവർന്നിരിക്കുന്ന അമ്മായച്ചനും,
മുറ്റത്തെ തുളസിത്തറക്കു ചുറ്റും സെെക്കിളിൽ റൗണ്ടടിക്കുന്ന ഏക സന്തതി മീനുവും....
''ഇന്നൊരു അടുക്കള യുദ്ധം ലെെവായിക്കാണാം മുത്തശ്ശാ...''
സെെക്കിൾ സ്‌റ്റാൻറിട്ട് നിർത്തി അവൾ മുത്തശ്ശനേം കൂട്ടി നേരെ അടുക്കള വശത്തേക്ക് നീങ്ങി...
''എടി ഭാര്യേ.... നീയെന്തിനാ ഇങ്ങനെ ഏത് സമയവും വെളിച്ചപ്പാട് ഉറഞ്ഞു തുള്ളുന്ന പോലെ കിടന്ന് തുള്ളുന്നത്...
ഒരു മയത്തിലൊക്കെ കാര്യങ്ങള് പറഞ്ഞൂടെ നിനക്ക്...
ഉദാഹരണത്തിന് ഈ തേങ്ങയൊന്ന് ചിരവിത്തരോ ഏട്ടാ... എന്ന് മാന്യമായി വന്ന് ചോദിച്ചിരുന്നേൽ കുറച്ച് റൊമാന്റിക്കായി ഞാൻ വന്ന് ചിരവിത്തരൂല്ലാർന്നോ...?
ഇതിപ്പോ എന്റെ വശ്യ സുന്ദരമായ വോയ്സിൽ പാടിയ പാട്ടിനെ പോലും അവഹേളിച്ച് നിന്റെ തേങ്ങ ചിരവൽ ഡയലോഗുണ്ടല്ലോ...
അതിത്തിരി കൂടിപ്പോയില്ലേന്നൊരു സംശയം ഇല്ലാതില്ല...''
ഭാര്യയെ അനുനയിപ്പിക്കാനുള്ള ഭർത്താവിന്റെ ശ്രമം...
''ഇങ്ങളുടെ പാട്ടു കേട്ടാൽ മനുഷ്യന് ഭ്രാന്തു പിടിക്കൂല്ലേ....
ഭർത്താവാണ് പോലും ഭർത്താവ്...
ഒഴിവുള്ള ദിവസമെങ്കിലും ഞങ്ങളെ ഒന്ന് പുറത്തേക്കൊക്കെ കൊണ്ടു പോയി ഭക്ഷണമൊക്കെ വാങ്ങിത്തരുകയൊക്കെ ചെയ്യാം...
ഏത് സമയവും കൂട്ടിലിട്ട കിളിയെ പോലെ,
ഈ അടുക്കളയുടെ കരിയും പുകയും കൊണ്ട് കഴിയാനാ എനിക്കു വിധി...
പാട്ടിൽ മാത്രം റൊമാന്റിക്കായാ പോര...
ജീവിതത്തിലും കൊണ്ടു വരണം....
അത് കിട്ടാതാവുമ്പോ ചിലപ്പോ വെളിച്ചപ്പാടിനെ പോലെ ഉറഞ്ഞു തുള്ളീ എന്നൊക്കെ വരും...''
സംഗതി കട്ടക്കലിപ്പിലാണല്ലോ ഭാര്യ...
ഇവളെ ഒന്ന് മയക്കിയെടുക്കാൻ എന്താ ഒരു വഴി എന്ന് തല പുകഞ്ഞിരുന്ന് ആലോചിച്ചിരുക്കുന്ന സമയത്താണ് മകളുടെ നുഴഞ്ഞു കയറ്റം...
''അമ്മ പറയുന്നതിലും കാര്യണ്ട് അച്ഛാ...
അച്ഛന്റെ റൊമാൻസ് ഈ പാട്ടിൽ മാത്രം തന്നെയുള്ളൂ...
ജീവിതത്തിലില്ല...
അതിനുള്ള ഏക തെളിവാണ് ആഴ്ച തോറും ഈ വീട്ടില് നടന്നു വരുന്ന യുദ്ധം...''
മകളുടെ മാസ്സ് ഡയലോഗ് കേട്ട് കണ്ണു മിഴിച്ചു നിൽക്കുന്ന ഭർത്താവിന്റെ മുഖത്തേക്ക് ഭാര്യ ഒന്ന് നോക്കി...
