ദാമ്പത്യ വിശ്വസ്തത - Part1

 Image may contain: 1 person, closeup

ഈശോ മിശിഹായ്ക്ക് സ്തുതിയായിരിക്കട്ടെ '' ശബ്ദം കേട്ടിട്ട്, ഡയറിയിൽ എന്തോ കുത്തിക്കുറിച്ചു കൊണ്ടിരുന്ന ഫാദർ ഏലിയാസ് മുഖമുയർത്തി ആഗതരെ നോക്കി.
തന്നെ കാണാൻ വന്ന ആഗതരോട് " ഇപ്പോഴും , എപ്പോഴും സ്തുതിയായിരിക്കട്ടെ " എന്നു തിരിച്ചു പറഞ്ഞതിനു ശേഷം, തന്റെ മുന്നിലുള്ള കസേരകൾ ചൂണ്ടിക്കാട്ടി അവരോട് ഇരിക്കാൻ പറഞ്ഞു.
എന്റെ പേര് പ്രവീൺ, ഇവൾ എന്റെ ഭാര്യ , പേര് ഐറിൻ.
ഒരു നിമിഷത്തെ നിശബ്ദതയ്ക്കും, തന്റെ ഡയറി പരിശോധിച്ചതിനും ശേഷം, ഫാദർ ഏലിയാസ് ഇവരോട് ചോദിച്ചു,
രണ്ടു ദിവസം മുമ്പ് ' കൗൺസിലിംഗിന് ' അപ്പോയ്മെന്റ് എടുത്തതല്ലേ..?
അതെ .. ഫാദർ.
എന്താണ് നിങ്ങളുടെ പ്രശ്നം..? ആദ്യം പ്രവീൺ പറയൂ..
ഫാദർ , ഞങ്ങളുടെ വിവാഹം കഴിഞ്ഞിട്ട് 2 വർഷം കഴിഞ്ഞു. ഒരു വയസ്സായ കുഞ്ഞുണ്ട് ഞങ്ങൾക്ക്. ഞാൻ എന്റെ നാട്ടിൽ, വീടിനോട് ചേർന്ന് ഒരു ബേക്കറി നടത്തുകയാണ്. ഞാൻ, എന്റെ ഭാര്യയാണ്, ഈ വീടിന്റെ കുടുംബിനിയാണ് എന്നെല്ലാം പരിഗണിച്ച്, ഓരോ കാര്യങ്ങൾ അവളോട് സംസാരിക്കുകയും, അവളുടെ അഭിപ്രായങ്ങൾ ഞാൻ ഇതുവരെ മാനിക്കുകയും ചെയ്തു വന്നിരുന്നു. ഇപ്പോൾ അവൾ തന്നെ അവളോടുള്ള വിശ്വാസ്യതയ്ക്ക് കോട്ടം വരുത്തി.
അതു ശരിയല്ല ഫാദർ , ഇടയ്ക്കു കേറി ഐറിൻ പറഞ്ഞു.
ശ് .. ശ്... ചുണ്ടത്ത് വിരൽ വച്ച് കൊണ്ട് ഫാദർ ഐറിനോട് മിണ്ടാതിരിക്കാൻ ആംഗ്യം കാണിച്ചു. എന്നിട്ട് കണ്ണുകൾ കൊണ്ട് , പ്രവീണിനോട് തുടരാൻ നിർദ്ദേശം നല്കി.
പ്രവീൺ തുടർന്നു, ഞങ്ങളുടെ പ്രശ്നം തുടങ്ങിയതിന് പിന്നിൽ വളരെ ഗൗരവമേറിയ ഒരു സംഭവം ഉണ്ടായി. എനിക്ക് ആ സംഭവത്തിൽ , ഐറിനോട് , ഒരു തരത്തിലും മാപ്പ് കൊടുക്കുവാൻ സാധിക്കുന്നില്ല.
പറയൂ... എന്താണ് ആ സംഭവം..? ഫാദർ ചോദിച്ചു.
കുഞ്ഞ് ജനിച്ച ഒരു സ്വകാര്യ ആശുപത്രിയിൽത്തന്നെയാണ് കുഞ്ഞിന് വളർച്ചയുടെ ഓരോ ഘട്ടത്തിലുമുള്ള ഇൻജക്ഷൻ നല്കിയിരുന്നത്. ഒരു ദിവസം , ഒമ്പതാം മാസത്തിലെ ഇൻജക്ഷൻ നല്കാൻ എന്നു പറഞ്ഞു,
എന്റെ കൈയ്യിൽ നിന്നു അവൾ പണം വാങ്ങി . കുഞ്ഞിന് കുത്തിവയ്പ്പ് എടുത്ത ശേഷം തിരികെ വീട്ടിൽ വന്ന്, അവൾ പറഞ്ഞു, ആ ..ഹോസ്പിറ്റലിൽ തന്നെ പോയി. തന്ന പൈസ മുഴുവനും, യാത്രയ്ക്കും, ഹോസ്പിറ്റലിലുമായി ചിലവഴിച്ചു എന്ന്.
പിറ്റേ ദിവസം , കുഞ്ഞിന്റെ കാല് , അതായത് കുത്തിവയ്പ്പ് എടുത്ത ഭാഗം തടിച്ചു വീർക്കുകയും, ശക്തമായ പനി ഉണ്ടാവുകയും ചെയ്തു. അതു കണ്ടപ്പോൾ എനിക്കു സഹിച്ചില്ല. വീട്ടിൽ പറയാതെ , ഞാൻ നേരെ ഈ ഹോസ്പിറ്റലിൽച്ചെന്നു , കാര്യം തിരക്കി. അവിടത്തെ സ്റ്റാഫ് , രജിസ്റ്റർ നോക്കിയിട്ട്, അങ്ങനെയൊരു കുട്ടി ,അന്നേ ദിവസം അവിടെ കുത്തിവയ്പ്പിനു വന്നിട്ടില്ല എന്നു തറപ്പിച്ചു പറഞ്ഞു .
എനിക്ക് എന്റെ ഭാര്യയെ അവിശ്വസി ക്കേണ്ട കാര്യമില്ലാത്തതു കൊണ്ട്, ഉത്തരവാദിത്വത്തിൽ നിന്നും രക്ഷപ്പെടാനുള്ള ഹോസ്പിറ്റൽ അധികൃതരുടെ ശ്രമമാണെന്ന് വിചാരിച്ച് അവരുമായി ഞാൻ വാക്കുതർക്ക ത്തിലേർപ്പെട്ടു. അവർ പോലീസിനെ അറിയിച്ചു. പോലീസ് എന്നെ അറസ്റ്റു ചെയ്തു, സ്റ്റേഷനിൽ കൊണ്ടുപോയി.
(തുടരും)
സുമി ആൽഫസ്
****************
സുമി ആൽഫസ്.

ഉണ്ണിയമ്മ



രാവിലെ എണീറ്റെങ്കിലും ആകെയൊരു ഉന്മേഷക്കുറവ്. ഇന്നലെ രാത്രിയിലെ ഉറക്കം ശരിയായില്ല. ആ സ്വപ്നം അതെന്നെ വല്ലാതെ അസ്വസ്ഥമാക്കുന്നു.
നിറഞ്ഞു തുളുമ്പിയ കണ്ണുകളുമായി ഉണ്ണിയമ്മയുടെ മുഖം. ദയനീയതയോടെ തന്നെ നോക്കുന്ന ആ കണ്ണുകൾ .ആ രൂപം മനസിൽ നിന്നും മായുന്നതേയില്ല. കണ്ടിട്ട് കുറേ കാലമായി .തിരക്കുകൾക്കിടയിൽ ഞാനവരെയും മറന്നു പോയിരിക്കുന്നു.
പ്രതീക്ഷിക്കാതെ വീട്ടിലെത്തിയതിനാലാവും ഉമ്മ ചോദിച്ചു "എന്തേ ഇപ്പൊ വരാൻ?
ഞാനിന്നലെ ഉണ്ണിയമ്മയെ വല്ലാത്തൊരവസ്ഥയില് സ്വപ്നം കണ്ടു. അവർക്കെന്തെങ്കിലും അസുഖമുണ്ടോ? എനിക്കൊന്ന് കാണണമായിരുന്നു. നിങ്ങളു മക്കളെ ഒന്നു നോക്കിക്കോളിം.... ഞാനവിടം വരെയൊന്ന് പോയി വരാം.
അവരെ സ്വപ്നം കണ്ടെന്നും പറഞ്ഞാണോ ഇത്താത്ത ഓടി വന്നത് വാപ്പാ നേം ഉമ്മാനേയുമൊന്നുമല്ലെ .....അനിയത്തിയാണ്. അവളുടെ കളിയാക്കലിന് തമാശ രൂപേണ ഞാനൊരു ചിരി വരുത്തി.
തറവാടിനോട് ചേർന്ന് പുതിയ വീടു വെച്ച് താമസം മാറിയതിൽ പിന്നെ ഞാനവരെ കണ്ടിട്ടില്ല. ഉമ്മയും പഴയ വീട്ടിൽ ഒന്നു രണ്ടു പ്രാവശ്യം പോയിരുന്നെങ്കിലും അവർ മൂത്ത മകന്റെ വീട്ടിലാണെന്നും പറഞ്ഞ് കാണാൻ കഴിഞ്ഞില്ല.
ഒരു വാഴത്തോപ്പിന്റെ ഇരുവശങ്ങളിലുമായിരുന്നു ഞങ്ങളുടെ വീട് .ഞാനും അനിയനും ചെറുതായിരിക്കുമ്പോഴേ ഉപ്പ ഗൾഫിൽ പോയതിനാൽ ഉമ്മാക്ക് ഏക ആശ്രയം ആ വീടും വീട്ടുകാരുമായിരുന്നു. എന്റെ പ്രഭാതം മുതൽ പ്രദോഷം വരെയും ചിലപ്പോൾ രാത്രിയിലെ താമസവുമെല്ലാം അവിടെത്തന്നെയായിരിക്കും. എന്നെ നീന്തൽ പഠിപ്പിച്ചതും സ്കൂളിലെ ഹോം വർക്ക് ചെയ്യാൻ സഹായിച്ചിരുന്നതുമെല്ലാം അവിടത്തെ അമ്മായിയായിരുന്നു.എനിക്കവിടെ അച്ഛച്ഛനും അച്ഛമ്മയും വല്ല്യച്ഛനും വല്ല്യമ്മയുമൊക്കെ ഉണ്ടായിരുന്നു.ചെറിയച്ഛൻ ഗൾഫിൽ നിന്നും വരുമ്പോൾ പെട്ടി തുറക്കാൻ ഞാനും കാത്തിരിക്കും .അവിടത്തെ കുട്ടികൾക്കുള്ളതുപോലെ ഡ്രസ്സും മിഠായിയുമെല്ലാം ഞങ്ങൾക്കു മുണ്ടാവും. അതുപോലെ ഉപ്പ വരുമ്പോൾ തിരിച്ചും. പെരുന്നാളും ഓണവും വിഷുവുമെല്ലാം ഞങ്ങൾക്ക് ഒന്നിച്ചുള്ള ആഘോഷങ്ങളായിരുന്നു.
വാഴത്തോപ്പിനരികിലെ ചെറിയ ഇടവഴി ടാറിട്ടു വലിയ റോഡായി. പുഴക്ക് മീതെ പാലം വന്നപ്പോൾ റോഡു വീണ്ടും വീതി കൂടി .അച്ഛച്ഛനും അമ്മമ്മയും മരിച്ചു.ഉണ്ണിയമ്മക്ക് പ്രായമായിത്തുടങ്ങി.കുട്ടികളെല്ലാം വളർന്നു.വല്യച്ഛൻമാരെല്ലാം വേറെ വീട് വെച്ച് പോയി.ചെറിയച്ഛൻ കല്ല്യാണം കഴിച്ചു.വീടുകൾ തമ്മിൽ അകലം കൂടി ത്തുടങ്ങിയോ...
എന്റെ വിവാഹം കഴിഞ്ഞ ശേഷം ഞാൻ വന്നെന്നറിഞ്ഞാൽ ഉണ്ണിയമ്മ എന്നെ കാണാൻ ഓടിയെത്തുമായിരുന്നു. ചേമ്പും പൂളയും കറൂത്തയുമെല്ലാം ചേർത്ത് നാടൻ കൂട്ടാനുണ്ടാക്കുന്ന പതിവുണ്ടവർക്ക് .അതിലൊരു പങ്ക് എനിക്കായി കയ്യിലുണ്ടാകും. വയറു കാണുന്ന തരത്തിലുള്ള ബ്ലൗസും മുട്ടിൽ നിന്നല്പം ഇറങ്ങി നിൽക്കുന്ന മുണ്ടും ,ചാണകം അങ്ങിങ്ങായി പറ്റിപ്പിടിച്ച് കാണുന്ന ചെരിപ്പിടാത്ത കാലുകളും. അതായിരുന്നു ഉണ്ണിയമ്മ. കയ്യിലൊരു പാത്രവും അതിനു മുകളിൽ വച്ചിരിക്കുന്ന വാഴയിലക്ക് മീതെ പടൂട്ടാന്റെ ആവി പൊങ്ങുന്നുണ്ടാവും. തലയിൽ തേച്ച കാച്ചിയ എണ്ണയുടെയും ചാണകത്തിൻെറയും കൂടിക്കലർന്ന ഒരു പ്രത്യേക ഗന്ധമായിരുന്നു അവർക്ക് .
ഞാനും അനിയനുമൊഴികെ എനിക്കു താഴെ ഉള്ളവർ വളർന്നപ്പോഴേക്കും വീട്ടുകാരെല്ലാം പല വഴിക്ക് പിരിഞ്ഞതിനാൽ ആ വീടിനോട് പഴയ തുപോലെ ആഴത്തിലുള്ള അടുപ്പമുണ്ടായിരുന്നില്ല.അതു കൊണ്ട് തന്നെ അനിയത്തികൾക്കെല്ലാം ഉണ്ണിയമ്മയോട് വലിയ താല്പര്യമില്ലായിരുന്നു, കൊണ്ടുവരുന്ന ഭക്ഷണത്തിനോടും. നമ്മുടെ മതക്കാര് മറ്റു ജാതിയിൽ പെട്ടവരുടെ വീട്ടിലെ ഭക്ഷണം കഴിക്കാൻ പാടില്ലെന്നിടക്കിടെ കേൾക്കാറുണ്ടായിരുന്നെങ്കിലും ,ആ വീട്ടുമുറ്റത്ത് വളർന്നതിന്റെയാകാം എനിക്ക് അവരുടെ കൈ കൊണ്ട് നൽകുന്നതിനെല്ലാം പ്രത്യേക രുചിയായിരുന്നു. ഇടക്കെല്ലാം കുഴമ്പു വാങ്ങിക്കാനെന്നും പറഞ്ഞ് അൻപത് രൂപാ, നൂറ് രൂപ നോട്ടുകൾ ഞാനാ കൈകളിലേക്ക് നൽകുമ്പോൾ ഞാനും മനസുകൊണ്ട് അവരുടെ പേരക്കുട്ടിയായിരുന്നു ...
"അന്റെ പുയ്യാപ്ല വരുമ്പോൾ എനിക്കൊരു ടൈഗർ ബാം കൊണ്ടു വരാൻ പറയണം. കാണുമ്പോഴെല്ലാം ഇടക്കിടെ പറയാറുണ്ട്. അതോർമ്മിച്ചതിനാൽ ഞാനൊരു ബാമിന്റെ ബോട്ടിൽ കയ്യിൽ കരുതിയിരുന്നു.
വൈകുന്നേരമായതിനാൽ അച്ഛച്ഛന്റെ അസ്ഥിത്തറയിൽ വിളക്കു വെക്കാനൊരുങ്ങുകയായിരുന്നു ഉണ്ണിയമ്മ. എന്നെ കണ്ടതും ആ കണ്ണുകൾ പ്രകാശിച്ചു. സ്വപ്നത്തിൽ ഞാൻ കണ്ട രൂപത്തോളമില്ലെങ്കിലും , ക്ഷീണിച്ചിരിക്കുന്നു .ചെവിക്കല്പം കേൾവിക്കുറവുമുണ്ട്.
ചെറിയച്ഛന്റെ ഭാര്യയും മക്കളും ഉണ്ണിയമ്മയുമായി അത്ര രസത്തിലല്ലെന്നും ഉണ്ണിയമ്മ ഇടക്കിടെ പിണങ്ങി മറ്റു മക്കളുടെയടുത്ത് പോയി നിൽക്കാറുണ്ടെന്നും അടുത്ത വീട്ടിലെ ഐശുത്താത്ത പറഞ്ഞറിഞ്ഞിരുന്നതിനാൽ ഞാൻ കൂടുതലൊന്നും ചോദിച്ചില്ല. ബാം കയ്യിൽ കൊടുത്തപ്പോൾ തലവേദനയുടെയും ,പല്ലുവേദനയുടെയും പുറം വേദനയുടെയുമെല്ലാം കഥകളും ബാമില്ലാത്തതിന്റെ ബുദ്ധിമുട്ടുകളും പറഞ്ഞു .എല്ലാം ഞാൻ ചെറു പുഞ്ചിരിയോടെ കേട്ടിരുന്നു. ഞാൻ അന്വേഷിച്ചു ചെന്നതിന്റെ സന്തോഷം ആ മുഖത്തെനിക്ക് കാണാമായിരുന്നു.
മടങ്ങാൻ നേരം പതിവുപോലെ ആ കൈകളിലേക്കൊരു നൂറു രൂപാ നോട്ട് വെച്ചു കൊടുത്തപ്പോൾ എന്റെ നെറുകയിലൊരു മുത്തം നൽകിയെന്നെ എന്റെ ഉണ്ണിയമ്മ യാത്രയാക്കി.
മതങ്ങൾക്കും ജാതികൾക്കുമപ്പുറം പവിത്രമായ ചില മനുഷ്യ ബന്ധങ്ങളുണ്ട്. അതൊരിക്കലും പുതുതലമുറക്ക് അന്യമാവാതിരിക്കട്ടെ.

