അന്റ പെറന്നാളും ഓള മങ്ങലോം.

Image may contain: 1 person, smiling
ഞാൻ ജനിച്ചൂന്ന് ഞാൻ വിശ്വസിക്കേണ്ടി വന്ന ഒരു ദിവസമുണ്ടെന്ന ഒരു കുറ്റമൊഴിച്ച്‌ എനിക്കേറെ ഇഷ്ടമുള്ളൊരു മാസമാണു ജൂൺ മാസം. എന്റെ ജീവിതത്തിലെ ഏറെ സന്തോഷങ്ങൾ എനിക്ക്‌ തന്ന മാസം.
ജൂൺ മാസത്തിലാണു ജനിച്ചത്‌ എന്നത്‌ സ്കൂൾ സർട്ടിഫിക്കറ്റിലെഴുതിയ ജനനത്തീയ്യതിയുടെ ഒറ്റ ബലത്തിലാണു വിശ്വസിക്കുന്നത്‌.
സ്കൂൾ ചേർക്കാൻ പോയപ്പൊ ജനനത്തീയ്യതി എപ്പൊളാന്ന് ചോദിച്ചപ്പൊ അമ്മ "ജൂൺ മൂന്ന്" എന്ന് പറഞ്ഞു. ചേർക്കുന്ന മാഷ്‌ മാഷുടെ അന്നത്തെ സൗകര്യത്തിനു ജൂൺ ഒന്നാക്കി എന്നതാണു സത്യം.
അങ്ങനെ കൃത്യമായി കുറിക്കപ്പെടാത്ത, അക്കാര്യത്തിൽ കടുംപിടുത്തമില്ലാത്ത മാതാപിതാക്കളുടെ മിക്ക മക്കൾക്കുമെന്ന പോലെ എനിക്കും അങ്ങനെ "ജൂൺ 1" ജനനത്തീയ്യതി ആയി.
ഈ ജൂൺ മൂന്ന് അമ്മ ഓർമ്മിക്കാൻ പ്രത്യേകിച്ച്‌ കാരണമായി എനിക്ക്‌ തോന്നുന്നത്‌ അന്ന് പെയ്യാൻ തുടങ്ങിയ കാലവർഷത്തിന്റെ ഓർമ്മയിൽ നിന്നാകാം. കാരണം പ്രസവസമയം അച്ഛൻ അടുത്തില്ല. അച്ഛൻ ഗൾഫുകാരനൊന്നുമായിരുന്നില്ല. അച്ഛനടക്കം മൂന്ന് ആൺമക്കൾ അപ്പുറത്തും ഇപ്പുറത്ത്‌ അച്ഛാച്ഛനടക്കം രണ്ടാണുങ്ങളുമുള്ള കുടുംബത്തിലേക്ക്‌ ഔദ്യോഗികമായി ആദ്യകുഞ്ഞായി, അതും ആൺകുഞ്ഞായി പിറക്കാൻ വന്നതായിരുന്നു ഞാൻ.
അടുത്തുള്ള ‌ ഗവ: ആശുപത്രിയിലെ ഏതോ ഒരു മൂലയിൽ പിറന്ന ഉടനെ ഞാൻ പ്രതീക്ഷിച്ച ലഡുവും മുട്ടായികളുടെ വിതരണങ്ങളും, അച്ഛനുൾപ്പെടെ എല്ലാരുടെയും കെട്ടിപ്പിടികളും ഉമ്മകളും എന്ന് വേണ്ട ഒരു പണ്ടാരങ്ങളുമില്ലാതെ അമ്മയുടെയും അമ്മൂമ്മയുടെയും മുഖങ്ങൾ മാത്രം കണ്ട്‌ ബോറടിച്ച്‌ ‌ മൂന്നാലു ദിവസം ആ ആശുപത്രിയിൽ കിടന്നു.
ഡിസ്ചാർജ്ജായപ്പൊ "പെറ്റോളേം കുട്ടീനേം" കാണാൻ വന്ന ഒരു ബന്ധു പിടിച്ച്‌ കൊടുത്ത ഒരു കറുപ്പും വെളുപ്പുമുള്ള അംബാസിഡർ കാറിൽ സ്വഗൃത്തിലേക്ക്‌ എത്തിയെന്നാണു വിശ്വസനീയ കേന്ദ്രങ്ങളിൽ നിന്നുള്ള വിവരങ്ങളനുസരിച്ച്‌ ജന്മരേഖകളിൽ രേഖപ്പെടുത്തപ്പെട്ടിട്ടുള്ളത്‌.
ആ കാലത്തെ മിക്ക പ്രസവങ്ങളും ഇങ്ങനെയൊക്കെ ആണെന്ന് ആശ്വസിച്ച് കൊണ്ട്‌ ഇതിലൊരു പുതുമയുണ്ടെന്നല്ല ഞാൻ പറഞ്ഞു വരുന്നത്‌.
അങ്ങനെയുള്ളൊരു കാലത്ത്‌ ജന്മസമയം കുറിച്ച്‌ വെക്കാൻ എന്റെ അമ്മയുടെ കൈയ്യിലൊരു പെൻസിലൊ പേപ്പറൊ ഇല്ലാത്തതിനാലും, അമ്മക്കൊട്ട്‌ എഴുതാനും വായിക്കാനും അറിയാത്തതിനാലും, ഇന്നത്തെ പോലെ സ്കൂൾ തുറക്കുന്ന ജൂൺ മാസം മൂന്നാം തീയ്യതി കുട്ടികളെ നനക്കാൻ പെയ്യുന്ന മഴയുടെ ഓർമ്മക്ക്‌-അമ്മ പറഞ്ഞ അമ്മയുടെ ഓർമ്മയിലുള്ള "ജൂൺ മൂന്ന്" മതി എനിക്കും പിറന്നാൾ ദിനം എന്ന് ഞാനങ്ങനെ തീരുമാനിച്ചു.
അങ്ങനെ തീരുമാനിക്കാൻ കാരണം ഒന്ന് കൂടിയുണ്ട്‌. ആകെ ഉള്ളൊരു പെങ്ങളുടെ കല്ല്യാണം രണ്ടായിരം ജൂൺ മൂന്നിനായിരുന്നു എന്നതാണു മറ്റൊരു കാരണം.
മണ്ണു കൂട്ടിക്കുഴച്ച്‌ തറയാക്കി, അതിന്റെ മേലെ മൺകട്ടകൾ കൊണ്ട്‌ തന്നെ ചുമരുണ്ടാക്കി അതിൽ കൂമ്പാന ഓലകൊണ്ട്‌ മറച്ച വീടും അലൂമിനിയം ഷീറ്റു കൊണ്ട്‌ മറച്ച പിൻവാതിലുമുള്ള വീട്ടിലേക്ക്‌ കരകടത്തപ്പെട്ട നാലു ജന്മങ്ങൾ.
തറവാട്ടിലെ മൂത്തപെൺകുട്ടിയെ അയക്കാതെ ഭേദപ്പെട്ട സൗകര്യങ്ങളുള്ള മറ്റു പെൺകുട്ടികളെ പെണ്ണു കാണാൻ ഒരുക്കി നിർത്താൻ പറ്റുന്നില്ലെന്ന അടുക്കളകുശുകുശുക്കൾ ഒരു ഭാഗത്ത്‌,
"കുട്ടിയെ ഇഷ്ടായി പക്ഷെ ഈ വീട്‌...",
എന്നും പിറുപിറുത്തിറങ്ങി പോകുന്ന പെണ്ണന്വേഷകരും അവരുടെ ബന്ധുക്കളും മറ്റൊരു ഭാഗത്ത്‌.
പെണ്ണിനെ ഇഷ്ടപ്പെട്ട്‌ കെട്ടുന്നവർ കെട്ടിയാൽ മതിയെന്നും വീടിനെ തൽക്കാലം കെട്ടിക്കാനുദ്ദേശിക്കുന്നില്ലെന്ന് മൂന്നാമതൊരു ഭാഗത്ത്‌ ഞാനും തീരുമാനിച്ചുറച്ചിരിക്കെ ആണു ഈ ഫോട്ടോയിലെ മൂന്നാമൻ വന്ന് പെണ്ണു കാണുന്നതും വീട്‌ ശരിയല്ലെന്ന് പറഞ്ഞവരോട്‌ "വീടിനെ അല്ലല്ലൊ പെണ്ണിനെ അല്ലെ കെട്ടുന്നെ" എന്ന് പറയുന്നത്‌ കേൾക്കുന്നതും.
അന്ന് മനസ്സിൽ കുറിച്ചിട്ടതാ "അളിയാ അളിയനാണളിയാ എന്റളിയൻ, വേറൊരളിയൻ ഇനി വേണ്ടളിയാ" എന്ന്.
അന്ന് മനസ്സിൽ വിചാരിച്ചത്‌ അത്‌ പോലെ അച്ചട്ടമായി. ആങ്ങളമാരില്ലാത്ത ഒരുത്തിയെ കെട്ടിയതോടെ എന്റെ അളിയൻ സ്വപ്നം കൂമ്പടഞ്ഞ്‌ വാടിയ മൊട്ടതെങ്ങ്‌ പോലായി.
കല്ല്യാണം ഉറപ്പിക്കാൻ വാക്ക്‌ കൊടുത്തു. ദിവസം കാണാൻ തീരുമാനിച്ചപ്പൊ 'ജീവിതമെന്ന കാറ്റിൻ കൈയ്യിലകപ്പെട്ട അപ്പൂപ്പൻ താടി'പോലെയുള്ള ‌ അച്ഛൻ പറഞ്ഞു. "ഏതേലും അമ്പലത്തിൽ നിന്നെങ്ങാനും കെട്ടിച്ച്‌ കൊടുക്കാൻ, കൈയ്യിൽ പൈസയൊന്നും ഇല്ലാന്ന്".
"ഒറ്റപ്പെങ്ങളെ സ്വന്തം വീട്ടിൽ നിന്ന് കൈപിടിച്ചിറക്കുന്നതാണു അച്ഛാ അന്തസ്സെന്നും" പറഞ്ഞ്‌ അന്ന് തുടങ്ങിയതാ ലോണെടുക്കലും കടം വാങ്ങലും വീട്‌ നോക്കലുമൊക്കെ എന്നെ പോലെയുള്ള ആൺകുട്ടികൾ.
കൂടുതൽ പറയുന്നില്ല കരഞ്ഞ്‌ പോകും എന്നോട്‌ മാത്രമല്ല, ഇതുപോലെയുള്ള ഒരു പാട്‌ ആൺകുട്ടികൾ ഉണ്ട്‌.
അത്‌ കൊണ്ട്‌ ആ കൂട്ടക്കരച്ചിൽ നമുക്ക്‌ ഒഴിവാക്കാം ബ്രോസ്‌.
അങ്ങനെ അച്ഛന്റെ വെള്ളഷർട്ടിന്റെ പോക്കറ്റിൽ നൂറു രൂപയുടെ
'ചൊട്ടിയാൽ തെറിക്കുന്ന' ഒരു നോട്ടും വച്ച്‌ കൊടുത്ത്‌ അതിഥികളെ സ്വീകരിക്കാൻ അച്ഛനെ ഒരുക്കി നിർത്തി നെഞ്ചിൽ തട്ടീട്ട്‌ ഞാൻ പറഞ്ഞു. "കാരിഓൺ മാൻ ബാക്കി ഞാൻ മാനേജ്‌ ചെയ്തോളാം" എന്ന്.
പെണ്ണു കണ്ടിറങ്ങിപ്പോയ അളിയനെയും ബന്ധുക്കളെയും ഒന്നമ്പരപ്പിച്ച്‌ വീടും വീട്ടിലേക്കുള്ള വഴിയും പുതുക്കി മോടിയാക്കി പണിത്‌ വലിയ മോശമില്ലാതെ കല്ല്യാണം കേമമായി നടന്ന് കഴിയുമ്പൊളേക്കും ഞാൻ ലക്ഷപ്രഭുവായി, ബാങ്ക് രേഖകളിൽ.
അങ്ങനെ പെങ്ങളെ കല്ല്യാണം കഴിപ്പിച്ചയച്ച ആ ഇരുപതുകാരനു ഈ ഫോട്ടോയിൽ കാണുന്ന ഗൗരവം ഇത്തിരി കൂടി എന്നല്ലേ നിങ്ങളുടെ ചിന്ത. എന്നാൽ കല്ല്യാണത്തിനു പുതിയൊരു ഷർട്ട്‌ അടിച്ചത്‌ തിരക്കിൽ പെട്ട്‌ കാണാതെ പഴയ ഷർട്ടുമിട്ട്‌ ഒറ്റപ്പെങ്ങളുടെ കല്ല്യാണത്തിന്റെ ഫോട്ടോയിൽ നിന്നവന്റെ ഗൗരവം പൂർണ്ണമായും ഫോട്ടോയിൽ വന്നില്ല. അമ്മക്കേ അതിന്റെ പൂർണ്ണ അളവറിയൂ എന്ന് തന്നെയാണെന്റെ അഭിപ്രായം.
കാലമിങ്ങനെ ആരെയും കാത്ത്‌ നിൽക്കാതെ ദിക്കുകളെ കീഴടക്കുന്ന യാഗാശ്വത്തെ പോലെ കുതിക്കുകയാണു. സത്യം പറഞ്ഞാൽ ഞാനടക്കം പലരും പിറന്നാളുകൾ ഓർമ്മിക്കാനും ആരെങ്കിലുമൊക്കെ അറിയാനും ആശംസകൾ നേരാനും തുടങ്ങിയത്‌ തന്നെ സഹവാസം ഈ മാധ്യമത്തിലായതിൽ പിന്നെയാണു.
ഞങ്ങളുടെ മക്കളെ ഞങ്ങളുടെ ഇന്നലെകളെ ഓർമ്മിപ്പിക്കുക എന്നത്‌ നമ്മുടെ കൂടി ബാധ്യതയാണു. ഇന്ന് എന്റെയോ നിന്റെയൊ മുഖത്ത്‌ നിന്ന് വായിക്കുന്നതിലേറെ അവരീ മുഖപുസ്തകത്തിലൂടെ കാര്യങ്ങൾ വായിക്കുന്നുണ്ട്‌,അറിയുന്നുണ്ട്‌.
മൂന്നാലു വർഷങ്ങൾക്ക്‌ മുന്നെ ഒരു വീഡിയോയിൽ കണ്ടത്‌ പോലെ ഏതോ ഒരുത്തന്റെ കൈയ്യുടെ ചൂടും, കൂട്ടുകാരൻ മറ്റൊരു പെണ്ണിനെ തല്ലുന്നത്‌ വീഡിയോയിൽ പകർത്താൻ ആവേശം കാണിച്ച അവന്റെ വകതിരിവില്ലാത്തൊരു കൂട്ടുകാരനെയും കാണുമ്പൊൾ,
ഇത്തരം ഓർമ്മപ്പെടുത്തൽ കൊണ്ട്‌ വായിക്കുന്ന നിങ്ങൾക്ക്‌ മുന്നിൽ ചിലപ്പൊ ഞാൻ ഒരു അൽപ്പനായേക്കാം.
എന്നാലും അമ്മയും കൂടെപ്പിറന്നവരും നീന്തി വന്ന ജീവിതവഴികൾ എന്റെ മക്കൾക്കും നന്മയിലേക്കും നല്ല നാളേയിലേക്കുമുള്ള ദിശാസൂചകങ്ങളാകുമെങ്കിൽ എന്ന് കരുതി മാത്രമുള്ളതാണെന്റെ ഈ കുത്തിവരകൾ.
ഇനിയുമൊരുപാട്‌ കാലം ഏറെ സന്തോഷകരമായിരിക്കാൻ കുഞ്ഞാട്ടന്റെ കുഞ്ഞിപ്പെങ്ങൾക്കും കുടുംബത്തിനും എല്ലാ ഭാവുകങ്ങളും നേരുന്നതോടൊപ്പം, എനിക്കും ജന്മദിനാശംസകൾ അറിയിച്ച എല്ലാവർക്കും വാക്കുകളാൽ അർപ്പിക്കാൻ പറ്റുന്ന ഏറ്റവും വിനീതമായ നന്ദിയും സ്നേഹവും ഞാൻ അർപ്പിക്കുകയാണു.
ഒരു പാട്‌ സ്നേഹിക്കുകയും സ്നേഹിക്കപ്പെടുകയും ചെയ്യട്ടെ ഈ ലോകം. കാരണം നാളേക്ക്‌ മാറ്റിവെയ്ക്കുന്ന സ്നേഹവും ആശംസകളും പകരാൻ നമ്മളിലാരു ബാക്കിയാവുമെന്നറിയാത്ത യാത്രയിലാണു നാമോരോരുത്തരും.
അത്‌ കൊണ്ട്‌ നൽകാനുള്ളത്‌ ഇന്ന് നൽകി ആ പൂർണ്ണതയിൽ ആശ്വാസം കൊള്ളുക.
സ്നേഹപൂർവ്വം നിങ്ങളുടെ സ്വന്തം,
ഷാജി എരുവട്ടി..
"എന്താ അമ്മൂമ്മേ എത്ര പറഞ്ഞാലും കേൾക്കൂലാന്നായിട്ടുണ്ടല്ലൊ ഈ കളി, കുറേ നേരം ഈ പണ്ടാര "എയർ സ്ക്രീനിൽ" നോക്കി ഇരിക്കരുത്,‌ അതാണു കണ്ണിൽ നിന്ന് വെള്ളം ചാടുന്നേന്ന് പറഞ്ഞാൽ കേൾക്കില്ല ല്ലേ?"
പുറം കൈയ്യാൽ കണ്ണുകളൊപ്പിക്കൊണ്ടവൾ കുഞ്ഞുമോളോട്‌‌ പറഞ്ഞു.
"ഇത്‌ എന്റെ അമ്മൂമ്മക്ക്‌ വല്ല്യമ്മാവൻ അവരുടെ വിവാഹവാർഷികത്തിനു സമ്മാനിച്ച ഒരു കുറിപ്പാണു.
അന്ന് "ഫേസ്‌ബുക്ക്‌" എന്നൊരു ആപ്ലിക്കേഷനുണ്ടാരുന്നു.
സോഷ്യലായി ആളുകൾ ഇടപെടുന്ന ആ മീഡിയയിൽ കഥകൾ എഴുതുകയും വായിക്കുകയും ചെയ്യുക എന്നത്‌ അവരിൽ ചിലരുടെ ഒരു ഹോബി ആയിരുന്നു. അന്ന് അങ്ങനെ എഴുതി നല്ലെഴുത്ത്‌ എന്ന ഒരു ജനപ്രിയ ഗ്രൂപ്പിൽ പോസ്റ്റിയതാ ഈ എഴുത്ത്.
‌വായിച്ചപ്പൊ നിറഞ്ഞ്‌ പോയി അമ്മൂമ്മയുടെയും കണ്ണുകൾ".
"സാരോല്ലാട്ടോ അമ്മൂമ്മേ,അല്ല ഏതാണീ ഭാഷ"?
കൊച്ചുമകൾ അമ്മൂമ്മയെ കെട്ടിപ്പിടിച്ച്‌ ചോദിച്ചു.
"ഈ ഭാഷയാണു മോളെ 'കണ്ണൂരുകാരുടെ
മാത്രം മലയാളം".
✍️ഷാജി എരുവട്ടി..