പാവം ശരിക്കും ചമ്മിപ്പോയി...
''നിനക്കെന്താ മീനൂ ഇവിടെ കാര്യം...?
ഞങ്ങള് വലിയവര് സംസാരിക്കുന്നിടത്ത് നീ അഭിപ്രായം പറയാൻ വരണ്ട...
ഞങ്ങള് തമ്മിൽ ഒരു വഴക്കൂല്ല...
നീ അപ്പുറത്തേക്ക് പോയേ..''
അതാണ് ഭാര്യ... സ്വന്തം ചോരയിൽ പിറന്ന മക്കളാണേലും തന്റെ ഭർത്താവിനെ പറയുമ്പോൾ ഏതൊരു ഭാര്യക്കും പൊള്ളും...
''ഓ... ഇപ്പോ നിങ്ങളൊന്നായി.... ഞാൻ പുറത്തും...
ഹും...''
കുടുംബത്തിലെ സന്തോഷം നിറഞ്ഞ കൊച്ചു കൊച്ചു വഴക്കുകൾ കണ്ട് മനസ്സിൽ പുഞ്ചിരിക്കുന്ന മുത്തശ്ശനേയും കൂട്ടി മീനു അടുക്കളയിൽ നിന്നു സ്കൂട്ടായി...
അവരുടെ സ്വകാര്യ ലോകത്തിലേക്ക് ഒരു കട്ടുറുമ്പാവാൻ നിൽക്കാതെ മീനുവും മുത്തശ്ശനും വരാന്തയിലേക്ക് തന്നെ തിരിച്ചു പോന്നു...
ഇത്രയും നേരം വെട്ടു പോത്തിനെ പോലെ കടിച്ചു കീറാൻ വന്ന അമ്മയുടെ ചിരിയും കളിയും അടുക്കളയുടെ ചുമരുകൾക്കുള്ളിൽ അലയടിച്ചുയരുന്നത് കേൾക്കുമ്പോൾ സന്തോഷം കൊണ്ട് മീനു മുത്തശ്ശന്റെ മുഖത്തേക്ക് ആശ്ചര്യത്തോടെ നോക്കി...
അതുകണ്ട മുത്തശ്ശൻ അവളോട് പറഞ്ഞു...
''വെറും ഒച്ചപ്പാട് മാത്രേയുള്ളൂ അവൾക്ക്...
ഉള്ള് ശുദ്ധാണ്...
നിന്റെ അച്ഛന്റെ ഭാഗ്യമാണ് അവൾ'' എന്ന്..
ഏതൊരു ഭാര്യയുടേയും ആഗ്രഹമാണ് ഭർത്താവിന്റെ സ്നേഹത്തോടെയുള്ള സാമീപ്യം...
അത് കിട്ടാതാവുമ്പോൾ പെണ്ണിന്റെ സ്വഭാവം പല രൂപത്തിലും പ്രതികരിക്കും...

നമ്മൾ....???

നമ്മൾ....???
------------
അരയിലെ ആയുധം നോവിക്കാൻ ശ്രമിക്കുമ്പോൾ അതരിയാനാണാദ്യം അച്ഛനുമമ്മയും പഠിപ്പിക്കേണ്ടത്.
കയ്യുയരുന്നത് കണ്ണീരു തുടയ്ക്കുവാൻ മാത്രമാകുന്ന ലോകം.
കൈക്കെന്തെല്ലാം ഉപയോഗങ്ങൾ... പക്ഷേ ഉപയോഗിക്കുന്നില്ലാരും...
കറുത്ത കോട്ടുകൾ പൊതിഞ്ഞു പിടിക്കുമ്പോൾ.. ഉയർത്തുക ഇനിയും കരങ്ങൾ ... ഉതിരുന്ന കണ്ണീർ തുടയ്ക്കുക ഇനിയുമൊഴുകാനുള്ള കണ്ണീരിന് വഴിയൊരുക്കുക.
ഇന്നിന്റെ അവഗണന നാളെയുടെ തോരാകണ്ണുനീർ...
ഒന്നുമാത്രമോർക്കുക മനുജാ...
ആ കണ്ണുനീർ ഇന്നടുത്തവന്റെ വീട്ടിലെങ്കിൽ നാളെ നിന്റെ വീട്ടിൽ എന്നത് മാത്രം...