By: FinuMol

ഹാപ്പി ന്യൂ ഇയർ



രാവിലെ ചുമ്മാ മതിൽ ചാരി നിന്നപ്പോൾ ഒരുത്തൻ ബൈക്കിൽ എത്തി.
പതിവിലും നല്ല സന്തോഷം ഉണ്ടായിരുന്നു അവന്റെ മുഖത്ത്.
ഒരു ലോട്ടറി അടിച്ച പോലെ. ഇത്രയും പ്രതീഷയോടെ കണ്ടപ്പോൾ ഞാൻ ചോദിച്ചു.
എന്തു പറ്റി?
ന്യൂ ഇയർ അല്ലെ! ആഘോഷം തുടങ്ങാം എന്നു കരുതി.
അതിന് 2 ദിവസം കൂടിയുണ്ടല്ലോ!
ഉണ്ടല്ലോ!പക്ഷെ എന്റെ പുതുവൽസരം ഇപ്പോൾ തുടങ്ങും.
എന്താ പരിപാടി?
ഒരെണ്ണം വാങ്ങി ! രാവിലെയാകുമ്പോൾ അത്ര തിരക്കില്ല.
അതു ശരി, കുപ്പി വാങ്ങിയതിന്റെ സന്തോഷമാണ് അല്ലെ?
എടാ 2018 മുതലെങ്കിലും ഒന്നു നന്നാകടാ! അതിന് ഇതെല്ലാ വാങ്ങേണ്ടത്.
അല്ല ചേട്ടാ ഇത് നല്ലതാ വാങ്ങിയത്. സീസർ.
സാധാരണ ലോക്കൽ അല്ല. നിറഞ്ഞ പുഞ്ചിരിയോടെ അവൻ പറഞ്ഞു.
എടാ, പുതുവൽസരാരംഭം എങ്കിലും കുടംബത്തോടെ സന്തോഷത്തിൽ ഒന്ന് തുടങ്ങ്.
അതിന് നീ കുപ്പി അകത്താക്കി കിടന്നാൽ പറ്റോ?
അതിന് അവർക്ക് നാളെ
ഐസ്ക്രീം വാങ്ങി കൊടുക്കും.
പോട്ടെ ചേട്ടാ...
അവൻ ബൈക്ക് സ്റ്റാർട്ട് ചെയ്ത് പോയി.
2018നെ സ്വാഗതം ചെയ്യാൻ! സുബോധമില്ലാതെ സ്വാഗതം ചെയ്യാൻ.
തലേ ദിവസം വരെ ഉള്ളികെന്തു വിലയാ എന്ന് വിലപിച്ചവൻ 1000 ന് മുകളിൽ മദ്യം ഒരു ദിവസത്തേയ്ക്ക് ഒരു പരിഭവം കൂടാതെ വാങ്ങി പോകുമ്പോൾ ഉള്ള ആ സന്തോഷം പരിധിയില്ലാത്തത് തന്നെയായിരുന്നു.
ഹാപ്പി ന്യൂ ഇയർ !