തീപൊള്ളിമരിച്ചവൾ

Image may contain: 1 person, smiling, eyeglasses, selfie and closeup
ഭൂമിയിലിന്നോളം
തീപൊള്ളിമരിച്ചവരിൽ
ഏറ്റവും സുന്ദരി
അവളായിരുന്നു.
അകലെ നിന്നും
ആയിരം പേർ
അവളെ കാണാനെത്തിയത്
അതിനാലാണ്.
കണ്ണുതട്ടാതിരിക്കാൻ
കവിളിൽ പൊട്ടുതൊട്ടും
കഴലിൽ ചരടുകെട്ടിയും
ബാല്യ യൗവ്വനവും തീർത്തെങ്കിലും
തീപൊള്ളിമരിക്കുമ്പോഴുണ്ടായ
സൗന്ദര്യത്തിന്റെ ഏഴയലത്ത്
അതൊന്നും എത്തിയിരുന്നില്ല.
ഗ്രീഷ്മഅയനാന്തദിനങ്ങളിലെ
ചിലമധ്യാഹ്നങ്ങളിൽ,ഭൂമി -
ഏതോ സ്വപ്നദർശനത്തിന്റെ
ആത്മവിശ്രാന്തിയിൽ
കണ്ണുകളടച്ചു കിടക്കുംപോലെ
ധ്യാനലീനമിരിക്കുമൊരു പൂവിന്റെ
വാടിയദലമായി അവൾ കിടന്നു.
അസ്ഥികളൊട്ടിപ്പിടിക്കും മട്ടിൽ
ഉയിരിൽ ശൈത്യം പുതച്ചാണ്
പാറകക്കാടിന്റെ തൊട്ടടുത്ത്
ഉടലിൽ തീപ്പൂക്കൾ ചൂടി
ചെമ്പരത്തിക്കാടായി
കോരിത്തരിച്ചു നിന്നവളെ
ബലമായി പറിച്ചെടുത്തത്.
പൂവിൽ നിന്നുമിറ്റിറ്റുനീർമണി
താഴെ വീഴും പോലെ മന്ദം
ഊർന്നിറങ്ങിയ മിഴികൾ
കവിളുകളിലിരു മുത്തുപോലെ
പറ്റിപ്പിടിച്ചിരുന്നിരുന്നു അപ്പോൾ.
പോളകളെത്രയടർത്തിയാലും
തീരാത്ത വാഴത്തണ്ടുപോലെ
ഒട്ടിയചേലത്തുണ്ടുകളാശു -
പത്രിയിൽ വെച്ചടർത്തിയെങ്കിലും
വിട്ടുവരാതെ തീനക്കിയ
ചർമത്തിന്റെ ഭാഗമായി മാറി.
ഉള്ളിപൂവിന്റെ നാറ്റമാണവൾക്കെന്ന്
ഒന്നായതിന് ശേഷമെല്ലാം
പുരുഷൻ പറഞ്ഞപ്പോഴും
ഉടൽമടക്കിന്റെ ഉപ്പളങ്ങളിൽ
അയൽക്കാരൻ പ്രണയമുപ്പിലിട്ടപ്പോഴും
കുളിമുറിയുടെ ജാലകത്തിലൂടെ
ചിലകണ്ണുകൾ കൊത്തിവലിച്ചപ്പോഴും
അവൾക്കിത്ര ഭംഗിയുണ്ടെന്നാരും
തിരിച്ചറിഞ്ഞതേയില്ല.
സുഗന്ധലേപന തൈലത്തിൽ
മുങ്ങിക്കിടക്കും മരത്തൊലി പോലെ
കറുകറെ കറുത്താണ് കിടപ്പതെങ്കിലും
ചുറ്റിലും ഓർമ്മകൾ തളിക്കുന്നുണ്ട്
ഇത്രയും നാളില്ലാത്ത പോലെ.
ചുട്ടമീനിന്റെ മണമുണ്ടേൽമാത്രം
ഇത്തിരി വറ്റുകൊറിക്കുന്ന മകന്
കത്തിയ ഇറച്ചിയുടെ മണമായും
ഇരുൾ കണ്ണുകുത്തും അടുക്കളയിൽ
കരിപിടിച്ച ഓർമ്മയായും
നനച്ചിട്ടതുണികൾക്കിടയിൽ
അലക്കുകാരത്തിന്റെ തലോടലായും
തുറന്നിട്ട പൈപ്പിൻ ചുവട്ടിൽ
സ്നിഗ്ദാർദ്രമേതോ താളമായും
വിസിലൂതി തളർന്ന കുക്കറിൽ
രക്ഷപ്പെട്ടോടും നീരാവിയായും
പല മുഖങ്ങളിൽ ഇനിയമവൾ
മായാതെ തന്നെ നിൽക്കും.
നാട്ടിലിനി മുളയ്ക്കുന്ന
നാഥനില്ലാ കഥകളിലൊക്കെ
നായികയായവളും
നാളുകളോളമുണ്ടാകും.
രണ്ടായിമടക്കിയ ശവക്കച്ചയിൽ
അടിമുടി മൂടിയാണ് കിടപ്പെങ്കിലും
സംശയമേതുമില്ലാതെ പറയാം
ഭൂമിയിലിന്നോളം
തീപൊള്ളിമരിച്ചവരിൽ
ഏറ്റവും സുന്ദരി
അവളായിരുന്നു.
# രാഹുൽ #