പ്രതികരിക്കേണ്ട യുവത്വമേ പറയൂ നിങ്ങൾ... നമ്മുടെ പണത്തിൽ തിന്നു കൊഴുക്കേണ്ടതാരെന്നു തീരുമാനിക്കാനുള്ള അവകാശം നമുക്കില്ലേ.
ഇവിടെ വളരുന്ന കളകൾ പറിച്ചു മാറ്റേണ്ടത് ആരാണ്...
പറയൂ... പറയൂ
എന്റെയും നിന്റെയും നാവുകൾ മുഷ്ടിയായിരുന്നെങ്കിലൊരുപക്ഷേ ഇന്നീ വാർത്തകൾ ചരമവാർഷികം ആചരിച്ചേനെ..
എന്തു ചെയ്യാൻ... ഞാനും നീയും നാവുകൾ കൊണ്ട് താഡനമേൽപ്പിക്കാൻ മാത്രമറിയുന്നൊരു ജനതയുടെ നടുവിൽ അവരിലൊരാളായി മാറാൻ കഴിയുന്നവർ മാത്രം...
എന്റെയമ്മ , നിന്റെ പെങ്ങൾ , അവന്റെ മോൾ... കണ്മുമ്പിലൊരുപാട് കാഴ്ചകൾ. കറുത്ത മേലങ്കിയണിഞ്ഞവർക്കന്നമേകാൻ സൃഷ്ടിക്കപ്പെടുന്ന ഇരകൾ...
എന്റെയും നിന്റെയും നികുതിപ്പണം കൊണ്ടതിനുത്തരവാദികളെ തീറ്റിപ്പോറ്റുന്ന വിഡ്ഢികൾ നാം...
നീയെന്തിന് ദുഃഖിക്കണം... നിനക്കതിന് മാനാഭിമാനമുണ്ടോ.. മനുഷ്യനെയല്ലാതെ മറ്റെന്തിനെയും നീ സ്നേഹിക്കുന്നത് കാണുമ്പോൾ മാത്രം... അപമാനിതനാകുന്നു ഞാൻ...
മനുജനായി പിറന്നതിൽ ദുഃഖിക്കുന്ന നാൾ വിദൂരമല്ലെന്നതൊരു മായ്ക്കപ്പെടാനാകാത്ത സത്യം മാത്രം...
ജയ്സൻ

"പതറുകയില്ല ഈ മനമൊരിക്കലും നിന്നെ പിരിയുന്ന നാൾവരേക്കും"

"പാതിനഗ്നമായ എന്റെമേനിയിലവൾ വിരലുകളാൽ കൃസൃതി കാണിക്കുമ്പോളെന്റെ മനസ്സ് കുറ്റബോധത്താൽ നീറുകയായിരുന്നു.പാതിരാക്കാറ്റ് ജാലകവാതിലൂടെ മെല്ലെ അരിച്ചിറങ്ങിയപ്പോൾ സഹധർമ്മിണിയെന്നെയൊന്നു കൂടിചേർത്തണച്ചു...
ദൂരെയെവിടെയോ പാലപൂത്തിരിക്കുന്നു.പാലപ്പൂവിന്റെ നറുസുഗന്ധമെന്റെ നാസികാഗ്രന്ഥികളിൽ അറിഞ്ഞു തുടങ്ങിയപ്പോൾ ശരിക്കും തലപെരുത്തു കയറുന്നതു പോലെതോന്നി..
ബെഡ്ലാമ്പിന്റെ വെളിച്ചത്തിൽ പ്രിയതമയെ നോക്കുമ്പോൾ അവളാഗാധമായ നിദ്രയിലേക്കു വഴുതിവീണിരുന്നു..
നിശ്ചലമായ അന്തരീക്ഷത്തിൽ ഘടികാരം കൂടുവിട്ടു കൂടുമാറുന്നതിന്റെ ടിക് ടിക് ശബ്ദം മാത്രം മെല്ലെ പൊഴിക്കുന്നു...
എന്നെ ഗാഢമായി പുണർന്നിരുന്ന അവളുടെ കൈകൾക്കിപ്പോൾ അയവു വന്നിരിക്കുന്നു.മങ്ങിയ വെളിച്ചത്തിൽ ഞാനവളെ വീക്ഷിക്കുമ്പോൾ നറുപുഞ്ചിരി പൊഴിച്ചുകൊണ്ടവൾ ശാന്തമായി നിദ്രയെ പുൽകികൊണ്ടിരിക്കുന്നു..