By Shaju trissokkaran

HouseDriver - Part 31



ഹൗസ് ഡ്രൈവർ' എന്ന എന്റെ അനുഭവക്കുറിപ്പ്
പാർട്ട് 31
മനുഷ്യരായ നമ്മൾ ഒന്നു തീരുമാനിക്കുകയും ദൈവം മറ്റൊന്ന് വിധിക്കുകയും ചെയ്യുന്നു. ശമ്പളം കൈയിൽവെച്ച് ഞാൻ കണക്കുകൂട്ടിയ എല്ലാ പ്രതീക്ഷകളും തെറ്റിച്ചുകൊണ്ട് 29 ആം തീയതി വൈകുന്നേരം എന്റെ വണ്ടി മറ്റൊരു വണ്ടിയുടെ പിറകിൽ ഇടിച്ചു. ഞങ്ങളുടെ ഫ്ലാറ്റിന്റെ താഴെ വണ്ടി കഴുകി കൊണ്ടിരിക്കുമ്പോഴായിരുന്നു മാഡം ഓട്ടം വിളിച്ചത് ഞാൻ ഉടനെ വണ്ടി കഴുകൽ പൂർത്തിയാക്കി വസ്ത്രം മാറി പുറപ്പെട്ടു വീട്ടിൽനിന്നും ഹൈവേയിലേക്ക് പ്രവേശിക്കാൻ തുടങ്ങുന്ന സ്ഥലത്ത് വെച്ചാണ് അപകടം സംഭവിച്ചത് സാധാരണ വേഗതയിൽ വാഹനങ്ങളെല്ലാം ഓടിക്കൊണ്ടിരിക്കെ എന്റെ വണ്ടിയുടെ അല്പം മുന്നിൽവെച്ച് ഒരു വണ്ടിക്കാരന് പെട്ടെന്ന് ബ്രേക്ക് പിടിക്കേണ്ടി വന്നു അപ്രതീക്ഷിതമായ ആ ബ്രേക്കിൽ എന്റെ തൊട്ടു മുൻപിലെ വണ്ടിക്കാരനും ഒരുവിധത്തിൽ ചവിട്ടി നിർത്തി എല്ലാവരെയും പോലെ ഞാനും ആഞ്ഞു ചവിട്ടി
അഞ്ച് മിനിട്ട് മുൻപ് വണ്ടി കഴുകിയപ്പോൾ സോപ്പും വെള്ളവും എല്ലാം ബ്രേക്ക്നുള്ളിൽ കയറിയത് കൊണ്ടാണോ എന്നറിയില്ല ഞാൻ പ്രതീക്ഷിച്ച സ്ഥലത്ത് വണ്ടി നിന്നില്ല എന്തിന് കൂടുതൽ പറയണം മുൻപിലുള്ള വണ്ടിയുടെ പിറകിലേക്ക് ഞാൻ എന്റെ വണ്ടി ഇടിച്ചു കയറ്റി ആ നിമിഷത്തിൽത്തന്നെ എന്റെ എല്ലാ പ്രതീക്ഷകളും തെറ്റി കാര്യങ്ങൾ കീഴ്മേൽ മറിയുന്നത് എന്റെ മനസ്സിലൂടെ ഒരു മിന്നായം പോലെ കടന്നുപോയി എങ്കിലും സാധാരണ പോലെ ആത്മസംയമനം കൈവിടാതെ ഞാൻ കാര്യങ്ങൾ കൈകാര്യം ചെയ്തു കഫീലിനെ വിളിച്ച് വിവരം പറഞ്ഞു ഉണ്ടായതെല്ലാം സത്യമായിത്തന്നെ പറഞ്ഞു ഞാൻ ചെന്നിടിച്ച വണ്ടിയിലെ ആളുമായി പരിചയപ്പെട്ട് ഇൻഷുറൻസ് ഏജൻസിയെ വിളിച്ച് തുടർ നടപടികൾ സ്വീകരിച്ചു ആ വണ്ടിയിൽ ജിദ്ദയിലെ ഒരു ബാങ്കിൽ ജോലിചെയ്യുന്ന ബ്രിട്ടൻ പൗരൻ ആയിരുന്നു
വളരെ മാന്യമായി പെരുമാറിയ അയാൾ കുടുംബത്തോടൊപ്പം യാത്ര പോകുമ്പോഴായിരുന്നു സംഭവം അയാൾ ഓടിച്ച വാഹനം വാടകക്കെടുത്തതുമായിരുന്നു ഇൻഷുറൻസ് ഏജന്റ് വരുന്നതിനു മുമ്പ് കഫീൽ വന്ന് മാഡത്തെ വിളിച്ചുകൊണ്ടുപോയി ഞാൻ അവിടെ തന്നെ നിന്നു ഏജന്റ് വന്നപ്പോൾ ചോദിച്ചതിനും സത്യമായിത്തന്നെ മറുപടി പറഞ്ഞു മറ്റൊരു വണ്ടിയുടെ പിറകിൽ ഇടിച്ചതു കൊണ്ട് തെറ്റ് പൂർണമായും എന്റെ ഭാഗത്തായിട്ടാണ് റിപ്പോർട്ട് വന്നത് എന്റെ വണ്ടിക്ക് ഇൻഷുറൻസ് ഉണ്ടായതുകൊണ്ട് അതുപയോഗിച്ച് മറ്റേ വണ്ടിയുടെ കേടുപാടുകൾ തീർക്കാനുള്ള പേപ്പറുകൾ ശരിയാക്കി കൊടുത്തു എന്റെ വണ്ടി അയാളുടെ വണ്ടിയെ ആണ് ഇടിച്ചതെങ്കിലും ആ വണ്ടിയിൽ ചെറിയ പരിക്കുകളെ ഉണ്ടായിരുന്നുള്ളൂ പരിക്ക് മുഴുവൻ എന്റെ വണ്ടിക്കായിരുന്നു
വണ്ടിയുടെ ബോണറ്റ് അടക്കമുള്ള മുൻഭാഗം ഉള്ളിലേക്ക് മടങ്ങിവന്നു ബമ്പറിലും ചെറിയ പൊട്ടൽ സംഭവിച്ചിട്ടുണ്ട് അത് നിലത്തേക്ക് തൂങ്ങി ഇനി വർക്ക് ഷോപ്പിൽ പോയി ഉള്ളിലേക്ക് മടങ്ങി നിന്ന ബോണറ്റ് തുറക്കുമ്പോഴാണ് അകത്ത് എൻജിന്റെ ഭാഗത്ത് എന്തെല്ലാം സംഭവിച്ചിരിക്കും എന്ന് അറിയുക എത്രയും പെട്ടെന്ന് ഞാൻ പണം മുടക്കി വണ്ടി ശരിയാക്കണം എന്ന രൂപത്തിലായിരുന്നു അന്ന് രാത്രിയിൽ കഫീലിന്റെ സംസാരം മുഴുവൻ "തനിക്ക് ഏതു വർക്ക് ഷോപ്പിലേക്ക് വേണമെങ്കിലും നാളെ രാവിലെ തന്നെ പോയേക്ക് എന്നിട്ട് വണ്ടി പഴയ രൂപത്തിലാക്കി കൊണ്ടുവന്നേക്കണം" എന്നയാൾ പറഞ്ഞു അയാൾ പറയാതെ തന്നെ എന്റെ പണം നഷ്ടപ്പെട്ടു എന്നത് ഞാൻ വണ്ടി തട്ടിയ അതേ നിമിഷത്തിൽത്തന്നെ ഉറപ്പിച്ച കാര്യം ആയിരുന്നു
പക്ഷേ എന്നെ സംബന്ധിച്ച് ഇന്ന് ഞാൻ നേരിട്ട ഏറ്റവും വലിയ പ്രശ്നം ഇതൊന്നുമായിരുന്നില്ല രാത്രി റൂമിലേക്ക് മടങ്ങി വന്നിട്ട് ഭാര്യയെ എങ്ങനെ അഭിമുഖീകരിക്കും എന്നതായിരുന്നു എന്റെ പ്രശ്നം ഇവിടുത്തെ എന്റെ അവസ്ഥയും വിശ്രമമില്ലാത്ത ജോലിയും എല്ലാം കണ്ട് അവൾ ഒരുപാട് വിശമിക്കുന്നുണ്ടായിരുന്നു ഈ പ്രശ്നം കൂടി അവളോട് പറഞ്ഞാൽ എന്തായിരിക്കും പ്രതികരണം എന്നറിയില്ല ഒരു മാസത്തിന് വിദേശത്തേക്ക് ഭർത്താവിനോടൊത്ത് കഴിയാൻ വന്ന അവളെ ഇന്ന് എങ്ങനെ അഭിമുഖീകരിക്കുമെന്ന് ചിന്തിച്ച് ഞാൻ വിഷമിച്ചു അവസാനം ഈ പ്രശ്നവും പഴയതുപോലെ മറ്റാരുമറിയാതെ ഞാൻ തന്നെ സഹിക്കാൻ തീരുമാനിച്ചു
മുഖം മനസ്സിന്റെ കണ്ണാടിയാണെന്ന് എന്നെ മനസ്സിലാക്കി തന്നു കൊണ്ട് ഞാൻ റൂമിലേക്ക് ചെന്ന ഉടനെ ഭാര്യ സംശയം പ്രകടിപ്പിച്ചു "ഇന്നെന്തു പറ്റി മുഖത്ത് വല്ലാത്തൊരു വിഷമം ഉണ്ടല്ലോ എന്തെങ്കിലും പ്രശ്നം ഉണ്ടോ" എന്ന് ചോദിച്ചു "മാഡത്തിന്റെ ശല്യങ്ങൾ കൊണ്ടും കൈയിൽ പണം കുറഞ്ഞുവരുന്നത് കൊണ്ടും ഒക്കെ ആണ്" എന്നു ഞാൻ കള്ളം പറഞ്ഞു ഭാര്യയെപ്പോലും അറിയിക്കാത്ത എന്റെ ആ ഭാരം മുഴുവൻ ഞാൻ ഇറക്കി വെച്ചത് എല്ലാ തവണത്തെയും പോലെ അള്ളാഹു വിന്റെ മുൻപിൽ മാത്രമായിരുന്നു പ്രതിസന്ധികളിൽ പിടിച്ചുനിൽക്കാനുള്ള ശക്തി തരണേ എന്നും ഇപ്പോൾ വന്ന ഈ വിഷമം മലപോലെ വന്നത് മഞ്ഞുപോലെ ഒഴിവാകുന്ന രൂപത്തിലാക്കി തരണേ എന്നും ഞാൻ ആത്മാർഥമായി പ്രാർത്ഥിച്ചു
പിറ്റേന്ന് രാവിലെയുള്ള ഓട്ടങ്ങൾ കഴിഞ്ഞു കഫീൽ പറഞ്ഞതനുസരിച്ച് ഞാൻ വർക്ക് ഷോപ്പിലേക്ക് പോയി പണ്ട് എന്റെ മൊബൈൽ ടാക്സിയിൽ മറന്നുവെച്ച അന്ന് പരിചയപ്പെട്ട വർക്ക്ഷോപ്പിലെ പാക്കിസ്ഥാനിയെ ലക്ഷ്യം വെച്ചാണ് ഞാൻ പോയത് അയാളുടെ വർക്ക് ഷോപ്പിൽ എത്തുന്നതിനു മുൻപായി ഒരു ഇത്തോപ്പിയക്കാരൻ എന്നെ കൈകാണിച്ചു നിർത്തി അയാളുടെ വർക്ക് ഷോപ്പിൽ വെച്ച് പണിയെടുപ്പിക്കാം എന്നും പരമാവധി ചെറിയ തുകക്ക് തന്നെ ശരിയാക്കിത്തരാം എന്നും പറഞ്ഞു ഞാൻ അയാളോടൊപ്പം അയാളുടെ വർക്ക് ഷോപ്പിലേക്ക് പോയി അവിടെ തൊട്ടടുത്തുള്ള അയാളുടെ ഷോപ്പിൽ വെച്ച് വണ്ടി മുഴുവനായും പരിശോധിച്ചു ഉള്ളിലെ പ്രശ്നങ്ങളും കണ്ടുപിടിച്ചു എന്റെ ഭാഗ്യത്തിന് എഞ്ചിന്റെ ഭാഗത്ത് വലിയ തകരാർ ഒന്നും സംഭവിച്ചിട്ടില്ലായിരുന്നു
എല്ലാത്തിനും കൂടി പെയിന്റിംഗ് ഉൾപ്പെടെ 500 റിയാൽ അയാൾ ചാർജ് പറഞ്ഞു ഞാൻ എന്റെ പ്രശ്നം അയാളെ പറഞ്ഞു മനസ്സിലാക്കി ഇതിന് ചെലവ് വരുന്ന പണം 1700 റിയാൽ ശമ്പളക്കാരനായ എന്റെ കൈയിൽ നിന്നാണ് ചിലവാകുന്നത് എന്നറിഞ്ഞപ്പോൾ അയാൾ 300 റിയാലിന്ന് പെയിന്റിംഗ് ഉൾപ്പെടാതെ പണിയെല്ലാം ചെയ്യാം എന്നു പറഞ്ഞു മാത്രമല്ല പണിയെടുക്കുന്ന സമയത്ത് വളരെ ശ്രദ്ധിച്ച് വണ്ടിയുടെ പെയിന്റ് നഷ്ടപ്പെടുത്താതെ പണിയെടുക്കാം എന്നും , ചെറിയ ചില അടയാളങ്ങൾ ഒക്കെ ബാക്കിയായാൽ അത് അയാളുടെ കൈയിലുള്ള പെയിന്റ് കൊണ്ട് ടച്ച് ചെയ്തു തരാം എന്നും പറഞ്ഞു വിലപേശലിനൊടുവിൽ 250 റിയാലിന് അയാൾ സമ്മതിച്ചു . 250 റിയാൽ (4500 രൂപ) നഷ്ടപ്പെട്ടതിനേക്കാളേറെ ഒരുപാട് ആശങ്കകൾക്ക് ഇടവരുത്തിയ ഒരു പ്രശ്നം ഈ സംഖ്യ കൊണ്ട് തീരുന്നു കിട്ടിയല്ലോ എന്ന സന്തോഷമായിരുന്നു എനിക്ക്
രാത്രിയോടെ ഞാനും കഫീലും ചെന്ന് ,അവനു വണ്ടി കാണിച്ചുകൊടുത്തു ബോധ്യപ്പെട്ടു വണ്ടിയുമായി തിരിച്ചുപോന്നു വർക്ക് ഷോപ്പിൽ വെച്ച് ഞാൻ പണം കൊടുത്തപ്പോൾ അയാൾ മൊബൈലിലേക്കും മറ്റും ശ്രദ്ധിച്ച് ഒന്നുമറിയാത്തപോലെ നിന്നു. കുടുംബത്തിന്റെ മടങ്ങിപ്പോകൽ വരെയുള്ള എന്റെ ബജറ്റിൽ നിന്നും 250 റിയാൽ കുറവു വന്നത് നല്ലൊരു കുറവ് തന്നെയായിരുന്നു എങ്കിലും ഞാനത് ആരേയും അറിയിക്കാതെ തരണം ചെയ്തു എത്രയൊക്കെ സാമ്പത്തികബുദ്ധിമുട്ട് അനുഭവിച്ചാലും കഫീലിന്റെയോ അയാളുടെ ഭാര്യയുടെയോ അല്പം കരുണക്ക് വേണ്ടി ഇപ്പോൾ ഞാൻ യാചിക്കാറില്ല എന്നത് എല്ലാ അടിമപ്പെടലുകൾക്ക് ഇടയിലും ഒരു മലയാളി എന്ന നിലക്ക് എന്റെ ആത്മാഭിമാനത്തെ ഉയർത്തിപ്പിടിച്ചു
ഭാര്യയും മോളും ഒരു മാസം താമസിച്ച് മടങ്ങുന്നതുവരെ ഒരിക്കൽപോലും ഞാൻ അവരുടെ വണ്ടി ആവശ്യപ്പെട്ടില്ല ഞങ്ങളുടെ യാത്രകൾ മുഴുവനും ടാക്സിയിലായിരുന്നു ഒരു തവണ മക്കത്തു പോയി വരാൻ 150 റിയാൽ (3000 രൂപ) ടാക്സി ചാർജ് വേണമായിരുന്നു എന്റെ വണ്ടിയുമായി പോവുകയാണെങ്കിൽ ഇരുപതു റിയാലിന്റെ (350 രൂപ) എണ്ണ പോലും ആവശ്യമായി വരില്ലായിരുന്നു പക്ഷേ ഞാനൊരിക്കലും കഫീലിന്റെ വണ്ടി ആവശ്യപ്പെട്ടില്ല മൊത്തത്തിൽ നാലുപ്രാവശ്യം റൂമിൽ നിന്നും മക്കത്തേക്കും ഒരു പ്രാവശ്യം മദീനയിലേക്കും ഭാര്യയെയും കൂട്ടി പോവാൻ ഞാൻ ഒരു ദിവസത്തേക്ക് മാത്രമാണ് അവധിയെടുത്തത് അത് മദീനത്തെക്ക് പോയ അന്നായിരുന്നു മക്കത്തേക്കുള്ള ഞങ്ങളുടെ യാത്ര മുഴുവൻ , സാധാരണ ഞാൻ തനിച്ചു പോകുന്നപോലെ അർദ്ധരാത്രി വരെ ജോലി ചെയ്തു ഓട്ടങ്ങൾ എല്ലാം കഴിഞ്ഞു എന്നുറപ്പിച്ച് ഉറങ്ങാൻ കിട്ടുന്ന അല്പം സമയത്തായിരുന്നു
അവർ തിരിച്ചു പോകുന്നതിന്റെ മുമ്പ് ഒരിക്കൽ മാഡം അവരെയും കൂട്ടി വീടിനടുത്തുള്ള കടയിൽ പോയി മോൾക്കും ഭാര്യക്കും അല്പം വസ്ത്രങ്ങളൊക്കെ വാങ്ങി കൊടുത്തിരുന്നു കഫീൽ പണം കൊടുത്തു അവളെ കൊണ്ട് ചെയ്യിപ്പിക്കുക യായിരുന്നു എന്നാണ് എന്റെ ഊഹം കാരണം അവൻ പലപ്പോഴും എന്റെ മകളുടെ പ്രായവും ഉടുപ്പിന്റെ അളവും ഒക്കെ എന്നോട് ചോദിച്ചിരുന്നു എന്നോട് എങ്ങനെയൊക്കെ പെരുമാറിയാലും എന്റെ മോളെ മാഡത്തിന് വലിയ ഇഷ്ടമായിരുന്നു ഭാര്യയെയും മോളെയും ഇടയ്ക്ക് അവരുടെ ഫ്ളാറ്റിൽ കൊണ്ടുപോയി ഇരുത്തുകയും അറിയാവുന്ന ഭാഷയിൽ സംസാരിക്കുകയും ഒക്കെ ചെയ്യും അതുപോലെ കഫീലിന്റെ ഉമ്മാക്കും പെങ്ങൾക്കും ഞാൻ എൻറെ കുടുംബത്തെ പരിചയപ്പെടുത്തി കൊടുക്കുകയും അവരുടെ ഫ്ലാറ്റിലേക്ക് ഇടക്ക് ഇവരെ പറഞ്ഞയക്കുകയും ഒക്കെ ചെയ്തു
ഭാര്യ വന്നപ്പോൾ നാട്ടിൽ നിന്നും രണ്ട് കിലോ തേൻ കൊണ്ടുവന്നിരുന്നത് ഞാൻ നാല് കുപ്പികളിലാക്കി കഫീലിന്റെ ഫ്ളാറ്റിലേക്കും , അവന്റെ ഉമ്മയുടെ ഫ്ലാറ്റിലേക്കും , അവന്റെ പെങ്ങളുടെ വീട്ടിലേക്കും , മാടത്തിന്റെ വീട്ടിലേക്കുമായി കൊടുത്തു ഭാര്യയും മോളും തിരിച്ചു പോകുന്നതിന്റെ മുമ്പ് കഫീലിന്റെ ഉമ്മ മോൾക്ക് സമ്മാനമായി പണം കൊടുത്തിരുന്നു പുണ്യസ്ഥലങ്ങളിൽ സന്ദർശനങ്ങളും കർമ്മങ്ങളും എല്ലാം നല്ല നിലയിൽ ചെയ്തുതീർത്തു നവംബർ ഒമ്പതാം തിയതി 28 ദിവസത്തെ ഉംറ വിസയുടെ കാലാവധി അവസാനിച്ചു ഭാര്യയും മോളും നാട്ടിലേക്ക് പോയി അങ്ങനെ ജീവിതത്തിലെ വലിയ ഒരു ആഗ്രഹം എല്ലാ പ്രതിസന്ധികൾക്കിടയിൽ നിൽക്കുന്ന സമയത്ത് തന്നെ അള്ളാഹു സാധിച്ചു തന്നു. അധികം ഒന്നും ഇല്ലെങ്കിലും കൈയിലുള്ള സാമ്പത്തികത്തിന് അനുസരിച്ച് അല്പം സാധനങ്ങളൊക്കെ വാങ്ങി അവരുടെ അടുത്ത് ഞാൻ നാട്ടിലേക്ക് കൊടുത്തയച്ചു എൻറെ ജോലിയും ഒഴിവ് സമയത്ത് മകളോടൊപ്പം ഉള്ള കളികളും തമാശകളും പുണ്യ സ്ഥലങ്ങളിലേക്കുള്ള യാത്രകളും എല്ലാമായി 28 ദിവസം എത്ര പെട്ടെന്നാണ് കഴിഞ്ഞത് എന്ന് ഞാൻ അത്ഭുതപ്പെട്ടു അങ്ങിനെ നവംബർ ഒമ്പതാം തീയതി മുതൽ ഞാൻ വീണ്ടും ഇവിടെ ഒറ്റപ്പെട്ടു
നവംബർ പത്താം തീയതി ജിദ്ദയിലുള്ള അളിയന്റെ ഉപ്പ നാട്ടിൽ മരിച്ചു കുറച്ചു വർഷങ്ങളായി സുഖമില്ലാതെ കിടക്കുകയായിരുന്നു ആകെയുള്ള മൂന്നുമക്കളിൽ ഏക ആൺ കുട്ടിയാണ് അളിയൻ പിതാവിന്റെ മുഖം അവസാനമായി കാണാൻ കഴിയാതെ, അന്ത്യകർമങ്ങളിൽ ഒന്നും പങ്കെടുക്കാൻ കഴിയാതെ മരുഭൂമിയിൽ സങ്കടം കടിച്ചൊതുക്കി കഴിയുന്ന അളിയനെ ആശ്വസിപ്പിക്കാൻ ചെല്ലാൻപോലും എനിക്ക് ജോലിത്തിരക്കുമൂലം സമയം കിട്ടിയില്ല പ്രവാസം കൊണ്ട് കിട്ടുന്ന മറ്റൊരു ഉപകാരം ആണിത് സ്വന്തക്കാരുടെ കല്യാണം , മരണം പോലുള്ള ഒരു പരിപാടിയിലും പങ്കെടുക്കാൻ കഴിയാതെ വിഷമങ്ങൾ സ്വയം കടിച്ചിറക്കി വിധി എന്നു കരുതി എല്ലാം സഹിക്കുക
ഡിസംബർ അവസാനത്തോടെ ഞാൻ പണി നിർത്തി ജനുവരി ആദ്യത്തിൽ എനിക്ക് നാട്ടിൽ പോകണമെന്ന് ഞാൻ കഫീലിനെ അറിയിച്ചശേഷം ആ വിഷയത്തിൽ വലിയ ചർച്ചകളൊന്നും നടന്നിരുന്നില്ല കാര്യങ്ങളെല്ലാം അവനെ അറിയിച്ചതിനുശേഷം വീണ്ടും വീണ്ടും പറഞ്ഞു അവനെ ബുദ്ധിമുട്ടിക്കാൻ ഞാനും ശ്രമിച്ചില്ല പക്ഷേ ഇതുപോലൊരു അടിമയെ നഷ്ടപ്പെടാതിരിക്കാൻ മാഡം കഴിവിന്റെ പരമാവധി ശ്രമിച്ചു കുറച്ചു ദിവസം എന്റെ ജോലി ഒരു സാധാരണ മനുഷ്യന്റെ ആവശ്യങ്ങൾ കൂടി പരിഗണിച്ച് ഉള്ളതായിരുന്നു ചില ഓട്ടങ്ങളിൽ ഒക്കെ എന്നെ റൂമിലേക്ക് തിരിച്ചു വിട്ടു എപ്പോഴെങ്കിലും അറിയാതെ അഞ്ചോ പത്തോ മിനിട്ട് വൈകിയാൽ വഴക്കില്ല തെറിയില്ല .അടുത്ത ഒരു അടിമപ്പത്രം എഴുതി ഒരു പുതിയ അടിമയെ ഇവിടെ കൊണ്ടുവന്നു എന്നെപ്പോലെ മെരുക്കിയെടുക്കുക എന്നത് അല്പം ശ്രമകരമാണ്
മാത്രമല്ല ഇതുപോലെ തെറിവിളികളും ശകാരങ്ങളും കേട്ടാലും പ്രതികരണശേഷി നഷ്ടപ്പെട്ട ഒരു പൊട്ടനെപ്പോലെ ഇരിക്കാൻ ഒരു പക്ഷെ ഇനി വരുന്നവർ തയ്യാറായെന്നും വരില്ല അങ്ങനെയാകുമ്പോൾ ഒത്ത ഒരു അടിമയെ കിട്ടണമെങ്കിൽ രണ്ടും മൂന്നും അതിലധികവും തവണ പരീക്ഷിക്കേണ്ടി വരും അപ്പോൾ പിന്നെ അല്പസ്വല്പം വിട്ടുവീഴ്ച ചെയ്യുന്ന പോലെ അഭിനയിച്ച് ഇപ്പോഴുള്ള അടിമയെ തന്നെ നിലനിർത്താൻ കഴിയുമോ എന്നാണ് മാഡം നോക്കുന്നത് സമയത്ത് ഭക്ഷണവും ഒരു ശരാശരി മനുഷ്യന് വേണ്ട ഉറക്കംപോലും ആവശ്യമില്ലാത്ത ഒരു അടിമയെ കൈവിട്ടു കളയാൻ അവൾക്ക് അത്രപെട്ടെന്ന് കഴിയില്ലായിരുന്നു
ആയിടക്ക് ഒരു ദിവസം ജോലിക്കാരിയുമായി മാഡം തെറ്റിപ്പിരിഞ്ഞു. ആദ്യമായി ഇവിടെ ജോലിക്ക് വന്ന അതേ ജോലിക്കാരി തന്നെയാണ് ഇപ്പോഴും മാഡത്തിന്റെ വീട്ടിലുള്ളത് ഒരിക്കൽ മാഡം അവളെ വേണ്ട എന്ന് പറഞ്ഞു ഒഴിവാക്കി മറ്റു പലരെയും പരീക്ഷിച്ചെങ്കിലും അവരാരും ഇവളെ പോലെ കൃത്യസമയത്ത് ഭക്ഷണവും ഉറക്കവും ഇല്ലാതെ ജോലിചെയ്യാൻ തയ്യാറല്ലായിരുന്നില്ല അവസാനം മറ്റാരെയും മാഡത്തിന് ശരിയാകാതെ വന്നപ്പോൾ ഇവൾ പറഞ്ഞ പല നിബന്ധനകളും അംഗീകരിച്ചു ഇവളെ തന്നെ തിരിച്ചു കൊണ്ടു വരികയായിരുന്നു മടങ്ങി വന്നതിനുശേഷം രാത്രി ഒരു സമയ പരിധിക്ക് ശേഷം അവൾ മാഡത്തിന്റെ കൂടെ പുറത്തേക്ക് കറങ്ങാൻ പോകാറില്ല ,മുൻപ് ചെയ്തിരുന്ന പോലെ മാടത്തിന്റെ ഉമ്മയുടെ വീട്ടിൽ പോയി അവിടുത്തെ ജോലികൾ ചെയ്യുകയും ചെയ്യാറില്ലായിരുന്നു
ഇപ്പോൾ മാഡം അവളുമായി തെറ്റാൻ ഉണ്ടായ കാരണം, അവൾക്ക് പെട്ടെന്ന് ഒരു ദിവസത്തെ അവധി വേണമെന്നും കുടുംബത്തിൽ ആരോ പ്രസവിച്ചു ഹോസ്പിറ്റലിലാണ് അവിടേക്ക് പോകണമെന്നും പറഞ്ഞതാണ് ഏതായാലും ജോലിക്കാരി പിടിച്ച പിടിയിൽ തന്നെ പിടിച്ചു "അത്യാവശ്യമായി പോകണമെന്നും ഒരു ദിവസത്തെ ശമ്പളം നീ കട്ട് ചെയ്തോ എന്നും പോയി വന്നാൽ അടുത്ത ആഴ്ച തന്നെ മാസാവസാനം സ്ഥിരമായിട്ടുള്ള രണ്ടുദിവസത്തെ അവധിക്ക് പോകുമെന്നും" അവൾ തുറന്നുപറഞ്ഞു അവളെ കൊണ്ടുപോയി വിട്ടത് ഞാനും മാഡവും കൂടിയാണ് അവൾ വണ്ടിയിൽ നിന്നും ഇറങ്ങിയപ്പോൾ മുതൽ അവളെക്കുറിച്ച് കണ്ണുപൊട്ടുന്ന തെറിയായിരുന്നു മാഡം എന്നോട് പറഞ്ഞത് ഞാനിതൊക്കെ എന്തിനു കേൾക്കണം പക്ഷേ ഞാൻ ചിന്തിച്ചത് മറ്റൊന്നാണ് അവളെക്കുറിച്ച് ഇത്രയും തെറി എന്നോട് പറയുമ്പോൾ എന്നെക്കുറിച്ച് ഇവൾ മറ്റു പലരോടും എന്തൊക്കെ പറയുന്നുണ്ടാവും
അവളെ തിരിച്ചുകൊണ്ടുവരാൻ സാധ്യതയില്ല എന്ന് മാഡം തീരുമാനമെടുത്തിരുന്നു എങ്കിലും ഒത്ത ഒരുത്തിയെ തരപ്പെട്ടു കിട്ടാത്ത പഴയ അനുഭവം ഉണ്ടായതുകൊണ്ട് അവളുടെ കാലു പിടിക്കാൻ തന്നെ മാഡം തീരുമാനിച്ചു എന്നോട് തെറിയാണ് പറഞ്ഞതെങ്കിലും ജോലിക്കാരിക്ക് വിളിച്ച് മാഡം സ്നേഹത്തിൽ സംസാരിച്ചു തിരിച്ചുകൊണ്ടുവന്നു പക്ഷേ അത് ജോലിക്കാരി പറഞ്ഞ സമയത്തിന് അവളുടെ സൗകര്യത്തിനും ആയിരുന്നു എന്നെക്കൊണ്ട് 'ക്ഷ' വരപ്പിക്കുന്ന മാഡം ജോലിക്കാരിയുടെ മുൻപിൽ മുട്ടു മടക്കുന്നത് ഞാൻ നിറഞ്ഞ മനസ്സോടെ കണ്ടു നിന്നു . ജോലിക്കാരിക്ക് എങ്ങനെ വേണമെങ്കിലും പ്രതികരിക്കാം കാരണം അവൾ പുറത്തെ വിസയിൽ ഉള്ള ആളാണ് അതുകൊണ്ടുതന്നെ എന്നെ പോലെ അടിമയായി നിൽക്കണമെന്നില്ല ജോലിക്കാരിയുടെ മുൻപിൽ തോറ്റ് തൊപ്പിയിട്ട സമയത്ത് മാഡം ഒരു കാര്യം പ്രത്യേകം പറയുന്നുണ്ടായിരുന്നു "ഇനി ഇവിടെനിന്നു ജോലിക്ക് ആളുകളെ വേണ്ട പുറത്തുനിന്ന് എവിടെ നിന്നെങ്കിലും വിസക്ക് ആളെ കൊണ്ടുവരണം" എന്ന് .അങ്ങനെയാകുമ്പോൾ എന്നെപ്പോലെ വരച്ചവരയിൽ ചെരുപ്പ് പോലുമിടാതെ നിർത്താമല്ലോ അങ്ങനെ ഒരു ജോലിക്കാരി ഇവളുടെ അടുത്തേക്ക് വരുന്നുണ്ടെങ്കിൽ അവളുടെ കാര്യം പിന്നീട് ചിന്തിക്കാതിരിക്കുന്നത് ആയിരിക്കും നല്ലത്
ഈ മാസത്തിൽ കഫീലിന്റെ ഉമ്മാക്ക് സുഖമില്ലാതായി വൃദ്ധയായ അവർക്കു അടുത്തായി ഒരു ഓപ്പറേഷൻ കഴിഞ്ഞതായിരുന്നു അതിനുശേഷം അൽപം ക്ഷീണിതയായിരുന്നു എങ്കിലും കുറച്ചുദിവസമായി അസുഖം കൂടുതലാണ് കഫീൽ ഉമ്മയുമായി ഹോസ്പിറ്റലുകളിലും മറ്റുമായി നടക്കുന്നുണ്ടെങ്കിലും മാഡത്തിന് അതൊന്നും ഒരു വിഷയമേ അല്ലായിരുന്നു തൊട്ടടുത്ത ഫ്ലാറ്റിൽ താമസിക്കുന്ന ഭർത്താവിന്റെ ഉമ്മാക്ക് ഇത്രത്തോളം അസുഖം കൂടുതലായിട്ടും മാഡത്തിന്റെ അർദ്ധരാത്രി ഉള്ള കറക്കങ്ങൾക്കൊന്നും യാതൊരു കുറവും വന്നില്ല . ഒരിക്കൽ ഞാൻ റൊട്ടി കൊടുക്കാൻവേണ്ടി ഉമ്മയുടെ ഫ്ലാറ്റിൽ ചെന്നപ്പോൾ എന്റെ ശബ്ദം കേട്ടിട്ട് അകത്ത് കിടന്നിരുന്ന അവർ എഴുന്നേറ്റ് വാതിൽ വരെ വന്നു എന്നോട് സംസാരിച്ചു "തല കറങ്ങുകയാണെന്നും, ആരെങ്കിലും പിടിക്കാതെ എഴുന്നേൽക്കാൻ വയ്യെന്നും, കണ്ണിന്റെ കാഴ്ച കുറഞ്ഞു വരികയാണെന്നും," ഒക്കെ പറഞ്ഞു ആശുപത്രിയിലേക്ക് പോവുകയും വരികയും ചെയ്യുന്നുണ്ട് എന്നല്ലാതെ അസുഖത്തിന് കാര്യമായ കുറവ് ഇല്ലെന്നും നീ എനിക്ക് വേണ്ടി പ്രാർത്ഥിക്കണം എന്നും പറഞ്ഞു ആ ഉമ്മ കരഞ്ഞു
എന്തുചെയ്യണമെന്നറിയാതെ ഞാനാകെ വിഷമിച്ചു "എല്ലാം ശരിയാകാൻ വേണ്ടി നമുക്ക് പടച്ചവനോട് പ്രാർത്ഥിക്കാം" എന്നു പറഞ്ഞു അവരെ ആശ്വസിപ്പിച്ചു ഞാൻ തിരിച്ചു പൊന്നു .ഇത്രയും കാലം മാഡത്തിന്റെ അടിച്ചമർത്തലുകളിലും സാമ്പത്തിക നഷ്ടങ്ങളിലും ജീവിത പ്രതിസന്ധികളിലും ഒരിക്കൽപോലും നനയാത്ത എന്റെ രണ്ടു കണ്ണുകളിലും അന്ന് നനവ് പടർന്നു. ഉമ്മയുടെ രോഗാവസ്ഥ മാത്രമായിരുന്നില്ല എന്റെ കണ്ണുകളെ ഈറനണിയിച്ചത് ഇത്രയൊക്കെ തുറന്നു പറഞ്ഞപ്പോഴാണ് അവർ എന്നെ ശരിക്കും ഒരു മകനെപ്പോലെയാണ് കണ്ടിരുന്നത് എന്ന് ഞാൻ മനസ്സിലാക്കുന്നത്
അതുകൊണ്ടാണല്ലോ അവശതയിലും നോമ്പിന് എല്ലാദിവസവും പലഹാരങ്ങൾ ഉണ്ടാക്കി മുടങ്ങാതെ എന്നെ കാത്തിരുന്നതും, കഫീലിന്റെ വീട്ടിൽ ആടിനെ അറുത്തപ്പോൾ എനിക്ക് തരാത്തത് അറിഞ്ഞു അയാളെ വഴക്കു പറഞ്ഞതും . പടച്ചവനേ എന്റെ ഈ ഉമ്മയെ നീ രക്ഷപ്പെടുത്തണെ .... ഉമ്മയുടെ അസുഖങ്ങൾ മാറ്റി ആരോഗ്യം തിരിച്ചുകൊടുക്കണെ .... ഞാൻ പ്രാർത്ഥിച്ചു കൊണ്ടിരുന്നു.
(തുടരും )