ചന്ദനംപെറ്റ പെണ്ണ് - Part 9

സന്ധ്യയ്ക്ക് വളരെ താമസിച്ചാണ് രാഘവനും ഭാര്യയും അന്നു വീട്ടിലെത്തിയത്. ഗേറ്റു കടക്കുമ്പോൾ വീടിനകത്തെ മുറികളിൽ ലൈറ്റുകൾ തെളിഞ്ഞുകിടക്കുന്നതും തിണ്ണയിൽ ഒരു നിലവിളക്കു കത്തുന്നതും അവർ കണ്ടു. അത് പതിവില്ലാത്തതാണ് തങ്ങൾ പുറത്തെവിടെയെങ്കിലും പോയി തിരികെ വരുന്ന സന്ധ്യകളിൽ ഒരിക്കൽ പോലും രാജമ്മ വിളക്ക് കൊളുത്തിയിട്ടില്ല.അതു കാണുമ്പോൾ ഗോമതി അവളെ വഴക്കുപറയും
"നിനക്കുമ്മറപ്പടീല് ഒരു വെളക്കു കത്തിച്ചുവെച്ചാലെന്നാ രാജേ.. ഈ വീടൊരു ഭാർഗ്ഗവീ നെലയമൊന്നുമല്ലല്ലോ ഇങ്ങനെ ഇരുട്ടത്തിരിക്കാൻ..?"
പക്ഷേ ഇന്നാ പതിവെല്ലാം തെറ്റി
" ഈശ്വരാ അവക്ക് നല്ല ബുദ്ധി തോന്നിച്ചല്ലോ "
മുറ്റത്തെ ടാപ്പിന്റെ ചുവട്ടിൽ നിന്നു കാലുകൾ കഴുകുമ്പോൾ ഗോമതി രാഘവനോടു പറഞ്ഞു.
നടക്കല്ലിൽ വിരിച്ചിട്ടിരിക്കുന്ന ചാക്കിൽ കാലുകൾ ചവിട്ടിത്തുടച്ചുകൊണ്ട് മറുപടിയായി അയാൾ ഒന്നു നീട്ടി മൂളി.
" അവളെന്തെങ്കിലും ചോദിച്ചാൽ ഇന്നെന്താ പറയേണ്ടതെന്നോർത്തിട്ട് പേട്യാകുന്നു ഇപ്പോ നമ്മളു കണ്ടേന്റെ നേർ വിപരീതാരിക്കും അപ്പോ ചെയ്യുന്നേ "
"ഗോമൂ നീ പറയുന്നത് ശര്യന്നാ പക്ഷേങ്കീ നമ്മളേക്കൊണ്ടെന്താ ചെയ്യാമ്പറ്റ്വാ.. സത്യായ്ട്ടും ന്റെ പേടി നെന്നേക്കുറിച്ചോർത്താ ഇന്നോ നാളെയോന്നും പറഞ്ഞ് ദെവസങ്ങളെണ്ണിക്കഴിയുന്ന എന്റെ കണ്ണടഞ്ഞാല് നീ ഇവളേംങ്കൊണ്ട് എങ്ങനെ മുന്നോട്ടു ജീവിക്കും..? ചെലപ്പോത്തോന്നും ഒരിറ്റു വെഷം നിങ്ങക്കു തന്നിട്ട് ഈ ഉത്തരത്തിലങ്ങ് കെട്ടിത്തൂങ്ങ്യാലോന്ന് "
തിണ്ണയിലുള്ള ചാരുകസാരയിൽ അമർന്നിരുന്നു കൊണ്ട് രാഘവൻ തന്റെ സങ്കടം ഭാര്യയോടു പങ്കുവച്ചു.
"അങ്ങനെയൊന്നൂപ്പോ ചിന്തിക്കണ്ട എല്ലാം ശര്യാകും ഒരുമിച്ച് ചാകാനെനിക്ക് പേടിയില്ല സന്തോഷേയുള്ളു. പക്ഷേ അതിപ്പളല്ലാതെ കൊറച്ചു നേരത്തേ ആകാരുന്നല്ലോ? ഇത്രേം തീ തിന്നേണ്ട കാര്യോല്ലാരുന്നു. പക്ഷേ എല്ലാങ്കണ്ടും കേട്ടും മോളിലൊരുത്തനിരിപ്പൊണ്ടല്ലോ ഒര്കയറ്റത്തിന് ഇറക്കോം ഇറക്കത്തിന് കയറ്റോമൊണ്ടല്ലോ..? അങ്ങനോർത്താ മതി രാവേട്ടാ... നിങ്ങടാഗ്രഹം സാധിക്കാതെ പോയാൽ അത് എനിക്കൊട്ടും മനസമതാനം തരില്ലാ അല്ലെങ്കിലിങ്ങനെ വേദന തിന്നു ജീവിക്കുന്ന രാവേട്ടനെ കണ്ടോണ്ടിരിക്കാതെ ഞാനങ്ങനെ തന്നെ ചെയ്തേനേ... ഒന്നൊറപ്പാ രാവേട്ടന്റെ ആഗ്രഹം സാധിക്കുന്നവരെയെ രാവേട്ടന്റെ ഗോമ്വീ ബൂമിലൊണ്ടാവൂ..."
ഗോമതി ഭർത്താവിനെ ആശ്വസിപ്പിച്ചു.
"വെഷമം സഹിക്കാൻ പറ്റണില്ല ഗോമൂ എല്ലാം ഞാൻ തനിച്ചു ചൊമക്കുന്നത് നീയും കാണുന്നില്ലേ കൂടപ്പെറപ്പുകളാെള്ളത് അവനോന്റെ കാര്യം നോക്കിപ്പോയി എന്റെ അവസ്ഥയറിഞ്ഞട്ടും ഒരെണ്ണം തിരിഞ്ഞു നോക്ക്യോ..? അവര് പറഞ്ഞത് നീയും കേട്ടതല്ലേ ഞാനായിട്ടു വരുത്തിവെച്ചത് സൊന്തം അനുഭവിച്ചോളാൻ. അവസാന കാലത്ത് ഒരിറ്റുവെള്ളം തരാനും കൊള്ളിവെക്കാനും ഈശ്വരൻ നമ്മക്ക് മക്കളേം തന്നില്ല. നിന്നോടല്ലാതെ വേറെയാരോടാ എന്റെ സങ്കടം പറയ്ക. അകത്തൊരുത്തിയൊണ്ട് ഇതെക്കെഅവളോട് പറഞ്ഞാൽ വല്ലോം മനസ്സിലാക്വോ അതിനൊള്ള നെലേലാണോ അവളൊള്ളത്? ഇതൊന്നും കാണാതേം കേക്കാതേം അനുഭവിക്കാതേം തന്തേം തള്ളേം നേരത്തേ പോയത് നന്നായി അല്ലെങ്കി അതുങ്കൂടെ താങ്ങേണ്ടി വന്നേനേ ഇത്രയൊക്കെ അനുഭവിക്കാൻ മാത്രം ഞാനെന്തു തെറ്റാചെയ്തേ? പെങ്ങമ്മാരുടേം അനിയന്മാരുടേം ജീവിതോം കുടുമത്തിന്റെ അഭിമാനേം രക്ഷിച്ചതാണോ ഇത്ര വല്യതെറ്റ്...?"
"എല്ലാം ശര്യാകും രാവേട്ടൻ സമാതാനിക്ക് ഞാനടുക്കളേക്കേറി എന്തേലും തിന്നാനൊണ്ടാക്കാട്ടെ "
അടുക്കളയിൽ കയറിയ ഗോമതി ഞെട്ടിപ്പോയി ഒരു കലത്തിൽ കഞ്ഞിയും പാത്രത്തിൽ മുളകു ചമ്മന്തിയും പപ്പടം ചുട്ടതും ഉണ്ടാക്കി വച്ചിരിക്കുന്നു.
അവൾ നേരേ ഉമ്മറത്തേക്കോടിച്ചെന്ന് ഭർത്താവിനെ വിളിച്ചു.
"രാവേട്ടാ.. ഒന്നടുക്കളേലേക്ക് വന്നേ... ഒരു കാര്യോണ്ട് വേഗം വാ"
"എന്താ ഗോമൂ... എന്നാ പറ്റീ..? "
"അതെക്കെയൊണ്ട് നിങ്ങളുവന്നേ "
ഭാര്യയുടെ ശബ്ദത്തിലെ മാറ്റം രാഘവന്റെ ഭയം കുറച്ചു.
അയാൾ അടുക്കളയിലെത്തി അവിടെ കണ്ട കാഴ്ച്ച അയാളെ അത്ഭുതപ്പെടുത്തി.
"ഇതെല്ലാം... അവള്...?"
ബാക്കി ചോദിക്കാൻ അയാൾക്ക് കഴിഞ്ഞില്ല
" അല്ലാണ്ടാരാ ചാത്തന്മാര് വര്വോ ഇതെക്കെ ചെയ്യാൻ "
അവളുടെ സന്തോഷം കണ്ടപ്പോൾ അയാൾ മുകളിലേക്കു നോക്കി ദൈവത്തിന് നന്ദി പറഞ്ഞു.
" എന്നിട്ട് അവളെവിടെ...? "
"രാവേട്ടൻ... നമ്മക്കു നോക്കാം "
അവർ രാജമ്മയുടെ മുറിയിലേക്കു പോയി.
ജനാലക്കമ്പിയിൽ പിടിച്ച് പുറത്തേക്കു നോക്കി നില്ക്കുകയാണ് രാജമ്മ. കാര്യമായ ചിന്തയിലാണെന്നു കണ്ടപ്പോൾ തിരിച്ചു നടന്ന അയാളെ ഗോമതി കൈയ്യിൽ പിടിച്ചു നിറുത്തി.
"രാജേ.. "
ഗോമതി അവളെ വിളിച്ചു.
"നിങ്ങളുവരുന്നത് ഞാങ്കണ്ടായിരുന്നു അതാ ഇങ്ങോട്ടു പോന്നേ കഞ്ഞീം ചമ്മന്തിയും പപ്പടം ചുട്ടും വച്ചിട്ടാെണ്ട് നിങ്ങളു വരാൻ കാത്തിരുന്നതാ "
"കണ്ടു... എന്നാവാ നല്ല വെശപ്പൊണ്ട് കൊറെയായില്ലേ നമ്മളൊരുമിച്ചെന്തെങ്കിലും കഴിച്ചിട്ട് ഞാൻ കഞ്ഞിയെടുത്തോണ്ടു വരാം വെക്കാം നിങ്ങള് .. പോയി കൈകഴുകിക്കോ "
ഗോമതി അടുക്കളയിലേക്കു നടന്നു.
ഊണുമുറിയിലിരുന്ന് കഞ്ഞി കുടിക്കുമ്പോൾ രാഘവൻ പറഞ്ഞു:
"ഗോമൂ നിനക്കറ്യോ ഇങ്ങനെത്തെ മൊളക് ചമ്മന്തീങ്കൂട്ടി ഞങ്ങളെന്തോരും കഞ്ഞി കുടിച്ചിട്ടൊണ്ടെന്ന് ...? അന്നും എന്റെ പെങ്ങമ്മാരിൽ രാജതന്ന്യാ വെച്ചു വെളമ്പാൻ മിടുക്കി മൂത്തോര് ഇവടെ ഏഴയലത്തു വരൂലാ.. നിനക്കൊരു കാര്യമറ്യോ പണ്ട് കപ്പക്കാലായിൽ പണിക്കു വരുന്നോരിൽ ഒരുത്തനൊണ്ടായിരുന്നു. ഒരു തെക്കൻ ഗോപാലൻ ഒരു ദിവസം ഇവളൊണ്ടാക്കിയ കഞ്ഞീം കറീം കഴിച്ചിട്ടു പറയ്വാ രാഘവേട്ടാ നിങ്ങടെ അനിയത്തിയെ എനിക്കു കെട്ടിച്ചുതര്വോന്ന് ഇത്ര രുചിയോടെ മുമ്പെങ്ങും അവൻ തിന്നിട്ടില്ലെന്ന് പക്ഷേ അതു കേട്ടോണ്ടു വന്ന അമ്മ അവനെ തെറി പറഞ്ഞ് കണ്ണുപൊട്ടിച്ചു.പിന്നെ അടുത്തൊള്ള കപ്പക്കാലായിൽ പണിക്കുവന്നാൽ അവൻ അമ്മയെ പേടിച്ചിട്ട് ഞങ്ങടെ വീടിരിക്കുന്ന ഭാഗത്തിന്റെ ഏഴയലത്തേക്കേ നോക്കില്ലാരുന്നു. പിന്നെ അവന്റെ പേരു പറഞ്ഞായിരുന്നു ഞങ്ങളിവളെ കളിയാക്കിക്കൊണ്ടിരുന്നത് "
പറഞ്ഞു കഴിഞ്ഞ് അയാൾ പൊട്ടിച്ചിരിച്ചു. വളരെ നാളുകൾക്കു ശേഷമായിരുന്നു അയാളുടെ ചിരി ആ വീട്ടിൽ ഉയർന്നത്.ഗോമതി രാജമ്മയെ നോക്കി അവൾ ചെറുചിരിയോടെ ഭക്ഷണം കഴിക്കുന്നതു തുടർന്നു രാഘവന്റെ ചിരി ചുമയായി പരിണമിച്ചു അപ്പോൾ അയാളുടെ മൂക്കിൽ നിന്നും രക്തം ഇറ്റുവീണ് തീൻമേശയിൽ പടർന്നു.ഗോമതി അകത്തുചെന്ന് പഞ്ഞിയെടുത്തു കൊണ്ടുവന്നു രാഘവന്റെ മുഖവും മേശയും തുടച്ചു. ഇതു കണ്ട രാജമ്മ ഭയന്നു പോയി.
" പേടിക്കണ്ട രാജേ ആദ്യം കാണുന്നതോണ്ടാ നീ പേടിച്ചത്. ഗോമൂനെ കണ്ടില്ലേ ഇത് മിക്കപ്പോഴു കാണുന്നതോണ്ടാ പഞ്ഞി യെടുത്തോണ്ടെത്തന്നത് കണ്ട് കണ്ട് അവടെ പേടി പോയി ഇനിയിപ്പം ഒരാള് ചോരേക്കുളിച്ചു കെടക്കണ കണ്ടാലും അവള് പേടിക്കില്ല. കൂടിപ്പോയാൽ ഒരു മാസങ്കൂടി ഈ വേദന സഹിച്ചാ മതീലോ എനിക്കൊരു കാര്യത്തിലേ സങ്കടൊള്ളൂ നിന്റെ മോളേ എന്റെ കണ്ണടയുന്നതിനു മുമ്പേ നിന്റെ മുമ്പിക്കൊണ്ടരാന്നാ വാക്കുപാലിക്കാൻ ഈ കൂടപ്പെറപ്പിനേക്കൊണ്ടായില്ല അതിനെന്റെ പെങ്ങളീ പാപിക്കു മാപ്പു തരണം"
അയാൾ മേശയിലേക്ക് ശിരസ്സമർത്തി പൊട്ടിക്കരഞ്ഞു. രാജമ്മ ഒന്നും മിണ്ടാതെ തന്റെ സഹോദരന്റെ ശിരസ്സിൽ മെല്ലെ തലോടിക്കൊണ്ടിരുന്നു. ഇതു കണ്ട ഗോമതി രാജമ്മയുടെ ചുമലിലേക്ക് ചാഞ്ഞു വിങ്ങിപ്പൊട്ടി.
" എനിക്കറിയാം നിങ്ങളെല്ലാരും എനിക്കു വേണ്ടി കഷ്ടപ്പെടുന്നതും കണ്ണീരൊഴുക്കുന്നതും ഒന്നും നമ്മടെ കുറ്റമല്ല എല്ലാം വിധിയാണ് ഇതെല്ലാം നമ്മളനുഭവിക്കണമെന്ന് ഒടേതമ്പുരാൻ തീരുമാനിച്ചെട്ടൊണ്ടാകും അങ്ങനെയെങ്കിലും നമ്മൾ ചെയ്ത പാപങ്ങൾ തീരുമെങ്കിൽ തീരട്ടേ എന്റെയേട്ടൻ എന്നെയോർത്ത് ഇനി സങ്കടപ്പെടണ്ട ഞാനിക്കാര്യം പറഞ്ഞ് ഏട്ടനെ വേദനപ്പിക്കില്ല
ജനിച്ചപ്പോ വലിച്ചെറിഞ്ഞ നമ്മക്ക് അതിനെ കാണാനൊള്ള യോഗ്യതയൊന്നുമില്ല എനിക്കതറിയാം എന്നാലും അവളനാഥയായില്ലല്ലോ എന്നെങ്കിലുമൊരിക്കൽ അവളെ കാണാമെന്ന പ്രതീക്ഷയിൽ എനിക്കു ജീവിക്കാലോ"
എഴുന്നേറ്റു പോകാൻ തുടങ്ങിയ രാജമ്മയോട് രാഘവൻ പറഞ്ഞു.
"നീയിരിക്ക് എനിക്കൊരു കാര്യങ്കൂടി പറയാനാെണ്ട് നിന്നോട് "
"എന്തായേട്ടാ.."
" നിന്റെ മോടെ കല്യാണ നിശ്ചയമാണ് മേടം ഇരുപത്തെട്ടിന് നിന്നോട് ഞങ്ങൾ പറയാതിരുന്നതാ അന്ന് പറഞ്ഞാലും അതുൾക്കൊള്ളാനുള്ള മനസ്സ് നിനക്കില്ലെന്നു കരുതിയാണ് പറയാതിരുന്നത് പക്ഷേ ഇന്ന് നിനക്കതിനു കഴിയും അവടെ പേര് ശ്രീജാന്നാ. പടിച്ച് പടിച്ച് നല്ല സർക്കാരുദ്യോഗം കിട്ടി കെട്ടാൻ പോകുന്നവനും സർക്കാരു ജോലിയൊണ്ട് നൂറ്റൊന്നു പവനാണ് അവൾക്ക് അവരുകൊടുക്കണതത്രേ അവടെ ഓഫീസില് ജോലിയൊള്ള ഒരു സ്ത്രീ പറഞ്ഞതാ അവരാണ് നിന്നെ കാണിച്ചു തരാന്നു പറഞ്ഞത് ഇന്നു ഞങ്ങള് ചെന്നപ്പോഴാണ് കാര്യങ്ങളറിഞ്ഞത് ഒരു പക്ഷേ നമ്മടെ കാര്യങ്ങളറിഞ്ഞാൽ അവടെ കല്യാണം മൊടങ്ങാനും സാധ്യതയൊണ്ടത്രേ..? അതാേണ്ട് അവടെ ജീവിതം നശിപ്പിക്കാനായി നമ്മളിനി അവളെ കാണാണ്ടാന്നാണ് അവരു പറഞ്ഞേ ഒരു കണക്കിന് അതല്ലേ ശരി അതിന്റെ ജീവിതം നമ്മളായിട്ട് നശിപ്പിക്കണോ? നീ ആലോജിച്ചു നോക്ക്യേ..? ഇനീം നിനക്കവളെ കാണണെങ്കിൽ ഞാനൊന്നൂടെ പോകോം അവര്ടെ കാലുപിടിക്കാം "
" വേണ്ട, എനിക്കു കാണണ്ട എവിടെയായാലും എന്റെ മോള് സന്തോഷായി കഴിയട്ടേ. ഇനിയൊള്ള ജീവിതകാലം മുഴുവൻ അവക്കു ജീവിതത്തില് ദു:ഖങ്ങളില്ലാതിക്കാൻ പ്രാർത്ഥിച്ചോളാം ഞാൻ "
രാജമ്മ തന്റെ മുറിയിലേക്കു പോയി
മനസമാധാനത്തോടെ രാഘവനും ഗോമതിയും ഉറങ്ങാൻ പോയി.
തുടർന്നങ്ങോട്ടുള്ള ദിവസങ്ങളിൽ വ്യത്യസ്ത സ്വഭാവങ്ങളായിരുന്നു രാജമ്മയ്ക്ക് രണ്ടു ദിവസങ്ങൾ നോർമ്മലാണെങ്കിൽ പിന്നീടുള്ള ദിവസങ്ങൾ വീണ്ടും പഴയതുപോലേ അത് രാഘവനും ഗോമതിക്കും വലിയ ദു:ഖം നല്കി.രാഘവൻ തീരേ അവശനായി തനിക്കധികം ആയൂസ് ഇല്ലെന്ന് അയാൾ വിശ്വസിച്ചു. തന്റെ സഹോദരങ്ങളെയൊക്കെ പോയിക്കണ്ടു ചിലർ അയാളെ കാണാൻ വീട്ടിൽ വന്നു ഒരു ദിവസം പ്യൂൺ ലക്ഷ്മിയമ്മ രാഘവന്റെ വീട്ടിലെത്തി.
"കൊറേയായി നിങ്ങളെ വന്നു കാണണെന്ന് വിജാരിക്കാൻ തൊടങ്ങീട്ട് സമയക്കൊറവും ജോലിത്തെരക്കും കാരണം അതങ്ങ് നീണ്ടു നീണ്ട് പോയി .. ഇന്നാ അതിനിത്തിരി സമയം കിട്ടീത്.."
വീടിന്റെ തിണ്ണയിലെ കസേരയിൽ ഇരുന്നു കൊണ്ട്
ലക്ഷ്മിയമ്മ പറഞ്ഞു
"സാറു വരുമെന്നോർത്തില്ലട്ടോ ഗോമ്വേ നീ പോയി കൊറച്ച് കുടിക്കാനെന്തെങ്കിലും കൊണ്ട്വാ..വരുമ്പോ രാജേനേം ഇണ്ടു വിളിച്ചോണ്ടുവാ "
അയാൾ അവരെ സസന്തോഷം സ്വീകരിച്ചു അവർ തമ്മിൽ വിശേഷങ്ങൾ പറയാൻ തുടങ്ങിയപ്പോൾ ഗോമതി അകത്തേക്കു കയറിപ്പോയി. കുറച്ചു സമയം കഴിഞ്ഞ് ലക്ഷ്മിയമ്മയ്ക്കു കുടിക്കാൻ കാപ്പിയുമായി ഗോമതിയെത്തി അവർക്ക് രണ്ടു പേർക്കും കാപ്പി കൊടുത്ത ശേഷം അവൾ പറഞ്ഞു.
"രാവേട്ട.. രാജ റൂമിന്റുള്ളിൽ കതകടച്ചിട്ടിരിക്ക്യാ വിളിച്ചപ്പോ ഇപ്പോ വരാന്നു പറഞ്ഞു.. "
ലക്ഷ്മിയമ്മ കാപ്പി കുടിച്ചു കഴിഞ്ഞ് ഗ്ലാസ് ഗോമതിയുടെ കൈയ്യിൽ കൊടുക്കുമ്പോൾ അകത്തു നിന്നും പുറത്തേക്കിറങ്ങിയ രൂപത്തെ കണ്ട് തല ഉയർത്തി നോക്കി.
"സാറേ..ഇതാണ് എന്റെ പെങ്ങൾ രാജമ്മ "
രാഘവൻ പെങ്ങളെ അവർക്കു പരിചയപ്പെടുത്തി.
ലക്ഷ്മിയമ്മ രാജമ്മയെ ആപാദചൂഡം നോക്കി.
തന്റെ ഊഹം തെറ്റിയില്ലെന്നു അവർക്കു തോന്നി
ശ്രീജയുടെ അതേ പൊക്കം നിറം കൂടുതൽ അമ്മയ്ക്കാണ്. അവളുടെ നീണ്ട മുടി അമ്മയ്ക്കുമുണ്ട് രണ്ടു പേരേയും ഒരുമിച്ചു കണ്ടാൽ അനിയത്തിയും ചേച്ചിയും പോലേ എന്തൊരു സാമ്യം.രാജമ്മ അവരെ നോക്കി ചിരിച്ചു കൈയ്കൾ കൂപ്പി
" ഞാൻ ലക്ഷ്മിയമ്മ ശ്രീജേടെ ഓഫീസിലാ ജോലി ചെയ്യുന്നത് ബത്തേരിയിൽ "
അവളോന്നും പറയാതെ ചിരിച്ചു പക്ഷേ അവളുടെ കണ്ണിലെ തിരയിളക്കം ലക്ഷ്മിയമ്മ തിരിച്ചറിഞ്ഞു.
" മിനിഞ്ഞാന്നായിരുന്നു അവളുടെ മോതിരം മാറ്റൽ വരുന്ന ചിങ്ങം പത്തിന് കല്യാണംനടത്താനാ തീരുമാനിച്ചിരിക്കുന്നത് തിരുനെല്ലീല് അല്ലെങ്കിൽ കൊട്ട്യൂരമ്പലത്തില് അത് പിന്നീട് അറിയിക്കാന്നാ ചെറുക്കന്റെ വീട്ടുകാർ പറഞ്ഞേ. ഓഫീന്ന് ഞങ്ങൾ കൊറേപ്പേര് പോയിരുന്നു. മിടുക്കൻ ചെറുക്കൻ അവൾക്ക് ചേരുന്നവൻ തന്നെ നിശ്ചയത്തിന് ആങ്ങളമാർ മൂന്നു പേരും ചേർന്ന് അഞ്ചു പവന്റെ നെക്ലേസാ അവൾക്കായിവാങ്ങീത് അതും ഇട്ടാ അവള് ഇരുന്നത് നിങ്ങളെ കാണിക്കാൻ ഞാൻ അവളുടെ ഫോട്ടോ കൊണ്ടുവന്നിട്ടൊണ്ട്."
തന്റെ ബാഗുതുറന്ന് കുറച്ചു ഫോട്ടോ എടുത്ത് രാഘവനു നല്കി.അയാൾ അതു വാങ്ങി നോക്കിയ ശേഷം രാജമ്മയ്ക്കു കൊടുത്തു. അവൾ അതു വാങ്ങിക്കൊണ്ട് കത്തേക്ക് പോയി.
"എങ്ങനുണ്ട് ചെറുക്കൻ "
എന്തെങ്കിലും ചോദിക്കണമല്ലോ എന്നു കരുതി ലക്ഷ്മിയമ്മ ചോദിച്ചു.അതല്ലാതെ സുഖവിവരങ്ങൾ തിരക്കുന്നത് ഔചിത്യമല്ലെന്ന് അവർക്കറിയാമായിരുന്നു.
"സാറു പറഞ്ഞതുപോലേ തന്നെ മിടുമിടുക്കൻ അവക്കു ശരിക്കുമൊള്ള ജോഡി തന്ന്യാ. അവടെ നിശ്ചയത്തിന്റെ ഫോട്ടോ കൊണ്ടുവന്നു കാണിച്ചത് തന്നെ വലിയൊരു ഉപകാരാണ് ഞങ്ങൾക്കു ചെയ്ത ഈ സഹായത്തിന് എങ്ങനാണ് സാറിനോട് നന്ദി പറേണ്ടതെന്നറിയില്ല മാത്രമല്ല സത്യത്തിൽ
ഞാങ്കരുതീല ജീവനോടെ എനിക്ക് സാറിനെ വീണ്ടുമൊന്നൂടെ കണാമ്പറ്റൂന്ന് സന്തോഷായി ഒത്തിരിയൊത്തിരി സന്തോഷായി... എന്റെ രാജ.... പെറ്റ ദിവസം അവസാമായി കണ്ട മോടെ മൊകം ഇരുപത്താറു വർഷങ്കഴിഞ്ഞ് ഫോട്ടോയിലെങ്കിലും അവക്കു കാണാനൊള്ള ഭാഗ്യൊണ്ടായല്ലോ.. ഈ ഉപകാരം ഒരിക്കലും മറക്കില്ല "
രാഘവൻ നിറഞ്ഞൊഴുകിയ കണ്ണുകൾ തന്റെ ഉടുമുണ്ടിന്റെ തുമ്പുകൊണ്ട് തുടച്ച് അവരുടെ നേരെ കൈകൂപ്പി നന്ദി പറഞ്ഞു.കുറച്ചു സമയം കൂടി അവരോടൊപ്പം ചിലവഴിച്ച ശേഷമാണ് അവർ തിരിച്ചുപോയത്.
ലക്ഷ്മിയമ്മ തിരിച്ചു പോകൻ നേരം രാജമ്മ തന്റെ റൂമിൽ നിന്നും പുറത്തേക്കിറങ്ങിവന്നു. തന്റെ കൈയ്യിലിരുന്ന ഫോട്ടോകൾ അവർക്കു തിരിച്ചു കൊടുക്കുമ്പോൾ ചോദിച്ചു.
"ഇതിലൊരെണ്ണം എനിക്കു തര്വോ? ചുമ്മാ കാണാനാ സാറിനിഷ്ടമില്ലെങ്കിൽ വേണ്ട."
" ഏതാ നിനക്കു വേണ്ടത് അത് എടുത്തോളൂ"
അവർ അവളോടു ചോദിച്ചു.
രാജമ്മ അതിൽ നിന്നും ശ്രീജയുടെ തനിച്ചുള്ള ഒരു ഫോട്ടോ എടുത്തു.
"ഏതാ ഞാൻ കാണട്ടേ?"
രാജമ്മ താനെടുത്ത ഫോട്ടോ അവരെ കാണിച്ചു.
" ഇപ്പോൾ എറങ്ങീലെങ്കിൽ സമയത്തിന് വീട്ടിലെത്തില്ല.. പോട്ടേ പിന്നെപ്പഴെങ്കിലും നമ്മക്കു കാണാം "
യാത്ര പറഞ്ഞ് മുറ്റത്തേക്കിറങ്ങി രണ്ടു മൂന്നു ചുവടുകൾ നടന്ന ശേഷം അവർ നിന്നു.പിന്നെ തിരിഞ്ഞു രാജമ്മയെ തന്റെ അരുകിലേക്കു വിളിച്ചു. അവരുടെ അടുത്തുചെന്ന രാജമ്മയുടെ നേരെ തന്റെ കൈയ്യിലിരുന്ന മുഴുവൻ ഫോട്ടോയും നീട്ടിയിട്ടു പറഞ്ഞു.
"എനിക്കെന്തിനാ ഈ ഫോട്ടോ ഇതെല്ലാം നീയെടുത്തോ.. "
പിന്നെ എല്ലാവരേയും നോക്കി കൈയ് വീശിക്കാണിച്ചു പതിയെ നടന്നു മറഞ്ഞു.
(തുടരും) 
***അടുത്ത ഭാഗം നാളെ - ഇവിടെ, ഇതേസമയം*** 
വായിക്കാത്ത ഭാഗങ്ങൾ ഇവിടെ തിരയുക-  https://www.nallezhuth.com/search/label/ChandanamPettaPennu
ബെന്നി ടി ജെ  
Image may contain: 1 person, beard and closeup