ജോലിചെയ്തു തളർന്നു കിടക്കുന്ന പ്രിയതമയുടെ വിരലുകൾ ഞാനെന്റെ കൈകളിൽ ചേർത്തുവെച്ചൊരു ചുംബനവും നൽകി .ഇറ്റിറ്റുവീഴുന്നെന്റെ നീർമണി തുളളികൾ അവളുടെ വിരലുകളെ തഴുകിതലോടിയപ്പോളവൾ സാവധാനമൊന്നു കുറികിക്കൊണ്ടു കൂടുതൽ ചേർന്നു കിടന്നു...
പുണർന്നു കിടക്കുന്ന അവളുടെ കൈകകളെയെന്നിൽ നിന്നും മോചിതമാക്കി സാവധാനം കട്ടിലിലേക്കു താഴ്ത്തിവെച്ചു..
പതിയെ കാൽപ്പാദങ്ങൾ നിലത്തുറപ്പിച്ചു ഞാനെഴുന്നേറ്റു കുടിവെള്ളം പകർന്നുവെയ്ക്കുന്ന മൺകൂജയിലെത്തിപ്പിടിച്ചെന്റെ വദനത്തേക്ക് ചെറുതായി കമഴ്ത്തി.ഉളളറകൾ ശൂന്യമായിരുന്ന മൺകൂജയിൽ നിന്നും രണ്ടുതുളളി ജലമെന്റെ നാവിലേക്കിറ്റു വീണു..
കൂടുതൽ ദാഹാർത്തനായ ഞാൻ അടുക്കളയിൽചെന്നു മൺകലത്തിൽ നിന്നും വെളളം പകർന്നു ദാഹം തീർത്തു..
തുരമ്പുപിടിച്ച വിജാഗിരികൾ കറുമുറെ ശബ്ദമുണ്ടാക്കിയെങ്കിലും ഞാനാ കതകു മെല്ലെ തുറന്നു.പതിയെ ഞാനാകാശേക്കും കണ്ണുകളാൽ വീക്ഷിച്ചു.നിലവെളിച്ചം പരന്നൊഴുകി ഭൂമിയെയും വൃക്ഷലതാദികളെയും ചുംബിച്ചു കൊണ്ടിരിക്കുന്നു.വിണ്ണിലൊരായിരം താരകകുഞ്ഞുങ്ങൾ ഇമകൾ വെട്ടിത്തുറന്നു ചിരിക്കുന്നു..
നിശയുടെ സൗന്ദര്യത്തിനൊരു പ്രത്യേകഭംഗി കൈവന്നതുപോലെയയൊരു അനുഭൂതി..
ചിന്തകൾക്കു കനമേറിയപ്പോൾ മനസ്സു വല്ലാതെ പിടക്കുന്നു.ഹൃദയമിടിപ്പ് ക്രമാതീതമായി ഉയർന്നുകൊണ്ടിരിക്കുന്നു..
സാധുവായൊരു സ്ത്രീയെ വഞ്ചിച്ചതിനാലെന്റെ നെഞ്ഞു പിഞ്ഞിക്കീറുന്നു..ഒരുമനസ്സും ഒരുശരീരവുമായി ഏഴുവർഷം പിന്നിട്ടപ്പോളിന്നുവരെ എനിക്കായിമാത്രം ജീവിച്ചൊരു സാധുസ്ത്രീയായ എന്റെകുഞ്ഞിന്റെയമ്മയെ ഒരുനിമിഷാർദ്ധസുഖത്തിനായി ഞാൻ മറന്നുപോയി..
മനസ്സുകൊണ്ടാ പാദരവിന്ദങ്ങളിൽ നൂറുവട്ടം മുഖംചേർത്തു ഞാനെന്റെ തെറ്റുകളേറ്റു പറഞ്ഞു മാപ്പിരുന്നു..
മനസുവല്ലാതെ നീറിപ്പുകഞ്ഞു കൊണ്ടിരുന്നു.തെറ്റുകളേറ്റു പറഞ്ഞൊരു ആശ്വാസവാക്കുകൾ ലഭിച്ചിരുന്നെങ്കിൽ കനലുകളെരിയുന്നമനസിനു പുതുമഴപെയ്തു തോർന്നൊരനുഭവം കിട്ടുമായിരുന്നു..