പതിനേഴ്കാരിക്ക് 2017

Image may contain: 1 person, standing, sky, plant, tree, child, outdoor and nature

കാലത്തിന്റെ യവനികയിലേക്ക്
പടിയിറങ്ങുന്ന
ഈ പതിനേഴുകാരിയെ
ഓർമ്മകളുടെ
സെമിത്തേരിയിലേക്ക്
എടുക്കുകയാണ്.
സങ്കടപ്പെടരുത്,
അലോരസപ്പെടുരുത്,
പരിഭവങ്ങളും
പ്രതീക്ഷകളും,
നൊമ്പരങ്ങളും
നിറഞ്ഞ ഇവളുടെ മേനി
ചിതലെടുക്കും മുൻപേ
നീ കുമ്പസാരിക്കുക!.
ചെയ്ത
തെറ്റുകൾ പറഞ്ഞ്തീർത്ത്
അവസാനത്തെ ഒരു പിടിമണ്ണ്
ആ മാറിലേക്ക് വിതറുക
ഒരിക്കലെങ്കിലും
ഇവളെ
പ്രണയിച്ചിരുന്നുവെങ്കിൽ,
വേർപാടിന്റെ നൊമ്പരം
അറിഞ്ഞിരുന്നെങ്കിൽ
ഒരിറ്റ് കണ്ണുനീർ
ആ കുഴിമാടത്തിലേക്ക്
വീഴ്ത്തുക!.
മരവിച്ച കപോലത്തിലേക്ക്
പിന്നെ ഒരു ചുംബനം
മരണാന്തരങ്ങളിലെങ്കിലും
സന്തുഷ്ടയായിരിക്കട്ടെ.
ദു:ഖഭാരങ്ങൾ
മണ്ണിലൊതുക്കി
തിരിഞ്ഞുനോട്ടമെറിയാതെ
നീ മുന്നോട്ട് പോവുക.
പുതിയ സ്വപ്നങ്ങളും
പ്രതീക്ഷകളുമായി.
നിനക്ക് വേണ്ടി
മറ്റൊരുത്തി
കാത്തിരിപ്പുണ്ട്.
നിയമതടസ്സങ്ങളില്ലാതെ
ആ പതിനെട്ടുകാരിയെ
നീയേറ്റുകൊൾക !.

പ്രായം 17/18

Image may contain: 1 person, outdoor

പൊഴിഞ്ഞ തൂവലുകൾ പെറുക്കിയെടുക്കുമ്പോൾ
ഇന്നലെകളുടെ അടയാളങ്ങൾ
പലവിധ വർണ്ണങ്ങളിൽ മനസ്സിലെന്ന പോലെ
ആലേഖനം ചെയ്യപ്പെട്ടിട്ടുണ്ട്.
സന്തോഷവും, പ്രതീക്ഷയും, ആരോഗ്യവും പ്രധാനം ചെയ്ത് പോയ് മറയുന്ന
ദിനാനന്തര വിശേഷങ്ങൾ.
പലരും നൽകുന്ന സ്നേഹം തിരിച്ചു നൽകാൻ കഴിയാതെ പരിഭവമുഖവുമായ് നിൽക്കുമ്പോൾ,
ഒരു വിരൽ സ്പർശനത്താലലിയിച്ചു കളയാമെന്ന ആത്മവിശ്വാസവും കൂട്ടിനുണ്ട്.
മലയാളികൾക്ക് ഓസ്കാർ കിട്ടാത്തത്
അവർ ജീവിതത്തിലഭിനയിച്ചു തീർക്കുന്നതു കൊണ്ടാണെന്നോർമ്മിപ്പിച്ച്
ഡിസംബർ വിടപറയുകയാണ്.
കല്ലുപോലെ നിർവ്വികാരമായ മുഖങ്ങളെ നോക്കി പ്രണയ കവിതയെഴുതാനാകാതെ പല കവികളും പുതുവർഷത്തെ വരവേൽക്കാനിരിക്കുന്നു.
മനസ്സിലുണ്ടാക്കുന്ന
മുറിവുകൾക്കു മറുമരുന്നല്ല,
തിരിച്ചറിവിൻ്റെ വൈകിയുള്ള ക്ഷമാപണം.
ഭീഷണികൾക്കുമുന്നിൽ മുട്ടുമടക്കാത്ത
കോമക്കുറുപ്പന്മാർ അരങ്ങിലുള്ളപ്പോൾ,
ഉദ്ദ്യേശലക്ഷ്യവും പിന്നിട്ട് വീണ്ടും വീണ്ടും..
പുതമകളാൽ പുതുവർഷത്തെ വരവേൽക്കുന്ന ഗ്രൂപ്പിനും.
എഴുത്തിൻ്റെ പാതയിലെ പരിചിതരെല്ലാം
കൂടുതൽ ഗൗരവത്തോടെ നന്നായി എഴുതുമെന്ന വാശിയോടെ നല്ലതു നൽകുമ്പോൾ
ആശംസകൾ നേരാം.
പുതിയവർ വരികയും പഴയവർ ഒളിമങ്ങാതിരിക്കയും, നിത്യേന വികാസം
പ്രാപിക്കുന്ന ''നല്ലെഴുത്തിൻ്റെ "യശസ്സ് ,
വരും കാലങ്ങളിലിനിയും,
അതിരുകളില്ലാത്ത ആകാശത്തിലേക്കുയരട്ടെ.
പ്രയത്നങ്ങൾക്കു ഫലമുണ്ടാവുന്ന,
പ്രശസ്തികൾ ചിറകുവെച്ചുയരുന്ന,
നൻമ്മയുടെ നല്ലെഴുത്ത്.
ഏവർക്കുമാശംസിക്കുന്നു.
സ്നേഹപൂർവ്വം.
ബാബു തുയ്യം.
30/12/17.

വേനലിൽ ഒരു മഴ...!

Image may contain: 1 person, beard and closeup

തുലാവർഷം
ആർത്തട്ടഹസിച്ച്
ആടിത്തിമിർത്ത മഴയിൽ
പഴകിയ ദ്രവിച്ച
മേപ്പുരയുടെ
ഓലക്കീറുകൾക്കിടയിലൂടെ
ഒലിച്ചിറങ്ങിയ
മഴനീർ തുള്ളികൾ
വക്കുപൊട്ടിയ
വെള്ളപ്പിഞ്ഞാണിയിൽ
അമ്മ നൽകിയ
പഴംകഞ്ഞിയിലേക്ക്
ഒലിച്ചിറങ്ങി...
വാവിട്ടു കരയാൻ
തുടങ്ങിയ കുഞ്ഞിനെ
അമ്മ തൻ മാറിൽ
ചേർത്തണച്ചു.....
കീറിയ സാരിയാൽ
തൊട്ടിലൊന്നു കെട്ടി
മഴയുടെ താളത്തിൽ അവളും
ഒരു താരാട്ടുപാടി.....
അവളുടെ കണ്ണിലൂടെ
ഒലിച്ചിറങ്ങിയ കണ്ണുനീർ
ആ മഴയിൽ ലയിച്ചു ചേർന്നു....
ഉത്തരമില്ലാത്ത
ചോദ്യങ്ങളായിന്നും
ഉത്തരത്തിൽ ഇരിക്കും
പല്ലികൾ താങ്ങായ്
വെറും തോന്നലായ്.....
ദൈവമേ നീയിത്ര
ക്രൂരനായ് മാറിയോ
അപരാധമെന്തു ഞാൻ
ചെയ്തെന്നു ചൊല്ലുമോ.....
ആയുസ്സിൽ പാതിയും
ആടിക്കഴിഞ്ഞിട്ടും
ആട്ടക്കളത്തിൽ ഞാൻ
ആരുമില്ലാത്തവൾ...
****മണികണ്ഠൻ അണക്കത്തിൽ****

ഓർമ്മപ്പൂവ്



നിനക്കായ് നൽകാൻ എൻ മനതാരിൽ ഉള്ളിൽ
ആയിരം മോഹങ്ങൾ പൂവണിഞ്ഞു
തങ്ക കൊലുസ്സിന്റെ ചിഞ്ചിലം പോലെ എൻ
ഹൃദയത്തsങ്ങൾ കുതിച്ചുയർന്നു
പാലൊഴി തൂവുന്ന ചന്ദ്രനെപ്പോലെ നീ
പുലർനിലാ വെട്ടത്തിൽ മുങ്ങി നിന്നു
ആരും കൊതിക്കുന്ന അരി മുല്ലപ്പൂവോ
അമ്പിളി പൈതലായ് മാൻ കിടാവേ
വാനിലുദിയ്ക്കുന്ന താരകം പോലെ നീ
എന്നും മനതാരിൽ നിറഞ്ഞു നിൽക്കും .........
By
മായാവി