രാഷ്ട്രഭാഷ (മിനിക്കഥ)

Image may contain: 1 person, selfie, beard, closeup and indoor
****************
രചന: അരുൺ വി സജീവ്
നിനച്ചിരിക്കാതെ എത്തിച്ചേർന്ന പുതിയ സ്ഥലം മാറ്റം, എനിക്കുണ്ടാക്കിത്തന്ന പൊല്ലാപ്പുകൾ ചില്ലറയായിരുന്നില്ല...!വാടകക്കൊരു വീട് തരപ്പെടുത്തൽ, വീട്ടു സാധനങ്ങൾ പുതിയ താമസ സ്ഥലത്തേക്ക് മാറ്റൽ, കുട്ടികളുടെ സ്കൂളു മാറ്റം... അങ്ങനെ എല്ലാം കൊണ്ടും ഓട്ടപ്പാച്ചിൽ തന്നെ ആയിരുന്നൂ രണ്ട് മൂന്ന് ദിവസം. ഇതെല്ലാം ഒന്നൊതുങ്ങിയപ്പോൾ, ഇനി സ്വസ്ഥമായൊന്നുറങ്ങണമെന്ന ചിന്തയൊടെയാണ്, അന്ന് രാത്രി ഉറക്കത്തിലേക്ക് ഊളിയിട്ടത്...
പടിക്കലെത്തി നിന്നിരുന്ന നിദ്രാദേവി പതിയെ കടാക്ഷിച്ച് തുടങ്ങിയപ്പോൾ.. ഭാര്യയുടെ വകയായി തലയിലൊരു ഞോണ്ടൽ ! എന്നിട്ട് പതിവില്ലാതെ മുഖവുരയോടെ ഒരു ചോദ്യവും: "അതേ ഞാനൊരു കാര്യം ചോദിക്കട്ടെ ... നിങ്ങൾ കോളേജിൽ സെക്കൻഡ് ലാംഗ്വേജായി പഠിച്ചത് ഹിന്ദിയല്ലെ....? "
" ഉം... അതിന്....?" ഉറക്കം തടസ്സപ്പെടുത്തിയ ദേഷ്യത്തോടെ കമിഴ്ന്ന് കിടന്ന ഞാൻ പുതപ്പ് കൊണ്ട് തലകൂടി മൂടി..അപ്പോൾ ദാ വരുന്നു അവളുടെ വക അടുത്തത് വീണ്ടും:
" അതേ.... പിന്നെ...ഈ 'കാലമാടൻ ' എന്നുള്ളതിന് ഹിന്ദിയിൽ എന്താണ് പറയുക....?
" ഈ നട്ടപ്പാതിരാക്ക് കാലമാടന്റെ ഹിന്ദി പഠിച്ചിട്ട് നിനക്ക് ആരെ പണ്ടാരം അടക്കാനാ...! മനുഷ്യനെ ഉറങ്ങാനും സമ്മതിക്കില്ലെ...? " തികട്ടി വന്ന കോപത്തോടെ ഞാൻ മറുചോദ്യമുന്നയിച്ചു.
" നിങ്ങൾക്കിങ്ങനെ പറയാം...രാവിലെ നിങ്ങള് ജോലിക്കും, പിള്ളേര് സ്കൂളിലും പോയിക്കഴിഞ്ഞാൽ പിന്നെ ഞാനിവിടെ ഒറ്റക്കാ... ആകെ മിണ്ടാനും, പറയാനുമായിട്ടുള്ളത്... അപ്പുറത്ത് താമസിക്കുന്ന ആ ബംഗാളി ഭായീടെ ഭാര്യ സരസ്വതിയാ... അവൾക്കാണെ മലയാളം പറഞ്ഞാൽ ഒരക്ഷരം ഒട്ട് മനസ്സിലാകുവേം ഇല്ല..! ഇന്നുച്ചക്ക് അവളെന്നോട് ചോദിക്കുവാ ... " ആപ് കാ പതി കൈസാ ആദമീ ഹെ ?"ന്ന്.(താങ്കളുടെ ഭർത്താവ് എങ്ങനെയുള്ള ആളാണെന്ന്.) അവൾ ദു:ഖത്തോടെ പറഞ്ഞു.
ങ്ങേ...... !!!
പകച്ച് പണ്ടാരമടങ്ങിപ്പോയെന്റെ പരലോക ജീവിതം കൂടി.
NB : കാലമാടന്റെ ഹിന്ദി അറിയാവുന്നവർ ഒരു കാരണവശാലും പുറത്ത് പറയരുത് ...എന്തിനാ വെറുതെ പേരുദോഷം കേൾക്കുന്നത്
(അവസാനിച്ചു)

നഖക്ഷതങ്ങൾ

Image may contain: Fibin Jacob, eyeglasses, beard, selfie and closeup
---------------------
സച്ചി എവിടെയാ?? എനിക്കൊന്നു കാണണം, കാന്റീനിലെക്ക് വരാമോ?
നേരം വെളുക്കുന്നതിന് മുമ്പ് എന്താ പെണ്ണെ??
നിർബന്ധം കൂടിയതോടെ എഴുന്നേറ്റു ഒരു കള്ളക്കുളി നടത്തി കിട്ടിയ കുപ്പായവുമിട്ട് നേരെ കാന്റീനിലെക്ക് നടന്നു
ഉറക്കച്ചടവോടെ വരുന്ന അവനെയും കാത്ത് കാപ്പിയും കുടിച്ച് അവളവിടെ ഉണ്ടായിരുന്നു. പതിവില്ലാതെ ചന്ദനക്കുറി തൊട്ടിട്ടുണ്ട്.
ഇതെന്ത് കോലമാ സച്ചി, സ്റ്റഡി ലീവിന് പോകുമ്പോ എങ്ങനെ ഇരുന്നതാ!! അവിടെ കഴിക്കാനൊന്നുമില്ലേ??
അത് വിട്, നീ രാവിലെ അമ്പലത്തിൽ പോയോ??
ങാ പോയി, ചിലതെനിക്കും പറയാനുണ്ടായിരുന്നു ഈശ്വരനോട്.
കുറെ നേരം അവളൊന്നും പറയാതെ താഴേക്ക് നോക്കിയിരുന്നു.
" നിനക്ക് വിശക്കുന്നില്ലേ?? " അവളൊന്നു തലയാട്ടി.
" ത്രേസ്യാമ്മ കൊച്ചേ, രണ്ട് മസാല ദോശ, ഒരു കാപ്പി, ഒരു ചായ, എല്ലാത്തിന്റെം കാശ് ഇവള് തരും " ത്രേസ്യാമ്മ ചേച്ചിയും അവളും ഒരുപോലെ ചിരിച്ചു.
ഈ ചെറുക്കന്റെ ഒരു കാര്യം, എടാ പെങ്കൊച്ചിനെ കൊണ്ട് കാശ് കൊടുപ്പിക്കരുത്, ത്രേസ്യാമ്മ ചേച്ചി ഉറക്കെ പറഞ്ഞു.
എന്റെ കൈയിൽ ഇല്ലാത്തോണ്ടല്ലേ പെമ്പ്രന്നോരേ. ഉണ്ടാകുന്ന ഒരു കാലം വരും പക്ഷെ അന്ന് ത്രേസ്യാമ്മ കൊച്ചിവിടെ ഉണ്ടാകരുത്!! എവിടെയെങ്കിലും സുഖമായി ജീവിക്കണം കേട്ടോ.
ഞങ്ങളൊക്കെ ഇവിടെ നിന്ന് പോകാനായി. ഇനി വരുന്ന പിള്ളേരെയും ഇത് പോലെ സ്നേഹിക്കണം കേട്ടോ. മസാല ദോശയും തന്ന് ത്രേസ്യാമ്മ ചേച്ചി പോയി.
മസാലദോശ കഴിക്കുന്നതിനിടയിൽ അമ്മു പറഞ്ഞു തുടങ്ങി.
അമ്മുക്കുട്ടി, നീയിപ്പോ ഇത് കഴിക്ക് എന്നിട്ട് നമുക്ക് സംസാരിക്കാം, അല്ലെങ്കിൽ ഇന്നിനി കുഞ്ഞൊന്നും കഴിക്കില്ല, അവൾ പറയാൻ പോകുന്നത് എന്താണെന്ന് ഏകദേശം ധാരണ സച്ചിക്ക് ഉണ്ടായിരുന്നു. അവളൊന്നു ചിരിച്ചു, പെയ്യാൻ തൂങ്ങി നിൽക്കുന്ന ഒരു മേഘമുണ്ട് ആ കണ്ണുകളിൽ.
കൈ കഴുകി അതെ സ്ഥലത്ത് വന്നിരുന്നു, അമ്മു ഇനി പറ.
" നമുക്കൊരുമിക്കാൻ കഴിയുമെന്ന് തോന്നുന്നില്ല സച്ചി " , അച്ഛനുമമ്മയും വാശിയിലാണ് അന്യജാതിക്കാരനായ ഒരാളെ സ്നേഹിക്കുന്നത് വീട്ടിൽ അറിഞ്ഞ അന്ന് തുടങ്ങിയതാണ്‌ ഇതൊക്കെ. എല്ലാം സച്ചിക്ക് അറിയാമല്ലോ
വീട്ടിൽ ഞാനൊരു അന്യയായി, ആർക്കുമെന്നോടൊന്നും പറയാനില്ല. പക്ഷെ എനിക്കതിൽ സങ്കടമൊന്നുമില്ല.
അവളുടെ കണ്ണുകൾ നിറഞ്ഞൊഴുകി, എനിക്കെല്ലാരെയും വേണം സച്ചി, അച്ഛനുമമ്മയും എന്നെ ഒരുപാട് സ്നേഹിക്കുന്നുണ്ട്. സച്ചിയും!! ഞാനാരെ ഒഴിവാക്കും?
ചുവന്ന ചരട് കെട്ടിയ, വിറയ്ക്കുന്ന അവളുടെ വലത് കൈ സച്ചി കൈയിലെടുത്തു.
" അമ്മൂ, നിനക്കറിയാമല്ലോ കാര്യങ്ങളൊക്കെ, വീണ്ടും അത് പറയാൻ എനിക്ക് തോന്നുന്നില്ല " അച്ഛനോടും അമ്മയോടും നിനക്ക് ദേഷ്യമൊന്നും വേണ്ട, അവരുടെ സങ്കടം കൊണ്ട് പറയുന്നതാണ് അതെല്ലാം.
സ്നേഹിക്കാനും സ്നേഹിക്കപ്പെടാനും ആരെങ്കിലുമൊക്കെ ഉള്ളത് ഒരാശ്വാസമാണ്. എന്റെ കാര്യം ഒന്നാലോചിച്ചു നോക്ക് അമ്മൂ, ആരുമില്ല എനിക്ക്, ഒന്നുമില്ല സ്വന്തമെന്ന് പറയാൻ. നീ ഇക്കാലം കൊണ്ട് തന്ന സ്നേഹമല്ലാതെ.
നീ അച്ഛനുമമ്മയും പറയുന്നത് അനുസരിക്കണം. ഞാനെവിടെ നിന്നോ വന്ന് എങ്ങോട്ടോ പോകുന്ന ആരോ ഒരാൾ. ഇടക്ക് കുറച്ച് കാലം സ്നേഹം എന്താണെന്ന് അറിയാനായി മാത്രം നിന്റെ കൂടെ ചില നിമിഷങ്ങൾ വിധി ഒരുക്കി തന്നു. അത് ഇവിടെ വരെയേ ഉള്ളൂ എന്നെനിക്കറിയാമായിരുന്നു.
നിന്റെ കണ്ണുകളിൽ നിന്ന് ഒഴുകുന്ന ഈ തീക്കനൽ എന്റെ നെഞ്ചിൽ കിടന്നെരിയുന്നു. നമ്മുടെ നഷ്ട പ്രണയത്തിന്റെ കവിത പാടാൻ ഈ ചുവരുകൾ വെമ്പി നിൽക്കുന്നു മോളെ.
നീയെന്നിൽ പെയ്തോഴിഞ്ഞത്, എന്റെ കവിതകളിൽ വരികളായത്.. ഒന്നും, ഒരു കാലത്തും മറക്കാൻ എനിക്കാവില്ല.
" സച്ചി, നിർത്ത് പ്ലീസ് എനിക്കിപ്പോ ഇതൊന്നും തലയിൽ കയറില്ല. ഞാനെന്ത് ചെയ്യണം സച്ചി?? അത്ര വേഗം മറക്കാൻ എനിക്ക് കഴിയില്ല. സച്ചിയുടെ കവിതകളിൽ ഞാനായിരുന്നു എന്ന് പറഞ്ഞ ദിവസം ഞാനൊരുപാട് സന്തോഷിച്ചു പക്ഷെ ആ വാക്കുകളെന്നെയിപ്പോൾ നോവിക്കുന്നു "
അമ്മു കഴിഞ്ഞതൊക്കെ വേഗം മറക്കണം എന്നല്ല, മറക്കണം എന്ന് മാത്രമാണ് ഞാൻ പറയുന്നത്. ആരെയും നോവിച്ചു കൊണ്ട് നമുക്കൊന്നും നേടാനില്ല. സ്വപ്‌നങ്ങൾ ശേഖരിച്ചു വെക്കാൻ കഴിഞ്ഞിരുന്നെങ്കിലെന്ന് പണ്ടൊരിക്കൽ അമ്മു പറഞ്ഞതോർക്കുന്നോ??
ശേഖരിച്ചു വെച്ച സ്വപ്നങ്ങളെല്ലാം നടന്നില്ലെങ്കിലും സ്വപ്നം കാണാതിരിക്കാൻ കഴിയില്ലല്ലോ അമ്മൂ നമുക്ക്. ജീവിക്കണം, അച്ഛന് വേണ്ടി അമ്മക്ക് വേണ്ടി, അവരുടെ സന്തോഷത്തിന് വേണ്ടി എന്റെ അമ്മുക്കുട്ടി സന്തോഷമായി ജീവിക്കണം.
ഞാൻ പോകുവാ സച്ചി ഇനി ഇരുന്നാൽ എനിക്ക് സഹിക്കാനാവില്ല, കണ്ണീര് നിറഞ്ഞ മുഖത്ത് ചിരി വരുത്താൻ ശ്രമിക്കുമ്പോൾ ചുവന്ന ചരട് കെട്ടിയ ആ കൈ സച്ചിയുടെ ഹൃദയത്തിൽ നഖക്ഷതങ്ങൾ വീഴ്ത്തി പറിച്ചെടുത്ത് അമ്മു നടന്നകന്നു.
എത്ര രൂപയായി ത്രേസ്യാമ്മ കൊച്ചേ? പെങ്കൊച്ചിനെ കൊണ്ട് ഞാൻ കാശ് കൊടുപ്പിച്ചില്ല കേട്ടോ.. ത്രേസ്യാമ്മ ചേച്ചി ചിരിച്ചു
എടാ ഞാൻ എഴുതി വെച്ചേക്കാം
വേണ്ട കൊച്ചേ, നഷ്ടങ്ങളുടെ കണക്ക് പുസ്തകം ഇനി തുറക്കണ്ട. അതെന്നെ വീണ്ടും പലതും ഓർമ്മിപ്പിക്കും..വേണ്ട... പോട്ടെ....
ഫിബിൻ @ Nallezhuth