പതിയെ ചുമലിലൊരു കരസ്പർശമേറ്റു ഞാൻ പിന്തിരിഞ്ഞു നോക്കുമ്പോൾ കണ്ടു പെയ്തൊഴിയാതെ നിറഞ്ഞു നിൽക്കുന്നൊരു പേമാരിയെയെ മനക്കണ്ണിൽ ദർശിച്ചു..
ആർത്തലച്ചവൾ എന്നിലേക്കു പെയ്തൊഴിയുംവരെ ഞാനുമാ മഴയിലങ്ങനെ അലിഞ്ഞു ചേർന്നു..
താലികെട്ടിയ നാൾമുതൽ നിഴലായി ഞാൻ നടന്നു.എന്റെശ്വാസത്തെക്കാളീദേഹിക്കു പ്രാണനും നൽകി.ഈശ്വര്യതുല്യനായി കണ്ട പ്രിയതമനൊരു തെറ്റു സംഭവിക്കുമ്പോളത് എന്റെയുമൊരു പാകപ്പിഴയാണ്.നിന്റെ മനസ് ഞാനറിഞ്ഞു ക്ഷമ നൽകിയില്ലെങ്കിൽ പിന്നെഞാനാർക്കായി ജീവിക്കും...നിന്റെ പാദങ്ങളിൽ അർപ്പിച്ചതാണെന്റെ ജീവിതം..
മനസുകൊണ്ടറിഞ്ഞു അവളെന്നിലേക്കു കുളിർമഴയായി നിറഞ്ഞപ്പോൾ എവിടെ നിന്നോ ഇലഞ്ഞിപ്പൂവിന്റെ നവ്യമായ സൗരഭ്യം ഞങ്ങളെ തേടിയെത്തി..
കാർമേഘങ്ങളൊഴിഞ്ഞ മനസ്സുമായി ഞാൻ അവളിലേക്കു ചേർന്നു നിന്നു മൂർദ്ധാവിലൊരു ചുംബനം നൽകുമ്പോൾ മനസിലാമന്ത്രം നൂറ്റൊന്നാവർത്തി ഏറ്റുചൊല്ലുകയായിരുന്നു...
"പതറുകയില്ല ഈ മനമൊരിക്കലും നിന്നെ പിരിയുന്ന നാൾവരേക്കും"

ഞാൻ

ഞാൻ
••••••••••••••••••••••••••••••••••
സ്വയം മടങ്ങയായി ഞാനീ,
"ഞാനെ"ന്ന ഇരുളിൻ ചിപ്പിയിലേക്ക്‌.
ഭൂതകാലത്തെ പുറംകാലാൽ തിരസ്കരിച്ച മനസ്സുമായ്‌,
പിൻവാങ്ങുകയാണു ഞാനീ മറവിതൻ ആഴങ്ങളിൽ.
വർത്തമാനം ഈയൊറ്റദ്വാരകാഴ്ചയായ്‌‌,
തീരെ ചുരുങ്ങി ഞാനതിലൊതുങ്ങുമ്പോൾ,
പിൻവാങ്ങുകയായ്‌ ഞാനീ അഗാധതയിലെ
പുറം കാഴ്ചകളില്ലാഴങ്ങളിൽ .
ജീവിതദുരിതം നിറഞ്ഞ മാറാപ്പിൽ
കുത്തിനിറക്കുമീ ബാധ്യതചുമടുമായ്‌,
കരിമേഘക്കീഴിലീ ഒറ്റചിറകുമായി
വീഴാതെ പറക്കേണമിനിയുമിത്തിരി ദൂരം
അരുമകൾ,പെൺകിടാങ്ങളവർക്ക്‌
നാളെയുടെ,
ഭാവിയുടെ ചിറകുകളൊരുക്കണം
ഭൂതകാലമേ നീ തിരയരുതെന്നെയിനി ഓർക്കുകയുമരുത്‌
മറയുകയായ് ഞാനീ അനന്തതയിലന്ധകാരാഴങ്ങളിൽ....
✍️ഷാജി എരുവട്ടി..

DON'T MISS

Nature, Health, Fitness
© all rights reserved
made with by templateszoo