ഞാൻ അഥീന

Image may contain: 2 people, closeup

ഞാൻ അഥീന.... അമ്മു എന്നാണ് എല്ലാവരും വിളിക്കുന്നത്.
എന്റെ വിശേഷങ്ങളൊക്കെ എനിക്ക് എഴുതാനെ അറിയൂ. എനിക്ക് സംസാരശേഷിയില്ല...
ഇന്നെന്റെ അച്ചുവേട്ടൻ വരുന്ന ദിവസാ....
എവിടുന്നാ നല്ലെ ആലോചിക്കണെ... കഴിഞ്ഞ മൂന്നു മാസമായി അച്ചുവേട്ടൻ ഒരു ഡീ അഡിക്ഷൻ സെന്ററിലാ.....
എന്റെ മുറച്ചെറുക്കനാ അച്ചുവേട്ടൻ.... എന്നെക്കാൾ മൂന്ന് വയസ്സിന് മൂത്തതാ.കുഞ്ഞുനാൾ മുതലെ എന്നോട് അച്ചുവേട്ടന് പ്രത്യേക സ്നേഹമുണ്ടായിരുന്നു. അച്ചുവേട്ടന്റെ അനിയൻ അനന്തൂട്ടനും ഞാനും സമപ്രായക്കാരായിരുന്നു..
കുഞ്ഞുനാൾ തൊട്ട് എന്റെ നാവ് അച്ചുവേട്ടനും അനന്തുവുമായിരുന്നു. ചെറുപ്പത്തിൽ എനിക്കൊന്ന് കരയാൻ പോലും ചാൻസ് കിട്ടീട്ടില്ല എന്ന് പറഞ്ഞ് അനന്തു ഇടക്കിടെ എന്നെ കളിയാക്കാറുണ്ട്.
സംസാരശേഷിയില്ലാത്ത എന്നെ മറ്റാർക്കെങ്കിലും കെട്ടിച്ചു കൊടുക്കാനുള്ള പേടി കൊണ്ടോ, ആരും കെട്ടി കൊണ്ടു പോവില്ലാന്നു വിചാരിച്ചോ എന്തോ ചെറുപ്പത്തിൽ തന്നെ ഞാൻ അച്ചുവേട്ടനുള്ളതാന്നും അച്ചുവേട്ടൻ എനിക്കുള്ളതാന്നും അമ്മാവനും അമ്മയും പറഞ്ഞുറപ്പിച്ചിരുന്നു..... വളർച്ചയുടെ ഓരോ ഘട്ടത്തിലും ഞങ്ങളുടെ മനസ്സിലും അങ്ങനൊരു ചിന്തയും വലുതായി വന്നു...
ഞാൻ ഒമ്പതിൽ പഠിക്കുമ്പോഴാണ് അച്ചു വേട്ടൻ +2 പാസാവുന്നത്....
ചെറുപ്പം തെട്ട് ഞങ്ങൾടെ മൂന്ന് പേര് ടേം കളിപ്പാട്ടങ്ങൾ, അഴിച്ച് പണിത് മെക്കാനിക്കാണെന്ന് സ്വയം പുകഴ്ത്തിയിരുന്ന ഏട്ടന് മെക്കാനിക്കൽ എഞ്ചിനീയർ ആവാനായിരുന്നു താൽപര്യം.... അത്യാവശ്യം മാർക്കുള്ളത് കൊണ്ട് ഗവ:കോളേജിൽ തന്നെ അഡ്മിഷൻ കിട്ടി...
ഹോസ്റ്റലിൽ താമസം തുടങ്ങിയപ്പോഴാണ് ആദ്യമായി അച്ചുവേട്ടൻ ഞങ്ങളിൽ നിന്ന് മാറി താമസിക്കാൻക്കാൻ തുടങ്ങിയത്.... എനിക്കത് വലിയ വിഷമമായിരുന്നു...
ആദ്യത്തെ വർഷം എല്ലാ ആഴ്ചയും ഓടി വരുമായിരുന്നു അച്ചുവേട്ടൻ.. വന്നാൽ ഒരുപാട് വിശേഷങ്ങൾ പറയാനുണ്ടാവും..
പത്താം ക്ലാസ് കഴിഞ്ഞപ്പോഴേക്കും എനിക്കും അനന്തുവിനും ഉപയോഗിക്കാനായി അമ്മാവനൊരു ഫോൺ വാങ്ങി തന്നു... പിന്നെ വാട്സാപ്പിലൂടെ എന്നും വിശേഷം പങ്കുവെക്കലായിരുന്നു.... അതിനു ഞാനും അനന്തൂട്ടനും എന്നും വഴക്കായിരുന്നു .അവനു ഫോൺ കിട്ടുന്നില്ലാന്നു പറഞ്ഞ്...
പിന്നീടെ പ്പോഴോ അച്ചുവേട്ടൻ മാറി തുടങ്ങി.. വീട്ടിലേക്ക് വരുന്നത് മാസത്തിലൊരിക്കലായി... അതു ചോദിക്കുമ്പോ പഠിക്കനുണ്ടെന്നും പരീക്ഷയാണെന്നുമൊക്കെ പറഞ്ഞു.... മൂന്നാം വർഷമായില്ലെ ഒരു പാട് പഠിക്കാൻ കാണുമെന്ന് അച്ചനുമമ്മയും അമ്മാവനുമൊക്കെ എന്നെ ആശ്വസിപ്പിക്കും...
വാട്സാപ്പിലുള്ള സന്ദേശങ്ങളും കുറഞ്ഞു തുടങ്ങിയപ്പോ എന്റെ മനസ്സിലും ഒരു പാട് സംശയങ്ങൾ മുള പൊട്ടി തുടങ്ങി.. കൂടെ പഠിക്കുന്ന പെൺ പിള്ളാരെയൊക്കെ കണ്ട് ഒരു പാട് കുറവുകളുള്ള എന്നെ വേണ്ടാന്ന് തോന്നിക്കാണും....
അതൊന്നുമാവില്ലെടീ ഏട്ടനു ഒരു പാട് പഠിക്കാൻ കാണുമെന്ന് അനന്തൂട്ടൻ ആശ്വസിപ്പിച്ചപ്പോഴും എന്റെ മനസ്സ് പൊള്ളുന്നുണ്ടായിരുന്നു......
വാശിയും നിരാശയും ഒന്നിച്ചു വന്ന് ഞാനും പിന്നെ അങ്ങോട്ട് വിളിക്കാനോ, മെസേജ് അയക്കാനോ നിന്നില്ല.... അച്ചുവേട്ടനു വേണ്ടെങ്കിൽ പിന്നെ പിന്നാലെ നടന്ന് ശല്യം ചെയ്യേണ്ടെന്ന് ഞാനും ചിന്തിച്ചു തുടങ്ങി....
അച്ചുവേട്ടന്റെ വീട്ടിലേക്കുള്ള വരവ് രണ്ട് മാസത്തിലോ മൂന്നു മാസത്തിലോ ഒരിക്കലായി പിന്നെയും ചുരുങ്ങി..
വന്നാൽ തന്നെ റൂമിൽ വാതിലടച്ച് ഇരിപ്പാ.... എല്ലാരിൽ നിന്നും അകന്ന് നിൽക്കാനായിരുന്നു അച്ചുവേട്ടന്റെശ്രമം...
അങ്ങനെ ഇരിക്കുമ്പോഴാണ് പെട്ടെന്നൊരു ദിവസം കോളേജിൽ നിന്നും അമ്മാവനെ വിളിക്കുന്നത് എത്രയും പെട്ടെന്ന് ചെല്ലണമെന്നും പറഞ്ഞ്....
അമ്മാവൻ രാവിലെ വീട്ടിൽ നിന്നു പോയ ശേഷമാണ് അച്ചുവേട്ടൻ ഹോസ്പിറ്റലിലാണെന്നും സൂയിസൈഡ് അറ്റംപ്റ്റ് ആയിരുന്നെന്നും പറഞ്ഞ് ഹോസ്റ്റലിൽ നിന്നും കോള് വന്നത്....
അനന്തുവാണ് ഫോൺ എടുത്തത്. അമ്മായിയേ ഒന്നുമറിയിക്കാതെ വീട്ടിൽ വന്ന് അച്ചനോട് മാത്രമായി പറയുകയായിരുന്നു...
ഉടനെ തന്നെ അച്ചനും അനന്തൂട്ടനും പുറപ്പെട്ടു.... അവിടെത്തിയപ്പോഴാണ് കാര്യങ്ങളെ കുറിച്ച് കൂടുതൽ അറിയുന്നത്.
തലേദിവസം പെൺകുട്ടികളുടെ ബാത്റൂമിൽ ഒളി കാമറ വച്ചതിന് ഏട്ടനെയും മൂന്ന് സുഹൃത്തുക്കളെയും പിടികൂടിയിരുന്നു.അതു സംസാരിക്കാനാണ് അമ്മാവനെ വിളിച്ചു വരുത്തിയത്...
അച്ചൻ വരുന്നതിന് മുമ്പ്, വീട്ടുകാരറിയുന്നതിന് മുമ്പ് എല്ലാം തീർക്കാൻ നോക്കിയതാണ് അച്ചുവേട്ടൻ.....
രണ്ട് വർഷമായി ലഹരിക്കടിമയാണെന്നും അതിന്റെ ഉന്മാദാവസ്ഥയിൽ ചെയ്ത് പോയതാണെന്നു, ഇതിൽ നിന്ന് രക്ഷപ്പെടാൻ എനിക്ക് കഴിയില്ലെന്നും ആത്മഹത്യാ കുറിപ്പെഴുതി വച്ചിട്ടുണ്ടായിരുന്നു.....
കൈ ഞരമ്പ് മുറിച്ച് തളർന്ന് കിടക്കുമ്പോഴാണ് റൂം മേറ്റ്സ് ആരോ കാണുന്നതും ഹോസ്പിറ്റലിൽ കോണ്ടേവുന്നതും.....
റൂമിലേക്ക് മാറ്റിയത് മുതൽ ഭ്രാന്തൻമാരുടെ പോലായിരുന്നു അച്ചുവേട്ടൻ.. ലഹരി കിട്ടാത്തതിന്റെ ആണെന്ന് ഡോക്ടർ പറഞ്ഞപ്പോൾ ഞങ്ങളെല്ലാവരും തകർന്ന് പോയി....
നമ്മളൊക്കെ എത്ര കേട്ടതാ മഹരിക്കടിമയായി അമ്മയെ കൊന്നതും പെങ്ങളെ പീഡിപ്പിച്ചതുമൊക്കെ.. എന്നിട്ടും നമ്മുടെ വീട്ടിൽ ഇങ്ങനൊക്കെ വരുമെന്ന് നമ്മൾ ചിന്തിക്കുന്നു പോലുമില്ലല്ലോ....??
ഇതൊക്കെ ഉപയോഗിച്ചു തുടങ്ങിയപ്പോ അച്ചുവേട്ടൻ ഞങ്ങളെയൊന്നും ഓർത്തില്ലല്ലോ.....
എന്തു സ്നേഹത്തോടെയാ അച്ചനമ്മമാരു നമ്മളെ വളർത്തുന്നത്... എന്തുമാത്രം പ്രതീക്ഷകളോടെയാ നമ്മളു ചോദിക്കുന്നതെല്ലാം അവരു സാധിച്ചു തരുന്നത്.
അതൊക്കെ എന്തെ ഇതുപയോഗിക്കുമ്പോ മറന്ന് പോണത്.
ഹോസ്പിറ്റലിൽ നിന്നു ഡിസ്ചാർജ് ചെയ്ത് ഡോക്ടറുടെ നിർദേശപ്രകാരം നേരെ ഡി അഡിക്ഷൻ സെന്ററിൽ കൊണ്ടു പോവായിരുന്നു ഏട്ടനെ...
രണ്ട് ആഴ്ചയോളം അമ്മാവനും അച്ചനും അവിടെ തന്നെ നിന്നു...
ഇപ്പോ മൂന്നു മാസമായി... ഇന്ന് അവിടന്ന് പോരാം....
ഇപ്പോ അച്ചുവേട്ടൻ പഴേ ആളായിട്ടുണ്ട്... ഇന്നലെ വിളിച്ചപ്പോൾ കൊണ്ടുവരാൻ അമ്മാവന്റെ കൂടെ ഞാനും ചെല്ലണമെന്ന് പറഞ്ഞിട്ടുണ്ട്..
ദാ... അമ്മാവൻ വിളിക്കുന്നുണ്ട്.അനന്തൂട്ടനും വരുന്നുണ്ട്. ഞങ്ങളു പോയിട്ടു വരാട്ടോ... ഈ പുതുവർഷം ഞങ്ങളുടെ കുടുംബത്തിനു പുതിയ തിരിച്ചറിവുകളുടേതു കൂടിയാണ്...
ഞാനിന്ന് ഒരു പാട് ഹാപ്പിയാട്ടോ....
എന്റെ പഴേ അച്ചുവേട്ടനെ എനിക്ക് തിരിച്ചു കിട്ടാൻ പോവാ....
ഇനി ഒരിക്കലും ഇങ്ങനെയൊന്നും ചെയ്യില്ലാന്നും, ലഹരി ഉപയോഗിക്കില്ലാന്നും എനിക്ക് സത്യം ചെയ്ത് തന്നിട്ടുണ്ട്.....
Rinna jojan

ഗിഫ്റ്റ്

No automatic alt text available.