ചന്ദനംപെറ്റ പെണ്ണ് - Part 8


പിറ്റേന്ന് ഓഫീസിലെത്തിയപ്പോൾ ശ്രീജ തന്റെ വിശേഷങ്ങൾ ലക്ഷ്മിയമ്മയോടു പറഞ്ഞു അവർക്കും സന്തോഷായി
"മോളേ... നിന്നേക്കുറിച്ച് സുധീഷിനോട് എല്ലാം പറഞ്ഞിട്ടുണ്ടോ നിന്റെ കുഞ്ഞേട്ടൻ"
"അറിയില്ല ലക്ഷ്മിയമ്മേ...ഞാനതെങ്ങനെ ചോദിക്കും അവരോട്?"
"ശരിയാണ് നിന്റെ വീട്ടുകാർ ആരോടും പറയില്ല ഇനി അതൊന്നും ചെകയാൻ നിക്കണ്ട ഏതായാലും ചെറുക്കനിഷ്ടപ്പെട്ടു. നിങ്ങക്കു രണ്ടാക്കും ഗെവർമെന്റ് ജോലീമൊണ്ട് പിന്നെയെന്നതാ കൊഴപ്പം എത്രയും പെട്ടന്ന് കല്യാണം നടത്തുക വാക്കിയെല്ലാം പിന്നെയല്ലേ "
ഒരാഴ്ച്ചകഴിഞ്ഞപ്പോൾ നാണുവേട്ടനും അളിയൻ കുമാരനും ഭാര്യ പാറുക്കുട്ടിയും ലക്ഷ്മിയേടത്തിയും നാലുമക്കളും, അടങ്ങുന്ന സംഘം തൃശലേരിയിൽ സുധീഷിന്റെ വീട്ടിൽ പോയി ശ്രീജയുടെ കല്യാണം ഉറപ്പിച്ചു.
" കാര്യങ്ങളൊക്കെ നല്ലതുപോലേ നടന്നു.ഇനിയല്പം കല്യാണക്കാര്യങ്ങളിലേക്കു കടക്കാല്ലേ?
ഞങ്ങളുടെ എളയമോളാണ് പൊന്നൂട്ടി കുടുമത്തിലെ അവസാന കല്യാണോം അപ്പോ അതിന്റെ രീതീലു വേണല്ലോ നടത്താൻ എന്താണ് കേശവേട്ടാ നിങ്ങള് പ്രതീക്ഷിക്കുന്നേ ഈ കൊടുക്കൽ വാങ്ങൽ.."
നാണുവേട്ടൻ സുധീഷിന്റെ അച്ഛനോടു ചോദിച്ചു.
"എന്ത് സ്ത്രീധനമോ... ഏയ് അതു വേണ്ട എന്റെ രണ്ടു പെണ്മക്കളെ കെട്ടിച്ചയച്ചപ്പോ അവരാരും സ്ത്രീധനായിട്ടൊന്നും എന്നോട് ചോതിച്ചില്ല പെണ്ണിനെ മാത്രേ ചോതിച്ചൊള്ളു. ഞാനെന്റെ പെണ്മക്കക്ക് എനിക്കിഷ്ടമൊള്ളത് കൊടുത്താ കെട്ടിച്ചുവിട്ടെത്. ഞാൻ കൊടുക്കാത്തോണ്ട് വാങ്ങണ്തും ശര്യല്ല... കല്യാണന്നുവെച്ചാല് മാനന്തവാടിച്ചന്തേപ്പോയി അറവു മാടിനെ വെലപേശി വാങ്ങുന്നതുപോലത്തെ കച്ചോടമല്ലല്ലോ..?എനിക്കിത്രയൊള്ളതോണ്ട് ഇത്രോങ്കിട്ടണന്നു പറഞ്ഞ് വാങ്ങുന്നോരൊണ്ട്
പെണ്മക്കളൊള്ള മാതപിതാക്കടെ ചങ്കില് തീകോരിയിട്ട് കണക്കു പറയുന്നോര് അങ്ങനെയൊള്ളോര്ടെ ഗണത്തില് ഈ കേശവൻ പെടില്ലാ.. ഞങ്ങക്കു നിങ്ങടെ മോളെ മതി അവനും അതാണ് താൽപ്പര്യം പുതിയ പിള്ളേരല്ലേ നാണുവേട്ടാ അവര് നമ്മടെ കാലത്തല്ലല്ലോ ജീവിക്കണത് സ്ത്രീധനം വാങ്ങിക്കെട്ടുന്നത് അവർക്കു കൊറച്ചല്ലേ? നിങ്ങള് നിങ്ങടെ മോക്ക് നിങ്ങക്കിഷ്ടമൊള്ളത് കൊടുത്തോ. ഇനി കൊടുത്തില്ലേലും പരാതിയില്ല പോരേ...?''
"ഞങ്ങള് ഞങ്ങടെ പെങ്ങക്ക് നൂറ്റൊന്നുപവൻ കൊടുക്കും ഇപ്പോ ഞങ്ങള് താമസിക്കുന്ന സ്ഥലോം പെരേം അവടെ പേരിലാ..പിന്നെ ചെറുക്കനെ ഞങ്ങടെ കൂടെ നിറുത്തണമെന്നാണ് ഞങ്ങടെ ആഗ്രഹം അതാണ് സ്ഥലോം പെരേം അവടെ പേരിലാക്കീത് "
ചന്ദ്രകുമാർ എല്ലാവരും കേൾക്കെ പറഞ്ഞു. അപ്പോൾ കേശവേട്ടൻ എതിർത്തു
"ഏയ് അതു ശരിയാവില്ല എനിക്ക് ആണായിട്ട് ഇവനൊരാളേയുള്ളൂ അപ്പോ നിങ്ങള് പറയുന്നത് നടക്കില്ല നിങ്ങളു പറഞ്ഞ സ്ഥലോം പെരേം ഞങ്ങക്കു വേണ്ട ഈ കാണുന്ന മൂന്നരയേക്കർ സ്ഥലം അവനൊണ്ട് ഇക്കാണുന്നതിനൊക്കെ അവകാശിയായി അവനൊരാളേയൊള്ളു..ഇനി ഭാര്യേടെ വീതം വേണ്ട അത് അവളേക്കൊണ്ട് തിരിച്ചെഴുതിക്കാലോ."
"നിങ്ങടെയൊക്കെ താല്പര്യം അതാണെങ്കിൽ അങ്ങനെയാകട്ടേ നല്ലൊരു മുഹൂർത്തം നോക്കി ചിങ്ങത്തിൽ നടത്താം പത്താമൊദയത്തിലാണെങ്കിൽ നന്നായിരിക്കും "
നാണുവേട്ടനും തന്റെ സമ്മതം അറിയിച്ചു.
"അല്ല നാണ്വേ ഇനിയൊരു കല്യാണം നമ്മടെ കുടുമത്തൊണ്ടാണെങ്കി കൊറഞ്ഞത് പത്തുപന്ത്രണ്ട് വർഷമെങ്കിലും കഴ്യും നന്ദന മോള് വെലുതാവണ്ടേ അതുവരെ നമ്മളൊക്കെ ബൂമിക്കുമേലെ ഒണ്ടാകുമെന്ന് ഒരൊറപ്പും പറയാമ്പറ്റൂലാ അതോണ്ട് നിശ്ചയം നമ്മക്ക് വീട്ടിലു വെച്ചു നടത്താം നാട്ടാരെമൊത്തം വിളിച്ചൊരൂണ് കൊടുത്തട്ടു വേണം നടത്താൻ എന്താ നിന്റെ അവിപ്രായം "
അളിയൻ കുമാരേട്ടൻ ചോദിച്ചു.
"എന്നാലതു തന്നെ അളിയൻ പറഞ്ഞപോലേ "
" അപ്പോൾ നിശ്ചയോം മോതിരമറ്റോം നമ്മക്ക് മേടം അവസാനം നടത്താം മഴ മാറീട്ട് കല്യാണോം "
"മേടം ഇരുപത്തെട്ട് തിങ്കളാഴ്ച്ച ഒരു നല്ല മുഹൂർത്തമൊണ്ട് അന്നാക്കാം നിശ്ചയം നമ്മക്കൊരുപാട് സമയോംങ്കിട്ടും "
സുധീഷിന്റെ അമ്മ ദേവകി ഭിത്തിയിൽ തൂക്കിയിട്ട കലണ്ടറിലുള്ള പഞ്ചാഗം തപ്പിനോക്കി ദിവസം കണ്ടു പിടിച്ചു.
അത് ശ്രീജയുടെ വീട്ടുകാർക്കും സമ്മതമായിരുന്നു
അങ്ങനെ ശ്രീജയും സുധീഷുമായിട്ടുള്ള വിവാഹം ഉറപ്പിച്ചു.
മൂന്നു ദിവസത്തെ ലീവ് കഴിഞ്ഞ് ഓഫീസിലെത്തിയ ശ്രീജത തന്റെ സഹപ്രവർത്തകർ എല്ലാവരോടും പുതിയ വിശേഷങ്ങൾ പങ്കുവച്ചു.എല്ലാവരും അവൾക്ക് ആശംസകൾ നേർന്നു.അതിൽ ഏറ്റവും സന്തോഷിച്ചതും എന്നാൽ അതിലേറെ ദുഃഖിച്ചതും ലക്ഷ്മിയമ്മ ആയിരുന്നു തനിക്ക് രാഘവന്റെ ആഗ്രഹം സാധിച്ചു കൊടുക്കാൻ ഒരിക്കലും കഴിയില്ലെന്ന് അവർ ഉറപ്പിച്ചു.സ്വന്തം പെങ്ങൾക്ക് കൊടുത്ത വാക്കുപാലിക്കാൻ കഴിയാതെ മരിക്കാനാകും അയാളു വിധി.ദു:ഖങ്ങളെല്ലാം ഉള്ളിലൊതുക്കി പുതിയ ജീവിതത്തിലേക്ക് പ്രതീക്ഷയോടെ കണ്ണുനട്ടിരിക്കുന്ന ശ്രീജയെ അവളുടെ ഭൂതകാലത്തേക്കുറിച്ച് ഓർമ്മിപ്പിക്കുന്നത് ശരിയല്ലെന്ന് അവരുടെ മനസാക്ഷി പറഞ്ഞു. അങ്ങനെ ഒരു മാസം കടന്നുപോയി. അങ്ങനെയിരിക്കവേ ഒരു ദിവസം അവർ വീണ്ടും വന്നു ലക്ഷ്മിയമ്മയെ കാണാൻ.
ഉച്ചയൂണിന്റെ സമയമായിരുന്നു അപ്പോൾ.കല്യാണ നിശ്ചയത്തിന്റെ ഒരുക്കത്തിനായി പത്തു ദിവസത്തെ അവധി എടുത്തിരുന്നതിനാൽ ശ്രീജ അന്നവിടെ ഉണ്ടായിരുന്നില്ല. ഭക്ഷം കഴിച്ച് വീട്ടിലേക്ക് ഫോൺ ചെയ്തു കൊണ്ടിരിക്കുമ്പോഴാണ് എൻട്രൻസ് കൗണ്ടറിൽ നിന്നും അവരുടെ കൗണ്ടറിലേക്ക് വിസിറ്റർസ് ഉണ്ടെന്ന ഫോൺ വന്നത് ആരായിരിക്കും എന്ന ആലോചനയോടെ അവിടെ എത്തിയപ്പോൾ രാഘവനും ഗോമതിയും.കഴിഞ്ഞ തവണ കണ്ടതിനേക്കാൾ ക്ഷീണിച്ചിരുന്നു രണ്ടു പേരും. മരുന്നുകളുടെ ഉപയോഗം നിമിത്തം രാഘവന്റെ നെറ്റിയിലും മുഖത്തും വന്ന കറുത്തു കരുവാളിച്ച പാടുകൾ കണ്ടപ്പോൾ സഹതാപം തോന്നി എന്തു പറഞ്ഞാണ് താനിവരെ ആശ്വസിപ്പിക്കുക തന്റെ ആഗ്രഹം നടക്കില്ലെന്നറിയുമ്പോൾ ആ വിഷമം താങ്ങാൻ കഴിയുമോ ഈ ദുർബല ശരീരത്തിന് ലക്ഷ്മിയമ്മ ധർമ്മസങ്കടത്തിലായി.
"നമസ്ക്കാരം സാറേ.. "
ലക്ഷ്മിയമ്മയെ കണ്ടപ്പോൾ അവർ എഴുന്നേറ്റ് കൈകൂപ്പിനമസ്ക്കാരം പറഞ്ഞു.
"നമസ്ക്കാരം.. നിങ്ങളെപ്പോ വന്നു? ഞാൻ നേരത്തേ പറഞ്ഞിരുന്നതല്ലേ ഓഫീസിലേക്ക് വരണ്ടാന്ന് ."
" ഷെമിക്കണം സാറേ ഒന്നര മാസം കഴിഞ്ഞിട്ടും സാറിന്റെ ഫോണൊന്നും വന്നില്ലല്ലോ ഒരുപാട് ജോലിത്തെരക്കൊള്ളതല്ലേ അതിനെടേല് ഇക്കാര്യം മറന്നു കാണുമെന്നോർത്തു. പിന്നെയൊന്നും വിജാരിച്ചില്ല ഇങ്ങോട്ടു പോന്നു ആവിശക്കാരന് ഔചിത്യം പാടില്ലല്ലോ ഇനി കൂടിപ്പോയാൽ ഒന്നരയല്ലെങ്കിൽ രണ്ടുമാസം അത്രേം മുന്നോട്ടു പോയാൽ ഭാഗ്യം അതിനു മുമ്പെങ്കിലും.."
പറഞ്ഞത് മുഴുവനാക്കാതെ രാഘവൻ നിറുത്തി.
" നോക്കൂ രാഘവാ..ഞാനും വിജാരിച്ചത് കാര്യങ്ങൾ നടക്കുമെന്നു തന്ന്യാണ് അതിന്റെ അടുത്തെത്തുകേം ചെയ്തു പക്ഷേ കാര്യങ്ങളെല്ലാം കൈവിട്ടു പോയി ഇനി ഇക്കാര്യം നടക്കുമെന്നു തോന്നുന്നില്ല."
ലക്ഷ്മിയമ്മ അതു പറഞ്ഞതും ഗോമതി ചോദിച്ചു.
"എന്നാ പറ്റ്യേ സാറേ അവളോടെല്ലാം പറഞ്ഞോ? അവളെല്ലാം അറിഞ്ഞോ?"
"അവക്കറിയാം അവളാരാണെന്ന് ചെറുപ്പം മൊതല് ഓരോന്നും കേട്ടുകേട്ടല്ലേ വളരുന്നേ.? പോരാത്തതിന് നമ്മടെയീ ചീഞ്ഞസമൂഹോം അപ്പോ എത്ര മൂടി വവെച്ചാലും ചെലര് ചെകഞ്ഞോണ്ടിരിക്കൂലോ കുഞ്ഞായിരുന്നപ്പോൾ കേട്ടതൊന്നും വെലുതാകുമ്പോ ആരും മറക്കില്ലല്ലോ...?"
"എന്താ സാറേ അവക്കെല്ലാം അറിയാമെങ്കിൽ അവള് തെരക്കില്ലേ എന്റെ അച്ഛനും അമ്മേം ആരാണെന്ന്?"
രാഘവൻ ചോദിച്ചു.
" അവള് തെരക്കീലാ അതിന്റൊവശ്യം അവക്കു വന്നിട്ടില്ല അത്രയ്ക്കും കാര്യായിട്ടല്ലേ അവര് അവളെ വളർത്തണത്. പിന്നെ എനിക്ക് അവളേക്കുറിച്ചറിയാമെന്ന് പറഞ്ഞപ്പോൾ അവൾ ചോദിച്ചത് ആരു പറഞ്ഞിട്ടാണ് ഞാനറിഞ്ഞതെന്നാണ് ഇഷ്ടമൊണ്ടെങ്കിൽ പറയാനും പറഞ്ഞു. പറഞ്ഞില്ലെങ്കിലും കൊഴപ്പമില്ലെന്നും ഇത്രയും നാളും എങ്ങനെയാണ് അവളു ജീവിച്ചത് ഇനിയങ്ങനെ തന്നെ മുന്നോട്ടും ജീവിക്കൂന്നാ പറഞ്ഞേ. പിന്നെ അവടെ കല്യാണ നിശ്ചയോം മോതിരം മാറലും ഈ വരുന്ന മേടം ഇരുപത്തെട്ടിനാ ചിങ്ങത്തില് കെട്ടും നടത്തും നൂറ്റൊന്നു പവനാ അവര് അവക്കു കൊടുക്കുന്നേ അപ്പോ ഈ സമയത്ത് നിങ്ങടെ ബെന്ധോം സൊന്തോം പറഞ്ഞ് അവടെ ചെന്നാൽ അത് മതി ചെലപ്പോ അതിന്റെ കല്യാണം മൊടങ്ങാൻ അതിനേക്കാൾ നല്ലത് ഇതിവിടെ വെച്ച് നിറുത്തണതല്ലേ?"
"കല്യാണോ.. എവിടുന്നാ സാറേ ചെറ്ക്കൻ ജോലിക്കാരനാണോ?എന്നാ പേര്?"
ശ്രീജയ്ക്ക് കല്യാണമാണെന്നറിഞ്ഞപ്പോൾ അവർക്കു സന്തേഷമായി
"ചെറുക്കൻ മാനന്തവാടീല് ജലസേജന വകുപ്പിൽ അസിസ്റ്റന്റ് എഞ്ചിനീറാ. ഒരു മോനാ ത്രിശലേരിയിലാണ് വീട് സുധീഷെന്നാ പേര്
അപ്പോ ഞാമ്പറയുന്നത് നിങ്ങളിനി അവളെ കാണനോ പഴമ്പുരാണം പറയാനോ നിക്കണ്ട ചെലപ്പോ ആ നാണുവേട്ടനും കുടുമോം അവരോടൊന്നും പറഞ്ഞിട്ടൊണ്ടാകൂല തന്റെ മോന്റെ ഭാര്യയാകാൻ പോകുന്ന പെങ്കൊച്ച് പെഴച്ചുപെറ്റൊണ്ടായതാണെന്ന് അവരെങ്ങാനുമറിഞ്ഞാൽ അവരീ കല്യാണം വേണ്ടാന്നു വെക്കുലേ..? മാത്രമല്ല ഞങ്ങളോടീച്ചതി വേണ്ടാരുന്നെന്നു അവരാനാണുവേട്ടന്റെ മൊകത്തു നോക്കി ചോദിച്ചാൽ ഇത്രയും കാലം സ്വന്തം മക്കളേക്കാൾ അവളെ സ്നേഹിച്ചു വളർത്തിയ അവരുടെ ത്യാഗം വെറുതെയാവില്ലേ? അതുമ്പോട്ടേ ഇനി അവരു സമ്മതിച്ചാലും കെട്ടാമ്പോകുന്ന ചെറുക്കനതറിഞ്ഞാലോ? തന്തയില്ലാതൊണ്ടായ പെണ്ണിനെക്കെട്ടേണ്ട ഗതികേട് തനിക്കില്ലെന്നുമ്പറഞ്ഞ് ആ പെണ്ണിനെ വേണ്ടന്നു വച്ചാലോ.? ഈ നാട്ടില് ഗെവർമെന്റുദ്യോഗസ്ഥർക്കാണോ പെണ്ണുകിട്ടാൻ പാട്. നല്ലാെന്നാന്തരം തറവാട്ടിപ്പെറന്ന ഒന്നല്ല നൂറെണ്ണങ്കിട്ടും. അറിയാലോ നിങ്ങക്ക് അതോണ്ട് ആ പെങ്കൊകൊച്ചിന്റെ ജീവിതം തകർക്കാണ്ട് നിങ്ങളുപോ.. അത് ഇനിയൊള്ളകാലമെങ്കിലും മനസമാതാനത്തോടെ ജീവിക്കട്ടേ ആ കൊച്ചിനോട് അല്പമെങ്കിലും സ്നേഹാേണ്ടെങ്കിൽ
ഇനി മേലാൽ എന്നെ അനോഷിച്ചിങ്ങോട്ടു വരണ്ട.."
" ഇല്ല സാറേ ഞങ്ങളു കാരണം ആ കൊച്ചിനൊരു ബുദ്ധിമുട്ടുമൊണ്ടാകില്ല പണ്ട് ഞങ്ങളൊരു തെറ്റു ചെയ്തുപോയി ഞങ്ങടെ സ്ഥാനത്ത് നിങ്ങളാണെങ്കിലും അങ്ങനെ ചെയ്തേനെ എന്നാ പറയാനാ ഞാൻ മരിക്കുന്നതിനു മുമ്പ് എന്റെ അനിയത്തിക്ക് അവടെ മകളെയൊന്നു കാണിച്ചു കൊടുക്കാമെന്നു വാക്കു കൊടുത്തുപോയി അതുകൊണ്ടാ അവളിന്നും ജീവിച്ചിരിക്കുന്നേ ഇനി അവൾക്കതിന് വിധിയില്ലെന്നു കരുതി സമാധാനിക്കാനല്ലേ കഴ്യൂ ഓരോ ദെവസോം നേരം വെളുക്കുമ്പോൾ ചോദിക്കും മോളെ കാണാൻ ഞാനും വരട്ടേേന്ന് എന്നും ഓരോ കാരണം പറഞ്ഞ് ഒഴിഞ്ഞു മാറും ഇപ്പോൾ അവക്കും മനസ്സിലായി ഞാനതികം കാലം ജീവിക്കില്ലാന്ന് ഇപ്പോൾ അതും പറഞ്ഞാണ് നൊരോളി"
"ഞാൻ പറഞ്ഞത് നിങ്ങളെ വെഷമിപ്പിക്കാനല്ല രാഘവാ, നിങ്ങള് ജീവിതത്തിന്റെ അവസാന ഘട്ടത്തിലാ പക്ഷേ ആ പെങ്കൊച്ചിന്റെ കാര്യം അങ്ങനാണോ. ജീവിതത്തിന്റെ തൊടക്കത്തിലല്ലേ..? എന്തെങ്കിലും പാകപ്പെഴസംഭവിച്ച് കല്യാണം മൊടങ്ങിയാപ്പിന്നെ അതിനേക്കൊണ്ട് ആ വെഷമം താങ്ങാൻ കഴ്യാതെ അതു വല്ല കടുങ്കൈയെങ്ങാനും ചെയ്തുപോയാലോ? അതോർത്തൊള്ള ഭയമാണെനിക്ക് അതു കൊണ്ട് പറഞ്ഞതാ. എങ്കിലും ഇക്കാര്യത്തിൽ ഇനി എനിക്കൊന്നും ചെയ്യാനില്ല നിങ്ങള് വേറെ വഴിക്കൊന്നു ശ്രമിച്ചു നോക്കൂ. അതിന്റെ ആങ്ങളമാര് പുല്പള്ളീലും കാട്ടിക്കൊളത്തെക്കെയൊണ്ടല്ലോ ആരുമറിയാതെ അവരെയൊക്കെ പോയിക്കണ്ട് കാര്യം പറ ചെലപ്പോ നടക്കാതിരിക്കില്ല ഏതായാലും മനുഷ്യത്തമൊള്ളോരാ ആ പിള്ളേര് "
"ശരി സാറെ ഞങ്ങള് പോക്വാ ഞങ്ങളോട് കാട്ടിയ സ്നേഹത്തിന് എങ്ങനെ നന്ദി പറയണമെന്നറിയില്ല നിങ്ങടെ ഫോൺ നമ്പറൊന്നു തന്നേര് അതവാ ഞാൻ മരിച്ച കാര്യം ഒന്നു വിളിച്ചറിയിക്കാന അതെങ്കിലും അവളെ അറിയിക്കണം അവളെ വലിച്ചെറിഞ്ഞവൻ മരിച്ചു പോയെന്ന് പറയണം അവർക്കന്ന് വേറൊരു നിവൃത്തിയില്ലാത്തോണ്ടാണ് അന്നങ്ങനെ ചെയ്തതെന്നും പട്ടാണിക്കുപ്പുവരേ പോയിട്ട് തിരിച്ചു വന്നിരുന്നുവെന്നും അത് അവളെ എടുത്തുകൊണ്ടു പോകാനായിരുന്നെന്നും അപ്പോഴേക്കും അവളെ നാണുവേട്ടൻ കൊണ്ടുപോയെന്നും ജീവിച്ചിരുന്നപ്പോൾ അതോർത്ത് ഒരുപാടു സങ്കടപ്പെട്ടെന്നും അവളുടെ ഓരോ വളർച്ചയിലും വന്നു കാണാറുണ്ടായിരുന്നെന്നും അവടെയമ്മ ഇപ്പഴും ജീവിച്ചിരിക്കുന്നുവെന്നും പറയണം.. ഗതി കിട്ടാതെ മരിക്കുന്നവന്റെ അന്ത്യാഭിലാഷമാണെന്നു കരുതിയെങ്കിലും അവളോടിതു പറയണം പറയില്ലേ..?"
“തീർച്ചയായും പറയാം രാഘവ പിന്നെ നിന്നെ കാണാൻ ഞാൻ വരും എന്റെ ഇത്രയും കാല സർവ്വീസിനിടയിൽ ഒത്തിരിയാൾക്കാരെ കണ്ടിട്ടൊണ്ട് അവരെല്ലാം സർക്കാരാഫീസിൽ വരുന്നത് സർക്കാരിൽ നിന്നും അവർക്കു ലഭിക്കേണ്ട ഓരോ ആനുകൂല്യം വാങ്ങാനും വാങ്ങുന്നതിനൊള്ള അപേക്ഷകൾ കൊടുക്കാനുമാണ്‌. പക്ഷേ നിങ്ങള് വന്നത് സ്വന്തം പെങ്ങടെ മോളെക്കാണാനും അവളേക്കൊണ്ട് പെങ്ങളെ അമ്മേന്നു വിളിക്കുന്നതു കേക്കാനും ഇതെന്റെ ജീവിതത്തിൽ ആദ്യാണ് ഒരിക്കലും മറക്കില്ല എന്റെ സഹോദരനായിക്കണ്ട് ഒരു സഹോദരി ചെയ്യേണ്ട കടമ അവിടെ വന്നു ഞാൻ ചെയ്യും നിനക്കു തന്ന വാക്കുപാലിക്കാൻ കഴിയാത്തതിൽ ദു:ഖമൊണ്ട് പക്ഷേ ഒരു പെങ്കൊച്ചിന്റെ ഭാവിയേക്കരുതി അത് ചെയ്യുന്നില്ല അവടെ പ്രായത്തിൽ എനിക്കും ഒരു മകളൊണ്ട് അതോണ്ടാ ഒരമ്മയ്ക്കേ തന്റെ പെമ്മക്കടെ ദു:ഖം മനസ്സിലാക്കാമ്പറ്റൂ “
ലക്ഷ്മിയമ്മ തന്റെ ഫോൺ നമ്പർ എഴുതി ഗോമതിക്കു കൊടുത്തു. അവർ അതു വാങ്ങി കൈയ്യിൽ പിടിച്ചു കൊണ്ട് താലൂക്കാഫീസിന്റെ ഗേറ്റും കടന്ന് പുറത്തെ ജനത്തിരക്കിൽ മറയുന്നതുകണ്ടു നില്ക്കുമ്പോൾ അവരുടെ മനസ്സും വിങ്ങുന്നുണ്ടായിരുന്നു.
(തുടരും) 
***അടുത്ത ഭാഗം നാളെ - ഇവിടെ, ഇതേസമയം*** 
വായിക്കാത്ത ഭാഗങ്ങൾ ഇവിടെ തിരയുക-  https://www.nallezhuth.com/search/label/ChandanamPettaPennu
ബെന്നി ടി ജെ  
Image may contain: 1 person, beard and closeup

പുലരിത്തൂമഞ്ഞുതുള്ളി.

The Leaves, Plants, Hwalyeob, Nature, Green, Abstract
ശ്രീജാ എഴുന്നേൽക്കെടാ
മഞ്ഞു പോലെ വെളുവെളുത്തൊരപ്പുപ്പൻതാടി ഇളം മഞ്ഞിലൂടെ തെന്നിതെന്നി പറന്നു നീങ്ങുന്നു. ബാലാർക്കൻ്റെ സുവർണ്ണരശ്മികൾ പതിച്ച നേരം അവയിൽ നിന്ന് മഴവില്ലിൻ്റെ ഏഴു നിറങ്ങൾ
അടർന്നുവീണു. ഒരു വിരൽപാടിൻ്റെ ദൂരത്ത്, ഒരു വിളിപ്പാടകലെ എന്നിട്ടും തൊടാനാവുന്നില്ല.
ഒരു നിമിഷം ഒന്നു നിൽക്കൂ, ഞാനിതാ തൊട്ടടുത്തെത്തി.
പുലരിത്തൂമഞ്ഞുതുള്ളിയിൽ, പുഞ്ചിരിയിട്ടു പ്രപഞ്ചം, ഭാരം താങ്ങാനാവാതെ നീർമണി വീണുടഞ്ഞു.
അമ്മാവൻ്റെ ടേപ്പ് റിക്കോർഡറിൽ നിന്ന് പുലർകാലത്ത് ഒഴുകി വന്ന സുന്ദരമായ ഗാനാലാപം കേട്ട് സ്വപ്നവും കണ്ട് മൂടിപ്പുതച്ചിത്തിരി നേരം കൂടെ ഉറങ്ങാമെന്നൊന്നു കരുതിയതേയുള്ളു.
ശ്രീജാ എഴുന്നേറ്റ് പാലു മേടിച്ചോണ്ട് വാ മോനേ, അമ്മാവന് എട്ടുമണി ആകുമ്പോൾ പോകേണ്ടതല്ലേ.
ശ്രീജാ എന്നുള്ള പേരിട്ട താരാണാവോ? ഏതായാലും കൊടും ചതിയായിപ്പോയി, ശ്രീക്കുട്ടാ എന്ന് വിളിയ്ക്കാൻ പറഞ്ഞാലീ അമ്മുമ്മ കേൾക്കില്ല. സാധാരണ അമ്മുമ്മയെ കൊണ്ട് സ്നേഹത്തോടെ അഞ്ചാറു പ്രാവശ്യം വിളിപ്പിച്ചതിനു ശേഷം, മുത്തച്ഛൻ്റെ രണ്ടലർച്ചയോടെയുള്ള വിളിയാണ് എന്നും അത്ര ഇഷ്ടത്തോടല്ലാത്ത തൻ്റെ ഉറക്കെഴുന്നേൽപ്പ്, അങ്ങിനെ ഉറക്കത്തിൽ നിന്ന് ചാടിയെഴുന്നേൽപ്പിക്കലാണ് മുത്തച്ചൻ്റെ പതിവ്. പക്ഷെ ഇന്ന് പതിവിനു വിപരീതമായി ആദ്യ വിളിയ്ക്ക് എഴുന്നേറ്റത് കണ്ടപ്പോൾ അമ്മുമ്മയ്ക്ക് തന്നേ അതൊരത്ഭുതമായി.
അമ്മുമ്മയുടെ വിളിയോടെ പൊട്ടിത്തീർന്ന സ്വപ്നത്തിൻ്റെ പൊട്ടും പൊടിയും തൂത്തെറിഞ്ഞ് പതിവിൽ കവിഞ്ഞ ചടുലമായ വേഗത്തിൽ ചാടിയെഴുന്നേറ്റ് പുറത്തേയ്ക്ക് ഓടിയിറങ്ങി കിഴക്കുവശത്തെ വേലിയിലെ ശീമക്കൊന്നപ്പത്തലിൽ പിടിച്ചു നിന്നു കൊണ്ട് പ്രഭാത സൂര്യനെ കണികണ്ട് പ്രഭാതകൃത്യങ്ങളുടെ തുടക്കം കുറിച്ചു.
അല്പം മാറിയിരുന്ന്
ഓലമടൽ കീറിക്കൊണ്ടിരുന്ന മുത്തച്ചൻ്റെ ശ്രദ്ധ തൻ്റെ പുറകെയാണ് എന്നറിഞ്ഞത്, തൊടുപുറകെ കേട്ട ചോദ്യത്തിൽ നിന്നാണ്.
എടാ ആ വാഴയുടെ ചുവട്ടിലേയ്ക്ക് മാറി നിന്നാണ്
എന്നുമീ പ്രവൃത്തിയെങ്കിൽ മുരടിച്ചു നിൽക്കുന്ന
വാഴ എന്നേ കുലച്ചേനേ.
എന്നാൽ വാഴയീ ശീമക്കൊന്ന നിൽക്കുന്നിടത്തേയ്ക്ക് പറിച്ചു മാറ്റിവയ്ക്ക് മുത്തച്ഛാ എന്നൊന്നും തറുതല പറയാൻ പോയില്ല, എന്തിനു വെറുതെ മുത്തച്ഛൻ്റെ കൈയ്യിലിരിക്കുന്ന മാന്താംപൊളി കൊണ്ട് തൻ്റെ മുതുകിൽ ഭരതനാട്യം നടത്തിക്കുന്നത്. മുത്തച്ചനാണത്രേ മുത്തച്ഛൻ. ഇന്നാണെങ്കിൽ നേരത്തെ പാലിന് പോയിട്ട് കാര്യവുമുണ്ട്. അല്ലെങ്കിൽ എന്നത്തേയും പോലെ എത്ര തല്ലു വാങ്ങിക്കൂട്ടിയേനേ എന്നിട്ട് പറഞ്ഞേനേ, എൻ്റെ മുത്തച്ഛാ ചന്ദനമുട്ടി കൊണ്ട് തല്ലിയാലും ങ്ങേ ഹേ ഞാൻ നന്നാകില്ല.
അമ്മിക്കല്ലിൻ്റ അടുത്ത് കയറിൽ തൂക്കിയിട്ടിരിക്കുന്ന കലത്തിൽ നിന്ന് ഇച്ചിരി ഉമിക്കരിയുമെടുത്ത്, മുത്തച്ചൻ കീറി ഇട്ടിരിക്കുന്ന ഓലയിൽ നിന്ന് ഒരീർക്കിലും ഓടിച്ചെടുത്ത് പല്ലുതേപ്പ് മഹോത്സവം നടത്തി, കിണറ്റിൻ കരയിൽ ചെന്ന്
ഒരു തൊട്ടി വെള്ളം കോരി വായും മുഖവും കഴുകി വന്നപ്പോൾ അമ്മുമ്മ കട്ടൻചായ ആറ്റി കൈയ്യിൽ തന്നതും ഒറ്റ വലിയ്ക്ക് കുടിച്ച് കഴിഞ്ഞ് അകത്തുചെന്ന് ഷർട്ടുമിട്ട് പാലു വാങ്ങാനുള്ള തൂക്കുപ്പാത്രവും എടുത്ത് യാത്ര തുടർന്നു.
ഇന്ന് എന്താണാവോ നല്ല കുട്ടിയാകാൻ തീരുമാനിച്ചോ, പതിവു കുരുത്തകേടുകളൊന്നും കാണുന്നില്ലല്ലോ, അമ്മുമ്മ പിന്നെയും എന്തെല്ലാമോ പറയുന്നുണ്ടായിരുന്നു മുന്നോട്ടുള്ള യാത്രയിൽ അതിനൊന്നും മറുപടി പറയാനുള്ള നേരമില്ലായിരുന്നു.
ചെറിയ ഇടവഴി കേറി ചെന്നത് പൂഴിറോഡിലേക്കാണ്, പൂഴിറോഡ് എന്ന പേരുമാത്രമേയുള്ളു. പണ്ടെന്നോ ഇട്ട പൂഴിയെല്ലാം മഴയത്ത് ഒലിച്ചുപോയിട്ടൊടുവിൽ ഉയർന്നു നിൽക്കുന്ന ഉരുളൻ കല്ലുകൾ നിറഞ്ഞപ്പാതയിലൂടെ കുറച്ച് മുന്നോട്ടു നടന്നു ചെന്നപ്പോൾ കിഴക്കോട്ടു കിടക്കുന്ന മറ്റൊരിടവഴി, ആ വഴിയ്ക്കു മുന്നിൽ ഒരു മാത്ര ആരെയോ കാത്തു നിന്നു.
ഇന്നലെ രാവിലെ ഇവിടെ എത്തിയ നേരമാണ് ഇടവഴിയിലൂടെ മഞ്ഞു പോലൊരു പെൺക്കുട്ടി ഓടി വന്ന് തന്നെ പൂണ്ടടക്കം കെട്ടിപ്പിടിച്ചത്. അവളുടെ നെഞ്ചിടിപ്പിൻ്റെ ശബ്ദം ഇപ്പോഴും തൻ്റെ ചെവിയിൽ മുഴങ്ങുന്നു. അവളെ പിന്തുടർന്നു വന്നൊരു നായയെ താൻ കൈയ്യിലിരുന്ന പാൽപ്പാത്രം കൊണ്ട് വീശിയടിച്ചിട്ടും തരിമ്പും പേടിക്കാതെ മുരണ്ടു കൊണ്ട് മുന്നോട്ടു കുതിയ്ക്കുന്ന നായയെ കണ്ട് താനുമല്പം ഭയപ്പെട്ടു. എങ്കിലും ആ കുട്ടിയെ ഒരു വശത്തേക്ക് തള്ളിമാറ്റി പാൽപ്പാത്രം ഇടത്തേ കൈയ്യിലേക്ക് മാറ്റി പെട്ടെന്ന് കുനിഞ്ഞ് തപ്പിക്കിട്ടിയ മുഴുത്ത കല്ലെടുത്ത് നായയുടെ നെറുകംതല നോക്കി ആഞ്ഞെറിഞ്ഞതും, ഏറുകൊണ്ട നായ എങ്ങോട്ടെന്നില്ലാതെ കരഞ്ഞോണ്ട് ഓടി മറഞ്ഞതുമെല്ലാം നിമിഷാർദ്ദങ്ങളുടെ ഇടവേളകളിൽ നടന്നു തീർന്നു. അപ്പോഴും പൂക്കുല പോലെ വിറച്ചു നിൽക്കുന്ന പെൺക്കുട്ടിയുടെ കൈയ്യിൽ പിടിച്ച് പേടിക്കേണ്ട എന്നു പറഞ്ഞപ്പോൾ ചേട്ടൻ ഇല്ലായിരുന്നെങ്കിൽ അതെന്നെ കടിച്ചുകീറിയേനേ എന്ന് ഭീതിതമായ ശബ്ദത്തിൽ പറഞ്ഞത് ഇപ്പോഴുമുള്ളിൽ മുഴങ്ങുന്നു. അതെന്നേ രണ്ടു മൂന്ന് പ്രാവശ്യം കടിയ്ക്കാൻ നോക്കിയെങ്കിലും ഒരു വട്ടം അതിൻ്റെ പല്ലുകൾ കാലിൽ ചെറുതായി കൊണ്ടു എന്നു തോന്നുന്നു.
എന്നിട്ട് കാലിൽ വേദനയുണ്ടോ, പൊട്ടിയോ?
ഇല്ല, ചെറുതായി തൊലി പോയതേയുള്ളു.
അതിരിക്കട്ടെ എന്താ കുട്ടിയുടെ പേര്,
നീരജ
ഇത്ര രാവിലെ എങ്ങോട്ടു പോകുന്നു.
ഞാൻ ഖദീശിത്തയുടെ വീട്ടിൽ പാലിനു പോകുകയാണ്.
അതു കൊള്ളാല്ലോ ഞാനും പാലു വാങ്ങാൻ പോകുന്നത്
ഖദീശിത്തയുടെ വീട്ടിലാണ്.
അപ്പോൾ ഇനി നമുക്ക് എന്നുമൊന്നിച്ചു പോകാം.
ചേട്ടൻ്റെ പേര് എന്താണ്?
എൻ്റെ പേര് ശ്രീജൻ, പക്ഷെ
ആൾക്കാർ ശ്രീജാ എന്നു വിളിക്കുമ്പോൾ ഏതോ പെൺക്കുട്ടിയുടെ പേര് പോലെ തോന്നും. സത്യത്തിൽ നമ്മുടെ പേരുകൾ മറിച്ചിട്ടാൽ മതിയായിരുന്നു നീരജ എന്ന പേര് ഞാനെടുത്തിട്ട് ശ്രീജ എന്ന പേര് കുട്ടിയ്ക്ക് തരാം.
അപ്പോൾ എന്നേ എല്ലാവരും നീരജ് എന്നും, കുട്ടിയേ ശ്രീജേ എന്നും വിളിയ്ക്കുമ്പോൾ
നമ്മൾ രണ്ടാളും ഹാപ്പി.
അത് പറഞ്ഞപ്പോൾ നീരജ മുത്തു പൊഴിയുന്ന പോലെയാണ് ചിരിച്ചത്. ശരിയ്ക്കും മുത്തു പോലെ തിളങ്ങുന്ന ഭംഗിയുള്ള പല്ലുകളാണ് നീരജയ്ക്കുള്ളത്. ചെറിയ തമാശ പറഞ്ഞാൽ മതി പൊട്ടിച്ചിരിക്കുന്ന കുട്ടിക്കുറുമ്പുകാരി.
അങ്ങിനെ കളിയും ചിരിയും പറഞ്ഞ് പാലു വാങ്ങി തിരിച്ചു വന്നവരെ സമയം പോയതറിഞ്ഞില്ല, നാളെയും ഒന്നിച്ചു പോകാം എന്നു പറഞ്ഞ് പിരിഞ്ഞതിനാൽ ആണ് ഇന്ന് ഇടവഴി വന്നു ചേരുന്ന സ്ഥലത്ത് കുറെ നേരം നീരജയ്ക്കായി കാത്തു നിന്നത്. ഏറെ നേരം കാത്തു നിന്നിട്ടും നീരജയെ കണ്ടില്ല. വീട്ടിൽ വൈകി ചെന്നാലുള്ള ഭൂകമ്പം ഓർത്ത് ഖദീശിത്തായുടെ വീട്ടിലയ്ക്ക് വച്ചുപിടിച്ചു.
പാലളന്നു കൊണ്ടിരുക്കുമ്പോഴാണ് ഖദീശിത്താ ഓരോ വിശേഷങ്ങൾ പറയുന്നത്.
അവർ സ്നേഹത്തോടെ ശ്രീക്കുട്ടൻ എന്നാണ് വിളിക്കുന്നത്.
ശ്രീക്കുട്ടനറിഞ്ഞില്ലേ ഇന്നലെ ഉച്ചയ്ക്ക് സ്കൂൾ വിട്ടു വന്നപ്പോൾ നീരജയേ ഒരു പട്ടി കടിച്ചത്, കഷ്ടകാലത്തിന് ആ പട്ടിയ്ക്ക് പേവിഷ ബാധയുള്ളതായിരുന്നെന്ന്. പട്ടിയെ നാട്ടുകാർ ചേർന്ന് തല്ലിക്കൊന്നു. നീരജയേ മെഡിക്കൽ സെൻ്ററിലേക്ക് കൊണ്ടുപോയി, ഒരു കോഴ്സ് ഇഞ്ചക്ഷൻ എടുക്കണമെന്നാണ് ഡോക്ടേഴ്സ് പറഞ്ഞിരിക്കുന്നതെന്ന്. പാവം കുട്ടി, ഒരു കിലുക്കാംപെട്ടി പോലെ ഇന്നലേയും കൂടെ ശ്രീക്കുട്ടൻ്റെ കൂടെ ഓടിച്ചാടി വന്നതല്ലേ.
പിന്നീടുള്ള ദിവസങ്ങളിലെ പാലുവാങ്ങാനുള്ള പോക്കിന് ഒരുന്മേഷം ഇല്ലായിരുന്നു. ഒരാഴ്ച കഴിഞ്ഞൊരു ദിവസവാണ് ഖദീശിത്താ പറഞ്ഞത് മിക്കവാറും നീരജ യേ ഇന്നോ നാളെയോ ഡിസ്ചാർജ് ചെയ്യുമെന്നാണ് അറിഞ്ഞത്.
രണ്ടു ദിവസങ്ങൾ കൂടി കഴിഞ്ഞു, പതിവുപോലെ പുലർകാലെ പാലിനായി പുറപ്പെട്ടെങ്കിലും നീരജയെ കണ്ടുമുട്ടിയ ഇടവഴി വന്ന് ചേരുന്ന സ്ഥലത്തെത്തിയപ്പോൾ ഇറ്റുനേരം കിഴക്കോട്ട് നോക്കി നിന്നു. എവിടെയാണാവോ ആ കുട്ടിയുടെ വീട് എന്നറിയില്ല. ചോദിയ്ക്കാനാണെങ്കിൽ ആരെയും കാണാനുമില്ല. ഇരുവശത്തും നിരനിരയായി നിൽക്കുന്ന മരങ്ങളും മഞ്ഞും ചേർത്ത് മുന്നോട്ടുള്ള കാഴ്ചയേ മങ്ങനേൽപ്പിക്കുന്നു, അവിടെ നിന്ന് നോട്ടം പറിച്ചെടുത്ത് മുന്നോട്ടുള്ള പൂഴിറോട്ടിലേക്കെറിഞ്ഞു. എന്ത് അത്ഭുതം, മുന്നിലുള്ള മഞ്ഞിലൂടെ, പുലരിത്തൂമഞ്ഞുതുള്ളി പോലെ, ഒരു വിളിപ്പാടകലത്തിലൂടെ പാൽപാത്രവുമായി മന്ദം നടന്നു നീങ്ങുന്ന നീരജ. മനസ്സ് സന്തോഷാതിരേകത്തിൽ തുടികൊട്ടി.
കൈ കൊട്ടി വിളിച്ചു, പക്ഷെ നീരജ കേൾക്കുന്നില്ല, നീരജാ നിൽക്കൂ, ഞാനുമുണ്ട് ഖദീശിത്തായുടെ വീട്ടിലേയ്ക്ക്, മഞ്ഞു കൊണ്ടാണെന്ന് തോന്നുന്നു, തൊണ്ട അടഞ്ഞിരിക്കുന്നതിനാൽ എത്ര ഉച്ചത്തിൽ വിളിച്ചിട്ടും ചെറിയ ശബ്ദമേ പുറത്തേയ്ക്ക് വരുന്നുള്ളു. നടത്തതിൻ്റെ വേഗത അല്പം കൂട്ടിയാൽ നീരജയ്ക്കൊപ്പം എത്താം, അല്ലെങ്കിൽ തന്നെ സ്വല്പം അടുത്താൽ പിന്നെ പയ്യെ വിളിച്ചാലും കേൾക്കാമല്ലോ. ഖദീശിത്തായുടെ വീടിൻ്റെ വളവിലേയ്ക്ക് തിരിഞ്ഞപ്പോൾ നീരജ ഒന്നു തിരിഞ്ഞതും തന്നെ കണ്ടെന്നു തോന്നി, ചെഞ്ചുണ്ടുകളിൽ നിന്ന് ഒരു പൂപ്പുഞ്ചിരി അടർന്നുവീണു, കുഞ്ഞിളം കൈകൾ വീശി ഒരു റ്റാറ്റാ പറഞ്ഞുവോ, തനിക്ക് വേണ്ടി കാത്തു നിൽക്കാതെ നീരജ വീണ്ടും നേരേ നടന്നു മുന്നോട്ട്. ഖദീശിത്തായുടെ വീട്ടിൽ കാത്തു നിൽക്കാം എന്നാണ് പറഞ്ഞതെന്ന് തോന്നുന്നു.
മൂന്നാലു മിനിട്ടിനകം ഞാൻ ഖദീശിത്തായുടെ വീട്ടിലെത്തി. നീരജയെ അവിടെ എങ്ങും കണ്ടില്ല, ഇനി ചിലപ്പോൾ വീടിനകത്തേക്ക് പോയി കാണുമായിരിക്കും. ഖദീശിത്താ പാൽപ്പാത്രം വാങ്ങി പാലളന്നു കൊണ്ടിരുന്ന നേരം പതിവു വർത്തമാനങ്ങൾ പറഞ്ഞു തുടങ്ങി.
എന്നാലും ശ്രീക്കുട്ടാ വളരെ സങ്കടമായിപ്പോയി നീരജയുടെ കാര്യം, ഡോക്ടർമാർ ഒത്തിരി പരിശ്രമിച്ചെങ്കിലും........