" ഡോക്ടർ എങ്ങനെ എങ്കിലും എന്റെ ചേട്ടനെ രക്ഷിക്കണം. "
കരഞ്ഞുകൊണ്ട് ആ സ്ത്രീ പറഞ്ഞത് ഒരു പക്ഷെ അയാൾ കേട്ടുകാണില്ല... കാരണം ഇതെല്ലാം ആ ഡോക്ടർ എത്ര കണ്ടുകാണണം.
ഒരുപക്ഷെ ക്രിസ്തുമസ്സ്ന്റെ തലേന്ന് എല്ലാ ആഘോഷങ്ങളും മാറ്റിവച്ചു ഇവിടെ വരേണ്ടി വന്നതിന് വല്ലാത്ത ഇഷ്ടക്കുറവായിരിക്കും അയാൾക് തോന്നിയത്.
" കുറച്ച് സീരിയസ് ആണ്‌ കണ്ടിഷൻ... ഒത്തിരി ബ്ലഡ്‌ ലോസ് ഉണ്ടായിട്ടുണ്ട്... പിന്നെ ആക്‌സിഡന്റിന്റെ ആഗാത്തതിൽ തോളെല്ലിന് പൊട്ടലേറ്റിട്ടുണ്ട്... തലയിൽ നല്ല രീതിയിൽ ക്ഷതം ഏറ്റിട്ടുണ്ട്. വേഗം ഒരു ഓപ്പറേഷൻ നടത്താൻ പറ്റിയാൽ ഒരു പക്ഷെ.... "
ഡോക്ടർ പറഞ്ഞു നിർത്തി... അയാൾ സ്ത്രീയെ നോക്കുകയായിരുന്നു.. ഒരു പാവപെട്ട സ്ത്രീ .... മകളെ ഒരു കയ്യിൽ ചേർത്ത് നിർത്തി മറ്റെ കയ്യ് കൊണ്ട് സാരിയുടെ അറ്റം ചുണ്ടിൽ പിടിച്ചിരിക്കുന്നു... കരയാതിരിക്കാൻ ആ സ്ത്രീ പരമാവധി ശ്രെമിക്കുന്നുണ്ട്. അവരുടെ മകനാണ് എന്ന് തോന്നുന്നു തളർന്നുഒടിഞ്ഞു ബെഞ്ചിൽ ഇരിക്കുന്നു.
" നിങ്ങൾ ഒരു രണ്ടര ലക്ഷം രൂപ വേഗം ബിൽ അടച്ചു വന്നാൽ ഈ ഒപ്പേറഷൻ ഇത്രെയും വേഗം നടത്താം "
നിർവികാരതയോടെ അയാൾ പറഞ്ഞു..
ഒരു പക്ഷെ അത്രെയും പണം ആ സ്ത്രീക്ക് ആലോചിക്കുന്നതിലും അപ്പുറം ആയിരിക്കാം.
അയാൾ നേരെ ക്യാബിനിലേക് നടന്നു.. അയാളുടെ ഏഴുവസ്സുള്ള മകനും ഉണ്ട് അവിടെ.
" പപ്പാ എപ്പോഴാ നമ്മൾ വീട്ടിൽ പോകുക "
" ഉടനെ തന്നെ പോകാം. നിനക്ക് ബോർ അടിക്കുന്നുണ്ടോ "
അയാൾ ചോദിച്ചു
" ഏയ്‌ ഇല്ല പപ്പ... പിന്നെ തിരിച്ചു പോകുന്ന വഴി എനിക്ക് ഒരു ഗിഫ്റ്റ് മേടിക്കണം... ഒരാൾക്ക് കൊടുക്കാനുള്ളതാ
പൈസ ഒക്കെ ഞാൻ റെഡി അക്കിട്ടുണ്ട് പാപ്പാ "
" ശെരി മോനെ തിരിച്ചുപോകുമ്പോൾ മേടിക്കാം "
ഈ സംസാരത്തിനിടയിൽ
നേഴ്സ് അനിത റൂമിലേക്ക്‌ കയറിവന്നു..
" ആ സ്ത്രീയ്ക്ക് ഡോക്ടറെ കാണണം എന്നാ പറയുന്നേ... ബിൽ അടക്കാൻ അവരുടെ കയ്യിൽ കാശില്ല എന്ന് തോന്നുന്നു... "
അനിത പറഞ്ഞു
അപ്പോഴേക്കും ആ സ്ത്രീ റൂമിലേക്ക്‌ കയറി വന്നു
" എന്റെ ഡോക്ടറെ... ഞങ്ങളുടെ കയ്യിൽ ഓപ്പറേഷന് അടക്കാനുള്ള പണമില്ല... കുറച്ച് സമയം തരണം..
ഡോക്ടറിന് അറിയോ വയ്യാനിട്ടു കൂടി ചേട്ടൻ ഇന്ന് പണിക്ക് പോയത് .. ഞങ്ങൾക്ക് വേണ്ടി ആ മനുഷ്യൻ എന്തൊക്കെ ചെയ്യ്തു .. ഇന്ന് ചേട്ടനൊരു ആവശ്യം വന്നപ്പോൾ... "
ആ സ്ത്രീ കരയാൻ തുടങ്ങി.. അത്രെയും നേരം പിടിച്ചു വെച്ച കണ്ണുനീർ അപ്പോൾ പെയ്യ്ത്തിറങ്ങി..
" ചേച്ചി ഞങ്ങൾക്ക് ചെയ്യാൻ ഒന്നും പറ്റില്ല ഇതൊക്കെ ഹോസ്പിറ്റലിൽ റൂൾസ്‌ ആണ്‌. "
കേട്ട് തഴമ്പിച്ച പതിവ് വാചകമാണ് അനിത പറഞ്ഞത്.. ഒട്ടും കഴമ്പില്ലാത്ത പൊള്ള വാക്കുകൾ
ആ അവരെയും കൊണ്ട് അനിത പുറത്തേക്കു പോയി...
" പാപ്പാ... "
അയാളുടെ മകനാണ്
" എന്താ മോനെ.. എന്തുപറ്റി "
" പപ്പാ ഈ പൈസ എടുത്തോ... ആ ആന്റി പാവം ആണ്‌ എന്ന് തോന്നുന്നു.. ആന്റിനെ ഹെല്പ് ചെയ്യ് പപ്പാ "
ആ കുഞ്ഞ് പറഞ്ഞ് നിർത്തിയപ്പോൾ .. അയാൾക്ക്‌ വല്ലാത്ത ഒരു കുറ്റബോധം തോന്നി... ആ കുഞ്ഞിന്റെ നിഷ്കളങ്കതയ്ക്ക് മുൻപിൽ അയാൾ തോറ്റു പോകുന്നപോലെ തോന്നി. ചിലപ്പോൾ ചെറിയ തിരിച്ചറിവുകൾ വെല്ല്യ മാറ്റങ്ങൾ നൽകും.
" നന്ദിയുണ്ട് ഡോക്ടർ.. എല്ലാ രീതിയിലും ഞങ്ങളെ സഹായിച്ചതിന്.. "
നന്ദി പറയാൻ വാക്കുകളില്ലാതെ ആ സ്ത്രീ ബുദ്ധിമുട്ടുകയായിരുന്നു..
" ഏയ്‌ ഞാൻ കാര്യമായി ഒന്നും ചെയ്തില്ല... ഒരു ഡോക്ടർ എന്നാ രീതിയിൽ ഞാൻ ചെയ്യണ്ടത് ചെയ്യ്തു.. "
ആദ്യമായി അയാൾക് അയാളോട് തന്നെ ഒരു മതിപ്പ് തോന്നി..
അവരുടെ അടുത്തുനിന്ന ആ മകന്റെ മുഖത്തെ സന്തോഷം അയാൾ ശ്രദ്ധിച്ചു..
" ഹാപ്പി ക്രിസ്റ്മസ്സ്‌ "
അയാൾ ആ കുഞ്ഞിനോട് പറഞ്ഞു. സന്തോഷത്തോടെ അയാൾ മകനുമായി വീട്ടിലേക്ക് തിരിച്ചു.
" മോനെ നിനക്ക് ഗിഫ്റ്റ് മേടിക്കണ്ടേ ?? ദേ ഇവിടെ ഒരു കടയുണ്ട്... പപ്പാ നിർത്തട്ടെ "
അയാൾ ചോദിച്ചു
" ഏയ്യ് ഇനി ഗിഫ്റ്റ് വേണ്ട പപ്പാ... "
" ഗിഫ്റ്റ് വേണ്ടന്നോ നിനക്ക് ആർക്കോ കൊടുക്കണം എന്ന് പറഞ്ഞിട്ട് "
" എന്റെ ഗിഫ്റ്റ് ഉണ്ണി ഈശോയ്ക്ക് വേണ്ടിയായിരുന്നു.. അത് ഞാൻ കൊടുത്തില്ലേ... "
ചിരിച്ചുകൊണ്ട് ആ കുഞ്ഞ് പറഞ്ഞത് അയാൾ കേട്ടു..
ശെരിയാണ് പാവപെട്ടവനിലും കഷ്ടപെടുന്നവരിലും
ഈശ്വരനെ കണ്ടത്തുന്നതിൽ അല്ലെ യഥാർത്ഥ ക്രിസ്തുമസ്സ് ആഘോഷം.. അവിടെയല്ലേ രക്ഷകൻ ജനിക്കുന്നത്.

By: Nimmy Ansly

വീണ്ടും

Image may contain: 2 people, people smiling

കല്യാണം കഴിഞ്ഞ് രമേശിൻ്റെ വീട്ടിലെ അടുക്കളയിൽ കയറുമ്പോൾ അവളുടെ മനസ്സിൽ അമ്മ പറഞ്ഞ വാചകം മാത്രമേ ഉണ്ടായിരുന്നുള്ളു.
"മോളേ, മുടി ഭക്ഷണത്തിൽ വീഴാതെ നോക്കണേ"
അമ്മ അങ്ങിനെ പറയാൻ കാരണമുണ്ട്. അച്ഛന് ഏറ്റവും ദേഷ്യമുള്ള ഒരു സംഗതി ആയിരുന്നു അത്. ഭക്ഷണത്തിൽ എപ്പോഴൊക്കെ മുടി കിട്ടിയിട്ടുണ്ടോ അന്ന് ആ വീട്ടിൽ ഭൂകമ്പം തന്നെയായിരുന്നു. ചിലപ്പോഴൊക്കെ പാത്രത്തോടെ തട്ടിക്കളഞ്ഞ് അച്ഛൻ എണീറ്റു പോവും. അമ്മ ഒരു മൂലയിലേക്ക് കണ്ണ് തുടച്ചു കൊണ്ട് നീങ്ങി നിൽക്കും.
അമ്മ എത്ര സൂക്ഷിച്ച് ചെയ്താലും മുടി അച്ഛന് തന്നെ കിട്ടുകയും ചെയ്യും.
വിവാഹം കഴിഞ്ഞുള്ള അടുത്ത ആഴ്ച ആണ് ആ സംഭവം ഉണ്ടായത്.
ഭക്ഷണം എല്ലാവരും കൂടി ഇരുന്നു കഴിക്കുന്ന സമയം. രമേശ് കഴിക്കുന്നത് അവൾ ഇടക്കൊന്ന് പാളി നോക്കിയപ്പോൾ അവൾ ഞെട്ടി.
രമേശ് ചോറ് കുഴക്കുന്നതിനിടയിൽ വിരലുകൾക്കിടയിൽ ഒരു മുടി ചുറ്റുന്നു.
അവൾ എന്ത് ചെയ്യണം എന്നറിയാതെ മുഖം താഴ്ത്തി ഇരുന്നു. പതുക്കെ ഇടംകണ്ണിട്ട് നോക്കി. രമേശ് ആ മുടി കലർന്ന ചോറ് ആരും ശ്രദ്ധിക്കാതെ പാത്രത്തിന്റെ അരികിലേക്ക് മാറ്റി വെച്ചു. അവിയലിലെ മുരിങ്ങക്കഷ്ണം കടിച്ച് ബാക്കി അതിന്റെ മുകളിലേക്ക് വെച്ചു.
കഴിച്ചിട്ട് രമേശ് എഴുന്നേറ്റപ്പോൾ അവളും കൂടെ എണീറ്റു. കഴിച്ച പാത്രം അവൻ തന്നെ എടുത്ത് അവളുടെ കയ്യിലേക്ക് കൊടുത്തു.
പുറത്തെ മങ്ങിയ വെളിച്ചത്തിലേക്ക് അവൾ പാത്രം കഴുകുവാനായി ഇറങ്ങിയപ്പോൾ രമേശ് പുറകെ ചെന്നു.
"സോറി.", അവൾ പതുക്കെ പറഞ്ഞു.
രമേശ് അവളെ കയ്യിൽ പിടിച്ച് അടുത്തേക്ക് വലിച്ചു.
"ഒരു മുടിയല്ലേ. ഞാൻ അതങ്ങ് മാറ്റി വെച്ച് കഴിക്കും. അത്രേയുള്ളൂ."
അവൾ അവനോട് ചേർന്നു നിന്നു. മേഘങ്ങൾക്കിടയിലൂടെ ഇറങ്ങി വന്ന നിലാവെളിച്ചത്തിൽ അവളുടെ മുടിയിഴകൾ തിളങ്ങി നിന്നു.