By PS Anilkumar

അച്ചാറ് വിൽക്കുന്ന പെൺകുട്ടി

Image may contain: 1 person, selfie and closeup
*********************************
"ചേച്ചീ അച്ചാറ് വേണോ.. "
ഓഫീസിൽ ഉച്ചഭക്ഷണം കഴിഞ്ഞു ഫേസ്ബുക്കിൽ മുഴുകിയിരുന്ന ഞാൻ തലയുയർത്തി നോക്കി.
മുന്നിൽ മെലിഞ്ഞു വെളുത്ത് കൊലുന്നനെയുള്ള ഒരു പെൺകുട്ടി...
ഒരു കറുത്ത വലിയ ബാഗിൽ നിന്നും കുറെ അച്ചാറ് പാക്കറ്റുകളെടുത്തു മേശപ്പുറത്ത് നിരത്തി വെക്കുകയാണവൾ..
"കടുമാങ്ങ, നാരങ്ങ, വെളുത്തുള്ളി, കാരറ്റ് ഒക്കെ ഉണ്ട് ചേച്ചീ.. എന്തെങ്കിലും ഒന്നെടുക്കൂ. വീട്ടിൽ ഉണ്ടാക്കുന്നതാണ് "ചൂരിദാറിന്റെ ഷാൾ കൊണ്ട് മുഖത്തെ വിയർപ്പ് തുടച്ചുകൊണ്ടവൾ പറഞ്ഞു.
ഓഫീസിൽ സാധനങ്ങൾ വിൽക്കാൻ പലരും വരാറുണ്ട്.. ഇവളെ ഇതിന് മുൻപ് കണ്ടിട്ടില്ല.
"ഞാൻ അച്ചാറ് കഴിക്കാറില്ല "പെട്ടെന്ന് ഞാനത് പറഞ്ഞപ്പോൾ അവളുടെ മുഖമൊന്നു വിളറി. .
.എത്ര പ്രായമുണ്ടാവും അവൾക്ക്‌. . പത്തൊൻമ്പതോ ഇരുപതോ.. മോളുടെ പ്രായമേ കാണൂ..
വെയിലേറ്റ് വാടിക്കൂമ്പിയ അവളുടെ മുഖത്തേക്ക് നോക്കി ഞാൻ ചോദിച്ചു.
"എവിടെയാ കുട്ടിയുടെ വീട്.,? "
"പേരാമംഗലം. "
ഇനി ഇവൾ എന്തൊക്കെയാണ് പറയാൻ പോവുന്നത്.,"അച്ഛൻ കിടപ്പിലാണ്. കെട്ടിക്കാൻ പ്രായമായ അനിയത്തിമാരുണ്ട്, സുഖമില്ലാത്ത അമ്മയുണ്ട്. "അങ്ങിനെ സാധാരണ എല്ലാവരും പറയുന്ന കഥകൾ...
പക്ഷ ഒന്നും പറയാതെ അവൾ അച്ചാർ പാക്കറ്റുകൾ മേശപ്പുറത്തു നിന്ന് എടുക്കാൻ തുടങ്ങി.
വിൽക്കാൻ വരുന്നവരൊക്കെ പല സാധനങ്ങളും നിർബന്ധിച്ചു വാങ്ങിപ്പിക്കുകയാണ് പതിവ്.. പലപ്പോഴും ആവശ്യമില്ലാത്ത സാധനങ്ങൾ സഹതാപം കൊണ്ട് വാങ്ങി കൂട്ടിയിട്ടുമുണ്ട്.
"എന്താ വില "എന്റെ ചോദ്യം കേട്ടു അവൾ മുഖമുയർത്തി.
"ഒരു പാക്കറ്റിന് 30 രൂപ.. രണ്ടെണ്ണമെടുത്താൽ 50 രൂപ തന്നാൽ മതി. "
"ഏതെങ്കിലും രണ്ടു പാക്കറ്റ് തരൂ.. ഏതാ നല്ലത് "
ഞാൻ പറയുന്നത് കേട്ട് അവൾ ഒന്ന് സംശയിച്ചു നിന്നു.
"സാരമില്ല ചേച്ചി.. ഇഷ്ടമില്ലെങ്കി വാങ്ങണ്ട കഴിക്കാറില്ലെന്നല്ലേ പറഞ്ഞത്.. "
"മോൾ അടുത്താഴ്ച വരും അവൾക്ക് വലിയ ഇഷ്ടാ "ഞാൻ പറഞ്ഞത് അവൾ വിശ്വസിച്ചത് പോലെ തോന്നി.
"എന്നാ കടുമാങ്ങയും ക്യാരറ്റും എടുത്തോളൂ.. നല്ല സ്വാദാണ് "അവൾ പുഞ്ചിരിച്ചു കൊണ്ട് പറഞ്ഞു.
രണ്ടു പാക്കറ്റ് വാങ്ങി വിശാലമനസ്കയായ ഞാൻ 60 രൂപ അവളുടെ നേരേ നീട്ടി.
"രണ്ടെണ്ണത്തിന് 50 രൂപയാണ് ചേച്ചീ .. "
"അത് സാരമില്ല. വെച്ചോളൂ.. "
"വേണ്ട ചേച്ചി. ആ പത്തു രൂപ കൊണ്ട് കഞ്ഞി വെച്ച് കുടിച്ചാ എനിക്ക് ദഹിക്കില്യ.. "
ചിരിച്ചു കൊണ്ട് അതും പറഞ്ഞു എന്റെ കയ്യിൽ നിന്നും അമ്പത് രൂപയും വാങ്ങി അവൾ നടന്നു നീങ്ങി..
ഒരു നിമിഷം ഒന്നും പറയാൻ കഴിയാതെയിരിക്കുമ്പോൾ ആരോ പറയുന്നത് കേട്ടു.
"എനിക്കറിയാം ആ കുട്ടിയെ. എസ് എസ് എൽ സിക്ക് ഫുൾ എ പ്ലസ് ആയിരുന്നു.. ഗതികേട് കൊണ്ട് അച്ചാറ് വിറ്റ് നടക്കാ.. അത്രക്ക് ദാരിദ്ര്യാണ് വീട്ടിൽ… പാവം "
ഓഫീസിന്റെ ഗേറ്റ് കടന്നു പൊള്ളുന്ന ചൂടിലേക്ക് അവളെ ഞാൻ ജനലിൽ കൂടി നോക്കി.
ആരുടെയും ആത്മാഭിമാനത്തിനു മുറിവേൽപ്പിച്ചു കൊണ്ട് സഹതാപം കാട്ടരുതെന്ന വലിയ പാഠം എന്നെ പഠിപ്പിച്ചു തന്ന അവളുടെ പേരെന്താണ്..
അത്‌ മാത്രം ഞാൻ ചോദിച്ചില്ലല്ലോ…
അല്ലെങ്കിലും ഒരു പേരിലെന്തിരിക്കുന്നു..
കണ്മുന്നിൽ ഇതു പോലെ പേരറിയാത്ത എത്രെയോ മുഖങ്ങൾ.. പലതും പഠിപ്പിച്ചും.. ചിന്തിപ്പിച്ചും… മനസ്സിൽ ഒരു നെരിപ്പോടായി അവശേഷിച്ചും…
ദൂരെ ഒരു പൊട്ടു പോലെ അവൾ കാഴ്ചയിൽ നിന്നും മറയുന്നത് വരെ നോക്കിയിരുന്നു.
ജീവിതം.. പാതിവഴിയിലെവിടെയോ ഞാൻ…
ഇനിയുമില്ലേ കുറേ വഴി താണ്ടാൻ… കുറെയേറെ പാഠങ്ങൾ പഠിക്കാനും..
ശ്രീകല മേനോൻ 
31/05/2019

ദീർഘസുമംഗലീ ഭവ.



"സുധി, പാചകപ്പുരയിലേയ്‌ക്കുള്ള ഉണങ്ങിയവിറക് എവിടെയാ വച്ചിരിക്കുന്നെ..? "
ഉറക്കത്തിലെക്ക് വീഴാൻ തുടങ്ങവെയാണ്‌ മായേട്ടത്തി തട്ടി ഉണർത്തിയത്. ആ കൈകൾ ഐസ് പോലെ തണുത്തിരുന്നതിനാൽ പെട്ടെന്ന് ഞെട്ടി എഴുന്നേറ്റു.
"കൊച്ചുറങ്ങുവായിരുന്നോ..?ശോ.. !അറിഞ്ഞില്ലല്ലോ ഡാ.. "
എന്തോ വലിയ തെറ്റ് ചെയ്ത പോലെ ഏട്ടത്തിനിന്നു . പന്തലിന്റെ മൂലയിൽ നാലു കസേരകൾ ചേർത്തു കട്ടിൽ പോലെഒരുക്കി അതിൽ ഓരോന്നോർത്തുകിടന്നതാണ്
കണ്ണടഞ്ഞു പോയത്അറിഞ്ഞില്ല.
"സാരമില്ലേട്ടത്തി..വെറുതെകിടന്നതാ.."
കസേരകൾ പഴയപോലെ ഇട്ടുകൊണ്ട് പറഞ്ഞു.
"പാചകപന്തലിലെക്കുള്ള വിറക് എവിടെയാ വെച്ചത്..? "
മൊബൈലെടുത്തു . സമയം മൂന്നു മണി.പാചക പന്തലിൽ പത്രങ്ങൾ കൂട്ടി മുട്ടുന്ന ശബ്ദം കേൾക്കാം.
"അതുഞാൻഎടുത്തുകൊടുത്തുകൊള്ളാം.
ഏട്ടത്തി പോയി കുറച്ചു ഉറങ്ങിക്കൊള്ളു, ഇന്നലെ മുതൽ കഷ്ട്ടപ്പെടുന്നതല്ലേ..?"
ആ മുഖത്തു ഉറക്കക്ഷീണംതെളിഞ്ഞു കാണാം.
"നീ എന്താ സുധി ഈ പറയുന്നെ..?എന്റെ സിനി മോൾടെ വിവാഹമാണ്.ഇതെല്ലാം എന്റെ കടമയാണ്.."
"ഏട്ടത്തി നേരം പുലർന്നാൽ പിടിപ്പതും
പണിയുണ്ടാവും അല്പമെങ്കിലും ഉറങ്ങിയില്ലെങ്കിൽഏട്ടത്തി വീണുപോകും..!"
"എന്നാലും.. സാരമില്ല സുധി,ഞാൻ ഉറങ്ങിയാൽ..അത് ചിലപ്പോൾ നിന്റെ ഏട്ടൻ സഹിക്കില്ല.."
അതു പറയുമ്പോൾ ആ വാക്കുകൾ ഇടറിയിരുന്നു.
"എവിടെയാന്നു പറ സുധി, പാചകക്കാരൻ രണ്ടു പ്രാവശ്യം ചോദിച്ചു.."
ഏട്ടത്തി കൃത്രിമതിടുക്കം കൂട്ടി.
"അതു, പന്തലിന്പിന്നിൽമൂടിവച്ചിട്ടുണ്ട്
ഏട്ടത്തി.."
വർണ്ണങ്ങൾവിതറിമിന്നി തെളിയുന്ന സീരിയൽബൾബുകളിലേക്കു മിഴികൾ നാട്ടുകൊണ്ടു പറഞ്ഞു.
"ശരി.. കൊച്ച് കുറച്ചുകൂടി ഉറങ്ങിക്കോ ട്ടോ.."ഏട്ടത്തി നടന്നു മറഞ്ഞു.
"എന്താടാ.. നിന്റെ കുടുംബത്തിൽ വേറെ പെണ്ണുങ്ങൾ ഒന്നും ഇല്ലേ..?"
സുഹൃത്ത് അബുവാണ്.
"അല്ല, എവിടെ നോക്കിയാലും ആ ചേച്ചിയെ കാണാം. അവര് വെറുതെഇരുന്ന് ഇതു വരെ ഞാൻ കണ്ടിട്ടില്ല.. പാവം. ഒരുപാട് കഷ്ടപ്പെടുന്നുണ്ട്.. കേട്ടോ "
ഒരു പാട്ടും പാടി അബു തെക്കേ പന്തലിലെ ചീട്ടു കളിക്കാരുടെ ഭാഗം നോക്കി നടന്നു.
വീടിനു മുന്നിലെ ഭിത്തിയിൽ ഫ്രെയിം ചെയ്തു വച്ചിരിന്ന അച്ഛന്റെയും, ഏട്ടന്റെയും ഫോട്ടോയിൽ കണ്ണെത്തി.
അച്ഛന്റെ മരണശേഷം ഞങ്ങൾക്ക് ഏട്ടൻ ആയിരുന്നു എല്ലാം.അച്ഛന്റെ സ്ഥാനത്തു നിന്നും ഏട്ടൻ എല്ലാം ഭംഗിയായി ചെയ്തു.
തന്നെയും, സിനിയേയും ഒരുപാട് കഷ്ട്ടപ്പെട്ടു നല്ല രീതിയിൽ തന്നെ പഠിപ്പിച്ചു .
ഞങ്ങളുടെ നിർബന്ധം കൊണ്ടു മാത്രമാണ് ഏട്ടൻ ഒരു വിവാഹത്തിന് തയ്യാറായത്.
ഏട്ടനെപോലെ തന്നെ നിഷ്‌കളങ്കയും, പാവവും ആയിരുന്നു മായേട്ടത്തിയും.
സന്തോഷത്തിന്റെ ആ നാളുകൾക്കുവിരാമം ഇട്ടു കൊണ്ടുപ്രതീക്ഷിക്കാതെഎത്തിയ
വാഹനാപകടംഏട്ടന്റെ ജീവൻ എടുത്തപ്പോൾ ആ നാടു തന്നെ കണ്ണീരണിഞ്ഞു. പക്ഷെ,ഏട്ടന്റെ മരണ ശേഷംഏട്ടത്തിയുടെ കണ്ണുകൾ മാത്രം ഇതു വരെ നനഞ്ഞില്ല.
ആശുപത്രികിടക്കയിൽ വച്ചു ഏട്ടന്കൊടുത്ത വാക്കാണ് ഇനി ഒരിക്കലും കരയില്ലെന്ന്. വർഷം നാല് കഴിഞ്ഞിട്ടും ഇന്നും അതിനൊരു മാറ്റവും ഇല്ല.
ഏട്ടൻ ഒരു നേരം മിണ്ടാതിരുന്നാൽ കൂടി പൊട്ടിക്കരയുന്ന ഏട്ടത്തിയെ പലവട്ടം കണ്ടിട്ടുണ്ട്. നൊമ്പരം താങ്ങുവാൻ ആവാതെ ആ ഹൃദയം പൊട്ടിത്തെറിക്കുമോ എന്നുവരെ ഇടയ്ക്കു തോന്നാറുണ്ട്.
------------------
ചെറുക്കനും,കൂട്ടരുംഎത്തിചേർന്നെങ്കിലും
മുഹൂർത്തത്തിനു ഇനിയും സമയമുണ്ട്.
കല്യാണചെറുക്കൻ അമ്മയുടെ ബന്ധത്തിൽ തന്നെ ഉള്ളത്‌ ആയതു കൊണ്ടു എല്ലാ മുഖങ്ങളും പരിചിതം ആയിരുന്നു.
പയ്യന്റെ അമ്മയാണ് ഈ ബന്ധത്തിന് മുന്നിട്ട് നിന്നത്. യദുവിനു ടൗണിൽ ഒരുമൊബൈലിൽ ഷോപ്പ്ഉണ്ട്.നല്ല സ്വഭാവം. സിനിയുമായിനല്ല ചേർച്ചയും.
"സുധി.മുല്ലമാല എവിടെയാ വച്ചിരിക്കുന്നെ..?"
ഏട്ടത്തി തിരക്കിനിടയിൽ കൂടെ വന്നു ചോദിച്ചു.
"ഏട്ടത്തി ,മാല റെഡിയാണ് .ഇപ്പോൾ തന്നെ പോയി വാങ്ങിയിട്ട് വരാം. "
"സമയം കളയേണ്ട ,വേഗം പോയി വാങ്ങിവാ.."
ഏട്ടത്തി തിരക്കിൽ മറഞ്ഞു.
ഭാഗ്യം,മറന്നിരിക്കുകയായിരുന്നു.
ഓർമ്മിപ്പിച്ചത് നന്നായി. എവിടെയൊക്കെ ഏടത്തിയുടെ കണ്ണുകൾ ചെല്ലുന്നു എന്നത് അതിശയിപ്പിച്ചു.
സുഹൃത്തുമായി ബൈക്കിൽ മാലയും വാങ്ങിവരുമ്പോൾ..
ഏട്ടത്തി ഓടി വന്നു നിന്നതു ബൈക്കിനു മുന്നിൽ ആണ്.മുഖമൊളിപ്പിച്ചു നടക്കാൻ ശ്രമിച്ചു.അതിൽ പരാജയപ്പെട്ടപോലെ അടുത്തു വന്നു.
"സുധി ,എന്നെ എന്റെ വീട് വരെ ഒന്നു വിടണം.."
ആ,സ്വരത്തിലെമാറ്റംതിരിച്ചറിഞ്ഞു.
ഏട്ടത്തിയുടെ കലങ്ങിയ കണ്ണുകൾ ശ്രദ്ധിച്ചു.
"എന്താ.. ഏട്ടത്തി, എന്തു സംഭവിച്ചു.?"
"ഒന്നും, ഇല്ലെടാ കൊച്ചേ,.. എന്നെ വിട്ടു നീ വേഗം തിരിച്ചു വാ. ഇവിടെ നീ ഉണ്ടാവണം.." കണ്ണുകൾ തുടച്ചു കൊണ്ടു ഏട്ടത്തി തിരക്ക് കൂട്ടി.
"അല്ല, ഏട്ടത്തി ഇപ്പോൾ എവിടെ പോകുന്നു..?
"ഇത്രയും ദിവസം ഇവിടെ കിടന്നു കഷ്ട്ടപ്പെട്ടിട്ട്,..സിനിയുടെ കഴുത്തിൽ താലികേറുന്നത് കാണുവാൻ നിൽക്കാതെപോവുന്നന്നോ ..?
അതിനും മാത്രം എന്തു സംഭവിച്ചു ഇവിടെ. ?"
അപ്പോൾ ആണ് സിനി അവിടേക്ക് ഓടി കിതച്ചു വന്നത്. കല്യാണ പെണ്ണ് ഓടി വരുന്നത് കണ്ടുഎല്ലാവരുടെയും കണ്ണുകൾ അവിടെ എത്തി.
സിനി കിതച്ചു കൊണ്ടു പറഞ്ഞകാര്യങ്ങൾ കേട്ടു രക്തം തിളച്ചു.
വിവാഹമണ്ഡപത്തിലേക്ക് എത്തിയ ഏട്ടത്തിയെചെറുക്കന്റെ അമ്മതടഞ്ഞു.
അകാലത്തിൽ വിധവയായസ്ത്രീകൾ മംഗളകാര്യങ്ങളിൽ പങ്കെടുക്കാൻ പാടില്ലത്രേ..!!
കുത്തുവാക്കുകൾ പറഞ്ഞു ഒരുപാട്ശകാരിക്കുകയും ചെയ്തു.
ഏട്ടത്തിയുടെ നിറഞ്ഞൊഴുകുന്ന കണ്ണുനീര് കണ്ടപ്പോൾ സഹിക്കാൻ പറ്റിയില്ല.
ബലമായി ഏട്ടത്തിയുടെ കൈ പിടിച്ചു മണ്ഡപത്തിൽ എത്തി.
"എല്ലാവരും ,ക്ഷമിക്കുക.. ഈ വിവാഹം നടക്കില്ല.."
ഉറച്ച തന്റെ വാക്കുകൾ കേട്ട് മായേച്ചി ഉൾപ്പടെ എല്ലാവരും ഞെട്ടുന്നത് കണ്ടു.
കൂടിയവർ പരസ്പരം നോക്കി പിറുപിറുത്തു.കതിർമണ്ഡപത്തിൽ നിന്നും യദു എഴുന്നേറ്റു വന്നു.
"എന്താ അളിയാ, എന്തുവാ പ്രശ്നം..?"
അവന്റെ മുഖം മാറിയിട്ടുണ്ട്.
"നിന്റെ അമ്മയോട് ചോദിക്കു.."
യദുഅമ്മയുടെ അടുത്തേക്ക് പോകുന്നത് കണ്ടു.
"എന്താ മോനെ, എന്തുണ്ടായി..?"
തന്റെ അമ്മ,കയ്യിൽ പിടിച്ചു .
"അമ്മേ,..ഏട്ടത്തി മംഗളകാര്യങ്ങളിൽ നടക്കുന്ന ഭാഗത്തു വരുവാൻ പാടില്ലത്രേ..!"
അല്പം ഉറക്കെ തന്നെയാണ് പറഞ്ഞത്.
"ആണോ..! ആരാ മോനെ അങ്ങിനെ പറഞ്ഞത്..?അവളെ കൂടാതെ എന്റെ കുട്ടിയുടെ താലികെട്ടുഒരിക്കലും
ഉണ്ടാവില്ല..."അമ്മ കിതയ്ക്കുന്നുണ്ടായിരുന്നു.
ആതുകേട്ടു,അവിടെ
കൂടിയവരിൽ മുറുമുറുപ്പ്കൾ ഉയർന്നു.
"അതു ,ചില കീഴ്‌വഴക്കം..ആവുമ്പോൾ..!"
പല അഭിപ്രായങ്ങൾ ഉയർന്നു വന്നു.
"ആരാണ് ..ഹേ ,ഈ ആചാരങ്ങൾ കൊണ്ടു വന്നത്..? നമ്മൾ തന്നെ അല്ലെ?
ഇതിലും ഭേദം ഭർത്താവിന്റെ ചിതയിൽ ചാടി മരിക്കുകആയിരുന്നു.. അല്ലെ..? എല്ലാ കണ്ണുകളും തന്നിൽ തറച്ചു.
"ഭർത്താവ് മരിച്ച സ്ത്രീകൾ ആജീവനാന്തം മരണപ്പെട്ട തന്റെ ഭർത്താവിനെ മാത്രം ഓർത്തുനീറി ,നീറി ആ ജന്മം കഴിയണം എന്നു ഒരു മതഗ്രന്ഥത്തിലും പറഞ്ഞിട്ടില്ല. അവളെയും ആ ഈശ്വരൻ തന്നെയാണ് പടച്ചത്.അവളും മനുഷ്യഗണത്തിൽ പെട്ടത് തന്നെയാണ് എന്നു എല്ലാവരും മറക്കുന്നു. അവൾക്കു ഒരു പേരും ചാർത്തി കൊടുക്കുന്നു 'വിധവ'. പെണ്ണിന് മാത്രമെന്തേ ആ പേരു വന്നു..?
ഭാര്യ മരിച്ചപുരുഷന് എന്തേപേരില്ലാത്തെ..?
സത്യത്തിൽ അതെന്തു നീതിയാണ്...?
ഭാര്യ മരിച്ച പുരുഷന് ഭാര്യയുടെ ശവസംസ് ക്കാരം കഴിഞ്ഞ ഉടൻ അടുത്ത വിവാഹത്തിനുള്ള ആലോചനകൾ തുടങ്ങുക യായി..!എന്തേ.. ഇവിടെ രണ്ടു നീതി..?ശരി ,പെണ്ണിനെ പെണ്ണിന്റെ വഴിക്ക് വിടാം. അപ്പോഴും സദാചാരകമ്മറ്റിക്കാർ വിടുകില്ലല്ലോ.അവൾ ആരോടെങ്കിലും മിണ്ടിയാൽ തീർന്നു..അവളെ തേവിടിശ്ശിയായി മുദ്ര കുത്തപ്പെടുന്നു.
നിങ്ങൾ പറയൂ ..പിന്നെ അവൾ എന്തു ചെയ്യും..?കറുത്തമനസുള്ള ഈ സമൂഹത്തിൽ ആണ് നമ്മൾ ജീവിക്കുന്നത്. ഇതിനു ഒരു മാറ്റം വരണം.മരിച്ച ഭർത്താവിനെ ഓർത്തുനീറികഴിയുന്നവളെ വാഴ്ത്തുകയാണ് വേണ്ടത്..
അല്ലാതെ ഇങ്ങിനെ താഴ്ത്തുകയല്ല വേണ്ടത്.."
പറഞ്ഞു നിർത്തി.തിരിഞ്ഞു നടക്കാൻ തുടങ്ങിയപ്പോൾ യദു മുന്നിൽ വന്നുതടസ്സമായി നിന്നു .
"അളിയാ.. ക്ഷമിക്കൂ..അമ്മക്ക് ഇപ്പോൾ ആണ് കാര്യങ്ങൾ മനസ്സിലായത്.അമ്മ വർഷങ്ങൾക്കു മുന്നേ വിധവ ആയതാണ്.അമ്മയെ ഇതു പോലെ കുറെ ഇടങ്ങളിൽ നിന്നും ഇറക്കിവിട്ടിട്ടുണ്ട്.
അതിന്റെ നൊമ്പരങ്ങൾഉള്ളിൽ അടക്കിവച്ചുപകയായി തീർന്നതാണ്‌."
പയ്യന്റെ അമ്മ ഏട്ടത്തിയുടെ അടുത്തേക്ക് വന്നു. ഏട്ടത്തിയുടെ കണ്ണുനീർ തുടച്ചുകൊണ്ടു
"മോള് ക്ഷമിക്ക്‌..ഈ അമ്മക്ക് ഒരബദ്ധം പറ്റിയതാണ്.."
അവർ കൊച്ചു കുട്ടികളെപോലെ മാപ്പിരന്നു.
"അതേ, മുഹൂർത്തം ആയി.. "
കർമ്മി അറിയിച്ചു.
ചെറുക്കന്റെ അമ്മപൂജിച്ച താലിഏട്ടത്തിയുടെ കയ്യിൽ കൊടുത്തു.
ഏട്ടത്തിയിൽ നിന്നാണ് വരൻ താലി വാങ്ങി പെണ്ണിന്റെ കഴുത്തിൽ ചാർത്തിയത്..
നാദസ്വരം മുറുകുമ്പോൾ അഭിമാനത്തോടെ നിൽക്കുന്ന ഏട്ടത്തിയുടെ മുഖം കണ്ടപ്പോൾ..
കണ്ണുകൾ വീണ്ടും ഏട്ടന്റെ ഫോട്ടോയിൽ പതിഞ്ഞു.ഏട്ടന്റെ മുഖത്തുഒരു ചിരി മിന്നി മാഞ്ഞുവോ..?
ശുഭം.
By..,✍️
Nizar vh.

DON'T MISS

Nature, Health, Fitness
© all rights reserved
made with by templateszoo