By Swapna Raj

അനിമാഷിന്റെ ആദ്യത്തെ പെണ്ണുകാണൽ

Image may contain: 1 person

അനി നാട്ടിലെ കാണാൻ കൊള്ളാവുന്ന ഒരു ചെറുപ്പക്കാരനാണ്. പോരെങ്കിൽ നല്ല വിദ്യാഭ്യാസവുമുണ്ട്. അങ്ങനെയിരിക്കെ പഠിപ്പും പഠിപ്പിന്റെ പഠിപ്പും കഴിഞ്ഞ് നാട്ടിൽ പണിയില്ലാതെ നടക്കുന്ന കാലം. പണിയില്ലാതെ എന്നു തീർത്തും പറയാൻ പറ്റില്ല. നാട്ടിലെ ചെറിയ ട്യൂഷൻ സെന്ററിൽ മൊബൈലിൽ റീചാർജ്ജ് ചെയ്യാനുള്ള പണത്തിനു വേണ്ടിമാത്രം പണിയെടുക്കുന്ന സമയം, കൂടാതെ നാട്ടിലെ ഒരു ക്ലബ്ബിന്റെ ഭാരവാഹിയൊക്കെയായി അവിടത്തെ പുസ്തകങ്ങളും നോക്കി നടക്കുന്ന സമയം.
"നിന്നെയെല്ലാം പഠിപ്പിച്ച കാശുണ്ടെങ്കിൽ ഒരു റബ്ബർ എസ്റ്റേറ്റ് വാങ്ങാം "എന്ന് അപ്പൻ പറഞ്ഞോണ്ടിരിക്കുന്ന സമയത്ത് അപ്രതീക്ഷിതമായി അയാൾക്ക് ഒരു ജോലി കിട്ടി. ഒരു ജോലി അല്ല. ഒന്നൊന്നര ജോലി. പ്രതീക്ഷിച്ചത്. +2 അദ്ധ്യാപകനായി.
ജോലി കിട്ടിയത് കാസർഗോഡ്. അമ്പലങ്ങളുടെ നാട്ടിൽ. അനിക്ക് പൊതുവെ ദൈവത്തിൽ വിശ്വാസം ഇല്ലെങ്കിലും ജോലി ഓർഡർ കൈയിൽ കിട്ടിയപ്പോൾ ദൈവത്തിനെ ഒന്നു വിളിച്ചു. ഇല്ലെങ്കിൽ അതൊരു മോശമാകില്ലേ...! കോടാനുകോടി പേർ ശരണം വിളിക്കുമ്പോൾ ഒരുതവണയെങ്കിലും വിളിക്കേണ്ടെ? വിളിച്ചു. രണ്ടു പേരേയും കൃഷ്ണനെയും കർത്താവിനെയും .
അനിയുടെ അപ്പൻ അമ്മച്ചിയെ പ്രേമിച്ചുകെട്ടിയത് കൊണ്ടാണ് ഈ എടങ്ങാറ് സംഭവിച്ചത്. മൂന്നാമതൊരാളെ ഒഴിവാക്കേണ്ട എന്നുകരുതി സന്ധ്യയ്ക്ക് മേലെ ആകാശത്തേക്ക് നോക്കി 'ചന്ദ്ര'നോട് ഒരു നന്ദി വേറെയും പറഞ്ഞു.
അങ്ങനെ ജോയിൻ ചെയ്യാനുള്ള ദിവസം എത്തി. ആദ്യത്തെ ദിവസം ആയത്കൊണ്ട് ഫുൾ കുട്ടപ്പനായി ചെത്തിലായിരുന്നു. സ്കൂളിലെത്തിയപ്പോൾ ആദ്യം സ്വീകരിക്കാനെത്തിയത് മലയാളം മാഷായിരുന്നു. ഏതാണ്ട് അനിയുടെ പ്രായമാണെങ്കിലും ആ മാഷിന്റെ പേര് കുഞ്ഞിരാമൻ നായർ . ( മാഷിന്റെ അച്ഛൻ കവി
പി. കുഞ്ഞിരാമൻ നായരുടെ
വലിയ ആരാധകനായിരുന്നു. അതു കൊണ്ടാണ് മകനും ആ പേരിട്ടത് എന്നു പിന്നീട് അറിഞ്ഞു). എല്ലാം ഷോട്ട് ആക്കുന്ന കാലമാണല്ലോ 'കൂന ' എന്നു മാഷിനെ വിളിച്ചാലോന്ന് ആദ്യം ഓർത്തു. വല്ല ചീത്തവാക്കും ആണെന്ന് തെറ്റിദ്ധരിച്ചാലോ എന്നോർത്ത് പിന്നെയത് വേണ്ടാന്ന് വെച്ചു. സ്റ്റാഫ് റൂമിലെത്തിയപ്പോഴായിരുന്നു
അനിമാഷ് ആകെ മൂഡ്ഓഫ് ആയത്.എല്ലാം അൻപതിനോടടുത്തവർ . ജോലികിട്ടാൻ താമസിച്ച് വയസ്സായിപ്പോയവരാണോ ഇവർ എന്നു സംശയിച്ചു. അപ്പോൾ അവർക്കിടയിൽ താൻതന്നെ ഭാഗ്യവാൻ എന്നു സ്വയംപറയുകയും ചെയ്തു.
അങ്ങനെ ആദ്യത്തെ ക്ലാസിലെത്തി. ക്ലാസുമുറിയിൽ ഒരു വേഷപ്പകർച്ച ഉള്ളത്കൊണ്ട് അനിമാഷ് ഒരു നല്ല അദ്ധ്യാപകനായി. ആദ്യക്ലാസിൽ തന്നെ കുട്ടികളെ തൃപ്തിപ്പെടുത്താനായതിൽ സന്തോഷത്തോടെ ക്ലാസ്മുറി വിട്ടു.
തിരിച്ചു വീട്ടിലേക്ക് മടങ്ങുമ്പോൾ മലയാളം മാഷിന്റെ കൂടെ റെയിൽവേ സ്റ്റേഷനിലേക്ക്. യാത്രയ്ക്കിടെ മാഷ് അനിമാഷോടായി പറഞ്ഞു . 'എന്റെ മാഷെ എനിക്കിപ്പോഴാ ഒരു സമാധാനം ആയത്.ഈ വയസ്സൻമാർക്കിടയിൽ എന്റെ ജന്മം പാഴായിപ്പോകുമോ എന്നായിരുന്നു പേടി. നിങ്ങൾ വന്നതിൽപിന്നെ അത് മാറിക്കിട്ടി. അങ്ങനെ നായരും
അനിമാഷും എല്ലാം തുറന്ന് പറയുന്ന ഫ്രണ്ട്സ് ആയി.
' കൂന ' പണ്ടത്തെ ലൈനിനെപ്പറ്റിയെല്ലാം പറഞ്ഞപ്പോൾ അനിമാഷ് ഒരക്ഷരം ഉരിയാടിയില്ല. നായരെക്കാൾ വലിയ കൂതറയായിരുന്നു എന്നു മനസ്സിൽ പറഞ്ഞ് മാഷിന്റെ മുന്നിൽ മാന്യമഹാജനമായി.
അങ്ങനെയിരിക്കെ ഒരു ദിവസം അനിമാഷ് സ്റ്റാഫ്റൂമിൽ തനിച്ചിരിക്കുന്ന സമയം.ഒരാൾ സ്റ്റാഫ് റൂമിലേക്ക് കയറി വന്നു. മാഷ് അറിയാതെ ഇരുന്നിടത്തു നിന്നും എണീറ്റു പോയി. വരുന്നതെന്താ...! ഖജുരാഹോ വിഗ്രഹം... ഇറങ്ങി വന്നത്പോലെ ഒരു സ്ത്രീ. ചെറുവിരൽ മുതൽ ഉച്ചിവരെ ഒരു വിറയൽ. തൊണ്ടയിൽ വെള്ളം വറ്റി. പെട്ടെന്ന്തന്നെ മാഷ് സമചിത്തത വീണ്ടെടുത്തു.
ആരാ...! ഗൗരവത്തിൽ എന്നാൽ കുറച്ച് മയത്തോടെ ചോദിച്ചു . ഇവിടെ പുതുതായി ജോയിൻ ചെയ്ത ടീച്ചറാ.
ഓ..! അങ്ങനെ. മാഷിന്റെ മനസ്സിൽ പൊട്ടിയത് ലഡ്ഡുവായിരുന്നില്ല. ഒരു ബേക്കറി തന്നെ...!
പിന്നെയുണ്ടായ ആനന്ദം പറഞ്ഞറിയിക്കാൻ പറ്റില്ല. അന്നത്തെ മാഷിന്റെ ക്ലാസ് മൊത്തത്തിൽ തമാശയും ഒക്കെയായി ഒന്നു പൊളിച്ചടുക്കി പിള്ളേരെ കൈയിലെടുത്തു. മനസ്സിന്റെ ആഹ്ലാദമേ...!
ഈ സന്തോഷം പറയാൻ മലയാളം മാഷിന്റെ അടുത്തേക്ക് തിടുക്കപ്പെട്ടു നടക്കുമ്പോഴാണ് ദൂരെ നിന്നും ആ കാഴ്ചകണ്ടത്. 'കൂന ' നും ടീച്ചറും പണ്ടേ പരിചയം ഉള്ളത്പോലെ എന്തോ തമാശ പറഞ്ഞ് ചിരിക്കുന്നു ..
കുശുമ്പ് പുറത്തു കാണിക്കാതെ അവരോടൊപ്പം കൂടി .വർത്തമാനത്തിൽ ടീച്ചറിന്റെ കഴുത്തിൽ താലിയൊ നെറ്റിയിൽ സിന്ദൂരമോ ഉണ്ടോന്ന് പാളിനോക്കി.
ഇല്ല. ഭാഗ്യം. അപ്പോൾ ചാൻസ്ഉണ്ട്.
പിറ്റെ ദിവസംമുതൽ മാഷിന്റെ കോളേജിലേയ്ക്കുള്ള യാതയിൽ ഒരുക്കം ഒന്നുകൂടി.
സ്റ്റാഫ് റൂമിലെ ആ ടീച്ചറിനോടുള്ള വർത്താനം കൂടി വന്നു. ടീച്ചറിന്റെ സൗന്ദര്യം എന്നത് അവരുടെ ഉയർന്നു നില്ക്കുന്ന മാറിടവും നിതംബംവരെ എത്തുന്ന മുടിയുമായിരുന്നു. പണ്ടത്തെ കവികൾ സ്ത്രീ സൗന്ദര്യത്തെ വണ്ണിച്ചിരിക്കുന്നത് ഈ ടീച്ചറെപോലത്തെ സ്ത്രീകളെ കണ്ടിട്ടാകും.
മാഷിന്റെ മനസ്സിലാണെങ്കിൽ ടീച്ചറെ കാണുമ്പോഴെല്ലാം ' തപസ്സ് ഉണർത്താൻ വന്ന മേനകയോ ' എന്ന പാട്ട് അറിയാതെ വരും. ശരിക്കും ഒരു ഖജുരാഹോ വിഗ്രഹം.
കാര്യങ്ങൾ ഇങ്ങനെപോയിക്കൊണ്ടിരിക്കുമ്പോഴാണ് ഒരു ദിവസം അനി മാഷ്ക്ക് സുഹൃത്തിന്റെ ഫോൺ വന്നത്. അവന്റെ കല്യാണം. പെണ്ണിന്റെ വീട് നമ്മുടെ ടീച്ചറിന്റെ നാട്ടിൽ. എന്റെ ദൈവമേ...! ഈ പ്രാവശ്വം മാഷ് ശരിക്കും ദൈവത്തെ വിളിച്ചു.
അങ്ങനെ ആ ദിവസം വന്നു. സുഹൃത്തിന്റെ കല്യാണ ദിവസം . കല്യാണത്തിന് നേരത്തെ പുറപ്പെട്ടു. ടീച്ചറിന്റെ വീട് കാണലായിരുന്നു ലക്ഷ്യം.
താലികെട്ട് കഴിഞ്ഞ് ആദ്യ പന്തിയിൽതന്നെ ഭക്ഷണം കഴിച്ച് ടീച്ചറിന്റെ വീട് ലക്ഷ്യമാക്കി വണ്ടി വിട്ടു. ആരോടൊക്കെയോ ചോദിച്ച് അവസാനം വീട് കണ്ടുപിടിച്ചു. വീട്ടിലേക്കുള്ള വഴി വീതി കുറഞ്ഞതായിരുന്നു. കാർ പോകാനും അല്പം ബുദ്ധിമുട്ടുണ്ട്. അങ്ങനെ മാഷ് കാർ റോഡ് സൈഡിൽ നിർത്തി വീട്ടിലേക്ക് നടക്കാമെന്ന് തീരുമാനിച്ചു. നടക്കുന്നത് ആരോഗ്യത്തിനും നല്ലത്.
നടന്ന് ടീച്ചറിന്റെ വീടിന്റെ ഗേറ്റ് എത്താറായപ്പോഴേക്കും പൊടുന്നനെ ഒരു മഴ .ഏതാണ്ട് മോശമല്ലാത്ത രീതിയിൽ പെയ്യാൻ തുടങ്ങി. മാഷ് ഓടി ടീച്ചറിന്റെ വീട്ടിലെ കാർപോർച്ചിലേക്ക് കയറി. ആ സമയത്ത് അയലിൽ ഉണക്കാനിട്ട തുണികളുമായി മഴ നനയാതിരിക്കാൻ തലയിൽ ഒരു തോർത്തൊക്കെയിട്ട് ടീച്ചർ പറമ്പിൽ നിന്നും ഓടി പോർച്ചിലേക്ക് കയറുന്നു.
മാഷിനെ കണ്ടഉടനെ ങ്ഹാ...! എന്താ മാഷേ ഒരു മുന്നറിയിപ്പും ഇല്ലാതെ എന്നു ചോദിച്ചിട്ട് ഒരു വളിച്ചചിരിയോടെ ടീച്ചർ കൈയിലുള്ള തുണികൾ മാഷ് കാണാതിരിക്കാൻ പിന്നിലാക്കാനൊരു വിഫലശ്രമം നടത്തി.
പെട്ടെന്ന് മാഷിന്റെ കണ്ണുകൾ ടീച്ചറിന്റെ കൈയിലുള്ള തുണികൾക്കിടയിലേക്ക് നീണ്ടു. അതുപിന്നെ അങ്ങനെയാണല്ലോ. മറച്ചുവെക്കുന്നത് കാണാനല്ലേ എല്ലാർക്കും തിടുക്കം. അപ്പോഴാണ് മാഷൊരു കാര്യം കണ്ടെത്തിയത്. മാഷിന്റെ മനസ്സിലുള്ള ടീച്ചറിന്റെ ഖജുരാഹോ വിഗ്രഹം കറുത്ത നിറത്തിലുള്ള വെറുമൊരു സ്പോഞ്ചായി ടീച്ചറിന്റെ കൈയിലിരിക്കുന്നു. ആ നഗ്നസത്യം മാഷെ ശരിക്കും ഞെട്ടിച്ചു കളഞ്ഞു.
ടീച്ചറിന്റെ ക്ഷണപ്രകാരം ഹാളിലിരിക്കെ കാപ്പി കൊണ്ടുവന്ന ടീച്ചറിന്റെ കൈയിൽ നിന്നും ഗ്ലാസ് വാങ്ങുമ്പോഴാണ് മാഷ് മറ്റൊരു ഞെട്ടിക്കുന്ന സത്യംകൂടി കണ്ടെത്തിയത്. ടീച്ചറിന്റെ നീണ്ട മുടിയുടെ സ്ഥാനത്ത് പൂച്ച വാല് പോലത്തെ എന്തോ ഒന്ന് തൂങ്ങിയാടുന്നു .
കൈയിൽ കിട്ടിയ ഖജുരാഹോ വിഗ്രഹം നിലത്തുവീണുടഞ്ഞ നിരാശയോടെ ടീച്ചറോട് യാത്രയും പറഞ്ഞ് തിരികെ കാറിനടുത്തേക്ക് നടക്കുമ്പോൾ കീശയിലെ മൊബൈലിന്റെ റിങ്ടോൺ...
"സ്വപ്നം... വെറുമൊരു സ്വപ്നം...!"
By
ബിന്ദു സുന്ദർ
============================

നിഴൽ - Part 5


Download Nallezhuth Android App to read all parts


ജോർജേട്ടന്റെ വീട്ടിൽ നിന്നും ഇറങ്ങുമ്പോൾ വല്ലാത്തൊരു ഭീതി ഞങ്ങൾക്കുണ്ടായിരുന്നു.
ഒരാക്സിഡന്റിൽ മരിച്ച മാഷിന്റെ മകളുടെ ആത്മാവ് എന്താണ് ആ ഫ്ലാറ്റിൽ നമ്മളെ ശല്യം ചെയ്യുന്നത്.
അങ്ങനെയെങ്കിൽ മാഷ് എന്ന് വിളിക്കുന്ന അയാൾ ഇപ്പോൾ എവിടെയായിരിക്കും.
ഇവർക്കും നിരഞ്ജനും തമ്മിൽ എന്താണ് ബന്ധം.. ഉത്തരം കിട്ടാത്ത അനേകം ചോദ്യങ്ങൾ ഞങ്ങളിൽ അവശേഷിച്ചിരുന്നു.
"അനീഷ് എനിക്ക് ഈ ടെൻഷനും ഭീതിയും താങ്ങുവാൻ സാധിക്കുന്നില്ല.
ശരത്തിന്റെ തുടർച്ചയായുള്ള നിർബന്ധം മൂലം ഞങ്ങൾ വഴിയിൽ കണ്ട ഒരു ബാറിൽ വണ്ടിയൊതുക്കി.
ബാറിലെ അരണ്ട വെളിച്ചത്തിൽ വെയ്റ്റർ ഞങ്ങൾക്ക് മുന്നിൽ ഒരു കുപ്പി മദ്യം കൊണ്ടു വച്ചു.
രണ്ട് പെഗ് അടിച്ചതിനു ശേഷമേ ശരത്തിനു ശ്വാസം നേരെ വീണത്‌ എന്ന് പറയാം.
ഇനിയെന്ത് ?
ശരത് മുഖമുയർത്തി ചോദിച്ചു.
എനിക്കൊരെത്തും പിടിയും കിട്ടുന്നില്ല ശരത്.
ജോർജേട്ടൻ എല്ലാം പറഞ്ഞത് നീയും കേട്ടതല്ലേ.
അത് പറയുമ്പോൾ ശരത്തിന്റെ ശബ്ദം ഒന്നു കനത്തിരുന്നു.
ഞാൻ ഒന്നും മിണ്ടാതെ അവനെതന്നെ നോക്കിയിരുന്നു.
ഇനിയെന്ത നിന്റെ തീരുമാനം.
ആ ഫ്ളാറ്റിലെ താമസം നീ എത്രയും പെട്ടെന്ന് മാറിയേ പറ്റു.
ദീർഘമായി ഒന്ന് നിശ്വസിക്കുക അല്ലാതെ ശരത്തിന്റെ ചോദ്യത്തിന് ഞാനൊരു മറുപടിയും കൊടുത്തില്ല.
ഒന്നും മിണ്ടാതെ ഞാനും ശരത്തും കുറച്ചു നേരം അങ്ങനെ ഇരുന്നു.
ഫോൺ എടുക്കു '
ഏതോ ചിന്തയിലാണ്ടിരുന്ന എന്നെ നോക്കി ശരത് പറഞ്ഞു.
പോക്കറ്റിൽ ഫോൺ റിംഗ് ചെയ്യുന്നുണ്ടായിരുന്നു.
ഞാൻ വേഗം ഫോൺ പോക്കെറ്റിൽ നിന്നും എടുത്തു.
ഹലോ, ദീപക്.. നീ എത്തിയോ..
ഓക്കെ ദീപക് നീ അവിടെ നില്ക്കു ഞങ്ങൾ ഇപ്പോൾ വരാം.
നീ എന്തിനാ ഇപ്പോൾ ദീപക്കിനെ വിളിച്ചു വരുത്തിയത് അനീഷ്.
ശരത്, അവൻ ഒരു സാധനം കൊണ്ട് വന്നിട്ടുണ്ട്.
എന്ത്, സാധനം..
"ഓജോ ബോർഡ്‌ "
ങേ,, ഓ, ഓജോ ബോർഡോ,,
ശരത്തിന്റെ തൊണ്ടയിൽ പെട്ടെന്നൊരു വിക്കൽ ഉണ്ടായി.
ഇത് വച്ചിട്ട് നീ എന്തു ചെയ്യാൻ പോവാ,
പാമ്പും കോണിയും കളിക്കാൻ പോണു.
അനീഷേ, ഇത് കളിയല്ല.. ഇത് വേണ്ട.
ശരത്തെ, ഇത് വരെയും അവളാണ് വന്നത്.
ഇനീ നമുക്കൊന്ന് വിളിച്ചു വരുത്തണ്ടേ.
ഹും,, അവളെ വിളിച്ചു വരുത്താനാണോ ഈ കോപ്പിലെ ബോർഡ്‌, അവളെവിടെ പോവാന, നമ്മള് ഫ്ലാറ്റിലേക്ക് ചെല്ലേണ്ട താമസം മതി ഇറങ്ങി വരും.
ഹ, ഹ,
ശരത്തിന്റെ മറുപടി കേട്ടു പെട്ടെന്ന് ചിരി വന്നു.
നീ ചുമ്മാ കളിയായി കാണല്ലേ അനീഷ്,
ഇത് അപകടം പിടിച്ച കളിയാണ്.
ശരത്തെ ഞാൻ ഇത്രയും നാൾ അവിടെ താമസിച്ചിട്ടു എനിക്ക് ഒരു ഉപദ്രവം പോലും അവളിൽ നിന്നും എനിക്കുണ്ടായില്ല, അവൾ ഒരു പാവമാർന്നിരിക്കണം ഡാ,
പാവം,, എന്നിട്ടാണോ എന്റെ തല തല്ലിപൊളിച്ചത്.
നിന്നെ അവൾ ഈ അവസ്ഥയിൽ എത്തിച്ചിട്ടുണ്ടെങ്കിൽ അതിനു കാരണക്കാരൻ നീ തന്നെ ആണ് ശരത്.
ഞനോ, ഞാനെന്തു ചെയ്തു.
നിമ്മി,,
നിമ്മിയെ,, നിമ്മിക്കെന്താ..
നിമ്മിക്കൊന്നുമില്ല,, പക്ഷെ നിനക്കുണ്ടായിരുന്നു,
എനിക്കെന്തുണ്ടായിന്നു.
ശരത്, എന്നോട് ഒന്നും നീ ഒളിക്കേണ്ട.
അന്ന് നിമ്മി അവിടെ വന്നിരുന്നുവെങ്കിൽ അവിടെ നടക്കാൻ പാടില്ലാത്തത് എന്തെങ്കിലും നടന്നേനെ.
പക്ഷെ ഫ്ളാറ്റിലൊള്ള ആ കക്ഷിക്ക്‌ അതത്ര അങ്ങോട്ട്‌ പിടിച്ചില്ല, അത്രേന്നെ.
നീ, എന്തു മണ്ടത്തരമാണ് ഈ പറയുന്നത് എനിക്കൊന്നും മനസിലാകുന്നില്ല.
അതെ, ശരത് നിനക്കൊന്നും മനസിലാകില്ല, നിന്നെ അന്ന് ഹോസ്പിറ്റലിൽ ആക്കിയിട്ടു ഞാൻ ഇറങ്ങുമ്പോൾ നിമ്മിയെയും അവളുടെ അമ്മയേയും ഞാൻ കണ്ടിരുന്നു.
എവിടെ, വച്ചു.. പക്ഷെ അനീഷ് അവളുടെ അമ്മ ഹോസ്പിറ്റലിൽ അഡ്മിറ്റ്‌ ആയിരിക്കാനെന്ന എന്നോടവൾ വിളിച്ചു പറഞ്ഞത്.
അവളുടെ അമ്മക്ക് ഒരു കുഴപ്പവുമില്ല.
മാത്രമല്ല എന്നെ കണ്ടപ്പോൾ അവൾ ഒരു കാര്യവും പറഞ്ഞു.
എന്തു പറഞ്ഞു. ?
നിന്നെ അന്ന് ഫോൺ വിളിച്ചപ്പോൾ നിന്റെ ഫോൺ എടുത്തത് ഒരു പെണ്ണാണെന്ന്, നീ ഇല്ലേ എന്നു ചോദിച്ചപ്പോൾ ഇല്ല എന്നും,ആളൊരു ടൂറിൽ ആണെന്നും, മാത്രമല്ല മൂന്നു ദിവസം കഴിഞ്ഞേ തിരികെയെത്തുമെന്നും പറഞ്ഞു.
ആര്,, ആരായിരുന്നു അങ്ങനെ പറഞ്ഞത്, പക്ഷെ എന്നെ നിമ്മി ഇങ്ങോട്ടു വിളിക്കുകയായിരുന്നു അനീഷ്, അമ്മ തല കറങ്ങി വീണു ഹോസ്പിറ്റലിൽ അഡ്മിറ്റ്‌ ചെയ്തിരിക്കുകയാണെന്നും പറഞ്ഞു.
ഇപ്പോൾ മനസിലായില്ലേ, എല്ലാത്തിനും പുറകിൽ ആരാണെന്നു.
എനിക്കന്നെ ഉറപ്പായിരുന്നു ശരത്തെ നമ്മുടെ കൂടെ ഉള്ള ആ അദൃശ്യ ശക്തിക്കു നമ്മളോട് ദേഷ്യമോ പ്രതികാരമോ ഒന്നും തന്നെ ഇല്ലെന്നു,
പിന്നെ എന്തിനു എന്നെ അന്നവൾ ഉപദ്രവിച്ചു ?
കുപ്പിയിൽ ഉണ്ടായിരുന്ന ബാക്കി വന്ന മദ്യം മൊത്തം ഞാൻ ഗ്ലാസ്സിലേക്കു പകർത്തി.. ഒരിറക്കു ഒന്ന് നുണഞ്ഞു.
ഞാൻ ചോദിച്ചതിന് നീ മറുപടിയൊന്നും പറഞ്ഞില്ല..
ശരത് എന്റെ നേരെ ഒന്ന് ആക്രോശിച്ചു.
ഭൂമിയിൽ ഒരുപാട് നല്ലവരായ മനുഷ്യർ കാണുന്നില്ലേ, അത് മാത്രമോ ചീത്തയായ ചില മനുഷ്യ ജന്മങ്ങളും ഉണ്ട്. അത് പോലെ ആത്മാക്കളിലും ഉണ്ട് ശരത്.
എന്ത്.. ?
"Gud spirit or Bad spirit "
നീ പറയുന്നത് അവൾ ഒരു bad spirit ആണെന്നാണോ.
ഒരിക്കലും അല്ല ശരത്.. she is a gud spirit,
അങ്ങനെ പറയാൻ കാരണം എന്ത് ?
അന്നവൾ നിന്റെ മനസിലിരുപ്പ് മനസിലായിരിക്കണം,
അതിനു..
ഒരു തെറ്റ് പറ്റാതെ നിമ്മിയെ അവൾ രക്ഷിക്കുകയും, നിന്നെ അവൾ ശിക്ഷിക്കുകയും ചെയ്തു.
ഇത്രയും കേട്ടു കഴിഞ്ഞപ്പോൾ ശരത് എന്നെ നോക്കി ചുമ്മാ തലയാട്ടി കൊണ്ടിരുന്നു, അവനു അവന്റെ തെറ്റ് മനസിലായിരിക്കണം.
വാ ശരത്, എത്രയും വേഗം നമുക്ക് അവിടെയെത്തണം..
ദീപക് വെയ്റ്റിംഗ് ആണ്.
ബാറിൽ നിന്നും തിരിക്കുമ്പോൾ ശരത്തിനെ കൂടുതൽ ഭയത്തിൽ എനിക്ക് കാണാൻ സാധിച്ചു, എന്റെ ഭയം എന്നിൽ നിന്നും അകന്നു പോകുന്നതായും എനിക്ക് തോന്നി, ഇന്ന് കൊണ്ട് ഞാൻ അവളിൽ നിന്നും എല്ലാം അറിയാൻ സാധിക്കും.
ഞങ്ങൾ ഫ്ലാറ്റിലെത്തുമ്പോൾ ദീപക് പാർക്കിംഗ് ഏരിയയിൽ നിൽക്കുന്നത് കണ്ടു.
ദീപക് എല്ലാം ഓക്കെ അല്ലെ.
അതെ, അനീഷ് ഇതാ സാധനം.
പിന്നെ ഡാ സൂക്ഷിക്കണേ.
എടാ അനീഷേ നമുക്കിത് വേണ്ടടാ,
ശരത് കരയുക ആണോ എന്നു എനിക്ക് തോന്നിപോയി.
വേണം, ശരത് എനിക്കൊന്നും സമ്മതിക്കില്ല.
ഞാനും കൂടി വരാം,,
ശരത് എന്നെ അനുഗമിച്ചു.
വേണ്ട,, ഞാൻ മാത്രമേ പോകുന്നുള്ളൂ.
ദീപക്..
എന്റെ വിളി കേട്ടു, ദീപക് ശരത്തിനെ തടഞ്ഞു.
കോണി പടികൾ ചവുട്ടി കയറുമ്പോൾ ഒന്നെനിക്കുറപ്പായിരുന്നു, ഒരു തിരിച്ചു വരവുണ്ടാകുമോ, വിളിച്ചു വരുത്തുന്നുന്നവൾ ചിലപ്പോൾ ഉഗ്ര രൂപിയായേക്കാം.
ഫ്ലാറ്റിന്റെ മുന്നിലെത്തി, ഡോർ തുറന്നു ഞാൻ അകത്തു കയറി.
ശരത് പറഞ്ഞത് പോലെ നിരഞ്ജന്റെ പുസ്തകത്തിലെ താളുകൾ അങ്ങിങ്ങായി ചിതറി കിടക്കുന്നണ്ടായിരുന്നു.
ഞാൻ ഹാളിലിരുന്നു, ഓജോ ബോർഡ്‌ എന്റെ മുന്നിൽ വച്ചു..
കോയിൻസ് എല്ലാം ബോർഡിൽ നിരത്തി വച്ചു..
Gud spirit please come.
Gud spirit please come.
പക്ഷെ ഒന്നും സംഭവിച്ചില്ല.
മൂന്നാമതായി പറയുവാൻ തുടങ്ങിയതും
ഓജോ ബോർഡ് ഒന്ന് വിറച്ചു.
പെട്ടെന്നാണ് കോയിൻ നീങ്ങിയത്..
നീങ്ങിയത്.. കോയിൻ സാവധാനം ചലിച്ചു വന്നു നിന്നു..
എന്റെ ഉള്ളൊന്നു വിറച്ചു.
കോയിൻ വന്നു നിന്നത്..
Bad spirit.
എന്റെ ശ്വാസം ഒന്നു നിലച്ചു.
പെട്ടെന്നാണ്, ബാത്‌റൂമിന്റെ ഡോർ തുറക്കുന്നത് കേട്ടത്.
പേടിച്ചാണെങ്കിലും ഞാൻ ഒന്ന് നോക്കി,
ബാത്‌റൂമിൽ പുകമറക്കുളിൽ നിന്നും ഒരു മുടന്തു കാലു മാത്രം ഹാളിലേക്ക് വന്നു.
(തുടരും )

തോൽക്കാൻ മനസ്സില്ലാത്തവർ

Image may contain: 1 person, closeup

ഈയിടെ ഞാനൊരു പെൺകുട്ടിയുടെ പോസ്റ്റ് വായിക്കാനിടയായി അവൾ സെയിൽസ് ഗേളായി ജോലി നോക്കാറുണ്ട്. ചിലപ്പോൾ അടുത്തൊരു വീട്ടിലെ വീട്ടുജോലിയും ചെയ്യാറുണ്ട് പത്തുവരെ മാത്രമേ പഠിച്ചിട്ടുള്ളൂ ഈ കാര്യങ്ങൾ അറിഞ്ഞ അവളുടെ ചില സുഹൃത്തുക്കൾ അവളുടെ സൗഹൃദം ഉപേക്ഷിച്ചു. ഇനിയും ആർക്കേലും പോകണമെങ്കിൽ പോകാം... ഇതായിരുന്നു പോസ്റ്റിൻ്റെ സാരാശം. സത്യത്തിൽ വളരെ വിഷമം തോന്നി. അവളെത്ര വേദനിച്ചിട്ടുണ്ടാവും എന്നു ഞാനോർത്തു.. എല്ലാ തൊഴിലിനും അതിൻ്റേതായ മഹത്വമുണ്ട്. എല്ലാവർക്കും സർക്കാർ ജോലിയൊന്നും കിട്ടില്ലല്ലോ. പല കാരണങ്ങളാൽ ജീവിതത്തിൽ ഒറ്റപ്പെട്ടവർ ചെറിയൊരു ആശ്വാസത്തിനായിരിക്കും സോഷ്യൽ മീഡിയകളിൽ വരുന്നത്. ഇവിടെയും അവർ അവഗണന നേരിടുന്നു... സൗന്ദര്യവും വിദ്യാഭ്യാസവും സ്റ്റാറ്റസും നോക്കി സൗഹൃദം സ്വീകരിക്കുന്നവർ തീർച്ചയായും ഇടുങ്ങിയ മനസ്സുള്ളവരായിരിക്കും...
ഞാനും ഒരുപാടു ജോലികൾ ചെയ്തിട്ടുണ്ട് ഒരുപാടു അപമാനവും സഹിച്ചിട്ടുണ്ട്. കുട്ടിയായിരിക്കെ അമ്മ മരിച്ചതിനുശേഷം വീട്ടിലെ എല്ലാ പണിയും ചെയ്തിട്ടുണ്ട്. ഒത്തിരി നെൽകൃഷി ഉണ്ടായിരുന്നു തറവാട്ടിൽ അതുകൊണ്ട് പാടത്തെ പണികളിലും സഹായിച്ചിട്ടുണ്ട്. പശുക്കളും പോത്തുകളും ഉണ്ടായിരുന്നതുകൊണ്ട് അവയെ മേയ്ക്കാനും പുല്ലരിയാനും പോയിട്ടുണ്ട്. കോളേജിൽ പഠിക്കുന്നതിൻ്റെ ഇടവേളകളിൽ ബേക്കറി പണി, ചായക്കടയിൽ സപ്പ്ളൈ, സ്റ്റേഷനറികടയിൽ സെയിൽസ് മാൻ കൊറിയർ സർവ്വീസിൽ ഡെലിവറി ബോയ് അങ്ങനെ ഒത്തിരി പണികൾ...
ഇതിനിടയിൽ അപമാനവും അവഹേളനവും ഒരുപാട് അനുഭവിച്ചു . വിശന്നു കരഞ്ഞിട്ടുണ്ട് ഒരിറ്റു ചോറിനായ് കൈനീട്ടി നിന്നിട്ടുണ്ട്. വേദനിപ്പിച്ചവരിൽ അടുത്ത ബന്ധുക്കളുണ്ട് സുഹൃത്തായി നടന്നവരുണ്ട്.. ഒൻപതാം ക്ളാസിൽ പഠിക്കുമ്പോൾ ആത്മഹത്യക്കു ശ്രമിച്ചിട്ടുണ്ട് പക്ഷേ അതെങ്ങനെ ചെയ്യണമെന്നറിയില്ലായിരുന്നു കയ്യിലെ ഞരമ്പു മുറിക്കേണ്ടതിനു പകരം വിരലിൽ ബ്ളേഡുകൊണ്ട് ചെറിയൊരു മുറിവുണ്ടാക്കി വീട്ടിലെ കുളത്തിൽ പോയി കൈ മുക്കിവച്ചു കുറെ നേരം കഴിഞ്ഞിട്ടും ഞാൻ മരിച്ചില്ല. പിന്നീട് ഞാൻ കൊലപാതകം ചെയ്യാൻ തീരുമാനിച്ചു ആരെയാണെന്നു പറയുന്നില്ല എന്തായാലും എന്നെ ഒരുപാടു വേദനിപ്പിച്ചവരെ തന്നെ... ഒരു കത്തിയൊക്കെ സംഘടിപ്പിച്ച് അരയിൽ ഒളിപ്പിച്ചു നടന്നിട്ടുണ്ട്. കോഴിക്കടയിൽ കോഴിയെ കൊല്ലുന്നതു കാണാൻ ശക്തിയില്ലാതെ തിരിഞ്ഞു നിൽക്കുന്ന ഞാനെങ്ങനെ മനുഷ്യരെ കൊല്ലും..?
നന്നായി ജീവിച്ചു കാണിച്ചു കൊടുക്കലാണ് ഇതിനൊക്കെയുള്ള മറുപടിയെന്ന് എനിക്കു മനസ്സിലായി. അതിനായി ചെയ്യാവുന്ന എല്ലാ ജോലിയും ചെയ്തിട്ടുണ്ട്. ഒടുവിൽ കൊറിയർ സർവീസ് കമ്പനിയിൽ റീജിയണൽ മാനേജർ ആയും മെഡിക്കൽ റെപ്രസെൻ്റേറ്റിവ് ആയും തമിഴ്നാട്ടിൽ... അവിടെ 31 ജില്ലകളിലായി 3500 സ്ഥലങ്ങൾ പോയിട്ടുണ്ട്. ലോഡ്ജ് മുറികൾ എനിക്ക് വീടുകളായി. തികച്ചും ഏകാന്തത അനുഭവിച്ച ദിനരാത്രങ്ങൾ... ഓണത്തിനൊക്കെ പോകാനൊരു സ്ഥലമില്ലാതെ ലോഡ്ജ് മുറികളിലിരുന്ന് കരഞ്ഞിട്ടുണ്ട്. കുടുംബങ്ങളൊക്കെ ചിരിച്ചുല്ലസിച്ചു പോകുന്നത് വെറുതെ നോക്കിനിന്നു നെടുവീർപ്പിട്ടിട്ടുണ്ട്. അച്ഛനമ്മമാർ മക്കളെ കൊഞ്ചുന്നത് കാണുമ്പോൾ ആ കുട്ടിയായ് സ്വയം സങ്കൽപ്പിച്ചിട്ടുണ്ട്...
ഇന്നെനിക്ക് സ്നേഹിക്കാൻ ഒരു sweet family ഉണ്ട് അക്ഷരങ്ങളിലൂടെയും നേരിട്ടും ആയിരക്കണക്കിന് സുഹൃത്തുക്കൾ ഉണ്ട്. നേരിട്ട് ആറു പേർക്കു തൊഴിൽ നൽകുന്നു പരോക്ഷമായി ഒരുപാടു പേർക്കും...!
കവിയോ എഴുത്തുകാരനോ ബുദ്ധിജീവിയോ ഒന്നുമല്ല. ചെറിയ ഈ അനുഭവങ്ങളെ പങ്കുവെക്കാൻ മാത്രം തൂലിക എടുത്തൊരാളാണ്....
എല്ലാ ജോലിയും മഹത്തരമാണ്. കഴിവും പദവിയും സൗന്ദര്യവും കുറഞ്ഞതുകൊണ്ട് ആരെയും മാറ്റി നിർത്തരുത് എല്ലാവർക്കും ഒരു ദിവസം ഉണ്ടാവും മറ്റുള്ളവരെ ബോധ്യപ്പെടുത്താനല്ലാതെ സ്വന്തമായി പുഞ്ചിരിക്കാൻ കഴിയുന്ന ഒരു ദിവസം.!! ആ ദിവസത്തിനായി കാത്തിരിക്കുക പ്രയത്നിക്കുക....!!!
ഉണ്ണികൃഷ്ണൻ തച്ചമ്പാറ

DON'T MISS

Nature, Health, Fitness
© all rights reserved
made with by templateszoo